ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2017, ജനുവരി 27, വെള്ളിയാഴ്‌ച

ബുള്ളറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ പ്രതെയ്ക ശ്രദ്ധയ്ക്ക്



BULLET – 350 cc, 18 BHP @5626RPM (M.C.E).ഒരു കാലത്ത് വാങ്ങാൻ എല്ലാവരും മടിച്ച ഇന്ത്യൻ നിരത്തിലെ കരുത്തേറിയ മോട്ടോർ സൈക്കിൾ. വലുപ്പ കൂടുതൽ ,ഭാരം കൂടുതൽ ,മൈന്റെനൻസ് കൂടുതൽ ,ഇടതു ബ്രേക്ക് ,മൈലേജ് ഇല്ല ,തുടങ്ങിയ കുറെ കാരണങ്ങൾ.ഇപ്പോൾ വൻ ഡിമാണ്ട് ..ബുക്ക് ചെയ്ത ശേഷം എത്ര വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറായി..2008 വരെ ഇതിനെ ഉൾകൊള്ളാൻ പറ്റില്ലായിരുന്നു. ഷോറൂമിൽ വണ്ടി കെട്ടികിടക്കുകയായിരുന്നു. ആഗോള സാമ്പത്തിക മന്ദിയയത്തെ തുടർന്ന് പെട്രോൾ വില താഴ്ന്ന തോടു കൂടി പതുക്കെ ഡിമാണ്ട് ഉയർന്നു .2010 ൽ പഴയ മോഡൽ നിർത്തി .അതോടെ പഴയ /പുതിയ മോഡൽ വണ്ടിക്കു വൻ ഡിമാണ്ട് ആയി .

2017, ജനുവരി 21, ശനിയാഴ്‌ച

Whistle now - anti corruption app from kerala government. ?

Whistle Now! is a revolutionary mobile platform, a citizen driven anti-corruption campaign app - the first of its kind in the world. Whistle Now! is aimed at transforming the state of Kerala into a 100% corruption free society by empowering every citizen of the state to become a whistle blower. Anyone can use the Whistle Now! mobile app to blow whistles and expose any kind of information or activity that is deemed illegal, unethical or not correct in our public organizations and society in general. Whistle Now! is conceptualized and developed by AlignMinds, deployed and maintained in collaboration with the Vigilance and Anti-Corruption Bureau, Government of Kerala. for more information click here for app.
"വിസ്സിൽ നൗ" ആപ്പ് 
അഴിമതി; നേരിട്ടാലോ, അറിഞ്ഞാലോ, കണ്ടാലോ ഉടനെ തന്നെ ഒരു പൗരന് ഈ ആപ്പ് വഴി വിസ്സിൽ അടിക്കാം.
നിങ്ങൾ അടിക്കുന്ന ഓരോ വിസ്സിലുകളും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുന്നതോടൊപ്പം സ്വീകരിച്ച നടപടി വിവരങ്ങൾ ഉദ്യോഗസ്ഥർ തന്നെ താഴെ രേഖപ്പെടുത്തുന്നതുമാണ്.
അങ്ങിനെ രേഖപ്പെടുത്തിയ വിവരങ്ങളിൽ എന്തെങ്കിലും ആക്ഷേപമോ, അഭിപ്രായമോ ഉണ്ടെങ്കിൽ നിങ്ങള്‍ക്കും, സാമൂഹ്യബോധമുള്ള ഏതൊരു അംഗത്തിനും അഭിപ്രായം രേഖപ്പെടുത്തുവാനും, വസ്സിലുകൾക്ക് വോട്ട് രേഖപ്പെടുത്തുവാനും സൗകര്യങ്ങളുണ്ട്.
കേരള സർക്കാറും, വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോയും ചേർന്ന് രൂപപ്പെടുത്തിയ ആപ്പ് പ്ലേ സ്റ്റേർ വഴി ലഭ്യമാണ്

ഏ. സി ഇട്ട്‌ കാറിൽ ഉറങ്ങരുത്‌. ഒരു അബുദാബി പോലീസ്‌ മുന്നറിയ്പ്പ്‌ പരസ്യം.!!

2017, ജനുവരി 18, ബുധനാഴ്‌ച

*വാഹനമോടിക്കുമ്പോള്‍ ഉറങ്ങാതിരിക്കാന്‍.................?

എത്ര മികച്ച ഡ്രൈവര്‍ ആണെങ്കില്‍ കൂടിയും, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കുകയില്ല എന്നുള്ളതാണ് സത്യം. കാറിന്‍റെ ഗ്ലാസ്സ്‌ താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ വോള്യത്തില്‍ വയ്ക്കുന്നതോ പ്രയോജനം ചെയ്യില്ല.
നന്നായി ഉറക്കം വരുന്നുണ്ടെങ്കിലും അവയെ നിയന്ത്രിക്കുവാന്‍ കഴിയുമെന്ന് ചിലര്‍ക്കെങ്കിലും ചിലപ്പോഴെങ്കിലും തോന്നാതിരിക്കില്ല. പ്രത്യേകിച്ച്, ദീര്‍ഘദൂര യാത്രകള്‍ക്കിടയിലും രാത്രി വൈകിയുള്ള ഡ്രൈവിങ്ങിനിടയിലും ചെറിയ മയക്കം അനുഭവപ്പെടുമ്പോള്‍ കാര്യമാക്കാതെയിരിക്കുന്നതിന്റെ മനശാസ്ത്രമാണിത്. *മിക്ക ഹൈവേകളിലും പുലര്‍ച്ചെയുണ്ടാകുന്ന അപകടങ്ങള്‍ ഡ്രൈവര്‍ പകുതിമയക്കത്തിലാകുന്നത് കൊണ്ടാണ്* എന്ന് മറന്നു കൂടാ.
ഒരാള്‍ക്ക് വാഹനമോടിക്കാന്‍ കഴിയാത്ത വിധം തലച്ചോര്‍ മയക്കത്തിലേക്ക് പോകുന്നത് ഏതു അവസ്ഥയിലാണ് എന്ന് എളുപ്പത്തില്‍ വിവരിക്കാന്‍ സാധിക്കുകയില്ല.
ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ടോ?
എങ്കില്‍, ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കെങ്കിലും നിര്‍ത്തി വച്ചു തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുന്നതാണ് ഉചിതം.
*1. റോഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ കഴിയാത്ത വിധം, കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക,*
*2. തുടര്‍ച്ചയായി കണ്ണ് ചിമ്മി, ചിമ്മി തുറന്നു വയ്ക്കുന്ന സാഹചര്യം ഉണ്ടാവുക.*
*3. ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ പതറി, അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ മനപ്പൂര്‍വ്വമല്ലാതെ ചിന്തിക്കുക.*
*4. എളുപ്പത്തില്‍ ലഭിക്കാമായിരുന്ന ഒരു ഷോര്‍ട്ട് കട്ട് അല്ലെങ്കില്‍, ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു വ്യാകുലപ്പെടുക.*
*5. തുടര്‍ച്ചയായി കോട്ടുവായിടുകയും, കണ്ണ് തിരുമ്മുകയും ചെയ്യുക.*
*6. തലയുടെ ബാലന്‍സ്‌ തെറ്റുന്നത് പോലെ അനുഭവപ്പെടുക.*
*7. ശരീരത്തിനു മൊത്തത്തില്‍ ഒരു അസ്വസ്ഥത തോന്നുക.*
ഉറക്കത്തിലേക്ക് പൊടുന്നനവേ വഴുതി വീഴും മുമ്പ്, തലച്ചോര്‍ നല്‍ക്കുന്ന അപായസൂചനകളാണ് ഇതെന്ന് തിരിച്ചറിയണം. കേവലം സെക്കന്ടുകള്‍ മതി അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുന്ന വിധത്തില്‍ നിങ്ങളുടെ ശരീരം ഉറക്കത്തിന്‍റെ ആലസ്യത്തിലേക്ക് മയങ്ങി വീഴും എന്നുള്ള തിരിച്ചറിവാണ് പ്രധാനം.
ശരീരത്തിന്‍റെ വിവിധഭാഗങ്ങള്‍ ചെറുതെങ്കിലും ഒരേ താളത്തില്‍ ജോലി ചെയ്യുമ്പോള്‍ മാത്രമേ നല്ല രീതിയില്‍ വാഹനമോടിക്കാന്‍ കഴിയുകയുള്ളൂ. ഓരോ മൈക്രോസെക്കന്ടില്‍ തലച്ചോറിന്‍റെ ശരിയായ നിയന്ത്രണവും ഇതിനു ആവശ്യമുണ്ട്. *ജീവിച്ചിരിക്കുവാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുള്ള ഒരു വലിയ ജീവിതത്തില്‍ നിന്നും ഒരു നിമിഷത്തെ അശ്രദ്ധ സമ്മാനിക്കുന്നത് എന്നത്തെക്കുമുള്ള ഒരു ദുരന്തമായിരിക്കാം.*
ഇനിയുള്ള ഡ്രൈവിംഗില്‍ ഇക്കാര്യങ്ങള്‍ കൂടി മനസ്സില്‍ വയ്ക്കുക
*ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നല്ല ഉറക്കം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.* ഏഴോ എട്ടോ മണിക്കൂര്‍ ഉറങ്ങിയതിനു ശേഷം മാത്രം നീണ്ട ഡ്രൈവിംഗിന് മുതിരുക.
*ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളാണ് എങ്കില്‍, ഡ്രൈവിംഗിനിടയില്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍, നിര്‍ബന്ധമായും *കുറഞ്ഞത്‌ 20 മുതല്‍ 30 മിനിറ്റ് വരെയെങ്കിലും ഒരു ലഘുനിദ്രയെടുക്കണം.* ജീവിച്ചിരിക്കുന്നതിലും വലിയ തിരക്കുകള്‍ ഇല്ലെന്നു ഓര്മ്മിക്കുക. ഇങ്ങനെ ഉറങ്ങിയെഴുന്നേല്‍ക്കുമ്പോളും അല്പനേരത്തേക്ക് ഒരു ചെറിയ മയക്കം അനുഭവപ്പെടാം എന്നുള്ളത് കൊണ്ട് വളരെ ശ്രദ്ധയോടെ, വാഹനത്തിന്‍റെ വേഗം നിയന്ത്രിച്ചു വേണം വാഹനം ഓടിക്കാന്‍.
*ഇങ്ങനെയുള്ള യാത്രകളില്‍ കഴിയുമെങ്കില്‍ ഡ്രൈവിംഗ് വശമുള്ള ഒരാളെ കൂടെ കൂട്ടാന്‍ ശ്രമിക്കുക.* നിങ്ങള്‍ക്ക് ഒരു കൂട്ടാകും എന്ന് മാത്രമല്ല, ഡ്രൈവിംഗ് അല്പം അനായസകരമാകുകായും ചെയ്യും. നിങ്ങള്‍ ശ്രദ്ധിക്കാതെ പോയ അടയാളങ്ങളും, വഴികളുമൊക്കെ ശ്രദ്ധയില്‍പ്പെടുത്തുവാനും ഇവര്‍ക്ക് സാധിക്കും. ഇനി ആവശ്യമുണ്ടെങ്കില്‍ ഡ്രൈവിംഗില്‍ സാഹയിക്കാനും ഇവര്‍ക്ക് കഴിയുമെല്ലോ.
*ഒരിക്കലും തിരക്ക് കൂട്ടരുത്. സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തുന്നതാണ് കാര്യം.*
*യാത്രകളില്‍ അല്പം പോലും മദ്യപിക്കരുത്.* മദ്യത്തിന് തലച്ചോറിനെ മന്ദതയിലാക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലെലോ.
*കഴിയുമെങ്കില്‍ രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും വാഹനമോടിക്കാതെയിരിക്കുവാന്‍ ശ്രമിക്കുക.*സ്വാഭാവികമായി ഉറങ്ങാനുള്ള ഒരു പ്രവണത ഈ സമയത്ത് ശരീരത്തിനുണ്ടാകും.
*യാത്രയില്‍ കഫൈന്‍ അടങ്ങിയ പാനീയങ്ങളോ, പദാര്‍ത്ഥങ്ങളോ കരുതുക.* തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കാന്‍ ചെറിയ തോതില്‍ കഫൈനിനു കഴിയും.

*അമിതമായ ആവേശവും ആത്മവിശ്വാസവും മാറ്റി വച്ചു, ശരീരം സ്വാഭാവികമായി ആവശ്യപ്പെടുന്ന വിശ്രമം അനുവദിച്ചുകൊണ്ട് ആസ്വാദ്യകരമായി വാഹനമോടിക്കു*
നല്ലൊരു ദിനം ആശംസിച്ചു കൊണ്ട്
ജയചന്ദ്രൻ . വൈ
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ
ഷെയർ ചെയ്യൂ ഈ മെസ്സേജ് .
(കടപ്പാട് )

2017, ജനുവരി 7, ശനിയാഴ്‌ച

കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വരുത്തിയ ബേദഗതി പ്രകാരം കഴിഞ്ഞ ഡിസംബർ 29 മുതൽ നിലവിൽ വന്ന പുതിയ ഫീസുകൾ ?

കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വരുത്തിയ ബേദഗതി പ്രകാരം കഴിഞ്ഞ ഡിസംബർ 29 മുതൽ നിലവിൽ വന്ന പുതിയ ഫീസുകൾ ?





























വാഹനങ്ങളുടെ രെജിസ്ട്രേഷൻ,ലൈസൻസ് നിരക്കുകൾ കുത്തനെ വർധിപ്പിച്ചു കേന്ദ്ര സർക്കാർ.കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം പിടിച്ചെന്നും സർക്കാർ ഖജനാവിൽ പണം കുമിഞ്ഞു കൂടിയെന്നും അവകാശപ്പെടുന്ന കേന്ദ്ര സർക്കാർ വീണ്ടും ജനങ്ങല്‍ക്കുമേള്‍ ഭാരമടിച്ചേല്‍പ്പിക്കുന്നു. ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട പണമുപയോഗിച്ച് ഒരു വശത്തുകൂടെ കോർപ്പറേറ്റ് കടങ്ങൾ എഴുതിത്തള്ളുമ്പോള്‍ മറുവശത്ത് ജനങ്ങള്‍ക്കു മേല്‍ വിവിധതരത്തില്‍ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുകയാണ്‌ കേന്ദ്ര സര്‍ക്കാര്‍.

വാഹനങ്ങളുടെ രെജിസ്ട്രേഷൻ,ലൈസൻസ് നിരക്കുകളിൽ വരുത്തിയ മാറ്റം ഇങ്ങനെ: 

ലേണേഴ്സ് ലൈസൻസ് ഫീസ് 30ൽനിന്ന് 150 രൂപയാക്കി ∙ ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസ് അൻപതിൽനിന്ന് 200 രൂപയാക്കി ∙ രാജ്യാന്തര ‍ഡ്രൈവിങ് പെർമിറ്റ് നിരക്ക് 500ൽനിന്ന് 1000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. ∙ ഡ്രൈവിങ് സ്കൂളുകളുടെ രജിസ്ട്രേഷന്‌ 2500ൽ നിന്ന് 10000 രൂപയാക്കി ∙ മുച്ചക്ര വാഹനങ്ങളുടെ റജിസ്ട്രേഷൻ ഫീസ് 300രൂപയിൽ നിന്ന് 1000 രൂപയാക്കി ഉയർത്തി ∙ ബസുകൾ, ചരക്കുലോറി എന്നിവയുടെ നിരക്ക് 600ൽ നിന്ന് 1500 രൂപയാക്കി ∙ ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് ഫീസ് 2500ൽ നിന്ന് 5000 ആക്കി ഉയർത്തി.

News Link:- https://goo.gl/pM0c0T






2017, ജനുവരി 3, ചൊവ്വാഴ്ച

വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്; ബസില്‍ കണ്ടക്ടറോട് പറയണം; ഇതാ സര്‍ക്കാര്‍ നിയമരേഖ ?


വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്; ബസില്‍ കയറാന്‍ ക്യൂ നില്‍ക്കാന്‍ പറഞ്ഞാലോ സീറ്റിലിരിക്കരുതെന്നു പറഞ്ഞാലോ കണ്ടക്ടറോട് പോയി പണിനോക്കാന്‍ പറയണം; ഇതാ സര്‍ക്കാര്‍ നിയമരേഖ