ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2021, ഓഗസ്റ്റ് 31, ചൊവ്വാഴ്ച

ഹെല്‍മറ്റില്ലെങ്കില്‍ കീശ ചോരും; ഈ വര്‍ഷം പിഴയായി ഈടാക്കിയത് 1.76 കോടി രൂപ ?

♦️ഇതില്‍ 44 ശതമാനം പിഴയും പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാത്തതിനാണ് ഈടാക്കിയത്

ഇരുചക്രവാഹനവുമായി പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കുക. ഇല്ലെങ്കില്‍ നിങ്ങളുടെ കീശ ചോരും. പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കാന്‍ മറക്കണ്ട. ‌

ഹെല്‍മറ്റ് ധരിക്കാത്തതിന് ഇരുചക്ര വാഹനയാത്രക്കാരില്‍ നിന്നും ഈ വര്‍ഷം പിഴയായി ഈടാക്കിയത് 1.76 കോടി രൂപയാണ്. ഇതില്‍ 44 ശതമാനം പിഴയും പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാത്തതിനാണ് ഈടാക്കിയത്.

വൃദ്ധരോ സ്ത്രീകളോ കുട്ടികളോ ആരുമാകട്ടെ ഹെല്‍മറ്റില്ലെങ്കില്‍ പിഴ തന്നെ. ആരോടും മൃദു സമീപനം വേണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം. 

പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിട്ടും ഒരു വിഭാഗം ഇതിനോട് വിമുഖത കാണിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019ല്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴയായി ഈടാക്കിയത് 1.3 കോടി രൂപ. 

ഇതില്‍ എട്ടര ലക്ഷം രൂപ പിന്‍സീറ്റ് ഹെല്‍മറ്റ് ധരിക്കാത്തതിനാണ്. 2020ല്‍ എത്തിയപ്പോള്‍ ഒരു കാര്യ ഉറപ്പായി പലരുടെയും പോക്കറ്റ് ചോര്‍ന്നു. 2 കോടി രൂപയാണ് ഹെല്‍മറ്റില്ലാത്തതിന് മലയാളികള്‍ പിഴ നല്‍കിയത്. ഇതില്‍ 67 ലക്ഷം രൂപ പിന്‍സീറ്റ് ഹെല്‍മറ്റില്ലാത്തതിനും.

ഇനി ഈ വര്‍ഷത്തെ കണക്ക് നോക്കിയാല്‍ ഇതുവരെ 77 ലക്ഷം രൂപയാണ് പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴയായി നല്‍കേണ്ടിവന്നത്. അപ്പോള്‍ കണക്ക് കണ്ടല്ലോ. ഓടിക്കുന്നയാള്‍ക്ക് ഹെല്‍മറ്റുണ്ടെന്ന് കരുതി പുറകില്‍ കയറി ഹെല്‍മറ്റില്ലാതിരുന്നാല്‍ ഓടിക്കുന്നവന്‍റെ കീശ കീറും.


2021, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

പാലിയേക്കര ടോള്‍ പാതയ്ക്ക് സമാന്തരപാത !! ?

പാലിയേക്കര ടോള്‍ പാതയ്ക്ക് സമാന്തരപാതയൊരുക്കി നാട്ടുകാരായ യുവാക്കള്‍ ടോൽ പ്ലാസ അധികൃതരെ ഞെട്ടിച്ചു. നിങ്ങൾക്ക് ഗവണ്‍മെന്റിൽ സ്വാധീനം ചെലുത്തി എന്തും ചെയ്യാമായിരിക്കും ..നിങ്ങള്‍ ടോള്‍ നിരക്കും ഉയര്‍ത്തി അവിടിരുന്നോ. ഞങ്ങള്‍ക്ക് വേറെ റോഡുണ്ട് ....

ഇടപ്പള്ളി -മണ്ണുത്തി ദേശീയ പാതയിലെ ടോൽ നിരക്ക് വർദ്ധിപ്പിച്ചതിന് നടപടിക്ക് എതിരെ ജനരോഷം ഇരമ്പുമ്പോൾ വേറിട്ട പരിഹാരവും ആയി ഒരു കൂട്ടം യുവാക്കൾ രംഗത്ത് എത്തി അധികാരികളെ ഞെട്ടിച്ചു ...ദേശീയ പാതയ്ക്ക് പാലിയേക്കര ടോൾ പ്ലസക്ക് സമാന്തരമായുള്ള മണലിമടവാക്കര റോഡ്‌ വൃത്തിയാക്കി വാഹന ഗതാഗതത്തിന് സുഗമ മാർഗ്ഗം ഒരുക്കി ആണ് അധികാരികളെ ഞെട്ടിച്ചത് ..

മണലി പുഴയുടെ തീരത്ത് കൂടി ഉള്ള ഒരു കിലോ മീറ്റർ കാടുപിടിച്ച് കിടന്ന റോഡ്‌ മടവാക്കര പ്രോഗ്രസീവ് ക്ലബ്‌ അംഗങ്ങൾ ആയ 30 യുവാക്കളുടെ ശ്രമ ഫലം ആയി വാഹനങ്ങളെ സ്വീകരിക്കുവാൻ തയ്യാറായി കഴിഞ്ഞു ..

"ആമ്പല്ലൂരിൽ നിന്ന് തൃശൂരിലേക്ക് പോകുന്ന വാഹനങ്ങൾ മണലി പാലം കഴിഞ്ഞു ഇടത്തോട്ട് തിരിഞ്ഞാൽ മണലിമടവാക്കര റോഡിലേക്ക് ഇറങ്ങാം .ആ റോഡ്‌ വഴി രണ്ട് കിലോമീറ്റർ സഞ്ചരിക്കുക ആണെങ്കിൽ ചിറ്റിശ്ശേരി വഴി പാലിയേക്കര ടോൾ പ്ലാസക്ക് അപ്പുറം ഇറങ്ങി യാത്ര തുടരാം.

ഗൂഗിൾ മാപ്പ് ലിങ്ക് താഴെ ചേർക്കുന്നു.

ഇതു എല്ലാവരിലെക്കും എത്തിക്കുക ഡ്രൈവർമാർക്കും നാട്ടുകാർക്കും ഉപകാരമാകും...പ്ലീസ്

https://maps.app.goo.gl/HtdhYUkMwBsRwvvt6

 ഇത് ഓപ്പൺ/ഞെക്കിയാൽ റൂട്ട് കറക്റ്റ് ആയി കിട്ടും.

കേരളത്തിലെ ഏറ്റവും വലിയ കാർ ഷോറൂമുമായി റോയൽ ഡ്രൈവ് കൊച്ചിയിൽ !!

വിരാട് കോഹ്‌ലിയുടെ ലംബോർഗ്‌നി,ഭീമ ഗ്രൂപ്പിന്റെ ബെന്റ്‌ലി,ദുൽകർ സൽമാന്റെ ട്രയംഫ്-ഇങ്ങനെ നിരവധി എക്സ്ക്ലൂസീവ് താരങ്ങളാണ് കൊച്ചിയിൽ തുറന്ന റോയൽ ഡ്രൈവിന്റെ പ്രീമിയം യൂസ്ഡ് കാർ ഷോറൂമിലുള്ളത്.12000 ചതുരശ്ര അടിയിൽ പരന്നു കിടക്കുന്ന റോയൽ ഡ്രൈവ് ഷോറൂം സന്ദർശിച്ചപ്പോൾ..

How LUXURY Rolls-Royce Cars Are Made ?

 

2021, ഓഗസ്റ്റ് 29, ഞായറാഴ്‌ച

ഭാരത് സീരീസ് വരുന്നു; സംസ്ഥാനം മാറിയാല്‍ വാഹനങ്ങള്‍ക്ക്‌ റീ രജിസ്‌ട്രേഷന്‍ വേണ്ട ?

പുതിയ വാഹനങ്ങൾക്ക് ബിഎച്ച് സീരീസ് എന്ന പുതിയ ഏകീകൃത രജിസ്ട്രേഷൻ സംവിധാനം അവതരിപ്പിച്ച് റോഡ് ട്രാൻസ്പോർട്ട് മന്ത്രാലയം. ബിഎച്ച് രജിസ്ട്രേഷനുള്ള ഒരു വാഹനം ഒരു സംസ്ഥാനത്ത് നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് മാറുമ്പോൾ റീ രജിസ്ട്രേഷൻ നടത്തേണ്ടതില്ല എന്നതാണ് ഇതിന്റെ ഗുണം.

കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, സൈനിക-സുരക്ഷ ഉദ്യോഗസ്ഥർ നാലോ അതിൽ കൂടുതലോ സംസ്ഥാനങ്ങളിൽ ഓഫീസുകളുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാർ തുടങ്ങിയവർക്ക് ബിഎച്ച് രജിസ്ട്രേഷനായി അപേക്ഷിക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്.

സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും വലിയ തലവേദന സൃഷ്ടിക്കുന്നതായിരുന്നു നിലവിലെ രജിസ്ട്രേഷൻ സംവിധാനം. ഒരു സംസ്ഥാനത്ത് വെച്ച് വാഹനം വാങ്ങിയാൽ അവിടെ രജിസ്റ്റർ ചെയ്ത വാഹനം 12 മാസത്തിൽ കൂടുതൽ മറ്റു സംസ്ഥാനത്ത് സൂക്ഷിക്കാനോ ഉപയോഗിക്കാനോ ആവില്ല. അതിനുള്ളിൽ ഉപയോഗിക്കുന്ന സംസ്ഥാനത്ത് റീ രജിസ്ട്രേഷൻ നടത്തണമെന്നാണ് നിലവിലെ നിയമം. ആദ്യം രജിസ്റ്റർ ചെയ്ത ചെയ്ത സംസ്ഥാനത്ത് നിന്നുള്ള എൻ.ഒ.സി, അവിടെ അടച്ച റോഡ് ടാക്സ് റീഫണ്ട് ചെയ്ത് റീ രജിസ്ട്രേഷൻ ചെയ്യുന്ന സംസ്ഥാനത്ത് അടയ്ക്കണം. ഈ പ്രക്രിയകൾ ഏറെ ബുദ്ധിമുട്ടാണ് ആളുകൾക്ക് സൃഷ്ടിച്ചിരുന്നത്.

എന്നാൽ ബിഎച്ച് സീരീസ് രാജ്യത്ത് ഒട്ടാകെയുള്ള ഏകീകൃത സംവിധാനം ഇതിന് ഒരു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഎച്ച് രജിസ്ട്രേഷനുള്ള ഒരു വാഹനത്തിന് ഉടമ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ ഇത്തരം റീ രജിസ്ട്രേഷൻ ബുദ്ധിമുട്ടുകളൊന്നും അനുഭവിക്കേണ്ടതില്ലെന്നാണ് ഉപരിതല ഗതാഗത മന്ത്രാലയം പറയുന്നത്. വാഹന നികുതി രണ്ട് വർഷത്തേക്കോ രണ്ടിന്റെ മടങ്ങുകളോ ആയിട്ടായിരിക്കും ഈടാക്കുക. 14 വർഷം പൂർത്തിയാക്കിയ വാഹനത്തിനുള്ള നികുതി വർഷംതോറും മുമ്പ് ഈടാക്കിയിരുന്ന തുകയുടെ പകുതിയായിരിക്കും നൽകേണ്ടി വരിക. ബിഎച്ച് രജിസ്ട്രേഷൻ നടപടികൾ ഓൺലൈനിൽ തന്നെ ലഭ്യമാകും. ആർ.ടി.ഒ ഓഫീസുകളിൽ പോകേണ്ടതില്ല.

സെപ്റ്റംബര്‍ ഒന്നുമുതല്‍ പാലിയേക്കര ടോൾ പ്ലാസയിൽ പുതിയ നിരക്ക് !

തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ നിരക്ക് കൂട്ടി. പുതിയ നിരക്ക് സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. കാര്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ക്ക് ഒരുഭാഗത്തേക്ക 80 രൂപയാണ്. നേരത്തെ ഇത് 75 രൂപയായിരുന്നു. ഇരുവശത്തേക്കും 110 ആയിരുന്നത് 120 രൂപയാക്കി. ചരക്ക് വാഹനങ്ങള്‍ക്ക് 140രൂപയും ബസിന് 275 രൂപയുമാണ്‌. വര്‍ഷംതോറും സെപ്റ്റംബര്‍ ഒന്നിന് പാലിയേക്കരയിലെ ടോള്‍ നിരക്ക് പരിഷ്‌ക്കരിക്കുന്നത്. സാമ്പത്തിക രംഗത്തെ മാറ്റത്തിനനുസരിച്ച് ടോള്‍ നിരക്കില്‍ മാറ്റം വരുത്തുന്നുണ്ടെങ്കിലും ടോള്‍ റോഡ് സേവനത്തിന് നിര്‍ദിഷ്ട നിലവാരമില്ലെന്ന ആക്ഷേപം ശക്തമാണ്.

ടോൾ പ്ലാസയുടെ കാലാവധി മുഴുവൻ പിരിച്ചാൽ തുകയുടെ നാല് മടങ്ങ് നേടാനാകുമന്നാണ് കണക്ക്. ഇതിനിടെയാണ് ടോൾ നിരക്കിലുള്ള വർധന. പാത എത്രയും വേഗം ദേശീയ പാത അതോറിറ്റി ഏറ്റെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

2021, ഓഗസ്റ്റ് 23, തിങ്കളാഴ്‌ച

വോട്ടര്‍ ഐ.ഡി കാര്‍ഡ് ഇനി ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാം: 27 ഇനം സര്‍ട്ടിഫിക്കറ്റുകളും !

തിരഞ്ഞെടുപ്പുകമ്മിഷൻ നൽകുന്ന ഇലക്ഷൻ ഐ.ഡി. കാർഡിനും റവന്യൂ ഓഫീസ് മുഖേന ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾക്കും ഇനി ഓഫീസുകളിലും ജനസേവന കേന്ദ്രങ്ങളിലും കയറിയിറങ്ങേണ്ട. സ്വന്തം സ്മാർട്ട്ഫോണിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സംവിധാനം വരുന്നു.

വോട്ടർപട്ടികയിൽ പേരുചേർത്താൽ ജനസേവനകേന്ദ്രം മുഖേനയോ ഓൺലൈനിലോ ഐ.ഡി. കാർഡിന് അപേക്ഷിക്കാം. താലൂക്ക് ഓഫീസിൽനിന്നത് വില്ലേജ് ഓഫീസിലെത്തി ബൂത്ത്ലെവൽ ഓഫീസർ (ബി.എൽ.ഒ.) പരിശോധിച്ച് ഉറപ്പുവരുത്തി വില്ലേജ് വഴി താലൂക്കിലെത്തിയാണ് കാർഡ് അനുവദിക്കുന്നത്.

മലബാർ ലൈവ്

https://chat.whatsapp.com/CMxXrusFvojJbucXqE7ncf

പിന്നീട് തപാൽവഴി വോട്ടർക്കു ലഭിക്കും. ഇനി കാർഡ് അനുവദിച്ചുകഴിഞ്ഞാൽ ലഭിക്കുന്ന അറിയിപ്പനുസരിച്ച് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന https://www.nvsp.in/ സന്ദർശിച്ച് E-EPIC ക്ലിക്കുചെയ്ത് ലോഗിൻചെയ്താൽ ഐ.ഡി. കാർഡ് ഡൗൺലോഡ് ചെയ്യാം.

അതിൽ ലഭിക്കുന്ന ഒ.ടി.പി. നൽകിയാൽ കാർഡ് മൊബൈൽഫോണിൽ ലഭ്യമാകും. ഇത് പ്രിന്റെടുത്ത് ലാമിനേറ്റുചെയ്തോ അല്ലാതെയോ സൂക്ഷിക്കാം. പുതുതായി വോട്ടർപട്ടികയിൽ പേരുചേർക്കുന്നവർക്ക് ഈ സൗകര്യം ലഭ്യമാകും.

ഇ-ഡിസ്ട്രിക്ട് സർട്ടിഫിക്കറ്റുകളും

റവന്യൂ സർട്ടിഫിക്കറ്റുകൾക്കായുള്ള ഇ-ഡിസ്ട്രിക്ട് വഴി അനുവദിക്കുന്ന 27 ഇനം സർട്ടിഫിക്കറ്റുകളും ഇനി ഫോണിലൂടെ ലഭിക്കും. അപേക്ഷ അംഗീകരിച്ച് വരുന്ന എസ്.എം.എസിനൊപ്പം ഒരു ലിങ്കും വരും. ഈ ലിങ്കിൽ കയറിയാൽ നമുക്കനുവദിച്ച സർട്ടിഫിക്കറ്റ് ഡൗൺലോഡാകും.

നേരത്തേ അപ്രൂവ്ചെയ്താലും അക്ഷയ കേന്ദ്രത്തിൽ പോയി വേണമായിരുന്നു പ്രിന്റെടുക്കാൻ. റവന്യൂ ഓഫീസുകൾ കൂടുതൽ ജനകീയമാക്കാനായി ലാൻഡ് റവന്യൂ കമ്മീഷണറും മന്ത്രിയും ഓഫീസർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മലപ്പുറം ജില്ലയിൽനിന്നുള്ള ഉദ്യോഗസ്ഥർ നൽകിയ ആശയമാണ് ഇതിലൂടെ യാഥാർഥ്യമായിട്ടുള്ളത്.

വരുമാനം, ജാതി, നേറ്റിവിറ്റി, കൈവശാവകാശം, വൺ ആൻഡ് സെയിം തുടങ്ങി സാധാരണക്കാർക്ക് ദൈനംദിനം ആവശ്യംവരുന്ന നിരവധി സർട്ടിഫിക്കറ്റുകൾ മൊബൈൽ വഴി ലഭ്യമാകുന്നതോടെ കോവിഡ് കാലത്ത് വലിയ ഗുണമാണ് ജനങ്ങൾക്കും വിദ്യാർഥികൾക്കുമെല്ലാമുണ്ടാകുക.

വാഹന ഉടമകൾ മൊബൈൽ നമ്പർ ‘വാഹൻ’ സോഫ്റ്റ്‌വെയറിൽ ചേർക്കണം: മോട്ടർ വാഹന വകുപ്പ്.

 ലൈസൻസ് ഉള്ളവരും വാഹന ഉടമകളും മൊബൈൽ നമ്പർ ‘വാഹൻ’ സോഫ്റ്റ്‌വെയറിൽ ചേർക്കണം: മോട്ടർ വാഹന വകുപ്പ്. 

♦️ഡ്രൈവിങ് ലൈസൻസ് ഉള്ളവരും വാഹന ഉടമകളും മൊബൈൽ നമ്പർ ‘വാഹൻ’ സോഫ്റ്റ്‌വെയറിൽ ചേർക്കണമെന്ന് മോട്ടർ വാഹന വകുപ്പു നിർദേശിച്ചു. 

♦️സേവനങ്ങൾ പൂർണമായി ഓൺലൈൻ ആക്കുന്നതിനാലാണിത്.

♦️വാഹന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലെ വിലാസത്തിലുള്ള മാറ്റം, വാഹന കൈമാറ്റം രേഖപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾ ഓൺലൈനിലൂടെയാണ് ഇപ്പോൾ നൽകുന്നത്. 

♦️മൊബൈൽ നമ്പർ ചേർക്കാത്തതും തെറ്റായ മൊബൈൽ നമ്പർ രേഖപ്പെടുത്തിയിരിക്കുന്നതും കാരണം ചിലർക്ക് സേവനങ്ങൾ വൈകിയാണു ലഭിക്കുന്നത്.

♦️നമ്പർ ചേർക്കുന്നത്  ഇങ്ങനെ 

www.parivahan.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക. 

♦️ഓൺലൈൻ സർവീസസ് എന്ന ലിങ്കിൽ ക്ലിക് ചെയ്യുക. 

♦️ഡ്രൈവിങ് ലൈസൻസിൽ ഫോൺ നമ്പർ ചേർക്കാൻ ഡ്രൈവിങ് ലൈസൻസ് റിലേറ്റഡ് സർവീസസ് എന്ന മെനു തിരഞ്ഞെടുക്കുക.

♦️അപ്പോൾ തുറക്കുന്ന പേജിൽ സംസ്ഥാനം തിരഞ്ഞെടുക്കുക. 

♦️അപ്പോൾ ഒട്ടേറെ ഐക്കണുകളുടെ കൂട്ടത്തിൽ‌ ‘അപ്ഡേറ്റ് മൊബൈൽ നമ്പർ’ എന്നതു കാണാം. അതിൽ ക്ലിക് ചെയ്യുക.

♦️ഡ്രൈവിങ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ് എന്നിവയിൽ ആവശ്യമുള്ളതു തിരഞ്ഞെടുക്കുക.

♦️ലൈസൻസ് വിതരണം ചെയ്ത തീയതി, ലൈസൻസ് നമ്പർ, ജനനത്തീയതി എന്നിവ ലൈസൻസ് നോക്കി അതുപോലെ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക് ചെയ്യുക.

♦️അടുത്ത വിൻഡോയിൽ മൊബൈൽ നമ്പർ രേഖപ്പെടുത്തുക. സബ്മിറ്റ് ചെയ്യുമ്പോൾ ഫോണിൽ ഒടിപി നമ്പർ ലഭിക്കും. 

♦️അത് സൈറ്റിൽ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക.

2021, ഓഗസ്റ്റ് 10, ചൊവ്വാഴ്ച

തീ​പി​ടി​ച്ച്​ വാ​ഹ​ന​ങ്ങ​ൾ; ക​രു​ത​ണം അ​പ​ക​ട​ത്തെ...!!!

വാ​ഹ​നം തീ​പി​ടി​ച്ചാ​ൽ.

♦️തീ ​പി​ടി​ക്കു​ന്നു​വെ​ന്ന് ക​ണ്ടാ​ൽ ആ​ദ്യം വാ​ഹ​നം ഓ​ഫാ​ക്കു​ക.

♦️ സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കു​ക. ഒ​രി​ക്ക​ലും സ്വ​യം അ​ണ​യ്ക്കാ​ൻ ശ്ര​മി​ക്ക​രു​ത്. തൊ​ട്ട​ടു​ത്ത ക​ട​ക​ളി​ലോ സ്ഥാ​പ​ന​ത്തി​ലോ ഉ​ള്ള ഫ​യ​ർ എ​സ്​​റ്റി​ങ്​​ഗ്വി​ഷ​ർ ഉ​പ​യോ​ഗി​ക്കാം. തീ ​അ​ണ​ക്കാ​നു​ള്ള സം​വി​ധാ​ന​മി​ല്ലെ​ങ്കി​ൽ ഫ​യ​ർ​ഫോ​ഴ്​​സ്​ വ​രു​ന്ന​തു വ​രെ കാ​ത്തി​രി​ക്കാം.

♦️ബോ​ണ​റ്റി​ന​ക​ത്താ​ണു തീ​പി​ടി​ക്കു​ന്ന​തെ​ങ്കി​ൽ അ​ത് ഉ​യ​ർ​ത്താ​ൻ ശ്ര​മി​ക്ക​രു​ത്. തീ ​കൂ​ടു​ത​ൽ പ​ട​രാ​ൻ കാ​ര​ണ​മാ​കും. 

♦️ഒ​ന്നോ ര​ണ്ടോ ഫ​യ​ർ എ​സ്​​റ്റി​ങ്​​ഗ്വി​ഷ​ർ ക​രു​തു​ന്ന​ത്​ ന​ല്ല​താ​ണ്.

ക​രു​ത​ലാ​ണ്​ പ്ര​ധാ​നം.

⚠️കൃ​ത്യ​മാ​യ മെ​യി​ന്റനൻ​സ് വാ​ഹ​ന​ങ്ങ​ൾ​ക്കു ന​ൽ​ക​ണം.

⚠️എ​ളു​പ്പം തീ​പി​ടി​ക്കാ​വു​ന്ന വ​സ്തു​ക്ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​ക​രു​ത്.

⚠️വാ​ഹ​ന​ങ്ങ​ളി​ൽ ഇ​രു​ന്ന് പു​ക​വ​ലി​ക്ക​രു​ത്.

⚠️ഫ്യൂ​സ് ക​ത്തി​യെ​ന്ന് മ​ന​സ്സി​ലാ​യാ​ല്‍ അ​തു മാ​റ്റി വാ​ഹ​നം ഓ​ടി​ക്കാ​ൻ ഒ​രി​ക്ക​ലും സ്വ​യം ശ്ര​മി​ക്ക​രു​ത്. ഇ​തി​നാ​യി മെ​ക്കാ​നി​ക്കു​ക​ളെ​ത്ത​ന്നെ ആ​ശ്ര​യി​ക്കു​ക. സ്വ​യം ശ്ര​മി​ച്ചാ​ല്‍ അ​ത് ചി​ല​പ്പോ​ൾ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​ന് കാ​ര​ണ​മാ​കും.

⚠️അം​ഗീ​കൃ​ത സ​ർ​വി​സ് സെൻറ​റു​മാ​യി ബ​ന്ധ​പ്പെ​ടാ​തെ വാ​ഹ​ന​ത്തി​ലെ ഇ​ല​ക്ട്രി​ക്ക​ല്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള ജോ​ലി​ക​ൾ സ്വ​യം ചെ​യ്യാ​തി​രി​ക്കു​ന്ന​താ​ണ് ഉ​ചി​തം.

⚠️അ​നാ​വ​ശ്യ മോ​ഡി​ഫി​ക്കേ​ഷ​നു​ക​ള്‍ നി​ര്‍ബ​ന്ധ​മാ​യും ഒ​ഴി​വാ​ക്കു​ക.

തീ​പി​ടി​ക്കാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ 

പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ തീ​പി​ടി​ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം ‘ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട്’ ആ​ണ്. ഇ​തു സം​ഭ​വി​ക്കു​ന്ന​തി​നു മു​മ്പ്​ വാ​ഹ​നം ചി​ല ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കും. മി​ക്ക​വാ​റും സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ‘ഫ്യൂ​സ്’ എ​രി​ഞ്ഞ​മ​രു​ന്നു. ഫ്യൂ​സ് മാ​റ്റി വാ​ഹ​നം ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​ക്കാ​ൻ നോ​ക്കു​മ്പോ​ൾ അ​ത് ചി​ല​പ്പോ​ൾ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​ന് കാ​ര​ണ​മാ​കും. അ​തു​കൊ​ണ്ടു​ത​ന്നെ അം​ഗീ​കൃ​ത സ​ർ​വി​സ് സെന്ററു​മാ​യി ബ​ന്ധ​പ്പെ​ടാ​തെ ഇ​ത്ത​രം ജോ​ലി​ക​ൾ സ്വ​യം ചെ​യ്യാ​തി​രി​ക്കു​ന്ന​താ​ണ് ഉ​ചി​തം.

വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​ന്റെയോ ഡ്രൈ​വ​റു​ടെ​യോ അ​ശ്ര​ദ്ധ, കൈ​പ്പി​ഴ​വ്, സാ​ങ്കേ​തി​ക ത​ക​രാ​ർ എ​ന്നി​വ തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മാ​വാ​റു​ണ്ട്. ഇ​ല​ക്ട്രി​ക്ക​ൽ ത​ക​രാ​ർ ആ​ണ് മ​റ്റൊ​രു പ്ര​ധാ​ന ഘ​ട​കം. വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ല​ക്ട്രി​ക്ക​ൽ പാ​ർ​ട്ടു​ക​ളി​ൽ വ​രു​ത്തു​ന്ന മോ​ഡി​ഫി​ക്കേ​ഷ​നും ചി​ല​പ്പോ​ൾ അ​പ​ക​ട​ങ്ങ​ള്‍ക്ക് വ​ഴി​വെ​ച്ചേ​ക്കാം.

കൂ​ടാ​തെ സീ​ൽ പൊ​ട്ടി​യ വ​യ​റി​ങ്ങു​ക​ള്‍, കൃ​ത്യ​മ​ല്ലാ​ത്ത വ​യ​റി​ങ് എ​ന്നി​വ​യും ഷോ​ട്ട്സ​ർ​ക്യൂ​ട്ടി​ന് കാ​ര​ണ​മാ​കാം. എ​ൻ​ജി​ൽ ഓ​യി​ൽ, ഇ​ന്ധ​നം പോ​ലു​ള്ള തീ​പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​വ​യു​ടെ ചോ​ർ​ച്ച​യും അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്തി​യേ​ക്കാം. ഫ്യൂ​വ​ൽ ഇ​ൻ​ജ​ക്ട​ർ, ഫ്യൂ​വ​ൽ പ്ര​ഷ​ർ റെ​ഗു​ലേ​റ്റ​ർ എ​ന്നി​വ​യി​ലു​ണ്ടാ​കു​ന്ന ത​ക​രാ​ർ മൂ​ലം ഇ​ന്ധ​നം ലീ​ക്കാ​കാം. ഇ​ത്ത​ര​ത്തി​ൽ ചോ​രു​ന്ന ഇ​ന്ധ​നം ഇ​ഗ്​​നീ​ഷ്യ​ൻ‌ സോ​ഴ്സു​മാ​യി ചേ​ർ​ന്നാ​ൽ പെ​ട്ടെന്ന് തീ​പി​ടി​ക്കും. കൂ​ടാ​തെ ശ​രി​യാ​യി ക​ണ​ക്ട് ചെയ്യാ​ത്ത ബാ​റ്റ​റി, സ്​​റ്റാ​ർ​ട്ട​ർ, സ്​​റ്റീ​രി​യോ എ​ന്നി​വ​യും തീ​പി​ടി​ത്ത​ത്തി​ന്​ കാ​ര​ണ​മാ​യേ​ക്കാം.

അ​വ​ഗ​ണി​ക്ക​രു​ത്​ ഇ​വ

ചി​ല​പ്പോ​ൾ വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ പ്ലാ​സ്​​റ്റി​ക് അ​ല്ലെ​ങ്കി​ൽ റ​ബ​ർ ക​ത്തി​യ മ​ണം വ​രും. ഇ​ത് അ​വ​ഗ​ണി​ക്കാ​തെ, എ​ൻ​ജി​ൻ ഓ​ഫാ​ക്കി നി​ർ​ത്തി വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി ദൂ​രെ മാ​റി​നി​ന്ന് സ​ർ​വി​സ് സെൻറ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണം. തീ​പി​ടി​ത്ത​ത്തി​ന്റെ ല​ക്ഷ​ണ​മാ​ണെ​ങ്കി​ൽ ഉ​ട​നെ ഫ​യ​ർ ഫോ​ഴ്​​സി​നെ ബ​ന്ധ​പ്പെ​ടു​ക​യാ​ണ്​ വേ​ണ്ട​ത്. വാ​ഹ​നം മു​ഴു​വ​നാ​യും ക​ത്തി​യ​മ​ർ​ന്നാ​ലും യാ​ത്ര​ക്കാ​രെ ര​ക്ഷി​ക്കാ​നാ​ണ്​ മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​ത്.

വാഹനാപകട നഷ്ടപരിഹാരം: 90 ദിവസത്തിനകം റിപ്പോർട്ട് നല്‍കണം. ?

വാഹനാപകട നഷ്ടപരിഹാരം വൈകുന്നത് ഒഴിവാക്കാൻ പ്രാഥമിക, ഇടക്കാല, അന്തിമ അന്വേഷണ റിപ്പോർട്ടുകൾ ക്ലെയിം ട്രിബ്യൂണലിൽ സമർപ്പിക്കാൻ സമയപരിധി നിശ്ചയിക്കുന്നു. 

അപകടവിവരമറിഞ്ഞ് 48 മണിക്കൂറിനുള്ളിൽ പോലീസ് ആദ്യ അപകട റിപ്പോർട്ട് (എഫ്.എ.ആർ.) തയ്യാറാക്കണം. 

ഇൻഷുറൻസ് കമ്പനിക്കും ക്ലെയിം ട്രിബ്യൂണലിനും വിവരം കൈമാറണം. പ്രഥമാന്വേഷണ റിപ്പോർട്ടിന് (എഫ്.ഐ.ആർ.) പുറമേയാണിത്. 50 ദിവസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ടും (ഐ.എ.ആർ.), 90 ദിവസത്തിനുള്ളിൽ വിശദറിപ്പോർട്ടും (ഡി.എ.ആർ.) നിശ്ചിത ഫോമിൽ മോട്ടോർവാഹന നഷ്ടപരിഹാര ട്രിബ്യൂണലിൽ സമർപ്പിക്കണം.

അപകടവുമായി ബന്ധപ്പെട്ട ക്രൈം കേസിലെ അന്വേഷണം 60 ദിവസത്തിനുള്ളിൽ പൂർത്തീകരിച്ച് കുറ്റപത്രം നൽകണം. 

വീഴ്ചവരുത്തിയാൽ ഉദ്യോഗസ്ഥർ വിശദീകരണം നൽകണം. വാഹനാപകട അന്വേഷണരീതിയിൽ കാതലായ മാറ്റമാണ് കേന്ദ്ര മോട്ടോർവാഹന ചട്ടഭേദഗതിയിലൂടെ വരുന്നത്.

ഡ്രൈവർ, വാഹന ഉടമ എന്നിവരുടെ വിശദവിവരങ്ങൾ പ്രത്യേക ഫോമിൽ ശേഖരിച്ച് 30 ദിവസത്തിനുള്ളിൽ ഫയൽ ചെയ്യണം. ഇതിന്റെ പകർപ്പിനൊപ്പം, ട്രിബ്യൂണലിൽ സമർപ്പിക്കുന്ന മൂന്ന് അപകട റിപ്പോർട്ടുകളും വാഹനാപകടത്തിൽപ്പെട്ടവർക്ക് കൈമാറണം. 

ഇരയായവരുടെ വിവരങ്ങൾ 60 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർ ട്രിബ്യൂണലിനും ഇൻഷുറൻസ് കമ്പനിക്കും കൈമാറണം.

അപകടസ്ഥലം ഉദ്യോഗസ്ഥർ സന്ദർശിച്ച് സൈറ്റ് പ്ലാൻ, അപകടത്തിന്റെ സ്‌കെച്ച്, വാഹനങ്ങളുടെ അവസ്ഥ, പരിക്കേറ്റവരുടെ വിവരങ്ങൾ എന്നിവ എഫ്.എ.ആറിൽ ഉൾക്കൊള്ളിക്കണം.

പോസ്റ്റുമോർട്ടം റിപ്പോർട്ട്, ചികിത്സാരേഖകൾ എന്നിവ 15 ദിവസത്തിനുള്ളിൽ, ആശുപത്രികൾ അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറണം. 

ഇൻഷുറൻസ് കമ്പനികളുടെ നടപടിക്രമം വേഗത്തിലാക്കാൻ സ്റ്റേറ്റ് നോഡൽ ഓഫീസർമാരെ നിയമിക്കണം. എഫ്.എ.ആർ. നൽകുന്ന കേസുകളിൽ തുടർ നടപടികൾ ചുമതലപ്പെടുത്തി ഇൻഷുറൻസ് കമ്പനി പ്രതിനിധിയെ നിയോഗിക്കണം.