നമ്മുടെ നിരത്തുകളില്‍ പെരുകിവരുന്ന അരക്ഷിതാവസ്ഥ എങ്ങനെ കുറച്ചുകൊണ്ടുവരാം; ഒരു ചിന്ത.
ആര്‍ റ്റി ഓ-യുടെ മേല്‍നോട്ടത്തില്‍ റോഡ് നിയമങ്ങളെക്കുറിച്ചും വാഹനം ഓടിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും ഒരു സ്റ്റഡി ക്ലാസ്സ് നടത്തി നിലവില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള എല്ലാപേരും ഒരു നിശ്ചിത ഡേറ്റിനുള്ളില്‍ ഈ സ്റ്റഡി ക്ലാസ്സില്‍ പങ്കെടുക്കണമെന്നും നിഷ്‌കര്‍ഷിക്കണം. സ്റ്റഡി ക്ലാസ്സില്‍ പങ്കെടുത്തവരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ മറ്റൊരു ഫോര്‍മാറ്റില്‍ പുതുതായി ഉണ്ടാക്കി നല്‍കണം. നിശ്ചിത ഡേറ്റിനുള്ളില്‍ സ്റ്റഡി ക്ലാസ്സില്‍ പങ്കെടുക്കാത്തവരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ആ ഡേറ്റിനുശേഷം സ്വാഭാവികമായും ക്യാന്‍സലാകും. അങ്ങനെ ശരിയായി ട്രാഫിക് നിയമങ്ങള്‍ പഠിക്കാതെയും അവിഹിത മാര്‍ഗ്ഗങ്ങളിലൂടെയും ഡ്രൈവിംഗ് ലൈസന്‍സ് നേടിയവര്‍ ട്രാഫിക് നിയമങ്ങളും ട്രാഫിക് മര്യാദകളും മനസ്സിലാക്കുകയും അവ പ്രാവര്‍ത്തികമാക്കുകയും ചെയ്യട്ടെ! ഇതോടൊപ്പം പുതുതായി ഡ്രൈവിംഗ് ലൈസന്‍സുകള്‍ നല്‍കുന്നതിനുള്ള ടെസ്റ്റുകള്‍ കര്‍ശനമാക്കുകയും അവര്‍ക്ക് പുതിയ ഫോര്‍മാറ്റിലുള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍ നല്കുകയും ചെയ്യണം. ക്രമേണ നമ്മുടെ റോഡുകളിലെങ്കിലും നിയമങ്ങള്‍ പാലിക്കുന്ന, കര്‍ത്തവ്യ ബോധമുള്ള ഉത്തമ പൌരന്മാരുണ്ടാകട്ടെ; കൂടുതല്‍ ജീവനുകള്‍ റോഡില്‍ പൊലിയാതിരിക്കട്ടെ!!!
**********************************
ഹെൽമെറ്റ് നിർബന്ധമാക്കിയത് പോലെ നിർബന്ധമാക്കേണ്ട മറ്റൊന്നാണ് ബൈക്കുകളിലും ഓട്ടോറിക്ഷയിലും സൈഡ് ഇൻഡിക്കേറ്റർ ഇടുമ്പോൾ "ബീപ് ബീപ്" ശബ്ദമുണ്ടാക്കുന്ന "ബസ്സർ". ഇതിനു 50 രൂപയിൽ താഴെ മാത്രമേ വില വരുന്നുള്ളൂ. ഇതില്ലാത്തത് കാരണം നിരവധി ഡ്രൈവർമാർ ഇൻഡിക്കേറ്റർ ഓഫ് ആക്കാൻ മറക്കുന്നു. പലപ്പോഴും വലത്തോട്ട് ഇൻഡിക്കേറ്റർ ഇട്ട് ഇടത്തോട്ട് വാഹനം തിരിക്കുന്ന ഡ്രൈവർമാരെ കണ്ടിട്ടുണ്ട്. ഇത് അപകടങ്ങളും തർക്കങ്ങളും ഉണ്ടാക്കാറുണ്ട്. ഇത്തരം ഡ്രൈവർമാരോട് എനിക്ക് ഒന്നേ പറയാനുള്ളു.ഒന്നുകിൽ നിങ്ങൾ വാഹനത്തിൽ "ബസ്സർ" ഘടികിപ്പിക്കുക, അല്ലെങ്കിൽ നിങ്ങൾ ഇൻഡിക്കേറ്റർ ഇടാതിരിക്കുക.
ജീവിതത്തിൽ രണ്ടു കാര്യം നമുക്ക് പ്രവചിക്കാൻ കഴിയില്ല എന്നാണ് പറയപ്പെടുന്നത്. ഒന്ന് നമ്മൾ എപ്പോ "മരിക്കുമെന്നത്". രണ്ട് ഓട്ടോറിക്ഷക്കാർ എപ്പോ "തിരിക്കുമെന്നത്". ഇതേ ഓട്ടോക്കാരൻ ശബ്ദമില്ലാത്ത ഇൻഡിക്കേറ്റർ ഇട്ട് ഡ്രൈവ് ചെയ്യുമ്പോൾ പിന്നിലുള്ള വാഹനത്തിന്റെ ഡ്രൈവർ ഒന്ന് ചിന്തിക്കും. ഇവൻ ഇൻഡിക്കേറ്റർ ഇട്ടത് വളയ്കാണാനോ അതോ വലയ്ക്കാനാണോ...? [abdul majeed]