ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2018, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

വാഹനങ്ങള്‍ ഓടിക്കാന്‍ ഇനിമുതല്‍ ബാഡ്‍ജ് വേണ്ട....?


തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ ഇനിമുതല്‍ സര്‍ക്കാര്‍ നല്‍കുന്ന അനുമതിപത്രമായ ബാഡ്ജ് ആവശ്യമില്ല. ഇതുസംബന്ധിച്ച്‌ സംസ്ഥാന ഗതാഗത സെക്രട്ടറിയുടെ ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന ഗതാഗത കമ്മിഷണര്‍ എല്ലാ ആര്‍ടി ഓഫീസുകള്‍ക്കും നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ ഓട്ടോറിക്ഷ, ടാക്സി, മിനി ബസ്, വലിയ ടാക്‌സികാറുകള്‍, ചെറിയ ടിപ്പറുകള്‍ എന്നിവ ഓടിക്കാന്‍ ഇനിമുതല്‍ ബാഡ്ജ് ആവശ്യമില്ല.

കേരളത്തില്‍ സ്വകാര്യ വാഹനങ്ങള്‍ക്കൊഴികെ എല്ലാ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാനും ബാഡ്ജ് നിര്‍ബന്ധമായിരുന്നു. ഇതുസംബന്ധിച്ച്‌ 2017 ജൂലായ് മൂന്നിനു സുപ്രീംകോടതി വിധിയുണ്ടായിരുന്നു. എന്നാല്‍ മറ്റ് സംസ്ഥാനങ്ങള്‍ വിധി നടപ്പാക്കിയിട്ടും ബാഡ്ജിലൂടെ ലഭിക്കുന്ന കോടിക്കണക്കിന് രൂപ നഷ്ടപ്പെടുമെന്ന ആശങ്കയില്‍ കേരളം വിധി നടപ്പാക്കാതിരിക്കുകയായിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് ഇറങ്ങിയതോടെ 7500 കിലോയില്‍ കൂടുതല്‍ ഭാരമുള്ള ബസുകള്‍, ചരക്കുവാഹനങ്ങള്‍, വലിയ ബസുകള്‍, വലിയ ടിപ്പറുകള്‍, എയര്‍ബസുകള്‍ എന്നിവ ഓടിക്കാന്‍ മാത്രമേ ഇനി ബാഡ്ജ് വേണ്ടൂ.

പ്രതിഫലം പറ്റി ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന അനുമതിപത്രമായ ബാഡ്ജുള്ളവര്‍ ഓരോ മൂന്നുവര്‍ഷം കൂടുമ്ബോഴും ഡ്രൈവിങ് ലൈസന്‍സ് പുതുക്കണമായിരുന്നു. 450 രൂപയായിരുന്നു പുതുക്കല്‍ ഫീസ്. ഒരുമാസം വൈകിയാല്‍ 1100 രൂപയായിരുന്നു പിഴ.

2018, ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

ലംബോർഗിനിയുമായി മൂന്നു മണിക്കൂർ ‘പറന്നു’; ദുബായിൽ സഞ്ചാരിക്ക് പിഴ 31 ലക്ഷം രൂപ...?



ദുബായ് ∙ അമിത വേഗത്തിൽ വാഹനമോടിച്ചതിന് യൂറോപ്യൻ സഞ്ചാരിക്ക് ദുബായിയിൽ വൻ പിഴ. 170,000 ദിർഹമാണ് ഇയാൾ പിഴ നൽകേണ്ടി വന്നത്. ഏകദേശം 31 ലക്ഷത്തിലധികം രൂപ. ആകെ മൂന്ന് മണിക്കൂർ നേരം മാത്രമാണ് ഇയാൾ വാഹനമോടിച്ചതെന്നും എമിറാത് അൽ യൊം റിപ്പോർട്ട് ചെയ്തു.

വാടകയ്ക്കെടുത്ത 1.3 ദശലക്ഷം ദർഹത്തിന്റെ ലംബോർഗിനി കാറിലായിരുന്നു കറക്കം. മണിക്കൂറിൽ 230-240 കിലോ മീറ്റർ വേഗത്തിലായിരുന്നു ഷെയ്ഖ് സയ്യിദ് റോഡിലുടെ ‍‍യാത്ര. പുലർച്ചെ 2.30നായിരുന്നു സഞ്ചാരം. ഇയാളുടെ സാഹസികത റോഡിലെ എല്ലാ റഡാറിലും പതിഞ്ഞതനുസരിച്ചാണ് ദുബായ് പൊലീസ് പിഴ ഈടാക്കിയത്. 

(courtesy of news: manorama)

2018, ജൂലൈ 29, ഞായറാഴ്‌ച

റോൾസ് റോയ്സ്, മെഴ്സിഡീസ് തുടങ്ങി അഞ്ഞൂറോളം കാറുകളുടെ ഉടമായ ഒരു ബാർബർ!


റോൾസ് റോയ്സ്, മെഴ്സിഡീസ്, ജാഗ്വാർ, ബിഎംഡബ്ല്യൂ തുടങ്ങിയവയടക്കം അഞ്ഞൂറോളം കാറുകളുടെ ഉടമായ ഒരു ബാർബർ! ഇച്ഛാശക്തിയും കഠിനാധ്വാനവും കൈമുതലാക്കി പുതിയ ബിസിനസ് ലോകം സൃഷ്ടിച്ചെടുത്ത രമേശ് ബാബുവിന്റെ പച്ചയായ ജീവിതകഥ...


‘‘നിങ്ങളാഗ്രഹിക്കുന്ന ജീവിതം ഭാവനയിൽക്കാണാൻ ദിവസവും കുറച്ചുസമയം മാറ്റിവയ്ക്കൂ. നിങ്ങളൊരു ബസ് ക്ലീനറാണെങ്കിൽ, ഒരു ആഡംബര ബസ് ഉടമയാകുന്നതു സങ്കൽപിക്കൂ. നിങ്ങൾ ആരുതന്നെ ആയാലും അതിരുകളില്ലാതെ സ്വപ്നം കാണൂ. അത് അദ്ഭുതങ്ങൾ സൃഷ്ടിക്കും’’ ഒരു മാനേജ്മെന്റ് ഗുരുവിന്റെ ജീവിതപാഠങ്ങളല്ലിത്. ഇച്ഛാശക്തിയും കഠിനാധ്വാനവും കൈമുതലാക്കി, ടൂർസ് ആൻഡ് ട്രാവൽസ് ബിസിനസിലൂടെ വിജയം വെട്ടിപ്പിടിച്ച, രമേശ് ബാബു (48) എന്ന ബാർബർ ഷോപ് ഉടമയുടെ പച്ചയായ ജീവിതം. 



സിനിമക്കഥയെ വെല്ലുന്ന ജീവിതമാണ‍ു രമേശിന്റേത്. ദിവസം രണ്ടുനേരത്തെ ആഹാരത്തിനുപോലും ബുദ്ധിമുട്ടിയിരുന്ന ആൾ, ഇന്ന് അഞ്ഞൂറോളം കാറുകളുടെ ഉടമ! ബെംഗളൂരു ഈജിപുരയിലെ രമേശിന്റെ ഗാരേജിൽ നീണ്ടുനിവർന്നു കിടക്കുന്ന കാറുകളിൽ 160 എണ്ണവും മുന്തിയ ഇനങ്ങൾ. റോൾസ് റോയ്സ്, മെഴ്സിഡീസ്, ജാഗ്വാർ, ബിഎംഡബ്ല്യൂ... ഇക്കൂട്ടത്തിലേക്ക് സ്ട്രെച് ലിമോസിനെ കൂടി കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. കാറുകളിലേതാണു പ്രിയപ്പെട്ടതെന്നു ചോദിച്ചാൽ, എല്ലാം എന്റെ മക്കളെന്നു പറഞ്ഞു രമേശ് പുഞ്ചിരിക്കും. അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, സൽമാൻ ഖാൻ, ആമിർ ഖാൻ, കമൽ ഹാസൻ... രമേശിന്റെ കാറുകൾ ഉപയോഗിക്കുന്ന പ്രശസ്തരേറെ. 



ബാല്യത്തിലെ ബ്രേക്ക് ഡൗൺ 



ഏഴാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടതോടെ, ബാല്യം സങ്കടങ്ങളുടേതായി. അമ്മ കമലമ്മ വീട്ടുജോലിക്കു പോയിത്തുടങ്ങി. രമേശും സഹോദരങ്ങളും ഒരു നേരത്തെ ആഹാരംകൊണ്ടു തൃ‍പ്തിപ്പെട്ടിരുന്ന കാലം. ‘എനിക്കു വിശക്കാറില്ലായിരുന്നു. പട്ടിണിയോടു ശരീരം പൊരുത്തപ്പെട്ടപോലെ’– രമേശ് ഓർക്കുന്നു. ഓട്ടയുള്ള നിക്കറിന്റെ പേരിൽ ഒരിക്കൽ, സ്കൂളിൽനിന്നു പറഞ്ഞുവിട്ടിട്ടുണ്ട് രമേശിനെ. പന്ത്രണ്ടാം വയസ്സു മുതൽ, ഇലക്ട്രീഷ്യൻ, പ്ലമർ, പത്ര–പാൽ വിതരണക്കാരൻ തുടങ്ങി പല പണിയും ചെയ്തു; വിശ്രമമറിയാതെ ദിവസം 14 മണിക്കൂർവരെ ജോലി. സുന്ദരമായ ഒരേയൊരു കുട്ടിക്കാല ഓർമയേയുള്ളൂ; ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിൽ കൂട്ടുകാർക്കൊപ്പമുള്ള കാൽപന്തുകളി. ഇന്ന് വളരെ തിരക്കേറിയ തെരുവാണ് ബ്രിഗേഡ് റോഡ്. 



അച്ഛൻ നടത്തിയിരുന്ന ബാർബർ ഷോപ്, അദ്ദേഹത്തിന്റെ മരണശേഷം അമ്മാവൻ നോക്കിനടത്താൻ തുടങ്ങി. രമേശിന്റെ കുടുംബത്തിനു ദിവസവും അഞ്ചുരൂപയാണ് അദ്ദേഹം നൽകിയിരുന്നത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴും രമേശിന് സ്വന്തമായൊരു പേനയില്ലായിരുന്നു; പെൻസിൽ മാത്രം. കൂട്ടുകാരുടെ കൈകളിൽ നല്ല ഫാൻസി പേനകൾ. രമേശും പേന വാങ്ങണമെന്നു ടീച്ചർ പറഞ്ഞു. അക്കാലത്ത് ഒരു ഫൗണ്ടൻ പേനയുടെ വില രണ്ടു രൂപയായിരുന്നു. അമ്മാവന്റെ കടയിലെ ജോലിക്കാരനിൽനിന്നു വാങ്ങിയ രണ്ടുരൂപ കൊണ്ട് പേന സ്വന്തമാക്കി. പക്ഷേ, ഇതറിഞ്ഞു ദേഷ്യംപിടിച്ച അമ്മാവൻ ഫൗണ്ടൻ പേന തിരിച്ചുവാങ്ങി, പകരം 40 പൈസയുടെ ഒരു പേന കൊടുത്തു. ഈ സംഭവം സമ്മാനിച്ച വേദനയിലും വാശിയിലും രമേശ് കൂടുതൽ ജോലിചെയ്യാനും പണം സൂക്ഷിച്ചുവയ്ക്കാനും തുടങ്ങി. പകൽസമയം ജോലിചെയ്തുകൊണ്ട്, ഈവനിങ് കോളജിൽ ചേർന്നു പ്രീഡിഗ്രി പഠിച്ചു. 



ജീവിതം  ഫസ്റ്റ് ഗിയറിൽ 



പഠനം പാതിയിൽ നിർത്തി അമ്മാവനിൽനിന്നു കട തിരിച്ചുവാങ്ങിയ രമേശ്, അതു നോക്കിനടത്താൻ തുടങ്ങി. കടയിൽ ബാർബർ ഇല്ലാതിരുന്ന ദിവസം എത്തിയ കസ്റ്റമറുടെ മുടി, രമേശ് രണ്ടുംകൽപിച്ചങ്ങു വെട്ടി. ശ്രമം വിജയിച്ചതോടെ അത്മവിശ്വാസമായി. പിന്നീട്, സിംഗപ്പൂരിലെ പ്രശസ്തമായ ടോണി ആൻഡ് ഗൈ ഹെയർ ഡ്രസിങ് അക്കാദമിയിലെ പരിശീലനം കൂടിയായതോടെ, രമേശ് മിടുക്കനായി. അത്, ഹിപ്പി സ്റ്റൈൽ തരംഗമായ കാലമായിരുന്നു. സ്റ്റൈലൻ ഹിപ്പി കട്ടിങ്ങിലൂടെ രമേശ് നാട്ടിലെ ഹീറോയായി. 



ടേണിങ് പോയിന്റ് 



ആയിടയ്ക്കു രമേശിന്റെ അമ്മാവൻ കാറു വാങ്ങി. പിന്നാലെ, രമേശും ഒരു മാരുതി ഒമ്നി സ്വന്തമാക്കി. അതിന്റെ വായ്പ തിരിച്ചടയ്ക്കാൻ നന്നേ പാടുപെടുന്നതിനിടെയാണ്, അമ്മ ജോലിക്കു പോയിരുന്ന വീട്ടിലെ നന്ദിനി അശോകിനെ കാണുന്നത്. നന്ദിനിയാണ് വാഹനം വാടകയ്ക്കു കൊടുത്തുകൂടേ എന്ന ആശയം നൽകിയത്. പിന്നെ, രമേശിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ‘അവരാണെന്റെ വഴികാട്ടി. എന്റെ അക്ക’– രമേശിന്റെ കണ്ണുകളിൽ നനവുപടരുന്നു. 



നിലവിൽ രമേശ് ടൂർസ് ആൻഡ് ട്രാവൽസിന് ബെംഗളൂരുവിലും ചെന്നൈയിലും ഡൽഹിയിലും ശാഖകളുണ്ട്. വിജയവാഡ, മുംബൈ, ഗോവ എന്നിവിടങ്ങളിലും ഉടൻ തുടങ്ങും. 65 വയസ്സുള്ള അമ്മയ്ക്കൊപ്പം ബെംഗളൂരു ഡയമണ്ട് ഡിസ്ട്രിക്ടിലാണു രമേശിന്റെ താമസം. ബിസിനസ് തിരക്കൊക്കെയായിട്ടും മാറ്റമൊന്നുമില്ല. ഇപ്പോഴും തന്റെ ബാർബർ ഷോപ്പിലെത്തി, ജോലി തുടരുന്നു. 

(courtesy: Manorama)

2018, ജൂൺ 24, ഞായറാഴ്‌ച

How to save money on car insurance - ?


കാർ ഡീലർസ് അവർ സ്വന്തമായി അവരുടെ പേരിൽ ഉള്ള ഇൻഷുറൻസ് ആണ് തരുക. ഉദാഹരണത്തിന് മാരുതി കാർ വാങ്ങുകയാണെങ്കിൽ അവരുടെ ഡീലർ സ്വമതമായി അവരുടെ പേരിൽ ഉള്ള ഇൻഷുറൻസ് .

ഇത് വൻകിട ഇൻഷുറൻസ് കമ്പനികൾ ആയി ടൈ അപ്പ് ചെയ്തു ആണ് നൽകുക . പ്രീമിയം പൊതുവെ കൂടുതൽ ആയിരിക്കും ... എന്നാൽ കാർ ഡീലർസ് ഇപ്പോൾ കൂടുതൽ ആയതു കൊണ്ട് കാർ വിലയിൽ നല്ല മത്സരം ആണ് . ആയതിനാൽ ഞാൻ ചെയ്യുന്ന കാർ ആസസറീസ്, ഇൻഷുറൻസ് , പോളിഷിംഗ് അങ്ങനെ പല കാര്യങ്ങളും സെൽ ചെയ്തട്ടാണ് ഡീലർസ് പ്രോഫിറ് ഇണ്ടാകുന്നത് . ഇൻഷുറൻസ് സ്വന്തം എടുക്കാം എന്ന് പറഞ്ഞാൽ ഏതൊരു ബിസിനസ്സ് പോലെയും അവർ നമ്മളെ എന്തെകിലും പറഞ്ഞു പിന്തിരിപ്പിക്കാൻ നോക്കും. എന്നാലും നിർബന്ധം പിടിച്ചാൽ അവർക്കു ഒന്ന് പറയാൻ പറ്റില്ല. ഇൻഷുറൻസ്ഇ നിന്ന്ത് കിട്ടുന്ന ലാഭം അവർ വേറെ എവിടേലും ചേർത്ത് പിടിച്ചു നമക്ക് ഇൻഷുറൻസ് പുറത്തു നിന്ന് എടുക്കാം. ഇത് കൊണ്ട് ബുദ്ധിമുട്ടാൻ പോകുന്നത് കാർ എന്തെങ്കിലും പറ്റി നമ്മൾ ആ ഡീലറുടെ സർവീസ് സെന്റെറിൽ തന്നെ നന്നാകാൻ കൊണ്ട് പോകുമ്പോൾ ആണ് . അവിടെ നിന്ന് എടുത്ത ഇൻഷുറൻസ് ആണേൽ ഒന്നും അറിയണ്ട. കാർ ആക്സിഡന്റ് ആയ സ്ഥലത്തു നിന്ന് അവർ തന്നെ കൊണ്ട് പോയി നാനാക്കി വീട്ടിൽ കൊണ്ട് വന്നു തരും . പുറത്തുനിന്നു എടുത്ത ഇൻഷുറൻസ് ആണെങ്കിൽ നമ്മൾ തന്നെ ഓടേണ്ട വരും. പല ക്ലെയിം ഉം നടക്കില്ല. ഡീലർ തരുന്ന ഇൻഷുറൻസ് ആണേൽ അവർക്കു തന്നെ ക്ലെയിം പ്രോസസ്സ് ചെയ്യാം എന്നൊരു അഡ്വാൻറ്റേജ് ഉണ്ടാവും. നമ്മൾ ഓടേണ്ട കാര്യം ഇല്ല. പൊതുവെ ആളുകൾക്ക് ഇതിനായി സമയം ഇണ്ടാവില്ല. ആയതിനാൽ ഏറ്റവും നല്ല മേത്തോട് മൊത്തത്തിൽ ഒരു വില പറഞ്ഞു നല്ല ഡിസ്‌കൗണ്ട് ചോയ്ക്കുന്നത് ആണ് . ഒരു കാര്യം നമ്മൾ ഓർക്കുക ഏറ്റവും കൂടുതൽ വില ഉള്ള സാധനം കാർ ഓ ഇൻഷുറൻസ് ഓ ഒന്നും അല്ല നമ്മുടെ സമയം ആണ്. ഓടി ബുദ്ധിമുട്ടുന്നതിനെ കാൽ നല്ലതു സ്മാർട്ട് ബര്ഗിന് ചെയ്തു സാധനം കയ്യിൽ ആക എന്നാണ് .
[എന്ന് ഒരു പാവം ഇൻഷുറൻസ് ഏജന്റ് (സാഹചര്യങ്ങൾ കാരണം ഇപ്പോൾ വണ്ടി ഇൻഷുറൻസ്  ഇല്ല.]
(Matter Courtesy: സനൂബ് സിദിഖ്, Video courtesy: Diaz invest)

നിങ്ങളുടെ വാഹനം ഇങ്ങനെ ഇലക്ട്രിക്ക് ലൈനിൽ തട്ടിയാൽ ?


കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഇലക്ട്രിക്ക് ലൈനിൽ തട്ടിയ ലോറിയിൽ നിന്നും താഴേയ്ക്കിറങ്ങിയ ഡ്രൈവർ കാൽ നിലത്ത് മുട്ടിയ ഉടനെ ഷോക്കേറ്റ് മരണപ്പെട്ടു.. നിങ്ങളുടെ വാഹനം ഇങ്ങനെ ഇലക്ട്രിക്ക് ലൈനിൽ തട്ടിയാലോ വൈദ്യുതി കമ്പി പൊട്ടി നിങ്ങളുടെ വാഹനത്തിന് മുകളിൽ വീണാലോ എങ്ങനെ സുരക്ഷിതമായി രക്ഷപ്പെടാം എന്ന് "" ഓ മൈ ഹെൽത്ത് "" വിശദീകരിക്കുന്നു.. ഷെയർ ചെയ്യുക.. ഒരുപാട് ജീവനുകൾ രക്ഷപ്പെടാൻ ഉപകരിക്കും..

2018, ഏപ്രിൽ 11, ബുധനാഴ്‌ച

പുതിയ ബുള്ളറ്റ് ഉടമകള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍.........?

പുതിയ ബുള്ളറ്റ് ഉടമകള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ എല്ലാവരും തീര്‍ച്ചയായും കാണുക കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വീഡിയോ കാണുക വീഡിയോ ഈ പോസ്റ്റിനു താഴെയുണ്ട് എല്ലാവരും കാണുക ഷെയർ ചെയ്യുക 

(courtesy: Muhastips.in)

2018, ഏപ്രിൽ 8, ഞായറാഴ്‌ച

വാഹനങ്ങളുടെ പുതിയ തേർഡ് പാർട്ടി പ്രീമിയം, 2018 ഏപ്രിൽ 1 മുതൽ.... ?


 പ്രൈവറ്റ്‌ കാർ 

1000 CC വരെ - 2360
1001 മുതൽ 1500 CC വരെ - 3555
1500 CC ക്ക്‌ മുകളിൽ - 9488

 ടു വീലർ 

75 CC വരെ - 563
76 മുതൽ 150 CC വരെ - 909
151 മുതൽ 350 CC വരെ - 1221
350 CC ക്ക്‌ മുകളിൽ - 2800

 ത്രീ വീലർ 

പാസഞ്ചർ ഓട്ടോ - 7632
ഗുഡ്സ് ഓട്ടോ - 5539

 ഗുഡ്സ് കാരിയർ 

7500 Kg GVW വരെ - 17305
7501 മുതൽ 12000 Kg വരെ - 28870
12001 മുതൽ 20000 Kg വരെ - 38518
20001 മുതൽ 40000 Kg വരെ - 47346
40000 Kg GVW നു മുകളിൽ - 45528

 പാസഞ്ചർ കാരിയിങ് ടാക്സി ( 4 വീലർ, 6 പാസഞ്ചർ വരെയുള്ളവ ) 

1000 CC വരെ, (4+1 സീറ്റിങ് ) - 11530
1000 മുതൽ 1500 CC വരെ,(4+1) - 12764
1500 CC ക്ക്‌ മുകളിൽ, (4+1 ) - 16102
1500 CC ക്ക് മുകളിൽ, (5+1 ) - 17289
1500 CC ക്ക്‌ മുകളിൽ, (6+1 ) - 18476

 പാസഞ്ചർ കാരിയിങ് ടാക്സി (6 പാസഞ്ചറിന് മുകളിലുള്ളവ ) 

പാസഞ്ചർ കൂടാതെ - 15725
പാസഞ്ചർ ഒന്നിന് - 950

സീറ്റ് എണ്ണം അനുസരിച്ചു പ്രീമിയം കണക്കാക്കുന്ന രീതി - 15725 + 950 × പാസഞ്ചർ എണ്ണം

7+1 സീറ്റിങ് - 22375
9+1 സീറ്റിങ് - 24275
12+1 സീറ്റിങ് - 27125
18+1 സീറ്റിങ് - 32825
24+1 സീറ്റിങ് - 38525

 വാഹന ഇൻഷുറൻസ് പുതുക്കുന്നതിനും അതിനെ സംബന്ധിച്ച് സംശയ നിവാരണത്തിനും മറ്റു സഹായങ്ങൾക്കും ബന്ധപ്പെടുക ...

 9745304033 (Mukkam)

2018, മാർച്ച് 11, ഞായറാഴ്‌ച

അടി മുടി മാറ്റം ഡ്രൈവിങ് ലൈസൻസിൽ വരുന്നു ?


യു എ ഇ ഡ്രൈവിംഗ് ലൈസന്‍സ് കേരളത്തിൽ: ?

തിരുവനന്തപുരം ∙ ഷാര്‍ജ സര്‍ക്കാറിന്റെ ഡ്രൈവിംഗ് ലൈസന്‍സ് കേരളത്തില്‍ വച്ച് നൽകാനുള്ള പദ്ധതി പുരോഗമിക്കുന്നതായി മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചു.
ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനവേളയില്‍ മുഖ്യമന്ത്രി മുന്നോട്ടു ആവശ്യത്തെ തുടർന്നാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തോട് ഷാര്‍ജ ഭരണാധികാരി അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
പദ്ധതി നടപ്പില്‍ വരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചു. ഷാര്‍ജയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കേരളത്തില്‍ താമസിച്ച് ടെസ്റ്റ് നടത്തി ഇവിടെവെച്ച് ലൈസന്‍സ് നല്‍കുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്. മലപ്പുറം എടപ്പാളില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവർ ട്രെയിനിംഗ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ ഡ്രൈവിംഗ് ടെസ്റ്റിനുള്ള കേന്ദ്രമായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.
കംപ്യൂട്ടറൈസ്ഡ് ഡ്രൈവ്ടെസ്റ്റ് ട്രാക്കില്‍ ലൈസന്‍സ് ടെസ്റ്റ് നടത്താനാണ് ധാരണ. ഇന്ത്യന്‍ രീതിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുള്ള സംവിധാനം ഇപ്പോള്‍ എടപ്പാളില്‍ നിലവിലുണ്ട്. ഷാര്‍ജയിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷം കൂടുതല്‍ സംവിധാനങ്ങള്‍ ഇവിടെ ഒരുക്കും.
ഷാര്‍ജയിലേക്ക് പോകാന്‍ ഒരുങ്ങുന്നവര്‍ക്ക് അവിടുത്തെ നിയമങ്ങള്‍ക്കനുസൃതമായി ഡ്രൈവിംഗ് പരിശീലനം നേടാനുള്ള നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചു.

2018, മാർച്ച് 9, വെള്ളിയാഴ്‌ച

ഇതര സംസ്ഥാനങ്ങളിലെ ഹൈ വകളിൽ നടക്കുന്ന ചതിക്കുഴികളുടെ VIDEO TIPS. !!


അവിടെയും പൃഥ്വി താരം, കേരള റജിസ്ട്രേഷനിലുള്ള ആദ്യ ലംബോർഗിനിക്ക് നികുതി അടച്ചത് 43.16 ലക്ഷം.


ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ കിടിലന്‍ കാര്‍ ഹുറാകാനാണ് മലയാളത്തിലെ ഈ ഒറ്റയാന് കൂട്ടായെത്തിയ കാളക്കൂറ്റന്‍. ഒരു മാസം മുമ്പ് ബുക്കുചെയ്ത കാര്‍ താരത്തിന് ഇപ്പോഴാണ് ലഭിച്ചത്. ഇപ്പോള്‍ ബാറ്റ്മാന്‍ സിനിമയിലെ ബ്രൂസ് വെയിനെ പോലെയായി എന്നാണ് ലംബോര്‍ഗിനി സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് താരം ആരാധകരെ അറിയിച്ചത്. 

ലംബോര്‍ഗിനിയുടെ ഏറ്റവും വിജയിച്ച മോഡലാണ് 'ഹുറാകാന്‍'. കൂപ്പെ, സ്‌പൈഡര്‍ ബോഡിക്കു പുറമെ ഓള്‍ വീല്‍ ഡ്രൈവ് (എല്‍ പി 610-4), റിയര്‍ വീല്‍ ഡ്രൈവ് (എല്‍ പി 580 - 2), പെര്‍ഫോമെന്റെ' (എല്‍ പി 640 - 4), ഹുറാകാന്‍ പെര്‍ഫേമെന്റെ സ്‌പൈഡര്‍ എന്നീ മോഡലുകളില്‍ 'ഹുറാകാന്‍' ലഭ്യമാണ്. വ്യത്യസ്ത ട്യൂണിങ് നിലവാരത്തിലുള്ളതെങ്കിലും ഒരേ എന്‍ജിനോടെയാണു ലംബോര്‍ഗ്‌നി 'ഹുറാകാന്‍' വകഭേദങ്ങളെല്ലാം വില്‍പ്പനയ്‌ക്കെത്തിക്കുന്നത്; 5.2 ലീറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എന്‍ജിനാണ് ഈ കാറുകള്‍ക്കു കരുത്തേകുന്നത്. 

'പെര്‍ഫോമെന്റെ'യിലെത്തുമ്പോള്‍ പരമാവധി 640 ബി എച്ച് പി കരുത്തും 600 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. 'ഹുറാകാന്‍ എല്‍ പി 610 - 4' കാറില്‍ 602 ബി എച്ച് പിയും പൃഥ്വിരാജ് സ്വന്തമാക്കിയ 'എല്‍ പി 580 2'ല്‍ 572 ബി എച്ച് പിയുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുന്നത്. എല്ലാ വകഭേദത്തിലും ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.4 സെക്കന്റ് മാത്രം വേണ്ടിവരുന്ന ഈ കാറിന്റെ പരമാവധി വേഗം 320 കിലോമീറ്ററാണ്. 

മലയാള സിനിമയിലെ പല താരങ്ങളും നികുതി വെട്ടിപ്പിനുവേണ്ടി പോണ്ടിച്ചേരിയിൽ  വാഹനം റജിസ്ട്രേഷൻ ചെയ്ത് നിയമ കുരുക്കുകളിൽ കുടുങ്ങിയപ്പോൾ അവിടെയും വ്യത്യസ്തനാവുകയാണ് മലയാളത്തിലെ യുവതാരം പൃഥ്വിരാജ്. താരം അടുത്തിടെ സ്വന്തമാക്കിയ 2.13 കോടി വിലയുള്ള തന്റെ ലംബോർഗിനി ഹുറാകാനാണ് കേരള റജിസ്ട്രേഷൻ നൽകിയത്. 43.16 ലക്ഷം രൂപ നികുതി ഇനത്തിൽ നൽകി കേരളത്തിൽ റജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ ലംബോർഗിനി എന്ന് പേരിനും പൃഥ്വിയുടെ ഹുറാകാൻ അർഹനായി. 


നേരത്തെ  ഈ സൂപ്പർ സ്പോർട്സ് കാറിനായി കെഎൽ–7–സിഎൻ–1 വാശിയേറിയ ലേലത്തിലൂടെ ഏഴു ലക്ഷം രൂപയ്ക്കു നടൻ സ്വന്തമാക്കിയിരുന്നു. ഇന്നലെ രാവിലെയാണു പൃഥ്വിരാജിന്റെ കാർ ആർടി ഓഫിസ് പ്രവർത്തിക്കുന്ന കലക്ടറേറ്റ് വളപ്പിലെത്തിച്ചത്. മലയാള ചലച്ചിത്ര താരങ്ങളിൽ ലംബോർഗിനി കാർ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയാണ് പൃഥ്വിരാജ്.  


ലംബോര്‍ഗിനിയുടെ ഏറ്റവും വിജയിച്ച മോഡലാണ് 'ഹുറാകാന്‍'. കൂപ്പെ, സ്‌പൈഡര്‍ ബോഡിക്കു പുറമെ ഓള്‍ വീല്‍ ഡ്രൈവ് (എല്‍ പി 610-4), റിയര്‍ വീല്‍ ഡ്രൈവ് (എല്‍ പി 580 - 2), പെര്‍ഫോമെന്റ്' (എല്‍ പി 640 - 4), ഹുറാകാന്‍ പെര്‍ഫേമെന്റ് സ്‌പൈഡര്‍ എന്നീ മോഡലുകളില്‍ 'ഹുറാകാന്‍' ലഭ്യമാണ്.

 
വ്യത്യസ്ത ട്യൂണിങ് നിലവാരത്തിലുള്ളതെങ്കിലും ഒരേ എന്‍ജിനോടെയാണു ലംബോര്‍ഗ‌ിനി 'ഹുറാകാന്‍' വകഭേദങ്ങളെല്ലാം വില്‍പ്പനയ്‌ക്കെത്തിക്കുന്നത്; 5.2 ലീറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എന്‍ജിനാണ് ഈ കാറുകള്‍ക്കു കരുത്തേകുന്നത്.  


'പെര്‍ഫോമെന്റെ'യിലെത്തുമ്പോള്‍ പരമാവധി 640 ബി എച്ച് പി കരുത്തും 600 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. 'ഹുറാകാന്‍ എല്‍ പി 610 - 4' കാറില്‍ 602 ബി എച്ച് പിയും പൃഥ്വിരാജ് സ്വന്തമാക്കിയ 'എല്‍ പി 580 2'ല്‍ 572 ബി എച്ച് പിയുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുന്നത്. എല്ലാ വകഭേദത്തിലും ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.4 സെക്കന്റ് മാത്രം വേണ്ടിവരുന്ന ഈ കാറിന്റെ പരമാവധി വേഗം 320 കിലോമീറ്ററാണ്

(courtesy; Manorama)