തിരുവനന്തപുരം: പാസഞ്ചർ ട്രെയിനുകളിലും അൺറിസർവ്ഡ് കോച്ചുകളിലും യാത്ര ചെയ്യാനുള്ള ടിക്കറ്റെടുക്കാനും സീസൺ പാസ് പുതുക്കാനും പ്ളാറ്റ് ഫോം ടിക്കറ്റെടുക്കാനും മാർച്ച് ഒന്നുമുതൽ പുതിയ റെയിൽ വൺ ആപ്പ് നിലവിൽവരും. നിലവിലെ യു.ടി.എസ് ഒാൺ മൊബൈൽ ആപ്പ് മാർച്ച് ഒന്നുമുതൽ പിൻവലിക്കുമെന്ന് റെയിൽവേ അറിയിച്ചു. യു.ടി.എസ് ആപ്പ് വാലറ്റിൽ ബാലൻസ് തുക ഉണ്ടെങ്കിൽ അത് റെയിൽ വൺ ആപ്പിലും ഉപയോഗിക്കാനാകും. റെയിൽ വൺ ആപ്പിൽ നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ്, ജിപേ, യു.പി.ഐ എന്നിവയിലൂടെയും പണമടയ്ക്കാം.
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
2026 ഫെബ്രുവരി 9, തിങ്കളാഴ്‌ച
2026 ഫെബ്രുവരി 5, വ്യാഴാഴ്‌ച
ലേണേഴ്‌സ് ലൈസൻസ് പുതുക്കാൻ കണ്ണുപരിശോധന ഒഴിവാക്കി
തിരുവനന്തപുരം: ലേണേഴ്‌സ് ലൈസൻസ് പുതുക്കുന്നതിനുള്ള കണ്ണുപരിശോധന മോട്ടോർവാഹനവകുപ്പ് ഒഴിവാക്കി. ലേണേഴ്‌സ് ലൈസൻസിന് ആറുമാസമാണ് കാലാവധി.
ഇതിനുള്ളിൽ ലൈസൻസ് നേടാൻ കഴിയാത്തവർക്ക് ലേണേഴ്‌സ് ലൈസൻസ് പുതുക്കേണ്ടിവരും. വീണ്ടും കണ്ണുപരിശോധന നടത്തി സാക്ഷ്യപത്രം ഹാജരാക്കണമെന്നാണ് നിലവിലെ വ്യവസ്ഥ.
ലൈസൻസ് ടെസ്റ്റ് പാസാകുന്ന ദിവസംതന്നെ ഡിജിറ്റൽ ലൈസൻസ് നൽകാനും തീരുമാനമായി. വെഹിക്കിൾ ഇൻസ്പെക്ടറും അസി. വെഹിക്കിൾ ഇൻസ്പെക്ടറും അടങ്ങുന്ന സംഘത്തിന് ദിവസം 40 ഡ്രൈവിങ് ടെസ്റ്റും 50 വാഹനഫിറ്റ്‌നസ് പരിശോധനയും നടത്താൻ അനുമതിനൽകി. ഇതോടെ ഫിറ്റ്‌നസിനുള്ള തിരക്ക് കുറയും.
2026 ജനുവരി 10, ശനിയാഴ്‌ച
കൂട്ടിയിടി ഒഴിവാക്കാൻ 'വെഹിക്കിള്‍ ടു വെഹിക്കിള്‍' ആശയവിനിമയ സംവിധാനം വരുന്നു; പ്രവര്‍ത്തിക്കാൻ മൊബൈല്‍ നെറ്റ്‌വര്‍ക്കോ ഇന്റര്‍നെറ്റോ ആവശ്യമില്ല
ന്യൂഡല്‍ഹി: ഇന്ത്യൻ നിരത്തുകളിലെ സുരക്ഷ വർധിപ്പിക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി വാഹനങ്ങള്‍ തമ്മില്‍ നേരിട്ട് സംസാരിക്കുന്ന 'വെഹിക്കിള്‍ ടു വെഹിക്കിള്‍' (വി2വി) സാങ്കേതികവിദ്യ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.
കനത്ത മൂടല്‍മഞ്ഞിലോ വളവുകളിലോ ഡ്രൈവറുടെ കണ്ണില്‍പ്പെടാത്ത അപകടസാധ്യതകളെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നല്‍കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഈ വർഷം അവസാനത്തോടെ പദ്ധതി രാജ്യത്ത് വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന പത്യേക ചിപ്പ് വഴി സമീപത്തെ മറ്റ് വാഹനങ്ങളുമായി വേഗത, ദിശ, ദൂരം തുടങ്ങിയ വിവരങ്ങള്‍ തത്സമയം പങ്കുവയ്ക്കുന്ന സംവിധാനമാണിത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് പ്രവർത്തിക്കാൻ മൊബൈല്‍ നെറ്റ്വർക്കിന്റെയോ ഇന്റർനെറ്റിന്റെയോ സഹായം ആവശ്യമില്ല എന്നതാണ്. സിം കാർഡിന് സമാനമായ ചെറിയ ഉപകരണം വഴിയാണ് സിഗ്നലുകള്‍ കൈമാറുന്നത്. മുന്നിലുള്ള വാഹനം പെട്ടെന്ന് ബ്രേക്ക് ഇട്ടാലോ, റോഡരികില്‍ വാഹനം കേടായി കിടന്നാലോ പിന്നാലെ വരുന്ന വാഹനങ്ങള്‍ക്ക് ഉടൻ തന്നെ ഡിജിറ്റല്‍ മുന്നറിയിപ്പ് ലഭിക്കും.
കനത്ത മൂടല്‍മഞ്ഞിലോ മഴയിലോ ഡ്രൈവർക്ക് മുന്നിലെ വാഹനങ്ങളെ കാണാൻ കഴിയാത്ത സാഹചര്യത്തില്‍ ഈ സാങ്കേതികവിദ്യ ഏറെ ഫലപ്രദമാകും. വാഹനത്തിന്റെ മുൻവശത്ത് നിന്നുള്ള വിവരങ്ങള്‍ മാത്രമല്ല, വശങ്ങളില്‍ നിന്നും പിന്നില്‍ നിന്നും അമിതവേഗത്തില്‍ വരുന്ന വാഹനങ്ങളെക്കുറിച്ചും ഡ്രൈവർക്ക് അലേർട്ട് ലഭിക്കുന്നതിനാല്‍ '360 ഡിഗ്രി സുരക്ഷ' ഉറപ്പാക്കുന്ന സംവിധാനമാണിത്.
ഏകദേശം 5,000 കോടി രൂപ ചെലവ് വരുന്നതാണ് ഈ പദ്ധതിയെന്ന് മന്ത്രാലയം വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ പുറത്തിറങ്ങുന്ന പുതിയ വാഹനങ്ങളിലായിരിക്കും ഈ സംവിധാനം നിർബന്ധമാക്കുക. നിലവില്‍ പ്രീമിയം കാറുകളിലുള്ള 'അഡാസ്' സംവിധാനത്തിനൊപ്പം വി2വി കൂടി ചേരുന്നതോടെ സുരക്ഷാ കവചം ഇരട്ടിയാകും. എന്നാല്‍ ഈ സംവിധാനം ഏർപ്പെടുത്തുന്നതിലൂടെ വാഹനങ്ങളുടെ വിലയില്‍ എത്ര വർധനവുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.
2026 ജനുവരി 2, വെള്ളിയാഴ്‌ച
സീസൺ ടിക്കറ്റ് ഇനി യുടിഎസ് ആപ്പിൽ കിട്ടില്ല; പകരം 'റെയിൽ വൺ', നിർദേശവുമായി റെയിൽവേ.
റയിൽവേ ആപ്പായ യുടിഎസ് ഓൺ മൊബൈൽ ആപ്പിൽ (അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം) ഇനി സീസൺ ടിക്കറ്റ് ലഭിക്കില്ല. റെയിൽവേയുടെ പുതിയ ആപ്പായ 'റെയിൽ വൺ' ആപ്പിലൂടെ സീസൺ ടിക്കറ്റ് എടുക്കാനും പുതുക്കാനും റെയിൽവേ നിർദേശിച്ചു.
എല്ലാ സേവന ആപ്പുകളെയും ഉൾപ്പെടുത്തി റെയിൽവേ ഏകീകരിച്ച ആപ്പാണ് റെയിൽ വൺ. സാധാരണ ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റും യുടിഎസ് ആപ്പിൽ ലഭിക്കും. നിലവിൽ യുടിഎസ് വഴി സീസൺ ടിക്കറ്റ് എടുത്തവർക്ക് 'ഷോ ടിക്കറ്റിൽ' അത് നിലനിൽക്കും.
2026 ജനുവരി 14 മുതൽ ജൂലൈ 14 വരെ റെയിൽ വൺ ആപ്പ് വഴി റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ വാങ്ങുമ്പോൾ മൂന്നുശതമാനം ഇളവ് ലഭിക്കും. ഏതെങ്കിലും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കണം. നിലവിൽ, RailOne ആപ്പിൽ R-wallet പേയ്‌മെൻ്റ് വഴി റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് 3 ശതമാനം ക്യാഷ്ബാക്ക് നൽകുന്നു.


