പ്രായമാകാത്ത കുട്ടികളേയും, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്ന വിദ്യാർത്ഥികളേയും പോലീസ് പിടികൂടപ്പെടുമ്പോള്‍ അത്തരം വാഹനങ്ങളിലെ 90% വിദ്യാർത്ഥികളുടെ പിതാക്കന്മാരും ഗൾഫു നാടുകളിലാണുണ്ടാവുക.
കേരള സംസ്ഥാന ഗവർണമെന്റിന്റ പുതിയ നിയമപ്രകാരം പിടികൂടപ്പെടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ മേൽ കേസ് എടുക്കേണ്ടി വരുന്ന ഘട്ടത്തിൽ പിതാവ് നാട്ടിലില്ലാത്ത അവസ്ഥയിൽ മാതാവിൻറെ പേരിൽ കേസ് റജിസ്റ്റർ ചെയേണ്ടി വരുകയും സ്ത്രീകളെ (മാതാവിനെ) സ്റ്റേഷനിൽ വിളിച്ച് വരുത്തേണ്ട അവസ്ഥയും വന്നു ചേരുന്നുണ്ട്.
അതു കൊണ്ട് ഗൾഫിലുള്ള പിതാക്കൾ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുവാനായി നാട്ടിലുള്ള ബന്ധുക്കളെ പ്രത്യകം ചുമതലപ്പെടുത്തണമെന്നപേക്ഷിക്കുന്നു. വാഹനാപകടങ്ങള്‍ ക്രമാതീതമായി കൂടി വരുന്ന ഈ സാഹചര്യത്തിൽ ട്രാഫിക് നിയമം കർശനമായിത്തന്നെ നടപ്പിൽ വരുത്താന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഭാഗത്ത് നിന്നുമുള്ള ഈ മുന്നറിയിപ്പ്.
നിയമ ലംഘകരായ കുട്ടികളെ പിടി കൂടുന്ന അതേ സ്പോട്ടിൽ വെച്ച് തന്നെ “എഫ് എെ ആർ” എഴുതുന്നതിനാൽ കേസ് ചാർജ് ചെയ്യപ്പെടുമെന്ന കാര്യം 100% ഉറപ്പാണ്.നമ്മുടെ മക്കൾ അപകടങ്ങളിൽ പെട്ടു പോകാതിരിക്കുവാനും, കേസും കോടതിയുമായി ബുദ്ധിമുട്ട് അനുഭവിക്കാതിരിക്കുവാനും എല്ലാ രക്ഷിതാക്കളും ഗൗരവമായിത്തന്നെ ഈ മുന്നറിയിപ്പ് കണക്കിലെടുക്കണമെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു.
Vatakara police