*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
2019, ഡിസംബർ 19, വ്യാഴാഴ്‌ച
2019, ഡിസംബർ 15, ഞായറാഴ്‌ച
പാലിയേക്കര ടോള്‍ പാതയ്ക്ക് സമാന്തരപാത....!!
പാലിയേക്കര ടോള്‍ പാതയ്ക്ക് സമാന്തരപാതയൊരുക്കി നാട്ടുകാരായ യുവാക്കള്‍ ടോൽ പ്ലാസ അധികൃതരെ ഞെട്ടിച്ചു. നിങ്ങൾക്ക് ഗവണ്‍മെന്റിൽ സ്വാധീനം ചെലുത്തി എന്തും ചെയ്യാമായിരിക്കും ..നിങ്ങള്‍ ടോള്‍ നിരക്കും ഉയര്‍ത്തി അവിടിരുന്നോ. ഞങ്ങള്‍ക്ക് വേറെ റോഡുണ്ട് ....
ഇടപ്പള്ളി -മണ്ണുത്തി ദേശീയ പാതയിലെ ടോൽ നിരക്ക് വർദ്ധിപ്പിച്ചതിന് നടപടിക്ക് എതിരെ ജനരോഷം ഇരമ്പുമ്പോൾ വേറിട്ട പരിഹാരവും ആയി ഒരു കൂട്ടം യുവാക്കൾ രംഗത്ത് എത്തി അധികാരികളെ ഞെട്ടിച്ചു ...ദേശീയ പാതയ്ക്ക് പാലിയേക്കര ടോൾ പ്ലസക്ക് സമാന്തരമായുള്ള മണലിമടവാക്കര റോഡ് വൃത്തിയാക്കി വാഹന ഗതാഗതത്തിന് സുഗമ മാർഗ്ഗം ഒരുക്കി ആണ് അധികാരികളെ ഞെട്ടിച്ചത് ..
മണലി പുഴയുടെ തീരത്ത് കൂടി ഉള്ള ഒരു കിലോ മീറ്റർ കാടുപിടിച്ച് കിടന്ന റോഡ് മടവാക്കര പ്രോഗ്രസീവ് ക്ലബ് അംഗങ്ങൾ ആയ 30 യുവാക്കളുടെ ശ്രമ ഫലം ആയി വാഹനങ്ങളെ സ്വീകരിക്കുവാൻ തയ്യാറായി കഴിഞ്ഞു ..
"ആമ്പല്ലൂരിൽ നിന്ന് തൃശൂരിലേക്ക് പോകുന്ന വാഹനങ്ങൾ മണലി പാലം കഴിഞ്ഞു ഇടത്തോട്ട് തിരിഞ്ഞാൽ മണലിമടവാക്കര റോഡിലേക്ക് ഇറങ്ങാം .ആ റോഡ് വഴി രണ്ട് കിലോമീറ്റർ സഞ്ചരിക്കുക ആണെങ്കിൽ ചിറ്റിശ്ശേരി വഴി പാലിയേക്കര ടോൾ പ്ലാസക്ക് അപ്പുറം ഇറങ്ങി യാത്ര തുടരാം. "ഇതു എല്ലാവരിലെക്കും എത്തിക്കുക നാട്ടുകാർക്ക് ഉപകാരമാകും...പ്ലീസ് !!
2019, ഡിസംബർ 4, ബുധനാഴ്‌ച
Sol Helmet BBH jacket Sprs gloves
2019, ഡിസംബർ 3, ചൊവ്വാഴ്ച
2019, ഡിസംബർ 1, ഞായറാഴ്‌ച
നാളെ മുതൽ [ഫാസ്റ്റ് ടാഗ്] അറിയാതെ പോയാൽ പണി കിട്ടും
ഡിസംബർ 1 മുതൽ എല്ലാ വാഹനങ്ങളിലും നിർബന്ധമോ ?
ടോൾ പ്ലാസകളിൽ കുടുങ്ങുംമുമ്പ് ഒരു നിമിഷം.ടോൾ പ്ലാസ CEO സഹദേവൻ "ഓൾ സൊല്യൂഷൻ" ചാനലിന് നൽകിയ ഇന്റർവ്യൂ. സ്വന്തമായി വാഹനമുള്ളവർ നിർബന്ധമായും കാണുക.
വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.
2019, നവംബർ 24, ഞായറാഴ്‌ച
നിങ്ങളുടെ കാറിന്റെ പെർഫോർമൻസ് നിലനിർത്താൻ ഇത് അറിഞ്ഞിരിക്കുക...?
2019, നവംബർ 10, ഞായറാഴ്‌ച
2019, നവംബർ 5, ചൊവ്വാഴ്ച
2019, നവംബർ 1, വെള്ളിയാഴ്‌ച
while filling the petrol must watch the trading??????
നമ്മൾ പമ്പിൽനിന്ന് പെട്രോൾ അടിക്കുമ്പോൾ 100,150,200 എന്ന ഫിഗറിൽ പെട്രോൾ അടിക്കരുത് പ്രത്യേകിച്ച് കാർ ഡ്രൈവർമാർ 505,525,602 എന്ന രീതിയിൽ അടിക്കാവു ഇവർ ഇതിൽ റൗണ്ട് ഫിഗറിൽ സെറ്റ്ചെയ്തുവച്ച്കാണും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്...
ടോൾ ഗേറ്റുകളിൽ ലഭിക്കുന്ന രസീതുകൾ ഉപയോഗിച്ച് നിങ്ങൾ എന്തുചെയ്യും?
നിങ്ങൾ അറിയേണ്ടത് ഇവിടെയുണ്ട്.
ദേശീയപാത റോഡുകളിലെ യാത്രയ്ക്കിടെ നിങ്ങൾക്ക് ലഭിക്കുന്ന രസീതുകൾ ടോൾ ഗേറ്റുകൾ കടക്കാൻ മാത്രമല്ല.
* പിന്നെ മറ്റെന്താണ്? *
1. മെഡിക്കൽ എമർജൻസി സമയത്ത് രസീതിയുടെ മറുവശത്ത് നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ വിളിക്കാം. നിങ്ങളുടെ കോൾ കഴിഞ്ഞ് 10 മിനിറ്റിനുള്ളിൽ ആംബുലൻസ് എത്തും.
2. നിങ്ങളുടെ വാഹനത്തിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ നിങ്ങളുടെ ചക്രം പഞ്ചറായതിനാൽ അവിടെ സൂചിപ്പിച്ച മറ്റ് നമ്പറിലേക്ക് വിളിക്കാം, നിങ്ങൾക്ക് 10 മിനിറ്റിനുള്ളിൽ സഹായം ലഭിക്കും.
3. നിങ്ങൾക്ക് ഇന്ധനം തീരുകയാണെങ്കിൽ നിങ്ങൾക്ക് ഉടൻ തന്നെ 5 അല്ലെങ്കിൽ 10 ലിറ്റർ പെട്രോൾ അല്ലെങ്കിൽ ഡീസൽ നൽകും. വിതരണം ചെയ്ത ഇന്ധനത്തിനായി നിങ്ങൾക്ക് പണം നൽകി അത് നേടാം.
ടോൾ ഗേറ്റുകളിൽ നിങ്ങൾ അടയ്ക്കുന്ന പണത്തിൽ ഈ സേവനങ്ങളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. പലർക്കും ഈ വിവരങ്ങൾ ഇല്ല, അത്തരം സാഹചര്യങ്ങളിൽ ഞങ്ങൾ അനാവശ്യമായി വേദന അനുഭവിക്കുന്നു. നിങ്ങളുടെ എല്ലാ ചങ്ങാതിമാരുമായും കുടുംബവുമായും ഈ സന്ദേശം പങ്കിടുക.
2019, ഒക്‌ടോബർ 23, ബുധനാഴ്‌ച
വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുമ്പോൾ,,,,,,,?
• ചെറിയ വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുമ്പോൾ ഫസ്റ്റ് ഗിയറിലോ, സെക്കൻഡ് ഗിയറിലോ മാത്രം ഓടിക്കുക.
• ഗിയർ മാറ്റാൻ ശ്രമിക്കരുത്. മാറ്റുമ്പോൾ എക്സോസ്റ്റിലൂടെ വെള്ളം ഇരച്ചുകയറി എൻജിൻ നിശ്ചലമാകാം.
• എൻജിൻ ഓഫ് ആയാൽ പിന്നെ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. സ്റ്റാർട്ട് ചെയ്യുമ്പോൾ എൻജിനിലേക്ക് വായു എത്തിക്കുന്ന എയർ ഇൻടേക്ക് സംവിധാനം വഴി വെള്ളം എൻജിനിലേക്കെത്തും.
• ഈർപ്പം കേറിയിരിക്കുന്ന അവസരത്തിൽ ക്രാങ്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ എൻജിൻ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്.
• വെള്ളക്കെട്ടിൽപെട്ടാൽ വാഹനം തള്ളി വെള്ളമില്ലാത്തിടത്തേക്ക് മാറ്റുക. പിന്നീട് കെട്ടിവലിച്ച് അടുത്തുള്ള വർക്ക്ഷോപ്പിൽ എത്തിക്കുക.
• മുന്നിലെ വാഹനത്തിൽ വെള്ളം കേറിയിട്ടില്ലെന്നു കരുതി വെള്ളക്കെട്ടിലൂടെ മുന്നോട്ടു പോകാൻ ശ്രമിക്കരുത്. കാരണം ഓരോ വാഹനത്തിന്റെയും എൻജിൻ ഡിസൈൻ അനുസരിച്ച് എയർ ഇൻടേക് സംവിധാനത്തിന്റെ ഉയരം വ്യത്യസ്തമായിരിക്കും. അതിനാൽ വെള്ളത്തിൽ മുങ്ങിയ വാഹനത്തിലെ എൻജിനിൽ വെള്ളം കയറിയിട്ടില്ലെങ്കിലും നിങ്ങളുടെ വാഹനത്തിന്റെ എൻജിനിൽ വെള്ളം കയറാം.
കഴിയുമെങ്കിൽ പെരുമഴയത്ത് ഡ്രൈവ് ചെയ്യാതിരിക്കുക. റോഡ് വ്യക്തമായി കാണാൻ സാധിക്കുന്നില്ലെങ്കിൽ അത് അപകടം ക്ഷണിച്ചുവരുത്തലാകും. അഥവാ ഡ്രൈവ് ചെയ്യേണ്ടി വരുമ്പോൾ ഫോഗ്‌ലാംപ്, ഹെഡ്‌ലൈറ്റ് (ഡിം മോഡ്) ഓൺ ചെയ്യുക. അമിത വേഗമെടുക്കാതെ പതുക്കെ ഓടിക്കുക. റോഡരുകിൽ പാർക്ക് ചെയ്യേണ്ട അവസരങ്ങളിൽ ഹസാഡ് ലൈറ്റ് ഓൺ ചെയ്യാം. മഴയത്ത് എസി കുറച്ചിടുമ്പോൾ ഗ്ലാസിൽ മിസ്റ്റ് പിടിക്കും. ഇതൊഴിവാക്കാൻ ഇൻടേക്ക് എയർ സർക്കുലേറ്റ് മോഡ് സിലക്ട് ചെയ്യുക. പുറത്തെ എയർ വലിച്ചെടുക്കുമ്പോൾ കാറിനകത്തും പുറത്തും ഒരേ ഊഷ്മാവ് ആയിരിക്കും. കാറിനകത്തെ ഊഷ്മാവ് 20–22 ഡിഗ്രി സെൽഷ്യസ് ആയി സെറ്റ് ചെയ്യുക. ഇത് മിസ്റ്റ് ഒഴിവാക്കും.
എൻജിനിൽ വെള്ളം കയറിയാൽ ഇൻഷുഷൻസ് പരിരക്ഷ
മഴയത്ത് എൻജിനകത്തേക്കു വെള്ളം കയറി തകരാർ സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. എന്നാൽ വാഹനം വെള്ളക്കെട്ടിലേക്കിറക്കി ഓടിച്ചതിനു ശേഷമാണ് തകരാർ സംഭവിക്കുന്നതെങ്കിൽ ഇൻഷുറൻസ് ലഭിക്കില്ല. വാഹനം പാർക്ക് ചെയ്തിരിക്കുമ്പോഴോ ഡ്രൈവ് ചെയ്യുന്നതിനിടെ പെട്ടെന്നു വെള്ളപ്പൊക്കം ഉണ്ടായി എൻജിനകത്തു വെള്ളം കയറിയാൽ പരിരക്ഷ ലഭിക്കും. ശ്രദ്ധിക്കുക, വെള്ളം കയറിയ എൻജിൻ ഓൺ ആക്കാൻ ശ്രമിച്ച് കാർ തകരാറിലായാൽ ഇൻഷുറൻസ് ലഭിക്കുകയില്ല. അതു മറച്ചുവച്ചാൽ തന്നെ, നിങ്ങൾ എൻജിൻ ഓൺ ആക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് സാങ്കേതിക പരിശോധനയിൽ അറിയാൻ കഴിയും.
2019, ഒക്‌ടോബർ 19, ശനിയാഴ്ച
2019, ഓഗസ്റ്റ് 26, തിങ്കളാഴ്‌ച
താത്കാലിക രജിസ്‌ട്രേഷനില്‍ തുടരാനാകില്ല ....?
27 ന് ശേഷം സാധുതയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്
പഴയ താത്കാലിക രജിസ്ട്രേഷനിൽ ഓടുന്ന വാഹനങ്ങൾക്ക് 27-നു ശേഷം സ്ഥിരം രജിസ്ട്രേഷൻ നൽകില്ലെന്ന് മോട്ടോർവാഹന വകുപ്പ്.
പഴയ സോഫ്റ്റ്വേർ സംവിധാനമായ സ്മാർട്ട് മൂവിൽ താത്കാലിക രജിസ്ട്രേഷനെടുത്ത അഞ്ഞൂറോളം പുതിയ വാഹനങ്ങൾ ഇതുവരെ സ്ഥിര രജിസ്ട്രേഷൻ പരിശോധനയ്ക്ക് ഹാജരാക്കിയിട്ടില്ല.
ഏപ്രിൽ ഒന്നുമുതൽ സ്മാർട്ട് മൂവിന് പകരം 'വാഹൻ' എന്ന കേന്ദ്രീകൃത ശൃംഖലയിലാണ് പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത്. നേരത്തേ താത്കാലിക രജിസ്ട്രേഷൻ നൽകിയിട്ടുള്ള വാഹനങ്ങൾക്ക് സ്ഥിരം രജിസ്ട്രേഷൻ അനുവദിക്കാൻ അഞ്ചുമാസത്തോളം സ്മാർട്ട് മൂവ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇക്കാലയളവിൽ താത്കാലിക പെർമിറ്റിലുള്ള ഒട്ടേറെ വാഹനങ്ങൾ രജിസ്ട്രേഷൻ നേടി.
ഇതിനു തയ്യാറാവാത്ത വാഹനങ്ങൾ 27-നകം ഓഫീസുകളിൽ ഹാജരാക്കി സ്ഥിര രജിസ്ട്രേഷൻ നേടണം. ഇല്ലെങ്കിൽ പിന്നീട് സ്ഥിര രജിസ്ട്രേഷൻ കിട്ടില്ല. വാഹനത്തിന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ലഭിക്കില്ലെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് അറിയിച്ചു.
സംസ്ഥാനത്ത് സ്മാർട്ട് മൂവിൽ 1.30 കോടി വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ രേഖകൾ കേന്ദ്രീകൃത ശൃംഖലയായ വാഹനിലേക്ക് മാറ്റാനുള്ള നടപടികൾ തുടങ്ങി. സോഫ്റ്റ്വേറുകൾ വ്യത്യസ്തമാണ്. വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ക്രമീകരണങ്ങളിലും വ്യത്യാസമുണ്ട്. സാങ്കേതികത്തകരാർ ഒഴിവാക്കി ഇത് സന്നിവേശിപ്പിക്കാനുള്ള ശ്രമം വിജയിച്ചതായി അധികൃതർ പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തിൽ 500 വാഹനങ്ങളുടെ വിവരങ്ങൾ വാഹനിലേക്കു മാറ്റി. ശേഷിക്കുന്നവയും ഉടൻ മാറ്റും. ഓൺലൈനിൽ അപേക്ഷ നൽകിയാലും നേരിട്ടെത്തി അപേക്ഷയുടെ പകർപ്പ് നൽകേണ്ട അവസ്ഥ ഇപ്പോഴുണ്ട്.
വാഹൻ സോഫ്റ്റ്വേറിൽ ഇതിന്റെ ആവശ്യമില്ല.
പൂർണമായും ഓൺലൈനാണ്.
വിൽക്കുന്ന വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാൻ വാഹനയുടമയ്ക്കുതന്നെ അപേക്ഷ നൽകാം.
പഴയ വിവരങ്ങൾകൂടി വാഹനിലേക്ക് എത്തിയാൽ എല്ലാ വാഹന ഉടമകൾക്കും ഈ സേവനം ലഭിക്കും.
സ്മാർട്ട് മൂവിൽ വാഹനം വാങ്ങുന്നയാളാണ് അപേക്ഷ നൽകേണ്ടത്.
ഇതിൽ വീഴ്ചവരുത്തിയാൽ ആദ്യ ഉടമയുടെ പേരിൽ ഉടമസ്ഥാവകാശം നിലനിൽക്കും.
വാഹനം കേസിൽപ്പെട്ടാൽ രജിസ്ട്രേഡ് ഉടമ ഉത്തരവാദിത്വം വഹിക്കേണ്ടിവരും. ഇത്തരത്തിൽ ഒട്ടേറെപ്പേർ കുടുങ്ങിയിട്ടുണ്ട്.
2019, ഓഗസ്റ്റ് 6, ചൊവ്വാഴ്ച
2019, ജൂലൈ 29, തിങ്കളാഴ്‌ച
കേന്ദ്രസര്‍ക്കാര്‍ വാഹനരജിസ്‌ട്രേഷനും പുതുക്കലിനുമുള്ള ഫീസ് കുത്തനെ ഉയര്‍ത്തുന്നു...?
കേന്ദ്രസര്‍ക്കാര്‍ വാഹനരജിസ്‌ട്രേഷനും പുതുക്കലിനുമുള്ള ഫീസ് കുത്തനെ ഉയര്‍ത്തുന്നു. ഇതുസംബന്ധിച്ച കരടുവിജ്ഞാപനം ഗതാഗതമന്ത്രാലയം പുറത്തിറക്കി. പുതിയ ഡീസല്‍, പെട്രോള്‍ കാറുകള്‍ രജിസ്റ്റര്‍ചെയ്യാന്‍ 5000 രൂപ മുടക്കേണ്ടിവരും. ഇരുചക്രവാഹനങ്ങള്‍ക്ക് 1000 രൂപയും. ഉപയോഗിച്ചിരുന്ന വാഹനം പൊളിച്ചുവിറ്റതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പുതിയ വാഹനത്തിനു രജിസ്ട്രേഷന്‍ ഫീസ് നല്‍കേണ്ടതില്ല. വൈദ്യുതിവാഹനങ്ങള്‍ക്കും രജിസ്ട്രേഷന്‍ ഫീസ് ഒഴിവാക്കിയിട്ടുണ്ട്. രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള നിരക്കും കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ട്.
എട്ടുവര്‍ഷംവരെ പഴക്കമുള്ള വാഹനങ്ങള്‍ക്കു രണ്ടുവര്‍ഷത്തേക്കും എട്ടുവര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഒരുവര്‍ഷത്തേക്കുമാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുക.15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ആറുമാസത്തേക്കായിരിക്കും ഫിറ്റ്നസ് നല്‍കുക.
___________
കരടുവിജ്ഞാപനത്തിലെ നിര്‍ദേശം (നിലവിലുള്ള നിരക്ക് ബ്രാക്കറ്റില്‍)
____________
ഇരുചക്രവാഹനം
___________
രജിസ്ട്രേഷന്‍-1000 രൂപ (50 രൂപ)
പുതുക്കല്‍- 2000 രൂപ (50 രൂപ)
___________
മുച്ചക്രവാഹനങ്ങള്‍
______
രജിസ്ട്രേഷന്‍- 5000 രൂപ (300 രൂപ)
പുതുക്കല്‍- 10000 രൂപ (300 രൂപ)
___________
ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍- നോണ്‍ ട്രാന്‍സ്‌പോര്‍ട്ട്
___________
രജിസ്ട്രേഷന്‍- 5,000 രൂപ (600 രൂപ)
പുതുക്കല്‍- 15,000 രൂപ (600 രൂപ)
____________
ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍- ട്രാന്‍സ്‌പോര്‍ട്ട്
രജിസ്ട്രേഷന്‍- 10,000 രൂപ (1000 രൂപ)
പുതുക്കല്‍- 20,000 രൂപ (1000 രൂപ)
____________
മീഡിയം ഗുഡ്സ്/പാസഞ്ചര്‍ വെഹിക്കിള്‍
രജിസ്ട്രേഷന്‍- 20,000 രൂപ (1000 രൂപ)
പുതുക്കല്‍- 40,000 രൂപ (1000 രൂപ)
____________
ഹെവി ഗുഡ്സ്/ പാസഞ്ചര്‍ വെഹിക്കിള്‍
രജിസ്ട്രേഷന്‍- 20,000 രൂപ (1500 രൂപ)
പുതുക്കല്‍- 40,000 രൂപ (1500 രൂപ)
_________
ഇറക്കുമതി വാഹനങ്ങള്‍
___________
ഇരുചക്ര/മുച്ചക്ര വാഹനങ്ങള്‍
രജിസ്ട്രേഷന്‍- 5000 രൂപ (2500 രൂപ)
പുതുക്കല്‍- 10,000 രൂപ (2500 രൂപ)
___________
നാലുചക്രവാഹനങ്ങള്‍
രജിസ്ട്രേഷന്‍- 20,000 രൂപ (5000 രൂപ)
പുതുക്കല്‍- 40,000 രൂപ (5000 രൂപ)
____________
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം
2019, ജൂലൈ 23, ചൊവ്വാഴ്ച
സെക്കൻഡ്ഹാൻഡ് കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപെട്ട കാര്യങ്ങൾ ...?
സെക്കന്റ് ഹാൻഡ് വാഹനത്തിന് വില നിശ്ചയിക്കുന്നത് ഇപ്രകാരം | ഉദാഹരണ സഹിതം...?
2019, ജൂലൈ 11, വ്യാഴാഴ്‌ച
ഒരു വിട്ടുവീഴ്‍ചയുമില്ല; നാളെ കഴിഞ്ഞാല്‍ ഈ വാഹനങ്ങള്‍ക്ക് രജിസ്ട്രേഷനില്ല! ...?
2019 ഏപ്രില്‍ മുതല്‍ വിറ്റഴിച്ച 120000 വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ (എച്ച്.എസ്.ആര്.പി.) ഘടിപ്പിച്ച് നാളെക്കകം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ വാഹന ഡീലർമാർക്കു ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശം.
നാളെ മുതൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളില്‍ ഈ നമ്പർ പ്ലേറ്റുകൾ ഏഴ് ദിവസത്തിനകം ഘടിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
ഈ സംവിധാനം നടപ്പിലാക്കി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ജൂണ്‍ 27നകം കൈപ്പറ്റണമെന്നായിരുന്നു മോട്ടോര്‍വാഹന വകുപ്പ് ഡീലര്‍മാര്‍ക്ക് നല്‍കിയ ആദ്യ നിര്‍ദ്ദേശം. എന്നാല്‍ ഇതിനു പ്രായോഗിക ബുദ്ധിമുട്ടികളുണ്ടെന്ന് ജൂണ്‍ 26നു ട്രാൻസ്പോർട്ട് കമ്മിഷണറുമായി നടന്ന ചർച്ചയിൽ ഡീലർമാർ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് ജൂലൈ 8വരെ സമയം നീട്ടി നല്‍കി പുതുക്കിയ സർക്കുലർ പുറത്തിറക്കിയത്. ഈ സമയമാണ് നാളെ അവസാനിക്കുന്നത്. അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ ഘടിപ്പിക്കാത്തതിനാല്‍ മൂന്നുമാസത്തിനിടെ വിറ്റഴിച്ച 120000 വാഹനങ്ങളുടെ ആര്.സി ബുക്കുകള് വിതരണം ചെയ്യാനാകാത്ത സാഹചര്യത്തിലായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടികളിലേക്ക് കടന്നത്.
2019 ഏപ്രില്‍ ഒന്ന് മുതല് ഇന്ത്യയില് പുറത്തിറങ്ങുന്ന എല്ലാ പുതിയ വാഹനങ്ങളിലും അതിസുരക്ഷാ നമ്പര്പ്ലേറ്റുകള് കേന്ദ്ര സര്ക്കാര് നിര്ബന്ധമാക്കിയിരുന്നു.
ഇതനുസരിച്ച് വാഹനം ഷോറൂമിൽനിന്നു പുറത്തിറക്കുമ്പോൾ തന്നെ ഹോളോഗ്രാം പതിപ്പിച്ച അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ നിര്മ്മാതാക്കള് ഘടിപ്പിച്ചു നൽകണം.
എന്താണ് അതിസുരക്ഷാ നമ്പര് പ്ലേറ്റുകള്?
വ്യാജ നമ്പര് പ്ലേറ്റുകള് തടയാന് കേന്ദ്ര മോട്ടോർ വാഹന ചട്ടം 2018 ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവിറക്കിയത്. അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയില്‍ അക്കങ്ങള്‍ എഴുതിയാണ് അതിസുരക്ഷാ നമ്പര് പ്ലേറ്റുകള് തയാറാക്കുന്നത്. സുരക്ഷാ സംവിധാനങ്ങള്ക്കൊപ്പം തേർഡ് രജിസ്ട്രേഷൻ മാർക്ക്, വാഹനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏതെന്ന് തിരിച്ചറിയുന്നതിനുള്ള നിറം എന്നിവയും നമ്പർ പ്ലേറ്റിൽ ഉണ്ടായിരിക്കണം. ഓരോ വാഹനത്തിനും വ്യത്യസ്ത കോഡുകള്‍ ലേസര്‍വിദ്യ ഉപയോഗിച്ച് നമ്പര് പ്ലേറ്റില്‍ ഘടിപ്പിക്കും.
വാഹനത്തിന്റെ എൻജിൻ നമ്പറടക്കം എല്ലാ വിവരങ്ങളും കോഡുമായി ബന്ധിപ്പിക്കും. പുതിയ സംവിധാനത്തിലൂടെ വ്യാജ നമ്പർ പ്ലേറ്റുകള് ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് തടയാനും വാഹന മോഷണമടക്കമുള്ള കാര്യങ്ങളിലും സുരക്ഷ ഉറപ്പാക്കാന്‍ കഴിയും. നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റാനോ മാറ്റങ്ങൾ വരുത്താനോ ശ്രമിച്ചാൽ ഉപയോഗശൂന്യമാകുന്ന രീതിയിലാണ് ഇതിന്റെ നിർമാണം.
വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര്, എന്ജിന്, ഷാസി നമ്പറുകള് എന്നിവ രേഖപ്പെടുത്തിയ സ്റ്റിക്കറും വാഹനങ്ങളുടെ മുന്വശത്തെ ഗ്ലാസില് സ്ഥാപിക്കും.
ഇത് ഇളക്കിമാറ്റാനോ തിരുത്താനോ സാധിക്കില്ല. അതുപോലെതന്നെ സക്രൂവിനു പകരം ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാന് സാധിക്കുന്ന റിവെറ്റ് തറച്ചാണ് അതിസുരക്ഷാ നമ്പര് പ്ലേറ്റുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുക.
ഈ നമ്പര് പ്ലേറ്റുകള് നിര്മ്മിക്കുന്നതിനുള്ള ഉത്തരവാദിത്വം വാഹനനിര്മ്മാതാക്കള്ക്കാണ്.
നമ്പര് പ്ലേറ്റ് നിര്മ്മിക്കാന് അംഗീകാരമുള്ള ഏജന്സിയെ വാഹനനിര്മ്മാതാവിന് ഏര്പ്പെടുത്താം. പുതിയ സംവിധാനം പ്രാബല്യത്തിലാവുന്നതോടെ നമ്പര് പ്ലേറ്റുകള്ക്ക് ഏകീകൃത സ്വഭാവം നിലവില് വരും.
എന്നാല് പഴയ വാഹനങ്ങള്ക്ക് പുതിയ നിബന്ധന ബാധകമല്ല. പൊതു- സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്ക്ക് ഇപ്പോഴുള്ള നമ്പര്പ്ലേറ്റ് നിറങ്ങള്തന്നെ തുടരും.
ഇനി എട്ടാം ക്ലാസും വേണ്ട; ഡ്രൈവിംഗ് ലൈസന്‍സ് നിബന്ധന കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കുന്നു ...?
ഹൈലൈറ്റ്:
🚔വാഹന നിയമം ഉടന്‍ ഭേദഗതി ചെയ്യുന്നതായിരിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം
🚔നൂറു കണക്കിന് യുവാക്കളുടെ ജീവിതപ്രശ്നം ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിക്കുകയുണ്ടായത്
🚔ഡ്രൈവിങ് വൈദഗ്ധ്യ പരിശോധനയില്‍ കൂടുതൽ ഊന്നല്‍ നല്‍കാനാണ് തീരുമാനം
ന്യൂഡല്‍ഹി: ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ എട്ടാം ക്ലാസ് പാസായവര്‍ക്ക് മാത്രമേ യോഗ്യത നല്‍കാനാവൂ എന്ന നിബന്ധന കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കുന്നു. ഇതിനുമുന്നോടിയായി 1989-ലെ കേന്ദ്ര മോട്ടര്‍ വാഹന നിയമം ഉടന്‍ ഭേദഗതി ചെയ്യുന്നതായിരിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്.
രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായുള്ള നിരക്ഷരരായ ഒട്ടേറെ ആളുകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായാണിത്. ഡ്രൈവിങ് ലൈസൻസിന് എട്ടാം ക്ലാസ് യോഗ്യതാ വ്യവസ്ഥ ഒഴിവാക്കണമെന്നത് ഹരിയാന സര്‍ക്കാരാണ് ആദ്യമായി നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ഹരിയാനയിലെ മേവാട്ട് മേഖലയില്‍ വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാല്‍ ലൈസന്‍സ് നിഷേധിക്കപ്പെട്ട നൂറു കണക്കിന് യുവാക്കളുടെ ജീവിതപ്രശ്നം ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിക്കുകയുണ്ടായത്.
ലൈസന്‍സ് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിക്കൊണ്ട് ലൈസന്‍സ് നല്‍കാനുള്ള പരീക്ഷയില്‍ ഡ്രൈവിങ് വൈദഗ്ധ്യ പരിശോധനയില്‍ കൂടുതൽ ഊന്നല്‍ നല്‍കാനാണ് തീരുമാനം. വാഹനങ്ങള്‍ ഓടിക്കുന്നയാള്‍ക്ക് റോഡ് ഗതാഗത ചിഹ്നങ്ങള്‍ മനസ്സിലാക്കുന്നതിനും പ്രത്യേക പരിശീലനം നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
1989-ലെ സെന്‍റ്രൽ മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലെ എട്ടാം റൂള്‍ പ്രകാരം ട്രാൻസ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ എട്ടാം ക്ലാസ് പാസ്സായിരിക്കണമെന്നുണ്ട്. ഇതുമൂലം ട്രാൻസ്പോര്‍ട്ട് ആൻഡ് ലൊജിസ്റ്റിക്സ് മേഖലയിൽ നിരവധി ഡ്രൈവര്‍മാരുടെ കുറവുണ്ട്. 22 ലക്ഷം ഡ്രൈവര്‍മാരുടെ കുറവ് ഇന്ത്യ മുഴുവൻ ഉണ്ടെന്നാണ് കണക്കാക്കുന്നത്.
🎆 ഇങ്ങനെ ഒരു അവസരത്തെ കുറിച്ച് അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടമാവരുത്.
2019, ജൂൺ 28, വെള്ളിയാഴ്‌ച
ഇനി വൈകിയാല്‍ ഈ വാഹനങ്ങള്‍ക്ക് രജിസ്ട്രേഷനില്ല!*...?
ഒരു വിട്ടുവീഴ്ചയുമില്ല;
അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ (എച്ച്.എസ്.ആര്.പി.) ഘടിപ്പിക്കാത്ത ഡീലര്മാരുടെ വാഹനങ്ങള് ഈ *വെള്ളിയാഴ്ച മുതല് രജിസ്റ്റര് ചെയ്യാനാവില്ല.* ഇക്കാരണത്താല്മൂന്നുമാസത്തിനിടെ വിറ്റഴിച്ച 120000 വാഹനങ്ങളുടെ ആര്.സി ബുക്കുകള് വിതരണം ചെയ്യാനാകാത്ത സാഹചര്യത്തിലാണ് മോട്ടോര് വാഹനവകുപ്പിന്റെ കര്ശന നടപടി.
ഈ വാഹനങ്ങളില് ഈ സംവിധാനം നടപ്പിലാക്കി രജിസ്ട്രേഷന്സര്ട്ടിഫിക്കറ്റ് 27നകം കൈപ്പറ്റണമെന്ന് മോട്ടോര്വാഹന വകുപ്പ് ഡീലര്മാര്ക്ക് കര്ശനനിര്ദ്ദേശം നല്കിക്കഴിഞ്ഞു. ഇതുസംബന്ധിച്ച് ആര്ടിഒമാര്ക്കും ഡീലര്മാര്ക്കും ഗതാഗത കമ്മീഷണര് കത്തയച്ചെന്നാണ് റിപ്പോര്ട്ടുകള്.
2019 ഏപ്രില് ഒന്ന് മുതല് ഇന്ത്യയില് പുറത്തിറങ്ങുന്ന എല്ലാ പുതിയ വാഹനങ്ങളിലും അതിസുരക്ഷാ നമ്പര്പ്ലേറ്റുകള് കേന്ദ്ര സര്ക്കാര് നിര്ബന്ധമാക്കിയിരുന്നു. ഇതനുസരിച്ച് വാഹനം ഷോറൂമിൽനിന്നു പുറത്തിറക്കുമ്പോൾ തന്നെ ഹോളോഗ്രാം പതിപ്പിച്ച അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ നിര്മ്മാതാക്കള് ഘടിപ്പിച്ചു നൽകണം.
വാഹനം റജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ ഡീലർ അതിസുരക്ഷാ നമ്പർപ്ലേറ്റ് നൽകണമെന്നാണ് കേന്ദ്രനിയമം. എന്നാൽ മിക്ക ഡീലർമാരും അതിസുരക്ഷാ നമ്പർപ്ലേറ്റ് അച്ചടിക്കുള്ള ഒരുക്കങ്ങള്പോലും നടത്തിയിട്ടില്ല. ഇതുകാരണമാണ് ആർ സി ബുക്ക് വിതരണം മുടങ്ങിയത്. കേന്ദ്ര നിയമം നടപ്പിലാക്കാന് ഇനിയും വൈകുന്നത് വകുപ്പിന്റ പ്രതിഛായയെ ബാധിക്കുമെന്നും ഇക്കാര്യത്തില് ഒരു വിട്ടുവീഴ്ച വേണ്ടെന്നുമാണ് ഗതാഗതകമ്മീഷര് ആര് ടിഒമാര്ക്ക് നല്കിയിരിക്കുന്ന നിര്ദേശമെന്നാണ് റിപ്പോര്ട്ടുകള്.
*എന്താണ് അതിസുരക്ഷാ നമ്പര് പ്ലേറ്റുകള്?*
വ്യാജ നമ്പര് പ്ലേറ്റുകള് തടയാന് കേന്ദ്ര മോട്ടോർ വാഹന ചട്ടം 2018 ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവിറക്കിയത്. അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയില്‍ അക്കങ്ങള്‍ എഴുതിയാണ് അതിസുരക്ഷാ നമ്പര് പ്ലേറ്റുകള് തയാറാക്കുന്നത്. സുരക്ഷാ സംവിധാനങ്ങള്ക്കൊപ്പം തേർഡ് രജിസ്ട്രേഷൻ മാർക്ക്, വാഹനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏതെന്ന് തിരിച്ചറിയുന്നതിനുള്ള നിറം എന്നിവയും നമ്പർ പ്ലേറ്റിൽ ഉണ്ടായിരിക്കണം. ഓരോ വാഹനത്തിനും വ്യത്യസ്ത കോഡുകള്ലേസര്വിദ്യ ഉപയോഗിച്ച് നമ്പര് പ്ലേറ്റില്‍ ഘടിപ്പിക്കും.
വാഹനത്തിന്റെ എൻജിൻ നമ്പറടക്കം എല്ലാ വിവരങ്ങളും കോഡുമായി ബന്ധിപ്പിക്കും. പുതിയ സംവിധാനത്തിലൂടെ വ്യാജ നമ്പർ പ്ലേറ്റുകള് ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് തടയാനും വാഹന മോഷണമടക്കമുള്ള കാര്യങ്ങളിലും സുരക്ഷ ഉറപ്പാക്കാന്‍ കഴിയും. നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റാനോ മാറ്റങ്ങൾ വരുത്താനോ ശ്രമിച്ചാൽ ഉപയോഗശൂന്യമാകുന്ന രീതിയിലാണ് ഇതിന്റെ നിർമാണം.
വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര്, എന്ജിന്, ഷാസി നമ്പറുകള് എന്നിവ രേഖപ്പെടുത്തിയ സ്റ്റിക്കറും വാഹനങ്ങളുടെ മുന്വശത്തെ ഗ്ലാസില് സ്ഥാപിക്കും. ഇത് ഇളക്കിമാറ്റാനോ തിരുത്താനോ സാധിക്കില്ല. അതുപോലെതന്നെ സക്രൂവിനു പകരം ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാന് സാധിക്കുന്ന റിവെറ്റ് തറച്ചാണ് അതിസുരക്ഷാ നമ്പര് പ്ലേറ്റുകള് വാഹനങ്ങളില്ഘടിപ്പിക്കുക. ഈ നമ്പര് പ്ലേറ്റുകള് നിര്മ്മിക്കുന്നതിനുള്ള ഉത്തരവാദിത്വം വാഹനനിര്മ്മാതാക്കള്ക്കാണ്. നമ്പര് പ്ലേറ്റ് നിര്മ്മിക്കാന് അംഗീകാരമുള്ള ഏജന്സിയെ വാഹനനിര്മ്മാതാവിന് ഏര്പ്പെടുത്താം. പുതിയ സംവിധാനം പ്രാബല്യത്തിലാവുന്നതോടെ നമ്പര് പ്ലേറ്റുകള്ക്ക് ഏകീകൃത സ്വഭാവം നിലവില് വരും.
എന്നാല് പഴയ വാഹനങ്ങള്ക്ക് പുതിയ നിബന്ധന ബാധകമല്ല. പൊതു, സ്വകാര്യ, ഇലക്ട്രിക് വാഹനങ്ങള്ക്ക് ഇപ്പോഴുള്ള നമ്പര്പ്ലേറ്റ് നിറങ്ങള്തന്നെ തുടരും. അതേസമയം പഴയ വാഹനങ്ങള്ക്ക് അതിസുരക്ഷാ നമ്പര് പ്ലേറ്റുകള്വേണമെന്നുള്ളവര്ക്ക് അത് ഘടിപ്പിക്കുന്നതില് തടസ്സമില്ല.
●▬▬▬▬▬▬▬▬▬▬▬▬●2019, മേയ് 31, വെള്ളിയാഴ്‌ച
2019, മേയ് 27, തിങ്കളാഴ്‌ച
2019, മേയ് 12, ഞായറാഴ്‌ച
നിങ്ങളുടെ വാഹന ഇന്‍ഷൂറന്‍സ് പോളിസി ഓറിജിനലോ അതോ വ്യാജനോ?
നിങ്ങള്‍ എടുത്തിരിക്കുന്ന വാഹന ഇന്‍ഷൂറന്‍സ് പോളിസി ഒറിജിനലാണോ അതോ വ്യാജനാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ പരിശോധിക്കുന്നത് നല്ലതാണ്.
കാരണം ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തില്‍ തന്നെ വ്യാജ വാഹന ഇന്‍ഷൂറന്‍സുകള്‍ അനുദിനം പെരുകി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യയില്‍ നിലവിലുള്ള വാഹന ഇന്‍ഷൂറന്‍സുകളില്‍ രണ്ട് ശതമാനത്തോളം പോളിസികള്‍ വ്യാജ കമ്ബനികളുടെ പേരുലുള്ളതാണെന്നാണ് പുതിയ കണ്ടെത്തല്‍. ഇതിലൂടെ കോടികളാണ് ഇന്‍ഷൂറന്‍സ് രംഗത്ത് നഷ്ടമാവുന്നത്. ഇത് നേരത്തേ പരിശോധിച്ച് ഉറപ്പുവരുത്തുന്നത് നല്ലതാണെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഉപദേശം. അല്ലാത്തപക്ഷം, എന്തെങ്കിലും അപകടം സംഭവിച്ച് ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യുമ്ബോഴാണ് വഞ്ചിക്കപ്പെട്ട കാര്യം മനസ്സിലാവുക.
അറിയപ്പെടുന്ന കമ്ബനികളെ സമീപിക്കുക
അതിനാല്‍ വാഹന ഇന്‍ഷൂറന്‍സ് പോളിസി എടുക്കുമ്ബോള്‍ തന്നെ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ചെറിയ സാമ്ബത്തിക ലാഭത്തിന് വേണ്ടി വ്യാജന്‍മാരുടെ കെണിയില്‍ പെടുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. അതിന് ഏറ്റവും നല്ല വഴി അറിയപ്പെടുന്നതും വിശ്വസ്തവുമായ കമ്ബനികളില്‍ നിന്നോ കേന്ദ്രങ്ഹളില്‍ നിന്നോ പോളിസി വാങ്ങുകയെന്നതാണ്. ഇതുവരെ കേള്‍ക്കാത്ത കമ്ബനികളില്‍ നിന്ന് ഇന്‍ഷൂറന്‍സ് പോളിസി എടുക്കുമ്ബോള്‍ തുക കുറഞ്ഞുകിട്ടുമായിരിക്കും. പക്ഷെ ക്ലെയിം കിട്ടിക്കൊള്ളണമെന്നില്ല.
പെയ്‌മെന്റ് ചെക്ക് വഴിയോ ഓണ്‍ലൈനായോ മാത്രം
ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം ഇന്‍ഷൂറന്‍സ് തുക അടക്കുന്നത് ചെക്ക് വഴിയോ ഓണ്‍ലൈനായോ ആയിരിക്കണമെന്നതാണ്. ഒരിക്കലും ലിക്വിഡ് കാഷായി തുക നല്‍കരുത്. ഇന്‍ഷൂറന്‍സ് കമ്ബനി യഥാര്‍ഥമാണോ അല്ലയോ എന്ന് കണ്ടെത്താന്‍ ഇതുവഴി സാധിക്കും. ചെക്ക് നല്‍കുമ്ബോള്‍ തന്നെ ഇന്‍ഷൂറന്‍സ് കമ്ബനിയുടെ പേരില്‍ തന്നെ വേണം നല്‍കാന്‍. ഏതെങ്കിലും വ്യക്തിയുടെ പേരിലാവാതിരിക്കാന്‍ ശ്രദ്ധിക്കണം. റിസ്‌ക് ഒഴിവാക്കാന്‍ ഓണ്‍ലൈനായി പോളിസി വാങ്ങുന്നതാണ് നല്ലതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പോളിസി വെരിഫൈ ചെയ്യാന്‍ മറക്കരുത്
വെരിഫിക്കേഷന്‍ ലിങ്ക് ഉപയോഗിച്ച് പോളിസി ഒറിജിനലാണോ വ്യാജമാണോ എന്ന് പരിശോധിക്കാന്‍ കഴിയും. മിക്കവാറും എല്ലാ ഇന്‍ഷൂറന്‍സ് കമ്ബനികളും അവരുടെ വെബ്‌സൈറ്റില്‍ പോളിസി വെരിഫിക്കേഷന്‍ ലിങ്ക് നല്‍കാറുണ്ട്. വെബ്‌സൈറ്റില്‍ കയറി ലിങ്കിന്റെ സഹായത്തോടെ പോളിസിയുടെ ആധികാരികത ഉറപ്പുവരുത്താന്‍ മറക്കരുത്. പോളിസിയുടെ വിശദാംശങ്ങളറിയാന്‍ കസ്റ്റമര്‍ കെയര്‍ നമ്ബറില്‍ വിളിച്ച് അന്വേഷിക്കുകയും ചെയ്യാം.
കമ്ബനിക്ക് ലൈസന്‍സുണ്ടോ?
വാഹന ഇന്‍ഷൂറന്‍സ് പോളിസി എടുക്കുന്നതിന് മുമ്ബ് കമ്ബനി നിലവിലുണ്ടോ എന്നും അതിന് പ്രവര്‍ത്തന ലൈസന്‍സുണ്ടോ എന്നും അന്വേഷിക്കണം. ഇന്‍ഷൂറന്‍സ് റഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ രാജ്യത്തെ എല്ലാ അംഗീകൃത ഇന്‍ഷൂറന്‍സ് കമ്ബനികളെയും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് പരിശോധിച്ച് അംഗീകൃത കമ്ബനിയില്‍ നിന്ന് തന്നെയാണ് വാഹന ഇന്‍ഷൂറന്‍സ് പോളിസി എടുക്കുന്നത് എന്ന് ഉറപ്പുവരുത്താനാകും.
ക്യുആര്‍ കോഡ് പരിശോധിക്കാം
വാഹന ഇന്‍ഷൂറന്‍സ് പോളിസി ഒറിജിനലാണെന്ന് ഉറപ്പുവരുത്താന്‍ പോളിസി പേപ്പറിലെ ക്യുആര്‍ കോഡ് റീഡ് ചെയ്താല്‍ മതിയാവും. പോളിസിയില്‍ ക്യുആര്‍ കോഡ് വേണമെന്നത് ഇന്‍ഷൂറന്‍സ് റഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നിയമമാണ്. അതുകൊണ്ടു തന്നെ പോളിസിയുടെ ആധികാരികത ഇതിലൂടെ ഉറപ്പുവരുത്താനാവും. സ്മാര്‍ട്ട് ഫോണിലെ ക്യുആര്‍ കോഡ് റീഡര്‍ ആപ്പുപയോഗിച്ച് ഇത് റീഡ് ചെയ്താല്‍ കമ്ബനിയുടെ വെബ് പേജ് ഓപ്പണാവുകയും പോളിസിയുടെ വിശദാംശങ്ങള്‍ കാണാനാവുകയും ചെയ്യും.
പോലീസ് സ്റ്റേഷനില്‍ പോകാതെ വാഹന ഇന്‍ഷുറന്‍സിനായുള്ള 'GD എന്‍ട്രി' നേടാം...?
'തുണ' ഇപ്പോള്‍ ലൈവാണ്
"വണ്ടിയൊന്നു തട്ടി. ഇന്‍ഷുറന്‍സ് കിട്ടാനുള്ള ജീഡി എന്‍ട്രി തരാമോ?" - പൊലീസ് സ്റ്റേഷനില്‍ സ്ഥിരമായി കേള്‍ക്കുന്ന ചോദ്യമാണിത്. വാഹനാപകടങ്ങള്‍ സംബന്ധിച്ച കേസുകളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറല്‍ ഡയറി) എന്‍ട്രി ആവശ്യമായി വരാറുണ്ട്. ഇതിനായി കുറേ സമയം നമ്മള്‍ കാത്തു നില്‍ക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്.
ഇനി ജി.ഡി. എന്‍ട്രിക്ക് വേണ്ടി സ്റ്റേഷനില്‍ എത്തേണ്ട ആവശ്യമില്ല. സ്റ്റേഷനില്‍ വരാതെ തന്നെ ജി.ഡി. എന്‍ട്രി ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
തുണ സിറ്റിസണ്‍ പോര്‍ട്ടലില്‍ കയറി പേരും മൊബൈല്‍ നമ്ബറും നല്‍കുക. ഒ.ടി.പി. മൊബൈലില്‍ വരും. പിന്നെ, ആധാര്‍ നമ്ബര്‍ നല്‍കി റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം.
എന്താണ് തുണ...?
നിങ്ങള്‍ ഇതിനു മുന്‍പ് കേട്ടിട്ടുണ്ടോ ഇത്തരമൊരു സംവിധാനത്തെക്കുറിച്ച്...? പൊതുജനങ്ങള്‍ക്ക് പോലീസ് സ്റ്റേഷനുകളിലും മറ്റ് പോലീസ് ഓഫീസുകളിലും നേരിട്ടെത്താതെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന പുതിയ സിറ്റിസണ്‍ പോര്‍ട്ടല്‍ 'തുണ' ഇപ്പോള്‍ ലൈവാണ്.
തുണ സിറ്റിസണ്‍ പോര്‍ട്ടലിലൂടെ ഏതു സ്റ്റേഷനിലേക്കും ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ പരാതിയുടെ തല്‍സ്ഥിതി അറിയാനും സാധിക്കും. പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്.ഐ.ആര്‍ പകര്‍പ്പ് ഓണ്‍ലൈനില്‍ ലഭിക്കും. പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനും ഓണലൈനായി അപേക്ഷിക്കാം. കാണാതായ വ്യക്തികളുടെ പേരു വിവരം ലഭിക്കാനും കാണാതായവരെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കാനും തുണയില്‍ സംവിധാനമുണ്ട്. ഇനി നിങ്ങള്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് വണ്ടി വാങ്ങുവാന്‍ ഉദ്ദേശിക്കുന്നു എന്നിരിക്കുക. ആ വണ്ടി മോഷണവണ്ടിയാണോ എന്ന് ഈ സൈറ്റില്‍ പരിശോധിച്ച് തീര്‍ച്ചപ്പെടുത്താവുന്നതാണ്.മോഷണം പോയ വണ്ടികളുടെ വിവരങ്ങള്‍ സൈറ്റില്‍ കൊടുത്തിട്ടുണ്ടാകും.
സംശയകരമായ സാഹചര്യങ്ങളില്‍ കാണപ്പെടുന്ന വസ്തുക്കള്‍, വ്യക്തികള്‍, സംഭവങ്ങള്‍ എന്നിവയെക്കുറിച്ച് പോലീസിന് രഹസ്യവിവരങ്ങള്‍ നല്‍കാനും പോര്‍ട്ടല്‍ പ്രയോജനപ്പെടും. പ്രധാനപ്പെട്ട കോടതി ഉത്തരവുകള്‍, വിധികള്‍, പോലിസ് മാന്വല്‍, സ്റ്റാന്‍ഡിംഗ് ഓര്‍ഡറുകള്‍, ക്രൈം ഇന്‍ ഇന്ത്യ എന്നിവയുടെ ഓണ്‍ലൈന്‍ ലൈബ്രറി സൗകര്യവുമുണ്ട്.
സമ്മേളനങ്ങള്‍, കലാപ്രകടനങ്ങള്‍, സമരങ്ങള്‍, ജാഥകള്‍, പ്രചാരണ പരിപാടികള്‍ എന്നിവയ്ക്ക് പോലീസിന്റെ അനുവാദത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനും സാധിക്കും.
എസ്.എം.എസ്., ഇ-മെയില്‍ എന്നിവ വഴി പൊതുജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കാനും കഴിയും. പോര്‍ട്ടല്‍ വഴി ലഭിക്കുന്ന പരാതികളും സേവനങ്ങള്‍ക്കുള്ള അപേക്ഷകളും സമയബന്ധിതമായി തീര്‍പ്പാക്കുക വഴി ഇതിന്റെ ഫലപ്രാപ്തി വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
_2019, മേയ് 9, വ്യാഴാഴ്‌ച
2019, ഏപ്രിൽ 2, ചൊവ്വാഴ്ച
Beware Street robbery / Theft attack from Indian/Kerala roads
ഇന്നലെ ഞാനും എന്റെ wifum വയനാട് നിന്നും കൊച്ചിയിലേക്കു late night Car ഡ്രൈവ് ചെയ്തു വരികയായിരുന്നു...time പുലർച്ചെ 2.10 am ayirunnu. പെരുമ്പിലാവ് എന്ന സ്ഥലത്തു എത്താനായപ്പോൾ ഒരു കാലിയായി വന്ന eicher ലോറി ഞങ്ങളുടെ കാറിനെ block ചെയ്തു നിർത്തി.. ഞാൻ ചോദിക്കാനായി window ഗ്ലാസ് just ഒരു one inch താഴ്ത്തിയ നേരംകൊണ്ട് ലോറി ഓടിച്ച ആൾ ഓടിയിറങ്ങി കാറിനടുത്തേക്ക് സ്പീഡിൽ വന്നു ഡോർ glas അടിച്ചു പൊട്ടിക്കാൻ നോക്കുകയും ഡോർ എല്ലാം വലിച്ചു തുറക്കാൻ നോക്കുകയും ചെയ്തു ഒന്നും പറയാതെ.. കാറിൽ back സീറ്റിൽ ബാഗും കവറും എല്ലാം ഉണ്ടായിരുന്നു... അതെടുക്കാനുള്ള ശ്രമം പോലെ തോന്നി.. wife പേടിച്ചു കരഞ്ഞു വണ്ടി എടുക്കാൻ പറഞ്ഞു... ഞാൻ പെട്ടന്ന് എന്ത് ചെയ്യണം എന്നാലോചിക്കാൻ പോലും പറ്റാത്ത situation ആയി.. പെട്ടന്ന് ഞാൻ സൈഡിലേക്ക് കേറ്റി car സ്പീഡിൽ മുന്നോട്ടു എടുത്തു അപ്പോളും അയാൾ back door വലിച്ചു തുറക്കാൻ പിടിച്ചു വലിക്കുകയായിരുന്നു.. പെട്ടന്ന് car എടുത്തപ്പോൾ അയാൾ അവിടെ വീണു.. ആ ഒരു അവസ്ഥയിൽ ആ ലോറിയുടെ നമ്പർ പോലും നോക്കാൻ പറ്റിയില്ല.. പെട്ടന്ന് അവിടെനിന്നും രക്ഷപെടാൻ നോക്കി car എങ്ങനെയോ മുന്നോട്ടെടുത്തു. പെരുമ്പിലാവ് എത്തിയപ്പോൾ highway പോലീസ് ഉണ്ടായിരുന്നു.. അവരോടു കാര്യം പറഞ്ഞു.. പോലീസ് ഞങ്ങളുടെ കൂടെ സംഭവം നടന്ന സ്ഥലത്തു വന്നു പക്ഷെ ആരെയും കണ്ടില്ല.. പിന്നെ അതിലെ പോയ ഒരു 20 ലോറികൾ ചെക് ചെയ്തു.. ആളെ കിട്ടിയില്ല.. ഒരു robbery attempt ആയിട്ടാണ് പോലീസ് പറഞ്ഞതും ഞങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞതും അങ്ങനെയാണ്.. അതുപോലെ ആയിരുന്നു അയാളുടെ behavior. കർണാടകയിൽ ഒക്കെ ഇങ്ങനെ ഉള്ളതായും എനിക്ക് അറിയുന്ന പലർക്കും ഇ അനുഭവം ഉണ്ടായതായും അറിയാം.. ശരിക്കും ഞങ്ങൾ പേടിച്ചു.. ആ സമയത്തു ആ വഴി ഒരു വാഹനങ്ങളും വരുനില്ലന്ന് ഉറപ്പായപ്പോളാണ് അയാൾ കാറിനെ block ചെയ്തത്..അതുവരെ അയാൾ ഞങ്ങളെ watch ചെയ്ത് പുറകെത്തന്നെ ഉണ്ടായിരിക്കണം.. ഇങ്ങനെ ഒരു belt ഇപ്പോ ഉണ്ടന്നും പോലീസ് പറഞ്ഞു.. So ദയവുചെയ്ത് late നൈറ്റ് travel ചെയ്യുന്ന ente എല്ലാ ഫ്രണ്ട്സും എന്റെ ഈ അനുഭവം മനസിലാക്കി ഒരു extra care ഉണ്ടാവണം.. കഴിയുന്നതും group ആയി ട്രാവൽ ചെയ്യണം.. തനിച്ചും couple ആയിട്ടും ഉള്ള late night യാത്രകൾ ഒഴിവാക്കുക.. പോലീസും അത് തന്നെയാണ് പറയുന്നത്... നൈറ്റ് എന്തുണ്ടായാലും '9846100100' വിളിക്കുക place ണ് details പറയുക.. 5 munites'ൽ ഹൈവേ പെട്രോൾ പോലീസ് എത്തും.. ഇന്നലെ പോലീസ് നല്ല caring ആയിരുന്നു.. കുന്നംകുളം വരെ ഞങ്ങൾക്ക് escort വന്നു.. Friends plz take care and ride safe.. 🙏🏻എല്ലാവരും പറ്റിയാൽ എല്ലാ riders ഗ്രൂപിലേക്കും ഈ msg ഒന്ന് forward ചെയ്യണം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)