[11-10-2020]
സേഫ് കേരളയുടെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ.യുടെ നേതൃത്വത്തില്‍ താലൂക്ക് പരിധിയിലും ഇന്റര്‍സെപ്റ്റര്‍ ഉപയോഗിച്ചുള്ള വാഹന പരിശോധന ആരംഭിച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പൊതുഗതാഗതം കുറയുകയും സ്വകാര്യ വാഹനങ്ങളുടെ എണ്ണം കൂടുകയും ചെയ്തതിനാല്‍ ഗതാഗതക്കുരുക്കും അപകടവും ട്രാഫിക് നിയമ ലംഘനവും വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. അത്യാധുനിക പരിശോധന ഉപകരണങ്ങൾ അടങ്ങിയ ഇന്റർസെപ്റ്റർ വാഹനം ഉപയോഗിച്ചാണ് മെട്രോ നഗര ശൈലിയിൽ പരിശോധന ആരംഭിച്ചത്. മോട്ടോർ സൈക്കിളിലെ പിൻ സീറ്റ് ഹെൽമെറ്റ്,കാർ യാത്രക്കാരുടെ സീറ്റ് ബെൽറ്റ് എന്നിവ കർശനപരിശോധനയുടെ ഭാഗമാക്കും. ദൂരെ വച്ചുതന്നെ വാഹനത്തിന്റെ രേഖകൾ പരിശോധിക്കാനും,ചുറ്റുമുള്ള കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും ശേഖരിച്ചു വക്കുന്നതിനുമായി രണ്ടു കിലോമീറ്റർ വരെ ദൂര ശേഷിയുള്ള സർവൈലൻസ് ക്യാമറയിലൂടെ വാഹനങ്ങൾ തടഞ്ഞു നിർത്താതെ തന്നെ നിയമ ലംഘകരെ പിടികൂടാനുള്ള സജ്ജീകരണങ്ങളാണ് ഇന്റർസെപ്റ്റർ വാഹനത്തിലുള്ളത്. തുടർന്ന് ഓവർ സ്പീഡ് കണ്ടെത്തുന്നതിനായി സ്പീഡ് ട്രൈസർ ക്യാമറ, മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണ്ടുപിടിക്കുന്നതിനായി ആൽക്കവൈസർ, ഹെഡ്ലൈറ്റ് പ്രകാശം അനുവദനീയമായ അളവിൽ കൂടുതലുള്ളത് അളക്കുന്നതിനുള്ള ലക്സ് ലെവൽ മീറ്റർ,സൈലൻസർ, ഹോൺ എന്നിവയുടെ ശബ്ദം നിയന്ത്രിത അളവിൽ കൂടുതലുള്ളത് പരിശോധിക്കുന്നതിനായുള്ള സൗണ്ട് ലെവൽ മീറ്റർ, വാഹനത്തിന്റെ ഉള്ളിലേക്കുള്ള കാഴ്ചയുടെ അളവിനെ നിയന്ത്രിക്കുന്ന വിന്റോ, വിന്റ്ഷീൽഡ്, ഗ്ലാസിന്റെ ഓപാസിറ്റി അളക്കുന്നതിനു ടിന്റ് ലെവൽ മീറ്റർ തുടങ്ങി സർവ്വ സന്നാഹങ്ങളും ഇന്റർസെപ്റ്ററിൽ സജ്ജമാണ്.
കൊവിഡ് മാനദന്ധം പാലിച്ച് ആധുനിക സംവിധാനം ഉപയോഗിച്ച പരിശോധനയില്‍ നിയമ ലംഘകരെ കണ്ടെത്തി നോട്ടീസ് അയക്കും. എം.വി.ഐ രവികുമാര്‍, എ.എം.വി.ഐ.മാരായ അനില്‍കുമാര്‍, മുകേഷ് എന്നിവരടങ്ങിയ ടീമാണ് പരിശോധന നടത്തുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ