തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിന്റെ "ന്യൂജനറേഷൻ
പരാതിപ്പെട്ടികൾ' ഹിറ്റാകുന്നു. പൊതുജന പങ്കാളിത്തത്തോടെ ട്രാഫിക്
നിയമലംഘനങ്ങള്‍ തടയാന്നും പരാതികൾ പരിഹരിക്കാനും നടപ്പാക്കിയ
"തേർഡ് ഐ' പദ്ധതിക്ക് യുവജനങ്ങളുടെ ഗംഭീര പിന്തുണ. ഫേസ് ബുക്ക്,
ഇ-മെയിൽ, എസ്.എം.എസ് എന്നിവ വഴി പരാതി അയയ്‌ക്കാം.
ഒരാഴ്‌ച മുൻപ് തുടങ്ങിയ "മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റ്
കേരള' എന്ന ഫേസ് ബുക്ക് പേജ് ഇതുവരെ ലൈക്ക് ചെയ്തത് 28,821
പേരാണ്. ട്രാഫിക് നിയമലംഘനങ്ങൾ ചിത്രങ്ങൾ സഹിതം ഇതിൽ
പോസ്റ്റ് ചെയ്യാം. mvdkerala@gmail.com എന്ന ഇ-മെയിലിലേക്ക് 222
പരാതികൾ എത്തി. 9446033314 എന്ന നമ്പരിലേക്ക് ദിവസവും അനവധി
ഫോൺ കാളുകൾ എത്തുന്നുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ