നിങ്ങള്‍ എടുത്തിരിക്കുന്ന വാഹന ഇന്‍ഷൂറന്‍സ് പോളിസി ഒറിജിനലാണോ അതോ വ്യാജനാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ പരിശോധിക്കുന്നത് നല്ലതാണ്.
കാരണം ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തില്‍ തന്നെ വ്യാജ വാഹന ഇന്‍ഷൂറന്‍സുകള്‍ അനുദിനം പെരുകി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യയില്‍ നിലവിലുള്ള വാഹന ഇന്‍ഷൂറന്‍സുകളില്‍ രണ്ട് ശതമാനത്തോളം പോളിസികള്‍ വ്യാജ കമ്ബനികളുടെ പേരുലുള്ളതാണെന്നാണ് പുതിയ കണ്ടെത്തല്‍. ഇതിലൂടെ കോടികളാണ് ഇന്‍ഷൂറന്‍സ് രംഗത്ത് നഷ്ടമാവുന്നത്. ഇത് നേരത്തേ പരിശോധിച്ച് ഉറപ്പുവരുത്തുന്നത് നല്ലതാണെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഉപദേശം. അല്ലാത്തപക്ഷം, എന്തെങ്കിലും അപകടം സംഭവിച്ച് ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യുമ്ബോഴാണ് വഞ്ചിക്കപ്പെട്ട കാര്യം മനസ്സിലാവുക.
അറിയപ്പെടുന്ന കമ്ബനികളെ സമീപിക്കുക
അതിനാല്‍ വാഹന ഇന്‍ഷൂറന്‍സ് പോളിസി എടുക്കുമ്ബോള്‍ തന്നെ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ചെറിയ സാമ്ബത്തിക ലാഭത്തിന് വേണ്ടി വ്യാജന്‍മാരുടെ കെണിയില്‍ പെടുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. അതിന് ഏറ്റവും നല്ല വഴി അറിയപ്പെടുന്നതും വിശ്വസ്തവുമായ കമ്ബനികളില്‍ നിന്നോ കേന്ദ്രങ്ഹളില്‍ നിന്നോ പോളിസി വാങ്ങുകയെന്നതാണ്. ഇതുവരെ കേള്‍ക്കാത്ത കമ്ബനികളില്‍ നിന്ന് ഇന്‍ഷൂറന്‍സ് പോളിസി എടുക്കുമ്ബോള്‍ തുക കുറഞ്ഞുകിട്ടുമായിരിക്കും. പക്ഷെ ക്ലെയിം കിട്ടിക്കൊള്ളണമെന്നില്ല.
പെയ്‌മെന്റ് ചെക്ക് വഴിയോ ഓണ്‍ലൈനായോ മാത്രം
ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം ഇന്‍ഷൂറന്‍സ് തുക അടക്കുന്നത് ചെക്ക് വഴിയോ ഓണ്‍ലൈനായോ ആയിരിക്കണമെന്നതാണ്. ഒരിക്കലും ലിക്വിഡ് കാഷായി തുക നല്‍കരുത്. ഇന്‍ഷൂറന്‍സ് കമ്ബനി യഥാര്‍ഥമാണോ അല്ലയോ എന്ന് കണ്ടെത്താന്‍ ഇതുവഴി സാധിക്കും. ചെക്ക് നല്‍കുമ്ബോള്‍ തന്നെ ഇന്‍ഷൂറന്‍സ് കമ്ബനിയുടെ പേരില്‍ തന്നെ വേണം നല്‍കാന്‍. ഏതെങ്കിലും വ്യക്തിയുടെ പേരിലാവാതിരിക്കാന്‍ ശ്രദ്ധിക്കണം. റിസ്‌ക് ഒഴിവാക്കാന്‍ ഓണ്‍ലൈനായി പോളിസി വാങ്ങുന്നതാണ് നല്ലതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പോളിസി വെരിഫൈ ചെയ്യാന്‍ മറക്കരുത്
വെരിഫിക്കേഷന്‍ ലിങ്ക് ഉപയോഗിച്ച് പോളിസി ഒറിജിനലാണോ വ്യാജമാണോ എന്ന് പരിശോധിക്കാന്‍ കഴിയും. മിക്കവാറും എല്ലാ ഇന്‍ഷൂറന്‍സ് കമ്ബനികളും അവരുടെ വെബ്‌സൈറ്റില്‍ പോളിസി വെരിഫിക്കേഷന്‍ ലിങ്ക് നല്‍കാറുണ്ട്. വെബ്‌സൈറ്റില്‍ കയറി ലിങ്കിന്റെ സഹായത്തോടെ പോളിസിയുടെ ആധികാരികത ഉറപ്പുവരുത്താന്‍ മറക്കരുത്. പോളിസിയുടെ വിശദാംശങ്ങളറിയാന്‍ കസ്റ്റമര്‍ കെയര്‍ നമ്ബറില്‍ വിളിച്ച് അന്വേഷിക്കുകയും ചെയ്യാം.
കമ്ബനിക്ക് ലൈസന്‍സുണ്ടോ?
വാഹന ഇന്‍ഷൂറന്‍സ് പോളിസി എടുക്കുന്നതിന് മുമ്ബ് കമ്ബനി നിലവിലുണ്ടോ എന്നും അതിന് പ്രവര്‍ത്തന ലൈസന്‍സുണ്ടോ എന്നും അന്വേഷിക്കണം. ഇന്‍ഷൂറന്‍സ് റഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ രാജ്യത്തെ എല്ലാ അംഗീകൃത ഇന്‍ഷൂറന്‍സ് കമ്ബനികളെയും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് പരിശോധിച്ച് അംഗീകൃത കമ്ബനിയില്‍ നിന്ന് തന്നെയാണ് വാഹന ഇന്‍ഷൂറന്‍സ് പോളിസി എടുക്കുന്നത് എന്ന് ഉറപ്പുവരുത്താനാകും.
ക്യുആര്‍ കോഡ് പരിശോധിക്കാം
വാഹന ഇന്‍ഷൂറന്‍സ് പോളിസി ഒറിജിനലാണെന്ന് ഉറപ്പുവരുത്താന്‍ പോളിസി പേപ്പറിലെ ക്യുആര്‍ കോഡ് റീഡ് ചെയ്താല്‍ മതിയാവും. പോളിസിയില്‍ ക്യുആര്‍ കോഡ് വേണമെന്നത് ഇന്‍ഷൂറന്‍സ് റഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നിയമമാണ്. അതുകൊണ്ടു തന്നെ പോളിസിയുടെ ആധികാരികത ഇതിലൂടെ ഉറപ്പുവരുത്താനാവും. സ്മാര്‍ട്ട് ഫോണിലെ ക്യുആര്‍ കോഡ് റീഡര്‍ ആപ്പുപയോഗിച്ച് ഇത് റീഡ് ചെയ്താല്‍ കമ്ബനിയുടെ വെബ് പേജ് ഓപ്പണാവുകയും പോളിസിയുടെ വിശദാംശങ്ങള്‍ കാണാനാവുകയും ചെയ്യും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ