Kerala Motors
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
2025, ജൂലൈ 6, ഞായറാഴ്‌ച
കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. ?
2025, ജൂലൈ 1, ചൊവ്വാഴ്ച
നാളെ മുതൽ (01.07.2025) KSRTC ബസ് സ്റ്റേഷനുകളിലെ ലാൻഡ് ഫോണുകൾ പ്രവർത്തിക്കില്ല... പകരം മൊബൈൽ ഫോണുകൾ
മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന KSRTC ബസ് സ്റ്റേഷനുകളും ഫോൺ നമ്പരും ചുവടെ ചേർക്കുന്നു.
🌌തിരുവനന്തപുരം സെൻട്രൽ: 9188933717
🌌ആറ്റിങ്ങൽ: 9188933701
🌌നെയ്യാറ്റിൻകര: 9188933708
🌌വിഴിഞ്ഞം: 9188933725
🌌കാട്ടാക്കട: 9188933705
🌌വെള്ളറട: 9188933721
🌌വിതുര: 9188933724
🌌വെഞ്ഞാറമൂട്: 9188933722
🌌പാപ്പനംകോട്: 9188933710
🌌പാലക്കാട്: 9188933800
🌌കണ്ണൂർ: 9188933822
🌌മലപ്പുറം: 9188933803
🌌പെരിന്തൽമണ്ണ: 9188933806
🌌നിലമ്പൂർ: 9188933805
🌌പൊന്നാനി: 9188933807
🌌തിരൂർ: 9188933808
🌌തിരുവമ്പാടി: 9188933812
🌌തൊട്ടിൽപ്പാലം: 9188933813
🌌താമരശ്ശേരി: 9188933811
🌌സുൽത്താൻബത്തേരി: 9188933819
🌌ബാംഗ്ലൂർ സാറ്റലൈറ്റ്: 9188933820
🌌മൈസൂർ: 9188933821
🌌കാസർഗോഡ്: 9188933826
🌌തൃശ്ശൂർ: 9188933797
🌌ചാലക്കുടി: 9188933791
🌌ആലുവ: 9188933776
🌌കന്യാകുമാരി: 9188933711
🌌ചെങ്ങന്നൂർ: 9188933750
🌌ചങ്ങനാശ്ശേരി: 9188933757
🌌ചേർത്തല: 9188933751
🌌എടത്വാ: 9188933752
🌌ഹരിപ്പാട്: 9188933753
🌌കായംകുളം: 9188933754
🌌വൈക്കം: 9188933765
🌌ഗുരുവായൂർ: 9188933792
🌌ആര്യങ്കാവ്: 919188933727
🌌അടൂർ: 9188933740
🌌ആലപ്പുഴ: 9188933748
🌌കൊട്ടാരക്കര: 9188933732
🌌കോന്നി: 9188933741
🌌കുളത്തൂപ്പുഴ: 9188933734
🌌മല്ലപ്പള്ളി: 9188933742
🌌മൂന്നാർ: 9188933771
🌌മൂലമറ്റം: 9188933770
🌌പാലാ: 9188933762
🌌പത്തനംതിട്ട: 9188933744
🌌പത്തനാപുരം: 9188933735
🌌പന്തളം: 9188933743
🌌പുനലൂർ: 9188933736
🌌റാന്നി: 9188933745
🌌തിരുവല്ല: 9188933746
🌌തൊടുപുഴ: 9188933775
🌌തെങ്കാശി: 9188933739
🌌മാവേലിക്കര: 9188933756
🌌അടിമാലി: 9188933772
ബാക്കി ഡിപ്പോകളുടെ നമ്പരുകൾ നിലവിൽ വരുന്നത് അനുസരിച്ച് ചേർക്കുന്നതാണ്
2025, ജൂൺ 29, ഞായറാഴ്‌ച
ഇരുചക്ര വാഹനങ്ങൾക്കൊപ്പം രണ്ട് ഹെൽമറ്റും കമ്പനികൾ നൽകണം, 2026 ജനുവരി 1 മുതൽ ABS നിർബന്ധം;
ഇരുചക്രവാഹനങ്ങളിലെ അപകടങ്ങൾ വർധിക്കുന്നതിനിടെ പുതിയ വിജ്ഞാപനവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഇരുചക്രവാഹനങ്ങൾ വാങ്ങുമ്പോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് നിർദ്ദേശിക്കുന്ന സ്‌പെസിഫിക്കേഷനുകൾക്കനുസൃതമായി രണ്ട് ഹെൽമറ്റുകൾ കമ്പനി വാഹനത്തിന് ഒപ്പം നൽകണമെന്ന് മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
ഇതിന് പുറമെ 2026 ജനുവരി 1 മുതൽ നിർമിക്കുന്ന ഇരുചക്ര വാഹനങ്ങൾക്ക് ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം വേണമെന്ന് കേന്ദ്രം വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് പുതിയ വിജ്ഞാപനം. '2026 ജനുവരി 1-നും അതിനുശേഷവും നിർമ്മിച്ച L2 വിഭാഗത്തിലുള്ള വാഹനങ്ങളിൽ, എല്ലാ മോഡലുകളിലും, IS14664:2010 ന് അനുസൃതമായ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഘടിപ്പിച്ചിരിക്കണം,' എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. നിലവിൽ 125 സിസി കൂടുതൽ എഞ്ചിൻ ശേഷിയുള്ള ഇരുചക്ര വാഹനങ്ങൾക്ക് മാത്രമാണ് ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം നിലവിലുള്ളത്. എന്നാൽ 2026 മുതൽ എല്ലാ എഞ്ചിൻ വണ്ടികൾക്കും ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം പുതിയ ഉത്തരവ് പ്രകാരം നിർബന്ധമായിരിക്കും.
പെട്ടന്ന് ബ്രേക്ക് ഇടേണ്ടി വരുമ്പോൾ ഇരുചക്രവാഹനങ്ങളുടെ വീലുകൾ ലോക്ക് ആവാതിരിക്കാനും റോഡിൽ നിന്ന് തെന്നിമാറി അപകടം സംഭവിക്കാനുള്ള സാധ്യതകൾ കുറയ്ക്കാനുമാണ് ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2022 ൽ ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ഇന്ത്യയിലെ 1,51,997 റോഡപകടങ്ങളിൽ ഏകദേശം 20 ശതമാനവും ഇരുചക്രവാഹനങ്ങളായിരുന്നു. ഇതിനെ തുടർന്നാണ് ഗതാഗത മന്ത്രാലയം പുതിയ തീരുമാനം എടുത്തത്. ഇന്ത്യയിൽ റോഡ് അപകടങ്ങളിൽ മരിക്കുന്നവരിൽ കൂടുതലും ഇരുചക്രവാഹനാപകടത്തിലാണ്. ഇതിൽ മിക്കവരും ഹെൽമറ്റ് ഇല്ലാത്തതിനാൽ തലയ്ക്കേൽക്കുന്ന ആഘാതം മൂലമാണ് മരിക്കുന്നത്. 2022 മാത്രം 75,000 ഇരുചക്രവാഹനയാത്രികർ അപകടത്തിൽ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം പുതിയ ആന്റി-ബ്രേക്കിംഗ് സിസ്റ്റം നിലവിൽ വരുന്നതോടെ വാഹനങ്ങളുടെ വിലയിൽ 2500 രൂപയോളം വർദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
കുപ്പിയും കവറും പുറത്തെറിയേണ്ട; ഇനി കെഎസ്ആർടിസി ബസിലും വേസ്റ്റ് ബിൻ ?
തിരുവനന്തപുരം:* കെഎസ്ആർടിസി ബസിലെ യാത്രക്കിടെ മാലിന്യങ്ങൾ എവിടെ കളയുമെന്ന് ഓർത്ത് ഇനി ആശങ്ക വേണ്ട . പ്ലാസ്റ്റിക് കുപ്പി, കവറുകൾ തുടങ്ങിയ മാലിന്യമിടാൻ കെഎസ്ആർടിസി ബസിൽ വേസ്റ്റ് ബിൻ സജ്ജമാക്കി തുടങ്ങി. സർവീസ് അവസാനിക്കുന്ന ഡിപ്പോയിൽ മാലിന്യം എടുത്തുനീക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുന്നത്. മാലിന്യം വലിച്ചെറിയരുത് എന്ന് ബസ്സിൽ എഴുതിവയ്‌ക്കും. വേസ്റ്റ് ബിൻ ശനിയാഴ്‌ച മുതൽ സ്ഥാപിച്ചുതുടങ്ങി.
ഡിപ്പോകളിൽ ബിന്നും മാലിന്യ സംസ്‌കരണ സംവിധാനങ്ങളും സജ്ജമാക്കും. 600 ബിന്നുകളാണ് വയ്‌ക്കുന്നത്. ബസ്സുകളിലേക്കായി 2000 ബിൻ വാങ്ങി. സ്വകാര്യ ധനകാര്യസ്ഥാപനവുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമാണിത്. വിവിധ ഡിപ്പോകളിൽനിന്ന് 104 ടൺ മാലിന്യം ക്ലീൻ കേരള കമ്പനി നീക്കി.
കെഎസ്‌ആർടിസി സ്റ്റാൻഡിൽ മാലിന്യം തള്ളുന്നത് തടയുന്നതിന്റെ ഭാഗമായി സിസിടിവി കാമറകൾ സ്ഥാപിച്ചുതുടങ്ങി. പരിസരം മാലിന്യമുക്തമായതോടെ 85 ഡിപ്പോകൾക്ക് ശുചിത്വമിഷന്റെ സർട്ടിഫിക്കേഷൻ ലഭിച്ചു. ഏഴ് ഡിപ്പോകൾക്ക് കൂടി സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള പ്രവർത്തനം നടന്നുവരുന്നതായി സിഎംഡി പ്രമോജ് ശങ്കർ പറഞ്ഞു.
2025, ജൂൺ 23, തിങ്കളാഴ്‌ച
മലപ്പുറം കെ.എസ്.ആർ.ടി.സി ടെർമിനൽ; ആദ്യ എ.സി ഫാമിലി വെയിറ്റിംഗ് റൂം; ഉദ്ഘാടനം ജൂൺ 27ന്..!
എട്ട് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് മലപ്പുറം കെ.എസ്.ആർ.ടി.സി ടെർമിനൽ ഈ മാസം ജൂൺ 27-ന് നാടിന് സമർപ്പിക്കും. വൈകുന്നേരം 4 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ, സംസ്ഥാനത്തെ ആദ്യത്തെ എയർ കണ്ടീഷൻഡ് (എ.സി) ഫാമിലി വെയിറ്റിംഗ് റൂമും തുറക്കും. കളക്ടറേറ്റ് ബംഗ്ലാവ് പരിസരത്ത് നിന്ന് ഘോഷയാത്രയായാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുന്നത്.*
എ.സി ഫാമിലി വെയിറ്റിംഗ് റൂം 330 സ്ക്വയർഫീറ്റിൽ മികച്ച സൗകര്യങ്ങളോടെയാണ് നിർമ്മിച്ചിരിക്കുന്നത്. ഒരേ സമയം 24 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. കൂടാതെ, അമ്മമാർക്ക്* *കുഞ്ഞുങ്ങളെ പാലൂട്ടാനുള്ള ഫീഡിംഗ് റൂം സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പൂർണ്ണമായും ഗ്ലാസ് ചുമരുകളുള്ളതിനാൽ ബസുകൾ വരുന്നത് യാത്രക്കാർക്ക് കാണാൻ സാധിക്കും. ഫീഡിംഗ് റൂമിന് സ്വകാര്യത ഉറപ്പാക്കിയിട്ടുണ്ട്. സ്ത്രീ പുരുഷന്മാർക്ക് പ്രത്യേകം ഭാഗങ്ങളായി തിരിച്ചിരിക്കുന്നതിനാൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകും.
മണിക്കൂറിന് 20 രൂപ ഈടാക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. 24 മണിക്കൂറും പ്രവർത്തിക്കുകയും ജീവനക്കാരുടെ സേവനം ലഭ്യമാക്കുകയും ചെയ്യുന്നതിനാൽ രാത്രി വൈകിയെത്തുന്ന യാത്രക്കാർക്ക് ഇതൊരു സുരക്ഷിത താവളമായി മാറും.
ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 2016 ജനുവരി 2-നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് തറക്കല്ലിട്ടത്. ആദ്യം 11 നിലകളാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് നാല് നിലകളാക്കി ചുരുക്കി. 7.90 കോടി രൂപയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചത്. 90 ലക്ഷം രൂപയുടെ കെ.എസ്.ആർ.ടി.സി ഫണ്ടും പി. ഉബൈദുള്ള എം.എൽ.എ അനുവദിച്ച 2 കോടി രൂപയുടെ മണ്ഡലം ആസ്തി ഫണ്ടും ഈ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.*
യാർഡിൽ ഇന്റർലോക്ക് പതിക്കുന്ന ജോലി പൂർത്തിയായിട്ടുണ്ട്. ഗ്രൗണ്ട് ഫ്ലോറിൽ 10 കടമുറികളും താഴത്തെ നിലയിൽ 4 കടമുറികളും ലേലത്തിലൂടെ വിവിധ കച്ചവടക്കാർ സ്വന്തമാക്കിയിട്ടുണ്ട്. ഇതിലൂടെ കെ.എസ്.ആർ.ടി.സിക്ക് മാസം അഞ്ച് ലക്ഷം രൂപ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇടയ്ക്ക് ചില സാങ്കേതിക പ്രശ്നങ്ങളും സാമ്പത്തിക വിഷമതകളും കാരണം നിർമ്മാണം നീണ്ടുപോയിരുന്നു. എം.എൽ.എയുടെ നിരന്തര ശ്രമങ്ങളാണ് പലഘട്ടങ്ങളിലും നിർമ്മാണം നിലച്ചുപോയ ടെർമിനലിന് ജീവൻ നൽകിയത്.
പുതിയ ടെർമിനൽ മലപ്പുറത്തിന്റെ മുഖച്ഛായ മാറ്റുമെന്നും കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കാൻ ശ്രമം നടത്തുമെന്നും.
2025, മേയ് 22, വ്യാഴാഴ്‌ച
ആറുവരിപ്പാത; സ്ഥിരം വാഹനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ പാസ് !!
2025, ഏപ്രിൽ 14, തിങ്കളാഴ്‌ച
സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ തടസ്സങ്ങളേറെ ?
സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ തടസ്സങ്ങളേറെ. ലൈസന്‍സ് ലഭിക്കാനായി ഭിന്നശേഷിക്കാരെ പരിശീലിപ്പിക്കാന്‍ സംവിധാനങ്ങളില്ല. പ്രത്യേക പരിശീലകരോ പ്രത്യേകം തയ്യാറാക്കിയ വാഹനമോ ഡ്രൈവിങ് ടെസ്റ്റുകളില്‍ മാറ്റങ്ങളോ ഒന്നും തന്നെയില്ല. കേരളത്തില്‍ ലൈസന്‍സ് ലഭിക്കാത്തതിനാല്‍ മറ്റു സംസ്ഥാനങ്ങളെയാണ് പലരും ആശ്രയിക്കുന്നത്.
ഏറെപ്പേരാണ് ലൈസന്‍സില്ലെന്ന കാരണത്താല്‍ ജീവിതമാര്‍ഗം തടസ്സപ്പെട്ടു നില്‍ക്കുന്നത്. പലരും ഉപജീവനത്തിനായി വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ലേണിങ് ടെസ്റ്റിനു ചെന്നാല്‍ നിങ്ങള്‍ക്ക് വാഹനം ഓടിക്കാനാകില്ല, ലൈസന്‍സ് കിട്ടില്ലെന്നും പറഞ്ഞ് ഉദ്യാഗസ്ഥര്‍ നിരുത്സാഹപ്പെടുത്തുന്നതായും ആരോപണമുണ്ട്.
നിവേദനം നല്‍കി മടുത്തെന്ന് വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന കണ്‍വീനര്‍ വി.ജി. സുഗതന്‍ പറയുന്നു. പ്രത്യേക സംവിധാനങ്ങളൊന്നും ഇവിടെയില്ല. കടുത്ത അവഗണനയാണിത്. ലൈസന്‍സ് വേണ്ടാത്ത ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാമെന്നുവെച്ചാല്‍ അതില്‍ ഭിന്നശേഷിക്കാരുടെ ശാരീരിക അവസ്ഥയ്ക്കനുസരിച്ച് രൂപമാറ്റം വരുത്താന്‍ നിയമം അനുവദിക്കുന്നുമില്ല. രൂപമാറ്റം വരുത്തി എന്നപേരില്‍ പലരും പിഴ അടയ്‌ക്കേണ്ടിയും വന്നു- സുഗതന്‍ പറഞ്ഞു.
വളരെ വൈകല്യം ഉള്ളവര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനേ തടസ്സമുള്ളൂ. സുരക്ഷ മുന്‍നിര്‍ത്തിയാണിത്. ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കാന്‍ പ്രത്യേക ലൈസന്‍സോ പെര്‍മിഷനോ ഇവര്‍ക്ക് ആവശ്യമില്ല. ലൈസന്‍സ് ഉള്ളവര്‍ക്ക് വാഹനത്തില്‍ രൂപമാറ്റം വരുത്തുന്നതിനും തടസ്സമില്ല. ഇതിനായി അപ്രൂവ്ഡ് കിറ്റുകളും ലഭ്യമാണ്. പക്ഷേ, പലരും ലേണേഴ്‌സ് പോലും പാസാകുന്നില്ല. ഭിന്നശേഷിക്കാര്‍ക്ക് ഏത് സമയത്തും ഞങ്ങളെ സമീപിക്കാമെന്ന് തൃശ്ശൂര്‍ ആര്‍ടിഒ എം.കെ. ജയേഷ് paranju.