ഇൻറർനാഷണൽ ബ്രാൻഡുകൾ അടക്കം ഏതാണ്ട് എട്ടോളം ഡീലർഷിപ്പുകളിൽ വർക്ക് ചെയ്ത അനുഭവങ്ങളിൽ നിന്ന് ഒരു കുറിപ്പ്,
പിഡിഐ അഥവാ പ്രീ ഡെലിവറി ഇൻസ്പെക്ഷൻ എന്നത് ഒരു വാഹനം പ്ലാന്റിൽ നിന്ന് നിർമ്മാണ ശേഷം അവിടത്തെ ക്വാളിറ്റി ഇൻസ്പെക്ഷൻ കഴിഞ്ഞ് ആവശ്യമുള്ള വിവിധ ഡീലർഷിപ്പുകളിൽ എത്തി അവിടെയുള്ള വെയർഹൗസ് സ്റ്റോറേജിനു ശേഷം , ഉപഭോക്താവിന് കൈമാറുന്നതിന് തൊട്ടുമുമ്പുള്ള പ്രക്രിയയാണ് . ഡീലർഷിപ്പിലെ സർവീസ് മാനേജറുടെ കീഴിലുള്ള സർവീ സ് ടെക്നിക്കൽ ടീമിന് സൈനിംഗ് അതോറിറ്റിയോടുകൂടിയാണ് ഇതിൻറെ ചുമതല . ഇതിൻറെ ചെക്ക് ലിസ്റ്റ് കമ്പനി വിൻ ഫയലിലും കസ്റ്റമർക്കും കൂടാതെ ഡീലർഷിപ്പിലെ ഹെഡ് ഓഫീസിലെ VIN ഫയലിലും സൂക്ഷിക്കും.. വാഹനത്തിൻറെ ഇലക്ട്രോണിക് ഇലക്ട്രിക് മറ്റു ഡിവൈസുകളിലും അടക്കം പല എനേബിൾ കളും ചെക്ക് ലിസ്റ്റ് പ്രകാരം ചെയ്യാൻ ഉണ്ടാകും.
വാഹനത്തിൻറെ ട്രാൻസ്പോർട്ട് മോഡ് ഓഫ് ചെയ്യലും , മറ്റെല്ലാവിധ സിസ്റ്റങ്ങൾ എനേബിൾ ചെയ്യലും , വിവിധ ഇൻസൈഡ് പ്രൊട്ടക്ഷൻ കവറേജുകൾ നീക്കം ചെയ്യലും എന്തിന് ടയർ പ്രഷർ വരെ, ചെക്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ നടത്തിയിട്ടാണ് കസ്റ്റമർക്ക് വണ്ടി കൈമാറുന്നത്. PDI ചെയ്യുന്നത് ഡീലർഷിപ്പുകൾ മാത്രമാണ് കാരണം അതിൻ്റെ പ്രോസസിന് വേണ്ടി വരുന്ന ഫാക്ടറി സപ്ലൈഡ് കമ്പ്യൂട്ടർ ഡയഗ്‌നോസ്റ്റിക്ക് സംവിധാനം പുറത്ത് കിട്ടില്ല . മറ്റുളളവർക്ക് ആകെ ചെയ്യാവുന്നത് ഇൻസ്പെക്ഷൻ മാത്രമാണ് ചെയ്യുന്നത് അതിനാൽ PDI എന്ന ടെക്ക്നിക്കൽ ടേം തന്നെ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം . ആളുകൾ തെറ്റിദ്ധരിച്ചു പോകാൻ സാധ്യത ഉണ്ട് .
ഡീലർഷിപ്പുകളും ഫാക്ടറിയും തമ്മിലുള്ള ലീഗൽ ഹോണസ്റ്റി എഗ്രിമെന്റുകളും PDI ൽ പ്രധാനമാണ്, അതായത് ഡെലിവറിക്ക് ശേഷം എന്തെങ്കിലും ഒരു പ്രശ്നം കണ്ടെത്തുകയാണെങ്കിൽ വാഹനം വരെ .മാറ്റി കൊടുക്കേണ്ടി വരും . PDI വേറെ Vehicle Inspection വേറെ, ഒരു വാഹനം അതിൻറെ യാതൊരുവിധ കുറവുകളും ഇല്ലാതെ കസ്റ്റമർക്ക് കിട്ടേണ്ട റൈറ്റിനേക്കാൾ മുകളിലാണ് ഡീലർഷിപ്പിന് സൂക്ഷ്മതയോടെ യാതൊരു തകരാറും ഇല്ലെന്ന് ഉറപ്പുവരുത്തി ഉപഭോക്താവിന് കൊടുക്കേണ്ട ബാധ്യത. ഇനി ഏതെങ്കിലും കാരണവശാൽ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞ് ലീഗൽ വിഷയങ്ങളിലേക്ക് പോയാൽ ഡീലർഷിപ്പ് വരെ കട്ട് ആവാൻ സാധ്യതയുണ്ട്. അതിനാൽ ഡീലേഴ്സ് അത്തരത്തിലുള്ള മിസ്സ് പ്രാക്ടീസുകൾക്ക് നിൽക്കാൻ സാധ്യത കുറവാണ്
ഡീലർഷിപ്പ് വാഹനം ചെക്ക് ചെയ്യുവാൻ ആയി യാതൊരു കാരണവശാലും അനുവദിക്കാതിരിക്കുകയില്ല അത് അവരുടെ ഒരു കസ്റ്റമർ സാറ്റിസ്ഫാക്ഷൻ മാറ്റർ കൂടിയാണ്.
നൗഷാദ് .
ഓട്ടോമോബൈൽ എൻജീനിയർ
(ഗുണകാംക്ഷയോടുകൂടി എടുക്കാൻ അപേക്ഷ)
വേറൊരു കാര്യം ,
ഒരു മെഷിനിൽ നിന്ന് ഉണ്ടായി വരുന്ന പ്രോഡക്ടുകൾ എല്ലാം വളരെ മൈന്യൂട്ട് ആയിട്ടുള്ള ഡിഫറൻസ് ഉണ്ടായിരിക്കും .
നമുക്ക് കിട്ടുന്ന വാഹനങ്ങൾ മാസ് പ്രൊഡക്ഷനിലൂടെ ഉണ്ടാക്കി വരുന്നതാണ്. അതിലും ഈ ഡിഫറൻസ് കാണും.
ഇനി ഏത് വെഹിക്കിൾ ഇൻസ്പെക്ട് ചെയ്യുന്ന ആളുകൾക്കും തിരിച്ചറിയാനും കണ്ടുപിടിക്കാനും സാധിക്കാത്ത പല വിഷയങ്ങളും വാഹനത്തിൽ ഉണ്ടാകും , ഡീലർഷിപ്പിലെ എൻജിനീയർമാർക്ക് പിഡിഐ സമയത്ത് വരെ അത് മനസ്സിലാകണമെന്നില്ല.
ഒരു വാഹനം എടുക്കുമ്പോൾ കുറച്ച് ലക്ക് ഫാക്ടർ കൂടി അതിൽ പെടും കാരണം പുറമേ കാണുന്നതോ മാത്രമേ കണ്ടുപിടിക്കാൻ സാധിക്കു , ഇന്റേണൽ ആയി വരുന്ന ട്രബിളുകൾ കണ്ടുപിടിക്കാൻ സാധിക്കണം എന്നില്ല. ,
അത് ദൈവം തമ്പുരാന് മാത്രമേ അറിയൂ..
അതാണ് ഷോറൂമിൽ നിന്ന് എടുത്തു വരുന്ന വഴിക്ക് തന്നെ ചില വാഹനങ്ങൾ റോഡിൽ ഓഫ് ആയി പോകുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ