ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2016, നവംബർ 20, ഞായറാഴ്‌ച

ടയറുകള്‍ പരിശോധിക്കൂ, അപകടം കുറയ്ക്കാം

അപകടങ്ങള്‍ ഒഴിവാക്കാന്‍ കൃത്യമായ ഇടവേളകളില്‍ ടയറുകള്‍ പരിശോധിച്ച് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാം
Check-your-vehicles-tyres-to-avoid-accidents
വാഹനത്തിലിരിക്കുമ്പോള്‍ നിങ്ങളെ റോഡുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു ഘടകം ടയറാണ്. പക്ഷെ എല്ലാവര്‍ക്കും ഇക്കാര്യം അറിയാമെങ്കില്‍ തന്നെയും ഭൂരിപക്ഷവും ടയറുകളുടെ സുരക്ഷയെ അവഗണിക്കുകയാണ് പതിവ്. ഈ അവഗണന നിങ്ങളുടെ ജീവനെപ്പോലും ബാധിച്ചേക്കാം.
ടയറുകളുടെ സുരക്ഷ അവഗണിച്ചാല്‍ അത് ബ്രേക്കിംഗിനെ ബാധിച്ചേക്കാം, മാത്രമല്ല ഇന്ധനക്ഷമത കുറയ്ക്കുകയും ചെയ്യും. അതായത് ടയറുകളുടെ ഗുണനിലവാരം കുറയുന്നത് നിങ്ങളുടെ സുരക്ഷ മാത്രമല്ല, പണവും ചോര്‍ത്തും. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ സുരക്ഷിതമെന്ന് തോന്നിയേക്കാവുന്ന ടയറുകള്‍ പക്ഷെ സുരക്ഷിതം ആകണമെന്നില്ല. ടയറിന്റെ ട്രെഡ് പകുതി ബാക്കിയുണ്ടെങ്കില്‍ പോലും സുരക്ഷിതമെന്ന് കരുതാനാകില്ല. ടയറുകള്‍ അതിന്റെ പാതിവഴിയിലെത്തുമ്പോള്‍ തന്നെ റോഡുമായുള്ള ഗ്രിപ്പ് കാര്യമായി നഷ്ടപ്പെടുന്നുവെന്ന് ആഗോളതലത്തില്‍ നടന്ന ഒരു കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട് പഠനം ചൂണ്ടിക്കാട്ടുന്നു.
എന്നാണ് നിങ്ങള്‍ അവസാനമായി ടയറുകള്‍ പരിശോധിച്ചത്? യു.കെയില്‍ നടന്ന ഒരു പഠനം (Tyresafe's 2015 Tyre Safety Month Study)) അനുസരിച്ച് 65 ശതമാനം ഡ്രൈവര്‍മാരും ടയര്‍ ട്രെഡ് പരിശോധിക്കാറില്ല. ഇതേ പഠനം മറ്റൊരു അപകടകരമായ വസ്തുതയും ചൂണ്ടിക്കാണിക്കുന്നു. യു.കെ നിരത്തുകളില്‍ ഓടുന്ന 27.3 ശതമാനം ടയറുകള്‍ക്കും നിയമപ്രകാരം ഉണ്ടാകേണ്ട ടയര്‍ ട്രെഡ് ആഴമായ 1.6 മില്ലീമീറ്റര്‍ ഇല്ലത്രെ. യു.കെയില്‍ കനത്ത പിഴയും പെനാല്‍റ്റി പോയ്ന്റും ലഭിക്കാവുന്ന കുറ്റമാണിത്. എന്നിട്ടും 2015ല്‍ മാത്രം 10 മില്യണോളം ടയറുകള്‍ നിയമവിരുദ്ധമായി നിരത്തിലോടുന്നു. നിയമം കര്‍ക്കശമായ യു.കെയില്‍ ഇതാണ് സ്ഥിതിയെങ്കില്‍ ഇന്ത്യയിലെ അവസ്ഥ എന്തായിരിക്കും.
അപകടങ്ങള്‍ കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ.
ടയര്‍ പ്രഷര്‍ പരിശോധിക്കുക :കാഴ്ചയില്‍ ടയറിന് കാറ്റു കുറവാണെന്ന് തോന്നുമ്പോള്‍ മാത്രമല്ല മര്‍ദ്ദം പരിശോധിക്കേണ്ടത്. കൃത്യമായ ഇടവേളകളില്‍ അത് ചെയ്യുക. ടയര്‍ മര്‍ദ്ദം ശരിയല്ലെങ്കില്‍ റോഡുമായുള്ള ഗ്രിപ്പിനെയും ഇന്ധനക്ഷമതയെയും അത് ബാധിക്കും. വാഹനനിര്‍മാതാവ് അനുശാസിക്കുന്ന അളവിലാണ് ടയറില്‍ മര്‍ദ്ദം നിറയ്‌ക്കേണ്ടത്. ഇടയ്ക്കിടെ പരിശോധിക്കുന്നത് അസൗകര്യമാണെങ്കില്‍ ടയറില്‍ നൈട്രജന്‍ നിറയ്ക്കുക. സാധാരണ വായുവിനെക്കാള്‍ കൂടുതല്‍ നാള്‍ മര്‍ദ്ദം നിലനിര്‍ത്താന്‍ നൈട്രജന്‍ ഗ്യാസ് നിറയ്ക്കുന്നതിലൂടെ സാധിക്കും.
ടയര്‍ ട്രെഡ് ആഴം അറിയുക: എല്ലാ ടയര്‍ നിര്‍മാതാക്കളും തന്നെ ടയര്‍ ട്രെഡ് കുറയുമ്പോള്‍ അറിയാനുള്ള അടയാളം ടയറില്‍ കൊടുത്തിട്ടുണ്ടാകും. അതുകൊണ്ടുതന്നെ സാധാരണ ഉപയോക്താവിന് തേയ്മാനം അറിയാന്‍ കഴിയും. 1.6 മില്ലിമീറ്റര്‍ ട്രെഡ് എങ്കിലും ടയറില്‍ ഉണ്ടാണമെന്നാണ് മിക്ക ടയര്‍ നിര്‍മാതാക്കളും നിഷ്‌കര്‍ഷിക്കുന്നത്.

വീല്‍ അലൈന്‍മെന്റ് നടത്തുക: നേരെയുള്ള റോഡിലൂടെ പോകുമ്പോഴും സ്റ്റിയറിംഗിന് വലത്തേയ്‌ക്കോ ഇടത്തേയ്‌ക്കോ ഒരു വലിവ് തോന്നുന്നുണ്ടെങ്കില്‍ വീല്‍ അലൈന്‍മെന്റ് നടത്താന്‍ സമയമായി. വീല്‍ അലൈന്‍മെന്റ് ശരിയല്ലെങ്കില്‍ അത് ടയറിന്റെ ആയുസിനെയും വാഹനത്തിന്റെ സുരക്ഷിതത്വത്തെയും ബാധിക്കും.

വീല്‍ ബാലന്‍സിംഗും പ്രധാനം: സ്റ്റിയറിംഗില്‍ അനുഭവപ്പെടുന്ന കമ്പനം ഒരു പക്ഷെ വീല്‍ ബാലന്‍സിംഗ് ശരിയല്ലാത്തതുകൊണ്ടാകാം. ഇത് സ്റ്റിയറിംഗിലെ വിവിധ ഘടകങ്ങളുടെ പ്രവര്‍ത്തനത്തെയും ടയറുകളെയും ബാധിച്ചേക്കാം. 
ടയറിന്റെ ആയുസ് എത്ര?: ടയറിനും ഒരു എക്‌സ്പയറി ഡേറ്റുണ്ടെന്ന കാര്യം നാം ഓര്‍ക്കാറില്ല. ടയറിന്റെ വശങ്ങളില്‍ സൂക്ഷിച്ചുനോക്കിയാല്‍ അത് നിര്‍മിച്ച വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. റബറു കൊണ്ടാണ് ടയര്‍ നിര്‍മിക്കുന്നത് എന്നതിനാല്‍ നിശ്ചിത വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ അതിന്റെ കാര്യക്ഷമത കുറയാം. അതുകൊണ്ടു ടയര്‍ വാങ്ങുമ്പോള്‍ അത് പുതിയതാണെന്ന് ഉറപ്പുവരുത്തുക. 
(courtesy: dhanam)

കാര്‍ വീട്ടിലെത്തിക്കും മുമ്പ് പലതും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതാ ചില മാര്‍ഗനിര്‍ദേശങ്ങള്‍.

രജിസ്‌ട്രേഷനു മുമ്പ് പരിശോധിക്കുക
രജിസ്‌ട്രേഷനു മുമ്പ് അവരുടെ സ്റ്റോക്ക് യാര്‍ഡില്‍വെച്ച് വാഹനം പരിശോധിക്കണം എന്ന് ഡീലര്‍ഷിപ്പില്‍ ആവശ്യപ്പെടുക. കാര്‍ നിങ്ങളുടെ പേരില്‍ അപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതുകൊണ്ടു എന്തെങ്കിലും കേടുപാടുകള്‍ ഉണ്ടെങ്കില്‍ അത് അപ്പോള്‍ ചൂണ്ടിക്കാണിച്ച് പരിഹരിക്കാനാകും. പക്ഷെ കാര്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം അത് മാറ്റിത്തരാന്‍ ഡീലര്‍ അനുവദിച്ചു എന്നുവരില്ല.
ഡോക്യുമെന്റേഷനില്‍ ശ്രദ്ധിക്കുക
സെയ്ല്‍സ് ഇന്‍വോയ്‌സ്, കോപ്പി ഓഫ് ഡെലിവറി നോട്ട്, സര്‍വീസ് മാനുവല്‍ ഇന്‍ഷുന്‍സ് പോളിസി, ആക്‌സസറികളുടെ വാറന്റി ബുക്ക്‌ലെറ്റുകള്‍, റോഡ് ടാക്‌സ് രസീതുകള്‍ തുടങ്ങിയവയുടെ ഒറിജിനല്‍ തന്നെ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍.സി ബുക്ക്) നിങ്ങളുടെ രജിസ്‌റ്റേഡ് അഡ്രസിലേക്ക് ലഭിക്കുകയാണ് ചെയ്യുന്നത്.
ഫീച്ചേഴ്‌സ് മനസിലാക്കുക
നിങ്ങള്‍ ഏറെ അനുഭവസമ്പത്തുള്ള ഒരു കാര്‍ ഉടമയായിരിക്കുമെങ്കിലും സാങ്കേതിക മാറ്റങ്ങള്‍ അതിവേഗമാണ് സംഭവിക്കുന്നത്. പുതിയ കാറിലെ ഫീച്ചേഴ്‌സ് എല്ലാം അതുകൊ്യു് കൃത്യമായി അറിയണമെന്നില്ല. അവ അറിയാമെങ്കില്‍ക്കൂടിയും നിങ്ങളുടെ കാറിലുള്ള പ്രധാന ഫീച്ചേഴ്‌സ് വിശദമായി പറഞ്ഞുതരാന്‍ ഡീലര്‍ഷിപ്പ് ടീമിനോട് ആവശ്യപ്പെടാം.
ഇന്ധനില ശ്രദ്ധിക്കുക
വാഹനം നിങ്ങളുടെ കൈകളിലേക്ക് എത്തുമ്പോള്‍ ഒരുപക്ഷെ അതില്‍ നാമ മാത്രമായ ഇന്ധനം മാത്രമായിരിക്കും ഉണ്ടാവുക. പല കാര്യങ്ങള്‍ക്കിടയില്‍ അത് ശ്രദ്ധിക്കാതിരുന്നാല്‍ വാഹനം കുറച്ചുദൂരം സഞ്ചരിച്ചുകഴിയുമ്പോള്‍ ഇന്ധനം കുറവാണെന്ന 'വാണിംഗ് സൈന്‍' വരുമ്പോള്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നിയേക്കാം. അതുകൊണ്ടുതന്നെ വാഹനം വീട്ടിലേക്കോ മതസംബന്ധമായ ചടങ്ങുകള്‍ക്കോ കൊണ്ടുപോകുന്നതിനു മുമ്പ് ഇന്ധനം നിറയ്ക്കാന്‍ മറക്കരുത്. അതുപോലെ തന്നെ വാഹനം എത്രദൂരം സഞ്ചരിച്ചു എന്നത് സൂചിപ്പിക്കുന്ന ഓഡോ മീറ്റര്‍ പരിശോധിക്കുക. അത് 100 കിലോമീറ്ററിന് മുകളിലാണെങ്കില്‍ അതിന് വിശദീകരണം നല്‍കാന്‍ ഡീലര്‍ ബാധ്യസ്ഥനാണ്.
സാങ്കേതിക വിവരങ്ങള്‍ മനസിലാക്കൂ
എത്ര കാലയളവിനുള്ളില്‍ സര്‍വീസ് നടത്തണം, വാറന്റി പോളിസി, ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി, പെയ്ന്റ് സംരക്ഷണം, കമ്പനി പറയുന്ന ടയര്‍ പ്രഷര്‍ തുടങ്ങിയ സാങ്കേതിക വിവരങ്ങള്‍ ചോദിച്ചു മനസിലാക്കണം. സ്‌പെയര്‍വീല്‍, ജാക്ക്, വീല്‍ സ്പാനര്‍ എന്നിവ പരിശോധിക്കുക. സ്‌പെയര്‍ കീ വെല്‍കം കിറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. മഡ് ഫഌപ്പ്, ഫ്‌ളോര്‍ മാറ്റ്, മ്യൂസിക് സിസ്റ്റം തുടങ്ങിയവ നിങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അവ പരിശോധിക്കുക. അവ നന്നായി ഫിക്‌സ് ചെയ്തിട്ടുണ്ടെന്നും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.
ഫോട്ടോ എടുക്കാന്‍ മറക്കേണ്ട
വാഹനവുമായി ഡീലര്‍ഷിപ്പില്‍ നിന്ന് തിരിക്കുമ്പോഴുള്ള സന്തോഷകരമായ നിമിഷം കാമറയിലാക്കാന്‍ മറക്കേണ്ട. മാത്രമല്ല, ആരാണ് നിങ്ങള്‍ക്ക് കാര്‍ ഡെലിവര്‍ ചെയ്തത, സ്ഥലം, സമയം ഡെലിവറി ക്വാളിറ്റി തുടങ്ങിയവയെല്ലാം ഓര്‍ത്തുവെക്കാന്‍ ഈ ചിത്രം നിങ്ങളെ സഹായിക്കും. ഭാവിയില്‍ എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാലും ഇത് പ്രയോജനപ്പെടും. 

2016, നവംബർ 19, ശനിയാഴ്‌ച

Helmet campaign short film with indian oil ........?

വാഹനമോടിക്കുമ്പോൾ കരുതാം ഈ രേഖകൾ.............?

പലപ്പോഴും പൊലീസ് പരിശോധനയെ പഴിക്കുന്നവരാണ് നാം. ഒരിക്കലെങ്കിലും റോഡിൽ നടക്കുന്ന പൊലീസ് പരിശോധന നേരിടാത്തവർ കുറവായിരിക്കും. പലപ്പോഴും ഇത്തരം പരിശോധന നടക്കുമ്പോഴാണ് വാഹനത്തിലെ രേഖകളെപ്പറ്റി നാം ചിന്തിക്കാറ്. പലരും വാഹനത്തിന്റെ രേഖകൾ കൊണ്ടു നടക്കാറില്ല, എന്നാൽ ചിലർക്ക് ഏതൊക്കെ രേഖകളാണ് വാഹനത്തിൽ സൂക്ഷിക്കേണ്ടതെന്ന് അറിയുകയുമില്ല. വാഹനത്തിൽ നിർബന്ധമായും സൂക്ഷിക്കേണ്ട ചില രേഖകളുണ്ട്.

വാഹനത്തിന്റെ രജിട്രേഷൻ സർട്ടിഫിക്കറ്റ്, ടാക്സ് സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ് (ഒരു വർഷത്തിൽ അധികം പഴക്കമുള്ള വാഹനങ്ങൾക്ക്), ട്രാൻസ്പോർട്ട് വാഹനമാണെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, വാഹനം ഓടിക്കുന്ന ആളുടെ ഡ്രൈവിങ് ലൈസൻസ് എന്നിവയാണ് ഒരു വാഹനത്തിൽ നിർബന്ധമായും വേണ്ടത്. ട്രാൻസ്പോർട്ട് വാഹനമാണെങ്കിൽ ഓടിക്കുന്ന ആൾക്ക് ട്രാൻസ്പോർട്ട് വാഹനം ഓടിക്കാനുള്ള ബാഡ്ജും ഉണ്ടായിരിക്കും. കൂടാതെ ലേണേഴ്സ് പതിച്ച വാഹനമാണെങ്കിൽ വാഹനമോടിക്കുന്നയാൾക്ക് ലേണേഴ്സ് ഡ്രൈവിങ് ലൈസൻസ് വേണം. ഒപ്പം ‍ഡ്രൈവിങ് ലൈസൻസുള്ള ഒരാൾ സഹായിക്കാൻ ഉണ്ടായിരിക്കണം.

പുതിയ വാഹനമാണെങ്കിൽ മുപ്പത് ദിവസത്തിനകം റെജിസ്റ്റർ ചെയ്യണം എന്നാണ് നിയമം. താൽക്കാലിക റെജിസ്ട്രേഷനിലുള്ള വാഹനമാണെങ്കിൽ ടെമ്പററി റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, ടാക്സ് സർട്ടിഫിക്കറ്റ് എന്നിവ കരുതണം. യുണിഫോമിലൂള്ള മോട്ടോർവാഹന ഉദ്യോഗസ്ഥനോ, പൊലീസ് ഉദ്യോഗസ്ഥനോ (സബ് ഇൻസ്പെക്റ്ററോ അതിനു മുകളിലോ ഉള്ള ഉദ്ദ്യോഗസ്ഥൻ) ആവശ്യപ്പെട്ടാൽ വാഹനം നിർത്താനും രേഖകൾ പരിശോധനയ്ക്ക് നൽകാനും ഡ്രൈവർ ബാധ്യസ്ഥനാണ്. വാഹനം നിർത്തിയാൽ പൊലീസ് ഓഫീസർ വാഹനത്തിന്റെ അടുത്തുചെന്ന് രേഖകൾ പരിശോധിക്കണം എന്നാണ് നിയമം. ഇനി യഥാർത്ഥ രേഖകൾ കൈവശമില്ലെങ്കിൽ രേഖകളുടെ അറ്റസ്റ്റഡ് പതിപ്പ് ആയാലും മതി. അതുമല്ലെങ്കിൽ 15 ദിവസത്തിന് അകം രേഖകൾ ഹാജരാക്കിയാൽ മതി പക്ഷെ ഡ്രൈവിങ് ലൈസൻസ് കൈവശമുണ്ടായിരിക്കണമെന്നു മാത്രം. 

(courtesy: manorama)

വിവാഹ വാർഷിക സമ്മാനം 17 ലക്ഷത്തിന്റെ നമ്പർ.......?

Saturday 19 November 2016 10:10 AM IST
പതിനഞ്ചാം വിവാഹ വാർഷിക സമ്മാനമായി ഭാര്യയ്ക്ക് നൽകിയത് എകദേശം എൺപത് ലക്ഷം രൂപയുടെ റെഞ്ച് റോവർ ഇവോക്കും 17 ലക്ഷം രൂപയുടെ ഫാൻസി നമ്പറും. എത്രയും വിലപിടിപ്പുള്ള സമ്മാനം നൽകിയത് എവിടെയാണ് എന്നല്ലെ... നമ്മുടെ തൃശൂരിൽ. കേരളത്തിലെ ഏറ്റവും വിലപിടിച്ച ഫാൻസി നമ്പറാണിത്. ഖത്തറിൽ വ്യവസായിയായ തൃശൂർ കിഴക്കേക്കോട്ട സ്വദേശി റിലീഫാണ് തന്റെ ഭാര്യയ്ക്ക് സമ്മാനമായി നൽകിയ കാറിന്റെ നമ്പറിനായി 17.15 ലക്ഷം രൂപ മുടക്കിയത്.


പതിനായിരം രൂപ അടിസ്ഥാന വിലയിൽ നിന്നാരംഭിച്ച ലേലത്തിൽ കെഎൽ 08 ബിഎൽ 1 എന്ന നമ്പറിനായി മൂന്നുപേർ വാശിയോടെ മത്സരിച്ചപ്പോൾ 17,15,000 രൂപയ്ക്കു റിലീഫ് നമ്പർ സ്വന്തമാക്കി. പതിനഞ്ചാം വിവാഹ വാർഷിക സമ്മാനമായി ഭാര്യയ്ക്കു റിലീഫ് വാങ്ങി നൽകിയത് 68 ലക്ഷം രൂപയുടെ റേഞ്ച് റോവർ ഇവോക് കാറാണ്. 20% നികുതി കൂടി ചേർത്തപ്പോൾ വില 80 ലക്ഷം കടന്നു. തന്റെ മെഴ്സിഡസ് ബെൻസ് ഇ ക്ലാസ് കാറിന്റെ നമ്പർ ഒന്ന് ആയതിനാൽ ഇതേ നമ്പർ തന്നെ ഭാര്യയുടെ കാറിനും വേണമെന്നു റിലീഫിനു നിർബന്ധം. അങ്ങനെ ഒന്ന് എന്ന നമ്പറിനായി ഒരു ലക്ഷം രൂപ ഫീസടച്ചു കാത്തിരുന്നു.