ഒരൊറ്റ സെക്കന്റ് കൊണ്ട് ഇല്ലാതാക്കാൻ ഉള്ളതല്ല നിങ്ങളുടെ ജീവിതവും നിങ്ങളെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ അച്ഛനമ്മമാരുടെ പ്രതീക്ഷകളും . നിങ്ങൾക്ക് സ്വന്തം ജീവനോടും കുടുംബത്തോടും ഉത്തരവാദിത്തം ഉണ്ടാവണം. സ്പീഡിൽ ബൈക്ക് ഓടിക്കുന്നതല്ല ജീവിതത്തിലെ ഏറ്റവും വലിയ കാര്യം . നിങ്ങൾക്ക് ബൈക്ക് റേസിംഗ് ഹരമാണ് എങ്കിൽ പ്രൊഫഷണൽ ആയി കോച്ചിംഗ് നേടി വേണ്ട സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പുവരുത്തി അതിനു പറ്റിയ സാഹചര്യങ്ങളിൽ മാത്രം ഇത് ചെയ്യുക. ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതാവുന്നത് പല ജീവനും ജീവിതങ്ങളും ആണ് . ഓർക്കുക അങ്ങേ അറ്റം പ്രൊഫഷണൽ ബൈക്ക് റേസിംഗ് വിദഗ്ധർ പങ്കെടുക്കുന്നതും നടത്തുന്നതുമായ ഫോർമുല റേസിങ്ങ് പോലും സുരക്ഷിതമല്ല എന്ന്.
Road Safety Short film- Dulquar Salman
Short film Road Safety- Starring Dulquar Salman
Posted by Motor Vehicles Department Kerala
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ