Face book vide0s can load take some time. so be patience. !ഫേസ് ബുക്ക് വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക.മണിക്കൂറിൽ 60 വേഗതക്ക് പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട് മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട് മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട് മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച് ജീവൻ അപകടത്തിലാക്കാതിരിക്കുക ! *ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!* *അതു ഊതികെടുത്തരുത്....!*!
Mahindra and Mahindra presents UDAY – the first of its kind unique ownership experience program for small commercial vehicle owners to help them progress in life.
Based on Mahindra’s Rise philosophy the program builds an emotional connect not only with the vehicle driver but also his family too and offers benefits like:
Uday Vidyarthi scholarships for children of members enrolled in Uday programme.
Free accidental insurance benefit of Rs.10 lakhs – benefits extended to vehicle Driver.
നമ്മുടെ നാട്ടിലെ കാര്യം അല്ല , ഇത് ബാംഗ്ലൂർ, ചെന്നൈ അടക്കം ഉള്ള പട്ടണങ്ങളിൽ അടക്കം UBERGO എന്ന പേരില് അവതരിപ്പിക്കുന്ന ടാക്സി സർവീസ് ആണിത് . ഒരു കിലോ മീറ്റർ ഓടാൻ 12 രൂപ , തുടക്ക ആനുകൂല്യം ആയി ഒൻപതു രൂപ , ആനുകൂല്യം ഇല്ലെങ്കിലും നാട്ടിലെ ഓട്ടോ മേടിക്കുന്ന നിരക്കിനേക്കാൾ കുറവ് .
ഹാച് ബാക്ക് കാറുകൾ ആണ് ഇതിനായി ഉപയോഗിക്കുന്നത് .കൂടുതൽ വിവരങ്ങൾ ഇവിടെ ഇത് നമ്മുടെ നാട്ടിൽ വന്നാൽ ഇത് കൊണ്ട് വരുന്ന കമ്പനി യുടെ അവസ്ഥ എന്താകും എന്ന് നമുക്ക് ചർച്ച ചെയ്യാം .
ഇടുങ്ങിയ റോഡിലൂടെയുള്ള യാത്രകളിൽ നിന്ന് മോചനം ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷയായി മോദി സർക്കാർ എത്തുന്നു
തിരുവനന്തപുരത്ത് നിന്നും രണ്ടര മണിക്കൂർ കൊണ്ട് കണ്ണൂരിൽ എത്തുന്ന കാലം വരുമോ? 40 മിനിറ്റ് കൊണ്ട് കൊച്ചിയിലും? 65,000 കോടി മുടക്കി അതിവേഗ റെയിൽ പദ്ധതിക്ക് ചിറക് മുളച്ചു; കൂറ്റൻ തൂണുകളിലൂടെയും ഭൂഗർഭത്തിലൂടെയുമുള്ള യാത്ര അടിപൊളിയാകും; ഏഴിടങ്ങളിൽ മാത്രം സ്റ്റോപ്പ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എക്സ്‌പ്രസ് ഹൈവേയും അതിവേഗ റെയിൽ ഇടനാഴിയുമെല്ലാം കേരളം പലപ്പോഴും ചർച്ച ചെയ്തതാണ്. പല കാരങ്ങൾ കൊണ്ട് നടക്കാതെ പോയി. ഇടുങ്ങിയ റോഡിലൂടെയുള്ള യാത്രകളിൽ നിന്ന് മോചനം ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷയായി മോദി സർക്കാർ എത്തുന്നു. കേരളത്തിന്റെ മനസ്സ് അറിഞ്ഞൊരു പദ്ധതി അണിയറയിൽ ഒരുക്കുകയാണ് കേന്ദ്ര സർക്കാർ. ചർച്ചകൾ ഈ വേഗതയിൽ നീങ്ങിയാൽ രണ്ടര മണിക്കൂർ കൊണ്ട് നമുക്ക് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താം. അടുത്ത കേന്ദ്ര റെയിൽ ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. അതുകഴിഞ്ഞാൽ ഉടൻ ഈ പദ്ധതി യാഥാർത്ഥ്യമാകും.
ഇത് സാധ്യമാക്കുന്ന തിരുവനന്തപുരം കണ്ണൂർ അതിവേഗ റെയിൽ ഇടനാഴിയുടെ ആദ്യഘട്ട പഠനം പൂർത്തിയായി. 430 കിലോമീറ്റർ 145 മിനിറ്റ് കൊണ്ട് എത്തുന്നവിധമാണ് പാതയിലെ ട്രെയിൻ ഓട്ടം. തൂണുകളിൽ സ്ഥാപിക്കുന്ന പാളത്തിലൂടെയാണ് യാത്രയെന്നതിനാൽ താരതമ്യേന സ്ഥലം ഏറ്റെടുക്കുന്നത് കുറച്ചുമതിയാകും. ഡി.എം.ആർ.സി.യാണ് പ്രാഥമിക പഠനം നടത്തിയത്. സ്ഥലം ഏറ്റെടുക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങളാണ് ഇതിന് പ്രേരിപ്പിച്ചത്. കേരളത്തെ നന്നായി അറിയാവുന്ന മലയാളിയുടെ മെട്രോ മാൻ ഇ ശ്രീധരന്റെ അഭിപ്രായ നിർദ്ദേശങ്ങൾ കണക്കിലെടുത്താണ് ഈ പദ്ധതി. റെയിൽവേയുടെ മുഖ്യ ഉപദേഷ്ടാവ് കൂടിയാണ് ശ്രീധരൻ. അതിവേഗ റെയിൽ പദ്ധതികളുടെ നടത്തിപ്പിന്റെ ചുമതല മോദി ഏൽപ്പിച്ചിരിക്കുന്നതും ശ്രീധരനെയാണ്.
നരേന്ദ്ര മോദി സർക്കാർ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പ്രഖ്യാപിച്ച റെയിൽ ഇടനാഴി പദ്ധതികളിൽ ആദ്യം പ്രാഥമിക പഠനം പൂർത്തിയാക്കിയത് തിരുവനന്തപുരം കണ്ണൂർ പാതയാണ്. വൈകാതെ വിശദമായ പദ്ധതിരേഖ സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിക്കും.
സാധാരണ റെയിൽവേ പാളങ്ങളുടെ സ്റ്റാൻഡേർഡ് ഗെയ്ജ് ആയിരിക്കും അതിവേഗ റെയിൽവേയിൽ ഉപയോഗിക്കുക. ഒരു ട്രെയിനിൽ എട്ട് കോച്ചുകളുണ്ടാകും. 3.4 മീറ്റർ വീതിയുള്ള എ.സി. കോച്ചുകളിൽ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് എന്നിവ ഉണ്ടാകും. യാത്രക്കാരുടെ എണ്ണം 817. മണിക്കൂറിൽ 350 കിലോമീറ്ററാണ് വേഗം. തിരുവനന്തപുരത്ത് നിന്ന് കൊച്ചിവരെ എത്താൻ 40 മിനിറ്റ് മതി. കണ്ണൂർവരെയെത്താൻ 145 മിനിറ്റും.
പാതയുടെ 190 കിലോമീറ്റർ ദൂരം ഉയർന്ന തൂണുകളിലൂടെയാണ് പോകുക. 110 കിലോമീറ്റർ ഭൂഗർഭ പാതയിലൂടെയാണ്്. 21 കിലോമീറ്റർ ഉയർന്ന പ്രദേശങ്ങൾ മുറിച്ച് നിരപ്പാക്കിയും 61 കിലോമീറ്റർ കട്ട് ആൻഡ് ബാങ്ക് പ്രകാരവും 36 കിലോമീറ്റർ കട്ട് ആൻഡ് കവർ പ്രകാരവുമാണ് നിർമ്മിക്കുന്നത്. ആകെ ഒമ്പത് സ്റ്റേഷനുകൾ ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശ്ശൂർ, വളാഞ്ചേരി, കോഴിക്കോട്, കണ്ണൂർ എന്നിവയാണ് സ്റ്റേഷനുകൾ. ഭൂകമ്പത്തെപ്പോലും പ്രതിരോധിക്കുന്ന ടണലുകളായതിനാൽ അതിന് മുകളിലുള്ള നിർമ്മിതികൾക്ക് കേടുപാട് ഉണ്ടാകില്ലെന്ന് പഠനത്തിൽ പറയുന്നു. ടണലിലൂടെ ട്രെയിൻ കടന്നുപോകുന്നതിന്റെ പ്രകമ്പനംപോലും പുറത്ത് അനുഭവപ്പെടില്ല.
2016 ൽ പണി തുടങ്ങിയാൽ 2022 ൽ സർവീസ് തുടങ്ങാനാകും. ആദ്യഘട്ടം തിരുവനന്തപുരം മുതൽ കൊച്ചി വരെ. ആകെ 600 ഹെക്ടർ സ്ഥലം ഏറ്റെടുക്കണം. 3800 ൽപ്പരം കെട്ടിടങ്ങൾ മാറ്റേണ്ടിവരും. 36000 ൽപ്പരം മരങ്ങളും. മരങ്ങൾ മാറ്റിസ്ഥാപിക്കാൻ വഴിതേടും. കഴിയാത്തതിന് പകരം പുതിയത് വച്ചുപിടിപ്പിക്കും. 65000 കോടി രൂപയാണ് ചെലവ്. കുറഞ്ഞ പലിശ നിരക്കിലുള്ള വിദേശ വായ്പ ഇതിന് വേണ്ടിവരും. ദേശീയപാതക്ക് സ്ഥലം ഏറ്റെടുക്കുമ്പോൾ നൽകുന്ന രീതിയിൽ വിപണിവില പ്രകാരമുള്ള നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കണമെന്നാണ് പഠനത്തിൽ പറയുന്നത്. ഇത് കേന്ദ്ര സർക്കാർ ഉടൻ അംഗീകരിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ 2016ൽ തന്നെ അതിവേഗ റെയിൽ പദ്ധതിയുടെ പണി തുടങ്ങും.
അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായാണ് അതിവേഗ റെയിൽ പദ്ധതികൾ കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്നത്. ദക്ഷിണ സംസ്ഥാനങ്ങളെ ബന്ധപ്പെടുത്തുന്ന മറ്റൊരു പദ്ധതിയിലും കേരളം ഉൾപ്പെടുന്നുണ്ട്. ഇതിന് പുറമേയാണ് കേരളത്തെ മാത്രം ബന്ധപ്പെടുത്തുന്ന പദ്ധതി. കേരളവും ഇത്തരം പദ്ധതിയുടെ സാധ്യതകൾ ആരാഞ്ഞിരുന്നു. എന്നാൽ സാമ്പത്തിക പരാധീനതകളും സ്ഥലം ഏറ്റെടുക്കുന്നതിലെ വിവാദവും മൂലം ഉപേക്ഷിക്കുകയായിരുന്നു. ഇതിനാണ് കേന്ദ്ര സർക്കാർ നീക്കത്തിലൂടെ പുതിയ പ്രതീക്ഷ വരുന്നത്
വിവിധ വിഭാഗങ്ങളിലായി 24 കോച്ചുകളാണ് ഭോപ്പാലിലെ കോച്ച് റിഹാബിലിറ്റേഷന്‍ സെന്ററില്‍ വികസിപ്പിച്ചത്. ഭോപ്പാലിനും ബിനാക്കും ഇടയില്‍ ഇവയുടെ പരീക്ഷണ ഓട്ടവും നടത്തി. ഭോപ്പാല്‍: ദീര്‍ഘയാത്രക്ക് അത്ര സുഖമുള്ള അനുഭവമല്ല ഇന്ത്യന്‍ റെയില്‍വേ നല്‍കുന്നതെന്ന പരാതിയുള്ളവര്‍ക്ക് അല്‍പ്പം ആശ്വസിക്കാം. മറ്റ് രാജ്യങ്ങളിലെ തീവണ്ടികളിലേതുപോലെ മികച്ച ഇരിപ്പിടങ്ങളും അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേയും തയ്യാറെടുക്കുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഈ മുഖം മിനുക്കല്‍.
വിവിധ വിഭാഗങ്ങളിലായി 24 കോച്ചുകളാണ് ഭോപ്പാലിലെ കോച്ച് റിഹാബിലിറ്റേഷന്‍ സെന്ററില്‍ വികസിപ്പിച്ചത്. ഭോപ്പാലിനും ബിനാക്കും ഇടയില്‍ ഇവയുടെ പരീക്ഷണ ഓട്ടവും നടത്തി.
യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? അതും സര്‍ക്കാര്‍ വണ്ടിയില്‍ യാത്രചെയ്യുന്നത്. എങ്കില്‍ സഹായിക്കാന്‍ ഒരു ആപ്പും ബ്ലോഗും, ഫേസ്ബുക്ക് പേജും കൂടാതെ ആനവണ്ടി ഡോട്ട് കോം(aanavandi.com) എന്ന വെബ് സൈറ്റും തയറാണ്. ആനവണ്ടി ഫേസ്ബുക്ക് പേജില്‍ കെ.എസ്.ആര്‍.ടി.സിയുടെ സര്‍വിസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്.
കൂടാതെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ബസുകളുടെ വിവരങ്ങളും. ഏതൊക്കെ ഡിപ്പോയില്‍ നിന്നുമാണ് ബസുകള്‍ പുറപ്പെടുന്നത്, പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയം എന്നിവ കൂടാതെ ആ സ്ഥലത്തെക്കുറിച്ചുള്ള ചെറു വിവരണവും ഈ ഫേസ് ബുക്ക് പേജില്‍ കാണാം.
ഇനി വിശദമായ വിവരങ്ങളാണ് വേണ്ടതെങ്കില്‍ കെ.എസ്.ആര്‍.ടി.സി ബ്ലോഗ് സന്ദര്‍ശിക്കാം. ബസുകളുടെ സമയവിവരം കൃത്യമായി അറിയാനുള്ള സംവിധാനവും ബ്ലോഗിലുണ്ട്.
കെ.എസ്.ആര്‍.ടി.സിയെ പ്രൊമോട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടി.സി ബ്ലോഗ് എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയാണ് ഇതിനു പിന്നില്‍. 2008 ല്‍ കോഴഞ്ചേരി സ്വദേശിയായ സുജിത് ഭക്തന്‍ ആണ് കെ.എസ്.ആര്‍.ടി.സി ബ്ലോഗ് ആരംഭിച്ചത്.
കെ.എസ്.ആര്‍.ടി.സിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തികൊണ്ടുള്ള ഒരു വെബ്‌സൈറ്റായിരുന്നു ആദ്യം ഇത്. ഈ ബ്ലോഗ് ദിനം പ്രതി പതിനായിരത്തിലധികം ആളുകള്‍ സന്ദര്‍ശിക്കുന്നുണ്ട്.
കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ ബസുകളുടേയും ചിത്രങ്ങള്‍ അടങ്ങിയ ഇമേജ് ഡാറ്റാബേസ് രണ്ടു വര്‍ഷം മുന്‍പ് ടീം തയാറാക്കിയിരുന്നു. എറണാകുളത്തുള്ള ഗ്രീന്‍ഫോസ് ടെക്‌നോളജിസ് എന്ന ഐ.ടി സ്ഥാപന ഉടമയായ ശ്രീനാഥ് ആണ് ആനവണ്ടി വെബ് സൈറ്റ് ഉണ്ടാക്കാന്‍ ടീം കെ.എസ്.ആര്‍.ടി.സിക്ക് സഹായം നല്‍കിയത്. FOR MORE DETAILS CLICK HERE
എല്ലാ ഉത്പന്നങ്ങളുടെയും വിലയും വിശദാംശങ്ങളും www.toyotapartsconnect.in വെബ്സൈറ്റിലുണ്ട്. ക്രെഡിറ്റ് - ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ഓണ്‍ലൈനിലൂടെ പണമടച്ച് സ്പെയര്‍പാട്സും ആക്സസറീസും വാങ്ങാം. നിലവില്‍ ബെംഗളൂരുവില്‍ മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. അധികം വൈകാതെ മറ്റു നഗരങ്ങളിലും ഇത് ലഭ്യമാകും. ബ്രേക്ക് പാഡ് , ക്ലച്ച് പ്ലേറ്റ് , വെപ്പര്‍ ബ്ലേഡ് , ഓയില്‍ ഫില്‍ട്ടര്‍ തുടങ്ങിയ 400 ടൊയോട്ട സ്പെയര്‍ പാര്‍ട്സും 30 അംഗീകൃത ആക്സസറികളും വെബ്‍സൈറ്റില്‍ വില്‍പ്പനയ്ക്കുണ്ട്. ഓരോ മോഡലിന്റെയും ഘടകങ്ങള്‍ വേഗത്തിലും ലളിതമായും കണ്ടുപിടിച്ച് ഓര്‍ഡര്‍ ചെയ്യാവുന്നവിധമാണ് വെബ്‍സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിലാദ്യമായി ഓണ്‍ലൈനിലൂടെ സ്പെയര്‍പാര്‍ട്സും, ആക്സസറികളും ലഭ്യമാക്കിയിരിക്കുകയാണ് ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍.