കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വരുത്തിയ ബേദഗതി പ്രകാരം കഴിഞ്ഞ ഡിസംബർ 29 മുതൽ നിലവിൽ വന്ന പുതിയ ഫീസുകൾ ?
വാഹനങ്ങളുടെ രെജിസ്ട്രേഷൻ,ലൈസൻസ് നിരക്കുകൾ കുത്തനെ വർധിപ്പിച്ചു കേന്ദ്ര സർക്കാർ.കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം പിടിച്ചെന്നും സർക്കാർ ഖജനാവിൽ പണം കുമിഞ്ഞു കൂടിയെന്നും അവകാശപ്പെടുന്ന കേന്ദ്ര സർക്കാർ വീണ്ടും ജനങ്ങല്‍ക്കുമേള്‍ ഭാരമടിച്ചേല്‍പ്പിക്കുന്നു. ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട പണമുപയോഗിച്ച് ഒരു വശത്തുകൂടെ കോർപ്പറേറ്റ് കടങ്ങൾ എഴുതിത്തള്ളുമ്പോള്‍ മറുവശത്ത് ജനങ്ങള്‍ക്കു മേല്‍ വിവിധതരത്തില്‍ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ലേണേഴ്സ് ലൈസൻസ് ഫീസ് 30ൽനിന്ന് 150 രൂപയാക്കി ∙ ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസ് അൻപതിൽനിന്ന് 200 രൂപയാക്കി ∙ രാജ്യാന്തര ഡ്രൈവിങ് പെർമിറ്റ് നിരക്ക് 500ൽനിന്ന് 1000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. ∙ ഡ്രൈവിങ് സ്കൂളുകളുടെ രജിസ്ട്രേഷന് 2500ൽ നിന്ന് 10000 രൂപയാക്കി ∙ മുച്ചക്ര വാഹനങ്ങളുടെ റജിസ്ട്രേഷൻ ഫീസ് 300രൂപയിൽ നിന്ന് 1000 രൂപയാക്കി ഉയർത്തി ∙ ബസുകൾ, ചരക്കുലോറി എന്നിവയുടെ നിരക്ക് 600ൽ നിന്ന് 1500 രൂപയാക്കി ∙ ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് ഫീസ് 2500ൽ നിന്ന് 5000 ആക്കി ഉയർത്തി.
News Link:- https://goo.gl/pM0c0T
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ