ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2015, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

ഷാരൂഖിന് 4 കോടിയുടെ വാനിറ്റി വാൻ സ്വന്തം !!

ബോളിവുഡിന്‍റെ കിങ് ഖാന് പുതിയ അത്യാഡംബര വാനിറ്റി വാന്‍ സ്വന്തം. പ്രമുഖ കാര്‍ ഡിസൈനറായ ദിലീപ് ഛബ്രിയ ( ഡിസി ഡിസൈൻസ് ) ആണ് 4 കോടി വിലയുള്ള വാനിറ്റി വാന്‍ ഷാരൂഖിനായി നിര്‍മിച്ചിരിക്കുന്നത്. 
ഏറ്റവും നൂതനമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് വണ്ടി നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വാനിറ്റി വാന്‍ ആണ് ഇതെന്ന് ഡി.സി അവകാശപ്പെടുന്നു. അറുപത് ദിവസം കൊണ്ടാണ് വണ്ടിയുടെ പണി പൂർത്തിയാക്കിയത്. ഷാരൂഖിന്റെ താൽപര്യങ്ങൾ കൂടി കണക്കിലെടുത്താണ് വണ്ടിയുടെ നിർമിച്ചതെന്ന് അധികൃതർ പറഞ്ഞു. ഗ്ലാസ് കൊണ്ടുള്ള തറയും തടിയിൽ‌ തീർത്ത മേൽക്കൂരയമുള്ള വാഹനം പാർക്ക് ചെയ്ത് ശേഷം വശങ്ങളിലേക്ക് വികസിപ്പിച്ച് അകത്തെ വലുപ്പം കൂട്ടുകയും ചെയ്യാം. കർട്ടനുകളും ലൈറ്റുകളും ഉൾപ്പടെ അകത്തെ എല്ലാ ഉപകരണങ്ങളും ഐപാഡ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനാകും.

2015, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

വിരല്‍ത്തുമ്പില്‍ ടാക്‌സി !!



എല്ലാം ഓണ്‍ലൈന്‍ ആയിക്കഴിഞ്ഞു. സര്‍ക്കാര്‍സേവനങ്ങള്‍ മുതല്‍ ദൈനംദിന ജീവിതത്തില്‍വേണ്ട അവശ്യസാധനങ്ങള്‍ വാങ്ങുന്നതുവരെയെല്ലാം. ഇപ്പോഴിതാ, യാത്രകളും. വിരല്‍ത്തുമ്പിലെ ടാക്‌സികള്‍ നിരത്തില്‍ വിപ്ലവം വിതയ്ക്കുകയാണ്. 

ഓണ്‍ലൈന്‍ റിസര്‍വേഷന്‍പോലെ ദീര്‍ഘദൂരയാത്രകള്‍ സുഖകരമാക്കിയ വിപ്ലവങ്ങള്‍ വന്നിട്ട് ഏറെക്കാലമായില്ല. എന്നാല്‍, അതുംകടന്ന് സ്മാര്‍ട്ട് ഫോണുകളിലെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍വഴി മുന്നേറുകയാണ് ഇന്ന് മലയാളിയുടെ യാത്രകള്‍. മൊബൈല്‍ ആപ്പ് വഴി ടാക്‌സികളും ഓട്ടോറിക്ഷകളും ആകര്‍ഷകമായ കുറഞ്ഞനിരക്കില്‍ ലഭ്യമാക്കുന്ന ലോകോത്തരകമ്പനികള്‍ കേരളത്തിലെ നഗരങ്ങളിലേക്കും എത്തിക്കഴിഞ്ഞു. 

വാഹനപ്പെരുപ്പവും ഗതാഗതക്കുരുക്കും അനുദിനം വര്‍ധിച്ചുവരുന്ന കേരളത്തില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ വമ്പിച്ച ജനപ്രീതിയാണ് നേടുന്നത്. യൂബര്‍, മേരു, ഓല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളുടെ പേരുകളൊക്കെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. വിരല്‍ത്തുമ്പിലെ ഈ ടാക്‌സികള്‍ നമ്മുടെ നിരത്തുകളില്‍ പുതിയ തരംഗങ്ങള്‍ തീര്‍ക്കുകയാണ്. ഓണ്‍ലൈന്‍ ടാക്‌സി രംഗത്ത് അമേരിക്കയിലെ ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ യൂബര്‍ കൊണ്ടുവന്ന വിപ്ലവമാണ് വന്‍കരകള്‍താണ്ടി കേരളത്തിലും എത്തിയിരിക്കുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും ഇത്തരം ടാക്‌സികളില്‍ ഇതിനകം യാത്രചെയ്തവര്‍ വന്‍ പ്രതീക്ഷയോടെയാണ് ഈ സംവിധാനത്തെ കാണുന്നത്. 

എന്താണ് ഓണ്‍ലൈന്‍ ടാക്‌സി? 
ാണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റുകള്‍ ഉപഭോക്താക്കളെയും ഉത്പന്ന നിര്‍മാതാക്കളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതുപോലെ, യാത്രക്കാരെയും ഡ്രൈവര്‍മാരെയും ബന്ധിപ്പിക്കുകയാണ് ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കള്‍ ചെയ്യുന്നത്. ടാക്‌സി ഓടിക്കുന്നവര്‍ക്കും ടാക്‌സിസര്‍വീസ് ആവശ്യമുള്ളവര്‍ക്കും ഇടയിലെ ഒരുപാലംമാത്രമാണ് ഇവര്‍. ഇവരുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ്‌ചെയ്ത് നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ചെയ്യാം. ഈ ആപ്പ് ഉപയോഗിച്ച് ജി.പി.എസ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഓരോസ്ഥലത്തും ലഭ്യമായ കാറുകളും ഡ്രൈവര്‍മാരെയും യാത്രക്കാരന് കണ്ടെത്താം. തൊട്ടടുത്തുള്ള ടാക്‌സി ആവശ്യക്കാരനെ ടാക്‌സിക്കാരനും കണ്ടെത്താം. ടാക്‌സിസ്റ്റാന്‍ഡിലോ റോഡിലോ പോയി കാത്തുകിടക്കാതെ ഇരുവര്‍ക്കും ആവശ്യം നിറവേറ്റാം. അറിയുക, ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കള്‍ക്ക് ആര്‍ക്കുംതന്നെ സ്വന്തമായി വാഹനങ്ങളോ ഡ്രൈവര്‍മാരോ ഇല്ല. രജിസ്‌ട്രേഡ് ടാക്‌സികളെയും ഡ്രൈവര്‍മാരെയും ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുക എന്നദൗത്യം മാത്രമാണ് അവര്‍ ചെയ്യുന്നത്. 

സാധാരണ ടാക്‌സികളില്‍നിന്നും ഓട്ടോറിക്ഷകളില്‍നിന്നും വ്യത്യസ്തമായി ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കള്‍ നല്‍കുന്ന സൗകര്യങ്ങള്‍ ഇവയാണ്: 

* വളരെ കുറഞ്ഞ നിരക്ക്
* യാത്രക്കൂലി എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന സംവിധാനം. 
* മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കാര്‍ ബുക്കുചെയ്യാം 
* ജി.പി.എസ്. നാവിഗേഷന്‍ ഉപയോഗിച്ച് വാഹനം ട്രാക്കുചെയ്യാം
* ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കാം
* ടാക്‌സിസ്റ്റാന്‍ഡുകള്‍തേടി അലയുകയോ ടാക്‌സികള്‍ക്ക് കൈ കാണിച്ച് വഴിയില്‍ നില്‍ക്കുകയോ വേണ്ട.
* ചെലവുകുറഞ്ഞ ചെറിയ കാറോ ആഡംബരക്കാറോ ആവട്ടെ, വേണ്ടത് തിരഞ്ഞെടുക്കാം
* നിശ്ചിതദൂരം സഞ്ചരിക്കുന്നതിന് നല്‍കേണ്ടിവരുന്ന തുക യാത്രയ്ക്കുമുമ്പേ കണക്കുകൂട്ടാം 
* ഒരേസ്ഥലത്തേക്ക് യാത്രചെയ്യുന്ന ഒന്നില്‍ക്കൂടുതല്‍ പേരുണ്ടെങ്കില്‍ ടാക്‌സി ചാര്‍ജ് പങ്കുവക്കുന്നതിനും സൗകര്യം.

ഇതിലെ ഏറ്റവും പ്രധാനപ്പെട്ട സൗകര്യം നിരക്കിലെ ലാഭം തന്നെയാണ്. സാധാരണ ടാക്‌സികളെക്കാള്‍ വളരെക്കുറഞ്ഞ നിരക്കാണ് യൂബര്‍, മേരു, ഓല തുടങ്ങിയ ഇന്റര്‍നെറ്റ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കള്‍ ഈടാക്കുന്നത്. 35 രൂപയാണ് യൂബറിന്റെ (www.uber.com) അടിസ്ഥാന നിരക്ക്. തുടര്‍ന്ന് ഓരോ കിലോമീറ്ററിനും ഏഴുരൂപയും ഓരോ മിനിറ്റിനും ഒരുരൂപ വീതവും നല്‍കണം. 50 രൂപയാണ് ബുക്കിങ് റദ്ദാക്കുന്നതിനുള്ള ഫീസ്. ഓലയുടെ (www.olacabs.com) കൊച്ചിയിലെ നിരക്ക് കിലോമീറ്ററിന് 12 രൂപയാണ്. 49 രൂപ മിനിമം ചാര്‍ജ്. ഇവയ്‌ക്കൊപ്പം ഓരോ മിനിറ്റിനും ഒരു രൂപ വീതം നല്‍കണം. മേരു ടാക്‌സി (www.merucabs.com) ക്ക് കൊച്ചിയില്‍ പകല്‍സമയത്ത് ആദ്യ രണ്ട് കിലോമീറ്ററിന് 49 രൂപയും തുടര്‍ന്ന് ഓരോ കിലോമീറ്ററിനും 14 രൂപ വീതവും നല്‍കണം. വെയ്റ്റിങ് ചാര്‍ജ് മിനിറ്റിന് രണ്ടുരൂപ. രാത്രിസമയത്ത് ആദ്യ രണ്ട് കിലോമീറ്ററിന് 61 രൂപ 25 പൈസ. തുടര്‍ന്നുള്ള ഓരോ രണ്ട് കിലോമീറ്ററിനും 17.5 രൂപ വീതവും. 

ഇത് കേരളത്തിലെ നിലവിലുള്ള ടാക്‌സി നിരക്കുകളേക്കാള്‍ എത്രയോ കുറവാണ്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ ശുപാര്‍ശ പ്രകാരം കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഒന്നുമുതല്‍ കേരളത്തിലെ ടാക്‌സിനിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. മിനിമം ചാര്‍ജ് നൂറില്‍നിന്ന് 150 രൂപയായും ഓരോ കിലോമീറ്ററിനും നല്‍കേണ്ട തുക ഒമ്പതില്‍നിന്ന് 15 രൂപയായുമാണ് വര്‍ധിപ്പിച്ചത്. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് 15 രൂപയില്‍നിന്ന് 20 രൂപയാക്കി. ഈ പശ്ചാത്തലത്തില്‍ കുറഞ്ഞനിരക്ക് വാഗ്ദാനംചെയ്യുന്ന ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനദാതാക്കള്‍ സാധാരണ ടാക്‌സികള്‍ക്ക് ഭീഷണിയാകില്ലേ എന്ന ആശങ്ക പലര്‍ക്കുമുണ്ട്. എന്നാല്‍, ഇതിന് വലിയ അടിസ്ഥാനമില്ല. യൂബര്‍ സ്വന്തം കാറുകള്‍ നിരത്തിലിറക്കുന്നില്ല എന്നതുതന്നെ കാരണം. ഒരു പ്രദേശത്ത് ലഭ്യമായ ടാക്‌സികളെ കോര്‍ത്തിണക്കുകമാത്രമാണ് യൂബര്‍ പോലുള്ളവര്‍ ചെയ്യുന്നത്. ടാക്‌സിഡ്രൈവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍മാത്രം ഇത്തരം സേവനദാതാക്കളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മതി. സാമ്പത്തിക നേട്ടമില്ലെന്നുതോന്നിയാല്‍ ആപ്പ് ഒഴിവാക്കാനും അയാള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ടാക്‌സി സ്റ്റാന്‍ഡില്‍ ഊഴംകാത്ത് കിടക്കുന്നതിന്റെയും മറ്റും ബുദ്ധിമുട്ട് ഒഴിവാക്കാം എന്നതാണ് അവര്‍ക്ക് ഇതിലുള്ള മെച്ചം. യാത്രക്കാരനാവട്ടെ, എവിടെയും അന്വേഷിച്ചുപോവണ്ട, ജി.പി.എസ്. നോക്കി ഏറ്റവും അടുത്തുള്ള കാര്‍ ലൊക്കേറ്റ് ചെയ്യാം, വിളിച്ചുവരുത്താം എന്ന സൗകര്യവും.

യൂബര്‍ വിപ്ലവം!
അമേരിക്കന്‍ കമ്പനിയായ യൂബര്‍ ആണ് ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളിലെ പ്രമുഖര്‍. ലോകത്തെ 58 രാജ്യങ്ങളില്‍ ഇന്ന് യൂബറിന് സാന്നിധ്യമുണ്ട്. ചില വിദേശരാജ്യങ്ങളില്‍ കൊറിയര്‍, ഫാസ്റ്റ്ഫുഡ് ഡെലിവറി സേവനങ്ങളും യൂബര്‍ നല്‍കുന്നു. ആറുവര്‍ഷം മുമ്പ് തുടങ്ങിയ കമ്പനി ഫെയ്‌സ് ബുക്കിന് ശേഷമുള്ള ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയെന്നാണ് ഇപ്പോള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യന്‍ കമ്പനികളായ ഓല കാബ്‌സ്, മേരു എന്നിവയ്ക്കും രാജ്യത്ത് നല്ല നെറ്റ്‌വര്‍ക്കുണ്ട്. ഇന്ത്യയിലെ വന്‍ വിജയമായ ഓല കാബ്‌സ് പഴങ്ങളും പച്ചക്കറികളും വിതരണംചെയ്യുന്ന രംഗത്തേക്കും കടന്നിട്ടുണ്ട്. 

ൂബര്‍ എന്നപേര് ശരാശരി മലയാളി കേള്‍ക്കുന്നത് ഈയിടെയാണ്. ഡല്‍ഹിയില്‍ കഴിഞ്ഞ ഡിസംബറില്‍ 28കാരി കാറിനുള്ളില്‍ ബലാത്സംഗത്തിനിരയായ സംഭവത്തോടെ. യൂബര്‍ വഴി ബുക്കുചെയ്ത ടാക്‌സിയില്‍ സഞ്ചരിച്ച യുവതിയെ ശിവ്കുമാര്‍ യാദവ് എന്ന ഡ്രൈവര്‍ ബലാത്സംഗത്തിനിരയാക്കി എന്ന പരാതി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. യുവതി കാറിന്റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തുകയും നമ്പര്‍ കുറിച്ചെടുക്കുകയും ചെയ്തു. അതോടെ യൂബര്‍ വാര്‍ത്തകളില്‍ നിറഞ്ഞു. ശിവ്കുമാര്‍ പിടിയിലായെങ്കിലും ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ നിരോധനം ഏര്‍പ്പെടുത്താന്‍വരെ സംഭവം ഇടയാക്കി. എന്നാല്‍, നിരോധനം പിന്നീട് കോടതി നീക്കി. ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് നിരോധനമല്ല, സുരക്ഷാമാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്ന് കോടതി നിര്‍ദേശിച്ചു. അതോടെ യൂബര്‍ വിപ്ലവം ഇന്ത്യയിലും ഗതിവേഗമാര്‍ജിച്ചു. തുടക്കത്തിലെ നിഷേധവാര്‍ത്തകള്‍ യൂബറിന് പരസ്യമായാണ് ഭവിച്ചത് എന്നുപറഞ്ഞാലും തെറ്റില്ല. 

യൂബറിന്റെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരെ വേറെയും ആരോപണങ്ങള്‍ വിവിധ നഗരങ്ങളില്‍നിന്ന് പിന്നീടും ഉയരുകയുണ്ടായി. രാജ്യത്തെ പ്രമുഖ വാര്‍ത്താ മാധ്യമങ്ങളിലൊന്ന് ഇന്റര്‍നെറ്റ് അധിഷ്ഠിത ടാക്‌സിസേവനങ്ങള്‍ നിരോധിക്കേണ്ടതുണ്ടോ എന്നതുസംബന്ധിച്ച അഭിപ്രായ സര്‍വേ തന്നെ നടത്തി. സര്‍വേയില്‍ പങ്കെടുത്ത 87 ശതമാനം പേരും നിരോധനത്തെ എതിര്‍ക്കുകയാണ് ചെയ്തത്. ഇന്റര്‍നെറ്റ് അധിഷ്ഠിത ടാക്‌സികള്‍ സൗകര്യപ്രദമാണെന്ന അഭിപ്രായമാണ് ഭൂരിഭാഗംപേരും പ്രകടിപ്പിച്ചത്. തിരക്കേറിയ സമയത്തും രാത്രി വൈകിയും ടാക്‌സിയും ഓട്ടോറിക്ഷയും കിട്ടാനുള്ള ബുദ്ധിമുട്ട്, പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, കുറഞ്ഞനിരക്ക്, സ്വന്തം കാറില്‍ യാത്രചെയ്യുമ്പോള്‍ നേരിടുന്ന പാര്‍ക്കിങ് അടക്കമുള്ള പ്രയാസങ്ങള്‍ എന്നിവയ്ക്ക് പരിഹാരമാണ് ഓണ്‍ലൈന്‍ ടാക്‌സികളെന്ന് സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകള്‍ അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടു. എട്ട് ശതമാനം പേര്‍ മാത്രമാണ് ഓണ്‍ലൈന്‍ ടാക്‌സികള്‍ നല്‍കുന്ന സേവനത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ചത്. പരാതികളുണ്ടെങ്കിലും ഇന്റര്‍നെറ്റ് അധിഷ്ഠിത ടാക്‌സികള്‍ക്ക് ലഭിച്ച സ്വീകാര്യതയിലേക്കാണ് സര്‍വേ ഫലം വിരല്‍ചൂണ്ടിയത്.

ആര്‍ക്കും എപ്പോഴും എവിടെയും...
സാധാരണ ടാക്‌സികളെക്കാള്‍ കുറഞ്ഞനിരക്കില്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത ടാക്‌സികള്‍ക്ക് എങ്ങനെ സര്‍വീസ് നടത്താന്‍ കഴിയുന്നു? സംശയം ന്യായം. സ്വന്തമായി കാറുകള്‍ വാങ്ങുകയോ ഡ്രൈവര്‍മാരെ നിയോഗിക്കുകയോ ചെയ്യാത്തതുകൊണ്ടാണ് ഇത്തരം കമ്പനികള്‍ക്ക് ഇതിന് കഴിയുന്നത്. യൂബറിനെ സംബന്ധിച്ചിടത്തോളം ഓരോ ഡ്രൈവറും ഓരോ സ്വതന്ത്ര ഏജന്റുമാരാണ്. ഡ്രൈവര്‍മാര്‍ക്ക് നിശ്ചിത മൊബൈല്‍ ആപ്ലിക്കേഷന്‍ ഓണ്‍ ചെയ്യണോ വേണ്ടയോയെന്ന് തീരുമാനിക്കാം. ഒരു സേവനദാതാവിനുവേണ്ടി മാത്രം വാഹനം ഓടിക്കുന്ന ആളാവില്ല ഒരു ഡ്രൈവര്‍. വിവിധ ഓണ്‍ലൈന്‍ ആപ്പുകള്‍ അദ്ദേഹത്തിന് ഉപയോഗിക്കാം. ഏത് സേവനം ഉപയോഗിച്ചും സവാരി തരപ്പെടുത്താം. ഏതെങ്കിലും കമ്പനിയുടെ ആപ്ലിക്കേഷന്‍ ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിക്കണമെങ്കില്‍ അതിനും സ്വാതന്ത്ര്യമുണ്ട്. 

യാത്രക്കാരനില്‍നിന്ന് ഈടാക്കുന്ന തുകയുടെ ഭൂരിഭാഗവും ഡ്രൈവര്‍ക്കുതന്നെയാണ് ഇത്തരം കമ്പനികള്‍ നല്‍കുന്നത്. കസ്റ്റമര്‍ സര്‍വീസ്, പരാതി പരിഹരിക്കല്‍, മൊബൈല്‍ ഹാന്‍ഡ്‌സെറ്റ്, പ്രാദേശിക അനുമതികള്‍ നേടിയെടുക്കല്‍ എന്നിവയ്ക്ക് ചെലവാകുന്ന തുക കഴിച്ചാല്‍ വളരെ കുറഞ്ഞ ലാഭം മാത്രമാണ് ഓരോ യാത്രക്കാരനില്‍നിന്നും ലഭിക്കുന്നതെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു. അവധി ദിവസങ്ങളിലും മോശം കാലാവസ്ഥയുള്ള അവസരങ്ങളിലും പല കമ്പനികളും ഉയര്‍ന്ന തുക ഈടാക്കാറുണ്ട്. പല വിദേശ രാജ്യങ്ങളിലും ഉപഭോക്താക്കള്‍ക്ക് അവധി ദിവസങ്ങളില്‍ ടാക്‌സി ലഭിക്കാതെ വന്നതോടെയാണ് ഈ രീതി തുടങ്ങിയത്. അവധി ദിവസങ്ങള്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഡ്രൈവര്‍മാര്‍ക്ക് അന്ന് മൊബൈല്‍ ആപ്പ് ഓഫാക്കി വെക്കാം. അവധി ദിവസങ്ങളിലും മോശം കാലാവസ്ഥ അവഗണിച്ചും ജോലിചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് കൂടുതല്‍ പ്രതിഫലം നേടുകയുമാവാം.

(സ്വകാര്യ കാര്‍ ഓടിച്ചും പണമുണ്ടാക്കാം അതേക്കുറിച്ച് നാളെ)

(courtesy: mathrubhumi)

 

2015, ഓഗസ്റ്റ് 22, ശനിയാഴ്‌ച

2 Wheeler യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി !!

ന്യൂഡല്‍ഹി: ഇരുച ്രകവാഹനത്തിന്‍െറ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ റോഡ് സുരക്ഷാസമിതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഗതാഗതനിയമം ലംഘിക്കുന്നവരുടെ ലൈസന്‍സ് മൂന്നുമാസം സസ്പെന്‍ഡ് ചെയ്യണമെന്നും മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവര്‍ക്ക് തടവുശിക്ഷ ഉറപ്പാക്കണമെന്നും സമിതി നിര്‍ദേശിച്ചു. അപകടം നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹനനിയമത്തിലെ 19ാം വകുപ്പു പ്രകാരം കുറ്റക്കാര്‍ക്കെതിരെ സംസ്ഥാനങ്ങള്‍ കര്‍ശനനടപടി സ്വീകരിക്കണമെന്നാണ് സുരക്ഷാസമിതി നല്‍കിയ മറ്റൊരുനിര്‍ദേശം. അമിതവേഗം, സിഗ്നല്‍ ലംഘനം, മദ്യപിച്ച് വാഹനമോടിക്കുക, വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് പിടിക്കപ്പെടുന്നവരുടെ ലൈസന്‍സ് മൂന്നുമാസം സസ്പെന്‍ഡ് ചെയ്യണം. കാറുകളില്‍ യാത്രചെയ്യുന്നവര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണം. ചരക്കുവാഹനങ്ങളില്‍ യാത്രക്കാരെ കയറ്റുന്നവര്‍ക്കും അമിതഭാരം കയറ്റുന്നവര്‍ക്കുമെതിരെ നടപടിയെടുക്കണം. ലഹരിമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്കും കടുത്തശിക്ഷ നല്‍കണം. നിയമലംഘകരെ ശിക്ഷിക്കുന്നതിനൊപ്പം, രണ്ടുമണിക്കൂര്‍ ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവത്കരിക്കണം. ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കിയതിന്‍െറ പുരോഗതി അറിയിക്കാനും റോഡ് സുരക്ഷാ സമിതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
(courtesy;madhyamam)

2015, ഓഗസ്റ്റ് 12, ബുധനാഴ്‌ച

ആര്‍.ടി.എ സ്മാര്‍ട്ട് പാര്‍ക്കിങ് ആപ്പ് ജനപ്രിയമാകുന്നു !!

ദുബൈ: ആര്‍.ടി.എ പുറത്തിറക്കിയ സ്മാര്‍ട്ട് പാര്‍ക്കിങ് ആപ്പ് ജനപ്രിയമാകുന്നതായി അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ആദ്യ ആറുമാസം 1,24,466 പേരാണ് ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തത്. ഇക്കാലയളവില്‍ 2,83,703 ഇടപാടുകള്‍ സ്മാര്‍ട്ട് ആപ്പിലൂടെ നടക്കുകയും ചെയ്തു. ഒഴിവുള്ള പാര്‍ക്കിങ് സ്ഥലങ്ങള്‍ കണ്ടത്തൊനും പാര്‍ക്കിങ് ഫീസ് അടക്കാനും വാഹന ഡ്രൈവര്‍മാരെ സഹായിക്കുന്നതാണ് സ്മാര്‍ട്ട് ആപ്പ്. വാഹനം പാര്‍ക്ക് ചെയ്തശേഷം ആപ്പ് തുറന്നാല്‍ സ്വമേധയാ പാര്‍ക്കിങ് സോണ്‍ കണ്ടത്തെും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ടെക്സ്റ്റ് മെസേജിലൂടെയോ ആപ്പിന്‍െറ സഹായത്തോടെ തന്നെ പണമടക്കാം. ആര്‍.ടി.എയുടെ ബഹുനില പാര്‍ക്കിങ് ടെര്‍മിനലുകളിലെയും ദുബൈ മാളിലെയും ഒഴിവുള്ള പാര്‍ക്കിങ് സ്ഥലം കണ്ടത്തൊനും ആപ്പ് സഹായിക്കും.
ആറുമാസക്കാലയളവില്‍ 22,577 പാര്‍ക്കിങ് വാലറ്റ് റീചാര്‍ജുകള്‍ ആപ്പിലൂടെ നടന്നു. സ്മാര്‍ട്ട്ഫോണുകളില്‍ 1,24,500 ഡൗണ്‍ലോഡുകളും.
പുതിയ സാങ്കേതികവിദ്യയോട് ആളുകള്‍ ക്രിയാത്മകയാണ് പ്രതികരിക്കുന്നതെന്ന് ഇതിലൂടെ തെളിഞ്ഞതായി ആര്‍.ടി.എ പാര്‍ക്കിങ് വിഭാഗം ഡയറക്ടര്‍ ആദില്‍ അല്‍ മര്‍സൂകി പറഞ്ഞു. മൂന്നുവര്‍ഷത്തിനകം ദുബൈയെ സ്മാര്‍ട്ട്സിറ്റിയാക്കി മാറ്റാനുള്ള ഭരണകൂടത്തിന്‍െറ പദ്ധതി അനുസരിച്ചാണ് ആര്‍.ടി.എ സ്മാര്‍ട്ട് പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള ആപ്ളിക്കേഷനുകള്‍ പുറത്തിറക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച

റിമോട്ട് കൺട്രോൾ കൊണ്ടു പ്രവർത്തിപ്പിക്കാവുന്ന കാർ ഗാരേജ് !!


കാർ ഗാരേജെന്നാൽ കാറ് കൊണ്ടിടാനുള്ള ഒരു താൽക്കാലികസംവിധാനം എന്ന മനോഭാവത്തിലൊക്കെ വലിയ മാറ്റം വന്നുകഴിഞ്ഞു. വീടിന്റെ ഭംഗി കൂട്ടുന്നതിൽ കാർ ഗാരേജിന് ചിലതൊക്കെ ചെയ്യാനുണ്ടെന്ന് മിക്കവരും ചിന്തിക്കുന്നു. ഇതോടൊപ്പം സ്ഥലസൗകര്യം തുടങ്ങിയവയും പരിഗണിക്കേണ്ടതുണ്ട്. ഗേസ്ബോക്സ് എന്ന കമ്പനി ഇത്തരം കാര്യങ്ങളെല്ലാം മനസ്സിൽ വെച്ചുകൊണ്ട് നിർമിച്ച ഒരു കാർ ഗാരേജിനെയാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇറ്റാലിയൻ കമ്പനിയായ ഗേസ്ബോക്സാണ് ഈ കാർ ഗാരേജിന്റെ നിർമാതാക്കൾ.റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് ഗാരേജ് തുറക്കുകയും അടയ്ക്കുകയും ചെയ്യേണ്ടത്. വളരെ ലളിതമായ ഈ നിർമിതി വീടിന്റെ ഭംഗി കൂട്ടുന്നതിനോടൊപ്പം ധാരാളം സ്ഥലമൊന്നും അപഹരിക്കുന്നില്ല എന്നതും ശ്രദ്ധിക്കണം. അത്യാധുനികമായ സാങ്കേതികതകൾ ഉപയോഗിച്ചാണ് ഈ കാർ ഗാരേജിന്റെ നിർമാണം.

2015, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

രാജകീയയാത്ര...‘സ്കാനിയ’യിലേറി !!!

തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് ‘ഫ്ളെക്സി’ നിരക്ക് 1200 രൂപയാണ്










സുല്‍ത്താന്‍ബത്തേരി: തിരുവനന്തപുരം-ബംഗളൂരു അന്തര്‍സംസ്ഥാന റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയുടെ അത്യാധുനിക ‘സ്കാനിയ’ ബസിന്‍െറ കന്നിയാത്ര. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് തിരുവനന്തപുരത്തനിന്ന് പുറപ്പെട്ട ബസ് വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് സുല്‍ത്താന്‍ ബത്തേരിയിലത്തെിയത്. 11ന് ബംഗളൂരു സാറ്റലൈറ്റ് ബസ്സ്റ്റാന്‍ഡിലത്തെി. വൈകീട്ട് 3.30നാണ് മടക്കയാത്ര തുടങ്ങിയത്. ദേശീയപാതയിലെ രാത്രിയാത്രാനിരോധ സമയം തുടങ്ങുന്നതിന് മുമ്പുതന്നെ അതിര്‍ത്തി കടന്നു.
രാത്രി 8.45ഓടെ സുല്‍ത്താന്‍ ബത്തേരിയില്‍ തിരിച്ചത്തെി തിരുവനന്തപുരത്തേക്ക് പോയി. ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തത്തെും. തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് 1391 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ ‘ഫ്ളെക്സി’ നിരക്കായ 1200 രൂപ നല്‍കിയാല്‍ മതി. തിരക്കില്ലാത്ത സീസണില്‍ ടിക്കറ്റ് നിരക്ക് കുറക്കുന്നതാണ് ‘ഫ്ളെക്സി’.
ഓണം സീസണ്‍ പ്രമാണിച്ച് ആഗസ്റ്റ് 25 മുതല്‍ ഈ റൂട്ടിലാരംഭിക്കുന്ന 12 സര്‍വിസുകളില്‍ ആറെണ്ണം സുല്‍ത്താന്‍ ബത്തേരി വഴിയാണ് പോകുന്നത്. അടുത്തമാസം തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന മുംബൈ, ഹൈദരാബാദ്, ഗോവ, ചെന്നൈ, ബംഗളൂരു സ്കാനിയ സര്‍വിസുകളില്‍ ചെന്നൈ ഒഴികെ മറ്റുള്ള സര്‍വിസുകളും സുല്‍ത്താന്‍ ബത്തേരി വഴിയാണ് ഓടുക. രാത്രിയാത്ര കഴിയില്ളെങ്കിലും മുംബൈ, ഗോവ, ഹൈദരാബാദ് നഗരങ്ങളിലേക്ക് വയനാട്ടുകാര്‍ക്ക് സ്കാനിയയിലേറി നേരിട്ടത്തൊം.