പാനിക് ബട്ടണ്‍ സംവിധാനം ഉടന്‍
തിരുവനന്തപുരം: യാത്രക്കാരെ തടഞ്ഞുനിര്‍ത്തി കീശയുടെ വലിപ്പം നോക്കി പെറ്റിയടിക്കുന്ന പൊലീസുകാര്‍ ജാഗ്രതൈ. ട്രാഫിക് നിയമങ്ങള്‍ സംബന്ധിച്ച കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കുന്ന മൊബൈല്‍ ആപ് ടി.സി.പി ‘പണി’ തുടങ്ങിക്കഴിഞ്ഞു. ഇനി പഴയപോലെ യാത്രക്കാരെ പിടിച്ചുനിര്‍ത്തി വിരട്ടലും പിരിവും നടക്കില്ല. എല്ലാം അപ്പപ്പോള്‍ സിറ്റി പൊലീസ് കമീഷണര്‍ അറിയും. ഈ സേവനം പ്രയോജനപ്പെടുത്താന്‍ സ്മാര്‍ട് ഫോണ്‍ ഉപഭോക്താക്കള്‍ Thiruvananthapuram City Police (TCP) എന്ന ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ മതി. ട്രാഫിക് നിയമങ്ങള്‍, നിയമലംഘനത്തിനുള്ള ശിക്ഷ, പിഴയുടെ വിശദാംശങ്ങള്‍, നഗരത്തിലെ വാഹന വേഗപരിധി തുടങ്ങി എല്ലാം ഞൊടിയില്‍ ലഭിക്കും. പൊലീസുകാരുടെ ഭാഗത്തുനിന്ന് മോശംപെരുമാറ്റം ഉണ്ടായാല്‍ കമീഷണര്‍ക്ക് നേരിട്ട് പരാതി അയക്കാം. ചിത്രമെടുത്ത് തെളിവുസഹിതം പരാതിനല്‍കാം എന്നതാണ് മറ്റൊരു സവിശേഷത. വഴിയറിയാതെ നഗരത്തിലത്തെുന്നവര്‍ക്ക് സഹായകരമാംവിധം ഗൂഗ്ള്‍ മാപും ആപിലൂടെ ഉപയോഗിക്കാം. തൊട്ടടുത്ത പൊലീസ് സ്റ്റേഷന്‍, കമീഷണര്‍ ഓഫിസ്, അത്യാവശ്യഘട്ടത്തില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍ തുടങ്ങി എല്ലാം ടി.സി.പിയില്‍ ഉണ്ട്.
സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കായി ‘പാനിക് ബട്ടണ്‍’ സംവിധാനം ആപില്‍ ഉടന്‍ ഉള്‍പ്പെടുത്തുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ എച്ച്. വെങ്കിടേഷ് പറഞ്ഞു. ആപത്ഘട്ടങ്ങളില്‍ ബട്ടണ്‍ പ്രസ് ചെയ്താല്‍ കണ്‍ട്രോള്‍ റൂമിലും അടുത്ത പൊലീസ് സ്റ്റേഷനിലും അലര്‍ട് എത്തും.അലര്‍ട്ട് ലഭിച്ചാലുടന്‍ പൊലീസ് സ്ഥലത്തത്തെി വേണ്ട നടപടി കൈക്കൊള്ളും. ഒരിക്കല്‍ പാനിക് ബട്ടണ്‍ പ്രസ് ചെയ്താല്‍ ആ മൊബൈലിന്‍െറ തുടര്‍ന്നുള്ള സിഗ്നല്‍ കണ്‍ട്രോള്‍ റൂം നിരീക്ഷണത്തിലാകും. കടത്തിക്കൊണ്ടുപോകല്‍ പോലുള്ള അതിക്രമങ്ങള്‍ തടയാന്‍ ഇത് ഏറെ പ്രയോജനപ്പെടും. മൊബൈല്‍ സിഗ്നല്‍ ഇല്ലാത്തപ്പോഴും പാനിക് ബട്ടണ്‍ പ്രവര്‍ത്തിപ്പിക്കാം. ഒരു മാസത്തിനകം ടി.സി.പിയില്‍ പാനിക് ബട്ടണ്‍ സംവിധാനം പ്രാവര്‍ത്തികമാക്കാനാണ് പദ്ധതി. കമീഷണര്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ എച്ച്. വെങ്കിടേഷ് ടി.സി.പി ഉദ്ഘാടനം ചെയ്തു. ഡി.സി.പി അജീതാബീഗം, കണ്‍ട്രോള്‍ റൂം എ.സി പി. ബിജോയ് തുടങ്ങിയവര്‍ പങ്കെടുത്തു. യു.എസ് ടെക്നോളജിയാണ് ടി.സി.പി വികസിപ്പിച്ചത്.
(courtesy: madhyamam)