ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ കിടിലന്‍ കാര്‍ ഹുറാകാനാണ് മലയാളത്തിലെ ഈ ഒറ്റയാന് കൂട്ടായെത്തിയ കാളക്കൂറ്റന്‍. ഒരു മാസം മുമ്പ് ബുക്കുചെയ്ത കാര്‍ താരത്തിന് ഇപ്പോഴാണ് ലഭിച്ചത്. ഇപ്പോള്‍ ബാറ്റ്മാന്‍ സിനിമയിലെ ബ്രൂസ് വെയിനെ പോലെയായി എന്നാണ് ലംബോര്‍ഗിനി സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് താരം ആരാധകരെ അറിയിച്ചത്.
ലംബോര്‍ഗിനിയുടെ ഏറ്റവും വിജയിച്ച മോഡലാണ് 'ഹുറാകാന്‍'. കൂപ്പെ, സ്‌പൈഡര്‍ ബോഡിക്കു പുറമെ ഓള്‍ വീല്‍ ഡ്രൈവ് (എല്‍ പി 610-4), റിയര്‍ വീല്‍ ഡ്രൈവ് (എല്‍ പി 580 - 2), പെര്‍ഫോമെന്റെ' (എല്‍ പി 640 - 4), ഹുറാകാന്‍ പെര്‍ഫേമെന്റെ സ്‌പൈഡര്‍ എന്നീ മോഡലുകളില്‍ 'ഹുറാകാന്‍' ലഭ്യമാണ്. വ്യത്യസ്ത ട്യൂണിങ് നിലവാരത്തിലുള്ളതെങ്കിലും ഒരേ എന്‍ജിനോടെയാണു ലംബോര്‍ഗ്‌നി 'ഹുറാകാന്‍' വകഭേദങ്ങളെല്ലാം വില്‍പ്പനയ്‌ക്കെത്തിക്കുന്നത്; 5.2 ലീറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എന്‍ജിനാണ് ഈ കാറുകള്‍ക്കു കരുത്തേകുന്നത്.
'പെര്‍ഫോമെന്റെ'യിലെത്തുമ്പോള്‍ പരമാവധി 640 ബി എച്ച് പി കരുത്തും 600 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. 'ഹുറാകാന്‍ എല്‍ പി 610 - 4' കാറില്‍ 602 ബി എച്ച് പിയും പൃഥ്വിരാജ് സ്വന്തമാക്കിയ 'എല്‍ പി 580 2'ല്‍ 572 ബി എച്ച് പിയുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുന്നത്. എല്ലാ വകഭേദത്തിലും ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.4 സെക്കന്റ് മാത്രം വേണ്ടിവരുന്ന ഈ കാറിന്റെ പരമാവധി വേഗം 320 കിലോമീറ്ററാണ്.
മലയാള സിനിമയിലെ പല താരങ്ങളും നികുതി വെട്ടിപ്പിനുവേണ്ടി പോണ്ടിച്ചേരിയിൽ വാഹനം റജിസ്ട്രേഷൻ ചെയ്ത് നിയമ കുരുക്കുകളിൽ കുടുങ്ങിയപ്പോൾ അവിടെയും വ്യത്യസ്തനാവുകയാണ് മലയാളത്തിലെ യുവതാരം പൃഥ്വിരാജ്. താരം അടുത്തിടെ സ്വന്തമാക്കിയ 2.13 കോടി വിലയുള്ള തന്റെ ലംബോർഗിനി ഹുറാകാനാണ് കേരള റജിസ്ട്രേഷൻ നൽകിയത്. 43.16 ലക്ഷം രൂപ നികുതി ഇനത്തിൽ നൽകി കേരളത്തിൽ റജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ ലംബോർഗിനി എന്ന് പേരിനും പൃഥ്വിയുടെ ഹുറാകാൻ അർഹനായി.
നേരത്തെ ഈ സൂപ്പർ സ്പോർട്സ് കാറിനായി കെഎൽ–7–സിഎൻ–1 വാശിയേറിയ ലേലത്തിലൂടെ ഏഴു ലക്ഷം രൂപയ്ക്കു നടൻ സ്വന്തമാക്കിയിരുന്നു. ഇന്നലെ രാവിലെയാണു പൃഥ്വിരാജിന്റെ കാർ ആർടി ഓഫിസ് പ്രവർത്തിക്കുന്ന കലക്ടറേറ്റ് വളപ്പിലെത്തിച്ചത്. മലയാള ചലച്ചിത്ര താരങ്ങളിൽ ലംബോർഗിനി കാർ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയാണ് പൃഥ്വിരാജ്.
ലംബോര്‍ഗിനിയുടെ ഏറ്റവും വിജയിച്ച മോഡലാണ് 'ഹുറാകാന്‍'. കൂപ്പെ, സ്‌പൈഡര്‍ ബോഡിക്കു പുറമെ ഓള്‍ വീല്‍ ഡ്രൈവ് (എല്‍ പി 610-4), റിയര്‍ വീല്‍ ഡ്രൈവ് (എല്‍ പി 580 - 2), പെര്‍ഫോമെന്റ്' (എല്‍ പി 640 - 4), ഹുറാകാന്‍ പെര്‍ഫേമെന്റ് സ്‌പൈഡര്‍ എന്നീ മോഡലുകളില്‍ 'ഹുറാകാന്‍' ലഭ്യമാണ്.
വ്യത്യസ്ത ട്യൂണിങ് നിലവാരത്തിലുള്ളതെങ്കിലും ഒരേ എന്‍ജിനോടെയാണു ലംബോര്‍ഗിനി 'ഹുറാകാന്‍' വകഭേദങ്ങളെല്ലാം വില്‍പ്പനയ്‌ക്കെത്തിക്കുന്നത്; 5.2 ലീറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എന്‍ജിനാണ് ഈ കാറുകള്‍ക്കു കരുത്തേകുന്നത്.
'പെര്‍ഫോമെന്റെ'യിലെത്തുമ്പോള്‍ പരമാവധി 640 ബി എച്ച് പി കരുത്തും 600 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. 'ഹുറാകാന്‍ എല്‍ പി 610 - 4' കാറില്‍ 602 ബി എച്ച് പിയും പൃഥ്വിരാജ് സ്വന്തമാക്കിയ 'എല്‍ പി 580 2'ല്‍ 572 ബി എച്ച് പിയുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുന്നത്. എല്ലാ വകഭേദത്തിലും ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.4 സെക്കന്റ് മാത്രം വേണ്ടിവരുന്ന ഈ കാറിന്റെ പരമാവധി വേഗം 320 കിലോമീറ്ററാണ്
(courtesy; Manorama)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ