ട്രാഫിക് നിയമലംഘനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഉടനടി പോലീസിന് കൈമാറുന്നതിനായി 9747001099 എന്ന വാട്സ്ആപ്പ് നമ്പര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു . ഈ നമ്പറിലേക്ക് വിവരങ്ങളും ചിത്രങ്ങളുമൊക്കെ അയയ്ക്കാം. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി സംസ്ഥാന സര്‍ക്കാരും പോലീസും ചേര്‍ന്ന് നടപ്പാക്കുന്ന ശുഭയാത്ര പദ്ധതിയുടെ ഭാഗമായാണ് നടപടി. എല്ലാദിവസവും 24 മണിക്കൂറും വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പരിശോധിച്ച് തുടര്‍നടപടികളെടുക്കാനും സംവിധാനമേര്പ്പെടുത്തിയിട് ടുണ്ട്. തിരുവനന്തപുരം സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമിലെ ഇന്‍സ്‌പെക്ടര്‍ക്കാണ് ഇതിന്റെ ചുമതല. ഓരോ പോലീസ് ജില്ലയിലും ക്രൈം ഡിറ്റാച്ച്‌മെന്റ് അസി. കമ്മീഷണര്‍ അല്ലെങ്കില്‍ ഡിവൈ.എസ്.പി.മാരാണ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍മാര്‍.
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ