ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2021, സെപ്റ്റംബർ 27, തിങ്കളാഴ്‌ച

വൈദ്യുത വാഹനങ്ങള്‍ക്കായുള്ള ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ അവസരം?

ജില്ലയിലെ ദേശീയ- സംസ്ഥാന പാതയോരങ്ങളില്‍ സ്ഥിതിചെയ്യുന്ന ഹോട്ടലുകള്‍, മാളുകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ക്കായുള്ള ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ വ്യാപാര സ്ഥാപന ഉടമകള്‍ക്ക് അനര്‍ട്ട് അവസരം ഒരുക്കുന്നു. 20 മുതല്‍ 30 ലക്ഷം വരെയാണ് ചെലവ്. ഇതിനായി ഹോട്ടലുകള്‍, മാളുകള്‍ എന്നിവയുടെ പരിധിയില്‍ അനുയോജ്യമായ സ്ഥലം ലഭ്യമായിട്ടുണ്ടെങ്കില്‍ തുടര്‍ നടപടികള്‍ക്കായി ടൗണ്‍ റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തുള്ള അനെര്‍ട്ട് ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണമെന്ന് ജില്ലാ എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0491 2504182, 9188119409. ഇ മെയില്‍ palakkad@anert.in

ജില്ലാ ഇൻഫർമേഷൻ ഓഫീസ് , പാലക്കാട്

വായ്പയിൽ എടുത്തിരിക്കുന്ന ഒരു വാഹനം, വായ്പാ സ്ഥാപനത്തിന്റെ അനുമതിയില്ലാതെ രൂപമാറ്റം വരുത്താമോ..?

Section 52 (5)മോട്ടോർ വെഹിക്കിൾസ് ആക്ട് അനുസരിച്ച് വായ്പയിൽ എടുത്ത വാഹനത്തിന്റെ ശരിയായ ഉടമസ്ഥൻ ഫിനാൻസ് കമ്പനിയാണ്. അതുകൊണ്ട്തന്നെ ഫിനാൻസ് കമ്പനിയുടെ അനുമതി ആവശ്യമാണ്..

വാഹനത്തിൽ രൂപമാറ്റം നടത്തുന്നത് ഇൻഷുറൻസ് കമ്പനിയെ അറിയിക്കേണ്ടതാണോ?

വാഹന നിർമാണ കമ്പനിയുടെ സ്പെസിഫിക്കേഷൻ അനുസരിച്ചാണ് ഇൻഷുറൻസ് തുക നിശ്ചയിച്ചിട്ടുള്ളത്. ഇൻഷുറൻസ് കമ്പനിയെ അറിയിക്കാതെ രൂപമാറ്റം നടത്തിയ വാഹനത്തിന്റെ ഇൻഷുറൻസ് ക്ലെയിം  ലഭിക്കുവാൻ തർക്ക സാധ്യതയുണ്ട്.

വാഹന ഉടമയ്ക്ക് തന്റെ ഇഷ്ടപ്രകാരം അനുമതിയില്ലാതെ വാഹനത്തിന്റെ രൂപമാറ്റം നടത്തുവാനുള്ള അവകാശം ഉണ്ടോ?അവകാശം ഇല്ല. മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 52, മോട്ടോർ വെഹിക്കിൾസ്  റൂൾസ് 96 & 103 പ്രകാരവും 

രജിസ്റ്ററിങ് അതോറിറ്റിയുടെ അനുമതിയില്ലാതെ വാഹനത്തിന്റെ രൂപമാറ്റം നടത്തുവാൻ പാടുള്ളതല്ല. അനുമതിയില്ലാതെ രൂപമാറ്റം നടത്തിയ വാഹനം ഡ്രൈവ് ചെയ്യുന്ന ഡ്രൈവറുടെ ലൈസൻസ് അധികാരികൾക്ക് പിടിച്ചെടുക്കാവുന്നതാണ്. എന്നാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കാവുന്നതല്ല. കേരള ഹൈക്കോടതി KHC 845-2016.

വാഹനങ്ങളുടെ സീറ്റിംഗ് കപ്പാസിറ്റി കുറയ്ക്കുന്നതിന് അനുമതി ആവശ്യമുണ്ടോ?

വാഹനങ്ങളുടെ സീറ്റിംഗ് കപ്പാസിറ്റി കുറയ്ക്കുന്നതിന് അധികാരികളുടെ അനുമതി ആവശ്യമില്ല. എന്നാൽ റീ- രജിസ്ട്രേഷൻ സമയത്ത് ഒറിജിനൽ സീറ്റിംഗ് കപ്പാസിറ്റി കാണിക്കേണ്ടതാണ്. KHC 330-1998. 

മോട്ടോര്‍ വാഹന വകുപ്പിലെ എട്ട് സേവനങ്ങള്‍ കൂടി ഓണ്‍ലൈനായി !!

സംസ്ഥാന സര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് നയത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിലെ 8 സേവനങ്ങള്‍ കൂടി ഓണ്‍ലൈനാക്കി. ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ ഒഴികയുള്ള സേവനങ്ങളെല്ലാം ഓണ്‍ലൈനിലൂടെ നടത്താന്‍ കഴിയുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. 

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ മേല്‍വിലാസം തിരുത്തല്‍, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റല്‍, വാഹനത്തിന്റെ എന്‍.ഒ.സി, ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷന്‍ റദ്ദ് ചെയ്യല്‍, ഹൈപ്പോത്തിക്കേഷന്‍ എന്‍ഡോഴ്സ്മെന്റ് തുടങ്ങിയ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കും. 

സ്റ്റേജ് കാരിയേജ് ഒഴികയുള്ള വാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കലും പെര്‍മിറ്റ് മാറ്റവും ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് അനായാസമായി അതിവേഗം ലഭ്യമാകും. മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സര്‍വ്വീസുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം സെപ്റ്റംബര്‍ 28 ചൊവ്വാഴ്ച വൈകുന്നേരം 4 മണിയ്ക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വച്ച് നടക്കും.

_____________

ഡ്രൈവിങ് പഠിക്കാന്‍ എളുപ്പമുള്ള രണ്ടാമത്തെ രാജ്യമെന്ന പ്രശസ്തി സ്വന്തമാക്കി ഖത്തർ. !!

ഡ്രൈവിങ് പഠിക്കാന്‍ എളുപ്പമുള്ള രണ്ടാമത്തെ രാജ്യമെന്ന പ്രശസ്തി സ്വന്തമാക്കി ഖത്തർ. 10 ല്‍ 7.39 പോയിന്റ് നേടിയാണ് ഖത്തർ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. അതേസമയം ഈ രംഗത്ത് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ആറാമത്തെ രാജ്യമായി കുവൈത്ത് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ‘സോട്ടോബിയുടെ’ ഗവേഷണ ഏജന്‍സി പുറത്തിറക്കിയ കണക്കുകള്‍ പ്രകാരമാണ് സ്ഥാനനിർണ്ണയം.

മെക്‌സിക്കോയാണ് ഒന്നാം സ്ഥാനത്ത്. ഒമാന്‍ സുല്‍ത്താനേറ്റ് 22-ാം സ്ഥാനത്തും ലാത്വിയ ഡ്രൈവിംഗ് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തും അമേരിക്ക നാലാം സ്ഥാനത്തും കാനഡ അഞ്ചാം സ്ഥാനത്തും ആണ്. ഡ്രൈവിംഗ് പഠന മേഖലയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ക്രൊയേഷ്യയാണ് ഒന്നാം സ്ഥാനത്ത്. ഡ്രൈവിംഗ് വിദ്യാഭ്യാസത്തിനായി ലോകത്തിലെ ഏറ്റവും ആക്‌സസ് ചെയ്യാവുന്ന രാജ്യങ്ങളുടെ വര്‍ഗ്ഗീകരണത്തില്‍ തുര്‍ക്കി 17-ാം സ്ഥാനത്തും ചൈന ഏറ്റവും എളുപ്പമുള്ള രാഷ്ട്രങ്ങളുടെ പട്ടികയില്‍ 21-ാം സ്ഥാനത്തും ഉൾപ്പെട്ടിട്ടുണ്ട്.

അതിസുരക്ഷാ നമ്പർപ്ലേറ്റ് പഴയവാഹനങ്ങൾക്കും നിർബന്ധം !!

 പൊളിക്കൽ നയത്തിന്റെ ഭാഗമായി പഴയവാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമാക്കും. ഓട്ടോമേറ്റഡ് ടെസ്റ്റിങ് കേന്ദ്രങ്ങളിൽ പെർമിറ്റ് പുതുക്കൽ പരിശോധനയ്ക്കെത്തുന്ന വാഹനങ്ങളിൽ അതിസുരക്ഷാ നമ്പർപ്ലേറ്റ് വേണം. ടെസ്റ്റിങ് കേന്ദ്രങ്ങൾക്കുള്ള മാർഗരേഖയിലാണ് കേന്ദ്രം ഇക്കാര്യം ഉൾക്കൊള്ളിച്ചിട്ടുള്ളത്. ആറുമാസംമുമ്പ് പ്രസിദ്ധീകരിച്ച കരടുരേഖയിൽ സംസ്ഥാനങ്ങളുടെ നിർദേശങ്ങൾകൂടി ഉൾക്കൊള്ളിച്ചുകൊണ്ടാണ് അന്തിമ വിജ്ഞാപനമിറക്കിയത്.

പൊളിക്കൽ നയത്തിന്റെ ഭാഗമായി വാഹനങ്ങൾ പരിശോധിക്കേണ്ട ഓട്ടോമേറ്റഡ് ടെസ്റ്റിങ് കേന്ദ്രങ്ങളുടെ ഘടനയും പ്രവർത്തനരീതിയും ഇതിൽ വിശദീകരിക്കുന്നുണ്ട്. വാഹനത്തിന്റെ സാങ്കേതികക്ഷമത ഉറപ്പുവരുത്തുന്നതിന് 32 ഇനം പരിശോധനകൾ നടത്തണം. റോളർ ബ്രേക്ക് ടെസ്റ്റ്, സ്ലൈഡ് സ്ലിപ് ടെസ്റ്റ്, സസ്പെൻഷൻ ടെസ്റ്റ്, ജോയന്റ് പ്ലേ ടെസ്റ്റ്, സ്പീഡോ മീറ്റർ ടെസ്റ്റ് തുടങ്ങിയവ ഉൾപ്പെടും.

ലൈറ്റുകൾക്കുള്ളിൽ ഈർപ്പം പാടില്ല. സൈലൻസർ, ബ്രേക്ക് ലൈൻ, എൻജിൻ ഓയിൽ, റേഡിയേറ്റർ കൂളന്റ് എന്നിവയിൽ ചോർച്ചയുണ്ടാകരുത്. വിൻഡ്‌സ്‌ക്രീൻ മങ്ങരുത്. ടയർ ത്രെഡിന്റെ അളവുവരെ നിഷ്കർഷിക്കുന്നുണ്ട്. ഹോണിന്റെ ശബ്ദവും ലൈറ്റുകളുടെ തീവ്രതയും പരിശോധിക്കപ്പെടും. ടെസ്റ്റുകളിൽ പരാജയപ്പെട്ടാൽ 30 ദിവസത്തിനുള്ളിൽ വീണ്ടും അപേക്ഷിക്കാം. പരാജയപ്പെട്ട ടെസ്റ്റുമാത്രം വീണ്ടും നടത്തിയാൽ മതി. ഫലത്തിൽ പരാതിയുണ്ടെങ്കിൽ അപ്പീൽ നൽകാം. രണ്ടുതവണ പരാജയപ്പെട്ടാൽ വാഹനം പൊളിക്കേണ്ടിവരുമെന്ന കരടുനിർദേശം അതേപടി അന്തിമ വിജ്ഞാപനത്തിലുമുണ്ട്. ഇതിൽ ലഭിച്ച പരാതികൾ കേന്ദ്രം നിരസിച്ചു.

ടെസ്റ്റിങ് കേന്ദ്രങ്ങളെല്ലാം ഓൺലൈനിൽ ബന്ധിപ്പിക്കും. പരിശോധനാഫലവും വാഹനത്തിന്റെ എൻജിൻ, ഷാസി നമ്പറുകളുടെ ഡിജിറ്റൽ പകർപ്പ് കേന്ദ്രീകൃത കംപ്യൂട്ടർ ശൃംഖലയിലേക്ക് അപ്‌ലോഡ് ചെയ്യും.

ഫാസ്റ്റാഗ് നിർബന്ധമാണ്. ജി.പി.എസ്, വേഗപ്പൂട്ട് എന്നിവയും പരിശോധിക്കപ്പെടും. ട്യൂബ് ലൈസ് ടയറുകൾ വ്യാപകമായതിനാൽ സ്റ്റെപ്പിനി ടയറിനുപകരം പഞ്ചർകിറ്റ് മതിയെന്ന നിർദേശം പഴയ വാഹനങ്ങൾക്കും ബാധകമാക്കി. സംസ്ഥാനങ്ങൾക്ക് പൊതുമേഖലയിലോ സ്വകാര്യ പങ്കാളിത്തത്തോടെയോ ടെസ്റ്റിങ് കേന്ദ്രങ്ങൾ തുടങ്ങാം.

2021, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

ലൈസൻസ് സംബന്ധമായതും വാഹനസംബന്ധമായതുമായ എല്ലാ സർവീസുകളും ഇപ്പോൾ നിർവഹിക്കപ്പെടുന്നത് കേന്ദ്ര ഗവ: സോഫ്റ്റ്‌വെയറായ പരിവാഹൻ സേവ !!

 ലൈസൻസ് സംബന്ധമായതും വാഹനസംബന്ധമായതുമായ എല്ലാ സർവീസുകളും ഇപ്പോൾ നിർവഹിക്കപ്പെടുന്നത് കേന്ദ്ര ഗവ: സോഫ്റ്റ്‌വെയറായ പരിവാഹൻ സേവ

എന്ന വെബ് സൈറ്റ് വഴിയാണ് എന്ന് എല്ലാവർക്കും അറിയാമല്ലോ!!!

https://chat.whatsapp.com/Fu8yIrWGqfiLjbYB7bfJso

https://parivahan.gov.in

ഇതിൽ വാഹന സംബന്ധമായ സർവീസുകൾക്ക് വാഹൻ എന്ന പോർട്ടലിലും  ലൈസൻസ് സംബന്ധമായ സേവനങ്ങൾക്ക്  സാരഥി എന്ന പോർട്ടലിലുമാണ്‌ അപേക്ഷകളും ഫീസും സമർപ്പിച്ചുവരുന്നത്.

ഗതാഗത വകുപ്പിലെ സേവനങ്ങൾ രാജ്യവ്യാപകമായി  പൂർണ്ണമായും ഓൺലൈൻ ആയതോടെ ഈ രംഗത്ത് വ്യാജന്മാർ പലരും രംഗപ്രവേശനം ചെയ്തിരിക്കുന്നതായി മനസ്സിലാകുന്നു. ഇതിനോടകം നിരവധി ആളുകൾ ഇതിൽ വഞ്ചിതരായിക്കഴിഞ്ഞു. സേവനങ്ങൾക്ക് ഓൺലൈൻ അപേക്ഷ നൽകുമ്പോൾ അപേക്ഷയോടൊപ്പം ഫീസും ഓൺലൈൻ ആയി തന്നെയാണ് അടക്കേണ്ടത്. പരിവാഹൻ വെബ് സൈറ്റ് ആണെന്ന രീതിയിൽ വ്യാജമായി നിർമിച്ച ഇത്തരം വ്യാജ സൈറ്റുകളിലൂടെ അപേക്ഷാ ഫീസായി നൽകുന്ന പണം തട്ടിയെടുക്കുകയാണ് ഇവർ ചെയ്യുന്നത്. അപേക്ഷകർ പലപ്പോഴും താൻ ശരിയായ സൈറ്റിൽ തന്നെയാണ് അപേക്ഷിച്ചത് എന്ന ധാരണയിൽ കാലാവധി കഴിഞ്ഞ ലൈസൻസുമായി വാഹനം ഉപയോഗിക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ഗൂഗിൾ വഴി സർവീസുകൾ സേർച്ച് ചെയ്ത് സമർപ്പിക്കുന്ന അപേക്ഷകളാണ് പലപ്പോഴും ഈ രീതിയിൽ വഞ്ചിക്കപ്പെട്ടതായി മനസ്സിലാകുന്നത്. ഈ വ്യാജ സൈറ്റുകൾ യഥാർത്ഥ സൈറ്റുമായി രൂപ സാമ്യം ഉള്ളതും, secured ആണ് എന്ന തോന്നൽ ഉളവാക്കുന്ന തരത്തിൽ ചെയ്തിട്ടുള്ളതാണ്.

ആയതിനാൽ ഗതാഗത വകുപ്പിന്റെ സേവനങ്ങൾക്കായി അപേക്ഷകൾ സമർപ്പിക്കുമ്പോൾ ഇത്തരം വ്യാജ സൈറ്റുകളിൽ വഞ്ചിതരാകാതിരിക്കാൻ കേരള മോട്ടോർ വാഹന വകപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗപ്പെടുത്തുക.

https://parivahan.gov.in

mvd.kerala.gov.in

ലഭ്യമായ ഓൺലൈൻ സേവനങ്ങളുടെ ലിങ്കുകൾ മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിലെ Citizens Corner , Online Services വഴി നൽകിയിട്ടുണ്ട്. Vahan, Sarathi പോർട്ടലുകളുടെ ലിങ്കും പ്രത്യേകം നൽകിയിട്ടുണ്ട്.ഇതിലൂടെ വ്യാജ സൈറ്റുകളിലേക്ക് divert ചെയ്യപ്പെടുന്നത് ഒഴിവാക്കാൻ സാധിക്കും.

സ്വന്തമായ നിലക്ക് ഓൺലൈൻ വഴി അപേക്ഷ നൽകാൻ സാധിക്കാത്തവർക്ക്‌ അക്ഷയ, ഇസേവ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.

MVD Kerala

ജനനന്മയ്ക്ക്... ജനരക്ഷയ്ക്ക്...

2021, സെപ്റ്റംബർ 7, ചൊവ്വാഴ്ച

കാത്തിരിപ്പിനൊടുവിൽ പെരിന്തൽമണ്ണയിലെ മൂന്നാം ബസ്സ് സ്റ്റാൻ്റ് തുറന്നു നൽകി. ?

 പെരിന്തൽമണ്ണ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പെരിന്തൽമണ്ണയിലെ മൂന്നാം ബസ്സ് സ്റ്റാൻ്റ് തുറന്നു നൽകി. നഗരസഭ പുതുതായി നിർമിച്ച മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡിൽനിന്ന് ബസ് സർവീസ് ആരംഭിച്ചു. നഗരസഭാധ്യക്ഷൻ പി. ഷാജി ഫ്ളാഗ് ഓഫ് ചെയ്തു.

ആദ്യഘട്ട നിർമാണം കഴിഞ്ഞ ബസ് സ്റ്റാൻഡിന് അടുത്തിടെയാണ് ആർ.ടി.എ. അംഗീകാരം ലഭിച്ചത്. നഗരത്തിലെ ഗതാഗത പരിഷ്‌കാരവും തിങ്കളാഴ്ച തുടങ്ങും. വ്യാപാരികളുടെയും ബസ്സുടമകളുടെയും എതിർപ്പു വകവെക്കാതെയാണ് പരിഷ്‌കാരം നടപ്പാക്കുന്നത്.

പുതിയ പരിഷ്ക്കരണത്തിൽ ടൗണിലെത്തുന്ന യാത്രക്കാർക്ക് ഇനി ജില്ലാ ആശുപത്രി, കെഎസ്ആർടിസി, ചെറുകാട് കോർണർ, പോസ്റ്റ് ഓഫിസ്, മാനത്തുമംഗലം എന്നീ ബസ് ബസ് സ്റ്റോപ്പുകളിൽ നിന്ന് മാത്രമേ ബസ് കയറാനാകൂ. അതല്ലെങ്കിൽ ബസ് സ്റ്റാൻഡുകളിൽ എത്തണം. ടൗണിലെ മറ്റ് ബസ് സ്റ്റോപ്പുകളെല്ലാം ഒഴിവാക്കിയിട്ടുണ്ട്.

2021, സെപ്റ്റംബർ 4, ശനിയാഴ്‌ച

ഡ്രൈവിങ്​ ലൈസൻസ്: കാലാവധി തീർന്നാൽ വീണ്ടും എച്ച്​ എടുക്കണോ..?

നിയമത്തിലെ വ്യവസ്​ഥകൾ അറിയാം. 

ലൈസൻസ് കാലാവധി തീരുന്നതിനു ഒരു വർഷം മുമ്പും പുതുക്കാം.ഡ്രൈവിങ്​ ലൈസൻസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓൺലൈനായതോടെ വലിയ സൗകര്യമാണ്​ പൊതുജനത്തിന്​ ഉണ്ടായിരിക്കുന്നത്​. ഓഫീസുകൾ കയറിയിറങ്ങാതെ ലൈസൻസുമായി ബന്ധപ്പെട്ട പ്രശ്​നങ്ങൾ പരിഹരിക്കാമെന്ന്​ പൊലീസ്​ അറിയിച്ചു. 

കാലാവധി തീർന്നാൽ ഒരു വർഷത്തിനകം ഫൈൻ ഇല്ലാതെ ലൈസൻസ് പുതുക്കാവുന്നതാണ്​. ഇപ്പോൾ ലൈസൻസ് കാലാവധി തീരുന്നതിനു ഒരു വർഷം മുമ്പും പുതുക്കാൻ അവസരമുണ്ട്. കാലാവധി തീർന്ന ലൈസൻസ് പുതുക്കാൻ അപേക്ഷിക്കുന്നതും ഫീസ് അടയ്ക്കുന്നതുമെല്ലാം ഓൺലൈനായി ചെയ്യാം.

www.parivahan.gov.in എന്ന മോട്ടോർ വാഹനവകുപ്പിന്റെ വെബ്പോർട്ടലിൽ 'വാഹൻ' എന്ന ഭാഗം വാഹനസംബന്ധമായും 'സാരഥി' എന്നത് ലൈസൻസുമായി ബന്ധപ്പെട്ടതുമാണ്. 

സാരഥി ലിങ്ക് ക്ലിക് ചെയ്ത ശേഷം ഡ്രൈവിങ് ലൈസൻസ് റിലേറ്റഡ് സർവീസ് തിരഞ്ഞെടുക്കുക. ലൈസൻസ് കിട്ടിയത് ഏതു സംസ്ഥാനത്തുനിന്നാണെന്നു തിരഞ്ഞെടുക്കുക. അപ്പോൾ ലൈസൻസുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ലഭ്യമാകും.

ഇതിൽ 'ഡിഎൽ സർവീസ്' (Driving License Service) തിരഞ്ഞെടുക്കുക. ലൈസൻസ് നമ്പർ, ജനനത്തീയതി എന്നിവ ആവശ്യപ്പെടുന്ന ഇടത്ത് അവ കൃത്യമായി നൽകുമ്പോൾ ലൈസൻസ് ഉടമയുടെ വിശദാംശങ്ങൾ കാണാം. 

വിവരങ്ങൾ കൃത്യമാണെങ്കിൽ യെസ് ഓപ്ഷൻ ക്ലിക് ചെയ്യുക. ഡ്രൈവിങ് ലൈസൻസ് റിന്യൂവൽ തിരഞ്ഞെടുക്കുക. മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ വരും. അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ അത് ചെയ്യുക. ഉടനെ തന്നെ ഫോണിലേക്ക് ആപ്ലിക്കേഷൻ നമ്പർ എസ്എംഎസ് അയച്ചുകിട്ടും.

ഓൺലൈൻ വഴി ലൈസൻസ് പുതുക്കുമ്പോൾ, സെൽഫ് ഡിക്ലറേഷൻ, ഫോം 1, ഫോം 1 എ, ഫോം 2 എന്നിവ ഡൗൺലോഡ് ചെയ്യാൻ ഓപ്ഷൻ കാണിക്കും. മെഡിക്കൽ ഫിറ്റ്നെസ്, ഐ സർട്ടിഫിക്കറ്റ്, ഫിസിക്കൽ ഫിറ്റ്നെസ് തുടങ്ങിയവയ്ക്കുള്ള അപേക്ഷകളാണ് ഇവ. ആയവ ഡൗൺലോഡ് ചെയ്​ത്​ പ്രിൻറ്​ എടുക്കണം. 

ഫോട്ടോ, ഡിജിറ്റൽ ഒപ്പ് എന്നിവസഹിതമുള്ള ഫോം ആണ് ഡൗൺലോഡ് ആകുന്നത്. ഈ ഫോം മെഡിക്കൽ ഓഫിസർ, നേത്രരോഗ വിദഗ്ധൻ എന്നിവരെക്കൊണ്ടു പരിശോധിപ്പിച്ച് അംഗീകാരം വാങ്ങണം.

അതിനുശേഷം ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകി നിങ്ങളുടെ ആപ്ലിക്കേഷൻ വിൻഡോ തുറക്കുക. അതിലേക്ക് എല്ലാ ഡോക്യുമെന്റും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. സ്കാൻ ചെയ്യുമ്പോൾ മെഡിക്കൽ– ഐ സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടറുടെ സീൽ, റജിസ്റ്റർ നമ്പർ തുടങ്ങിയവ വ്യക്തമാകുംവിധം സ്കാൻ ചെയ്യുവാൻ ശ്രദ്ധിക്കണം. അതിനുശേഷം ഓൺലൈനായി ഫീസ് അടയ്ക്കണം. ഇത്രയും കാര്യങ്ങൾ കൃത്യമായി ചെയ്ത ശേഷം അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യാം.എപ്പോഴാണ്​ റോഡ്​ ടെസ്​റ്റും എച്ച്​ എടുക്കലും വേണ്ടിവരിക. 

ലൈസൻസ്​ കാലാവധി തീർന്ന്​ ഒരുവർഷത്തിനകമാണ്​ നിയമപ്രകാരം പുതുക്കൽ അനുവദനീയം. അതുകഴിഞ്ഞാൽ പുതിയ ലൈസൻസ് എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കണം. 

അഞ്ചു വർഷം വരെ പാർട്ട് 2 ആയ റോഡ് ടെസ്റ്റ് മാത്രം മതി. എന്നാൽ ലൈസൻസ്​ കാലാവധി തീർന്ന്​ അഞ്ച്​ വർഷം കഴിഞ്ഞാൽ പാർട്ട് 1 ഗ്രൗണ്ട് ടെസ്റ്റും (H എടുക്കൽ) നിർബന്ധമാണെന്നും അധികൃതർ അറിയിച്ചു.