ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2025, മാർച്ച് 8, ശനിയാഴ്‌ച

ട്രെയിന്‍ എത്തിയാല്‍ മാത്രം സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുo

രാജ്യത്തെ റെയിൽവെ സ്റ്റേഷനുകളിൽ തിരക്ക് നിയന്ത്രിക്കാൻ നടപടികളുമായി ഇന്ത്യൻ റെയിൽവെ. തിരക്ക് അനുഭവപ്പെടുന്ന 60 റെയിൽവെ സ്റ്റേഷനുകൾക്ക് പുറത്ത് സ്ഥിരമായി കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്‌ഥാപിക്കും. കുഭമേളയോട് അനുബന്ധിച്ച് ഡൽഹി റെയിൽവെ സ്റ്റേഷനിലെ തിക്കിലും തിരക്കിലുംപെട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് റെയിൽവെ പുതിയ പരിഷ്കാരങ്ങൾക്ക് ഒരുങ്ങുന്നത്. തിരക്ക് കുറയ്ക്കാൻ കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങളുണ്ടായത്.

തിരക്ക് അനുഭവപ്പെടുന്ന 60 സ്റ്റേഷനുകളിൽ പൂർണ്ണമായ പ്രവേശന നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. പൈലറ്റ് പ്രൊജക്ടിന്റെ ഭാഗമായി ന്യൂഡൽഹി, ആനന്ദ് വിഹാർ, വാരണാസി, അയോധ്യ, പാട്ന സ്റ്റേഷനുകളിൽ ഈ രീതി നടപ്പിലാക്കി തുടങ്ങി. ഇനി മുതൽ റെയിൽവെ സ്റ്റേഷനിൽ വണ്ടിയെത്താൽ മാത്രമെ യാത്രക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. റിസർവ് ചെയ്ത കൺഫേം ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ പ്ലാറ്റ്ഫോമുകളിൽ പ്രവേശിപ്പിക്കുകയുള്ളൂ.

സുരക്ഷയുടെ ഭാഗമായി എല്ലാ അനധികൃത പ്രവേശനങ്ങളും അടച്ചിടുമെന്നും റിപ്പോർട്ടിലുണ്ട്.

ഫൂട്ട് ഓവർ ബ്രിഡ്‌ജുകളുടെ വീതി കൂട്ടുന്നതാണ് മറ്റൊരു തീരുമാനം. കുംഭമേളയിൽ പ്രയോഗിച്ച് വിജയിച്ച തരത്തിലുള്ള 12 മീറ്റർ, ആറു മീറ്റർ വീതികളിലുള്ള പുതിയ ഡിസൈൻ ഫൂട്ട് ഓവർ ബ്രിഡ്ജുകൾ റെയിൽവെ സ്റ്റേഷനുകളിൽ നിർമിക്കും. ഇത്തരം വീതി കൂടിയ ഫൂട്ട് ഓവർ ബ്രിഡ്ജുകൾ കുംഭമേളയിൽ തിരക്ക് നിയന്ത്രിക്കാൻ സഹായിച്ചു എന്നാണ് കണ്ടെത്തൽ.

സ്റ്റേഷനിലും സമീപത്തുള്ള പ്രദേശങ്ങിലും കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. എല്ലാ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും സ്റ്റേഷൻ ഡയറക്ടറായി മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കും. റ്റേഷൻ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഡയറക്ട‌ർമാർക്ക് സാമ്പത്തികമായി അധികാരമുണ്ടായിരിക്കും. സ്റ്റേഷന്റെ ശേഷിയും ട്രെയിൻ സർവീസുകളും അടിസ്ഥാനമാക്കി ടിക്കറ്റ് വിൽപ്പന നിയന്ത്രിക്കാനുള്ള അധികാരമടക്കം ഡയറക്ടർമാർക്ക് ഉണ്ടായിരിക്കും.

https://www.facebook.com/share/p/1XjrpkUY3u/

കേരള-തമിഴ്നാട് അതിർത്തിയിലെ മോട്ടർവാഹന ചെക്ക്പോസ്റ്റുകളുടെ പ്രവർത്തനം വെർച്വലാകുന്നു. ?

കേരള-തമിഴ്നാട് അതിർത്തിയിലെ മോട്ടർവാഹന ചെക്ക്പോസ്റ്റുകളുടെ പ്രവർത്തനം വെർച്വലാകുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരുമാസം ചെക്ക്പോസ്റ്റിന്റെ പ്രവർത്തനം പകല്‍ മാത്രമാക്കിയിരുന്നു.ഒരു മാസത്തിനുള്ളില്‍ ചെക്ക്പോസ്റ്റ് സംവിധാനം പൂർണമായി ഇല്ലാതാവും. അതിർത്തി കടന്നെത്തുന്ന ചരക്കു വാഹനങ്ങളുടെ പരിശോധനകള്‍ എ.ഐ ക്യാമറകളും സ്‌കാനറുകളും മാത്രം ഉപയോഗിച്ചാകും നടപ്പാക്കുക. നിലവില്‍ ജി.എസ്.ടി വകുപ്പിന്റെ നിരീക്ഷണ ക്യാമറകളിലൂടെയാണ് ഇ-വേ ബില്‍ പരിശോധിക്കുക. വാഹനം കടന്നെത്തുമ്ബോള്‍ തന്നെ ഇ-വേ ബില്ലിന്റെ ലിങ്ക് ആർ.ടി.ഒ ഓഫിസില്‍ കണ്‍ട്രോള്‍ റൂമിലെത്തും. ഇതിന്റെ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡുകളെ ഉപയോഗിച്ച്‌ വാഹനം പിടിച്ചെടുത്തു നിയമ നടപടി സ്വീകരിക്കും.

'വെർച്വല്‍ ചെക്‌പോസ്റ്റ്' സംവിധാനത്തിലേക്കു മാറുമ്ബോള്‍ പൂർണമായി മോട്ടർ വാഹന വകുപ്പിന്റെ എ.ഐ ക്യാമറകളുടെയും സ്‌കാനറുകളുടെയും നിരീക്ഷണത്തിലൂടെയാകും ഇ- വേ ബില്‍ പരിശോധനയെന്നതാണ് പ്രത്യേകത. ഇതിനുള്ള സാങ്കേതിക സംവിധാനം ഒരുക്കാനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഓഫിസ് ജോലികള്‍ വേഗത്തില്‍ തീർപ്പാക്കാൻ ചെക്ക്‌പോസ്റ്റിലെ ജീവനക്കാരെ പിൻവലിക്കാനാണ് ഈ തീരുമാനമെന്ന് ട്രാൻസ്‌പോർട് കമ്മിഷണറുടെ സർക്കുലറില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും വർദ്ധിച്ചു വരുന്ന അഴിമതിയാണ് നടപടിക്കു പിന്നിലെന്നാണ് സൂചന. കഴിഞ്ഞ മാസം ലക്ഷങ്ങളാണ് വാളയാർ ഉള്‍പ്പെടെയുള്ള ചെക്ക്പോസ്റ്റുകളില്‍ കൈക്കൂലിപ്പണമായി വിജിലൻസ് പിടികൂടിയത്.

നിലവില്‍ വൈകിട്ട് മുതല്‍ ചെക്ക്പോസ്റ്റുകള്‍ രാത്രി അടച്ചിട്ടു തുടങ്ങിയിട്ടുണ്ട്. വാളയാർ ഇൻ, വാളയാർ ഔട്ട്, വേലന്താവളം, ഗോവിന്ദാപുരം, ഗോപാലപുരം, മീനാക്ഷിപുരം, നടുപ്പുണി, ഒഴലപ്പതി എന്നീ 8 ചെക്ക്പോസ്റ്റുകളാണു പാലക്കാട് ജില്ലയിലുള്ളത്. രാവിലെ 9 മുതല്‍ 5 വരെ മാത്രമേ ചെക്ക്പോസ്റ്റുകള്‍ പ്രവർത്തിക്കുന്നുള്ളൂ. എ.എം.വി.ഐയും ഒരു ഓഫിസ് അസിസ്റ്റന്റും മാത്രം ചെക്ക്പോസ്റ്റിലുണ്ടാകും. ഇതോടെ 8 ചെക്ക്പോസ്റ്റുകളുടെയും നിയന്ത്രണം ആർ.ടി.ഒയുടെ കീഴിലേക്കു ചുരുങ്ങി. നേരത്തെ 3 ഷിഫ്റ്റിലായി മുപ്പതിലേറെ ജീവനക്കാർ ജോലി ചെയ്തിടത്താണ് പകല്‍ ഒറ്റ ഷിഫ്റ്റില്‍ രണ്ടു പേരാകുന്നത്. വർഷങ്ങള്‍ക്കു മുമ്ബ് തന്നെ ചരക്കു വാഹനങ്ങളുടെയും ടൂറിസ്റ്റ്, യാത്രാ വാഹനങ്ങളുടെയും പെർമിറ്റ്, ടാക്സ് തുടങ്ങിയ സേവനങ്ങള്‍ 'പരിവാഹൻ' സൈറ്റിലേക്കു മാറ്റിയിരുന്നു. ഉദ്യോഗസ്ഥരെ മുഴുവൻ പിൻവലിച്ചു ചെക്ക്പോസ്റ്റുകള്‍ നിറുത്തലാക്കുന്നതോടെ ചരക്കു വാഹനങ്ങള്‍ക്ക് ഒരിടത്തും നിറുത്താതെ സംസ്ഥാനത്തേക്കു പ്രവേശിക്കാനും സമയനഷ്ടമില്ലാതെ ചരക്കു നീക്കം നടത്താനും സാധിക്കും. നേരത്തെ പെർമിറ്റും ടാക്സും ഓണ്‍ലൈനായി എടുത്തിട്ടണ്ടോയെന്നു പരിശോധിക്കുക മാത്രമാണ് ചെക്ക്പോസ്റ്റില്‍ ചെയ്തിരുന്നത്. ഇതു കൃത്യമായി പാലിക്കുന്ന വാഹനങ്ങളില്‍ നിന്നു പോലും മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ കൈക്കൂലി പിരിക്കുന്നുണ്ടെന്നാണു വിജിലൻസ് കണ്ടെത്തിയത്. ജനുവരിയില്‍ 3 തവണ നടത്തിയ പരിശോധനയില്‍ മാത്രം 4.88 ലക്ഷം രൂപയുടെ കൈക്കൂലിപ്പണമാണു പിടികൂടിയത്. 'കൈക്കൂലി പിരിവ്' കേന്ദ്രങ്ങളായി ചെക്ക്പോസ്റ്റുകള്‍ മാറിയെന്ന ആക്ഷേപം ഉയർന്നതും ഇതിനാലാണ്. ചെക്ക്പോസ്റ്റുകള്‍ ഇല്ലാതായാല്‍ മോട്ടർ വാഹനവകുപ്പുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാകുമെന്നാണു വകുപ്പിന്റെ പ്രതീക്ഷ.

പ്രവർത്തനം കാര്യക്ഷമമാകും

ചെക്ക്പോസ്റ്റ് സംവിധാനം ഇല്ലാതാകുന്നതോടെ വാഹനങ്ങളുടെ നിയമലംഘനം പിടികൂടാൻ നിലവില്‍ മോട്ടർ വാഹന വകുപ്പിലുള്ള എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡുകളുടെ എണ്ണം ആറില്‍ നിന്ന് 9 - 12 ആകും. ഇതു സംബന്ധിച്ച്‌ അന്തിമ തീരുമാനം ഉടനുണ്ടാകും. സ്‌ക്വാഡുകളിലേക്ക് ഉദ്യോഗസ്ഥരെ ക്രമീകരിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.

നിലവില്‍ 6 താലൂക്കുകള്‍ കേന്ദ്രീകരിച്ച്‌ 6 എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡാണുള്ളത്. സ്‌ക്വാഡില്‍ എം.വി.ഐയും 3 എ.എം.വി.ഐയുമാണുള്ളത്. ആകെ എൻഫോഴ്സ്‌മെന്റ് വിങ്ങില്‍ 25 ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. അതിനാല്‍ത്തന്നെ സ്‌ക്വാഡില്‍ പലപ്പോഴും ഇത്രയും ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കുണ്ടാവില്ല. 

https://wa.me/918848564058

24 മണിക്കൂറും എൻഫോഴ്സ്‌മെന്റ് ഡ്യൂട്ടി വേണമെന്നാണു നിർദേശമെങ്കില്‍ ഉദ്യോഗസ്ഥ ക്ഷാമത്താല്‍ നിലവില്‍ രാവിലെ 10 മുതല്‍ 5 വരെയുള്ള ഒരു ഷിഫ്റ്റില്‍ മാത്രമാണ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധന നടക്കുന്നുള്ളൂ.

ചെക്ക്പോസ്റ്റില്‍ നിന്ന് ഉദ്യോഗസ്ഥരെ പിൻവലിച്ചാല്‍ ഇവരെ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിലേക്കാണു നിയോഗിക്കുക. ടാക്‌സോ പെർമിറ്റോ ഇല്ലാതെ വാഹനം എൻഫോഴ്സ്‌മെന്റാണു പിടികൂടുന്നതെങ്കില്‍ ഇരട്ടിയോളം തുകയും പിഴയും അടയ്ക്കണം. അതിനാല്‍ സ്‌ക്വാഡിന്റെ എണ്ണം കൂട്ടിയാല്‍ എൻഫോഴ്സ്‌മെന്റ് പ്രവർത്തനം കൂടുതല്‍ കാര്യക്ഷമമാക്കി നിയമലംഘനം തടയാനും റോഡപകടം കുറയ്ക്കാനും സാധിക്കും.

കൈക്കൂലിപ്പണം

അരക്കോടിയോളംകഴിഞ്ഞ 10 വർഷത്തിനിടെ നൂറിലേറെ പരിശോധനകളിലായി അരക്കോടിയോളം രൂപയുടെ കൈക്കൂലിപ്പണമാണു വിജിലൻസ് പിടിച്ചെടുത്തത്. ജനുവരിയില്‍ വിജിലൻസ് എസ്പി എസ്.ശശികുമാറിന്റെയും പാലക്കാട് ഡിവൈഎസ്പി എസ്.ഷംസുദ്ദീന്റെയും നേതൃത്വത്തില്‍ 3 തവണകളായി നടത്തിയ പരിശോധനയില്‍ 4.88 ലക്ഷം രൂപയുടെ കൈക്കൂലി വിജിലൻസ് പിടികൂടി. കഴിഞ്ഞ 3 വർഷത്തിനിടെയാണു കൂടുതല്‍ പരിശോധനകള്‍ നടന്നത്. വിജിലൻസ് പരിശോധനയില്‍ ഏറ്റവും കൂടുതല്‍ അഴിമതി കണ്ടെത്തിയ ചെക്ക്പോസ്റ്റുകളിലൊന്നായി ഇതോടെ മോട്ടർ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകള്‍ മാറി. ഇതിനെല്ലാം പരിഹാരം കണ്ടെത്താനാണ് പുതിയ പരിഷ്‌കാരം.

മറയുന്നത് ഏഷ്യയിലെ

ഏറ്റവും വലിയ ചെക്‌പോസ്റ്റ്വാളയാറിലെ മോട്ടർ വാഹന ചെക്ക്പോസ്റ്റ് ഇല്ലാതാകുമ്ബോള്‍ ഏഷ്യയിലെ ഏറ്റവും വലിയതും പഴക്കമേറിയതുമായ ചെക്ക്പോസ്റ്റ് സംവിധാനമാണു ചരിത്രത്താളുകളിലേക്കു മറയുന്നത്. ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ് വാളയാർ ചെക്ക്പോസ്റ്റ്. ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റ് ഒരുക്കാനായി വാളയാറിലെ ഏറ്റവും വലിയതും പഴക്കമേറിയതുമായ മോട്ടർ വാഹന ചെക്ക്പോസ്റ്റ് 2021ല്‍ പൊളിച്ചു മാറ്റിയിരുന്നു. പിന്നീടാണ് മലബാർ സിമന്റ്സ് കമ്ബനിക്കു എതിർവശത്തെ റോഡിലേക്കു കണ്ടെയ്നർ ചെക്ക്പോസ്റ്റാക്കി മാറ്റിയത്. ഓണ്‍ലൈൻ സംവിധാനത്തിലേക്കു മാറിയതിനാല്‍ ചെക്ക്പോസ്റ്റുകള്‍ വേണ്ടെന്നു കേന്ദ്രത്തിന്റെ നിർദേശം വന്നതോടെ ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റ് പദ്ധതി ഉപേക്ഷിച്ചു. ഇപ്പോള്‍ ചെക്ക്പോസ്റ്റ് സംവിധാനവും ഇല്ലാതാകുന്നു. ഡോ.തോമസ് ഐസക് മന്ത്രിയായിരുന്നപ്പോള്‍ 'അഴിമതി രഹിത വാളയാർ' പദ്ധതിയും 'സംയോജിത ചെക്ക്പോസ്റ്റ് പദ്ധതി'യും കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. എല്ലാ ചെക്ക്പോസ്റ്റുകളും ഒറ്റക്കെട്ടിടത്തിലേക്കു മാറ്റുന്നതായിരുന്നു പദ്ധതികള്‍. ചെക്ക്പോസ്റ്റുകള്‍ ഇല്ലാതാകുന്നതോടെ നൂറുകണക്കിനാളുകള്‍ ഉപജീവനം നടത്തുന്നzq വാളയാറിലെ വ്യാപാര മേഖല ഇല്ലാതാവും.

2025, മാർച്ച് 3, തിങ്കളാഴ്‌ച

സംസ്ഥാനത്ത് ഇന്നു മുതൽ 1-3-25 ഡിജിറ്റൽ ആർസി; ഉത്തരവിറക്കി ഗതാഗത വകുപ്പ് !

 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ ഡിജിറ്റൽ ആർസി ലദ്യമാക്കീട്ടുണ്ടെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

ആവശ്യമുള്ളവർക്ക് ആർസി പ്രിന്റ് എടുക്കാം. പരിവാഹൻ സൈറ്റിൽ ഇതിനായി മാറ്റം വരുത്തിയിട്ടുണ്ട്. 

നിലവിൽ ഡിജിറ്റലായിട്ടാണ് ലൈസൻസ് നൽകുന്നത്. നേരത്തെ ലൈസൻസ് പ്രിന്റ് ചെയ്ത‌് തപാലിൽ അയച്ചിരുന്നു. ഇതൊഴിവാക്കിയാണ് ലൈസൻസ് ഡിജിറ്റലാക്കിയത്. ലൈസൻസ് ഡിജിറ്റലാക്കിയെങ്കിലും ആർസി ബുക്ക് പ്രിന്റ് ചെയ്ത് നൽകിയിരുന്നു. ഇതിനാണിപ്പോൾ മാറ്റം വരുത്തുന്നത്. നേരത്തെ ആർസി ബുക്ക് ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു. ഡിജിറ്റലാകുന്നതോടെ വേഗത്തിൽ ആർസി ബുക്ക് ലഭിക്കും.

വാഹനങ്ങൾ കൈമാറ്റം ചെയ്‌തശേഷവും ആർസി ബുക്കുമായി ലിങ്ക് ചെയ്തിരിക്കുന്ന നമ്പർ മാറ്റാത്ത സാഹചര്യമുണ്ടെന്നും ഇതൊഴിവാക്കാനായി വാഹന ഉടമകൾ ഈ മാസം തന്നെ നമ്പറുകൾ അപ്ഡേറ്റ് ചെയണമെന്നും ഗതാഗത വകുപ് നിർദേശം നൽകീട്ടുണ്ട്.

.എസ്.ആർ.ടി.സി ബസുകളില്‍ ഗൂഗിള്‍ പേ അടക്കം യു.പി.ഐ ആപ്പുകള്‍ വഴി ടിക്കറ്റെടുക്കാo

 കെ.എസ്.ആർ.ടി.സി ബസുകളില്‍ ഗൂഗിള്‍ പേ അടക്കം യു.പി.ഐ ആപ്പുകള്‍ വഴി ടിക്കറ്റെടുക്കാൻ 

തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ദീർഘദൂര ബസുകളിലും കൊല്ലം ജില്ലയിലെ വിവിധ ഡിപ്പോകളിലും ഡിജിറ്റല്‍ ടിക്കറ്റെടുക്കല്‍ ആരംഭിച്ചു. ഉടൻ പത്തനംതിട്ടയിലേക്കും വൈകാതെ മറ്റ് ജില്ലകളിലേക്കും പുതിയ സജ്ജീകരണമെത്തും. രണ്ട് മാസത്തിനകം സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി ബസുകളില്‍നിന്നും യു.പി.ഐ പേമെന്‍റ് ആപ്പുകള്‍ വഴി ടിക്കറ്റെടുക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി ജീവനക്കാർക്ക് പരിശീലനം നല്‍കി വരികയാണ്. കെ.എസ്.ആർ.ടി.സിയുടെ തന്നെ യന്ത്രങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്ന ക്യു.ആര്‍ കോഡ് സ്കാൻ ചെയ്ത് പണം നല്‍കാം. തൊട്ടുപിന്നാലെ പ്രിന്‍റ് ചെയ്ത ടിക്കറ്റ് ലഭിക്കും. കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിലേക്കാവും പണമെത്തുക. ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകള്‍ അനുവദനീയമല്ല.

നേരത്തെ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകള്‍ ഉപയോഗിച്ച്‌ ഓപറേറ്റ് ചെയ്യുന്ന സിറ്റി സർക്കുലർ സർവീസുകളിലും പോയന്‍റ് ടു പോയന്‍റ് സർവീസുകളിലും പരീക്ഷണാർഥം ഓണ്‍ലൈൻ പണമിടപാട് ആരംഭിച്ചിരുന്നു. ഇത് വിജയകരമായതോടെ ജില്ലയിലെ മറ്റ് ഡിപ്പോകളിലേക്കും വ്യാപിപ്പിച്ചു. ഇതിന്‍റെ തുടർച്ചയായിട്ടാണ് കൊല്ലത്തും നടപ്പിലാക്കിയത്.

ഇതിലൂടെ ചില്ലറത്തർക്കം, ബാലൻസ് വാങ്ങാൻ മറക്കല്‍ അടക്കം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ കഴിയുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ കണക്കുകൂട്ടല്‍. യു.പി.ഐ ആപ്പുകള്‍ സ്വീകരിക്കണമെന്ന് യാത്രക്കാരും ആവശ്യപ്പെട്ടുവരികയായിരുന്നു.

സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ ഡിജിറ്റല്‍ പേമെന്‍റ് സംവിധാനം ഒരുക്കിയ ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയാണ് കെ.എസ്.ആർ.ടി.സിയെയും ഡിജിറ്റലാക്കുന്നത്. ഈ സേവനങ്ങള്‍ക്ക് ഒരോ ടിക്കറ്റില്‍നിന്നും കെ.എസ്. ആർ.ടി.സി ചെറിയ തുക 'ചലോ ആപ്പിന്' നല്‍കണമെന്നതാണ് കരാർ. കെ.എസ്.ആർ.ടി.സിയുടെ നേരത്തെയുണ്ടായിരുന്ന ട്രാവല്‍കാര്‍ഡും പുതുക്കി ഇതില്‍ ഉപയോഗിക്കാനാകും.