തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിൽ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. ഇനിമുതൽ എൽഎംവി ടെസ്റ്റിൽ H എടുക്കുമ്പോൾ പിൻക്യാമറയിൽ നോക്കാം. മുമ്പ് കണ്ണാടിയിൽ മാത്രം നോക്കാനായിരുന്നു അനുമതി. കേന്ദ്ര മോട്ടോർ വഹിക്കിൾ നിയമത്തിലുള്ള മാറ്റമാണ് കേരളത്തിലും നടപ്പാക്കുന്നത്. മുമ്പ് കണ്ണാടിയിൽ നോക്കി മാത്രമേ ടെസ്റ്റ് പാടുള്ളു. റിയർവ്യു ക്യാമറകളുമായാണ് പല പുതിയ വാഹനങ്ങളും ഇറങ്ങുന്നത്. ഈ സാഹചര്യത്തിലാണ് നിയമത്തിൽ മാറ്റം. എന്നാൽ, ചില നിബന്ധനകളുമുണ്ട്. പൂർണമായി ക്യാമറ നോക്കി ടെസ്റ്റ് എടുക്കാൻ പാടില്ല.
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
2026 ജൂലൈ 7, ചൊവ്വാഴ്ച
2026 ജൂൺ 15, തിങ്കളാഴ്‌ച
പ്രിയദർശിനി’ കെ എസ് ആർ ടി സിയിൽ നാളെ മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ബസ്സിൽ കയറും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം.
കേരളത്തിൽ സ്ത്രീകൾക്ക് കെ എസ് ആർ ടി സി ബസ്സുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കുകയാണ്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി യാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന വിവരങ്ങളും നിബന്ധനകളും കെ എസ് ആർ ടി സി പുറത്തുവിട്ടു.
ജൂൺ 15 ന് രാവിലെ 8.30 ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ആദ്യ സർവീസ് നടത്തുന്ന ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. ഉദ്ഘാടനത്തിന് ശേഷം രാവിലെ 9 മണി മുതൽ മാത്രമായിരിക്കും സ്ത്രീകൾക്ക് സൗജന്യ നിരക്കിലുള്ള ടിക്കറ്റുകൾ ലഭ്യമായി തുടങ്ങുക. അതിനു മുൻപ് ബസ്സിൽ കയറുന്നവർക്ക് സൗജന്യ യാത്ര ആനുകൂല്യം ലഭിക്കുകയില്ല. മുഖ്യമന്ത്രിയും മന്ത്രിയും ഉൾപ്പെടെയുള്ളവർ ആദ്യ സർവീസിൽ കുറച്ചു ദൂരം യാത്ര ചെയ്യും.
പ്രത്യേകം കാർഡുകളോ സർട്ടിഫിക്കറ്റുകളോ രജിസ്ട്രേഷനോ ഒന്നും ആവശ്യമില്ലാതെ തന്നെ എല്ലാ സ്ത്രീകൾക്കും ഈ സൗജന്യ യാത്ര ആനുകൂല്യം ലഭിക്കുന്നതാണ്. ആദ്യഘട്ടത്തിൽ 3,125 ഓർഡിനറി ബസ്സുകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ബാധ്യത കെ എസ് ആർ ടി സിക്ക് സർക്കാർ ഗ്രാന്റായി പണം നൽകും. ഇതിനായി പ്രതിദിനം ഏകദേശം രണ്ടു കോടിയിലധികം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
യാത്രക്കാർ അറിയേണ്ട പ്രധാന നിർദ്ദേശങ്ങൾ:
സൗജന്യ യാത്ര നടത്തുമ്പോഴും സാധാരണ ടിക്കറ്റ് എടുക്കുന്നത് പോലെ ഇറങ്ങേണ്ട സ്ഥലം കണ്ടക്ടറോട് പറഞ്ഞ് ‘0’ (പൂജ്യം) ടിക്കറ്റ് കൈപ്പറ്റേണ്ടതാണ്.
ഏതെങ്കിലും സാഹചര്യത്തിൽ ടിക്കറ്റ് എടുത്ത സ്ഥലം കഴിഞ്ഞാണ് ഇറങ്ങേണ്ടതെങ്കിലും അല്ലെങ്കിൽ ടിക്കറ്റ് എടുത്ത സ്റ്റോപ്പിന് മുൻപേ ഇറങ്ങണമെങ്കിലും ആ വിവരം കൃത്യമായി കണ്ടക്ടറെ അറിയിക്കേണ്ടതാണ്. https://chat.whatsapp.com/GpWof2fFRZ8KvxbOqhj0ua
സ്ത്രീകളുടെ കൂടെ 5 മുതൽ 11 വയസ്സ് വരെയുള്ള ആൺകുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് പണം നൽകി ഹാഫ് ടിക്കറ്റ് എടുക്കേണ്ടതുണ്ട്.
പുരുഷന്മാർ കൂടെയുണ്ടെങ്കിൽ ആ കാര്യം കണ്ടക്ടറോട് പറഞ്ഞ് ടിക്കറ്റ് എടുക്കണം.
പുരുഷന്മാരാണ് ടിക്കറ്റ് എടുക്കുന്നതെങ്കിൽ, കൂടെ വനിതകൾ ഉണ്ടെന്ന കാര്യം ടിക്കറ്റ് മെഷീനിൽ എൻ്റർ ചെയ്യുന്നതിനു മുൻപ് തന്നെ കണ്ടക്ടറോട് പറയണം.
സൗജന്യ യാത്ര നടത്തുന്ന സ്ത്രീകൾക്ക് നിലവിൽ ഓർഡിനറി ബസ്സുകളിൽ ഉള്ളതുപോലെ 15 കിലോ വരെയുള്ള ലഗേജ് യാത്ര തികച്ചും സൗജന്യമായിരിക്കും.
സ്ത്രീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസ്സുകൾ തിരിച്ചറിയുന്നതിനായി ബസ്സുകളിൽ ‘പ്രിയദർശിനി’ എന്ന സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ടാകും.
സൗജന്യ യാത്ര ലഭിക്കുന്ന ബസ്സുകൾ:
സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ്, ടൗൺ ടു ടൗൺ എന്നിങ്ങനെ ഏഴ് വിഭാഗം ബസ്സുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാകുക.
സൗജന്യ യാത്ര ലഭിക്കാത്ത സർവീസുകൾ:
സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ മുതൽ മുകളിലോട്ടുള്ള മറ്റെല്ലാ സൂപ്പർ ക്ലാസ് സർവീസുകൾ, ഉത്സവകാല സ്പെഷ്യൽ സർവീസുകൾ, വീക്ക് എൻഡ് അഡീഷണൽ സർവീസുകൾ, ബി ടി സി സർവീസുകൾ, ചാർട്ടേർഡ് ട്രിപ്പുകൾ എന്നിവയിൽ സൗജന്യ യാത്രാ ആനുകൂല്യം അനുവദനീയമല്ല.
2026 ജൂൺ 10, ബുധനാഴ്‌ച
പുതിയൊരു കാർ വാങ്ങാൻ പ്ലാൻ ഉണ്ടോ? 🚗✨
വാഹനം തിരഞ്ഞെടുക്കുന്നത് മുതൽ അത് വീട്ടിലെത്തിക്കുന്നത് വരെ നൂറായിരം സംശയങ്ങളാണോ? ഏത് വേരിയന്റ് വേണം? മൈലേജ് എങ്ങനെ? പിഡിഐ സ്വയം എങ്ങനെ ചെക്ക് ചെയ്യും? തുടങ്ങി എല്ലാ ടെൻഷനുകളും നമുക്ക് മാറ്റിവെക്കാം!
നിങ്ങളുടെ ബജറ്റിനും ആവശ്യങ്ങൾക്കും ഇണങ്ങുന്ന ഏറ്റവും മികച്ച വാഹനം തിരഞ്ഞെടുക്കാൻ ഞങ്ങൾ കൂടെയുണ്ട്. വിദഗ്ധമായ മാർഗനിർദേശങ്ങളിലൂടെ, ഒരു വണ്ടി വാങ്ങുമ്പോൾ പറ്റാവുന്ന എല്ലാ അബദ്ധങ്ങളും ഒഴിവാക്കി നിങ്ങൾക്ക് ധൈര്യമായി തീരുമാനമെടുക്കാം.
✅ വിദഗ്ധരായ കൺസൾട്ടന്റുമാർ
✅ കൃത്യമായ മാർഗനിർദേശങ്ങൾ
✅ പിഡിഐ (PDI) ചെക്കിംഗ് മാർഗനിർദേശങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ
ഇനി കൺഫ്യൂഷൻ വേണ്ട, ഒരു പെർഫെക്റ്റ് ഡീൽ ഉറപ്പിക്കാൻ ഉടൻ തന്നെ ഞങ്ങളെ വിളിക്കൂ!
📞 Call Now: +91 88912 83252
പിഡിഐ അഥവാ പ്രീ ഡെലിവറി ഇൻസ്പെക്ഷൻ?
ഇൻറർനാഷണൽ ബ്രാൻഡുകൾ അടക്കം ഏതാണ്ട് എട്ടോളം ഡീലർഷിപ്പുകളിൽ വർക്ക് ചെയ്ത അനുഭവങ്ങളിൽ നിന്ന് ഒരു കുറിപ്പ്,
പിഡിഐ അഥവാ പ്രീ ഡെലിവറി ഇൻസ്പെക്ഷൻ എന്നത് ഒരു വാഹനം പ്ലാന്റിൽ നിന്ന് നിർമ്മാണ ശേഷം അവിടത്തെ ക്വാളിറ്റി ഇൻസ്പെക്ഷൻ കഴിഞ്ഞ് ആവശ്യമുള്ള വിവിധ ഡീലർഷിപ്പുകളിൽ എത്തി അവിടെയുള്ള വെയർഹൗസ് സ്റ്റോറേജിനു ശേഷം , ഉപഭോക്താവിന് കൈമാറുന്നതിന് തൊട്ടുമുമ്പുള്ള പ്രക്രിയയാണ് . ഡീലർഷിപ്പിലെ സർവീസ് മാനേജറുടെ കീഴിലുള്ള സർവീ സ് ടെക്നിക്കൽ ടീമിന് സൈനിംഗ് അതോറിറ്റിയോടുകൂടിയാണ് ഇതിൻറെ ചുമതല . ഇതിൻറെ ചെക്ക് ലിസ്റ്റ് കമ്പനി വിൻ ഫയലിലും കസ്റ്റമർക്കും കൂടാതെ ഡീലർഷിപ്പിലെ ഹെഡ് ഓഫീസിലെ VIN ഫയലിലും സൂക്ഷിക്കും.. വാഹനത്തിൻറെ ഇലക്ട്രോണിക് ഇലക്ട്രിക് മറ്റു ഡിവൈസുകളിലും അടക്കം പല എനേബിൾ കളും ചെക്ക് ലിസ്റ്റ് പ്രകാരം ചെയ്യാൻ ഉണ്ടാകും.
വാഹനത്തിൻറെ ട്രാൻസ്പോർട്ട് മോഡ് ഓഫ് ചെയ്യലും , മറ്റെല്ലാവിധ സിസ്റ്റങ്ങൾ എനേബിൾ ചെയ്യലും , വിവിധ ഇൻസൈഡ് പ്രൊട്ടക്ഷൻ കവറേജുകൾ നീക്കം ചെയ്യലും എന്തിന് ടയർ പ്രഷർ വരെ, ചെക്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ നടത്തിയിട്ടാണ് കസ്റ്റമർക്ക് വണ്ടി കൈമാറുന്നത്. PDI ചെയ്യുന്നത് ഡീലർഷിപ്പുകൾ മാത്രമാണ് കാരണം അതിൻ്റെ പ്രോസസിന് വേണ്ടി വരുന്ന ഫാക്ടറി സപ്ലൈഡ് കമ്പ്യൂട്ടർ ഡയഗ്‌നോസ്റ്റിക്ക് സംവിധാനം പുറത്ത് കിട്ടില്ല . മറ്റുളളവർക്ക് ആകെ ചെയ്യാവുന്നത് ഇൻസ്പെക്ഷൻ മാത്രമാണ് ചെയ്യുന്നത് അതിനാൽ PDI എന്ന ടെക്ക്നിക്കൽ ടേം തന്നെ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം . ആളുകൾ തെറ്റിദ്ധരിച്ചു പോകാൻ സാധ്യത ഉണ്ട് .
ഡീലർഷിപ്പുകളും ഫാക്ടറിയും തമ്മിലുള്ള ലീഗൽ ഹോണസ്റ്റി എഗ്രിമെന്റുകളും PDI ൽ പ്രധാനമാണ്, അതായത് ഡെലിവറിക്ക് ശേഷം എന്തെങ്കിലും ഒരു പ്രശ്നം കണ്ടെത്തുകയാണെങ്കിൽ വാഹനം വരെ .മാറ്റി കൊടുക്കേണ്ടി വരും . PDI വേറെ Vehicle Inspection വേറെ, ഒരു വാഹനം അതിൻറെ യാതൊരുവിധ കുറവുകളും ഇല്ലാതെ കസ്റ്റമർക്ക് കിട്ടേണ്ട റൈറ്റിനേക്കാൾ മുകളിലാണ് ഡീലർഷിപ്പിന് സൂക്ഷ്മതയോടെ യാതൊരു തകരാറും ഇല്ലെന്ന് ഉറപ്പുവരുത്തി ഉപഭോക്താവിന് കൊടുക്കേണ്ട ബാധ്യത. ഇനി ഏതെങ്കിലും കാരണവശാൽ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞ് ലീഗൽ വിഷയങ്ങളിലേക്ക് പോയാൽ ഡീലർഷിപ്പ് വരെ കട്ട് ആവാൻ സാധ്യതയുണ്ട്. അതിനാൽ ഡീലേഴ്സ് അത്തരത്തിലുള്ള മിസ്സ് പ്രാക്ടീസുകൾക്ക് നിൽക്കാൻ സാധ്യത കുറവാണ്
ഡീലർഷിപ്പ് വാഹനം ചെക്ക് ചെയ്യുവാൻ ആയി യാതൊരു കാരണവശാലും അനുവദിക്കാതിരിക്കുകയില്ല അത് അവരുടെ ഒരു കസ്റ്റമർ സാറ്റിസ്ഫാക്ഷൻ മാറ്റർ കൂടിയാണ്.
നൗഷാദ് .
ഓട്ടോമോബൈൽ എൻജീനിയർ
(ഗുണകാംക്ഷയോടുകൂടി എടുക്കാൻ അപേക്ഷ)
വേറൊരു കാര്യം ,
ഒരു മെഷിനിൽ നിന്ന് ഉണ്ടായി വരുന്ന പ്രോഡക്ടുകൾ എല്ലാം വളരെ മൈന്യൂട്ട് ആയിട്ടുള്ള ഡിഫറൻസ് ഉണ്ടായിരിക്കും .
നമുക്ക് കിട്ടുന്ന വാഹനങ്ങൾ മാസ് പ്രൊഡക്ഷനിലൂടെ ഉണ്ടാക്കി വരുന്നതാണ്. അതിലും ഈ ഡിഫറൻസ് കാണും.
ഇനി ഏത് വെഹിക്കിൾ ഇൻസ്പെക്ട് ചെയ്യുന്ന ആളുകൾക്കും തിരിച്ചറിയാനും കണ്ടുപിടിക്കാനും സാധിക്കാത്ത പല വിഷയങ്ങളും വാഹനത്തിൽ ഉണ്ടാകും , ഡീലർഷിപ്പിലെ എൻജിനീയർമാർക്ക് പിഡിഐ സമയത്ത് വരെ അത് മനസ്സിലാകണമെന്നില്ല.
ഒരു വാഹനം എടുക്കുമ്പോൾ കുറച്ച് ലക്ക് ഫാക്ടർ കൂടി അതിൽ പെടും കാരണം പുറമേ കാണുന്നതോ മാത്രമേ കണ്ടുപിടിക്കാൻ സാധിക്കു , ഇന്റേണൽ ആയി വരുന്ന ട്രബിളുകൾ കണ്ടുപിടിക്കാൻ സാധിക്കണം എന്നില്ല. ,
അത് ദൈവം തമ്പുരാന് മാത്രമേ അറിയൂ..
അതാണ് ഷോറൂമിൽ നിന്ന് എടുത്തു വരുന്ന വഴിക്ക് തന്നെ ചില വാഹനങ്ങൾ റോഡിൽ ഓഫ് ആയി പോകുന്നത്.
വാഹനങ്ങൾക് ഇൻഷുറൻസ്.
വർഷങ്ങൾ ആയിട്ട് പുതിയ വാഹനങ്ങൾക് ഇൻഷുറൻസ് ചെയ്തു കൊടുക്കുന്നുണ്ട്. ഞാൻ ശ്രെദ്ധിച്ച കാര്യം dealer ൽ നിന്നും എടുക്കുന്ന ഇൻഷുറൻസ് പ്രീമിയം ഡബിൾ റേറ്റ് ആണ് അല്ലെങ്കിൽ നമ്മൾ കൊടുക്കുന്ന റേറ്റിനേക്കാളും 15000,20000 ഒക്കെ കൂടുതൽ ആണ്.
പിന്നെ അവർ തരുന്ന കവറേജുകൾ മാത്രം നമ്മൾ നോക്കുന്നു, additional add on coverages എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് നമ്മൾ ശ്രെദ്ധിക്കുന്നില്ല.
Important add on coverages എല്ലാം ചേർത്തി നമ്മൾ എടുത്താൽ പോലും അവര് തരുന്ന ബേസിക് കൊട്ടേഷൻ ന്റെ താഴെയെ പ്രീമിയം വരുന്നുള്ളൂ എന്നതാണ് സത്യം. പുറത്തു നിന്നും എടുത്താൽ claim ചെയ്യുമ്പോൾ ബുദ്ധിമുട്ട് വരും എന്ന് പറഞ്ഞു പേടിപ്പിച്ചാണ് dealers കസ്റ്റമേരെകൊണ്ട് ഇൻഷുറൻസ് അവിടെ നിന്നും എടുപ്പിക്കുന്നത്.
ഇനിയെങ്കിലും അവിടുന്ന് ഇൻഷുറൻസ് എടുക്കുമ്പോൾ പുറത്തു നിന്നും റേറ്റ് ഒന്ന് അന്വഷിക്കുക.
കുറഞ്ഞ പ്രീമിയത്തിൽ എല്ലാ കവറേജുകളും ഉൾപ്പെടുത്തി ഇൻഷുറൻസ് എടുക്കാൻ താല്പര്യം ഉള്ളവർ ബന്ധപെടുക.
Claim support ഉണ്ടായിരിക്കുന്നതാണ് ആണ്.
Whatsapp : 8943370194
Sreejith S Pillai
Insurance Advisor
The New India Assurance Co. Ltd
2026 മേയ് 24, ഞായറാഴ്‌ച
ഒരു വാഹനം സ്വന്തമാക്കുന്നതിന് മുൻപ് ഈ മുൻകരുതലുകൾ എടുക്കുക?
ഒരു വാഹനം സ്വന്തമാക്കുന്നതിന് മുൻപ് ഈ മുൻകരുതലുകൾ എടുക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നമുക്കൊരു വലിയ മുതൽക്കൂട്ടായിരിക്കും. ഇത് വഴി വാഹനത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനും, അറ്റകുറ്റപ്പണികൾക്കായി പണം കളയുന്നത് ഒഴിവാക്കാനും സാധിക്കും
കമ്പ്യൂട്ടർ അധിഷ്ഠിത പരിശോധനകൾ കൃത്യതയും സുതാര്യതയും നൽകുന്നു എന്നതാണ്. ലഭിക്കുന്ന വിശദമായ റിപ്പോർട്ടുകൾ ഉപയോഗിച്ച് വാഹനത്തിന്റെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കാനും, ആവശ്യമെങ്കിൽ വില സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ സംസാരിക്കാനും സാധിക്കും. ഈ കമ്പ്യൂട്ടർ പരിശോധനകളിൽ സാധാരണയായി ഏതൊക്കെ കാര്യങ്ങളാണ് പരിശോധിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ? Please contact this number 8089879197
2026 ഏപ്രിൽ 25, ശനിയാഴ്‌ച
സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലേക്ക് (CAR) ഇന്ത്യയിൽ നിന്ന് ഒരു കാർ കയറ്റുമതി ചെയ്യുന്നത് ?
സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലേക്ക് (CAR) ഇന്ത്യയിൽ നിന്ന് ഒരു കാർ കയറ്റുമതി ചെയ്യുന്നത് സാങ്കേതികമായി സാധ്യമാണെങ്കിലും, അതിൽ സങ്കീർണ്ണമായ പല നിയമങ്ങളും വലിയ സാമ്പത്തിക ചിലവുകളും അടങ്ങിയിട്ടുണ്ട്. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്:
1. കയറ്റുമതി ചെയ്യുന്നതിന് മുൻപുള്ള നടപടികൾ (ഇന്ത്യയിൽ)
RTO ക്ലിയറൻസ്: നിങ്ങളുടെ കാർ രജിസ്റ്റർ ചെയ്തിട്ടുള്ള RTO-ൽ നിന്ന് Export No Objection Certificate (NOC) വാങ്ങണം.
രേഖകൾ: കാറിന്റെ ഒറിജിനൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC), ഇൻഷുറൻസ് കോപ്പി, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (PUC) എന്നിവ കൈവശം വയ്ക്കണം.
ബാങ്ക് ക്ലിയറൻസ്: കാറിൽ ലോൺ ഉണ്ടെങ്കിൽ അത് പൂർണ്ണമായും അടച്ചുതീർത്ത് ഹൈപ്പോത്തിക്കേഷൻ ഒഴിവാക്കേണ്ടതുണ്ട്.
2. സെൻട്രൽ ആഫ്രിക്കയിലെ ഇറക്കുമതി നിയമങ്ങൾ
ഇടത് വശത്തെ ഡ്രൈവിംഗ് (LHD): സെൻട്രൽ ആഫ്രിക്കയിൽ വലത് വശത്തുകൂടിയാണ് വണ്ടികൾ ഓടിക്കുന്നത് (Right-hand traffic). അതുകൊണ്ട് അവിടെ സാധാരണയായി Left-hand drive (LHD) വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിലെ കാറുകൾ Right-hand drive (RHD) ആയതിനാൽ അത് അവിടെ രജിസ്റ്റർ ചെയ്യാൻ അനുമതിയുണ്ടോ എന്ന് പ്രാദേശിക ഗതാഗത വകുപ്പുമായി (Ministry of Transport) ബന്ധപ്പെട്ട് ഉറപ്പുവരുത്തണം. മിക്ക ആഫ്രിക്കൻ രാജ്യങ്ങളിലും RHD വാഹനങ്ങൾക്ക് കർശന നിയന്ത്രണങ്ങളുണ്ട്.
വാഹനത്തിന്റെ പഴക്കം: സാധാരണയായി 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ അനുവദിക്കാറില്ല.
രേഖകൾ: ഇറക്കുമതി ചെയ്യുന്ന സമയത്ത് താഴെ പറയുന്നവ ആവശ്യമായി വരും:
ഒറിജിനൽ ബിൽ ഓഫ് ലേഡിംഗ് (Bill of Lading)
വാഹനത്തിന്റെ വില കാണിക്കുന്ന ഇൻവോയ്സ്
ഇറക്കുമതി ലൈസൻസ്
3. ചിലവുകൾ (Cost & Taxes)
ഇന്ത്യയിൽ നിന്ന് കാർ കൊണ്ടുപോകുന്നത് സാമ്പത്തികമായി ലാഭകരമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. പ്രധാന ചിലവുകൾ ഇവയാണ്:
ഷിപ്പിംഗ് ചാർജ്: ഇന്ത്യയിലെ തുറമുഖത്ത് (ഉദാഹരണത്തിന് കൊച്ചി അല്ലെങ്കിൽ മുംബൈ) നിന്ന് കാർ കണ്ടെയ്നറിൽ കയറ്റി അയക്കാനുള്ള ചിലവ്.
ഇറക്കുമതി തീരുവ (Import Duty): സെൻട്രൽ ആഫ്രിക്കയിൽ എത്തുമ്പോൾ വാഹനത്തിന്റെ മൂല്യത്തിന്മേൽ (CIF Value) വലിയൊരു തുക ടാക്സ് ആയി നൽകേണ്ടി വരും. ഇത് വണ്ടിയുടെ വിലയുടെ 20% മുതൽ 50% വരെയാകാൻ സാധ്യതയുണ്ട്.
രജിസ്ട്രേഷൻ ഫീസ്: അവിടെ പ്രാദേശികമായി രജിസ്റ്റർ ചെയ്യാനുള്ള തുക.
4. പ്രായോഗികമായ വെല്ലുവിളികൾ
സർവീസ് & പാർട്സ്: നിങ്ങൾ കൊണ്ടുപോകുന്ന മോഡലിന്റെ സ്പെയർ പാർട്സുകളും സർവീസ് സെന്ററുകളും സെൻട്രൽ ആഫ്രിക്കയിൽ ലഭ്യമാണോ എന്ന് ഉറപ്പുവരുത്തുക. അല്ലെങ്കിൽ അറ്റകുറ്റപ്പണികൾ വലിയ ബുദ്ധിമുട്ടാകും.
ലാൻഡ്‌ലോക്ക്ഡ് രാജ്യം: സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന് സ്വന്തമായി കടൽത്തീരമില്ല. അതുകൊണ്ട് വണ്ടി കാമറൂണിലെ ദുവാല (Douala) പോർട്ടിൽ ഇറക്കിയ ശേഷം റോഡ് മാർഗ്ഗം വേണം ബാംഗുയിയിൽ (Bangui) എത്തിക്കാൻ. ഇത് ചിലവും റിസ്ക്കും വർദ്ധിപ്പിക്കും.
സാരമായ ഒരു നിർദ്ദേശം: ഷിപ്പിംഗ് ചിലവും അവിടുത്തെ നികുതിയും കണക്കാക്കുമ്പോൾ, നാട്ടിലെ കാർ വിറ്റതിനുശേഷം ആ തുക ഉപയോഗിച്ച് അവിടെ പുതിയതോ സെക്കൻഡ് ഹാൻഡോ ആയ ഒരു വണ്ടി (അവിടുത്തെ റോഡുകൾക്ക് അനുയോജ്യമായ LHD വാഹനം) വാങ്ങുന്നതാകും കൂടുതൽ പ്രായോഗികം.