ദേശീയപാതയിലെ വാഹനങ്ങൾക്ക് ഗതാഗതവുമായി ബന്ധപ്പെട്ട വിവരങ്ങൾ തത്സമയം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ഹൈവേ റേഡിയോ സേവനത്തിനു തുടക്കമിടുന്നു. ഭാവിയിൽ 13 സംസ്ഥാനങ്ങളിലെ ദേശീയപാതകളിലും ലഭ്യമാവുന്ന ഈ സേവനം ഇപ്പോൾ ഡൽഹി — ജയ്പൂർ ഹൈവേ 8-ലാണ് ആരംഭിച്ചിരിക്കുന്നതെന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ പറഞ്ഞു. ലോക ബാങ്കിൽ നിന്നുള്ള സാങ്കേതികസഹായ പദ്ധതിയിൽ ഉൾപ്പെടുത്തിയാണു റേഡിയോ സേവനം നടപ്പാക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിലുള്ള റേഡിയോ സേവന പദ്ധതിയുടെ ആദ്യ ഘട്ടം 2016 മാർച്ച് 10 മുതൽ ഒക്ടോബർ 10 വരെയാണു നടപ്പാക്കിയതെന്നും ഗഡ്കരി പറഞ്ഞു. ഡൽഹി, ആൾവാർ, ജയ്പൂർ ആകാശവാണി നിലയങ്ങളുമായി സഹകരിച്ചാണ് എൻഎച്ച് 8ൽ ഈ സേവനം ലഭ്യമാക്കുന്നത്. പ്രതിദിനമുള്ള 18 വാർത്താ ബുള്ളറ്റിനുകളിലും ദേശീയപാതയിലെ ഗതാഗത സ്ഥിതിയുടെ തത്സമയ വിവരങ്ങൾക്കായി അഞ്ചു മിനിറ്റ് വീതം സമയം നീക്കിവയ്ക്കും. ഗതാഗത കുരുക്ക്, അപകടങ്ങൾ, ടോൾ പ്ലാസകളിലെ കാത്തിരിപ്പ്, കാലാവസ്ഥ, ഗതാഗത തടസ്സം, റോഡ് സുരക്ഷാ ബോധവൽക്കരണം തുടങ്ങിയവയ്ക്കാണു മുൻഗണന ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു
.(courtesy:manorama)
.(courtesy:manorama)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ