1.വാഹനം നിർത്താൻ
2.പാർക്ക് ചെയ്യാൻ
3.ലൈൻ മാറാൻ.
4.ഓവർടേക്ക് ചെയ്യാൻ.
5.ഇടറോഡിൽ നിന്നും പ്രധാന റോഡിൽ പ്രവേശിക്കുമ്പോൾ.
6. ജംഗ്‌ഷനിൽ നേരെ പോവുന്ന വാഹനവും ഇടത്/ വലത് തിരിഞ്ഞു പോവുന്ന വാഹനവും മുൻഗണന കൊടുക്കേണ്ടത്.
7.സിഗ്നൽ/ ഹസാർഡ്/ ഡിം / ബ്രൈറ്റ് എന്നിവയെ കുറിച്ച്.
8.ലൈൻ ഡിസിപ്ലിൻ.
9. സ്പീഡ് ലിമിറ്റ്
10. വാഹനങ്ങൾ തമ്മിലുള്ള അകലം.
11. ഹെവി/ ലൈറ്റ് വാഹനങ്ങൾ ഉപയോഗിക്കേണ്ട ട്രാക്ക്/ രീതി.
ഇത്തരം കാര്യങ്ങൾ അറിയാത്തത്/ബോധ്യമില്ലാത്തത് കൊണ്ടാണ് അവരവരുടെ ഇഷ്‌ടാനുസരണം പെരുമാറുകയും അപകടം ഉണ്ടായില്ലല്ലോ/ ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കിയില്ലല്ലോ കടന്നുപോവാൻ ഇനിയും സ്പേസ് ഉണ്ടല്ലോ എന്ന മനോഗതിയനുസരിച്ചുള്ള മാനദണ്ഡത്തിൽ സംസാരിക്കുകയും തിണ്ണമിടുക്കും കയ്യൂക്ക് കാണിച്ചും സംസാരിച്ചും മറ്റനേകം യാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും അതിന്റെ പ്രതിഫലനം റോഡിൽ അമിത വേഗതയായും മത്സരബുദ്ധ്യാ വാഹനമോടിക്കുന്ന രീതിയിലേക്കും അപകടത്തിലേക്കും നയിക്കുന്നത്.പൊതുവായ നിയമങ്ങൾ അറിഞ്ഞിരിക്കുകയും അവബോധമുണ്ടാവുകയും ചെയ്താൽ ഇത്തരം കാര്യങ്ങൾ നിയമലംഘനമാണെന്ന തോന്നൽ ഉണ്ടാവാൻ സഹായകരമാണ് .
നിയമം നടപ്പിലാക്കുന്നത് നിശ്ചിത ദിവസത്തേക്കോ തിയ്യതിയിലേക്കോ ചുരുക്കാതെ 24/7 റോഡിൽ നിയമപാലനം ഉറപ്പ് വരുത്തുകയും വേണം.
അപകടം നടന്നാൽ അതിൽ തെറ്റ് വരുത്തിയ ഡ്രൈവർ / വാഹനം ആനുപാതികമായി പിഴ വിധിക്കാനും നൽകാനും ഒന്നിൽ കൂടുതൽ വാഹനങ്ങളാണ് നിയമലംഘനം നടത്തിയതെങ്കിൽ അപകടത്തിൽ ഉൾപ്പെട്ട എല്ലാവാഹനത്തിനും പിഴ വിധിക്കണം. നേരാ വണ്ണം വാഹനമോടിച്ചവർക്ക് സ്വന്തം ഇൻഷുറൻസ് പരിരക്ഷക്കപ്പുറം നിയമലംഘനം നടത്തിയ വാഹത്തിന്റെ ഉടമയിൽ നിന്നോ/ ഇൻഷുറൻസ് കമ്പനിയിൽ നിന്നോ നഷ്ടപരിഹാരം നൽകണം. അപകടം നടന്നാൽ എന്ത് ചെയ്യണമെന്ന മാർഗരേഖ പുറത്തിറക്കുന്നതും നല്ലതാണു. കഠിനമായ ട്രാഫിക് വയലേഷൻ ചെയ്യുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ച്യ്ത ശേഷം IDTRൽ രണ്ടു മണിക്കൂർ ദിവസം പ്രതി, കുറഞ്ഞത് പത്തു ദിവസം എങ്കിലും സ്വന്തം ചിലവിൽ ഫീസ് നൽകി ഒരു പരീക്ഷ പാസ്സായാൽ മാത്രം ലൈസൻസ് തിരിച്ചു നൽകുന്ന രീതി കൊണ്ടുവരാം..... തോൽക്കുന്നവർക്ക് വീണ്ടും ഫൈൻ അടച്ചു 5 ദിവസം നീട്ടി നൽകി വട്ടം കറക്കി പരീക്ഷ പാസ് ആക്കിയിട്ടേ ലൈസൻസ് നൽകാവൂ.IDTR നു എക്സ്ട്രാ വരുമാനവും ആവും.
ഇനിയും കുറെയൊക്കെ മാറാനുണ്ട്. ഇവിടെ റോഡിൽ വരച്ചിരിക്കുന്ന symbols, lines എന്തിനാണെന്ന് പോലും പലർക്കും അറിയില്ല. ആരെങ്കിലും accident ആയാൽ കുറെ സദാചാര പോലീസെത്തും. Wrong ആരുടെ ഭാഗത്താണോ എന്നൊന്നും നോക്കില്ല അവരു പറയുന്നത് നടക്കണം. ഇവിടെയും വേണം spotil settlement through പോലീസ്.
സമൂഹത്തിൽ മധ്യവർഗത്തിന് മുകളിലുള്ളവർ ഉപയോഗിക്കുന്ന ഇറക്കുമതി ചെയ്ത മുഴുവൻ വാഹനങ്ങളിലും, ഇന്ത്യൻ നിർമ്മിത വാഹനങ്ങൾ ചിലതിലും (സ്വകാര്യമായി പിടിപ്പിച്ചത്) ഇന്ത്യൻ മോട്ടോർ വെഹിക്കിൾ ആക്ടിന് ഘടകവിരുദ്ധമായി, നിയമത്തെ നോക്കുകുത്തിയായാണ് ഇത്തരം കണ്ണ്മഞ്ഞളിച്ചു പോകുന്ന തരത്തിലുളള ലെെറ്റുകൾ ഘടിപ്പിച്ചിരിക്കുന്നത്.
സമൂഹത്തിലെ ഉന്നതരും, ഉന്നത ഉദ്ധ്യോഗസ്ഥരും, രാഷ്ട്രീയ നേതാക്കളും, മന്ത്രിമാരുമടക്കം ചെയ്യുന്ന ഈ കടുത്ത നിയമ ലംഘനത്തിനെ നേരിടാൻ താഴെക്കിടയിലുള്ള പോലീസ് മോട്ടോർ വെഹിക്കിൾ ഉദ്ധ്യോഗസ്ഥർക്ക് ആർജ്ജവവും ധൈര്യവുമില്ലയെന്നതാണ് ഏറ്റവും പരിതാപകരം.

ഇന്ത്യൻ മോട്ടോർ വെഹിക്കിൾ ആക്ടിൽ നിഷ്കർഷിച്ചിരിക്കുന്ന നിലവാരത്തിലുള്ള ലെെറ്റുകൾ/ഘടകങ്ങൾ ഘടിപ്പിച്ച വാഹനങ്ങൾ മാത്രമെ ഇന്ത്യൻ റോഡുകളിൽ ഉപയോഗിക്കാൻ ഇന്ത്യൻ മോട്ടോർ വെഹിക്കിൾ ആക്ടനുസരിച്ച്പറ്റുകയുള്ളു. ഇന്ത്യൻ മോട്ടോർ വെഹിക്കിൾ ആക്ടനുസരിച്ച് ഇന്ത്യൻ വാഹനനിർമാതാക്കൾ അടുത്തകാലം വരെ ഇത്തരം നിയമവിരുദ്ധമായ ലെെറ്റുകൾ ഘടിപ്പിച്ചു കൊടുക്കുകയില്ലായിരുന്നു, അവരുടെ സർവീസ് സെന്ററുകളിലും. എന്നാൽ കുറച്ച് നാളുകൾക്ക് മുൻപ് സൂപ്രീം കോടതിയിലെത്തിയിരിക്കുന്ന നിയമവിരുദ്ധമായ ലെെറ്റുകൾ ഘടിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലെ തീർപ്പാവാത്തതാണ് ഇപ്പോഴുള്ള ഈ അനിശ്ചിതത്വത്തിന് കാരണമായി ഉന്നതർ പറയുന്നത്. സൂപ്രീം കോടതിയിൽ ഇങ്ങലെയൊരു കേസ് നടക്കുന്നുണ്ടെങ്കിൽ എത്രയും വേഗം തീർപ്പ് കൽപ്പിക്കാനുള്ള നടപടിയാണ് അനിവാര്യം- [jijimon abraham facebook commentil ninnnum]
ഹെഡ് ലൈറ്റിന്റെ അമിതവെളിച്ചത്തിനും പിഴ
Published on 25 May 2013
ബി. അജിത്‌രാജ്
തിരുവനന്തപുരം: അമിതവെളിച്ചം പൊഴിക്കുന്ന ഹെഡ് ലൈറ്റുകളുമായി നിരത്തിലെത്തുന്ന വാഹനങ്ങളുടെ ഉടമകളും പിഴയൊടുക്കേണ്ടിവരും. ഹെഡ് ലൈറ്റുകളുടെ പ്രകാശ തീവ്രത അളക്കുന്നതിനും നിയമം ലംഘിക്കുന്നവരെ പിടികൂടാനും മോട്ടോര്‍വാഹന വകുപ്പിന്റെ സ്‌ക്വാഡുകള്‍ക്ക് ലൈറ്റ് (ലക്‌സ്) മീറ്ററുകള്‍ നല്‍കുന്നു.
തീവ്രപ്രകാശമുള്ള ഹെഡ് ലൈറ്റുകള്‍ എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ കാഴ്ച തടസപ്പെടുത്തുകയും അപകടത്തിനിടയാക്കുകയും ചെയ്യും. ഇതൊഴിവാക്കുന്നതിന് ഹെഡ്‌ലൈറ്റുകളുടെ പ്രകാശതോത് ക്രമീകരിച്ചുകൊണ്ട് നിയമനിര്‍മാണം നടത്തിയിരുന്നു. എന്നാല്‍ പ്രകാശതീവ്രത അളക്കുന്നതിനുള്ള ഉപകരണങ്ങളുടെ അഭാവം കേസെടുക്കുന്നതിന് തടസമായിരുന്നു. ഈ പരിമിതി ലൈറ്റ് മീറ്ററുകള്‍ കിട്ടുന്നതോടെ മറികടക്കും.
ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് പ്രകാരം ഇരട്ടഫിലമെന്‍റുള്ള ഹാലജന്‍ ബള്‍ബുകളുടെ ഹൈബീം 60 ഉം ലോ ബീം 55 വാട്‌സും അധികരിക്കാന്‍ പാടില്ല. പ്രധാന കാര്‍ നിര്‍മാതാക്കളെല്ലാം 55-60 വാട്സ് ഹാലജന്‍ ബള്‍ബുകളാണ് ഉപയോഗിക്കുന്നത്. എച്ച്.ഐ.ഡി (ഹൈ ഇന്റൻസിറ്റി ഡിസ്ചാര്‍ജ് ലാമ്പ്) ലൈറ്റുകളില്‍ 35 വാട്ട്‌സില്‍ അധികമാകാന്‍ പാടില്ല. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന, തീവ്രതയുള്ള എച്ച്.ഐ.ഡി ലൈറ്റുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. വാഹനനിര്‍മാതാക്കള്‍ നല്‍കുന്ന ഹെഡ് ലൈറ്റ് ബള്‍ബ് മാറിയ ശേഷം പ്രത്യേക വയറിങ് കിറ്റോടെ കിട്ടുന്ന എച്ച്.ഐ.ഡി ലൈറ്റുകളാണ് പലരും ഘടിപ്പിക്കുന്നത്.
ഓഫ് റോഡ് മേഖലകളിലും റാലികളിലും ഓടുന്ന വാഹനങ്ങള്‍ക്കായി പ്രത്യേകം തയാറാക്കിയിട്ടുള്ള ഉയര്‍ന്ന പ്രകാശതീവ്രതയുള്ള ലൈറ്റുകളാണ് ഇവ. ഇത്തരം ലൈറ്റുകള്‍ നിരത്തിലേക്ക് എത്തുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്. എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ കണ്ണ് മഞ്ഞളിച്ചുകൊണ്ടാണ് തീവ്രതയേറിയ ഹെഡ്‌ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ കടന്നുപോകുന്നത്. എതിരെ വരുന്ന വാഹനങ്ങളെ ഒതുക്കി റോഡില്‍ ആധിപത്യം ഉറപ്പിക്കാനും ചിലര്‍ തീവ്രതയേറിയ ഹെഡ് ലൈറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്.
പ്രത്യേകം മഞ്ഞ ലൈറ്റുകള്‍ ഘടിപ്പിക്കുന്ന പ്രവണതയാണ് മുമ്പുണ്ടായിരുന്നത്. ഇതിനെതിരെ നടപടിയുണ്ടായപ്പോഴാണ് ഹെഡ് ലൈറ്റിന്റെ പ്രകാശം കൂട്ടുന്നതിനായി പ്രത്യേക ബള്‍ബുകള്‍ ഉപയോഗിച്ച് തുടങ്ങിയത്. ഹെഡ് ലൈറ്റുകളുടെ ഭാഗമായതിനാല്‍ നിയമം മറികടക്കാനും കഴിഞ്ഞിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ