കെഎസ്ആര്‍ടിസി ബസുകളുടെ റൂട്ടും സമയക്രമവും ഷെഡ്യൂളുമറിയാന്‍ ഇനി ഡിപ്പോകളില്‍ വിളിച്ച് ബുദ്ധിമുട്ടേണ്ടി വരില്ല. അവശ്യവിവരങ്ങള്‍ ഇനി ആനവണ്ടി എന്ന ആപ്ലിക്കേഷന്‍ തരും. കേരളത്തിലെ ഓരോ ഡിപ്പോകളിലേയും കെഎസ്ആര്‍ടിസി ബസുകളുടെ സമയവിവരങ്ങളും ഷെഡ്യൂളുകളും ഫോണ്‍നമ്പറുകളുമൊക്കെഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ആപ്പ് പതിനായിരക്കണക്കിനാളുകള്‍ഇതിനോടകം തന്നെ ഉപയോഗിക്കുന്നുണ്ട് .
ആനവണ്ടിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ബാംഗ്ലൂര്‍ മലയാളിയായ വൈശാഖാണ്. ആനവണ്ടികളോടുള്ള കടുത്ത ആരാധനയാണ് ഇത്തരമൊരു ആപ്പിലേക്ക് വൈശാഖിനെ നയിച്ചത്..ജോലികിട്ടി ബംഗലുരുവില്‍ എത്തിയതു മുതലാണ് വൈശാഖ് കെഎസ്ആര്‍ടിസിയെ ആരാധിച്ചു തുടങ്ങിയത്. കെഎസ്ആര്‍ടിസി ആരാധക കൂട്ടായ്മയായ കെഎസ്ആര്‍ടിസി ബ്ലോഗിന്റെ നേതൃത്വത്തില്‍ ആനവണ്ടി ആപ്പ് വികസിപ്പിച്ചെടുത്തു.
മുമ്പ് ബംഗലുരുവില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ മാത്രമായിരുന്നു ആനവണ്ടി ആപ്പിലുണ്ടായിരുന്നത്. ഘട്ടം ഘട്ടമായി വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഇപ്പോള്‍ അന്തര്‍ സംസ്ഥാന സര്‍വീസുകളും കേരളത്തിലെ ഓരോ ഡിപ്പോകളില്‍ നിന്നുള്ള സര്‍വീസുകളും ആനവണ്ടി ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. ആനവണ്ടി ആപ്പുണ്ടാക്കാന്‍ ഷെഡ്യൂള്‍ വിവരങ്ങള്‍ തിരക്കി കെഎസ് ആര്‍ടിസിയെ ബന്ധപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥരാരും സഹകരിച്ചില്ലെന്ന വൈശാഖ് പറയുന്നു. ഒടുവില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയാണ് സര്‍വീസുകള്‍ സംബന്ധിച്ച വിശദവിവരം ലഭിച്ചത്. ആനവണ്ടി ആപ്പ് ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഓഫ്‌ലൈന്‍ ആയും ഉപയോഗിക്കാം .
സംസ്ഥാനത്തിനകത്തും പുറത്തേക്കുമുള്ള സര്‍വീസുകളുടെ പൂര്‍ണ വിവരങ്ങള്‍ ആനവണ്ടി ആപ്പില്‍ നിങ്ങളുടെ വിരല്‍തുമ്പിലെത്തും. ഗൂഗിള്‍ പ്‌ളേ സ്റ്റോറില്‍ നിന്ന് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ആനവണ്ടി ഡൗണ്‍ലോഡ് ചെയ്യാം. പൊതുജനത്തിന് ഉപകാരപ്രദമാകുന്ന ഇത്തരം സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതു കൊണ്ട് കെഎസ്ആര്‍ടിസിക്ക് നഷ്ടമല്ല ലാഭമേ ഉണ്ടാകൂവെന്ന് ഉന്നത ഉദ്യോഗസ്ഥരെയും ഗതാഗത വകുപ്പ് മന്ത്രിയേയും ഈ ആപ്പ് ഓര്‍മ്മപ്പെടുത്തും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ