കെഎസ്‌ആര്‍ടിസി ബസുകളില്‍ ഡ്രൈവര്‍മാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസുകളില്‍ ഡ്രൈവര്‍മാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി. വലിയ വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിലാണ് കെഎസ്‌ആര്‍ടിസിയും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത്.എല്ലാ ബസുകളിലും ഡ്രൈവര്‍ സീറ്റില്‍ ബെല്‍റ്റ് സ്ഥാപിക്കാൻ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇത് നടപ്പാക്കും.
ജില്ലാ വര്‍ക്ക് ഷോപ്പുകളില്‍ ഇതിനുള്ള നടപടികള്‍ക്ക് തുടക്കമായിട്ടുണ്ട്. എല്ലാ ബസുകളിലും സീറ്റ് ബെല്‍റ്റ് സ്ഥാപിച്ചു എന്ന് ഉറപ്പു വരുത്താനും ഡ്രൈവര്‍മാര്‍ക്ക് ബോധവത്ക്കരണം നടത്താനും ഹെഡ് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ മുതല്‍ മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്.