*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
2019, ഒക്‌ടോബർ 23, ബുധനാഴ്‌ച
വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുമ്പോൾ,,,,,,,?
• ചെറിയ വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുമ്പോൾ ഫസ്റ്റ് ഗിയറിലോ, സെക്കൻഡ് ഗിയറിലോ മാത്രം ഓടിക്കുക.
• ഗിയർ മാറ്റാൻ ശ്രമിക്കരുത്. മാറ്റുമ്പോൾ എക്സോസ്റ്റിലൂടെ വെള്ളം ഇരച്ചുകയറി എൻജിൻ നിശ്ചലമാകാം.
• എൻജിൻ ഓഫ് ആയാൽ പിന്നെ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. സ്റ്റാർട്ട് ചെയ്യുമ്പോൾ എൻജിനിലേക്ക് വായു എത്തിക്കുന്ന എയർ ഇൻടേക്ക് സംവിധാനം വഴി വെള്ളം എൻജിനിലേക്കെത്തും.
• ഈർപ്പം കേറിയിരിക്കുന്ന അവസരത്തിൽ ക്രാങ്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ എൻജിൻ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്.
• വെള്ളക്കെട്ടിൽപെട്ടാൽ വാഹനം തള്ളി വെള്ളമില്ലാത്തിടത്തേക്ക് മാറ്റുക. പിന്നീട് കെട്ടിവലിച്ച് അടുത്തുള്ള വർക്ക്ഷോപ്പിൽ എത്തിക്കുക.
• മുന്നിലെ വാഹനത്തിൽ വെള്ളം കേറിയിട്ടില്ലെന്നു കരുതി വെള്ളക്കെട്ടിലൂടെ മുന്നോട്ടു പോകാൻ ശ്രമിക്കരുത്. കാരണം ഓരോ വാഹനത്തിന്റെയും എൻജിൻ ഡിസൈൻ അനുസരിച്ച് എയർ ഇൻടേക് സംവിധാനത്തിന്റെ ഉയരം വ്യത്യസ്തമായിരിക്കും. അതിനാൽ വെള്ളത്തിൽ മുങ്ങിയ വാഹനത്തിലെ എൻജിനിൽ വെള്ളം കയറിയിട്ടില്ലെങ്കിലും നിങ്ങളുടെ വാഹനത്തിന്റെ എൻജിനിൽ വെള്ളം കയറാം.
കഴിയുമെങ്കിൽ പെരുമഴയത്ത് ഡ്രൈവ് ചെയ്യാതിരിക്കുക. റോഡ് വ്യക്തമായി കാണാൻ സാധിക്കുന്നില്ലെങ്കിൽ അത് അപകടം ക്ഷണിച്ചുവരുത്തലാകും. അഥവാ ഡ്രൈവ് ചെയ്യേണ്ടി വരുമ്പോൾ ഫോഗ്‌ലാംപ്, ഹെഡ്‌ലൈറ്റ് (ഡിം മോഡ്) ഓൺ ചെയ്യുക. അമിത വേഗമെടുക്കാതെ പതുക്കെ ഓടിക്കുക. റോഡരുകിൽ പാർക്ക് ചെയ്യേണ്ട അവസരങ്ങളിൽ ഹസാഡ് ലൈറ്റ് ഓൺ ചെയ്യാം. മഴയത്ത് എസി കുറച്ചിടുമ്പോൾ ഗ്ലാസിൽ മിസ്റ്റ് പിടിക്കും. ഇതൊഴിവാക്കാൻ ഇൻടേക്ക് എയർ സർക്കുലേറ്റ് മോഡ് സിലക്ട് ചെയ്യുക. പുറത്തെ എയർ വലിച്ചെടുക്കുമ്പോൾ കാറിനകത്തും പുറത്തും ഒരേ ഊഷ്മാവ് ആയിരിക്കും. കാറിനകത്തെ ഊഷ്മാവ് 20–22 ഡിഗ്രി സെൽഷ്യസ് ആയി സെറ്റ് ചെയ്യുക. ഇത് മിസ്റ്റ് ഒഴിവാക്കും.
എൻജിനിൽ വെള്ളം കയറിയാൽ ഇൻഷുഷൻസ് പരിരക്ഷ
മഴയത്ത് എൻജിനകത്തേക്കു വെള്ളം കയറി തകരാർ സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. എന്നാൽ വാഹനം വെള്ളക്കെട്ടിലേക്കിറക്കി ഓടിച്ചതിനു ശേഷമാണ് തകരാർ സംഭവിക്കുന്നതെങ്കിൽ ഇൻഷുറൻസ് ലഭിക്കില്ല. വാഹനം പാർക്ക് ചെയ്തിരിക്കുമ്പോഴോ ഡ്രൈവ് ചെയ്യുന്നതിനിടെ പെട്ടെന്നു വെള്ളപ്പൊക്കം ഉണ്ടായി എൻജിനകത്തു വെള്ളം കയറിയാൽ പരിരക്ഷ ലഭിക്കും. ശ്രദ്ധിക്കുക, വെള്ളം കയറിയ എൻജിൻ ഓൺ ആക്കാൻ ശ്രമിച്ച് കാർ തകരാറിലായാൽ ഇൻഷുറൻസ് ലഭിക്കുകയില്ല. അതു മറച്ചുവച്ചാൽ തന്നെ, നിങ്ങൾ എൻജിൻ ഓൺ ആക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് സാങ്കേതിക പരിശോധനയിൽ അറിയാൻ കഴിയും.
2019, ഒക്‌ടോബർ 19, ശനിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)