*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
2016, മാർച്ച് 28, തിങ്കളാഴ്ച
2016, മാർച്ച് 27, ഞായറാഴ്‌ച
നമ്മുടെ രാജ്യത്തൊക്കെ ഇങനെ ഒരു സംവിധാനം സ്വപ്നങളിൽ മാത്രം.....!!!
നമ്മുടെ രാജ്യത്തൊക്കെ ഇങനെ ഒരു സംവിധാനം സ്വപ്നങളിൽ മാത്രം.....!!! വെൽഡൺ യു എ ഇ... !!! (y)
Posted by Hari North Kottachery on Thursday, February 18, 2016
2016, മാർച്ച് 22, ചൊവ്വാഴ്ച
2016, മാർച്ച് 13, ഞായറാഴ്‌ച
കൊച്ചി കഴിഞ്ഞാൽ സൂപ്പർ ലക്ഷ്വറി കാറുകൾ ഏറ്റവും കൂടുതൽ ഇറങ്ങുന്നത് തൃശ്ശൂരിലാണ് ..!!
ഹൈ ലക്ഷ്വറി ആയി തൃശ്ശൂരും... കല്യാൺ ഗ്രൂപിന്റെ ഒരു മാസരാട്ടി കൂടെ ഈ അടുത്ത് കണ്ടപോ തൃപ്തിയായി ...
കൊച്ചി കഴിഞ്ഞാൽ സൂപ്പർ ലക്ഷ്വറി കാറുകൾ ഏറ്റവും കൂടുതൽ ഇറങ്ങുന്നത് തൃശ്ശൂരിലാണ് ..
2016, മാർച്ച് 12, ശനിയാഴ്‌ച
ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കുള്ള മോട്ടോര്‍ വാഹന വകുപ്പ്ഫീസില്‍ പിഴവ് ?
കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്കുകള്‍ നിശ്ചയിച്ചതിലെ അപാകത ജനങ്ങളെ വലക്കുന്നു. ലൈസന്‍സ് പുതുക്കല്‍, മേല്‍വിലാസം മാറ്റല്‍ തുടങ്ങി വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്കുകളുടെ ഇരട്ടിയോളം അധികമായാണ് സോഫ്റ്റ്വെയറില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതുകാരണം അപേക്ഷകര്‍ പല സേവനങ്ങള്‍ക്കും കൂടുതല്‍ തുക നല്‍കേണ്ടിവരുന്നുണ്ട്.
യഥാര്‍ഥത്തില്‍ 600 രൂപ മാത്രം മതിയായ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ഈടാക്കുന്നത് 850 രൂപയാണ്. സോഫ്റ്റ്വെയറില്‍ രജിസ്റ്റര്‍ ചെയ്തതിന്‍െറ അടിസ്ഥാനത്തിലാണ് ഇത്രയുംതുക ഈടാക്കുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം. മേല്‍വിലാസം മാറ്റാനുള്ള നിരക്ക് 350 രൂപയാണെങ്കിലും 550 രൂപയാണ് ഓണ്‍ലൈന്‍ നിരക്ക്. എന്നാല്‍, ഡ്യൂപ്ളിക്കറ്റ് ലൈസന്‍സ് അനുവദിക്കുന്നതിന് 500 രൂപയാണ് നിരക്കെന്ന് 2013ലെ ഉത്തരവില്‍ പറയുന്നു. ഇതിനോടൊപ്പം സര്‍വിസ് ചാര്‍ജായി 50 രൂപയും ഈടാക്കാം.
ലൈസന്‍സ് പുതുക്കുന്നതിന് 50 രൂപ ഫീസും 50 രൂപ സര്‍വിസ് നിരക്കും ഫോറം ഏഴില്‍ ലൈസന്‍സ് നല്‍കുന്നതിന് 200 രൂപയും ഉള്‍പ്പെടെ 300 രൂപയാണ് അടക്കേണ്ടതെന്നും ജോയന്‍റ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ രാജീവ് പുത്തലത്ത് അറിയിച്ചു. ലൈസന്‍സില്‍ മേല്‍വിലാസം മാറ്റുന്നതിന് സര്‍വിസ് ചാര്‍ജായി 50 രൂപയും ഫോറം ഏഴില്‍ ലൈസന്‍സ് നല്‍കുന്നതിന് 200 രൂപയും ഉള്‍പ്പെടെ 250 രൂപയാണ് യഥാര്‍ഥ നിരക്ക്.
2016, മാർച്ച് 9, ബുധനാഴ്‌ച
ട്രാഫിക് നിയമം ലംഘിച്ച പോലീസ് ഓഫീസർക്ക് ഫൈൻ എഴുതിക്കൊടുക്കുന്ന പോലീസുകാരൻ.ഒമാനിൽ നിന്നുള്ള ദൃശ്യം !!
ട്രാഫിക് നിയമം ലംഘിച്ച പോലീസ് ഓഫീസർക്ക് ഫൈൻ എഴുതിക്കൊടുക്കുന്ന പോലീസുകാരൻ.ഒമാനിൽ നിന്നുള്ള ദൃശ്യം. നമ്മുടെ നാട്ടിൽ ഒരിക്കലും നടക്കാനിടയില്ല. ഇവിടെ നിയമം എല്ലാവർക്കും ഒരുപോലെ. നമ്മുടെ പോലീസൊക്കെ ഇവരെ കണ്ടു പഠിക്കണം
Posted by Shaheer Marva on Thursday, November 5, 2015
2016, മാർച്ച് 6, ഞായറാഴ്‌ച
മോട്ടോർ വാഹനവകുപ്പിന്റെ "ന്യൂജനറേഷൻ പരാതിപ്പെട്ടികൾ' ??
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിന്റെ "ന്യൂജനറേഷൻ
പരാതിപ്പെട്ടികൾ' ഹിറ്റാകുന്നു. പൊതുജന പങ്കാളിത്തത്തോടെ ട്രാഫിക്
നിയമലംഘനങ്ങള്‍ തടയാന്നും പരാതികൾ പരിഹരിക്കാനും നടപ്പാക്കിയ
"തേർഡ് ഐ' പദ്ധതിക്ക് യുവജനങ്ങളുടെ ഗംഭീര പിന്തുണ. ഫേസ് ബുക്ക്,
ഇ-മെയിൽ, എസ്.എം.എസ് എന്നിവ വഴി പരാതി അയയ്‌ക്കാം.
ഒരാഴ്‌ച മുൻപ് തുടങ്ങിയ "മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റ്
കേരള' എന്ന ഫേസ് ബുക്ക് പേജ് ഇതുവരെ ലൈക്ക് ചെയ്തത് 28,821
പേരാണ്. ട്രാഫിക് നിയമലംഘനങ്ങൾ ചിത്രങ്ങൾ സഹിതം ഇതിൽ
പോസ്റ്റ് ചെയ്യാം. mvdkerala@gmail.com എന്ന ഇ-മെയിലിലേക്ക് 222
പരാതികൾ എത്തി. 9446033314 എന്ന നമ്പരിലേക്ക് ദിവസവും അനവധി
ഫോൺ കാളുകൾ എത്തുന്നുണ്ട്.
2016, മാർച്ച് 5, ശനിയാഴ്‌ച
2016, മാർച്ച് 4, വെള്ളിയാഴ്‌ച
കാർ കൊണ്ട് പലതും കാണിക്കുന്നവരെ നിങ്ങൾ കണ്ടിട്ടുണ്ടാവും .... ശ്വാസം അടക്കിപിടിച്ചു കാണുക ?
വിശ്വസിക്കാൻ പറ്റാത്ത ഒരു കഴിവ് ..
കാർ കൊണ്ട് പലതും കാണിക്കുന്നവരെ നിങ്ങൾ കണ്ടിട്ടുണ്ടാവും .. പക്ഷെ ഇത് വിശ്വസിക്കാൻ പറ്റാത്ത ഒരു കഴിവ് തന്നെ .. ശ്വാസം അടക്കിപിടിച്ചു കാണുക
ആരോഗ്യ കേരളം
2016, മാർച്ച് 1, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)