*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
2015, മേയ് 28, വ്യാഴാഴ്ച
2015, മേയ് 26, ചൊവ്വാഴ്ച
മാന്യമായും സുരക്ഷിതമായും വാഹനം ഓടിക്കുന്ന യൂട്യൂബ് വീഡിയോ !!
കേരളാ മോട്ടോര്‍ വാഹനവകുപ്പിന്റെ അറിവിലേക്ക് !!
കേരളാ മോട്ടോര്‍ വാഹനവകുപ്പിന്റെ അറിവിലേക്ക്, ചുവടേ കാണിച്ചിരിക്കുന്ന ചിത്രം കേരളാ മോട്ടോര്‍ വാഹന വകുപ്പ് വാഹനമോടിക്കാനുള്ള അനുമതിയോടുകൂടി തരുന്ന ഒര്‍ജിനല്‍ ലൈസന്‍സിന്റെ ഒരു മാതൃകയാണ്. വളരെ വൃത്തിയോടുകൂടി കത്രിക ഉപയോഗിച്ച് മുറിച്ചു മടക്കി ലാമിനേറ്റ് ചെയ്ത് അര്‍ഹതപ്പെട്ടവരിലേക്ക് മോട്ടോര്‍ വാഹനവകുപ്പ് എത്തിച്ചു തരുന്ന ഈ ലൈസന്‍സിന് പല വിദേശ രാജ്യങ്ങളിലും പുല്ലു വില പോലുമില്ലെന്ന് ആദ്യമേ തന്നെ അറിയിച്ചുകൊള്ളട്ടെ.
സൗദി അറേബ്യ ഉള്‍പ്പെടെ പല ഗള്‍ഫ് രാജ്യങ്ങളിലും ഒര്‍ജിനല്‍ ഇന്ത്യന്‍ ലൈസന്‍സുള്ളവര്‍ക്ക് നേരിട്ട് ടെസ്റ്റിന് ഹാജരായി അവിടുത്തെ ലൈസന്‍സ് കരസ്ഥമാക്കാന്‍ സാധിക്കും. പക്ഷേ, കേരളാ മോട്ടോര്‍ വാഹനവകുപ്പിന്റെ ഒര്‍ജിനല്‍ എന്ന് അവകാശപ്പെടുന്ന ഈ ലൈസന്‍സിന് പല രാജ്യങ്ങളും നല്‍കുന്ന വില ഡ്യൂപ്ളിക്കേറ്റ് എന്ന പഴിയും , ചവറ്റു കുട്ടയുമാണ്. ലൈസന്‍സ് ഡ്യൂപ്ളിക്കേറ്റാണെന്ന് അവര്‍ പറയാനുള്ള കാരണങ്ങള്‍ താഴെ പറയുന്നവാണ്....
1.അപേക്ഷകന്റെ ഒര്‍ജിനല്‍ ഫോട്ടോഗ്രാഫിനു പകരം ഫോട്ടോയുടെ സ്കാന്‍ഡ് കളര്‍ കോപ്പി പതിച്ചിരിക്കുന്നത്.
2.ഒര്‍ജിനല്‍ ലൈസന്‍സോ,സര്‍ട്ടിഫിക്കറ്റുകളോ ആരും ലാമിനേറ്റ് ചെയ്യാറില്ല എന്ന വാദം.
3.മെഷീന്‍ റീഡബിള്‍ ആയ ചിപ്പ് പോലുള്ളതോ, മാഗ്നറ്റിക് സെന്‍സര്‍ ടേപ്പുകളോ ഇല്ലാത്തത്.
4.രണ്ട് കഷ്ണം പേപ്പര്‍ വെട്ടി എടുത്തിട്ട്, അതുപോലും തിരിച്ചറിയും വിധം ലാമിനേറ്റ് ചെയ്തിരിക്കുന്നത്.
സാക്ഷരതയിലും,വിദ്യാഭ്യാസത്തിലും മുന്‍പന്തിയിലെന്ന് അവകാശപ്പെടുന്ന, സര്‍വ്വോപരി വിദേശരാജ്യങ്ങളില്‍ ധാരാളമായി ജോലി ചെയ്യുന്ന മലയാളിയുടെ സ്വന്തം മോട്ടോര്‍ വാഹന വകുപ്പായ കേരളാ മോട്ടോര്‍ വാഹന വകുപ്പ് ഇത്ര നിരുത്തരവാദിത്തപരമായും, സാമാന്യ ബോധമില്ലാതെയും ചെയ്ത പ്രവൃത്തി മൂലം മലയാളി വിദേശികളുടെ മുന്നിലും,അന്യ സംസ്ഥാനക്കാരുടെ മുന്നിലും തലകുനിച്ച് നില്‍ക്കേണ്ടിവരികയാണ്. മറ്റു സംസ്ഥാനങ്ങള്‍ നല്‍കിവരുന്ന ലൈസന്‍സുകള്‍ ഒരിക്കലെങ്കിലും നോക്കിയിരുന്നെങ്കില്‍ കേരളാ മോട്ടോര്‍ വകുപ്പ് ഇത്ര 'ധീര'മായ ഒരു കൃത്യത്തിന് മുതിരില്ലായിരുന്നു.
ദയവായി ഇനിമുതലെങ്കിലും മറ്റുള്ളവരുടെ മുന്നില്‍ കാണിക്കാന്‍ കൊള്ളാവുന്ന ലൈസന്‍സുകള്‍ നല്‍കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അപേക്ഷിക്കുന്നു. ഹെല്‍മറ്റിന് ഓടിച്ചു പിടിച്ച് പിഴയിടാനും, കൈക്കുഞ്ഞിനു പോലും സീറ്റ് ബെല്‍റ്റ് നിര്‍ബ്ബന്ധമാക്കാനും നടക്കുന്നതിനിടയില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കൂടി കുറച്ചു സമയം നീക്കിവെച്ചാല്‍ വലിയ ഉപകാരമായിരിക്കും...!
നന്ദി : മമ്മൂട്ടി .
NB: സര്‍ക്കാര്‍ ഈ വിഷയത്തില്‍ നടപടിയെടുക്കുന്നത് വരെ ഷെയര്‍ ചെയ്യുക .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)