ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2026 ജൂലൈ 7, ചൊവ്വാഴ്ച

ഇന്ന് മുതൽ പുതിയ മാറ്റങ്ങളുമായി റെയിൽവേ (01-07-2026)

ന്യൂഡൽഹി: രാജ്യത്ത് ലക്ഷണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന ഗതാഗത മാർഗമാണ് റെയിൽവേ. എന്നാൽ ഇന്ന് മുതൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ മന്ത്രാലയം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യാത്രകൾ സുഗമമാക്കുന്നതിനും വേണ്ടിയാണ് റെയിൽവേ നിയമങ്ങളിൽ മാറ്റം വരുത്തുന്നത്. 

ഇനി മുതൽ റെയിൽവേ നിയമങ്ങൾ ലംഘിക്കുന്നവർ കനത്ത പിഴയായിരിക്കും നൽകേണ്ടി വരുന്നത്.

ടിക്കറ്റില്ലാതെയുള്ള യാത്രകൾ, സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിക്കാതിരിക്കുക, സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുക തുടങ്ങി എല്ലാ നിയമ ലംഘനങ്ങൾക്കും ജൂലായ് ഒന്ന് മുതൽ പൂട്ടുവീഴും. ജനവിശ്വാസ് ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തിയ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:-

* ഇനി മുതൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്താൽ പിഴ 500 രൂപയാണ്, മുമ്പ് ഇത് 250 ആയിരുന്നു.

* മറ്റൊരാളുടെ ടിക്കറ്റോ പാസോ ഉപയോഗിച്ചാൽ 500 രൂപ പിഴ ഈടാക്കും കൂടാതെ ടിക്കറ്റ് കണ്ടുകെട്ടുകയും ചെയ്യും.

* സ്ത്രീ യാത്രക്കാർക്കായി സംവരണം ചെയ്ത കോച്ചുകളിൽ യാത്രചെയ്യുന്ന പുരുഷന്മാർ 2500 രൂപ പിഴ നൽകേണ്ടി വരും.

* റെയിൽവേ സ്റ്റേഷൻ പരിസരത്ത് അനധികൃതമായി കച്ചവടം നടത്തുന്നവർക്ക് പിഴ 2000 രൂപയാണ്. ആവർത്തിച്ചാൽ 5000 രൂപ ഈടാക്കും

* റെയിൽവേ സ്റ്റേഷൻ പരിസരത്ത് പുകവലിച്ചാൽ 2000 രൂപയാണ് പിഴ അടയ്ക്കേണ്ടി വരിക.

* റെയിൽവേ സ്റ്റേഷനുകളിൽ അപകടകരമായതോ നിരോധിച്ചതോ ആയ വസ്‌തുക്കൾ കൊണ്ടുപോകുന്നതിന് കുറഞ്ഞത് 10,000 രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കാം. തീരുമാനം പൂർണമായും കോടതിയുടേതായിരിക്കും.

പൊതുജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന റെയിൽവേ പരമാവധി കുറ്റമറ്റതാക്കുന്നതിനാണ് പുതിയ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്. നിയമലംഘനങ്ങൾ കുറയ്ക്കുക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി നീണ്ട കോടതി നടപടികൾക്ക് പകരം അപ്പോൾതന്നെ പിഴ ചുമത്താനും റെയിൽവേ അനുമതി നൽകിയിട്ടുണ്ട്.

കെഎസ്ആർടിസി ബസ് ഉണ്ടാക്കുന്ന അപകടം; ഇരകൾക്ക് സ്പോട്ടിൽ നഷ്ടപരിഹാരം.

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഉണ്ടാക്കുന്ന അപകടങ്ങളിൽ ഇരകൾക്ക് ഉടൻ നഷ്ടപരിഹാരം നൽകും . പദ്ധതി സർക്കാരിന്റെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി. ഇത് ഉൾപ്പെടെ 13 കാര്യങ്ങളാണ് 100 ദിന കർമപദ്ധതിയിലൂടെ കെഎസ്ആർടിസി നടപ്പാക്കാൻ പോവുന്നത്.

കെഎസ്ആർടിസി ബസുകൾ ഉണ്ടാക്കുന്ന അപകടങ്ങളിൽ കോടതി മുഖാന്തരമാണ് നഷ്ടപരിഹാരം. ഇത് കിട്ടാനും സമയമെടുക്കും. അതിനൊരു മാറ്റമാണ് ഗതാഗത വകുപ്പ് ആലോചിച്ചത്. വേഗത്തിൽ കുറച്ച് പണമെങ്കിലും കിട്ടുന്നത് ഇരകൾക്ക് ഒരാശ്വാസമാണ്. പരിക്കേൽക്കുന്നവർക്ക് ആശുപത്രി ചെലവിന് ഉപകരിക്കുന്ന ഒരു പദ്ധതിയാണ് ആവിഷ്ക്കരിക്കുന്നത്.

അപകടമുണ്ടാകുന്ന ദിവസം തന്നെ തുക നൽകുന്ന രീതി. ആദ്യ നഷ്‌ടപരിഹാരമെന്ന നിലയിൽ 10000 രൂപ വരെ നൽകുന്നതാണ് സ്പോട്ട് നഷ്ടപരിഹാര പദ്ധതി.

കെഎസ്ആർടിസി ബസിടിച്ച് വാഹനം തകരുന്നവർക്കും സ്പോട്ടിൽ നഷ്ടപരിഹാരം കൊടുക്കുന്നതും ആലോചനയിലുണ്ട്. എംഎൽഎ ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട് എന്നിവ ഉപയോഗിച്ച് ബസുകൾ വാങ്ങുന്ന പരിപാടിയും 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ മാസവും മികച്ച ഡ്രൈവർ കണ്ടക്‌ടർ അവാർഡും നൽകും. റെയിൽ മാതൃകയിൽ വെയ്റ്റിങ് ലിസ്റ്റ്, തത്കാൽ ബുക്കിംഗ് എന്നിവ നടപ്പിലാക്കുന്നതും കർമ പരിപാടിയിലുണ്ട്.

ഡ്രൈവിംഗ് ടെസ്റ്റിൽ മാറ്റം; ടെസ്റ്റിൽ 'H' എടുക്കുമ്പോൾ ഇനി മുതൽ പിൻക്യാമറയിൽ നോക്കാം. (17-06-2026)

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിൽ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. ഇനിമുതൽ എൽഎംവി ടെസ്റ്റിൽ H എടുക്കുമ്പോൾ പിൻക്യാമറയിൽ നോക്കാം. മുമ്പ് കണ്ണാടിയിൽ മാത്രം നോക്കാനായിരുന്നു അനുമതി. കേന്ദ്ര മോട്ടോർ വഹിക്കിൾ നിയമത്തിലുള്ള മാറ്റമാണ് കേരളത്തിലും നടപ്പാക്കുന്നത്. മുമ്പ് കണ്ണാടിയിൽ നോക്കി മാത്രമേ ടെസ്റ്റ് പാടുള്ളു. റിയർവ്യു ക്യാമറകളുമായാണ് പല പുതിയ വാഹനങ്ങളും ഇറങ്ങുന്നത്. ഈ സാഹചര്യത്തിലാണ് നിയമത്തിൽ മാറ്റം. എന്നാൽ, ചില നിബന്ധനകളുമുണ്ട്. പൂർണമായി ക്യാമറ നോക്കി ടെസ്റ്റ് എടുക്കാൻ പാടില്ല.