*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
2021, ജൂലൈ 31, ശനിയാഴ്ച
2021, ജൂലൈ 29, വ്യാഴാഴ്‌ച
2021, ജൂലൈ 27, ചൊവ്വാഴ്ച
2021, ജൂലൈ 22, വ്യാഴാഴ്‌ച
മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ !!
"മഴക്കാലമാണ്" മഴക്കാലത്ത് വാഹനങ്ങൾ ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങള്‍. കാരണം മഴക്കാലത്ത് ഇരുചക്രവാഹനങ്ങളാണ് ഏറ്റവും കൂടുതൽ അപകടത്തിലാകുന്നത്. മഴ മൂലമുള്ള അവ്യക്തമായ കാഴ്ച്ചയും വെള്ളക്കെട്ട് നിറഞ്ഞ റോഡും തന്നെയാണ് പ്രധാന വെല്ലുവിളി ഉയർത്തുന്നത്. ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.👇🏻
സ്ഥിരമായി പോകുന്ന റോഡാണെങ്കിലും വെള്ളക്കെട്ട് കണ്ടാൽ അതിൽ ഇറക്കാതിരിക്കുവാൻ ശ്രമിക്കുക. കാരണം റോഡിലെ കുഴികൾ കാണാൻ സാധിച്ചെന്ന് വരില്ല, വെള്ളക്കെട്ടിലെ കുഴികൾ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും.
മഴയത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ നിർബന്ധമായും ഹെൽമറ്റും റെയിൻ കോട്ടും ഉപയോഗിക്കണം. സാധിക്കുമെങ്കിൽ മഞ്ഞ,ഓറഞ്ച് അല്ലെങ്കിൽ വ്യത്യാസ്ഥനിറത്തിലുള്ള റെയിൻ കോട്ടുകൾ ഉപയോഗിക്കുക.
മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ പിന്നിലിരിക്കുന്ന ആളെക്കൊണ്ട് കുട ചൂടിച്ച് യാതൊരു കാരണവശാലും വാഹനം ഓടിക്കരുത്. അത് അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്. അത് പോലെ തന്നെയാണ് ടൂവീലറിൽ എപ്പോഴും ഒരു നല്ല പ്ലാസ്റ്റിക് കവര്‍ കരുതുക. മഴയത്ത് ഫോണും പേഴ്സുമൊക്കെ അതിലിട്ട് പോക്കറ്റില്‍ സൂക്ഷിക്കാനാവും.
നനഞ്ഞ പ്രതലത്തില്‍ ടൂവീലര്‍ സഡന്‍ ബ്രേക്ക് ചെയ്താല്‍ ടയര്‍ സ്കിഡ് ചെയ്ത് മറിയുമെന്ന് അറിയാമല്ലോ. അതുകൊണ്ടു തന്നെ മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായി ബ്രേക്ക് ചെയ്യാന്‍ വേണ്ട അകലം പാലിക്കുക. വലിയ വാഹനങ്ങളുടെ ടയറുകളില്‍ നിന്ന് തെറിച്ചു വരുന്ന ചെളിവെള്ളത്തെ ഒഴിവാക്കാനും അത് ഉപകരിക്കും. വളവുകള്‍ തിരിയുമ്പോള്‍ വേഗം നന്നേ കുറയ്ച്ച് വേണം തിരിയാൻ.
മഴയത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ടത് കാൽനടയാത്രക്കാരെയാണ്. മഴയത്ത് കാല്‍ നടക്കാർ അശ്രദ്ധമായി റോഡ് മുറിച്ച് കടക്കാന്‍ സാധ്യതയേറെയാണ്. അതിനാല്‍ റോഡിന്റെ ഇരുവശവും കൂടുതല്‍ ശ്രദ്ധിക്കുക.
മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ മറ്റു യാത്രക്കാരുടെ സുരക്ഷയെപ്പറ്റിയും കരുതലുണ്ടാകണം. ബ്രൈറ്റ് മോഡിലെ പ്രകാശം മഴത്തുള്ളികളാല്‍ പ്രതിഫലിച്ച് എതിരെ വരുന്നവരുടെ കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാക്കും. അതിനാല്‍ കഴിവതും ഡിം ലൈറ്റ് പരമാവധി ഉപയോഗിക്കുക. വലിയ വളവുകളെ സമീപിക്കുമ്പോഴും കയറ്റം കയറുമ്പോഴും എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൂചന നല്‍കാന്‍ ബ്രൈറ്റ് മോഡ് ഉപയോഗിക്കുക.
ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാറ്റൊരു കാര്യമാണ് വേഗത.റോഡിൽ ധാരാളം കുഴികളുണ്ട്.അത് കൊണ്ട് തന്നെ വേഗത കുറച്ച് വേണം പോകാൻ. വലിയ കുഴികളോ മൂടിയില്ലാത്ത മാന്‍ഹോളോ ഓടയോ ഒക്കെ വെള്ളത്തിനടിയില്‍ ഒളിഞ്ഞിരിക്കുന്നുണ്ടാവും. റോഡിലുള്ള മാര്‍ക്കിങ്ങുകള്‍ , മാന്‍ഹോള്‍ മൂടി, റെയില്‍ പാളം എന്നിവ മഴയത്ത് തെന്നലുള്ളതാകും. അവയ്ക്ക് മുകളിലൂടെ പോകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
ടൂവീലർ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ചെരിപ്പ് തന്നെയാണ്. ബാക്ക് സ്ട്രാപ്പുള്ള ചെരിപ്പ് ഇടുന്നതാണ് ഉത്തമം. ചെളിയിലെ മണലിലോ റബര്‍ ചെരിപ്പ് തെന്നാന്‍ ഇടയുണ്ട്. അതുമൂലം റൈഡറുടെ ബാലന്‍സ് തെറ്റി വണ്ടി മറിയാൻ സാധ്യതയുണ്ട്.
2021, ജൂലൈ 21, ബുധനാഴ്‌ച
കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇനി ഫോൺ പേ വഴിയും. !!
കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റ് റിസർവ്വേഷൻ ( online.keralartc.com) സൗകര്യം കൂടുതൽ സുഗമമാക്കുന്നതിന് വേണ്ടി ഇനി ഫോൺ പേ (PhonePe യുടെ payment gateway) വഴിയും ബുക്ക് ചെയ്യാം.
യുപിഐ മുഖേന പണമിടപാടുകൾ ചെയ്യുന്ന യാത്രക്കാരുടെ ഇടപാട് പരാജയപ്പെടുകയോ ,ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുകയോ ചെയ്താൽ 24 മണിക്കൂറിനകം തന്നെ നഷ്ടമായ തുക തിരികെ ലഭ്യമാകും. ഫോൺ പേ സർവ്വീസ് ഉപയോഗിക്കുന്നതിന് പേയ്മെന്റ് ഗേറ്റ് വേ ചാർജുകൾ ഇല്ലെന്നും കെഎസ്ആർടിസി അറിയിച്ചു.
ഫോൺ പേ സൗകര്യം ആരംഭിച്ച ആദ്യ ദിനത്തിൽ തന്നെ 134 ൽപരം പേരാണ് ഇതിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തത്.
ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും പുനരാരംഭിച്ചു.
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും ജൂലൈ 19 തിങ്കളാഴ്ച മുതല്‍ പുനരാരംഭിച്ചു. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായി പാലിച്ചു കൊണ്ടുവേണം ടെസ്റ്റും പരിശീലനവും നടത്തേണ്ടതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
പരിശീലന വാഹനത്തിൽ ഇൻസ്പെക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവ് മാത്രമെ പാടുള്ളൂ.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്ന് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സാഹചര്യത്തിലാണ് ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും നിര്‍ത്തിവെച്ചത്.
വിന്റേജ് വാഹനങ്ങൾ കൈവശം വയ്ക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ വരുത്തി കേന്ദ്രം. !!
വിന്റേജ് കാറുകൾക്കായി പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രം.
ഈ മാസം 15ന് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് വിന്റേജ് കാറുകളെ നിർവ്വചിക്കുകയും ഇവ കൈവശം വയ്ക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കുകയും ചെയ്തത്. പുതിയ നിയമം അനുസരിച്ച് 50 വർഷത്തിന് മുകളിൽ പഴക്കമുള്ള വാഹനങ്ങളെയാണ് വിന്റേജ് അല്ലെങ്കിൽ ക്ലാസിക് ആയി പരിഗണിക്കുക. ഇത്തരം വാഹനങ്ങൾ പുതുതായി രജിസ്റ്റർ ചെയ്യുന്നതിന് 20,000 രൂപയും രജിസ്ട്രേഷൻ പുതുക്കുന്നതിന് 5,000 രൂപയും ചെലവാകും. വിന്റേജ് വാഹനങ്ങളെ സ്ഥിരവും വാണിജ്യപരവുമായ ഉപയോഗങ്ങളിൽ നിന്ന് വിലക്കിയിട്ടുമുണ്ട്.
രജിസ്ട്രേഷൻ നിയമങ്ങൾ
വിന്റേജ് വാഹനങ്ങളുടെ രജിസ്ട്രേഷനോ പുനർ രജിസ്ട്രേഷനോ ഉടമകൾ ചില രേഖകൾ ഹാജരാക്കേണ്ടതുണ്ട്. സാധുവായ ഇൻഷുറൻസ് പോളിസി, വാഹനം ഇറക്കുമതി ചെയ്തതാണെങ്കിൽ എൻട്രി ബിൽ, പഴയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് വാഹനം നിയമപരമായി കൈവശം വയ്ക്കാൻ വേണ്ടത്. ഇത്തരം വാഹനങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ ഫോർമാറ്റ് നൽകാനും തീരുമാനമായി. പുതിയ ഫോർമാറ്റ് അനുസരിച്ച് സ്റ്റേറ്റ് കോഡ്, വിന്റേജ് വാഹനത്തെ സൂചിപ്പിക്കാൻ VA എന്ന എഴുത്ത്, രണ്ട് മുതൽ നാല് അക്കങ്ങളുള്ള നമ്പർ എന്നിവ ക്രമത്തിൽ നൽകും. അതത് സംസ്ഥാന രജിസ്റ്ററിങ് അതോറിറ്റിയാവും ഇവ അനുവദിക്കുക. പുതിയ സർട്ടിഫിക്കറ്റ് 10 വർഷത്തേക്ക് സാധുവായിരിക്കും. തുടർന്ന്, രജിസ്ട്രേഷൻ പുതുക്കുന്നതിന് 5,000 രൂപ നൽകണം. ഇത് 5 വർഷത്തേക്ക് സാധുവായിരിക്കും. പിന്നീടും വാഹനം കൈവശം വയ്ക്കുന്നവർ രജിസ്ട്രേഷൻ പുതുക്കിക്കൊണ്ടിരിക്കണം.
വിൽക്കുന്നത് എങ്ങിനെ?
വിന്റേജ് വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനുമുള്ള പുതിയ നിയമങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്. വാഹനം വിൽക്കുന്നതും വാങ്ങുന്നതും 90 ദിവസത്തിനുള്ളിൽ അതാത് സംസ്ഥാന വാഹന അതോറിറ്റിയെ അറിയിക്കണം. വിന്റേജ് വാഹനങ്ങൾ മറ്റ് വാഹനങ്ങളെപ്പോലെ പതിവായി ഉപയോഗിക്കാൻ പാടില്ല. നിലവിൽ ഇത്തരം വാഹനങ്ങൾ ഉള്ളവരിലധികവും അവ സ്ഥിരം ഉപയോഗിക്കുന്നവരല്ല. സ്ക്രാപ്പേജ് പോളിസി വന്നതിനുശേഷം വിന്റേജ് വാഹന ഉടമകളിൽ ഉടലെടുത്തേ ആശങ്ക മാറ്റാൻ പുതിയ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഇനി എ.ടി.എം സേവനങ്ങൾക്ക് ചിലവേറും. ഓരോ ഇടപാടിനും നഷ്ടമാകുക 21 രൂപ വരെ !!
എ.ടി.എം ചാർജുകൾ വർധിപ്പിക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി. ഇതോടെ എ.ടി.എം സേവനങ്ങൾക്ക് ഇനി ചിലവേറും.
സൗജന്യ എ.ടി.എം ഇടപാടുകൾക്ക് ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപവരെ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാം.
എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കൽ, ഡെബിറ്റ് -ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം തുടങ്ങിയവക്കാണ് നിരക്ക് ഈടാക്കുക. 2022 ജനുവരി ഒന്നുമുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരികയെന്ന് റിസർവ് ബാങ്ക് വിജ്ഞാപനത്തിൽ പറയുന്നു.
ഏഴുവർഷത്തിന് ശേഷമാണ് എ.ടി.എം സേവനങ്ങളുടെ നിരക്കുകൾ വർധിപ്പിക്കുന്നത്. 2014 ലാണ് അവസാനമായി നിരക്കുകൾ പുതുക്കി നിശ്ചയിച്ചത്. ഇത്രയും കാലമായതിനാൽ തുക പുതുക്കേണ്ടത് അനിവാര്യമാണെന്നാണ് റിസർവ് ബാങ്കിന്‍റെ അഭിപ്രായം.
നിലവിൽ ഉപഭോക്താക്കൾക്ക് ബാങ്ക് എ.ടി.എമ്മിൽനിന്ന് പരമാവധി അഞ്ചുതവണ ഇടപാടുകൾ സൗജന്യമായി നടത്താം. പരിധി കഴിഞ്ഞാൽ ഉപഭോക്താക്കളിൽനിന്ന് ഓരോ ഇടപാടിനും പരമാവധി 20 രൂപയെ വരെ ബാങ്കിന് ഈടാക്കാം.
മറ്റു ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുകയാണെങ്കിൽ മെട്രോ നഗരങ്ങളിൽ പരമാവധി മൂന്നുതവണയും മറ്റു നഗരങ്ങളിൽ അഞ്ചുതവണയും സൗജന്യ ഇടപാടുകൾ നടത്താം.
മോട്ടോർ വാഹനവകുപ്പ ഭിന്നശേഷിക്കാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
പാലക്കാട്: ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ മോട്ടോർ വാഹനവകുപ്പിന്റെ ഇ-കിയോസ്ക് സംവിധാനം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഭിന്നശേഷിക്കാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
10-ാം ക്ലാസ് വിജയിച്ചവരും കംപ്യൂട്ടർ പരിജ്ഞാനമുള്ളവരും 40 ശതമാനമോ അതിൽ കൂടുതലോ അംഗപരിമിതി ഉള്ളവരോ ആയിരിക്കണം അപേക്ഷകർ.
റോഡപകടങ്ങൾക്കിരയായി ഭിന്നശേഷിക്കാരായവർക്ക് മുൻഗണനയുണ്ട്. അപേക്ഷ ഇ-മെയിലായി kl09.mvd@kerala.gov.in-ൽ 31-നകം അയക്കണമെന്ന് റീജണൽ ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിച്ചു.
ഫോൺ: 0491-2505741