ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2015, ജൂലൈ 20, തിങ്കളാഴ്‌ച

ട്രാഫിക്‌ നിയമ ലംഘനങ്ങൾ ഉടനടി വാട്ട്‌ സാപിലൂടെ പോലിസിനെ അറിയിക്കാം. !!


OFFENCES & PENALTIES (KERALA POLICE) !!


Driving without a Valid Licence – Rs 500
Allowing vehicle to be driven by a person who does not possess a valid Licence – Rs 1000
Driving by Minor – Rs 500
Driving Excessive Speed – Rs 300(NTV), Rs 400(TV)
Rough/Rash/Negligent driving - Rs 1000
Driving in the influence of Alcohol/Drugs – 2000/MDL Suspension
PUCC (Pollution) – Rs 1000
Fixing Multi toned/Shrill Horn – Rs 1000
Not carrying documents as required – Rs 100
Without Registration – Rs2000(NTV)/3000(LMV)/4000(MMV)/5000(HMV)
Without Insurance – Rs 1000
Carrying more the one person on two wheeler – Rs 100/1000
Driving Without Helmet – Rs 100
Seat Belts not fastened - Rs 100
Using Mobile Phone While Driving - Rs 1000/MDL Suspension
Improper Horn usage while driving – Rs100
Disobeying Lawful Directions – Rs 500
Driving when mentally or physically unfit to drive – Rs 200
PUCC not produced - Rs 100
Overloading a Good vehicle –Rs2000+Rs1000(for every addl ton)
Without certificate of Fitness –3000(LMV)/4000(MMV)/5000(HMV)
Without Permit - Rs 3000(LMV), Rs 4000(MMV), Rs 5000(HMV)
Travelling without Pass/Tickets – Rs 100
Smoking, Chewing or be under the influence of any intoxicating drink or drug – Rs 100
Registration number not in prescribed Size – Rs 100
Registration number not in prescribed Manner – Rs 100
Unauthorized alteration – Rs 500
Displaying applied for – Rs 4500
Smoky Exhaust – Rs 1000
Disobeying Traffic Police Officer in Uniform – Rs 100
Driving against Police Signal – Rs 100
Disobeying manual Traffic Signal – Rs 100
Disobeying Traffic Signal/Sign Board – Rs 100
Disobeying Lawful Directions – Rs 500
Failing to give signal – Rs 100
Jumping Signal – Rs 100
Exceeding the speed limit – Up to Rs 1000
Abetment for Over Speeding – Rs 300
Overtaking perilously – Rs 100
Failing to confer way to sanction Overtaking – Rs 100
Overtaking from wrong side – Rs 100
Without Wiper – Rs 100
Without Side Mirror – Rs 100
Without Horn – Rs 100
Improper horn usage while driving – Rs 100
No Spare Wheel – Rs 100
Without Brake light & Indicators – Rs 100
Without Side particulars – Rs 100
Head light not working – Rs 100
Using Spot Lights – Rs 100
Reflector not fitted – Rs 100
Painted Olive green/ Navy blue color – Rs 100
Silencer not fitted – Rs 100
Audio system fitted in S/C – Rs 100
Highway yellow not painted – Rs 100
Temporary registration expired – Rs 2000 – 5000
Not driving in proper lane – Court Challan
Driving in the center and not to left side – Rs 100
Driving against One Way – Rs 100
Reversing without due care and attention – Rs 100
Taking U turn during outlawed hours - Rs 100
Failing to take precaution while taking a Turn – Rs 100
Failing to decelerate at intersection – Rs 100
Failing to carry on left of traffic island – Rs 100
Carrying persons on Foot board – Rs 100
Carrying persons causing hindrance to the driver – Rs 100
Tripling – Rs 100
Driving on Foot Path – Rs 100
Stopping at pedestrian crossing or crossing a stop line – Rs 100
Violation of Yellow Line – Rs 100
Violation of Stop Line – Rs 100
Violation of Mandatory Signs – Rs 100
Improper use of headlights/tail lights for vehicles used in driving – Rs 100
Using High Beam where not required – Rs 100
Leaving Vehicle in unoccupied engine – Rs 100
Leaving Vehicle in unsafe position – Rs 100
In case of a Minor Accident – Rs 1000

കുട്ടികൾ വാഹനം ഓടിച്ചാൽ വാഹന ഉടമക്കെതിരെ കേസ് !!

18 വയസ്സിനു താഴെയുള്ളവര്‍ 50 സി. സി. യില്‍ കൂടുതല്‍ എഞ്ചിന്‍ കപ്പാസിറ്റിയുള്ള ഇരുചക്ര വാഹനങ്ങള്‍ ഓടിച്ചാല്‍ കര്‍ശന നടപടി...... 18 വയസ്സിനു താഴെയുള്ളവര്‍ 50 സി. സി. യില്‍ കൂടുതല്‍ എഞ്ചിന്‍ കപ്പാസിറ്റിയുള്ള ഇരുചക്ര വാഹനങ്ങള്‍ ഓടിച്ചാല്‍ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 180,181 വകുപ്പുകള്‍ പ്രകാരം കര്‍ശന നടപടി കൈകൊള്ളണമെന്ന് നിര്‍ദേശം നല്കിയിട്ടുണ്ട്‌.കേരളത്തില്‍ നടക്കുന്ന വാഹന അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉള്‍പ്പെടുന്നത് ഇരുചക്ര വാഹനങ്ങളാണ്. ഈയിടെയായി 18 വയസിനു താഴെയുള്ള ചെറുപ്പക്കാര്‍ ഇരുചക്രവാഹനങ്ങള്‍ അതിവേഗത്തിലും അലക്ഷ്യമായും അപകടകരമായും ഓടിക്കുന്നതായി നിരവധി പരാതികള്‍ വരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം. കേന്ദ്ര മോട്ടോര്‍ വാഹന നിയമം 1988 സെക്ഷന്‍ 4 പ്രകാരം വാഹനം ഓടിക്കുവാന്‍ അനുവദനീയമായ കുറഞ്ഞ പ്രായം നിജപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് 50 സി സി യില്‍ കൂടുതല്‍ എഞ്ചിന്‍ കപാസിറ്റി ഇല്ലാത്ത മോട്ടോര്‍ സൈക്കിള്‍ 16 വയസ്സ് തികഞ്ഞ വ്യക്തികള്‍ക്ക് ഓടിക്കാവുന്നതാണ്. എന്നാല്‍ 50 സി സി എഞ്ചിന്‍ കപ്പാസിറ്റിയില്‍ കൂടുതലുള്ള ഇരുചക്ര വാഹനങ്ങള്‍ 18 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് ഓടിക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഇത്തരം കേസുകള്‍ പിഴ ചുമത്തി തീര്‍പ്പാക്കുന്നതിനു പകരം വാഹന ഉടമക്കെതിരെ സെക്ഷന്‍ 180, 181 എന്നീ ഗതാഗത നിയമ വകുപ്പുകള്‍ പ്രകാരമുള്ള നടപടികള്‍ക്കായി കോടതികളിലേക്ക് നല്‍കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ഓട്ടോറിക്ഷഓടിക്കുന്നവര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങളും, വസ്തുതകളും. !!

2014-ല്‍ കേരളത്തിലുണ്ടായ 36,282 വാഹനാപകട കേസുകളില്‍ 4,766 വാഹനാപകടങ്ങളില്‍പ്പെട്ടത് ഓട്ടോറിക്ഷകളാണ്. ഈ വാഹനാപകടങ്ങളില്‍പ്പെട്ട് 343 പേര്‍ മരിക്കുകയും 5,648 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വളരെ പെട്ടെന്ന് Right Turn കളും U-Turn കളും ചെയ്യുക, അമിതവേഗതയില്‍ മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുക എന്നീ സമയങ്ങളിലാണ് കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്.
റോഡിന്റെ ഇടതുവശം ചേര്‍ന്ന്‍ വാഹനം ഓടിക്കുക. മറ്റ് വാഹനങ്ങളെ മറികടക്കുമ്പോള്‍ അവയുടെ വലതുവശത്തുകൂടി മാത്രം അങ്ങനെ ചെയ്യുക. ഇന്‍ഡികേറ്റര്‍ അനാവശ്യമായി ഓണ്‍ ചെയ്ത് വണ്ടി ഓടിക്കരുത്.
നിങ്ങളുടെ വാഹനം വശങ്ങളിലേക്ക് തിരിക്കുന്നതിനോ, മറ്റ് വാഹനങ്ങളെ മറികടക്കുന്നതിനോ, നിര്‍ത്തുന്നതിനോ അല്പം മുമ്പേ തന്നെ സിഗ്നല്‍ കൊടുക്കുകയും, പുറകില്‍ നിന്നു വരുന്ന വാഹനങ്ങളും എതിരെ നിന്നു വരുന്ന വാഹനങ്ങളും ശ്രദ്ധിച്ചതിനുശേഷം അപകടം ഉണ്ടാവില്ല എന്നുറപ്പായ ശേഷം മാത്രം വശങ്ങളിലേക്ക് തിരിയുകയോ, ഓവര്‍ടേക്ക് ചെയ്യുകയോ, നിര്‍ത്തുകയോ ചെയ്യുക. മറ്റ് വാഹനങ്ങല്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് നിങ്ങള്‍ നല്കുന്ന മുന്നറിയിപ്പ് അനുസരിച്ച് പ്രതികരിക്കാന്‍ സമയം നല്കണം. Right Turn ചെയ്യുമ്പോഴും U-Turn ചെയ്യുമ്പോഴും വളരെയധികം അപകട സാദ്ധ്യത ഉണ്ട് എന്ന കാര്യം എപ്പോഴും ഓര്‍ക്കുക. വഴി വക്കില്‍ നില്‍ക്കുന്ന യാത്രക്കാര്‍ കൈ കാണിച്ചാല്‍ വാഹനം നിര്‍ത്തുന്നതിനോ, തിരിക്കുന്നതിനോ മുന്‍പായി പുറകില്‍ നിന്നും എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനങ്ങല്‍ക്ക് പ്രതികരിക്കാന്‍ സമയം നല്‍കുന്ന വിധത്തില്‍ സിഗ്നല്‍ നല്‍കിയ ശേഷം മാത്രമേ വാഹനം നിര്‍ത്തുകയോ, തിരിക്കുകയോ ചെയ്യാവൂ. Right Turn കളും U-Turn കളും അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ ഒരു കാരണവശാലും അത് ചെയ്യരുത്.
ഓട്ടോറിക്ഷകളുടെ പരമാവധി വേഗം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കരികെ 30 കിലോമീറ്ററും, മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ എന്നീ സ്ഥലങ്ങളില്‍ 30 കിലോമീറ്ററും മറ്റ് സ്ഥലങ്ങളില്‍ 40 കിലോമീറ്ററും ആണ്. ഈ വേഗപരിധി മറികടക്കുന്നത് നിയമവിരുദ്ധവും, വലിയ അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
വളവുകളിലും, കവലകളിലും റോഡിന്റെ മുന്‍ഭാഗം കാണുവാന്‍ പാടില്ലാതിരിക്കുമ്പോഴും മറ്റ് വാഹനങ്ങളെ മറികടക്കരുത്.
മറ്റ് വാഹനങ്ങള്‍ നമ്മുടെ വാഹനത്തെ മറികടക്കുമ്പോള്‍ നമ്മുടെ വാഹനത്തിന്റെ സ്പീഡ് കുറയ്ക്കുകയും ശരിയായ രീതിയില്‍ മറ്റ് വാഹനത്തിന് മറി കടക്കുവാന്‍ സൗകര്യം ഉണ്ടാക്കുകയും ചെയ്യുക.
മെയിന്‍ റോഡിലേക്ക് കയറുമ്പോള്‍ ആദ്യം വലത്തോട്ടും, പിന്നെ ഇടത്തോട്ടും, പിന്നീട് വലത്തോട്ടും നോക്കി മെയിന്‍ റോഡില്‍ കൂടി വരുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന കൊടുത്തുകൊണ്ട് മാത്രം പ്രവേശിക്കുക.
അപ്രതീക്ഷിതമായ അപകട സാദ്ധ്യതപോലും മുന്‍കൂട്ടി കണ്ട് പ്രതിരോധാഷ്ഠിതമായി വേണം വാഹനം ഓടിക്കുവാന്‍.
(ഉദാ: ഇടവഴിയില്‍ നിന്ന് മറ്റ് വാഹനങ്ങളും, സൈക്കിളുകളും, വഴിയാത്രക്കാരും അലഞ്ഞു നടക്കുന്ന മൃഗങ്ങളും നമ്മുടെ വാഹനത്തിന്റെ മുന്‍പില്‍ പെട്ടെന്ന് എത്തിപ്പെടാന്‍ ഇടയുണ്ടെന്ന് എപ്പോഴും ഓര്‍ക്കുക.)

തിരിവുകള്‍ എത്തുന്നതിനു മുന്‍പേ സ്പീഡ് കുറച്ച് കൃത്യമായ ഗിയറില്‍ മിതമായ ആക്‌സിലറേഷനില്‍ മാത്രം തിരിവുകള്‍ എടുക്കുക.
മദ്യത്തിന്റെയോ, മയക്കുമരുന്നുകളുടെയോ ലഹരിയിലായിരിക്കുമ്പോഴും, കൂടുതല്‍ തളര്‍ച്ച ഉള്ളപ്പോഴും, ഉറക്കം വരുമ്പോഴും വാഹനം ഓടിക്കരുത്.
ബ്രേക്ക്, ടയര്‍, ലൈറ്റ് മുതലായ ഭാഗങ്ങള്‍ തൃപ്തികരമായി പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ വാഹനം തുടര്‍ന്ന്‍ ഓടിക്കുവാന്‍ പാടില്ല. ട്രാഫിക് ജാമുകള്‍ ഉണ്ടാകുന്ന സമയങ്ങളില്‍ അത് കൂടുതല്‍ ദുര്‍വഹമാകുന്ന രീതിയില്‍ ഓട്ടോറിക്ഷകള്‍ കുത്തി കയറ്റി വാഹന ഗതാഗതം സാദ്ധ്യമല്ലാത്ത വിധത്തില്‍ പ്രവര്‍ത്തിക്കരുത്. ക്യൂ പാലിച്ച് ഓട്ടോ റിക്ഷകള്‍ നിര്‍ത്തിയാല്‍ ട്രാഫിക് ജാമുകള്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ പോലും ട്രാഫിക് ജാമുകള്‍ ഒഴിവാക്കുവാന്‍ സാധിക്കും.
ഓട്ടോ റിക്ഷകളില്‍ ആളെ കുത്തി നിറച്ച് നിയമാനുസൃതമായതില്‍ കൂടുതല്‍ ആളുകളുമായി സവാരി നടത്തരുത്.
ഓട്ടോറിക്ഷാ ഡ്രൈവറുടെ സീറ്റില്‍ മറ്റൊരാളെയും കയറ്റി ഓട്ടോ ഓടിക്കരുത്. ഇങ്ങനെ ചെയ്യുമ്പോള്‍ ഓട്ടോ ഓടിക്കുന്ന ആള്‍ക്ക് ശരിയായ രീതിയില്‍ വാഹനം നിയന്ത്രിക്കുവാന്‍ സാധിക്കുകയില്ല. ബസ് സ്റ്റോപ്പുകളിലും, ഓട്ടോ റിക്ഷാ സ്റ്റാന്ഡു്കള്‍ അനുവദിക്കാത്ത സ്ഥലങ്ങളിലും ഓട്ടോ റിക്ഷകള്‍ പാര്‍ക്ക് ചെയ്യരുത്. സിറ്റിയിലെ ട്രാഫിക് അപടകങ്ങള്‍ ഉണ്ടാക്കുന്നതില്‍ നല്ലൊരു പങ്ക് വഹിക്കുന്നത് ഓട്ടോ റിക്ഷകളുടെ അനിയന്ത്രിതമായ പാര്‍ക്കിംഗുകളും, Right Turn കളും, U -Turn കളും ആണെന്ന വസ്തുത മനസ്സിലാക്കുക.
ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ നിയമാനുസൃതമായ യൂണിഫോം ധരിക്കേണ്ടതാണ്. സമൂഹത്തില്‍ ധാരാളം ദ്രോഹങ്ങള്‍ ഉണ്ടാക്കുന്ന സാമൂഹ്യവിരുദ്ധര്‍ക്ക് ഓട്ടോ റിക്ഷകള്‍ ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ ചെയ്യുവാന്‍ അവസരം കൊടുക്കരുത്. ഇത്തരം കുറ്റവാളികളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ അത് നിങ്ങള്‍ക്ക് വിശ്വാസമുള്ള പോലീസ് ഉദ്യോഗസ്ഥനെ ഉടനടി അറിയിക്കുക.
വാഹന യാത്രക്കാരില്‍ നിന്നും നിയമാനുസൃതമായ യാത്രക്കൂലി മാത്രം വാങ്ങുക. അവര്‍ എന്തെങ്കിലും വസ്തുക്കള്‍ മറന്നുവെച്ചാല്‍ അത് മടക്കി അവരെ തന്നെയോ, അല്ലെങ്കില്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ രേഖാമൂലം ഏല്പിക്കുക.
ട്രാഫിക് പോലീസിന്റെ സിഗ്നലുകളും മറ്റ് ട്രാഫിക് അടയാളങ്ങളും അനുസരിക്കുക. വാഹനം ഓടിക്കുമ്പോള്‍ ഓടിക്കുന്നയാളുടെ ഡ്രൈവിംഗ് ലൈസന്‍സും വാഹനത്തിന്റെ രേഖകളും കൈവശം സൂക്ഷിക്കുക.
ഈ നിര്ദ്ദേശങ്ങള്‍ അനുസരിക്കുന്നത് നിങ്ങളെയും, നിങ്ങളുടെ കുടുംബത്തെയും, സമൂഹത്തെയും ദുരന്തങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ സഹായിക്കും. നിങ്ങളുടെ സുരക്ഷയാണ് ഗതാഗതനിയമ നടപടികളിലൂടെ ലക്ഷ്യമാക്കുന്നത്. സ്വയം മനസ്സിലാക്കി സ്വയമേവ ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതാണ് ഏറ്റവും ഉത്തമം.
ബുദ്ധിശക്തി, വിവേകം, കഴിവ് ഇതെല്ലാം അപകടം ഒഴിവാക്കി വാഹനമോടിക്കുന്ന ഡ്രൈവര്‍ക്ക് ആവശ്യമായ അനിവാര്യ ഗുണങ്ങളാണ്. അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധാപൂര്‍വം തനിക്ക് ചുറ്റും സുരക്ഷിതമായ ഒരു മേഖല സൃഷ്ടിക്കുന്ന ആളാണ് 'ഡിഫന്‍സീവ് ഡ്രൈവര്‍'.
(courtesy: DGP Face book page)

2015, ജൂലൈ 19, ഞായറാഴ്‌ച

; ദുബായ് പോലീസിന്റെ ഉശിരന്‍ കാറുകള്‍ കാണാം !!


ലോകത്തെ ഒട്ടുമിക്ക ആഡംബര കാറുകളും സ്വന്തമായുള്ള പോലീസ് വിഭാഗമാണ് ദുബായിയുടേത്. ഈ കാറുകളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും വാഹന പ്രേമികള്‍ നിരവധി തവണ കണ്ടിട്ടുണ്ടാവും. പക്ഷെ വേഗതയുടെ കാര്യത്തില്‍ മുമ്പിലുള്ള ഈ അതിവേഗ കാറുകള്‍ ഒരു ആക്ഷന്‍ ചിത്രതിലേതെന്ന പോലെ കുതിച്ചു പായുന്ന ഈ വീഡിയോ ദുബായ് പോലീസിന് എന്നും കാത്തു വെക്കാവുന്നത് തന്നെയെന്നതില്‍ സംശയമില്ല... 

വീഡിയോ കാണാം...





(COURTESY:MATHRUBHUMI)

2015, ജൂലൈ 18, ശനിയാഴ്‌ച

ബസുകളുടെ വിവരങ്ങള്‍ അറിയാനും മൊബൈല്‍ ആപ്പ് !!

തേഞ്ഞിപ്പലം: സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ വിവരങ്ങള്‍ ഞൊടിയിടയില്‍ അറിയാനും മൊബൈല്‍ ആപ്പ് വരുന്നു. ബസുകളുടെ റൂട്ട്, സമയക്രമം, യാത്രാനിരക്ക് തുടങ്ങിയ വിവരങ്ങളാണ് ലഭ്യമാവുക.
ഡിജിറ്റല്‍ ഇന്ത്യ മിഷനുമായി ചേര്‍ന്നാണ് പുതിയ സംവിധാനം നടപ്പാക്കുക. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ കണക്കെടുപ്പ് തുടങ്ങി. സ്വകാര്യ ബസുകളില്‍ ജി.പി.ആര്‍.എസ് ( ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) നടപ്പാക്കുന്ന പദ്ധതി തുടങ്ങാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് നേരത്തേ തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച നടപടികള്‍ എങ്ങുമെത്താത്തതിനാല്‍ കേന്ദ്ര പദ്ധതിയുമായി സഹകരിച്ച് മുന്നോട്ടുപോകാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.
സ്പീഡ് ഗവര്‍ണറിന് പകരം ജി.പി.ആര്‍.എസ് സംവിധാനം ഉപയോഗിച്ച് ബസുകളെ നിയന്ത്രിക്കാനായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് നേരത്തേ ലക്ഷ്യമിട്ടത്. എന്നാല്‍ ബസ് ഉടമകളില്‍ നിന്നുണ്ടണ്ടായ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പദ്ധതി മരവിപ്പിക്കുകയായിരുന്നു.

2015, ജൂലൈ 14, ചൊവ്വാഴ്ച

ആനവണ്ടിക്ക് ഒരു ആപ്പ്‌ !!



കെഎസ്ആര്‍ടിസി ബസുകളുടെ റൂട്ടും സമയക്രമവും ഷെഡ്യൂളുമറിയാന്‍ ഇനി ഡിപ്പോകളില്‍ വിളിച്ച് ബുദ്ധിമുട്ടേണ്ടി വരില്ല. അവശ്യവിവരങ്ങള്‍ ഇനി ആനവണ്ടി എന്ന ആപ്ലിക്കേഷന്‍ തരും. കേരളത്തിലെ ഓരോ ഡിപ്പോകളിലേയും കെഎസ്ആര്‍ടിസി ബസുകളുടെ സമയവിവരങ്ങളും ഷെഡ്യൂളുകളും ഫോണ്‍നമ്പറുകളുമൊക്കെഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ആപ്പ് പതിനായിരക്കണക്കിനാളുകള്‍ഇതിനോടകം തന്നെ ഉപയോഗിക്കുന്നുണ്ട് . 
ആനവണ്ടിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ബാംഗ്ലൂര്‍ മലയാളിയായ വൈശാഖാണ്. ആനവണ്ടികളോടുള്ള കടുത്ത ആരാധനയാണ് ഇത്തരമൊരു ആപ്പിലേക്ക് വൈശാഖിനെ നയിച്ചത്..ജോലികിട്ടി ബംഗലുരുവില്‍ എത്തിയതു മുതലാണ് വൈശാഖ് കെഎസ്ആര്‍ടിസിയെ ആരാധിച്ചു തുടങ്ങിയത്. കെഎസ്ആര്‍ടിസി ആരാധക കൂട്ടായ്മയായ കെഎസ്ആര്‍ടിസി ബ്ലോഗിന്റെ നേതൃത്വത്തില്‍ ആനവണ്ടി ആപ്പ് വികസിപ്പിച്ചെടുത്തു. 

2015, ജൂലൈ 5, ഞായറാഴ്‌ച

ആള്‍ട്ടര്‍ മാസ്റ്റര്‍ - ബൈക്ക് ആള്‍ട്ടറേഷനില്‍ ഒരു ഡോക്ടറേറ്റ് !!

ബൈക്ക് ആള്‍ട്ടറേഷനില്‍ ഒരു ഡോക്ടറേറ്റ് നല്‍കാമെങ്കില്‍ ആദ്യം നല്‍കേണ്ടത് മലപ്പുറം ജില്ലയിലെ കരുവാങ്കല്ല് സ്വദേശി അരീക്കാടന്‍ അബ്ദുല്‍ ജലീലിനാണ്. തറയിട്ടാലിലെ തന്‍െറ കൊച്ചു വര്‍ക്ഷോപ്പിലിരുന്ന് രൂപമാറ്റത്തിന്‍െറ പുതിയ വഴികള്‍ തുറക്കുകയാണ് അഞ്ചാംക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള ഇദ്ദേഹം. 

                                                                അബ്ദുല്‍ ജലീല്‍






32 വര്‍ഷം മുമ്പ് ബൈക്കുകളോട് ചങ്ങാത്തം തുടങ്ങിയ ഇദ്ദേഹത്തിന്‍െറ കരവിരുത് കണ്ടാല്‍ ബൈക്ക് നിര്‍മാണത്തിലെ രാജാക്കന്മാരായ ഹാര്‍ളി ഡേവിഡ്സണ്‍ കമ്പനിക്കാര്‍ പൊക്കിക്കൊണ്ടുപോകുമെന്നുവരെ നാട്ടുകാര്‍ പറയാറുണ്ട്.
പഴയ കാലത്ത് ഓത്തുപള്ളിയില്‍ കുരുന്നുകള്‍ക്ക് മതത്തിന്‍െറ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയിരുന്ന അരീക്കാടന്‍ ബീരാന്‍ മൊയ്തീന്‍െറ ആറ് മക്കളില്‍ ഇളയവനായ ജലീല്‍, ബൈക്ക് കമ്പം മൂത്ത് അഞ്ചാംക്ലാസില്‍ പഠനം നിര്‍ത്തിയപ്പോള്‍ ശകാരിച്ചവര്‍ ഏറെയാണ്. ഗുരുക്കന്മാരില്ലാതെ ബൈക്കുകള്‍ സ്വയം അഴിച്ചുപണിതാണ് മെക്കാനിസത്തിന്‍െറ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. അയല്‍ക്കാരന്‍െറ ജെറ്റ് ജാവ 80 സി.സി മോപ്പഡിലായിരുന്നു ആദ്യ പരീക്ഷണം. ബുള്ളറ്റിന്‍െറയും യെസ്ഡിയുടെയും റിപ്പയറിങ്ങിലൂടെ പേരെടുത്ത പയ്യന്‍ 1988ല്‍ കൊണ്ടോട്ടിയില്‍ ആദ്യ വര്‍ക്ഷോപ്പ് ആരംഭിക്കുമ്പോഴും തനിക്ക് ലഭിച്ച സിദ്ധി എത്രത്തോളമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ഇപ്പോള്‍ നാല് വര്‍ക്ഷോപ്പുകളുടെ ഉടമയായ ഇദ്ദേഹത്തിന്‍െറ സ്ഥാപനങ്ങള്‍ക്ക് ജലീല്‍ ഓട്ടോ ഗാരേജ് എന്ന് പേരുണ്ടെങ്കിലും ഒന്നിനു പോലും ബോര്‍ഡില്ല. അതിന്‍െറ ആവശ്യവുമില്ല, അത്രക്കാണ് പെരുമ.

പരീക്ഷണങ്ങളുടെ മാസ്റ്റര്‍
ഇരുചക്ര വാഹനങ്ങളില്‍ ജലീല്‍ നടത്തിയ പരീക്ഷണങ്ങള്‍ക്ക് കണക്കില്ല. ഒരു ബൈക്കുമായി വന്ന് അതില്‍ എന്തൊക്കെ ചെയ്യണമെന്ന് പറഞ്ഞാല്‍മതി. ദിവസങ്ങള്‍ക്കകം അത് തയാറായിരിക്കും. ഇതിനുവേണ്ട സാധനങ്ങള്‍ സ്വന്തമായി ഉണ്ടാക്കുകയോ ലോകത്തിന്‍െറ ഏതു ഭാഗത്തുനിന്നും എത്തിക്കുകയോ ചെയ്യും. പണം മുടക്കാന്‍ തയാറായാല്‍ മാത്രം മതി. മാരുതി 800ന്‍െറ എന്‍ജിന്‍വെച്ച് ബൈക്ക് രൂപകല്‍പന ചെയ്തും കീ ഓഫാക്കിയാല്‍ താനേ സ്റ്റാന്‍ഡില്‍ കയറുന്ന ബൈക്കും ചെയിന്‍ ഒഴിവാക്കി ബെല്‍റ്റില്‍ ഓടുന്ന ബൈക്കും ഒരുക്കിയും ഏറെ പേരുടെ മനംകവര്‍ന്നു. പെട്രോള്‍ എന്‍ജിന്‍ ഡീസലിലേക്ക് മാറ്റിയും മികവറിയിച്ചു. ഇന്ന് ഷോറൂമുകളില്‍ നിന്ന് വാഹനമിറക്കി നേരെ ജലീലിന്‍െറ തറയിട്ടാലിലെ വര്‍ക്ഷോപ്പിലെത്തിച്ച് ഒന്നര ലക്ഷം രൂപ വരെ മുടക്കി ആള്‍ട്ടര്‍ ചെയ്യുന്നവരുണ്ട്. തറയിട്ടാലിലെ ‘എസ്’ വളവിലെത്തിയാല്‍ ഇവിടേക്ക് കണ്ണ് പോകാത്തവരുണ്ടാവില്ല

















മാരുതിയുടെ എന്‍ജിനില്‍ കുതിച്ച ‘റോക്കറ്റ്’
ബൈക്കിന് കാറിന്‍െറ എന്‍ജിന്‍ ഘടിപ്പിച്ച് ഓടിക്കുകയെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ആളെ കിട്ടിയെന്നു വരില്ല. എന്നാല്‍, ജലീലിന് വഴങ്ങാത്ത സാങ്കേതികവിദ്യയില്ളെന്ന് രാജ്യത്തെ ഓട്ടോമൊബൈല്‍ മാഗസിനുകളും എന്‍ജിനീയര്‍മാരും ബൈക്ക് പ്രേമികളും ഒരുപോലെ അംഗീകരിച്ചത് 2006ലാണ്. ആ വര്‍ഷമാണ് ആ അദ്ഭുതസൃഷ്ടി പിറന്നത്. മാരുതി 800 എന്‍ജിന്‍ രൂപമാറ്റം വരുത്തി യമഹ ആര്‍.സി 350ന്‍െറ ഫ്രെയിമില്‍ ഘടിപ്പിച്ചപ്പോള്‍ ഇവരൊക്കെ മൂക്കത്ത് വിരല്‍വെച്ചു. പലരും പരീക്ഷിച്ച് പരാജയപ്പെട്ടിടത്ത് ‘റോക്കറ്റ് 3’ എന്ന പേരില്‍ പിറവിയെടുത്തത് ഒരു ഉശിരന്‍ ബൈക്ക്. പേരുപോലെ തന്നെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ കുതിച്ചെത്താന്‍ കഴിയുന്നവന്‍. പണി കഴിഞ്ഞിറങ്ങിയപ്പോള്‍ 263 കിലോഗ്രാമായിരുന്നു ഭാരം. ഇരട്ട സൈലന്‍സറും ആറ് ഗിയറുമായി റോഡില്‍ ചീറിപ്പാഞ്ഞ ഇതിന്‍െറ ടാങ്കില്‍ 25 ലിറ്റര്‍ പെട്രോള്‍ സംഭരിക്കാന്‍ ശേഷിയുണ്ടായിരുന്നു. ഒരു ലിറ്റര്‍ പെട്രോളടിച്ചാല്‍ 25 കി.മീറ്റര്‍ വിലസാം. വലിയ കാറുകളുടേതിന് സമാനമായ ടയറിന് ബംഗളൂരുവിലെ റാഡോ കമ്പനിയില്‍ പ്രത്യേകം ഓര്‍ഡര്‍ നല്‍കിയാണ് അലോയ് വീല്‍ നിര്‍മിച്ചത്. പിടിച്ചിടത്ത് നില്‍ക്കാന്‍ മൂന്ന് ഡിസ്ക്ബ്രേക്കുകളും ഒരുക്കി. ഓട്ടോമാറ്റിക് പവര്‍ സ്റ്റാന്‍ഡും 30 മീറ്റര്‍ അകലെ നിന്നു വരെ സ്റ്റാര്‍ട്ടാകുന്ന റിമോട്ട് സംവിധാനവുമെല്ലാം അലങ്കാരമായ ബൈക്ക് നാലര മാസം കൊണ്ടാണ് റോഡിലിറങ്ങിയത്. വിദേശത്ത് ഒരു കോടി രൂപ വരെ ചെലവുവരുന്ന ഇവന് ഒമ്പത് വര്‍ഷം മുമ്പ് ചെലവായത് രണ്ടര ലക്ഷം രൂപയാണ്. കാറിന്‍െറ എന്‍ജിനില്‍ ബൈക്കിറങ്ങിയതോടെ ഓട്ടോമൊബൈല്‍ മാഗസിന്‍കാരും എന്‍ജിനീയറിങ് കോളജുകാരുമെല്ലാം തേടിയെത്തി. ഇത്തരത്തില്‍ അന്ന് പഞ്ചാബിലും പുണെയിലും ബൈക്ക് നിര്‍മിച്ചിരുന്നെങ്കിലും പ്രശസ്ത ഇംഗ്ളീഷ് ഓട്ടോമൊബൈല്‍ മാഗസിന്‍ ടോപ്പ്ഗിയര്‍ മികച്ചതായി തെരഞ്ഞെടുത്തത് ജലീലിന്‍െറ ‘റോക്കറ്റി’നെയായിരുന്നു. പുണെയിലെ പ്രമുഖ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളെ പഠിപ്പിക്കാനും ക്ഷണം കിട്ടി.വികലാംഗര്‍ക്കും വേണം ബുള്ളറ്റ്
അംഗവൈകല്യം ബാധിച്ചിട്ടും സാഹചര്യങ്ങളോട് പടവെട്ടി ജയിച്ചവര്‍ ഏറെയുണ്ട്. അസാധ്യമെന്ന് കരുതുന്ന പലതും പൂര്‍ണ ശേഷിയുള്ളവരെ കാഴ്ചക്കാരാക്കി ചെയ്തുതീര്‍ക്കാന്‍ ഇവരെ പ്രാപ്തരാക്കുന്നത് അസാധാരണ ഇച്ഛാശക്തിയാണ്. ന്യൂ ജനറേഷന്‍ പിള്ളേര്‍ ഹാര്‍ളിയിലും ബുള്ളറ്റിലുമെല്ലാം ചെത്തിനടക്കുമ്പോള്‍ തങ്ങള്‍ക്കുമായാലെന്ത് എന്ന് ചിന്തിക്കുന്നവരെ കുറ്റം പറയാനാവില്ല. ഇത്തരക്കാര്‍ക്കുവേണ്ടി മൂന്നു ചക്രത്തില്‍ ബുള്ളറ്റൊരുക്കാനുള്ള യത്നത്തിലാണ് ജലീലിപ്പോള്‍. സാധാരണ നാല് ചക്രങ്ങളില്‍ ഇവര്‍ക്കുണ്ടാക്കുന്ന വാഹനങ്ങളെ വെല്ലുവിളിച്ച് ഓഫ്റോഡ് റോഡിങ്ങിന് വരെ പ്രാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് ജലീല്‍ പറയുന്നു. സൗകര്യങ്ങള്‍ എന്തൊക്കെ വേണമെന്ന ഗവേഷണത്തിലാണിപ്പോള്‍.


















ക്ലച്ചില്ലാതെയും ബൈക്കോടും
ക്ലച്ചില്ലാത്ത കാറുകള്‍ പുതുമയല്ല, എന്നാല്‍ അത്തരമൊരു ബൈക്ക് കേട്ടുകേള്‍വിയില്‍ പോലുമുണ്ടാവില്ല.രാജ്യത്ത് ആദ്യമായിബുള്ളറ്റില്‍അത്തരമൊരു പരീക്ഷണത്തിന്‍െറ പാതയിലാണ് ജലീല്‍. അമേരിക്കയില്‍ ചോപ്പര്‍ ബൈക്കുകള്‍ക്ക് വെക്കുന്ന ഈ സാങ്കേതിക വിദ്യക്കുവേണ്ട സാധനങ്ങള്‍ അവിടെ നിന്നുതന്നെ ഇറക്കിക്കഴിഞ്ഞു.ക്ലച്ച് ലിവറുകളോ സ്വിച്ചുകളോ കേബിളോ ഇല്ലാത്ത ഹാന്‍ഡിലുമായി ഇനി ബൈക്കുകളോടിത്തുടങ്ങും.സര്‍ക്കാര്‍ കനിഞ്ഞിരുന്നെങ്കില്‍...
ഭാര്യ അസ്മയും ഒരു പെണ്‍കുട്ടിയുള്‍പ്പെടെ അഞ്ച് മക്കളുമുള്ള ജലീലിന്‍െറ രണ്ടു മക്കള്‍ പിതാവിന്‍െറ പാതയിലാണ്. മുപ്പതോളം പേരെ ബൈക്ക് മെക്കാനിസം പഠിപ്പിച്ച ജലീലിന് വിശ്രമിക്കാന്‍ സമയമില്ല, അതിന് ബൈക്ക് കമ്പക്കാര്‍ അനുവദിക്കുകയുമില്ല. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് അവര്‍ ജലീലിനെ തേടിയെത്തുന്നു. സ്വന്തമായി വികസിപ്പിച്ച ഷാസിയും ഹെഡ്‌ലൈറ്റും സൈലന്‍സറുമെല്ലാം വന്‍കിട ബൈക്ക് നിര്‍മാതാക്കളെ പോലും വിസ്മയിപ്പിച്ചിട്ടുണ്ട്. മുന്നൂറോളം ഇരുചക്ര വാഹനങ്ങളാണ് ഇദ്ദേഹത്തിന്‍െറ പണിപ്പുരയില്‍ നിന്ന് മുഖം മിനുക്കിയിറങ്ങിയത്. സ്വന്തമായി നിര്‍മിക്കുന്ന ബൈക്കുകള്‍ റോഡിലിറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കില്‍ ഇന്ത്യയിലെ ബൈക്കുകളുടെ ചരിത്രം തന്നെ ജലീല്‍ മാറ്റിയെഴുതുമായിരുന്നു.