ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2021, ഡിസംബർ 14, ചൊവ്വാഴ്ച

പെട്രോളും ഡീസലും ഇനി പ്ലാസ്റ്റിക് കുപ്പികളില്‍ കൊടുക്കരുതെന്ന് ഉത്തരവ് ?

സം​സ്ഥാ​ന​ത്തെ പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍​നിന്നു പെ​ട്രോ​ളും ഡീ​സ​ലും ഇ​നി പ്ലാ​സ്റ്റി​ക്, പെ​റ്റ് ബോ​ട്ടി​ലു​ക​ളി​ല്‍ കൊടുക്കരുതെന്ന് ഉത്തരവ്. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ല്‍ പ​ക​ര്‍​ന്നു​ള്ള ഇ​വ​യു​ടെ ചി​ല്ല​റ വി​ല്പ​ന ക​ര്‍​ശ​ന​മാ​യി ത​ട​യ​ണ​മെ​ന്ന് എ​ക്സ്പ്ലോ​സീ​വ്സ് ഡെ​പ്യൂ​ട്ടി ചീ​ഫ് ക​ണ്‍​ട്രോ​ള​റാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഐ​ഒ​സി, ബി​പി​സി​എ​ല്‍, എ​ച്ച്പി​സി​എ​ല്‍, റി​ല​യ​ന്‍​സ് എ​ന്നീ ക​മ്പ​നി​ക​ള്‍​ക്കാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. പ​മ്പു​ക​ളി​ല്‍​നിന്നു പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ള്‍ കു​പ്പി​ക​ളി​ല്‍ വാ​ങ്ങി പൊ​തു​യാ​ത്രാ വാ​ഹ​ന​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​കു​ന്ന പ്ര​വ​ണ​ത​യു​മു​ണ്ട്. ഇ​തു സ​മൂ​ഹ​സു​ര​ക്ഷ​യ്ക്കു​ത​ന്നെ വ​ലി​യ ഭീ​ഷ​ണി​യാ​ണ്.

ഫോം 14 ല്‍ പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍​ക്ക് ന​ല്‍​കു​ന്ന ലൈ​സ​ന്‍​സി​ല്‍ ഇ​ത്ത​രം പാ​ത്ര​ങ്ങ​ളി​ല്‍ പെ​ട്രോ​ളും ഡീ​സ​ലും പ​ക​ര്‍​ന്നു ന​ല്‍​ക​രു​തെ​ന്നു ക​ര്‍​ശ​ന നി​ബ​ന്ധ​ന​യു​ള്ള​താ​ണ്.1998 ഒ​ക്‌​ടോ​ബ​ര്‍ 11ന് ​പാ​ലാ​യ്ക്ക​ടു​ത്തു​ള്ള ഐ​ക്കൊ​മ്പി​ല്‍ ന​ട​ന്ന ബ​സ് അ​പ​ക​ട​ത്തി​ല്‍ 22 പേ​ര്‍ വെ​ന്തു​മ​രി​ക്കു​ക​യു​ണ്ടാ​യി. ഇ​വി​ടെ വി​ല്ല​നാ​യ​ത് യാ​ത്ര​ക്കാ​രി​ല്‍ ആ​രോ കൈ​വ​ശം ക​രു​തി​യി​രു​ന്ന പെ​ട്രോ​ളാ​യി​രു​ന്നു.

പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​തി​നു കാ​മു​കി​യെ പെ​ട്രോ​ളൊ​ഴി​ച്ചു തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ പ​ല സം​ഭ​വ​ങ്ങ​ളും സം​സ്ഥാ​ന​ത്ത് ആ​വ​ര്‍​ത്തി​ക്ക​പ്പെ​ടു​ന്ന സ്ഥി​തി​വി​ശേ​ഷ​മു​ണ്ട്.

2019  ഒ​ക്ടോ​ബ​ര്‍ 10ന് ​എ​റ​ണാ​കു​ളം അ​ത്താ​ണി​യി​ൽ പ്ല​സ്ടു വി​ദ്യാ​ർ​ഥി ദേ​വി​ക​യെ 26കാ​ര​നാ​യ മി​ഥു​ന്‍ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​ക്കൊ​ന്ന​തു പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു. ‌‌2019 ജൂ​ണ്‍ 15നാ​യി​രു​ന്നു ആ​ല​പ്പു​ഴ​യി​ലെ പോ​ലീ​സു​കാ​രി​യാ​യി​രു​ന്ന സൗ​മ്യ പു​ഷ്‌​ക​ര​നെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നാ​യ അ​ജാ​സ് പെ​ട്രോ​ളൊ​ഴി​ച്ചു ക​ത്തി​ച്ച​ത്. ഇ​ത്ത​ര​ത്തി​ലു​ണ്ടാ​യ നി​ര​വ​ധി സം​ഭ​വ​ങ്ങ​ളി​ൽ കൈ​യി​ല്‍ ക​രു​തി​യ പെ​ട്രോ​ളാ​യി​രു​ന്നു വി​ല്ല​നാ​യ​ത്. ‌‌

മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ര്‍​ത്ത​ക​നാ​യ കെ.​ജെ. ജോ​സ്പ്ര​കാ​ശാ​ണ് നി​യ​മ​വി​രു​ദ്ധ​മാ​യി പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ചി​ല്ല​റ വി​ല്പ​ന ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​ത്.

2021, ഡിസംബർ 3, വെള്ളിയാഴ്‌ച

ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ക്കൊപ്പം മുന്‍പിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ല ?

 ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ക്കൊപ്പം മുന്‍പിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ല; ഹൈക്കോടതി

കൊ​ച്ചി: ഓട്ടോ​റി​ക്ഷ​യു​ടെ മു​ന്‍​ സീ​റ്റി​ല്‍ ‍ഡ്രൈവര്‍ക്കൊപ്പം ഇരുന്ന് സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ര​ന്​ അ​പ​ക​ട​മു​ണ്ടാ​യാ​ല്‍ ഇ​ന്‍​ഷുറ​ന്‍​സ് പ​രി​ര​ക്ഷ​ക്ക്​ അ​ര്‍​ഹ​ത​യു​​ണ്ടാ​വി​ല്ലെ​ന്ന്​ ഹൈ​ക്കോടതി.

ഇ​ന്‍​ഷു​റ​ന്‍​സ് കമ്ബനി ന​ല്‍​കി​യ ഹര്‍​ജി​യി​ലാ​ണ്​ ജ​സ്​​റ്റി​സ് എ ​ബ​ദ​റു​ദ്ദീന്റെ ഉ​ത്ത​ര​വ്.

ഗു​ഡ്സ് ഓട്ടോ​റി​ക്ഷ​യി​ല്‍ ഡ്രൈ​വ​റു​ടെ സീ​റ്റ്​ പ​ങ്കി​ട്ട് യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ മം​ഗ​ലാ​പു​രം സ്വ​ദേ​ശി ഭീ​മ​ക്ക്​ ന​ഷ്​​ട​​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന മോ​ട്ടോ​ര്‍ ആ​ക്സി​ഡ​ന്‍​റ്​ ക്ലെ​യിം ട്രൈ​ബ്യൂ​ണ​ല്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിന് എതിരെയാണ് ഇന്‍ഷൂറന്‍സ് കമ്ബനി ഹൈക്കോടതിയെ സമീപിച്ചത്.നഷ്ടപരിഹാരം നല്‍കേണ്ടത് ഓട്ടോ ഉടമ

2008 ജ​നു​വ​രി 23നാണ് അ​പ​ക​ടം ഉണ്ടായത്. കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി ബൈ​ജു​മോ​ന്‍ ഗു​ഡ്സ് ഓ​ട്ടോ​യി​ല്‍ നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളു​മാ​യി പോകുമ്ബോള്‍​​ ഭീ​മ​ ഒ​പ്പം​ ക​യ​റി​യിരുന്നു. 1.50 ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​മ ന​ല്‍​കി​യ ഹ​ര്‍ജിയില്‍ ട്രൈ​ബ്യൂ​ണ​ലിന്റെ അനുകൂല വിധിയുണ്ടായി.

ഡ്രൈ​വ​റു​ടെ സീ​റ്റി​ല്‍ ഇ​രു​ന്ന്​ യാ​ത്ര ചെ​യ്ത വ്യ​ക്തി​ക്ക് ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ര​ക്ഷ ല​ഭി​ക്കി​ല്ലെ​ന്ന കമ്ബ​നി​യു​ടെ വാ​ദം ഹൈക്കോടതി അം​ഗീകരിച്ചു. ഓട്ടോ ഡ്രൈ​വ​റും ഉ​ട​മ​യു​മാ​യ ബൈ​ജു​മോ​നാ​ണ് ന​ഷ്‌​ട​പ​രി​ഹാ​രം ന​ല്‍​കാ​നു​ള്ള ബാ​ധ്യ​ത കോ​ട​തി വ്യ​ക്ത​മാ​ക്കി

2021, നവംബർ 7, ഞായറാഴ്‌ച

വാഹന രേഖകളുടെ കാലാവധി വീണ്ടും നീട്ടി; ഡിസംബര്‍ 31 വരെ പുതുക്കാം. ?

ഡ്രൈവിംഗ് ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി 2021       ഡിസംബര്‍ 31 വരെ നീട്ടി നല്‍കാൻ ഉത്തരവിട്ടു.

ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്‌സ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് ഉൾപ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി 2021 ഡിസംബർ 31 വരെ നീട്ടി നൽകാൻ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.

1989-ലെ മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരമുള്ള വാഹന രേഖകളുടെ കാലാവധിയാണ് ദീർഘിപ്പിച്ചത്.കോവിഡ് പശ്ചാത്തലത്തിൽ നേരത്തെ നീട്ടിയ കാലാവധി ഒക്ടോബർ 31-ന് അവസാനിക്കുകയായിരുന്നു.

കോവിഡ് മൂലമുള്ള പ്രശ്‌നങ്ങളിൽ നിന്നും സംസ്ഥാനം ഇനിയും സാധാരണ നില കൈവരിച്ചിട്ടില്ലാത്തതിനാൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള രേഖകൾ പുതുക്കാൻ സാവകാശം വേണമെന്ന വിവിധ തലങ്ങളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. 

സാരഥി, വാഹൻ എന്നീ സോഫ്റ്റ് വെയറുകളിൽ ആവശ്യമായ മാറ്റം വരുത്തുവാൻ നാഷണൽ ഇൻഫൊർമാറ്റിക്‌സ് സെന്ററിനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. 

ഇന്ധന വിലയുടെ ഭാരം ചുമക്കുന്ന ജനങ്ങൾക്ക് നേരെ തട്ടിപ്പും വെട്ടിപ്പും വേണ്ട; ?

 കഴുത്തറുപ്പൻ ഇന്ധന വിലയുടെ ഭാരം ചുമക്കുന്ന ജനങ്ങൾക്ക് നേരെ തട്ടിപ്പും വെട്ടിപ്പും വേണ്ട; കണ്ടാൽ നിങ്ങൾക്കും പരാതിപ്പെടാം. 

♦️പരാതി അറിയിക്കാനുള്ള ഫോൺ നമ്പർ: 0483 2766157📞

വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുമ്പോൾ അളവുതൂക്കം സംബന്ധിച്ച് സംശയംതോന്നിയാൽ പരാതിപ്പെടാമെന്ന് മലപ്പുറം ജില്ലാ ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ. 

അളവിൽ സംശയം തോനിയാൽ അളന്ന് ബോധിപ്പിച്ചുതരണമെന്ന് ഉപഭോക്താവിന് ആവശ്യപ്പെടാം.

ഇതിനായി പെട്രോൾ പമ്പുകളിൽ ലീഗിൽ മെട്രോളജി വകുപ്പ് മുദ്രപതിച്ചു നൽകിയിട്ടുണ്ട്. അളവിൽ കുറവ് ഉണ്ടെന്നു തെളിഞ്ഞാൽ ലീഗൽ മെട്രോളജി വകുപ്പിൽ പരാതിപ്പെടാമെന്നും ഡെപ്യൂട്ടി കൺട്രോളർ. 

വാഹനങ്ങളിലെ ഇന്ധന ടാങ്കിന്റെ ശേഷി എന്നാൽ സുരക്ഷിതമായി ഇന്ധനം നിറയ്ക്കാവുന്ന പരിധിയാണ്. ടാങ്കിലെ ഇന്ധനനിലയുമായി ബന്ധപ്പെട്ട് ഫ്യൂവൽ ഗേജ് നൽകുന്ന അളവുകൾ പലപ്പോഴും ഉപഭോക്താവിനെ തെറ്റിധരിപ്പിക്കാറുണ്ടെന്നും അവർ.

പരാതി അറിയിക്കാനുള്ള ഫോൺ നമ്പർ: 0483 2766157.

Innova യെ വെല്ലാൻ Hyundai യുടെ Luxury Car ALCAZAR !!

 

2021, ഒക്‌ടോബർ 31, ഞായറാഴ്‌ച

ഇരുചക്രവാഹനത്തിൽ കുടചൂടിയുള്ള യാത്ര നിരോധിച്ചു. ?

ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ കുടപിടിച്ച് യാത്ര ചെയ്യുന്നത് നിരോധിച്ച് മോട്ടോർ വാഹന വകുപ്പ്. കുടയുമായി ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നത്‌ അപകടം വിളിച്ചുവരുത്തുന്ന പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ നീക്കം.

മഴക്കാലത്ത് പൊതുനിരത്തില്‍ കുടയുമായി വാഹനം ഓടിക്കുന്നവരും പിൻസീറ്റിൽ യാത്ര ചെയ്യുന്നവർ കുട പിടിക്കുന്നതും കേരളത്തിൽ സാധാരണക്കാഴ്ചയായി മാറിയിരിക്കുകയാണ്. 

ഇതുമൂലമുള്ള അപകടങ്ങളുടെ എണ്ണം സംസ്ഥാനത്ത് അനുദിനം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് ഗതാഗത വകുപ്പ് സര്‍ക്കുലറില്‍ അറിയിച്ചിരിക്കുന്നത്.

മോട്ടോർ വാഹന വകുപ്പ് നടത്തുന്ന വാഹന പരിശോധനയില്‍ ഇത്തരം പ്രവണത സൂക്ഷ്മമായി നിരീക്ഷിക്കാനും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാനും ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ ടി.സി വിനേഷ് പുറത്തിറക്കിയ സർക്കുലറിൽ നിര്‍ദേശിച്ചിട്ടുണ്ട്. 

കൂടാതെ കുടചൂടിയുള്ള യാത്രയുടെ അപകടത്തെക്കുറിച്ച് ജനങ്ങൾക്ക് ബോധവത്ക്കരണം നൽകണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.

വാഹനത്തിനു മുകളില്‍ ഇലക്ട്രിക്ക് ലൈന്‍ വീണാല്‍ ചെയ്യേണ്ടതും അരുതാത്തതും!

വാഹനത്തിനു മുകളില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ 

♦️വാഹനത്തിന് പുറത്തിറങ്ങാന്‍ പരമാവധി ശ്രമിക്കരുത്

♦️ടയർ റബറായതിൽ വാഹനത്തിനുള്ളിൽ തന്നെ തുടരുന്നതാണ് കൂടുതൽ സുരക്ഷിതം

♦️തീ പിടിക്കാനുള്ള സാഹചര്യമുണ്ടെങ്കിൽ മാത്രം പുറത്തിറങ്ങുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുക

♦️വൈദ്യുതി ലൈനുകളിൽ സ്പർശിക്കാതെ വാഹനത്തിൽ നിന്ന് ചാടാൻ ശ്രമിക്കുക

♦️സ്വയരക്ഷയ്ക്ക് സ്വന്തം തീരുമാനങ്ങളിലെത്താതെ മറ്റുള്ളവരുടെ സഹായം തേടുക

♦️വിജനമായ സ്ഥലത്താണ് അപകടമെങ്കിൽ മൊബൈൽ ഫോൺ വഴി ഫയർ ഫോഴ്സിന്റെ സഹായം തേടുക

♦️അടിയന്തര സഹായത്തിന് ചിലപ്പോൾ പൊലീസാകാം ആദ്യമെത്തുക അതിനാല്‍ 100 ൽ വിളിച്ച് പൊലീസിനെയും വിവരം അറിയിക്കുക

♦️ഇറങ്ങേണ്ട സാഹചര്യത്തിൽ കാൽ ഭൂമിയിൽ സ്പർശിക്കുമ്പോൾ വാഹനത്തിന്റെ ബോഡിയുമായി ബന്ധമുണ്ടാകരുത്

♦️വാഹനത്തിന്റെ മറ്റു മെറ്റൽ ഘടകങ്ങൾ റോഡുമായി ബന്ധമില്ലെന്ന് ഉറപ്പാക്കുക

♦️വെള്ളമോ നനവോ ഇല്ലാത്ത സ്ഥലമാണോ പുറത്തെന്നും ഉറപ്പുവരുത്തണം

♦️രണ്ടു കാലും ഒരേ സമയത്ത് നിലത്ത് കുത്തുക

♦️വാഹനത്തിനുള്ളിൽ തുടരുകയാണെങ്കിൽ, മെറ്റൽ ഘടകങ്ങളിൽ സ്പർശിക്കാതിരിക്കുക

♦️ഇറങ്ങി കഴിഞ്ഞാൽ കുറഞ്ഞത് 50 മീറ്റർ അകലം പാലിക്കുക

♦️വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷം മാത്രം വാഹനത്തിന്‍റെ അടുത്തേക്ക് പോകുക

ശക്തമായ മഴയും കാറ്റുമൊക്കെയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേരളത്തിലെ പലയിടങ്ങളിലും. റോഡിലൂടെ വാഹനം  ഓടിക്കൊണ്ടിരിക്കുമ്പോഴോ നിർത്തിയിട്ടതായോ ഉള്ള സന്ദര്‍ഭങ്ങളില്‍ വാഹനത്തിന് മുകളിലേക്ക് വൈദ്യുതി ലൈൻ  പൊട്ടി വീണാൽ എന്തു ചെയ്യണമെന്ന കാര്യത്തില്‍ പലർക്കും വലിയ പിടിയുണ്ടാകില്ല. ഇലക്ട്രിക്ക് ലൈൻ  വാഹനത്തിന് മുകളിൽ വീണാല്‍ സ്വാഭാവികമായും വാഹനത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെടാനാകും മിക്കവരും ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് ശരിയായ കാര്യമാണോ? ഇതാ 

വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി ?

ഡ്രൈവിംഗ് ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി 2021 ഡിസംബര്‍ 31 വരെ നീട്ടി നല്‍കാൻ ഉത്തരവിട്ടു.

1989-ലെ മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പ്രകാരമുള്ള  വാഹന രേഖകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ നേരത്തെ നീട്ടിയ കാലാവധി ഒക്ടോബര്‍ 31-ന് അവസാനിക്കുകയായിരുന്നു. കോവിഡ് മൂലമുള്ള പ്രശ്നങ്ങളില്‍ നിന്നും സംസ്ഥാനം ഇനിയും സാധാരണ നില കൈവരിച്ചിട്ടില്ലാത്തതിനാല്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള രേഖകള്‍ പുതുക്കാന്‍ സാവകാശം വേണമെന്ന വിവിധ തലങ്ങളില്‍ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനം. സാരഥി, വാഹന്‍ എന്നീ സോഫ്റ്റ് വെയറുകളില്‍ ആവശ്യമായ മാറ്റം വരുത്തുവാന്‍ നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്സ് സെന്ററിനോട് മന്ത്രി ആന്റണി രാജു. ആവശ്യപ്പെട്ടു.



2021, സെപ്റ്റംബർ 27, തിങ്കളാഴ്‌ച

വൈദ്യുത വാഹനങ്ങള്‍ക്കായുള്ള ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ അവസരം?

ജില്ലയിലെ ദേശീയ- സംസ്ഥാന പാതയോരങ്ങളില്‍ സ്ഥിതിചെയ്യുന്ന ഹോട്ടലുകള്‍, മാളുകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ക്കായുള്ള ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ വ്യാപാര സ്ഥാപന ഉടമകള്‍ക്ക് അനര്‍ട്ട് അവസരം ഒരുക്കുന്നു. 20 മുതല്‍ 30 ലക്ഷം വരെയാണ് ചെലവ്. ഇതിനായി ഹോട്ടലുകള്‍, മാളുകള്‍ എന്നിവയുടെ പരിധിയില്‍ അനുയോജ്യമായ സ്ഥലം ലഭ്യമായിട്ടുണ്ടെങ്കില്‍ തുടര്‍ നടപടികള്‍ക്കായി ടൗണ്‍ റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തുള്ള അനെര്‍ട്ട് ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണമെന്ന് ജില്ലാ എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0491 2504182, 9188119409. ഇ മെയില്‍ palakkad@anert.in

ജില്ലാ ഇൻഫർമേഷൻ ഓഫീസ് , പാലക്കാട്

വായ്പയിൽ എടുത്തിരിക്കുന്ന ഒരു വാഹനം, വായ്പാ സ്ഥാപനത്തിന്റെ അനുമതിയില്ലാതെ രൂപമാറ്റം വരുത്താമോ..?

Section 52 (5)മോട്ടോർ വെഹിക്കിൾസ് ആക്ട് അനുസരിച്ച് വായ്പയിൽ എടുത്ത വാഹനത്തിന്റെ ശരിയായ ഉടമസ്ഥൻ ഫിനാൻസ് കമ്പനിയാണ്. അതുകൊണ്ട്തന്നെ ഫിനാൻസ് കമ്പനിയുടെ അനുമതി ആവശ്യമാണ്..

വാഹനത്തിൽ രൂപമാറ്റം നടത്തുന്നത് ഇൻഷുറൻസ് കമ്പനിയെ അറിയിക്കേണ്ടതാണോ?

വാഹന നിർമാണ കമ്പനിയുടെ സ്പെസിഫിക്കേഷൻ അനുസരിച്ചാണ് ഇൻഷുറൻസ് തുക നിശ്ചയിച്ചിട്ടുള്ളത്. ഇൻഷുറൻസ് കമ്പനിയെ അറിയിക്കാതെ രൂപമാറ്റം നടത്തിയ വാഹനത്തിന്റെ ഇൻഷുറൻസ് ക്ലെയിം  ലഭിക്കുവാൻ തർക്ക സാധ്യതയുണ്ട്.

വാഹന ഉടമയ്ക്ക് തന്റെ ഇഷ്ടപ്രകാരം അനുമതിയില്ലാതെ വാഹനത്തിന്റെ രൂപമാറ്റം നടത്തുവാനുള്ള അവകാശം ഉണ്ടോ?അവകാശം ഇല്ല. മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 52, മോട്ടോർ വെഹിക്കിൾസ്  റൂൾസ് 96 & 103 പ്രകാരവും 

രജിസ്റ്ററിങ് അതോറിറ്റിയുടെ അനുമതിയില്ലാതെ വാഹനത്തിന്റെ രൂപമാറ്റം നടത്തുവാൻ പാടുള്ളതല്ല. അനുമതിയില്ലാതെ രൂപമാറ്റം നടത്തിയ വാഹനം ഡ്രൈവ് ചെയ്യുന്ന ഡ്രൈവറുടെ ലൈസൻസ് അധികാരികൾക്ക് പിടിച്ചെടുക്കാവുന്നതാണ്. എന്നാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കാവുന്നതല്ല. കേരള ഹൈക്കോടതി KHC 845-2016.

വാഹനങ്ങളുടെ സീറ്റിംഗ് കപ്പാസിറ്റി കുറയ്ക്കുന്നതിന് അനുമതി ആവശ്യമുണ്ടോ?

വാഹനങ്ങളുടെ സീറ്റിംഗ് കപ്പാസിറ്റി കുറയ്ക്കുന്നതിന് അധികാരികളുടെ അനുമതി ആവശ്യമില്ല. എന്നാൽ റീ- രജിസ്ട്രേഷൻ സമയത്ത് ഒറിജിനൽ സീറ്റിംഗ് കപ്പാസിറ്റി കാണിക്കേണ്ടതാണ്. KHC 330-1998. 

മോട്ടോര്‍ വാഹന വകുപ്പിലെ എട്ട് സേവനങ്ങള്‍ കൂടി ഓണ്‍ലൈനായി !!

സംസ്ഥാന സര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് നയത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിലെ 8 സേവനങ്ങള്‍ കൂടി ഓണ്‍ലൈനാക്കി. ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ ഒഴികയുള്ള സേവനങ്ങളെല്ലാം ഓണ്‍ലൈനിലൂടെ നടത്താന്‍ കഴിയുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. 

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ മേല്‍വിലാസം തിരുത്തല്‍, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റല്‍, വാഹനത്തിന്റെ എന്‍.ഒ.സി, ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷന്‍ റദ്ദ് ചെയ്യല്‍, ഹൈപ്പോത്തിക്കേഷന്‍ എന്‍ഡോഴ്സ്മെന്റ് തുടങ്ങിയ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കും. 

സ്റ്റേജ് കാരിയേജ് ഒഴികയുള്ള വാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കലും പെര്‍മിറ്റ് മാറ്റവും ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് അനായാസമായി അതിവേഗം ലഭ്യമാകും. മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സര്‍വ്വീസുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം സെപ്റ്റംബര്‍ 28 ചൊവ്വാഴ്ച വൈകുന്നേരം 4 മണിയ്ക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വച്ച് നടക്കും.

_____________

ഡ്രൈവിങ് പഠിക്കാന്‍ എളുപ്പമുള്ള രണ്ടാമത്തെ രാജ്യമെന്ന പ്രശസ്തി സ്വന്തമാക്കി ഖത്തർ. !!

ഡ്രൈവിങ് പഠിക്കാന്‍ എളുപ്പമുള്ള രണ്ടാമത്തെ രാജ്യമെന്ന പ്രശസ്തി സ്വന്തമാക്കി ഖത്തർ. 10 ല്‍ 7.39 പോയിന്റ് നേടിയാണ് ഖത്തർ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. അതേസമയം ഈ രംഗത്ത് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ആറാമത്തെ രാജ്യമായി കുവൈത്ത് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ‘സോട്ടോബിയുടെ’ ഗവേഷണ ഏജന്‍സി പുറത്തിറക്കിയ കണക്കുകള്‍ പ്രകാരമാണ് സ്ഥാനനിർണ്ണയം.

മെക്‌സിക്കോയാണ് ഒന്നാം സ്ഥാനത്ത്. ഒമാന്‍ സുല്‍ത്താനേറ്റ് 22-ാം സ്ഥാനത്തും ലാത്വിയ ഡ്രൈവിംഗ് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തും അമേരിക്ക നാലാം സ്ഥാനത്തും കാനഡ അഞ്ചാം സ്ഥാനത്തും ആണ്. ഡ്രൈവിംഗ് പഠന മേഖലയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ക്രൊയേഷ്യയാണ് ഒന്നാം സ്ഥാനത്ത്. ഡ്രൈവിംഗ് വിദ്യാഭ്യാസത്തിനായി ലോകത്തിലെ ഏറ്റവും ആക്‌സസ് ചെയ്യാവുന്ന രാജ്യങ്ങളുടെ വര്‍ഗ്ഗീകരണത്തില്‍ തുര്‍ക്കി 17-ാം സ്ഥാനത്തും ചൈന ഏറ്റവും എളുപ്പമുള്ള രാഷ്ട്രങ്ങളുടെ പട്ടികയില്‍ 21-ാം സ്ഥാനത്തും ഉൾപ്പെട്ടിട്ടുണ്ട്.

അതിസുരക്ഷാ നമ്പർപ്ലേറ്റ് പഴയവാഹനങ്ങൾക്കും നിർബന്ധം !!

 പൊളിക്കൽ നയത്തിന്റെ ഭാഗമായി പഴയവാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമാക്കും. ഓട്ടോമേറ്റഡ് ടെസ്റ്റിങ് കേന്ദ്രങ്ങളിൽ പെർമിറ്റ് പുതുക്കൽ പരിശോധനയ്ക്കെത്തുന്ന വാഹനങ്ങളിൽ അതിസുരക്ഷാ നമ്പർപ്ലേറ്റ് വേണം. ടെസ്റ്റിങ് കേന്ദ്രങ്ങൾക്കുള്ള മാർഗരേഖയിലാണ് കേന്ദ്രം ഇക്കാര്യം ഉൾക്കൊള്ളിച്ചിട്ടുള്ളത്. ആറുമാസംമുമ്പ് പ്രസിദ്ധീകരിച്ച കരടുരേഖയിൽ സംസ്ഥാനങ്ങളുടെ നിർദേശങ്ങൾകൂടി ഉൾക്കൊള്ളിച്ചുകൊണ്ടാണ് അന്തിമ വിജ്ഞാപനമിറക്കിയത്.

പൊളിക്കൽ നയത്തിന്റെ ഭാഗമായി വാഹനങ്ങൾ പരിശോധിക്കേണ്ട ഓട്ടോമേറ്റഡ് ടെസ്റ്റിങ് കേന്ദ്രങ്ങളുടെ ഘടനയും പ്രവർത്തനരീതിയും ഇതിൽ വിശദീകരിക്കുന്നുണ്ട്. വാഹനത്തിന്റെ സാങ്കേതികക്ഷമത ഉറപ്പുവരുത്തുന്നതിന് 32 ഇനം പരിശോധനകൾ നടത്തണം. റോളർ ബ്രേക്ക് ടെസ്റ്റ്, സ്ലൈഡ് സ്ലിപ് ടെസ്റ്റ്, സസ്പെൻഷൻ ടെസ്റ്റ്, ജോയന്റ് പ്ലേ ടെസ്റ്റ്, സ്പീഡോ മീറ്റർ ടെസ്റ്റ് തുടങ്ങിയവ ഉൾപ്പെടും.

ലൈറ്റുകൾക്കുള്ളിൽ ഈർപ്പം പാടില്ല. സൈലൻസർ, ബ്രേക്ക് ലൈൻ, എൻജിൻ ഓയിൽ, റേഡിയേറ്റർ കൂളന്റ് എന്നിവയിൽ ചോർച്ചയുണ്ടാകരുത്. വിൻഡ്‌സ്‌ക്രീൻ മങ്ങരുത്. ടയർ ത്രെഡിന്റെ അളവുവരെ നിഷ്കർഷിക്കുന്നുണ്ട്. ഹോണിന്റെ ശബ്ദവും ലൈറ്റുകളുടെ തീവ്രതയും പരിശോധിക്കപ്പെടും. ടെസ്റ്റുകളിൽ പരാജയപ്പെട്ടാൽ 30 ദിവസത്തിനുള്ളിൽ വീണ്ടും അപേക്ഷിക്കാം. പരാജയപ്പെട്ട ടെസ്റ്റുമാത്രം വീണ്ടും നടത്തിയാൽ മതി. ഫലത്തിൽ പരാതിയുണ്ടെങ്കിൽ അപ്പീൽ നൽകാം. രണ്ടുതവണ പരാജയപ്പെട്ടാൽ വാഹനം പൊളിക്കേണ്ടിവരുമെന്ന കരടുനിർദേശം അതേപടി അന്തിമ വിജ്ഞാപനത്തിലുമുണ്ട്. ഇതിൽ ലഭിച്ച പരാതികൾ കേന്ദ്രം നിരസിച്ചു.

ടെസ്റ്റിങ് കേന്ദ്രങ്ങളെല്ലാം ഓൺലൈനിൽ ബന്ധിപ്പിക്കും. പരിശോധനാഫലവും വാഹനത്തിന്റെ എൻജിൻ, ഷാസി നമ്പറുകളുടെ ഡിജിറ്റൽ പകർപ്പ് കേന്ദ്രീകൃത കംപ്യൂട്ടർ ശൃംഖലയിലേക്ക് അപ്‌ലോഡ് ചെയ്യും.

ഫാസ്റ്റാഗ് നിർബന്ധമാണ്. ജി.പി.എസ്, വേഗപ്പൂട്ട് എന്നിവയും പരിശോധിക്കപ്പെടും. ട്യൂബ് ലൈസ് ടയറുകൾ വ്യാപകമായതിനാൽ സ്റ്റെപ്പിനി ടയറിനുപകരം പഞ്ചർകിറ്റ് മതിയെന്ന നിർദേശം പഴയ വാഹനങ്ങൾക്കും ബാധകമാക്കി. സംസ്ഥാനങ്ങൾക്ക് പൊതുമേഖലയിലോ സ്വകാര്യ പങ്കാളിത്തത്തോടെയോ ടെസ്റ്റിങ് കേന്ദ്രങ്ങൾ തുടങ്ങാം.

2021, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

ലൈസൻസ് സംബന്ധമായതും വാഹനസംബന്ധമായതുമായ എല്ലാ സർവീസുകളും ഇപ്പോൾ നിർവഹിക്കപ്പെടുന്നത് കേന്ദ്ര ഗവ: സോഫ്റ്റ്‌വെയറായ പരിവാഹൻ സേവ !!

 ലൈസൻസ് സംബന്ധമായതും വാഹനസംബന്ധമായതുമായ എല്ലാ സർവീസുകളും ഇപ്പോൾ നിർവഹിക്കപ്പെടുന്നത് കേന്ദ്ര ഗവ: സോഫ്റ്റ്‌വെയറായ പരിവാഹൻ സേവ

എന്ന വെബ് സൈറ്റ് വഴിയാണ് എന്ന് എല്ലാവർക്കും അറിയാമല്ലോ!!!

https://chat.whatsapp.com/Fu8yIrWGqfiLjbYB7bfJso

https://parivahan.gov.in

ഇതിൽ വാഹന സംബന്ധമായ സർവീസുകൾക്ക് വാഹൻ എന്ന പോർട്ടലിലും  ലൈസൻസ് സംബന്ധമായ സേവനങ്ങൾക്ക്  സാരഥി എന്ന പോർട്ടലിലുമാണ്‌ അപേക്ഷകളും ഫീസും സമർപ്പിച്ചുവരുന്നത്.

ഗതാഗത വകുപ്പിലെ സേവനങ്ങൾ രാജ്യവ്യാപകമായി  പൂർണ്ണമായും ഓൺലൈൻ ആയതോടെ ഈ രംഗത്ത് വ്യാജന്മാർ പലരും രംഗപ്രവേശനം ചെയ്തിരിക്കുന്നതായി മനസ്സിലാകുന്നു. ഇതിനോടകം നിരവധി ആളുകൾ ഇതിൽ വഞ്ചിതരായിക്കഴിഞ്ഞു. സേവനങ്ങൾക്ക് ഓൺലൈൻ അപേക്ഷ നൽകുമ്പോൾ അപേക്ഷയോടൊപ്പം ഫീസും ഓൺലൈൻ ആയി തന്നെയാണ് അടക്കേണ്ടത്. പരിവാഹൻ വെബ് സൈറ്റ് ആണെന്ന രീതിയിൽ വ്യാജമായി നിർമിച്ച ഇത്തരം വ്യാജ സൈറ്റുകളിലൂടെ അപേക്ഷാ ഫീസായി നൽകുന്ന പണം തട്ടിയെടുക്കുകയാണ് ഇവർ ചെയ്യുന്നത്. അപേക്ഷകർ പലപ്പോഴും താൻ ശരിയായ സൈറ്റിൽ തന്നെയാണ് അപേക്ഷിച്ചത് എന്ന ധാരണയിൽ കാലാവധി കഴിഞ്ഞ ലൈസൻസുമായി വാഹനം ഉപയോഗിക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ഗൂഗിൾ വഴി സർവീസുകൾ സേർച്ച് ചെയ്ത് സമർപ്പിക്കുന്ന അപേക്ഷകളാണ് പലപ്പോഴും ഈ രീതിയിൽ വഞ്ചിക്കപ്പെട്ടതായി മനസ്സിലാകുന്നത്. ഈ വ്യാജ സൈറ്റുകൾ യഥാർത്ഥ സൈറ്റുമായി രൂപ സാമ്യം ഉള്ളതും, secured ആണ് എന്ന തോന്നൽ ഉളവാക്കുന്ന തരത്തിൽ ചെയ്തിട്ടുള്ളതാണ്.

ആയതിനാൽ ഗതാഗത വകുപ്പിന്റെ സേവനങ്ങൾക്കായി അപേക്ഷകൾ സമർപ്പിക്കുമ്പോൾ ഇത്തരം വ്യാജ സൈറ്റുകളിൽ വഞ്ചിതരാകാതിരിക്കാൻ കേരള മോട്ടോർ വാഹന വകപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗപ്പെടുത്തുക.

https://parivahan.gov.in

mvd.kerala.gov.in

ലഭ്യമായ ഓൺലൈൻ സേവനങ്ങളുടെ ലിങ്കുകൾ മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിലെ Citizens Corner , Online Services വഴി നൽകിയിട്ടുണ്ട്. Vahan, Sarathi പോർട്ടലുകളുടെ ലിങ്കും പ്രത്യേകം നൽകിയിട്ടുണ്ട്.ഇതിലൂടെ വ്യാജ സൈറ്റുകളിലേക്ക് divert ചെയ്യപ്പെടുന്നത് ഒഴിവാക്കാൻ സാധിക്കും.

സ്വന്തമായ നിലക്ക് ഓൺലൈൻ വഴി അപേക്ഷ നൽകാൻ സാധിക്കാത്തവർക്ക്‌ അക്ഷയ, ഇസേവ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.

MVD Kerala

ജനനന്മയ്ക്ക്... ജനരക്ഷയ്ക്ക്...

2021, സെപ്റ്റംബർ 7, ചൊവ്വാഴ്ച

കാത്തിരിപ്പിനൊടുവിൽ പെരിന്തൽമണ്ണയിലെ മൂന്നാം ബസ്സ് സ്റ്റാൻ്റ് തുറന്നു നൽകി. ?

 പെരിന്തൽമണ്ണ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പെരിന്തൽമണ്ണയിലെ മൂന്നാം ബസ്സ് സ്റ്റാൻ്റ് തുറന്നു നൽകി. നഗരസഭ പുതുതായി നിർമിച്ച മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡിൽനിന്ന് ബസ് സർവീസ് ആരംഭിച്ചു. നഗരസഭാധ്യക്ഷൻ പി. ഷാജി ഫ്ളാഗ് ഓഫ് ചെയ്തു.

ആദ്യഘട്ട നിർമാണം കഴിഞ്ഞ ബസ് സ്റ്റാൻഡിന് അടുത്തിടെയാണ് ആർ.ടി.എ. അംഗീകാരം ലഭിച്ചത്. നഗരത്തിലെ ഗതാഗത പരിഷ്‌കാരവും തിങ്കളാഴ്ച തുടങ്ങും. വ്യാപാരികളുടെയും ബസ്സുടമകളുടെയും എതിർപ്പു വകവെക്കാതെയാണ് പരിഷ്‌കാരം നടപ്പാക്കുന്നത്.

പുതിയ പരിഷ്ക്കരണത്തിൽ ടൗണിലെത്തുന്ന യാത്രക്കാർക്ക് ഇനി ജില്ലാ ആശുപത്രി, കെഎസ്ആർടിസി, ചെറുകാട് കോർണർ, പോസ്റ്റ് ഓഫിസ്, മാനത്തുമംഗലം എന്നീ ബസ് ബസ് സ്റ്റോപ്പുകളിൽ നിന്ന് മാത്രമേ ബസ് കയറാനാകൂ. അതല്ലെങ്കിൽ ബസ് സ്റ്റാൻഡുകളിൽ എത്തണം. ടൗണിലെ മറ്റ് ബസ് സ്റ്റോപ്പുകളെല്ലാം ഒഴിവാക്കിയിട്ടുണ്ട്.

2021, സെപ്റ്റംബർ 4, ശനിയാഴ്‌ച

ഡ്രൈവിങ്​ ലൈസൻസ്: കാലാവധി തീർന്നാൽ വീണ്ടും എച്ച്​ എടുക്കണോ..?

നിയമത്തിലെ വ്യവസ്​ഥകൾ അറിയാം. 

ലൈസൻസ് കാലാവധി തീരുന്നതിനു ഒരു വർഷം മുമ്പും പുതുക്കാം.ഡ്രൈവിങ്​ ലൈസൻസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓൺലൈനായതോടെ വലിയ സൗകര്യമാണ്​ പൊതുജനത്തിന്​ ഉണ്ടായിരിക്കുന്നത്​. ഓഫീസുകൾ കയറിയിറങ്ങാതെ ലൈസൻസുമായി ബന്ധപ്പെട്ട പ്രശ്​നങ്ങൾ പരിഹരിക്കാമെന്ന്​ പൊലീസ്​ അറിയിച്ചു. 

കാലാവധി തീർന്നാൽ ഒരു വർഷത്തിനകം ഫൈൻ ഇല്ലാതെ ലൈസൻസ് പുതുക്കാവുന്നതാണ്​. ഇപ്പോൾ ലൈസൻസ് കാലാവധി തീരുന്നതിനു ഒരു വർഷം മുമ്പും പുതുക്കാൻ അവസരമുണ്ട്. കാലാവധി തീർന്ന ലൈസൻസ് പുതുക്കാൻ അപേക്ഷിക്കുന്നതും ഫീസ് അടയ്ക്കുന്നതുമെല്ലാം ഓൺലൈനായി ചെയ്യാം.

www.parivahan.gov.in എന്ന മോട്ടോർ വാഹനവകുപ്പിന്റെ വെബ്പോർട്ടലിൽ 'വാഹൻ' എന്ന ഭാഗം വാഹനസംബന്ധമായും 'സാരഥി' എന്നത് ലൈസൻസുമായി ബന്ധപ്പെട്ടതുമാണ്. 

സാരഥി ലിങ്ക് ക്ലിക് ചെയ്ത ശേഷം ഡ്രൈവിങ് ലൈസൻസ് റിലേറ്റഡ് സർവീസ് തിരഞ്ഞെടുക്കുക. ലൈസൻസ് കിട്ടിയത് ഏതു സംസ്ഥാനത്തുനിന്നാണെന്നു തിരഞ്ഞെടുക്കുക. അപ്പോൾ ലൈസൻസുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ലഭ്യമാകും.

ഇതിൽ 'ഡിഎൽ സർവീസ്' (Driving License Service) തിരഞ്ഞെടുക്കുക. ലൈസൻസ് നമ്പർ, ജനനത്തീയതി എന്നിവ ആവശ്യപ്പെടുന്ന ഇടത്ത് അവ കൃത്യമായി നൽകുമ്പോൾ ലൈസൻസ് ഉടമയുടെ വിശദാംശങ്ങൾ കാണാം. 

വിവരങ്ങൾ കൃത്യമാണെങ്കിൽ യെസ് ഓപ്ഷൻ ക്ലിക് ചെയ്യുക. ഡ്രൈവിങ് ലൈസൻസ് റിന്യൂവൽ തിരഞ്ഞെടുക്കുക. മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ വരും. അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ അത് ചെയ്യുക. ഉടനെ തന്നെ ഫോണിലേക്ക് ആപ്ലിക്കേഷൻ നമ്പർ എസ്എംഎസ് അയച്ചുകിട്ടും.

ഓൺലൈൻ വഴി ലൈസൻസ് പുതുക്കുമ്പോൾ, സെൽഫ് ഡിക്ലറേഷൻ, ഫോം 1, ഫോം 1 എ, ഫോം 2 എന്നിവ ഡൗൺലോഡ് ചെയ്യാൻ ഓപ്ഷൻ കാണിക്കും. മെഡിക്കൽ ഫിറ്റ്നെസ്, ഐ സർട്ടിഫിക്കറ്റ്, ഫിസിക്കൽ ഫിറ്റ്നെസ് തുടങ്ങിയവയ്ക്കുള്ള അപേക്ഷകളാണ് ഇവ. ആയവ ഡൗൺലോഡ് ചെയ്​ത്​ പ്രിൻറ്​ എടുക്കണം. 

ഫോട്ടോ, ഡിജിറ്റൽ ഒപ്പ് എന്നിവസഹിതമുള്ള ഫോം ആണ് ഡൗൺലോഡ് ആകുന്നത്. ഈ ഫോം മെഡിക്കൽ ഓഫിസർ, നേത്രരോഗ വിദഗ്ധൻ എന്നിവരെക്കൊണ്ടു പരിശോധിപ്പിച്ച് അംഗീകാരം വാങ്ങണം.

അതിനുശേഷം ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകി നിങ്ങളുടെ ആപ്ലിക്കേഷൻ വിൻഡോ തുറക്കുക. അതിലേക്ക് എല്ലാ ഡോക്യുമെന്റും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. സ്കാൻ ചെയ്യുമ്പോൾ മെഡിക്കൽ– ഐ സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടറുടെ സീൽ, റജിസ്റ്റർ നമ്പർ തുടങ്ങിയവ വ്യക്തമാകുംവിധം സ്കാൻ ചെയ്യുവാൻ ശ്രദ്ധിക്കണം. അതിനുശേഷം ഓൺലൈനായി ഫീസ് അടയ്ക്കണം. ഇത്രയും കാര്യങ്ങൾ കൃത്യമായി ചെയ്ത ശേഷം അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യാം.എപ്പോഴാണ്​ റോഡ്​ ടെസ്​റ്റും എച്ച്​ എടുക്കലും വേണ്ടിവരിക. 

ലൈസൻസ്​ കാലാവധി തീർന്ന്​ ഒരുവർഷത്തിനകമാണ്​ നിയമപ്രകാരം പുതുക്കൽ അനുവദനീയം. അതുകഴിഞ്ഞാൽ പുതിയ ലൈസൻസ് എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കണം. 

അഞ്ചു വർഷം വരെ പാർട്ട് 2 ആയ റോഡ് ടെസ്റ്റ് മാത്രം മതി. എന്നാൽ ലൈസൻസ്​ കാലാവധി തീർന്ന്​ അഞ്ച്​ വർഷം കഴിഞ്ഞാൽ പാർട്ട് 1 ഗ്രൗണ്ട് ടെസ്റ്റും (H എടുക്കൽ) നിർബന്ധമാണെന്നും അധികൃതർ അറിയിച്ചു.


2021, ഓഗസ്റ്റ് 31, ചൊവ്വാഴ്ച

ഹെല്‍മറ്റില്ലെങ്കില്‍ കീശ ചോരും; ഈ വര്‍ഷം പിഴയായി ഈടാക്കിയത് 1.76 കോടി രൂപ ?

♦️ഇതില്‍ 44 ശതമാനം പിഴയും പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാത്തതിനാണ് ഈടാക്കിയത്

ഇരുചക്രവാഹനവുമായി പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കുക. ഇല്ലെങ്കില്‍ നിങ്ങളുടെ കീശ ചോരും. പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കാന്‍ മറക്കണ്ട. ‌

ഹെല്‍മറ്റ് ധരിക്കാത്തതിന് ഇരുചക്ര വാഹനയാത്രക്കാരില്‍ നിന്നും ഈ വര്‍ഷം പിഴയായി ഈടാക്കിയത് 1.76 കോടി രൂപയാണ്. ഇതില്‍ 44 ശതമാനം പിഴയും പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാത്തതിനാണ് ഈടാക്കിയത്.

വൃദ്ധരോ സ്ത്രീകളോ കുട്ടികളോ ആരുമാകട്ടെ ഹെല്‍മറ്റില്ലെങ്കില്‍ പിഴ തന്നെ. ആരോടും മൃദു സമീപനം വേണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം. 

പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിട്ടും ഒരു വിഭാഗം ഇതിനോട് വിമുഖത കാണിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019ല്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴയായി ഈടാക്കിയത് 1.3 കോടി രൂപ. 

ഇതില്‍ എട്ടര ലക്ഷം രൂപ പിന്‍സീറ്റ് ഹെല്‍മറ്റ് ധരിക്കാത്തതിനാണ്. 2020ല്‍ എത്തിയപ്പോള്‍ ഒരു കാര്യ ഉറപ്പായി പലരുടെയും പോക്കറ്റ് ചോര്‍ന്നു. 2 കോടി രൂപയാണ് ഹെല്‍മറ്റില്ലാത്തതിന് മലയാളികള്‍ പിഴ നല്‍കിയത്. ഇതില്‍ 67 ലക്ഷം രൂപ പിന്‍സീറ്റ് ഹെല്‍മറ്റില്ലാത്തതിനും.

ഇനി ഈ വര്‍ഷത്തെ കണക്ക് നോക്കിയാല്‍ ഇതുവരെ 77 ലക്ഷം രൂപയാണ് പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴയായി നല്‍കേണ്ടിവന്നത്. അപ്പോള്‍ കണക്ക് കണ്ടല്ലോ. ഓടിക്കുന്നയാള്‍ക്ക് ഹെല്‍മറ്റുണ്ടെന്ന് കരുതി പുറകില്‍ കയറി ഹെല്‍മറ്റില്ലാതിരുന്നാല്‍ ഓടിക്കുന്നവന്‍റെ കീശ കീറും.


2021, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

പാലിയേക്കര ടോള്‍ പാതയ്ക്ക് സമാന്തരപാത !! ?

പാലിയേക്കര ടോള്‍ പാതയ്ക്ക് സമാന്തരപാതയൊരുക്കി നാട്ടുകാരായ യുവാക്കള്‍ ടോൽ പ്ലാസ അധികൃതരെ ഞെട്ടിച്ചു. നിങ്ങൾക്ക് ഗവണ്‍മെന്റിൽ സ്വാധീനം ചെലുത്തി എന്തും ചെയ്യാമായിരിക്കും ..നിങ്ങള്‍ ടോള്‍ നിരക്കും ഉയര്‍ത്തി അവിടിരുന്നോ. ഞങ്ങള്‍ക്ക് വേറെ റോഡുണ്ട് ....

ഇടപ്പള്ളി -മണ്ണുത്തി ദേശീയ പാതയിലെ ടോൽ നിരക്ക് വർദ്ധിപ്പിച്ചതിന് നടപടിക്ക് എതിരെ ജനരോഷം ഇരമ്പുമ്പോൾ വേറിട്ട പരിഹാരവും ആയി ഒരു കൂട്ടം യുവാക്കൾ രംഗത്ത് എത്തി അധികാരികളെ ഞെട്ടിച്ചു ...ദേശീയ പാതയ്ക്ക് പാലിയേക്കര ടോൾ പ്ലസക്ക് സമാന്തരമായുള്ള മണലിമടവാക്കര റോഡ്‌ വൃത്തിയാക്കി വാഹന ഗതാഗതത്തിന് സുഗമ മാർഗ്ഗം ഒരുക്കി ആണ് അധികാരികളെ ഞെട്ടിച്ചത് ..

മണലി പുഴയുടെ തീരത്ത് കൂടി ഉള്ള ഒരു കിലോ മീറ്റർ കാടുപിടിച്ച് കിടന്ന റോഡ്‌ മടവാക്കര പ്രോഗ്രസീവ് ക്ലബ്‌ അംഗങ്ങൾ ആയ 30 യുവാക്കളുടെ ശ്രമ ഫലം ആയി വാഹനങ്ങളെ സ്വീകരിക്കുവാൻ തയ്യാറായി കഴിഞ്ഞു ..

"ആമ്പല്ലൂരിൽ നിന്ന് തൃശൂരിലേക്ക് പോകുന്ന വാഹനങ്ങൾ മണലി പാലം കഴിഞ്ഞു ഇടത്തോട്ട് തിരിഞ്ഞാൽ മണലിമടവാക്കര റോഡിലേക്ക് ഇറങ്ങാം .ആ റോഡ്‌ വഴി രണ്ട് കിലോമീറ്റർ സഞ്ചരിക്കുക ആണെങ്കിൽ ചിറ്റിശ്ശേരി വഴി പാലിയേക്കര ടോൾ പ്ലാസക്ക് അപ്പുറം ഇറങ്ങി യാത്ര തുടരാം.

ഗൂഗിൾ മാപ്പ് ലിങ്ക് താഴെ ചേർക്കുന്നു.

ഇതു എല്ലാവരിലെക്കും എത്തിക്കുക ഡ്രൈവർമാർക്കും നാട്ടുകാർക്കും ഉപകാരമാകും...പ്ലീസ്

https://maps.app.goo.gl/HtdhYUkMwBsRwvvt6

 ഇത് ഓപ്പൺ/ഞെക്കിയാൽ റൂട്ട് കറക്റ്റ് ആയി കിട്ടും.

കേരളത്തിലെ ഏറ്റവും വലിയ കാർ ഷോറൂമുമായി റോയൽ ഡ്രൈവ് കൊച്ചിയിൽ !!

വിരാട് കോഹ്‌ലിയുടെ ലംബോർഗ്‌നി,ഭീമ ഗ്രൂപ്പിന്റെ ബെന്റ്‌ലി,ദുൽകർ സൽമാന്റെ ട്രയംഫ്-ഇങ്ങനെ നിരവധി എക്സ്ക്ലൂസീവ് താരങ്ങളാണ് കൊച്ചിയിൽ തുറന്ന റോയൽ ഡ്രൈവിന്റെ പ്രീമിയം യൂസ്ഡ് കാർ ഷോറൂമിലുള്ളത്.12000 ചതുരശ്ര അടിയിൽ പരന്നു കിടക്കുന്ന റോയൽ ഡ്രൈവ് ഷോറൂം സന്ദർശിച്ചപ്പോൾ..

How LUXURY Rolls-Royce Cars Are Made ?

 

2021, ഓഗസ്റ്റ് 29, ഞായറാഴ്‌ച

ഭാരത് സീരീസ് വരുന്നു; സംസ്ഥാനം മാറിയാല്‍ വാഹനങ്ങള്‍ക്ക്‌ റീ രജിസ്‌ട്രേഷന്‍ വേണ്ട ?

പുതിയ വാഹനങ്ങൾക്ക് ബിഎച്ച് സീരീസ് എന്ന പുതിയ ഏകീകൃത രജിസ്ട്രേഷൻ സംവിധാനം അവതരിപ്പിച്ച് റോഡ് ട്രാൻസ്പോർട്ട് മന്ത്രാലയം. ബിഎച്ച് രജിസ്ട്രേഷനുള്ള ഒരു വാഹനം ഒരു സംസ്ഥാനത്ത് നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് മാറുമ്പോൾ റീ രജിസ്ട്രേഷൻ നടത്തേണ്ടതില്ല എന്നതാണ് ഇതിന്റെ ഗുണം.

കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, സൈനിക-സുരക്ഷ ഉദ്യോഗസ്ഥർ നാലോ അതിൽ കൂടുതലോ സംസ്ഥാനങ്ങളിൽ ഓഫീസുകളുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാർ തുടങ്ങിയവർക്ക് ബിഎച്ച് രജിസ്ട്രേഷനായി അപേക്ഷിക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്.

സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും വലിയ തലവേദന സൃഷ്ടിക്കുന്നതായിരുന്നു നിലവിലെ രജിസ്ട്രേഷൻ സംവിധാനം. ഒരു സംസ്ഥാനത്ത് വെച്ച് വാഹനം വാങ്ങിയാൽ അവിടെ രജിസ്റ്റർ ചെയ്ത വാഹനം 12 മാസത്തിൽ കൂടുതൽ മറ്റു സംസ്ഥാനത്ത് സൂക്ഷിക്കാനോ ഉപയോഗിക്കാനോ ആവില്ല. അതിനുള്ളിൽ ഉപയോഗിക്കുന്ന സംസ്ഥാനത്ത് റീ രജിസ്ട്രേഷൻ നടത്തണമെന്നാണ് നിലവിലെ നിയമം. ആദ്യം രജിസ്റ്റർ ചെയ്ത ചെയ്ത സംസ്ഥാനത്ത് നിന്നുള്ള എൻ.ഒ.സി, അവിടെ അടച്ച റോഡ് ടാക്സ് റീഫണ്ട് ചെയ്ത് റീ രജിസ്ട്രേഷൻ ചെയ്യുന്ന സംസ്ഥാനത്ത് അടയ്ക്കണം. ഈ പ്രക്രിയകൾ ഏറെ ബുദ്ധിമുട്ടാണ് ആളുകൾക്ക് സൃഷ്ടിച്ചിരുന്നത്.

എന്നാൽ ബിഎച്ച് സീരീസ് രാജ്യത്ത് ഒട്ടാകെയുള്ള ഏകീകൃത സംവിധാനം ഇതിന് ഒരു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഎച്ച് രജിസ്ട്രേഷനുള്ള ഒരു വാഹനത്തിന് ഉടമ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ ഇത്തരം റീ രജിസ്ട്രേഷൻ ബുദ്ധിമുട്ടുകളൊന്നും അനുഭവിക്കേണ്ടതില്ലെന്നാണ് ഉപരിതല ഗതാഗത മന്ത്രാലയം പറയുന്നത്. വാഹന നികുതി രണ്ട് വർഷത്തേക്കോ രണ്ടിന്റെ മടങ്ങുകളോ ആയിട്ടായിരിക്കും ഈടാക്കുക. 14 വർഷം പൂർത്തിയാക്കിയ വാഹനത്തിനുള്ള നികുതി വർഷംതോറും മുമ്പ് ഈടാക്കിയിരുന്ന തുകയുടെ പകുതിയായിരിക്കും നൽകേണ്ടി വരിക. ബിഎച്ച് രജിസ്ട്രേഷൻ നടപടികൾ ഓൺലൈനിൽ തന്നെ ലഭ്യമാകും. ആർ.ടി.ഒ ഓഫീസുകളിൽ പോകേണ്ടതില്ല.

സെപ്റ്റംബര്‍ ഒന്നുമുതല്‍ പാലിയേക്കര ടോൾ പ്ലാസയിൽ പുതിയ നിരക്ക് !

തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ നിരക്ക് കൂട്ടി. പുതിയ നിരക്ക് സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. കാര്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ക്ക് ഒരുഭാഗത്തേക്ക 80 രൂപയാണ്. നേരത്തെ ഇത് 75 രൂപയായിരുന്നു. ഇരുവശത്തേക്കും 110 ആയിരുന്നത് 120 രൂപയാക്കി. ചരക്ക് വാഹനങ്ങള്‍ക്ക് 140രൂപയും ബസിന് 275 രൂപയുമാണ്‌. വര്‍ഷംതോറും സെപ്റ്റംബര്‍ ഒന്നിന് പാലിയേക്കരയിലെ ടോള്‍ നിരക്ക് പരിഷ്‌ക്കരിക്കുന്നത്. സാമ്പത്തിക രംഗത്തെ മാറ്റത്തിനനുസരിച്ച് ടോള്‍ നിരക്കില്‍ മാറ്റം വരുത്തുന്നുണ്ടെങ്കിലും ടോള്‍ റോഡ് സേവനത്തിന് നിര്‍ദിഷ്ട നിലവാരമില്ലെന്ന ആക്ഷേപം ശക്തമാണ്.

ടോൾ പ്ലാസയുടെ കാലാവധി മുഴുവൻ പിരിച്ചാൽ തുകയുടെ നാല് മടങ്ങ് നേടാനാകുമന്നാണ് കണക്ക്. ഇതിനിടെയാണ് ടോൾ നിരക്കിലുള്ള വർധന. പാത എത്രയും വേഗം ദേശീയ പാത അതോറിറ്റി ഏറ്റെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

2021, ഓഗസ്റ്റ് 23, തിങ്കളാഴ്‌ച

വോട്ടര്‍ ഐ.ഡി കാര്‍ഡ് ഇനി ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാം: 27 ഇനം സര്‍ട്ടിഫിക്കറ്റുകളും !

തിരഞ്ഞെടുപ്പുകമ്മിഷൻ നൽകുന്ന ഇലക്ഷൻ ഐ.ഡി. കാർഡിനും റവന്യൂ ഓഫീസ് മുഖേന ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾക്കും ഇനി ഓഫീസുകളിലും ജനസേവന കേന്ദ്രങ്ങളിലും കയറിയിറങ്ങേണ്ട. സ്വന്തം സ്മാർട്ട്ഫോണിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സംവിധാനം വരുന്നു.

വോട്ടർപട്ടികയിൽ പേരുചേർത്താൽ ജനസേവനകേന്ദ്രം മുഖേനയോ ഓൺലൈനിലോ ഐ.ഡി. കാർഡിന് അപേക്ഷിക്കാം. താലൂക്ക് ഓഫീസിൽനിന്നത് വില്ലേജ് ഓഫീസിലെത്തി ബൂത്ത്ലെവൽ ഓഫീസർ (ബി.എൽ.ഒ.) പരിശോധിച്ച് ഉറപ്പുവരുത്തി വില്ലേജ് വഴി താലൂക്കിലെത്തിയാണ് കാർഡ് അനുവദിക്കുന്നത്.

മലബാർ ലൈവ്

https://chat.whatsapp.com/CMxXrusFvojJbucXqE7ncf

പിന്നീട് തപാൽവഴി വോട്ടർക്കു ലഭിക്കും. ഇനി കാർഡ് അനുവദിച്ചുകഴിഞ്ഞാൽ ലഭിക്കുന്ന അറിയിപ്പനുസരിച്ച് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന https://www.nvsp.in/ സന്ദർശിച്ച് E-EPIC ക്ലിക്കുചെയ്ത് ലോഗിൻചെയ്താൽ ഐ.ഡി. കാർഡ് ഡൗൺലോഡ് ചെയ്യാം.

അതിൽ ലഭിക്കുന്ന ഒ.ടി.പി. നൽകിയാൽ കാർഡ് മൊബൈൽഫോണിൽ ലഭ്യമാകും. ഇത് പ്രിന്റെടുത്ത് ലാമിനേറ്റുചെയ്തോ അല്ലാതെയോ സൂക്ഷിക്കാം. പുതുതായി വോട്ടർപട്ടികയിൽ പേരുചേർക്കുന്നവർക്ക് ഈ സൗകര്യം ലഭ്യമാകും.

ഇ-ഡിസ്ട്രിക്ട് സർട്ടിഫിക്കറ്റുകളും

റവന്യൂ സർട്ടിഫിക്കറ്റുകൾക്കായുള്ള ഇ-ഡിസ്ട്രിക്ട് വഴി അനുവദിക്കുന്ന 27 ഇനം സർട്ടിഫിക്കറ്റുകളും ഇനി ഫോണിലൂടെ ലഭിക്കും. അപേക്ഷ അംഗീകരിച്ച് വരുന്ന എസ്.എം.എസിനൊപ്പം ഒരു ലിങ്കും വരും. ഈ ലിങ്കിൽ കയറിയാൽ നമുക്കനുവദിച്ച സർട്ടിഫിക്കറ്റ് ഡൗൺലോഡാകും.

നേരത്തേ അപ്രൂവ്ചെയ്താലും അക്ഷയ കേന്ദ്രത്തിൽ പോയി വേണമായിരുന്നു പ്രിന്റെടുക്കാൻ. റവന്യൂ ഓഫീസുകൾ കൂടുതൽ ജനകീയമാക്കാനായി ലാൻഡ് റവന്യൂ കമ്മീഷണറും മന്ത്രിയും ഓഫീസർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മലപ്പുറം ജില്ലയിൽനിന്നുള്ള ഉദ്യോഗസ്ഥർ നൽകിയ ആശയമാണ് ഇതിലൂടെ യാഥാർഥ്യമായിട്ടുള്ളത്.

വരുമാനം, ജാതി, നേറ്റിവിറ്റി, കൈവശാവകാശം, വൺ ആൻഡ് സെയിം തുടങ്ങി സാധാരണക്കാർക്ക് ദൈനംദിനം ആവശ്യംവരുന്ന നിരവധി സർട്ടിഫിക്കറ്റുകൾ മൊബൈൽ വഴി ലഭ്യമാകുന്നതോടെ കോവിഡ് കാലത്ത് വലിയ ഗുണമാണ് ജനങ്ങൾക്കും വിദ്യാർഥികൾക്കുമെല്ലാമുണ്ടാകുക.

വാഹന ഉടമകൾ മൊബൈൽ നമ്പർ ‘വാഹൻ’ സോഫ്റ്റ്‌വെയറിൽ ചേർക്കണം: മോട്ടർ വാഹന വകുപ്പ്.

 ലൈസൻസ് ഉള്ളവരും വാഹന ഉടമകളും മൊബൈൽ നമ്പർ ‘വാഹൻ’ സോഫ്റ്റ്‌വെയറിൽ ചേർക്കണം: മോട്ടർ വാഹന വകുപ്പ്. 

♦️ഡ്രൈവിങ് ലൈസൻസ് ഉള്ളവരും വാഹന ഉടമകളും മൊബൈൽ നമ്പർ ‘വാഹൻ’ സോഫ്റ്റ്‌വെയറിൽ ചേർക്കണമെന്ന് മോട്ടർ വാഹന വകുപ്പു നിർദേശിച്ചു. 

♦️സേവനങ്ങൾ പൂർണമായി ഓൺലൈൻ ആക്കുന്നതിനാലാണിത്.

♦️വാഹന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലെ വിലാസത്തിലുള്ള മാറ്റം, വാഹന കൈമാറ്റം രേഖപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾ ഓൺലൈനിലൂടെയാണ് ഇപ്പോൾ നൽകുന്നത്. 

♦️മൊബൈൽ നമ്പർ ചേർക്കാത്തതും തെറ്റായ മൊബൈൽ നമ്പർ രേഖപ്പെടുത്തിയിരിക്കുന്നതും കാരണം ചിലർക്ക് സേവനങ്ങൾ വൈകിയാണു ലഭിക്കുന്നത്.

♦️നമ്പർ ചേർക്കുന്നത്  ഇങ്ങനെ 

www.parivahan.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക. 

♦️ഓൺലൈൻ സർവീസസ് എന്ന ലിങ്കിൽ ക്ലിക് ചെയ്യുക. 

♦️ഡ്രൈവിങ് ലൈസൻസിൽ ഫോൺ നമ്പർ ചേർക്കാൻ ഡ്രൈവിങ് ലൈസൻസ് റിലേറ്റഡ് സർവീസസ് എന്ന മെനു തിരഞ്ഞെടുക്കുക.

♦️അപ്പോൾ തുറക്കുന്ന പേജിൽ സംസ്ഥാനം തിരഞ്ഞെടുക്കുക. 

♦️അപ്പോൾ ഒട്ടേറെ ഐക്കണുകളുടെ കൂട്ടത്തിൽ‌ ‘അപ്ഡേറ്റ് മൊബൈൽ നമ്പർ’ എന്നതു കാണാം. അതിൽ ക്ലിക് ചെയ്യുക.

♦️ഡ്രൈവിങ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ് എന്നിവയിൽ ആവശ്യമുള്ളതു തിരഞ്ഞെടുക്കുക.

♦️ലൈസൻസ് വിതരണം ചെയ്ത തീയതി, ലൈസൻസ് നമ്പർ, ജനനത്തീയതി എന്നിവ ലൈസൻസ് നോക്കി അതുപോലെ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക് ചെയ്യുക.

♦️അടുത്ത വിൻഡോയിൽ മൊബൈൽ നമ്പർ രേഖപ്പെടുത്തുക. സബ്മിറ്റ് ചെയ്യുമ്പോൾ ഫോണിൽ ഒടിപി നമ്പർ ലഭിക്കും. 

♦️അത് സൈറ്റിൽ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക.

2021, ഓഗസ്റ്റ് 10, ചൊവ്വാഴ്ച

തീ​പി​ടി​ച്ച്​ വാ​ഹ​ന​ങ്ങ​ൾ; ക​രു​ത​ണം അ​പ​ക​ട​ത്തെ...!!!

വാ​ഹ​നം തീ​പി​ടി​ച്ചാ​ൽ.

♦️തീ ​പി​ടി​ക്കു​ന്നു​വെ​ന്ന് ക​ണ്ടാ​ൽ ആ​ദ്യം വാ​ഹ​നം ഓ​ഫാ​ക്കു​ക.

♦️ സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കു​ക. ഒ​രി​ക്ക​ലും സ്വ​യം അ​ണ​യ്ക്കാ​ൻ ശ്ര​മി​ക്ക​രു​ത്. തൊ​ട്ട​ടു​ത്ത ക​ട​ക​ളി​ലോ സ്ഥാ​പ​ന​ത്തി​ലോ ഉ​ള്ള ഫ​യ​ർ എ​സ്​​റ്റി​ങ്​​ഗ്വി​ഷ​ർ ഉ​പ​യോ​ഗി​ക്കാം. തീ ​അ​ണ​ക്കാ​നു​ള്ള സം​വി​ധാ​ന​മി​ല്ലെ​ങ്കി​ൽ ഫ​യ​ർ​ഫോ​ഴ്​​സ്​ വ​രു​ന്ന​തു വ​രെ കാ​ത്തി​രി​ക്കാം.

♦️ബോ​ണ​റ്റി​ന​ക​ത്താ​ണു തീ​പി​ടി​ക്കു​ന്ന​തെ​ങ്കി​ൽ അ​ത് ഉ​യ​ർ​ത്താ​ൻ ശ്ര​മി​ക്ക​രു​ത്. തീ ​കൂ​ടു​ത​ൽ പ​ട​രാ​ൻ കാ​ര​ണ​മാ​കും. 

♦️ഒ​ന്നോ ര​ണ്ടോ ഫ​യ​ർ എ​സ്​​റ്റി​ങ്​​ഗ്വി​ഷ​ർ ക​രു​തു​ന്ന​ത്​ ന​ല്ല​താ​ണ്.

ക​രു​ത​ലാ​ണ്​ പ്ര​ധാ​നം.

⚠️കൃ​ത്യ​മാ​യ മെ​യി​ന്റനൻ​സ് വാ​ഹ​ന​ങ്ങ​ൾ​ക്കു ന​ൽ​ക​ണം.

⚠️എ​ളു​പ്പം തീ​പി​ടി​ക്കാ​വു​ന്ന വ​സ്തു​ക്ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​ക​രു​ത്.

⚠️വാ​ഹ​ന​ങ്ങ​ളി​ൽ ഇ​രു​ന്ന് പു​ക​വ​ലി​ക്ക​രു​ത്.

⚠️ഫ്യൂ​സ് ക​ത്തി​യെ​ന്ന് മ​ന​സ്സി​ലാ​യാ​ല്‍ അ​തു മാ​റ്റി വാ​ഹ​നം ഓ​ടി​ക്കാ​ൻ ഒ​രി​ക്ക​ലും സ്വ​യം ശ്ര​മി​ക്ക​രു​ത്. ഇ​തി​നാ​യി മെ​ക്കാ​നി​ക്കു​ക​ളെ​ത്ത​ന്നെ ആ​ശ്ര​യി​ക്കു​ക. സ്വ​യം ശ്ര​മി​ച്ചാ​ല്‍ അ​ത് ചി​ല​പ്പോ​ൾ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​ന് കാ​ര​ണ​മാ​കും.

⚠️അം​ഗീ​കൃ​ത സ​ർ​വി​സ് സെൻറ​റു​മാ​യി ബ​ന്ധ​പ്പെ​ടാ​തെ വാ​ഹ​ന​ത്തി​ലെ ഇ​ല​ക്ട്രി​ക്ക​ല്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള ജോ​ലി​ക​ൾ സ്വ​യം ചെ​യ്യാ​തി​രി​ക്കു​ന്ന​താ​ണ് ഉ​ചി​തം.

⚠️അ​നാ​വ​ശ്യ മോ​ഡി​ഫി​ക്കേ​ഷ​നു​ക​ള്‍ നി​ര്‍ബ​ന്ധ​മാ​യും ഒ​ഴി​വാ​ക്കു​ക.

തീ​പി​ടി​ക്കാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ 

പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ തീ​പി​ടി​ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം ‘ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട്’ ആ​ണ്. ഇ​തു സം​ഭ​വി​ക്കു​ന്ന​തി​നു മു​മ്പ്​ വാ​ഹ​നം ചി​ല ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കും. മി​ക്ക​വാ​റും സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ‘ഫ്യൂ​സ്’ എ​രി​ഞ്ഞ​മ​രു​ന്നു. ഫ്യൂ​സ് മാ​റ്റി വാ​ഹ​നം ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​ക്കാ​ൻ നോ​ക്കു​മ്പോ​ൾ അ​ത് ചി​ല​പ്പോ​ൾ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​ന് കാ​ര​ണ​മാ​കും. അ​തു​കൊ​ണ്ടു​ത​ന്നെ അം​ഗീ​കൃ​ത സ​ർ​വി​സ് സെന്ററു​മാ​യി ബ​ന്ധ​പ്പെ​ടാ​തെ ഇ​ത്ത​രം ജോ​ലി​ക​ൾ സ്വ​യം ചെ​യ്യാ​തി​രി​ക്കു​ന്ന​താ​ണ് ഉ​ചി​തം.

വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​ന്റെയോ ഡ്രൈ​വ​റു​ടെ​യോ അ​ശ്ര​ദ്ധ, കൈ​പ്പി​ഴ​വ്, സാ​ങ്കേ​തി​ക ത​ക​രാ​ർ എ​ന്നി​വ തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മാ​വാ​റു​ണ്ട്. ഇ​ല​ക്ട്രി​ക്ക​ൽ ത​ക​രാ​ർ ആ​ണ് മ​റ്റൊ​രു പ്ര​ധാ​ന ഘ​ട​കം. വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ല​ക്ട്രി​ക്ക​ൽ പാ​ർ​ട്ടു​ക​ളി​ൽ വ​രു​ത്തു​ന്ന മോ​ഡി​ഫി​ക്കേ​ഷ​നും ചി​ല​പ്പോ​ൾ അ​പ​ക​ട​ങ്ങ​ള്‍ക്ക് വ​ഴി​വെ​ച്ചേ​ക്കാം.

കൂ​ടാ​തെ സീ​ൽ പൊ​ട്ടി​യ വ​യ​റി​ങ്ങു​ക​ള്‍, കൃ​ത്യ​മ​ല്ലാ​ത്ത വ​യ​റി​ങ് എ​ന്നി​വ​യും ഷോ​ട്ട്സ​ർ​ക്യൂ​ട്ടി​ന് കാ​ര​ണ​മാ​കാം. എ​ൻ​ജി​ൽ ഓ​യി​ൽ, ഇ​ന്ധ​നം പോ​ലു​ള്ള തീ​പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​വ​യു​ടെ ചോ​ർ​ച്ച​യും അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്തി​യേ​ക്കാം. ഫ്യൂ​വ​ൽ ഇ​ൻ​ജ​ക്ട​ർ, ഫ്യൂ​വ​ൽ പ്ര​ഷ​ർ റെ​ഗു​ലേ​റ്റ​ർ എ​ന്നി​വ​യി​ലു​ണ്ടാ​കു​ന്ന ത​ക​രാ​ർ മൂ​ലം ഇ​ന്ധ​നം ലീ​ക്കാ​കാം. ഇ​ത്ത​ര​ത്തി​ൽ ചോ​രു​ന്ന ഇ​ന്ധ​നം ഇ​ഗ്​​നീ​ഷ്യ​ൻ‌ സോ​ഴ്സു​മാ​യി ചേ​ർ​ന്നാ​ൽ പെ​ട്ടെന്ന് തീ​പി​ടി​ക്കും. കൂ​ടാ​തെ ശ​രി​യാ​യി ക​ണ​ക്ട് ചെയ്യാ​ത്ത ബാ​റ്റ​റി, സ്​​റ്റാ​ർ​ട്ട​ർ, സ്​​റ്റീ​രി​യോ എ​ന്നി​വ​യും തീ​പി​ടി​ത്ത​ത്തി​ന്​ കാ​ര​ണ​മാ​യേ​ക്കാം.

അ​വ​ഗ​ണി​ക്ക​രു​ത്​ ഇ​വ

ചി​ല​പ്പോ​ൾ വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ പ്ലാ​സ്​​റ്റി​ക് അ​ല്ലെ​ങ്കി​ൽ റ​ബ​ർ ക​ത്തി​യ മ​ണം വ​രും. ഇ​ത് അ​വ​ഗ​ണി​ക്കാ​തെ, എ​ൻ​ജി​ൻ ഓ​ഫാ​ക്കി നി​ർ​ത്തി വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി ദൂ​രെ മാ​റി​നി​ന്ന് സ​ർ​വി​സ് സെൻറ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണം. തീ​പി​ടി​ത്ത​ത്തി​ന്റെ ല​ക്ഷ​ണ​മാ​ണെ​ങ്കി​ൽ ഉ​ട​നെ ഫ​യ​ർ ഫോ​ഴ്​​സി​നെ ബ​ന്ധ​പ്പെ​ടു​ക​യാ​ണ്​ വേ​ണ്ട​ത്. വാ​ഹ​നം മു​ഴു​വ​നാ​യും ക​ത്തി​യ​മ​ർ​ന്നാ​ലും യാ​ത്ര​ക്കാ​രെ ര​ക്ഷി​ക്കാ​നാ​ണ്​ മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​ത്.

വാഹനാപകട നഷ്ടപരിഹാരം: 90 ദിവസത്തിനകം റിപ്പോർട്ട് നല്‍കണം. ?

വാഹനാപകട നഷ്ടപരിഹാരം വൈകുന്നത് ഒഴിവാക്കാൻ പ്രാഥമിക, ഇടക്കാല, അന്തിമ അന്വേഷണ റിപ്പോർട്ടുകൾ ക്ലെയിം ട്രിബ്യൂണലിൽ സമർപ്പിക്കാൻ സമയപരിധി നിശ്ചയിക്കുന്നു. 

അപകടവിവരമറിഞ്ഞ് 48 മണിക്കൂറിനുള്ളിൽ പോലീസ് ആദ്യ അപകട റിപ്പോർട്ട് (എഫ്.എ.ആർ.) തയ്യാറാക്കണം. 

ഇൻഷുറൻസ് കമ്പനിക്കും ക്ലെയിം ട്രിബ്യൂണലിനും വിവരം കൈമാറണം. പ്രഥമാന്വേഷണ റിപ്പോർട്ടിന് (എഫ്.ഐ.ആർ.) പുറമേയാണിത്. 50 ദിവസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ടും (ഐ.എ.ആർ.), 90 ദിവസത്തിനുള്ളിൽ വിശദറിപ്പോർട്ടും (ഡി.എ.ആർ.) നിശ്ചിത ഫോമിൽ മോട്ടോർവാഹന നഷ്ടപരിഹാര ട്രിബ്യൂണലിൽ സമർപ്പിക്കണം.

അപകടവുമായി ബന്ധപ്പെട്ട ക്രൈം കേസിലെ അന്വേഷണം 60 ദിവസത്തിനുള്ളിൽ പൂർത്തീകരിച്ച് കുറ്റപത്രം നൽകണം. 

വീഴ്ചവരുത്തിയാൽ ഉദ്യോഗസ്ഥർ വിശദീകരണം നൽകണം. വാഹനാപകട അന്വേഷണരീതിയിൽ കാതലായ മാറ്റമാണ് കേന്ദ്ര മോട്ടോർവാഹന ചട്ടഭേദഗതിയിലൂടെ വരുന്നത്.

ഡ്രൈവർ, വാഹന ഉടമ എന്നിവരുടെ വിശദവിവരങ്ങൾ പ്രത്യേക ഫോമിൽ ശേഖരിച്ച് 30 ദിവസത്തിനുള്ളിൽ ഫയൽ ചെയ്യണം. ഇതിന്റെ പകർപ്പിനൊപ്പം, ട്രിബ്യൂണലിൽ സമർപ്പിക്കുന്ന മൂന്ന് അപകട റിപ്പോർട്ടുകളും വാഹനാപകടത്തിൽപ്പെട്ടവർക്ക് കൈമാറണം. 

ഇരയായവരുടെ വിവരങ്ങൾ 60 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർ ട്രിബ്യൂണലിനും ഇൻഷുറൻസ് കമ്പനിക്കും കൈമാറണം.

അപകടസ്ഥലം ഉദ്യോഗസ്ഥർ സന്ദർശിച്ച് സൈറ്റ് പ്ലാൻ, അപകടത്തിന്റെ സ്‌കെച്ച്, വാഹനങ്ങളുടെ അവസ്ഥ, പരിക്കേറ്റവരുടെ വിവരങ്ങൾ എന്നിവ എഫ്.എ.ആറിൽ ഉൾക്കൊള്ളിക്കണം.

പോസ്റ്റുമോർട്ടം റിപ്പോർട്ട്, ചികിത്സാരേഖകൾ എന്നിവ 15 ദിവസത്തിനുള്ളിൽ, ആശുപത്രികൾ അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറണം. 

ഇൻഷുറൻസ് കമ്പനികളുടെ നടപടിക്രമം വേഗത്തിലാക്കാൻ സ്റ്റേറ്റ് നോഡൽ ഓഫീസർമാരെ നിയമിക്കണം. എഫ്.എ.ആർ. നൽകുന്ന കേസുകളിൽ തുടർ നടപടികൾ ചുമതലപ്പെടുത്തി ഇൻഷുറൻസ് കമ്പനി പ്രതിനിധിയെ നിയോഗിക്കണം. 

2021, ജൂലൈ 22, വ്യാഴാഴ്‌ച

മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ !!

"മഴക്കാലമാണ്" മഴക്കാലത്ത് വാഹനങ്ങൾ ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങള്‍. കാരണം മഴക്കാലത്ത് ഇരുചക്രവാഹനങ്ങളാണ് ഏറ്റവും കൂടുതൽ അപകടത്തിലാകുന്നത്. ‌മഴ മൂലമുള്ള അവ്യക്തമായ കാഴ്ച്ചയും വെള്ളക്കെട്ട് നിറഞ്ഞ റോഡും തന്നെയാണ് പ്രധാന വെല്ലുവിളി ഉയർത്തുന്നത്. ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.👇🏻

സ്ഥിരമായി പോകുന്ന റോഡാണെങ്കിലും വെള്ളക്കെട്ട് കണ്ടാൽ അതിൽ ഇറക്കാതിരിക്കുവാൻ ശ്രമിക്കുക. കാരണം റോഡിലെ കുഴികൾ കാണാൻ സാധിച്ചെന്ന് വരില്ല, വെള്ളക്കെട്ടിലെ കുഴികൾ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും. 

മഴയത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ നിർബന്ധമായും ഹെൽമറ്റും റെയിൻ കോട്ടും ഉപയോ​ഗിക്കണം. സാധിക്കുമെങ്കിൽ മഞ്ഞ,ഓറഞ്ച് അല്ലെങ്കിൽ വ്യത്യാസ്ഥനിറത്തിലുള്ള റെയിൻ കോട്ടുകൾ ഉപയോ​ഗിക്കുക.

മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ  പിന്നിലിരിക്കുന്ന ആളെക്കൊണ്ട് കുട ചൂടിച്ച് യാതൊരു കാരണവശാലും വാഹനം ഓടിക്കരുത്. അത് അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്. അത് പോലെ തന്നെയാണ് ടൂവീലറിൽ എപ്പോഴും ഒരു നല്ല പ്ലാസ്റ്റിക് കവര്‍ കരുതുക. മഴയത്ത് ഫോണും പേഴ്സുമൊക്കെ അതിലിട്ട് പോക്കറ്റില്‍ സൂക്ഷിക്കാനാവും.

നനഞ്ഞ പ്രതലത്തില്‍ ടൂവീലര്‍ സഡന്‍ ബ്രേക്ക് ചെയ്താല്‍ ടയര്‍ സ്കിഡ് ചെയ്ത് മറിയുമെന്ന് അറിയാമല്ലോ. അതുകൊണ്ടു തന്നെ മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായി ബ്രേക്ക് ചെയ്യാന്‍ വേണ്ട അകലം പാലിക്കുക. വലിയ വാഹനങ്ങളുടെ ടയറുകളില്‍ നിന്ന് തെറിച്ചു വരുന്ന ചെളിവെള്ളത്തെ ഒഴിവാക്കാനും അത് ഉപകരിക്കും. വളവുകള്‍ തിരിയുമ്പോള്‍ വേഗം നന്നേ കുറയ്ച്ച് വേണം തിരിയാൻ.

മഴയത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ടത് കാൽനടയാത്രക്കാരെയാണ്. മഴയത്ത് കാല്‍ നടക്കാർ അശ്രദ്ധമായി റോഡ് മുറിച്ച് കടക്കാന്‍ സാധ്യതയേറെയാണ്. അതിനാല്‍ റോഡിന്റെ ഇരുവശവും കൂടുതല്‍ ശ്രദ്ധിക്കുക.

മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ മറ്റു യാത്രക്കാരുടെ സുരക്ഷയെപ്പറ്റിയും കരുതലുണ്ടാകണം. ബ്രൈറ്റ് മോഡിലെ പ്രകാശം മഴത്തുള്ളികളാല്‍ പ്രതിഫലിച്ച് എതിരെ വരുന്നവരുടെ കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാക്കും. അതിനാല്‍ കഴിവതും ഡിം ലൈറ്റ് പരമാവധി ഉപയോഗിക്കുക. വലിയ വളവുകളെ സമീപിക്കുമ്പോഴും കയറ്റം കയറുമ്പോഴും എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൂചന നല്‍കാന്‍ ബ്രൈറ്റ് മോഡ് ഉപയോഗിക്കുക.

ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാറ്റൊരു കാര്യമാണ് വേ​ഗത.റോഡിൽ ധാരാളം കുഴികളുണ്ട്.അത് കൊണ്ട് തന്നെ വേ​ഗത കുറച്ച് വേണം പോകാൻ. വലിയ കുഴികളോ മൂടിയില്ലാത്ത മാന്‍ഹോളോ ഓടയോ ഒക്കെ വെള്ളത്തിനടിയില്‍ ഒളിഞ്ഞിരിക്കുന്നുണ്ടാവും. റോഡിലുള്ള മാര്‍ക്കിങ്ങുകള്‍ , മാന്‍ഹോള്‍ മൂടി, റെയില്‍ പാളം എന്നിവ മഴയത്ത് തെന്നലുള്ളതാകും. അവയ്ക്ക് മുകളിലൂടെ പോകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

ടൂവീലർ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ചെരിപ്പ് തന്നെയാണ്. ബാക്ക് സ്ട്രാപ്പുള്ള ചെരിപ്പ് ഇടുന്നതാണ് ഉത്തമം. ചെളിയിലെ മണലിലോ റബര്‍ ചെരിപ്പ് തെന്നാന്‍ ഇടയുണ്ട്. അതുമൂലം റൈഡറുടെ ബാലന്‍സ് തെറ്റി വണ്ടി മറിയാൻ സാധ്യതയുണ്ട്.


2021, ജൂലൈ 21, ബുധനാഴ്‌ച

കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇനി ഫോൺ പേ വഴിയും. !!

കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റ് റിസർവ്വേഷൻ ( online.keralartc.com) സൗകര്യം കൂടുതൽ സു​ഗമമാക്കുന്നതിന് വേണ്ടി ഇനി ഫോൺ പേ  (PhonePe യുടെ payment gateway) വഴിയും ബുക്ക് ചെയ്യാം. 

യുപിഐ  മുഖേന പണമിടപാടുകൾ ചെയ്യുന്ന യാത്രക്കാരുടെ ഇടപാട് പരാജയപ്പെടുകയോ ,ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുകയോ ചെയ്താൽ  24 മണിക്കൂറിനകം തന്നെ നഷ്ടമായ തുക തിരികെ ലഭ്യമാകും. ഫോൺ പേ സർവ്വീസ് ഉപയോ​ഗിക്കുന്നതിന് പേയ്മെന്റ് ഗേറ്റ് വേ ചാർജുകൾ  ഇല്ലെന്നും കെഎസ്ആർടിസി അറിയിച്ചു. 

ഫോൺ പേ സൗകര്യം ആരംഭിച്ച ആദ്യ ദിനത്തിൽ തന്നെ 134 ൽപരം പേരാണ് ഇതിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തത്.

ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും പുനരാരംഭിച്ചു.

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും ജൂലൈ 19 തിങ്കളാഴ്ച മുതല്‍ പുനരാരംഭിച്ചു.  കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായി പാലിച്ചു കൊണ്ടുവേണം ടെസ്റ്റും പരിശീലനവും നടത്തേണ്ടതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

പരിശീലന വാഹനത്തിൽ ഇൻസ്പെക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവ് മാത്രമെ പാടുള്ളൂ.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്ന് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സാഹചര്യത്തിലാണ് ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും നിര്‍ത്തിവെച്ചത്. 

വിന്റേജ് വാഹനങ്ങൾ കൈവശം വയ്ക്കുന്നതിന്​ പുതിയ മാനദണ്ഡങ്ങൾ വരുത്തി കേന്ദ്രം. !!

വിന്റേജ് കാറുകൾക്കായി പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രം.

ഈ മാസം 15ന്​ പുറത്തിറക്കിയ കരട്​ വിജ്ഞാപനത്തിലാണ്​ വിന്റേജ്​ കാറുകളെ നിർവ്വചിക്കുകയും ഇവ കൈവശം വയ്ക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കുകയും ചെയ്​തത്​. പുതിയ നിയമം അനുസരിച്ച്​ 50 വർഷത്തിന്​ മുകളിൽ പഴക്കമുള്ള വാഹനങ്ങളെയാണ്​ വിന്റേജ് അല്ലെങ്കിൽ ക്ലാസിക്​ ​ആയി പരിഗണിക്കുക. ഇത്തരം വാഹനങ്ങൾ പുതുതായി രജിസ്​റ്റർ ചെയ്യുന്നതിന്​ 20,000 രൂപയും രജിസ്ട്രേഷൻ പുതുക്കുന്നതിന് 5,000 രൂപയും ചെലവാകും. വിന്റേജ് വാഹനങ്ങളെ സ്ഥിരവും വാണിജ്യപരവുമായ ഉപയോഗങ്ങളിൽ നിന്ന്​ വിലക്കിയിട്ടുമുണ്ട്​.

രജിസ്ട്രേഷൻ നിയമങ്ങൾ

വിന്റേജ് വാഹനങ്ങളുടെ രജിസ്ട്രേഷനോ പുനർ രജിസ്ട്രേഷനോ ഉടമകൾ ചില രേഖകൾ ഹാജരാക്കേണ്ടതുണ്ട്​. സാധുവായ ഇൻഷുറൻസ് പോളിസി, വാഹനം ഇറക്കുമതി ചെയ്​തതാണെങ്കിൽ എൻട്രി ബിൽ, പഴയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ്​ വാഹനം നിയമപരമായി കൈവശം വയ്​ക്കാൻ വേണ്ടത്​. ഇത്തരം വാഹനങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ ഫോർമാറ്റ് നൽകാനും തീരുമാനമായി. പുതിയ ഫോർമാറ്റ് അനുസരിച്ച്​ സ്റ്റേറ്റ് കോഡ്​, വിന്റേജ് വാഹനത്തെ സൂചിപ്പിക്കാൻ VA എന്ന എഴുത്ത്​, രണ്ട് മുതൽ നാല്​ അക്കങ്ങളുള്ള നമ്പർ എന്നിവ ക്രമത്തിൽ നൽകും. അതത് സംസ്ഥാന രജിസ്​റ്ററിങ്​ അതോറിറ്റിയാവും ഇവ അനുവദിക്കുക. പുതിയ സർട്ടിഫിക്കറ്റ് 10 വർഷത്തേക്ക് സാധുവായിരിക്കും. തുടർന്ന്, രജിസ്ട്രേഷൻ പുതുക്കുന്നതിന് 5,000 രൂപ നൽകണം. ഇത് 5 വർഷത്തേക്ക് സാധുവായിരിക്കും. പിന്നീടും വാഹനം കൈവശം വയ്ക്കുന്നവർ രജിസ്ട്രേഷൻ പുതുക്കിക്കൊണ്ടിരിക്കണം.

വിൽക്കുന്നത്​ എങ്ങിനെ?

വിന്റേജ് വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനുമുള്ള പുതിയ നിയമങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്. വാഹനം വിൽക്കുന്നതും വാങ്ങുന്നതും 90 ദിവസത്തിനുള്ളിൽ അതാത്​ സംസ്​ഥാന വാഹന അതോറിറ്റിയെ അറിയിക്കണം. വിന്റേജ് വാഹനങ്ങൾ മറ്റ് വാഹനങ്ങളെപ്പോലെ പതിവായി ഉപയോഗിക്കാൻ പാടില്ല. നിലവിൽ ഇത്തരം വാഹനങ്ങൾ ഉള്ളവരിലധികവും അവ സ്​ഥിരം ഉപയോഗിക്കുന്നവരല്ല. സ്ക്രാപ്പേജ് പോളിസി വന്നതിനുശേഷം വിന്റേജ്​ വാഹന ഉടമകളിൽ ഉടലെടുത്തേ ആശങ്ക മാറ്റാൻ പുതിയ നീക്കം സഹായിക്കുമെന്നാണ്​ വിലയിരുത്തൽ.

ഇനി എ.ടി.എം സേവനങ്ങൾക്ക്​ ചിലവേറും. ഓരോ ഇടപാടിനും നഷ്ടമാകുക 21 രൂപ വരെ !!

എ.ടി.എം ചാർജുകൾ വർധിപ്പിക്കാൻ ബാങ്കുകൾക്ക്​ റിസർവ്​ ബാങ്ക്​ അനുമതി. ഇതോടെ എ.ടി.എം സേവനങ്ങൾക്ക്​ ഇനി ചിലവേറും. ​

സൗജന്യ എ.ടി.എം ഇടപാടുകൾക്ക്​ ശേഷമുള്ള ഓരോ ഇടപാടിനും​​ 21 രൂപവരെ ഉപഭോക്താക്കളിൽ നിന്ന്​ ഈടാ​ക്കാം.

എ.ടി.എമ്മിൽ നിന്ന്​ പണം പിൻവലിക്കൽ, ഡെബിറ്റ്​ -ക്രെഡിറ്റ്​ കാർഡുകളുടെ ഉപയോഗം തുടങ്ങിയവക്കാണ്​ നിരക്ക്​ ഈടാക്കുക. 2022 ജനുവരി ഒന്നുമുതലാണ്​ പുതുക്കിയ നിരക്കുകൾ​ പ്രാബല്യത്തിൽ വരികയെന്ന്​ റിസർവ്​ ബാങ്ക്​ വിജ്ഞാപനത്തിൽ പറയുന്നു.

ഏഴുവർഷത്തിന്​ ശേഷമാണ്​ എ.ടി.എം സേവനങ്ങളുടെ നിരക്കുകൾ വർധിപ്പിക്കുന്നത്​. 2014 ലാണ്​ അവസാനമായി നിരക്കുകൾ പുതുക്കി നിശ്ചയിച്ചത്​. ഇത്രയും കാലമായതിനാൽ തുക പുതുക്കേണ്ടത്​ അനിവാര്യമാണെന്നാണ്​ റിസർവ്​ ബാങ്കിന്‍റെ അഭിപ്രായം.

നിലവിൽ ഉപ​ഭോക്താക്കൾക്ക്​ ബാങ്ക്​ എ.ടി.എമ്മിൽനിന്ന്​ പരമാവധി അഞ്ചുതവണ ഇടപാടുകൾ സൗജന്യമായി നടത്താം. പരിധി കഴിഞ്ഞാൽ ഉപഭോക്താക്കളിൽനിന്ന്​ ഓരോ ഇടപാടിനും പരമാവധി 20 രൂപയെ വരെ ബാങ്കിന്​ ഈടാക്കാം.

മറ്റു ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുകയാണെങ്കിൽ മെട്രോ നഗരങ്ങളിൽ പരമാവധി മൂന്നുതവണയും മറ്റു നഗരങ്ങളിൽ അഞ്ചുതവണയും സൗജന്യ ഇടപാടുകൾ നടത്താം.


മോട്ടോർ വാഹനവകുപ്പ ഭിന്നശേഷിക്കാരിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു.

 പാലക്കാട്: ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ മോട്ടോർ വാഹനവകുപ്പിന്റെ ഇ-കിയോസ്ക്‌ സംവിധാനം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഭിന്നശേഷിക്കാരിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. 

10-ാം ക്ലാസ് വിജയിച്ചവരും കംപ്യൂട്ടർ പരിജ്ഞാനമുള്ളവരും 40 ശതമാനമോ അതിൽ കൂടുതലോ അംഗപരിമിതി ഉള്ളവരോ ആയിരിക്കണം അപേക്ഷകർ.

 റോഡപകടങ്ങൾക്കിരയായി ഭിന്നശേഷിക്കാരായവർക്ക് മുൻഗണനയുണ്ട്. അപേക്ഷ ഇ-മെയിലായി kl09.mvd@kerala.gov.in-ൽ 31-നകം അയക്കണമെന്ന് റീജണൽ ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിച്ചു. 

 ഫോൺ: 0491-2505741 

2021, ജൂൺ 30, ബുധനാഴ്‌ച

ഡ്രൈവിങ്ങിനിടെ ഇനി ബ്ലൂടൂത്ത്​ ഉപയോഗിച്ച്​ ഫോൺ ചെയ്​താൽ ലൈസൻസ്​ പോകും ?

​ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്​ ഉപയോഗിച്ച്​ ഫോൺ ചെയ്​താൽ ലൈസൻസ്​ പോകുമെന്ന്​ മോ​ട്ടോർ വാഹനവകുപ്പ്​. ബ്ലൂടൂത്തിന്‍റെ സഹായത്തോടെയുള്ള ഫോൺ സംസാരവും കുറ്റകരമാണെന്ന്​ വകുപ്പ്​ വ്യക്​തമാക്കി. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടികൾക്കാണ്​ മോ​ട്ടോർ വാഹന വകുപ്പ്​ ഒരുങ്ങുന്നത്​.

നേരത്തെ ഫോൺ ചെവിയോട്​ ചേർത്ത്​ സംസാരിച്ചാൽ മാത്രമേ ഇതുവ​രെ കേസെടുത്തിരുന്നു​ള്ളു. എന്നാൽ ഇനി ബ്ലൂടൂത്ത്​ സംസാരവും പിടികൂടും. വാഹനത്തിലെ സ്​പീക്കറുമായി ഫോണിനെ ബന്ധിപ്പിച്ച്​ സംസാരിക്കുന്നത്​ അപകടങ്ങൾക്ക്​ കാരണമാവുന്നുവെന്നത്​ ചൂണ്ടിക്കാട്ടിയാണ്​ നടപടി. ഇതിനെതിരെ മോ​ട്ടോർ വാഹന നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി വകുപ്പ്​ ഇത്​ നടപ്പാക്കിയിരുന്നില്ല.

വാഹനങ്ങളിലെ മ്യൂസിക്​ സിസ്റ്റത്തിലേക്ക്​ ഫോൺ ബ്ലൂടൂത്ത്​ ഉപയോഗിച്ച്​ ബന്ധിപ്പിക്കാനാവും. ഇതുവഴി സംസാരിക്കാനും പ്ര​യാസമില്ല. എന്നാൽ, വാഹനം വാഹനം ഓടിക്കു​മ്പോൾ ഡ്രൈവറുടെ ശ്രദ്ധ മാറാൻ സാധ്യതയുണ്ടെന്നും അതിനാൽ ബ്ലൂടൂത്ത്​ ഉപയോഗിച്ചുള്ള സംസാരം പരമാവധി ഒഴിവാക്കണമെന്നുമാണ്​ മോ​ട്ടോർ വാഹന വകുപ്പ്​ ഉദ്യോഗസ്ഥരുടെ നിർദേശം.


2021, ജൂൺ 28, തിങ്കളാഴ്‌ച

ഡ്രൈവിങ്​ ലൈസൻസ്​ വീട്ടിൽ നിന്ന്​ ...?

 ഡ്രൈവിങ്​ ലൈസൻസ്​ വീട്ടിൽ നിന്ന്​


ലേണിങ്​ ലൈസൻസ്​ നേടാൻ ഇനി റീജ്യനൽ ട്രാൻസ്​പോർട്ട്​ ഓഫീസ്​ സന്ദർശിക്കേണ്ടതില്ല. ജൂലൈ 1 മുതൽ ഇത്തരം മാറ്റങ്ങൾക്ക്​ രാജ്യത്ത്​ തുടക്കമിടുകയാണ്.​ ആർ.‌.ടി‌ഒക്ക്​ മുന്നിലെ പരിശോധന കൂടാതെ തന്നെ ലൈസൻസ്​ ലഭിക്കുന്ന രീതിയാണ്​ വരാൻ പോകുന്നത്​. ​

ഓൺലൈൻ പരിശോധനക്കുമാത്രം വിധേയരായി ലൈസൻസ്​ നേടുക എന്ന പരിഷ്​കരണമാണ്​ കേന്ദ്രം നടപ്പാക്കാൻ ഒരുങ്ങ​​ുന്നത്​. ഇതിന്​ ആധുനികമായ ഡ്രൈവിങ്​ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും ​കേന്ദ്ര റോഡ്​ ഹൈവേ ഗതാഗത മന്ത്രാലയം പറയുന്നു. ഡ്രൈവിങ്​ പരിശീലന കേന്ദ്രങ്ങളിൽ അപേക്ഷകരുടെ ഓൺലൈൻ ടെസ്​റ്റുകൾക്കായി സിമുലേറ്ററുകളും ടെസ്​റ്റിങ്​ ട്രാക്കുകളും ഉണ്ടായിരിക്കണം.

ഓൺലൈൻ ഡ്രൈവിങ്​ പരിശോധന ലൈസൻസ് നൽകൽ പ്രക്രിയയിൽ കാര്യക്ഷമതയും സുതാര്യതയും കൊണ്ടുവരുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്.

ഗതാഗത നിയമ ലംഘനം : പിഴ ഇനി ഇ ചലാൻ വഴി ?


 

ഡ്രൈവിംഗ് ലൈസൻസ് പുതുക്കലും അഡ്രസ്സ് മാറ്റവും ഇനി പൂർണമായും ഓൺലൈനിൽ ചെയ്യാം?

സമർപ്പിക്കുന്ന അപേക്ഷകൾ ആപ്ലിക്കേഷൻ സീനിയോറിറ്റി അനുസരിച്ച് ആണ് പുതുക്കി നൽകുക. സീനിയോറിറ്റി മറികടക്കാൻ സാധ്യമല്ലാത്ത വിധം FCFS (First come first serve) സർവീസ് ഏർപ്പെടുത്തുന്ന  ഇന്ത്യയിലെ തന്നെ ആദ്യ സംസ്ഥാനമായി മാറുകയാണ് കേരളം..

parivahan.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരം സമർപ്പിക്കുന്ന,

അപേക്ഷകൻ നേരിട്ട് ഹാജരാകേണ്ടാത്ത ഓൺലൈൻ സർവീസുകളാണ്  ഈ തരത്തിലേക്ക് മാറുന്നത്. 

നിലവിലുള്ള ലൈസൻസും മെഡിക്കൽ സർട്ടിഫിക്കറ്റും  അടക്കമുള്ള രേഖകൾ ഒറിജിനൽ തന്നെ അപ്‌ലോഡ് ചെയ്യാൻ ശ്രദ്ധിക്കണം. മേൽവിലാസമടക്കമുള്ളവയുടെ ഒറിജിനലൊ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പൊ ആണ് ഓൺലൈനിൽ സമർപ്പിക്കേണ്ടത്. 

സമർപ്പിക്കുന്ന രേഖകൾ സത്യസന്ധവും /പൂർണ്ണമായതും ആണെന്ന് അപേക്ഷകൻ ഉറപ്പ് വരുത്തേണ്ടതും ആയതിന്റെ ഒറിജിനൽ അപേക്ഷകൻ സ്വന്തം  കൈവശം സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. ഏതെങ്കിലും സന്ദർഭങ്ങളിൽ സംശയ നിവാരണത്തിന് ലൈസൻസിംഗ് അതോറിറ്റി  ആവശ്യപ്പെടുന്ന പക്ഷം  ആയത് ഓഫീസിൽ ഹാജരാക്കേണ്ടത് അപേക്ഷകന്റെ ഉത്തരവാദിത്വമാണ്. 

ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ മുൻഗണനാ ക്രമത്തിൽ സർവ്വീസ് നടത്തി, പുതുക്കിയ ലൈസൻസ് അപേക്ഷകന്റെ മേൽ വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ് മുഖാന്തിരം മാത്രം അയച്ചു നൽകും . എന്തെങ്കിലും ന്യൂനതകൾ കാണുന്ന അപേക്ഷകൾ ആയവ പരിഹരിക്കുന്നതിനായി അപേക്ഷകന് ഓൺലൈനായിത്തന്നെ മടക്കി നൽ കുന്നതാണ്. ന്യൂനതകൾ പരിഹരിച്ച് സമർപ്പിക്കുന്ന സമയം മുതലാണ്, ആയതിന്റെ അപേക്ഷ സീനിയോറിറ്റി ലഭിക്കുന്നത്.

അപേക്ഷകന് തങ്ങളുടെ അപേക്ഷകളുടെ തൽസ്ഥിതി  ആപ്ലിക്കേഷൻ സ്റ്റാറ്റസ് (Application status) വഴി പരിശോധിക്കാവുന്നതാണ്. 

@@@@@@@@@@@@@@@@@@@

ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ ഇനി ആര്‍ടി ഓഫീസില്‍ കയറിയിറങ്ങേണ്ട

കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനും അഡ്രസ് മാറ്റുന്നതിനും ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി കേരളാ മോട്ടോര്‍ വാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. parivahan.gov.in എന്ന വെബ്‌സൈറ്റിലൂടെ നല്‍കിയിരുന്ന അപേക്ഷകള്‍ക്കാണ് പൂര്‍ണമായും ഓണ്‍ലൈനില്‍ തന്നെ പരിഹാരമാകുന്നത്. അപേക്ഷകന്‍ നേരിട്ട് ഹാജരാകേണ്ട ആവശ്യമില്ലാത്ത സേവനങ്ങളാണ് പൂര്‍ണമായും ഓണ്‍ലൈന്‍ മുഖേന സാധ്യമാക്കുന്നത്. 

സമർപ്പിക്കുന്ന അപേക്ഷകൾ ആപ്ലിക്കേഷൻ സീനിയോറിറ്റി അനുസരിച്ച് ആണ് പുതുക്കി നൽകുകയെന്നും അധികൃതര്‍ പറയുന്നു. സീനിയോറിറ്റി മറികടക്കാൻ സാധ്യമല്ലാത്ത വിധം FCFS (First come first serve) സർവീസ് ഏർപ്പെടുത്തുന്ന  ഇന്ത്യയിലെ തന്നെ ആദ്യ സംസ്ഥാനമായി മാറുകയാണ് കേരളമെന്നും മോട്ടോര്‍വാഹന വകുപ്പ് പറയുന്നു.

ഡ്രൈവിംഗ് ലൈസൻസ് പുതുക്കലും അഡ്രസ്സ് മാറ്റവും  ഇനി പൂർണമായും ഓൺലൈനിൽ ചെയ്യാം .... 

സമർപ്പിക്കുന്ന അപേക്ഷകൾ ആപ്ലിക്കേഷൻ സീനിയോറിറ്റി അനുസരിച്ച് ആണ് പുതുക്കി നൽകുക. സീനിയോറിറ്റി മറികടക്കാൻ സാധ്യമല്ലാത്ത വിധം FCFS (First come first serve) സർവീസ് ഏർപ്പെടുത്തുന്ന  ഇന്ത്യയിലെ തന്നെ ആദ്യ സംസ്ഥാനമായി മാറുകയാണ് കേരളം.. parivahan.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരം സമർപ്പിക്കുന്ന, അപേക്ഷകൻ നേരിട്ട് ഹാജരാകേണ്ടാത്ത ഓൺലൈൻ സർവീസുകളാണ്  ഈ തരത്തിലേക്ക് മാറുന്നത്. 

നിലവിലുള്ള ലൈസൻസും മെഡിക്കൽ സർട്ടിഫിക്കറ്റും  അടക്കമുള്ള രേഖകൾ ഒറിജിനൽ തന്നെ അപ്‌ലോഡ് ചെയ്യാൻ ശ്രദ്ധിക്കണം. മേൽവിലാസമടക്കമുള്ളവയുടെ ഒറിജിനലൊ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പൊ ആണ് ഓൺലൈനിൽ സമർപ്പിക്കേണ്ടത്.  സമർപ്പിക്കുന്ന രേഖകൾ സത്യസന്ധവും /പൂർണ്ണമായതും ആണെന്ന് അപേക്ഷകൻ ഉറപ്പ് വരുത്തേണ്ടതും ആയതിന്റെ ഒറിജിനൽ അപേക്ഷകൻ സ്വന്തം  കൈവശം സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. ഏതെങ്കിലും സന്ദർഭങ്ങളിൽ സംശയ നിവാരണത്തിന് ലൈസൻസിംഗ് അതോറിറ്റി  ആവശ്യപ്പെടുന്ന പക്ഷം  ആയത് ഓഫീസിൽ ഹാജരാക്കേണ്ടത് അപേക്ഷകന്റെ ഉത്തരവാദിത്വമാണ്. 

ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ മുൻഗണനാ ക്രമത്തിൽ സർവ്വീസ് നടത്തി, പുതുക്കിയ ലൈസൻസ് അപേക്ഷകന്റെ മേൽ വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ് മുഖാന്തിരം മാത്രം അയച്ചു നൽകും . എന്തെങ്കിലും ന്യൂനതകൾ കാണുന്ന അപേക്ഷകൾ ആയവ പരിഹരിക്കുന്നതിനായി അപേക്ഷകന് ഓൺലൈനായിത്തന്നെ മടക്കി നൽ കുന്നതാണ്. ന്യൂനതകൾ പരിഹരിച്ച് സമർപ്പിക്കുന്ന സമയം മുതലാണ്, ആയതിന്റെ അപേക്ഷ സീനിയോറിറ്റി ലഭിക്കുന്നത്.  അപേക്ഷകന് തങ്ങളുടെ അപേക്ഷകളുടെ തൽസ്ഥിതി  ആപ്ലിക്കേഷൻ സ്റ്റാറ്റസ് (Application status) വഴി പരിശോധിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള വിധം മനസ്സിലാക്കാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക:  https://fb.watch/6mUs7h6CBJ/

2021, ജൂൺ 26, ശനിയാഴ്‌ച

മലപ്പുറം ജില്ലയിൽ നടപ്പാതകളിൽ വഴിമുടക്കി വാഹനങ്ങൾ നിർത്തിയിടുന്നവർ സൂക്ഷിക്കുക

നിങ്ങളെ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ് പിന്നാലെയുണ്ട്. നടപ്പാതയിൽ വാഹനമിട്ട് വഴി മുടക്കുന്നത് തടയാൻ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി നൽകിയ ഉത്തരവുപ്രകാരമാണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദ്ദേശമനുസരിച്ച് മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർ നടപടി തുടങ്ങിയത്. 

മലപ്പുറം ബിജില്ലയിൽ ആർ.ടി.ഒ.യുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ 58 വാഹനങ്ങൾ പിടികൂടി. ഇവർക്ക് 14,500 രൂപ പിഴയിട്ടു.


2021, ജൂൺ 24, വ്യാഴാഴ്‌ച

വാഹനങ്ങളിലെ കൂളിങ് ഫിലിമും രൂപമാറ്റവും; കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിനും ഗ്ലാസുകളിൽ കൂളിങ് ഫിലിം പതിക്കുന്നതിനുമെതിരേ വീണ്ടും കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളുടെ ഇൻഡിക്കേറ്റർ, ഹെഡ് ലൈറ്റ് എന്നിവ ശരിയായ രീതിയിൽ ഘടിപ്പിക്കാത്ത വാഹനങ്ങൾക്കെതിരേയും നിയമ നടപടിയെടുക്കണമെന്ന് ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ ജൂൺ എട്ടിന് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. റോഡ് സുരക്ഷ സംബന്ധിച്ച് ഹൈക്കോടതി ഏപ്രിൽ 9-ന് പുറപ്പെടുവിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണിത്.

സർക്കാരിനോട് കോടതി റിപ്പോർട്ടും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പരിശോധന കർശനമാക്കാൻ വിശദ റിപ്പോർട്ട് നൽകാനും സംസ്ഥാനത്തെ ആർ.ടി.ഒ.മാർ, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ.മാർ എന്നിവർക്കും കമ്മിഷണർ ടി.സി.വിഗ്നേഷ് നിർദേശം നൽകി. സമ്പർക്കവിലക്കിന് ഇളവ് വന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ പരിശോധനാ നടപടികൾ തുടങ്ങി.

സംസ്ഥാനത്തെ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കർട്ടൻ, കൂളിങ് ഫിലിം, സ്റ്റിക്കർ പതിക്കുക, ദേശീയ പതാക അനൗചിതമായി ആലേഖനം ചെയ്യുക, വാഹനഭാഗങ്ങൾക്ക് രൂപമാറ്റം വരുത്തുക തുടങ്ങിയ ലംഘനങ്ങൾക്കെതിരേ അടിയന്തര നടപടി വേണമെന്നാണ് ഉത്തരവ്.

വലിയ വാഹനങ്ങളിൽ റിഫ്‌ളക്ടറുകൾ ശരിയായി ഘടിപ്പിക്കാതിരിക്കുക, ഇൻഡിക്കേറ്ററിലും ലൈറ്റിലും ഫിലിം ഒട്ടിക്കുക, ശരിയല്ലാത്ത നമ്പർ പ്ലേറ്റ് എന്നിവയ്‌ക്കെതിരേയും നടപടി ആവശ്യപ്പെടുന്നു.

ചട്ടങ്ങൾ പാലിക്കാത്ത സ്‌കൂൾ ബസുകൾക്ക് ഫിറ്റ്‌നസ് നൽകരുതെന്ന് ജോയന്റ് കമ്മിഷണറുടെ ഉത്തരവിലുണ്ട്.

_____________

വാഹനങ്ങളുടെ കൂളിങ്ഫിലിമും രൂപമാറ്റവും ; കര്‍ശന നിയന്ത്രണങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ് !!

റോഡ് സുരക്ഷ സംബന്ധിച്ച് വീണ്ടും കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഹൈക്കോടതി ഏപ്രില്‍ 9ന് പുറപ്പെടുവിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ പരിശോധന. 

സംസ്ഥാനത്തെ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

ഗ്ലാസുകളില്‍ കൂളിങ് ഫിലിം പതിക്കുന്നതിനും വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിനുമെതിരെ വീണ്ടും കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ ഇന്‍ഡിക്കേറ്റര്‍, ഹെഡ് ലൈറ്റ് എന്നിവ ശരിയായ രീതിയില്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്കെതിരേയും നിയമ നടപടിയെടുക്കണമെന്ന് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ജൂണ്‍ എട്ടിന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

കര്‍ട്ടന്‍, കൂളിങ് ഫിലിം, സ്റ്റിക്കര്‍ പതിക്കുക, ദേശീയ പതാക അനൗചിതമായി ആലേഖനം ചെയ്യുക, വാഹനഭാഗങ്ങള്‍ക്ക് രൂപമാറ്റം വരുത്തുക തുടങ്ങിയ ലംഘനങ്ങള്‍ക്കെതിരേ അടിയന്തര നടപടി വേണമെന്നാണ് ഉത്തരവ്. വലിയ വാഹനങ്ങളില്‍ റിഫഌറുകള്‍ ശരിയായി ഘടിപ്പിക്കാതിരിക്കുക, ഇന്‍ഡിക്കേറ്ററിലും ലൈറ്റിലും ഫിലിം ഒട്ടിക്കുക, ശരിയല്ലാത്ത നമ്പര്‍ പ്ലേറ്റ് എന്നിവയ്‌ക്കെതിരേയും നടപടി ആവശ്യപ്പെടുന്നു. 

ചട്ടങ്ങള്‍ പാലിക്കാത്ത സ്‌കൂള്‍ ബസുകള്‍ക്ക് ഫിറ്റ്‌നസ് നല്‍കരുതെന്ന് ജോയന്റ് കമ്മിഷണറുടെ ഉത്തരവിലുണ്ട്.


2021, ജൂൺ 20, ഞായറാഴ്‌ച

ആദ്യ എൽ.എൻ.ജി ബസ് സർവ്വീസ് നാളെ മുതൽ; ഫ്ലാഗ് ഓഫ് ചെയ്യുന്നത് തിരുവനന്തപുരത്ത് വച്ച്

 തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു ഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറയ്ക്കുന്നതിന് വേണ്ടി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എൽ.എൻ.ജി. ബസ് സർവ്വീസ് നാളെ മുതൽ ആരംഭിക്കുമെന്ന് അറിയിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും ആരംഭിക്കുന്ന ആദ്യ സർവ്വീസ് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം – എറണാകുളം, എറണാകുളം -കോഴിക്കോട് റൂട്ടുകളിലാണ് ആദ്യ ബസ് സർവീസ്.

ലോകമെമ്പാടും ഹരിത ഇന്ധനങ്ങളിലേക്കുള്ള ചുവടു മാറ്റം വ്യാപകമാകുന്ന സാഹചര്യത്തിലാണ് കെ.എസ്. ആർ.ടി.സിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത ഇന്ധനത്തിലേക്കുള്ള ചുവടു മാറ്റം.
ഇതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ ഡീസൽ ബസുകൾ ഹരിത ഇന്ധനങ്ങളായ എൽ എൻ ജി യിലേക്കും സി എൻ ജി യിലേക്കും മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരുകയാണെന്നും മന്ത്രി അറിയിച്ചു.നിലവിലുള്ള 400 പഴയ ഡീസൽ ബസ്സുകളെ എൽ.എൻ.ജിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്.കേന്ദ്ര ഗവൺമെന്റിന്റെ ഉടമസ്ഥതയിൽ ഉള്ള ഈ രംഗത്തെ പ്രമുഖ സ്ഥാപനമായ പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ് നിലവിൽ അവരുടെ പക്കലുള്ള രണ്ട് എൽ.എൻ ജി ബസ്സുകൾ മുന്ന് മാസത്തേക്ക് കെ.എസ്.ആർ.ടി.സിക്ക് വിട്ടു തന്നിട്ടുണ്ട്. ഈ മൂന്ന് മാസ കാലയളവിൽ ഈ ബസ്സുകളുടെ സാങ്കേതികവും സാമ്പത്തികവുമായ സാദ്ധ്യതാപഠനം നടത്തുന്നതാണ്. കൂടാതെ ഡ്രൈവർമാരുടെയും മെയിന്റനൻസ് വിഭാഗം ജീവനക്കാരുടെയും അഭിപ്രായങ്ങളും ശേഖരിക്കും.

നഗരസഭാ കൗൺസിലർ സി.ഹരികുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ എസ്‌ ആർ ടി സി സിഎംഡി ബിജു പ്രഭാകർ, പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ് ചീഫ് ജനറൽ മാനേജർ യോഗാനന്ദ റെഡ്ഡി, യൂണിയൻ നേതാക്കളായ വി. ശാന്തകുമാർ, ആർ. ശശിധരൻ, കെ.എൽ രാജേഷ്, സൗത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ജി. അനിൽ കുമാർ തുടങ്ങിയവർ പങ്കെടുക്കും.


[courtesy; media mangalam]

വാഹന രേഖകളുടെ കാലാവധി നീട്ടി; വിജ്ഞാപനമിറക്കി കേന്ദ്ര സര്‍ക്കാര്‍ ?

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം.വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് എന്നിവയ്ക്ക് ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ കാലാവധിയുണ്ടാവും. ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റു രേഖകള്‍ എന്നിവയും സെപ്റ്റംബര്‍ 30 വരെ കാലാവധി ഉള്ളതായി കണക്കാക്കണമെന്ന് കേന്ദ്ര റോഡ്, ദേശിയപാതാ മന്ത്രാലയം വിജ്ഞാപനത്തില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നിനു ശേഷം കാലാവധി കഴി്ഞ്ഞ രേഖകള്‍ക്കാണ് കാലയളവ് നീട്ടിക്കിട്ടുക.ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപടികളുമായി മുന്നോട്ടുപോവണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട അധികൃതര്‍ ഇതനുസരിച്ചു വേണം നടപടികള്‍ സ്വീകരിക്കാന്‍.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി നീട്ടി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 30, ജൂണ്‍ 9, ഡിസംബര്‍ 27, ഈ വര്‍ഷം മാര്‍്ച്ച് 26 എന്നീ തിയതികളിലും സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. 


[courtesy: mediamangalam.com]

2021, ജൂൺ 13, ഞായറാഴ്‌ച

ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ ഇനിമുതൽ റോഡ് ടെസ്റ്റ് വേണ്ട !!

 ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ ഇനിമുതൽ റോഡ് ടെസ്റ്റ് വേണ്ട കേന്ദ്രസർക്കാർ വിജ്ഞാപനം വന്നു. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ. !!

ജൂണ്‍ 21ന് പകല്‍ 11 മണിക്ക് വാഹനങ്ങള്‍ എവിടെയാണോ അവിടെ നിര്‍ത്തിയിടും !!

 എവിടെയാണോ, അവിടെ 15 മിനിറ്റ് നിര്‍ത്തിയിടും: ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം

ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ട്രേഡ് യൂണിയന്‍ സംസ്ഥാന സംയുക്ത യോഗത്തില്‍ തീരുമാനം. ജൂണ്‍ 21ന് പകല്‍ 11മണിക്ക് 15 മിനിട്ട് സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിടുന്ന രീതിയിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. വാഹനങ്ങള്‍ എവിടെയാണോ, അവിടെ നിര്‍ത്തിയിട്ട് ജീവനക്കാര്‍ നിരത്തിലിറങ്ങി നില്‍ക്കുമെന്നും പ്രതിഷേധത്തില്‍ നിന്ന് ആംബുലന്‍സ് വാഹനങ്ങളെ ഒഴിവാക്കുമെന്നും എളമരം കരീം അറിയിച്ചു.

വാര്‍ത്താകുറിപ്പ് പൂര്‍ണരൂപം: 

”പെട്രോളിയം വില വര്‍ദ്ധന കൊള്ളക്കെതിരെ ജൂണ്‍ 21ന് പകല്‍ 15 മിനിട്ട് സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിടും. എല്ലാ സ്വകാര്യ വാഹനങ്ങളും ഈ പ്രക്ഷോഭത്തില്‍ അണിചേരണമെന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി അഭ്യര്‍ത്ഥിക്കുന്നു. ഓണ്‍ലൈനായി യോഗം ചേര്‍ന്ന ട്രേഡ് യൂണിയന്‍ സംസ്ഥാന സംയുക്ത യോഗത്തില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷം വഹിച്ചു.”

”എളമരം കരീം (സിഐടിയു) കെ പി രാജേന്ദ്രന്‍(എഐടിയുസി) മനയത്ത് ചന്ദ്രന്‍ (എച്ച്എംഎസ്) അഡ്വ. എ റഹ്മത്തുള്ള (എസ്ടി യു)കെ രത്‌നകുമാര്‍ (യുടിയുസി) സോണിയ ജോര്‍ജ്ജ് (സേവ) വി കെ സദാനന്ദന്‍ (എഐ യുടിയുസി) അഡ്വ. ടി ബി മിനി (ടിയുസി സി)കളത്തില്‍ വിജയന്‍ (ടിയുസിഐ)കവടിയാര്‍ ധര്‍മ്മന്‍ (കെടിയുസി) വിവി രാജേന്ദ്രന്‍ (എഐസിടിയു) വി സുരേന്ദ്രന്‍ പിള്ള (ജെ എല്‍യു) കെ ചന്ദ്രശേഖരന്‍ (ഐഎന്‍എല്‍സി)മനോജ് പെരുമ്പള്ളി (ജെ ടിയു) റോയി ഉമ്മന്‍ (കെ ടിയുസി (ജോസഫ്) എന്നിവര്‍ പങ്കെടുത്തു.”

”പെട്രോള്‍ – ഡീസല്‍ വില ദിവസംതോറും വര്‍ധിക്കുകയാണ്. 2014ല്‍ മോദി അധികാരമേല്‍ക്കുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് 72. 26 രൂപയും, ഡീസലിന് 55.48 രൂപയുമായിരുന്നു വില. അന്ന് ക്രൂഡോയിലിന് ബാരലിന് 105.56 ഡോളറായിരുന്നു വില. 2021 ജൂണ്‍ 1ന് ക്രൂഡ് ഓയില്‍ വില ബാരലിന് 70.45 ഡോളറായി കുറഞ്ഞിട്ടും പെട്രോളിന് ലിറ്ററിന് 98 രൂപയും, ഡീസല്‍ ലിറ്ററിന് 88 രൂപയായും ഉയര്‍ന്നു. പാചകവാതകത്തിന്റെയും , മണ്ണെണ്ണയുടെയും വിലയും കുത്തനെ ഉയരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ജനജീവിതം ദുസ്സഹമായി മാറി. 2014 ല്‍ മോഡി നല്‍കിയ വാഗ്ദാനം, ബിജെപി അധികാരത്തില്‍ വന്നാല്‍ പെട്രോള്‍ 50 രൂപയ്ക്കും ‘ ഡീസല്‍ 40 രൂപയ്ക്കും നല്‍കുമെന്നായിരുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവ് നല്‍കുന്ന സര്‍ക്കാര്‍ ജനങ്ങളെ പിഴിയുന്ന നയമാണ് സ്വീകരിക്കുന്നത്. കോവിഡ് മഹാമാരി കാലത്ത് തൊഴിലും വരുമാനവും നഷ്ടപ്പെട്ട ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ പകല്‍കൊള്ള. ഈ കടുത്ത ജനദ്രോഹ നയത്തിനെതിരെ നടത്തുന്ന പ്രതിഷേധ സമരം വമ്പിച്ച വിജയമാക്കാന്‍ എല്ലാ തൊഴിലാളികളോടും, ബഹുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. ജൂണ്‍ 21ന് പകല്‍ 11 മണിക്ക് വാഹനങ്ങള്‍ എവിടെയാണോ, അവിടെ നിര്‍ത്തിയിട്ട് ജീവനക്കാര്‍ നിരത്തിലിറങ്ങി നില്‍ക്കും. ആംബുലന്‍സ് വാഹനങ്ങളെ ഈ സമരത്തില്‍ നിന്നും ഒഴിവാക്കും.”

2021, ജൂൺ 12, ശനിയാഴ്‌ച

കേരളത്തിലുടനീളം 62 ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷനുകളുമായി കെ എസ് ഇ ബി.!!

കെ എസ് ഇ ബിയുടെ നിലവിലുള്ള 6 ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷനുകൾക്ക് പുറമെ 56പുതിയ ചാർജിംഗ് സ്റ്റേഷനുകളുകളുടെ നിർമ്മാണവും കേരളത്തിലെ വിവിധ ജില്ലകളിലായി പുരോഗമിക്കുകയാണ്.

നേമം (തിരുവനന്തപുരം), ഓലൈ (കൊല്ലം), പാലാരിവട്ടം (എറണാകുളം), വിയ്യൂർ (തൃശ്ശൂർ), നല്ലളം (കോഴിക്കോട്), ചൊവ്വ (കണ്ണൂർ) എന്നിവിടങ്ങളിലാണ് നിലവിൽ കെ എസ് ഇ ബി വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇതു കൂടാതെയാണ് 56 പുതിയ ചാർജിംഗ് സ്റ്റേഷനുകളുടെ നിർമ്മാണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്നത്. ഇവ കൂടി പൂർത്തിയാകുന്നതോടുകൂടി കെ എസ് ഇ ബി നിർമ്മിച്ച ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണം 62 ആകും.
പൂർണ്ണമായും ചാർജ് ചെയ്യാൻ 60 മിനിറ്റിൽ താഴെ സമയമേ ആവശ്യമുള്ളു. ഭാഗികമായോ, നിശ്ചിത തുകയ്ക്കോ ചാർജ് ചെയ്യാനും കഴിയും. ഇന്ത്യയിലിറങ്ങുന്ന എല്ലാ ഇലക്ട്രിക് കാറുകളുടെയും പ്ലഗ് പോയിൻ്റുകൾ ഇവിടെ ലഭ്യമാണ്. വൈദ്യുതി യൂണിറ്റ് നിരക്ക് സംബന്ധിച്ച്‌ അന്തിമതീരുമാനമായിട്ടില്ല.
സംസ്ഥാനത്തുടനീളം ഇലക്ട്രിക് വാഹനങ്ങൾക്കുവേണ്ട ചാർജ്ജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള നോഡൽ ഏജൻസിയായി കേരള സർക്കാർ, കെ എസ് ഇ ബിയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതുപ്രകാരം എല്ലാ ജില്ലകളിലുമായി 250-ഓളം സ്റ്റേഷനുകൾ ഉൾപ്പെടുന്ന ഒരു ചാർജ്ജിംഗ് ശൃംഖല സ്ഥാപിക്കാനാണ് കെ എസ് ഇ ബി ലക്ഷ്യമിടുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മാർഗ്ഗ രേഖകൾക്കനുസൃതമായി സർക്കാർ ധനസഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുക.

[Courtesy: kseb fb page]

ഐ എസ് ഐ മുദ്രയില്ലാത്ത ഹെൽമെറ്റുകളുടെ വില്പന നിരോധിച്ചു ?

 ഇരുചക്രവാഹനം ഓടിക്കുമ്പോൾ ഹെല്‍മറ്റ് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ വിപണിയില്‍ വില്‍ക്കപ്പെടുന്ന മിക്ക  ഹെല്‍മറ്റുകളുടേയും സുരക്ഷയുടെ കാര്യത്തില്‍ വേണ്ടത്ര ഉറപ്പില്ല. മിക്ക ഹെല്‍മറ്റുകള്‍ക്കും ഐഎസ്‌ഐ മുദ്രയില്ല.

എന്നാല്‍ ഇനി അത്തരത്തിലുളള ഹെല്‍മറ്റുകളുടെ വില്‍പ്പനയും നിര്‍മ്മാണവും സാധ്യമല്ല. ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പ്പന നിരോധിച്ച്‌ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം.

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്‌ട് പ്രകാരം ഐഎസ്‌ഐ അംഗീകാരമില്ലാത്ത ഐഎസ്‌ഐ സ്റ്റിക്കര്‍ പതിച്ച ഹെല്‍മറ്റ് ഉപയോഗിച്ചാല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കാം. ഐഎസ്‌ഐ മുദ്ര ഇല്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പ്പന, ഇറക്കുമതി, നിര്‍മ്മാണം, സൂക്ഷിക്കല്‍ എന്നിവ നടത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴയും ഒരു വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാം.

2018 ല്‍ മന്ത്രാലയം ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചതെങ്കിലും നടപ്പാക്കിയിരുന്നില്ല.ഈ ജൂണ്‍ ഒന്നു മുതലാണ് പുതിയ നിയമം നടപ്പിലാക്കിയത്. ഇതനുസരിച്ച്‌ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ ഹെല്‍മറ്റുകള്‍ക്കും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) നിഷ്‌കര്‍ഷിക്കുന്ന ഗുണനിലവാര മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച്‌ ഐഎസ്‌ഐ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമായും വേണം. തദ്ദേശ നിര്‍മാതാക്കളെ സഹായിക്കുന്നതിനായാണ് പുതിയ നിയമം പ്രാമുഖ്യം നല്‍കുന്നത്.

ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും. ?

 കോവിഡ് കാലത്ത് കൂടുതൽ ആളുകൾ  മോട്ടോർസൈക്കിളുകൾ ഉപയോഗിക്കുന്നതായി കാണപ്പെടുന്നു. മുൻപുണ്ടായിരുന്ന തിനേക്കാൾ 20% വർദ്ധനവാണ്  കാണപ്പെടുന്നത്. ആനുപാതികമായി  ഹെൽമറ്റ് ഉപയോഗിക്കാതെ വാഹന ഉപയോഗിക്കുന്നവരും കൂടിവരുന്നു. അതിനാൽ  ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ നിഷ്കർഷിച്ച പോലെ ഹെൽമറ്റ് ധരിക്കാതെ വരുന്നവരുടെ  ലൈസൻസിൽ പിഴ അടച്ചാലും ഇക്കാര്യം രേഖപ്പെടുത്തും. അടുത്ത പ്രാവശ്യം ആവർത്തിച്ചാൽ   മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്യും. വാഹനപരിശോധന  കർശനമാക്കുന്നതിന്റെ ഭാഗമായി പെരിന്തൽമണ്ണയിൽ പുതുതായി മൂന്ന് സ്ക്വാഡിനെ കൂടി അനുവദിച്ചതായി പുതുതായി സ്ഥാനമേറ്റെടുത്ത ജോയിൻറ് ട്രാൻസ്പോർട്ട് കമ്മീഷണർ  എം പി അജിത് കുമാർ അറിയിച്ചു. മോട്ടോർ വാഹന വകുപ്പ് റോഡ് സുരക്ഷക്കാണ് പ്രാധാന്യം നൽകുന്നതെന്നും എല്ലാ മോട്ടോർ സൈക്കിൾ  ഉപയോക്താക്കളും ഹെൽമറ്റ് നിർബന്ധമായും ധരിക്കണമെന്നും അല്ലാത്തവർ ക്കെതിരെ ബുധനാഴ്ച മുതൽ കർശന നിയമനടപടികൾ കൈക്കൊള്ളുമെന്നും ജോയിൻറ് ആർടിഒ  അറിയിച്ചു.

ഇന്റര്‍സെപ്‌റ്റര്‍ ഉപയോഗിച്ചുള്ള വാഹന പരിശോധന ആരംഭിച്ചു. കളി ഇനി കാര്യമാകും !!

 [11-10-2020]

സേഫ് കേരളയുടെ ഭാഗമായി എന്‍ഫോഴ്സ്‌മെന്റ് ആര്‍.ടി.ഒ.യുടെ നേതൃത്വത്തില്‍ താലൂക്ക് പരിധിയിലും ഇന്റര്‍സെപ്‌റ്റര്‍ ഉപയോഗിച്ചുള്ള വാഹന പരിശോധന ആരംഭിച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പൊതുഗതാഗതം കുറയുകയും സ്വകാര്യ വാഹനങ്ങളുടെ എണ്ണം കൂടുകയും ചെയ്തതിനാല്‍ ഗതാഗതക്കുരുക്കും അപകടവും ട്രാഫിക് നിയമ ലംഘനവും വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് പരിശോധന കര്‍ശനമാക്കിയത്.  അത്യാധുനിക പരിശോധന ഉപകരണങ്ങൾ അടങ്ങിയ ഇന്റർസെപ്റ്റർ വാഹനം ഉപയോഗിച്ചാണ് മെട്രോ നഗര ശൈലിയിൽ പരിശോധന ആരംഭിച്ചത്. മോട്ടോർ സൈക്കിളിലെ പിൻ സീറ്റ്‌ ഹെൽമെറ്റ്‌,കാർ യാത്രക്കാരുടെ സീറ്റ്‌ ബെൽറ്റ്‌ എന്നിവ കർശനപരിശോധനയുടെ ഭാഗമാക്കും. ദൂരെ വച്ചുതന്നെ വാഹനത്തിന്റെ രേഖകൾ പരിശോധിക്കാനും,ചുറ്റുമുള്ള കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും ശേഖരിച്ചു വക്കുന്നതിനുമായി രണ്ടു കിലോമീറ്റർ വരെ ദൂര ശേഷിയുള്ള സർവൈലൻസ് ക്യാമറയിലൂടെ വാഹനങ്ങൾ തടഞ്ഞു നിർത്താതെ തന്നെ നിയമ ലംഘകരെ പിടികൂടാനുള്ള സജ്ജീകരണങ്ങളാണ് ഇന്റർസെപ്റ്റർ വാഹനത്തിലുള്ളത്. തുടർന്ന് ഓവർ സ്പീഡ് കണ്ടെത്തുന്നതിനായി സ്പീഡ് ട്രൈസർ ക്യാമറ, മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണ്ടുപിടിക്കുന്നതിനായി ആൽക്കവൈസർ, ഹെഡ്ലൈറ്റ് പ്രകാശം അനുവദനീയമായ അളവിൽ കൂടുതലുള്ളത് അളക്കുന്നതിനുള്ള ലക്സ് ലെവൽ മീറ്റർ,സൈലൻസർ, ഹോൺ എന്നിവയുടെ ശബ്ദം നിയന്ത്രിത അളവിൽ കൂടുതലുള്ളത് പരിശോധിക്കുന്നതിനായുള്ള സൗണ്ട് ലെവൽ മീറ്റർ, വാഹനത്തിന്റെ ഉള്ളിലേക്കുള്ള കാഴ്ചയുടെ അളവിനെ നിയന്ത്രിക്കുന്ന വിന്റോ, വിന്റ്ഷീൽഡ്, ഗ്ലാസിന്റെ ഓപാസിറ്റി അളക്കുന്നതിനു ടിന്റ് ലെവൽ മീറ്റർ തുടങ്ങി സർവ്വ സന്നാഹങ്ങളും ഇന്റർസെപ്റ്ററിൽ സജ്ജമാണ്. 

കൊവിഡ് മാനദന്ധം പാലിച്ച്‌ ആധുനിക സംവിധാനം ഉപയോഗിച്ച പരിശോധനയില്‍ നിയമ ലംഘകരെ കണ്ടെത്തി നോട്ടീസ് അയക്കും. എം.വി.ഐ രവികുമാര്‍, എ.എം.വി.ഐ.മാരായ അനില്‍കുമാര്‍, മുകേഷ് എന്നിവരടങ്ങിയ ടീമാണ് പരിശോധന നടത്തുന്നത്.

പെരിന്തൽമണ്ണയിലെ പുതിയ ഹൈടെക്ക് ബസ്റ്റാന്‍ഡ് !!

പെരിന്തൽമണ്ണയിലെ പുതിയ ഹൈടെക്ക് ബസ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്തു.പെരിന്തല്‍മണ്ണ: നഗരസഭ രജത ജൂബിലി പദ്ധതിയിൽ ഉള്‍പ്പെടുത്തി നഗര മധ്യത്തില്‍ 37 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഹൈടെക് ബസ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് നാടിന് സമര്‍പ്പിച്ചു. ബസ്റ്റാന്‍ഡ്  കം ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.

നഗരത്തിലെ ഗതാഗത കുരുക്ക് ശാശ്വതമായി പരിഹരിക്കുക, ബസ് യാത്രക്കാര്‍ക്ക് സുരക്ഷിതമായൊരു കേന്ദ്രം ഉണ്ടാക്കുക, വ്യാപാര ആവശ്യങ്ങള്‍ക്കായി ഷോപ്പിങ് കോംപ്ലക്‌സ് പണിയുക എന്നീ ലക്ഷ്യങ്ങളോടെയാണ് ടൗണ്‍ ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് പണി കഴിപ്പിച്ചിരിക്കുന്നത്. ജൂബിലി റോഡ് നിവാസികളായ 50 ഓളം സ്ഥലമുടമകള്‍ സൗജന്യമായി നല്‍കിയ അഞ്ച് ഏക്കര്‍ സ്ഥലത്താണ് ബസ് സ്റ്റാന്‍ഡ് നിര്‍മിച്ചിരിക്കുന്നത്. 50 ബസുകള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റിയിറക്കാനുള്ള യാര്‍ഡും, 300 ഓളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്ന സെല്ലാര്‍ ഫ്‌ളോറും, 53 കടമുറികളുമടങ്ങുന്ന 62000 സ്‌ക്വയര്‍ഫീറ്റ് വരുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഒന്നാം ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഏഴ് നിലകളില്‍ രൂപകല്‍പ്പന ചെയ്ത ഷോപ്പിങ് കോംപ്ലക്‌സിന്റെ രണ്ടാംഘട്ട നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കും. ബസ്റ്റാന്‍ഡിന് പുറമെ  വിനോദത്തിനും കാര്‍ണിവല്ലിനു കൂടിയുള്ള ഇടമായി ഇതുമാറ്റും. കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ ബസ്റ്റാന്‍ഡ് കേന്ദ്രീകരിച്ചുള്ള ബസ് റൂട്ട് വിന്യാസം ജനുവരിയിലായാണ് നടപ്പാക്കുക. നഗരത്തിലെ മൂന്നു ബസ്്റ്റാന്‍ഡും സജീവമാക്കുന്ന തരത്തിലാണ് ബസിന്റെ വിന്യാസം നടപ്പാക്കുക.

പെരിന്തല്‍മണ്ണ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഖാവ് മൂസക്കുട്ടിയുടെ പേരിലാണ് ബസ് സ്റ്റാന്‍ഡ് നിര്‍മിച്ചത്.


വാഹനപ്പുക പരിശോധന ഓൺലൈനായതോടെ തോറ്റത് 1200 വാഹനങ്ങൾ ?

വാഹനപ്പുക പരിശോധന (പൊലൂഷൻ ടെസ്റ്റിങ്) പൂർണമായും ഓൺലൈനായതോടെ തോൽവിയും തുടങ്ങി. പുകപരിശോധനാ യന്ത്രങ്ങളിൽനിന്നുള്ള പരിശോധാഫലം നേരിട്ട് 'വാഹൻ' വെബ്സൈറ്റിലേക്കാണ് എത്തുന്നത്. പരിശോധനാഫലത്തിൽ തിരുത്തലുകൾക്കും ക്രമക്കേടുകൾക്കും അവസരം ലഭിക്കില്ല. ഇതോടെ തോൽവിയും തുടങ്ങി. 1200 വാഹനങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പരാജയപ്പെട്ടത്. അന്തരീക്ഷ മലിനീകരണത്തോത് എറെയുള്ള ഡീസൽ വാഹനങ്ങളാണ് പരാജയപ്പെട്ടതിൽ ഏറെയും.

1500 പുകപരിശോധനാകേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 60 ശതമാനം യൂണിറ്റുകൾ ഓൺലൈനിലേക്ക് എത്തി. മറ്റുള്ളവയ്ക്ക് ഒരാഴ്ചത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഇതുവരെ അരലക്ഷം ഓൺലൈൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സംസ്ഥാനത്തെ പൊലൂഷൻ ടെസ്റ്റിങ് കേന്ദ്രങ്ങളുടെ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

പുകപരിശോധന ഓൺലൈൻ ആയതോടെ ലഭിക്കുന്ന സർട്ടിഫിക്കറ്റ് കൈവശം വെക്കേണ്ട. പകരം സ്മാർട്ട്ഫോണിലെ ഡിജിറ്റൽ പകർപ്പ് മതിയാകും. എം പരിവാഹൻ മൊബൈൽ ആപ്പിലാണ് പരിശോധനാഫലം ലഭിക്കുന്നത്. സംസ്ഥാനത്തെ വാഹനപുകപരിശോധനാ കേന്ദ്രങ്ങൾ ഓൺലൈനിലൂടെ 'വാഹൻ' സോഫ്റ്റ്വേറുമായി ബന്ധപ്പെടുത്തിയതോടെയാണ് ഈ സൗകര്യം ലഭ്യമായത്. പരിശോധനാഫലം വാഹന രജിസ്ട്രേഷൻ വിവരങ്ങൾക്കൊപ്പം തത്സമയം കൂട്ടിച്ചേർക്കപ്പെടും. പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾ ഉദ്യോഗസ്ഥർക്ക് ഓൺലൈനിലൂടെ കണ്ടെത്താം. വാഹത്തിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചുള്ള തിരയലിൽ ഈ വിവരങ്ങൾ ലഭിക്കും.

പരിശോധനാഫലം മാത്രമാണ് ഇപ്പോൾ 'വാഹനി'ലേക്ക് ശേഖരിക്കുന്നത്. ഇതിന്റെ രണ്ടാംഘട്ടത്തിൽ പരിശോധനയുടെ നിലവാരവും ഉറപ്പുവരുത്തും. പൊലൂഷൻ ടെസ്റ്റിങ് കേന്ദ്രങ്ങളിലെ യന്ത്രസംവിധാനങ്ങളുടെയും സോഫ്റ്റ്വേറിന്റെയും നിലവാരം വിലയിരുത്തപ്പെടും. ഇതോടെ ക്രമക്കേടിനുള്ള അവസരം പൂർണമായും അടയും. വാഹന രജിസ്ട്രേഷൻ രേഖകൾക്കൊപ്പം ഇൻഷുറൻസ് പോളിസി വിവരങ്ങൾ കൂട്ടിച്ചേർത്തതോടെ വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റുകളുടെ ഉപയോഗം തടയാൻ കഴിഞ്ഞിരുന്നു.

ഹെല്‍മറ്റിൽ 2021 June 1 മുതൽ ബി.ഐ.എസ് മുദ്ര നിർബന്ധം. !!

ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ ധരിക്കുന്ന ഹെല്‍മെറ്റ് ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ്) മാര്‍ക്കുള്ളത് തന്നെയാവണമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2021 ജൂണ്‍ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

നിലവാരമുള്ളതും ഭാരം കുറഞ്ഞതുമായ ഹെല്‍മറ്റുകള്‍ മാത്രം ബി.ഐ.എസ് മുദ്രണത്തോടെ നിര്‍മിച്ചു വില്‍പ്പന നടത്തുന്നത് ഉറപ്പാക്കും. പിന്നീട് ബി.ഐ.എസ് നിബന്ധനകള്‍ പാലിച്ചുള്ള ഹെല്‍മറ്റുകള്‍ മാത്രമാവും രാജ്യത്ത് വില്‍ക്കാനാവുക. നിലവാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ വിപണിയില്‍ നിന്ന് ഒഴിവാക്കാനും നടപടി സ്വീകരിക്കും.

നിലവാരമുള്ള ഹെല്‍മറ്റുകള്‍ കൊണ്ടുവരുന്നതിലൂടെ ഇരുചക്ര വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് തലയ്ക്ക് ഗുരുതര പരുക്കുകളേല്‍ക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കാനാകും.

ഭാരം കുറഞ്ഞ ഹെല്‍മറ്റുകളാണ് രാജ്യത്തെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്നത് എന്നും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച റോഡ് സുരക്ഷ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

കാറിനുള്ളില്‍ അലങ്കാരവസ്തുക്കള്‍ തൂക്കരുത്...?

കാറിനുള്ളില്‍ അലങ്കാരവസ്തുക്കള്‍ തൂക്കരുത്, പാവകള്‍ കൊണ്ട് കാഴ്ച മറക്കുന്നതും നിയമവിരുദ്ധം.

ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ വാഹനത്തിനുള്ളില്‍ അലങ്കാരവസ്തുക്കള്‍ തൂക്കുന്നത് നിയമവിരുദ്ധം. കാറുകള്‍ക്കുള്ളില്‍ അലങ്കാരവസ്തുക്കള്‍ തൂക്കിയിടുന്ന പ്രവണത വ്യാപകമായതോടെയാണ് നടപടിയെടുക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

മുന്‍വശത്തെ വിന്‍ഡ് സ്‌ക്രീനിന്റെ മധ്യഭാഗത്തായി റിയര്‍വ്യൂ ഗ്ലാസുകളിലാണ് അലങ്കാരവസ്തുക്കളും മാലകളുമെല്ലാം സ്ഥാനം പിടിക്കുക. അതു കൂടാതെ പിന്‍വശത്തെ ഗ്ലാസില്‍ കാഴ്ചമറയ്ക്കുന്ന വിധത്തില്‍ വലിയ പാവകളെയും വെക്കുന്നത് പതിവാണ്. അതും കുറ്റകരമാവും. കുഷനുകള്‍ ഉപയോഗിച്ച്‌ കാഴ്ച മറയ്ക്കുന്നതും നിയമവിരുദ്ധമാണ്.

കാറുകളിലെ കൂളിങ് പേപ്പറുകളും കര്‍ട്ടനുകളും ഒഴിവാക്കാനും കര്‍ശനനടപടിയെടുക്കാന്‍ മോട്ടോര്‍വാഹനവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങളുടെ ചില്ലുകള്‍ പൂര്‍ണമായും സുതാര്യമായിരിക്കണം. സ്റ്റിക്കറുകള്‍, കൂളിങ് പേപ്പറുകള്‍, കര്‍ട്ടനുകള്‍ എന്നിവ ഉപയോഗിക്കാന്‍പാടില്ല. ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.


[courtesy: naatile varthakal whatsap group]

തീവണ്ടികളിൽ സ്ലീപ്പർ ക്ലാസുകൾ ഇല്ലാതാവും; പകരം നിരക്കു കുറഞ്ഞ എ.സി. ക്ലാസ്

 തീവണ്ടികളിൽ സ്ലീപ്പർ ക്ലാസുകൾ ഇല്ലാതാവും; പകരം നിരക്കു കുറഞ്ഞ എ.സി. ക്ലാസ് [23-03-21 News]

അടുത്ത മൂന്നു മാസത്തിനുള്ളിൽ മെയിൽ, എക്സ്പ്രസ് തീവണ്ടികളിൽനിന്ന് സ്ലീപ്പർ ക്ലാസുകൾ അരങ്ങൊഴിഞ്ഞു തുടങ്ങും. പകരം നിരക്ക് കുറഞ്ഞ തേഡ് എ.സി. ക്ലാസ് വരും. ചൂടുകൂടി വരുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് കുറഞ്ഞനിരക്കിൽ സുഖയാത്ര നൽകുകയെന്ന ലക്ഷ്യത്തോടെയാണ് റെയിൽവേ പുതിയ പദ്ധതി നടപ്പാക്കുന്നത്.

മാസങ്ങൾക്കു മുമ്പുതന്നെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് എ.സി. ഇക്കണോമി ക്ലാസ് കോച്ച് റെയിൽവേ പുറത്തിറക്കിയത്. ഇതിന്റെ പരീക്ഷണയോട്ടവും വിജയകരമായി പൂർത്തിയാക്കി. അടുത്ത മാസങ്ങളിൽ ഇവയുടെ നിർമാണം വർധിപ്പിച്ച് വിവിധ റെയിൽവേ ഡിവിഷനുകൾക്ക് കൈമാറി തുടങ്ങും.

ഏപ്രിൽ അവസാനത്തോടെ ഇത്തരത്തിലുള്ള 20 കോച്ചുകൾ മധ്യ റെയിൽവേക്ക് ലഭിക്കും. മേയ് ആദ്യ വാരത്തിൽ തന്നെ ഇവ തീവണ്ടികളിൽ ഘടിപ്പിച്ചു തുടങ്ങുമെന്നും മധ്യ റെയിൽവേയിലെ ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു. ഏറെ പ്രത്യേകതകളുമായാണ് പുതിയ എ.സി. കോച്ചുകളെത്തുന്നത്. വൈദ്യുതി പാനലുകൾക്ക് കുറച്ച് സ്ഥലമേ ആവശ്യമുള്ളൂവെന്നതിനാൽ 83 പേർക്ക് ഒരു കോച്ചിൽ യാത്രചെയ്യാൻ കഴിയും. നിലവിൽ സ്ലീപ്പർ ക്ലാസിൽ 72 പേരാണ് യാത്ര ചെയ്യുന്നത്. ഒരു വാതിലിലൂടെ വീൽ ചെയർ കയറ്റാനുള്ള സംവിധാനമുണ്ടാകും. ഒരു ശൗചാലയത്തിനും ഈ സൗകര്യമുണ്ടാകും.

ഓരോ ബർത്തിലും തണുപ്പ് ലഭിക്കാൻ പ്രത്യേക എ.സി. സംവിധാനം, മികച്ച സീറ്റുകളും ബർത്തുകളും ലഘുഭക്ഷണം കഴിക്കാൻ ഇരുവശത്തും മടക്കിവെക്കാവുന്ന ചെറിയ മേശ, മൊബൈൽ ഫോണും വെള്ള കുപ്പികളും പുസ്തകങ്ങളും വെക്കാൻ പ്രത്യേക സംവിധാനം, രാത്രിയിൽ പുസ്തകം വായിക്കാൻ ഓരോ ബർത്തിലും പ്രത്യേകം ലൈറ്റുകളും ചാർജിങ് പോയന്റുകൾ എന്നിവയുമുണ്ടാകും. നടുവിലും മുകളിലുമുള്ള ബർത്തുകളിലേക്ക് പ്രയാസമില്ലാതെ കയറാനുള്ള സംവിധാനവും കൂടുതൽ സ്ഥലസൗകര്യവുമുണ്ട്.

രാജധാനി, തുരന്തോ, ശതാബ്ദി, ജനശതാബ്ദി ട്രെയിനുകൾ ഒഴികെ മറ്റു തീവണ്ടികളിലാണ് നിരക്ക് കുറഞ്ഞ എ.സി. കോച്ചുകൾ ഘടിപ്പിക്കുക. പുതിയത് എൽ.എച്ച്.ബി. കോച്ചുകളായതിനാൽ തത്കാലം ഈ കോച്ചുകളുമായി ഓടുന്ന തീവണ്ടികളിലെ സ്ലീപ്പർ ക്ലാസുകളായിരിക്കും മാറ്റുക.

2021, ജൂൺ 11, വെള്ളിയാഴ്‌ച

രാജ‍്യറാണി എക്​സ്​പ്രസ് സർവിസ് പുനരാരംഭിച്ചു from 02-06-2021

 അങ്ങാടിപ്പുറം: കോവിഡ് മഹാമാരിയും ലോക് ഡൗണും മൂലം യാത്രക്കാരുടെ തിരക്ക് കുറഞ്ഞത് കാരണം തൽക്കാലത്തേക്ക് നിർത്തിവെച്ച രാജ‍്യറാണി എക്​സ്​പ്രസ് സർവിസ് പുനരാരംഭിച്ചു. ഏഴ്​ സ്ലീപ്പർ കോച്ചുകളും രണ്ട് എ.സി കോച്ചുകളും നാല്​ സെക്കൻഡ്​​ ക്ലാസ് കോച്ചുകളും ഉൾ​െപ്പടെ 13 കോച്ചുകളുമായാണ് സർവിസ് പുനരാരംഭിച്ചത്.

ചൊവ്വാഴ്ച മുതൽ സർവിസ് പുനരാരംഭിച്ചത് ജില്ലക്ക് ആശ്വാസകരമായിട്ടുണ്ട്. പൂർണമായും റിസർവേഷനുളള വണ്ടിക്ക്​ നിലമ്പൂരിനും ഷൊർണൂരിനും ഇടയിൽ വാണിയമ്പലം, അങ്ങാടിപ്പുറം എന്നീ ബ്ലോക്ക്​ സ്​റ്റേഷനുകളിൽ മാത്രമാണ്​ സ്​റ്റോപ്പുളളത്​.

രാത്രി 8.50 ന് തിരുവനന്തപുരത്ത് നിന്നും നിലമ്പൂരിലേക്ക് പുറപ്പെട്ട് ശനിയാഴ്ച രാവിലെ 5.15 ന് നിലമ്പൂരിലെത്തുന്ന രാജ‍്യറാണി രാത്രി 9.30 നാണ് നിലമ്പൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്. നേരത്തെ നിലമ്പൂര്‍ നിന്ന് നാല് പാസഞ്ചര്‍ വണ്ടികളാണ് ഷൊര്‍ണൂരില്‍ നിന്നുള്ള മറ്റു വണ്ടികള്‍ക്ക് കണക്ഷന്‍ നല്‍കിയിരുന്നത്. കോട്ടയത്തേക്കും, പാലക്കാട്ടേക്കും ഓരോ വണ്ടികളും ഓടിയിരുന്നു. ഇതൊന്നും കോവിഡിന് ശേഷം പുനഃസ്ഥാപിച്ചിട്ടില്ല.


ഐ എസ് ഐ മുദ്രയില്ലാത്ത ഹെൽമെറ്റുകളുടെ വില്പന നിരോധിച്ചു from June 2021

ഇരുചക്രവാഹനം ഓടിക്കുമ്പോൾ ഹെല്‍മറ്റ് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ വിപണിയില്‍ വില്‍ക്കപ്പെടുന്ന മിക്ക  ഹെല്‍മറ്റുകളുടേയും സുരക്ഷയുടെ കാര്യത്തില്‍ വേണ്ടത്ര ഉറപ്പില്ല. മിക്ക ഹെല്‍മറ്റുകള്‍ക്കും ഐഎസ്‌ഐ മുദ്രയില്ല.

എന്നാല്‍ ഇനി അത്തരത്തിലുളള ഹെല്‍മറ്റുകളുടെ വില്‍പ്പനയും നിര്‍മ്മാണവും സാധ്യമല്ല. ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പ്പന നിരോധിച്ച്‌ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം.

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്‌ട് പ്രകാരം ഐഎസ്‌ഐ അംഗീകാരമില്ലാത്ത ഐഎസ്‌ഐ സ്റ്റിക്കര്‍ പതിച്ച ഹെല്‍മറ്റ് ഉപയോഗിച്ചാല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കാം. ഐഎസ്‌ഐ മുദ്ര ഇല്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പ്പന, ഇറക്കുമതി, നിര്‍മ്മാണം, സൂക്ഷിക്കല്‍ എന്നിവ നടത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴയും ഒരു വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാം.

2018 ല്‍ മന്ത്രാലയം ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചതെങ്കിലും നടപ്പാക്കിയിരുന്നില്ല.

ഈ ജൂണ്‍ ഒന്നു മുതലാണ് പുതിയ നിയമം നടപ്പിലാക്കിയത്. ഇതനുസരിച്ച്‌ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ ഹെല്‍മറ്റുകള്‍ക്കും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) നിഷ്‌കര്‍ഷിക്കുന്ന ഗുണനിലവാര മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച്‌ ഐഎസ്‌ഐ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമായും വേണം. തദ്ദേശ നിര്‍മാതാക്കളെ സഹായിക്കുന്നതിനായാണ് പുതിയ നിയമം പ്രാമുഖ്യം നല്‍കുന്നത്.

2021, ജൂൺ 8, ചൊവ്വാഴ്ച

വണ്ടിക്കുള്ളിൽ നിർബന്ധമായും വെച്ചിരിക്കേണ്ട കുറച്ച് സാധനങ്ങൾ....?

കൂടുതൽ യാത്രകൾ ചെയ്യുന്നവരുടെ വണ്ടിക്കുള്ളിൽ നിർബന്ധമായും വെച്ചിരിക്കേണ്ട കുറച്ച് സാധനങ്ങളാണ് ഇന്നത്തെ വിഡിയോയിൽ. ഒരു ഡാഷ് ക്യാമറ, ടയറിൽ കാറ്റ് നിറക്കുന്ന ഒരു യന്ത്രം, പിന്നെ ഒരു ജംപ് സ്റ്റാർട്ടർ പവർ ബാങ്ക്.

2021, ജൂൺ 7, തിങ്കളാഴ്‌ച

15 വയസായ ഡീസല്‍ ഓട്ടോകളുടെ ആയുസ് 01-06-2021 till

നിരോധനം ജൂണില്‍ നടപ്പാക്കും

15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ മലിനീകരണം പരിഗണിച്ച് നിരോധിച്ചു. ജൂൺ മുതൽ പ്രാബല്യത്തിൽവരും. വാഹനങ്ങൾ കൈവശമുള്ളവർ ഡീസൽ എൻജിൻ ഉപേക്ഷിക്കണം. സി.എൻ.ജി., എൽ.എൻ.ജി., അല്ലെങ്കിൽ വൈദ്യുതിയിലേക്ക് മാറാം.

2021 ജനുവരി മുതൽ നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും മറ്റു ഇന്ധനങ്ങളിലേക്ക് മാറുന്നതിന് ആറുമാസം നൽകിയിരുന്നു. 2006-ന് മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളവയ്ക്കാണ് ബാധകമാകുക. അന്തരീക്ഷമലിനീകരണം കൂടുന്നത് ഒഴിവാക്കാനാണ് നടപടി സ്വീകരിക്കുന്നത്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിൽ 15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ നിരോധിക്കുമെന്നായിരുന്നു ആദ്യ സൂചനകൾ. എന്നാൽ, സംസ്ഥാനത്ത് മുഴുവനും നിരോധനം വന്നേക്കുമെന്നാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകൾ.


രാജ‍്യറാണി സർവിസ് പുനരാരംഭിച്ചു [ Train information ]

 അങ്ങാടിപ്പുറം: കോവിഡ് മഹാമാരിയും ലോക് ഡൗണും മൂലം യാത്രക്കാരുടെ തിരക്ക് കുറഞ്ഞത് കാരണം തൽക്കാലത്തേക്ക് നിർത്തിവെച്ച രാജ‍്യറാണി എക്​സ്​പ്രസ് സർവിസ് പുനരാരംഭിച്ചു. ഏഴ്​ സ്ലീപ്പർ കോച്ചുകളും രണ്ട് എ.സി കോച്ചുകളും നാല്​ സെക്കൻഡ്​​ ക്ലാസ് കോച്ചുകളും ഉൾ​െപ്പടെ 13 കോച്ചുകളുമായാണ് സർവിസ് പുനരാരംഭിച്ചത്.

ചൊവ്വാഴ്ച മുതൽ സർവിസ് പുനരാരംഭിച്ചത് ജില്ലക്ക് ആശ്വാസകരമായിട്ടുണ്ട്. പൂർണമായും റിസർവേഷനുളള വണ്ടിക്ക്​ നിലമ്പൂരിനും ഷൊർണൂരിനും ഇടയിൽ വാണിയമ്പലം, അങ്ങാടിപ്പുറം എന്നീ ബ്ലോക്ക്​ സ്​റ്റേഷനുകളിൽ മാത്രമാണ്​ സ്​റ്റോപ്പുളളത്​.

രാത്രി 8.50 ന് തിരുവനന്തപുരത്ത് നിന്നും നിലമ്പൂരിലേക്ക് പുറപ്പെട്ട് ശനിയാഴ്ച രാവിലെ 5.15 ന് നിലമ്പൂരിലെത്തുന്ന രാജ‍്യറാണി രാത്രി 9.30 നാണ് നിലമ്പൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്. നേരത്തെ നിലമ്പൂര്‍ നിന്ന് നാല് പാസഞ്ചര്‍ വണ്ടികളാണ് ഷൊര്‍ണൂരില്‍ നിന്നുള്ള മറ്റു വണ്ടികള്‍ക്ക് കണക്ഷന്‍ നല്‍കിയിരുന്നത്. കോട്ടയത്തേക്കും, പാലക്കാട്ടേക്കും ഓരോ വണ്ടികളും ഓടിയിരുന്നു. ഇതൊന്നും കോവിഡിന് ശേഷം പുനഃസ്ഥാപിച്ചിട്ടില്ല.


കെഎസ്ആര്‍ടിസിയും ആനവണ്ടിയും ഇനി കേരളത്തിന് സ്വന്തം ?

 തിരുവനന്തപുരം: കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്ത് കേരളവും (കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍), കര്‍ണാടകയും (കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍) വാഹനങ്ങളില്‍ പൊതുവായി ഉപയോഗിച്ചിരുന്നു. എന്നാല്‍, ചുരുക്കെഴുത്ത് തങ്ങളുടേതാണെന്നും കേരള ആര്‍ടിസി അത് ഉപയോഗിക്കരുതെന്നും കാണിച്ച് 2014ല്‍ കര്‍ണാടക ആര്‍ടിസി നോട്ടീസ് അയച്ചു. തുടര്‍ന്ന് അന്നത്തെ കെഎസ്ആര്‍ടിസി സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്കില്‍ കേരളത്തിനുവേണ്ടി അപേക്ഷിച്ചു. കെഎസ്ആര്‍ടിസി എന്ന പേര് ആദ്യം ഉപയോഗിച്ചത് കേരളമാണെന്ന് രജിസ്ട്രാറെ ബോധ്യപ്പെടുത്താന്‍ സാധിച്ചതോടെയാണ് ട്രേഡ് മാര്‍ക്‌സ് ആക്ട് 1999 പ്രകാരം കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും എംബ്ലവും, ആനവണ്ടി എന്ന പേരും കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് അനുവദിച്ച് ട്രേഡ് മാര്‍ക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കിയത്.

ഇനി മുതല്‍ കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്ത് കേരളത്തിനു മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി കര്‍ണാടകത്തിന് ഉടന്‍ തന്നെ നോട്ടീസ് അയക്കുമെന്ന് കെഎസ്ആര്‍ടിസി എംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍ അറിയിച്ചു. 'ആനവണ്ടി' എന്ന പേരും പലരും പലകാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. അവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ബിജു പ്രഭാകര്‍ അറിയിച്ചു.

ജനങ്ങളുടെ ജീവിതവുമായി ഇഴുകി ചേര്‍ന്നതാണ് കേരളത്തില്‍, കെഎസ്ആര്‍ടിസിയുടെ ചരിത്രം. വെറുമൊരു വാഹന സര്‍വീസ് മാത്രമല്ല, അത്. സിനിമയിലും, സാഹിത്യത്തിലും ഉള്‍പ്പടെ നമ്മുടെ സാംസ്‌കാരിക ജീവിതത്തില്‍ ഈ പൊതു ഗതാഗത സംവിധാനത്തിന്റെ മുദ്രകള്‍ പതിഞ്ഞിട്ടുണ്ട്. അത്ര വേഗത്തില്‍ മായ്ച്ചുകളയാന്‍ പറ്റുന്നതല്ല ഇത്. ട്രേഡ് മാര്‍ക്ക് രജിസ്ട്രിക്ക് അതു മനസിലാക്കി ഉത്തരവിറക്കാന്‍ കഴിഞ്ഞുവെന്നതില്‍ സന്തോഷമുണ്ട്. ഒപ്പം ഇതിനുവേണ്ടി പ്രയത്‌നിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. ഇത് കെഎസ്ആര്‍ടിസിക്ക് ലഭിച്ച നേട്ടമാണ്- ഗതാഗതമന്ത്രി ആന്റണി രാജു പ്രതികരിച്ചു.

റോഡ് പരാതികൾ ഇനി ആപ്പിലൂടെ അറിയിക്കാം., പ്രകാശനം ചെയ്ത് മമ്മൂട്ടി.

കൊച്ചി :പൊതുജനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളെ സംബന്ധിച്ച പരാതി അറിയിക്കുന്നതിനുള്ള മൊബൈൽ ആപ്പായ പിഡബ്ല്യുഡി ഫോർ യു (PWD 4U) പ്രമോ വിഡിയോ നടൻ മമ്മൂട്ടി പ്രകാശനം ചെയ്തു. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. ആപ്പ് ഏഴാം തീയതി ഔദ്യോഗികമായി നിലവിൽ വരും.

റോഡിലെ പ്രശ്നങ്ങളും പരാതികളും ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യാനും വിവരങ്ങൾ രേഖപ്പെടുത്താനും സാധിക്കും തരത്തിലാണ് ആപ് തയാറാക്കിയിരിക്കുന്നത് . ഡിജിറ്റലൈസേഷൻ പൂർത്തീകരിച്ച 4000 കിലോമീറ്റർ റോഡുകളുടെ വിവരങ്ങൾ ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ മൊബൈൽ ആപ്പിൽ വന്നാൽ അപ്പോൾ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കും. ബാക്കി റോഡുകളുടെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇതു ആറുമാസത്തിനകം പൂർത്തിയാക്കും.

റോഡുകളെ സംബന്ധിച്ച പരാതികൾ, പരാതി പരിഹാര സെൽ വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുക്കുക ആയിരിക്കും ചെയ്യുക. പരാതികൾ സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടികളും സ്വീകരിക്കും.

റോഡ് പരാതികൾ ഇനി ആപ്പിലൂടെ അറിയിക്കാം; 

കൊച്ചി :പൊതുജനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളെ സംബന്ധിച്ച പരാതി അറിയിക്കുന്നതിനുള്ള മൊബൈൽ ആപ്പായ പിഡബ്ല്യുഡി ഫോർ യു (PWD 4U) പ്രമോ വിഡിയോ നടൻ മമ്മൂട്ടി പ്രകാശനം ചെയ്തു. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. ആപ്പ് ഏഴാം തീയതി ഔദ്യോഗികമായി നിലവിൽ വരും.

റോഡിലെ പ്രശ്നങ്ങളും പരാതികളും ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യാനും വിവരങ്ങൾ രേഖപ്പെടുത്താനും സാധിക്കും തരത്തിലാണ് ആപ് തയാറാക്കിയിരിക്കുന്നത് . ഡിജിറ്റലൈസേഷൻ പൂർത്തീകരിച്ച 4000 കിലോമീറ്റർ റോഡുകളുടെ വിവരങ്ങൾ ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ മൊബൈൽ ആപ്പിൽ വന്നാൽ അപ്പോൾ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കും. ബാക്കി റോഡുകളുടെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇതു ആറുമാസത്തിനകം പൂർത്തിയാക്കും.

റോഡുകളെ സംബന്ധിച്ച പരാതികൾ, പരാതി പരിഹാര സെൽ വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുക്കുക ആയിരിക്കും ചെയ്യുക. പരാതികൾ സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടികളും സ്വീകരിക്കും.


2021, ജൂൺ 6, ഞായറാഴ്‌ച

പെട്രോൾ വില വർദ്ധനവിലെ നഗ്ന സത്യങ്ങൾ ?

 


വാഹനം പൊളിക്കാൻ ?

 വാഹനം പൊളിക്കാൻ ബന്ധപ്പെട്ട rt ഓഫിസിൽ അപേക്ഷ കൊടുക്കണം. ആ അപേക്ഷ സ്വീകരിച്ചു ആ സെക്ഷൻ ഓഫിസിർ വാഹനം ഇരിക്കുന്ന സ്പോട്ടിൽ വന്നു വാഹനം പരിശോദിച്ചു പൊളിക്കാൻ ഉള്ള പേപ്പർ തരും അതുമായി ഒരു മോട്ടോർ വെഹിക്കിൾ അംഗീകാരം ഉള്ള പൊളിക്കൽ കേന്ദ്രത്തിൽ പോയി വാഹനം പൊളിക്കാൻ കൊടുക്കുക , എന്നിട്ടു അവരോട് അതിന്റെ ചെയ്‌സിസ് നമ്പർ ഉള്ള ഭാഗം മുറിച്ചെടുത്ത് തരാൻ പറയുക എന്നിട് അവരോട് പൊളിക്കാൻ അവർ വാഹനം എടുത്തു എന്നതിന്റെ സർട്ടിഫിക്കറ്റ് വാങ്ങുക.

ഈ സർട്ടിഫിക്കറ്റ് ,ആർ സി, പുക പരിശോധന സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് (നിർബന്ധം ഇല്ല ചിലവർ ചോദിക്കും) മുറിച്ചെടുത്ത ഭാഗവും ആയി വാഹനം റെജിസ്ട്രർ ചെയ്ത ആർ ടി ഓ ഓഫീസിൽ ആർ സി റദ്ദാക്കാൻ അപേക്ഷ നൽകണം.

പൊളിച്ചു ചെസ്സിസ് നമ്പറും RC ബുക്കും നേരെത്തെ പറഞ്ഞ സെക്ഷൻ ഓഫീസ്റെ ഏല്പിച്ചു അതിന്റെ റെസിപിറ്റും വാങ്ങുക

2021, മാർച്ച് 21, ഞായറാഴ്‌ച

പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് ഫീസുകൾ കുത്തനെ കൂട്ടുന്നു ?

 പഴയ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹ പെടുത്തുന്നതിന്റെ ഭാഗമായി രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് പുതുക്കൽ പരിശോധനാ ഫീസുകൾ കുത്തനെ ഉയർത്തുന്നു. ഇത് സംബന്ധിച്ച കേന്ദ്ര ഭേദഗതി പ്രസിദ്ധീകരിച്ചു. ഒക്ടോബർ ഒന്നു മുതൽ നിരക്കു വർധന പ്രാബല്യത്തിൽ വരും. 15 വർഷം പഴക്കമുള്ള ഇരുചക്ര വാഹനത്തിന്റെ രജിസ്‌ട്രേഷൻ പുതുക്കാൻ 300 രൂപ ഈടാക്കിയിരുന്നത് 1000 രൂപയാക്കി. കാറിന്റേത് 600-ൽനിന്ന് 5000 ആയി ഉയരും. ഇറക്കുമതി ചെയ്ത ബൈക്കുകൾക്ക് 10,000 രൂപയും കാറുകൾക്ക് 40,000 രൂപയും നൽകണം. രജിസ്‌ട്രേഷൻ പുതുക്കിയില്ലെങ്കിൽ ഇരുചക്ര വാഹനങ്ങൾക്ക് മാസം തോറും 300 രൂപയും മറ്റു വാഹനങ്ങൾക്ക് 500 രൂപയും പിഴനൽകണം. പഴയ വാഹനങ്ങൾ പൊളിച്ച് സ്‌ക്രാപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർ വാങ്ങുന്ന പുതിയ വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ ഫീസ് നൽകേണ്ട. രജിസ്‌ട്രേഷൻ പുതുക്കുന്നതിനു മുന്നോടിയായി വാഹനങ്ങൾ ഫിറ്റ്‌നസ് പരിശോധനയ്ക്കു ഹാജരാക്കണം. ഇതിനുള്ള ഫീസും ഉയർത്തി. ഇരുചക്ര വാഹനങ്ങൾ- 400, ഓട്ടോറിക്ഷ - കാറുകൾ-മീഡിയം ഗുഡ്‌സ്- 800, ഹെവി- 1000 എന്നിങ്ങനെയാണ് നിരക്ക്. ഓട്ടമേറ്റഡ് ടെസ്റ്റിങ് സെന്ററുകളിൽ നിരക്ക് വീണ്ടും ഉയരും. യഥാക്രമം 500 മുതൽ 1500 വരെ ഈടാക്കും. ഉദാഹരണത്തിന്, 15 വർഷം പഴക്കമുള്ള ഒരു കാറിന്റെ രജിസ്‌ട്രേഷൻ പുതുക്കണമെങ്കിൽ ഫീസായി 5000 രൂപയും ഓട്ടമേറ്റഡ് ടെസ്റ്റിങ് ഫീസായി 1000 രൂപയും അടയ്ക്കേണ്ടിവരും. ഇതിന് പുറമേ വാഹനം അറ്റകുറ്റപ്പണി നടത്തി പെയിന്റ് ചെയ്ത് വൃത്തി ആക്കുകയും റോഡ് ടാക്‌സ് അടയ്ക്കുകയും വേണം. 15 വർഷത്തിൽ അധികം പഴക്കമുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് ത്രീവീലർ- 3500, കാർ- 7500, മീഡിയം പാസഞ്ചർ-ഗുഡ്‌സ്- 10,000, ഹെവി- 12,500 എന്നിങ്ങനെയാണു നിരക്ക്. ഇതിനുപുറമേ ഫിറ്റ്‌നസ് സെന്ററിന്റെ ഫീസും നൽകണം. സ്വകാര്യ ബസ്സുടമകൾക്ക് ഇത് വൻ തിരിച്ചടിയാകും. അടുത്തിടെ ബസുകളുടെ ആയുസ്സ് 20 വർഷമായി ഉയർത്തിയിരുന്നു. ഈ ആനുകൂല്യം മുതലെടുത്ത് 15 വർഷത്തിലധികം പഴക്കമുള്ള 2500 ബസുകൾ ഓടുന്നുണ്ട്. ഇവയ്ക്ക് ഓരോവർഷവും ഫിറ്റ്‌നസ് പരിശോധന വേണ്ടിവരും. ഫിറ്റ്നസ് മുടങ്ങിയാൽ ദിവസം 50 രൂപവീതം പിഴ നൽകണം. സ്മാർട്ട് കാർഡിലെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന് 200 രൂപയും നൽകണം.

2021, മാർച്ച് 7, ഞായറാഴ്‌ച

വാഹന പരിശോധന: ഡിജിറ്റൽ രേഖകൾ ഹാജരാക്കിയാൽ മതി ?

രേഖകൾ ഡിജി ലോക്കര് ,എം പരിവാഹന് ആപ്പുകളിൽ ഡിജിറ്റലായി സൂക്ഷിക്കാം.

വാഹനപരിശോധനയ്ക്കിടെ ഹാജരാക്കുന്ന ഇലട്രോണിക്ക് രേഖകള് ആധികാരിക രേഖയായി അംഗീകരിക്കാനാണ് പുതുക്കിയ മോട്ടോര് വാഹന നിയമപ്രകാരം നിർദ്ദേശിച്ചിരിക്കുന്നത്.
കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കിയ ഡിജിലോക്കര്, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്റെ എം പരിവാഹന് എന്നീ ആപ്പുകള് മുഖേന ഡ്രൈവിങ് ലൈസന്സ് ,രജിസ്ട്രേഷന്, ഇന്ഷുറന്സ്, ഫിറ്റ്നെസ്, പെര്മിറ്റ്, തുടങ്ങിയ രേഖകള് ഡിജിറ്റലായി സൂക്ഷിക്കാന് കഴിയും. വാഹന പരിശോധനകള്ക്കിടയില് പോലീസ് അധികാരികള്ക്ക് മുന്നിലും സുരക്ഷാ ഉദ്യേഗസ്ഥര്ക്ക് മുന്നിലും കാണിക്കാവുന്ന ആധികാരിക രേഖയാണിത്. ഉദ്യോഗസ്ഥര്ക്ക് ഈ ആപ്പുകള് വഴി രേഖകള് പരിശോധിക്കാനാവും.

എം പരിവാഹൻ ആപ് സംബന്ധിച്ച വീഡിയോക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ https://youtu.be/FIF3UcDkIS4