തേഞ്ഞിപ്പലം: സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ വിവരങ്ങള്‍ ഞൊടിയിടയില്‍ അറിയാനും മൊബൈല്‍ ആപ്പ് വരുന്നു. ബസുകളുടെ റൂട്ട്, സമയക്രമം, യാത്രാനിരക്ക് തുടങ്ങിയ വിവരങ്ങളാണ് ലഭ്യമാവുക.
ഡിജിറ്റല്‍ ഇന്ത്യ മിഷനുമായി ചേര്‍ന്നാണ് പുതിയ സംവിധാനം നടപ്പാക്കുക. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ കണക്കെടുപ്പ് തുടങ്ങി. സ്വകാര്യ ബസുകളില്‍ ജി.പി.ആര്‍.എസ് ( ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) നടപ്പാക്കുന്ന പദ്ധതി തുടങ്ങാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് നേരത്തേ തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച നടപടികള്‍ എങ്ങുമെത്താത്തതിനാല്‍ കേന്ദ്ര പദ്ധതിയുമായി സഹകരിച്ച് മുന്നോട്ടുപോകാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.
സ്പീഡ് ഗവര്‍ണറിന് പകരം ജി.പി.ആര്‍.എസ് സംവിധാനം ഉപയോഗിച്ച് ബസുകളെ നിയന്ത്രിക്കാനായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് നേരത്തേ ലക്ഷ്യമിട്ടത്. എന്നാല്‍ ബസ് ഉടമകളില്‍ നിന്നുണ്ടണ്ടായ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പദ്ധതി മരവിപ്പിക്കുകയായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ