ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!
Govt. news എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Govt. news എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 മാർച്ച് 12, ശനിയാഴ്‌ച

ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കുള്ള മോട്ടോര്‍ വാഹന വകുപ്പ്ഫീസില്‍ പിഴവ് ?

കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്കുകള്‍ നിശ്ചയിച്ചതിലെ അപാകത ജനങ്ങളെ വലക്കുന്നു. ലൈസന്‍സ് പുതുക്കല്‍, മേല്‍വിലാസം മാറ്റല്‍ തുടങ്ങി വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്കുകളുടെ ഇരട്ടിയോളം അധികമായാണ് സോഫ്റ്റ്വെയറില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതുകാരണം അപേക്ഷകര്‍ പല സേവനങ്ങള്‍ക്കും കൂടുതല്‍ തുക നല്‍കേണ്ടിവരുന്നുണ്ട്.
 യഥാര്‍ഥത്തില്‍ 600 രൂപ മാത്രം മതിയായ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ഈടാക്കുന്നത് 850 രൂപയാണ്. സോഫ്റ്റ്വെയറില്‍ രജിസ്റ്റര്‍ ചെയ്തതിന്‍െറ അടിസ്ഥാനത്തിലാണ് ഇത്രയുംതുക ഈടാക്കുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം. മേല്‍വിലാസം മാറ്റാനുള്ള നിരക്ക് 350 രൂപയാണെങ്കിലും 550 രൂപയാണ് ഓണ്‍ലൈന്‍ നിരക്ക്. എന്നാല്‍, ഡ്യൂപ്ളിക്കറ്റ് ലൈസന്‍സ് അനുവദിക്കുന്നതിന് 500 രൂപയാണ് നിരക്കെന്ന് 2013ലെ ഉത്തരവില്‍ പറയുന്നു. ഇതിനോടൊപ്പം സര്‍വിസ് ചാര്‍ജായി 50 രൂപയും ഈടാക്കാം.
ലൈസന്‍സ് പുതുക്കുന്നതിന് 50 രൂപ ഫീസും 50 രൂപ സര്‍വിസ് നിരക്കും ഫോറം ഏഴില്‍ ലൈസന്‍സ് നല്‍കുന്നതിന് 200 രൂപയും ഉള്‍പ്പെടെ 300 രൂപയാണ് അടക്കേണ്ടതെന്നും ജോയന്‍റ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ രാജീവ് പുത്തലത്ത് അറിയിച്ചു. ലൈസന്‍സില്‍ മേല്‍വിലാസം മാറ്റുന്നതിന് സര്‍വിസ് ചാര്‍ജായി 50 രൂപയും ഫോറം ഏഴില്‍ ലൈസന്‍സ് നല്‍കുന്നതിന് 200 രൂപയും ഉള്‍പ്പെടെ 250 രൂപയാണ് യഥാര്‍ഥ നിരക്ക്.

2016 മാർച്ച് 9, ബുധനാഴ്‌ച

ട്രാഫിക് നിയമം ലംഘിച്ച പോലീസ് ഓഫീസർക്ക് ഫൈൻ എഴുതിക്കൊടുക്കുന്ന പോലീസുകാരൻ.ഒമാനിൽ നിന്നുള്ള ദൃശ്യം !!

ട്രാഫിക് നിയമം ലംഘിച്ച പോലീസ് ഓഫീസർക്ക് ഫൈൻ എഴുതിക്കൊടുക്കുന്ന പോലീസുകാരൻ.ഒമാനിൽ നിന്നുള്ള ദൃശ്യം. നമ്മുടെ നാട്ടിൽ ഒരിക്കലും നടക്കാനിടയില്ല. ഇവിടെ നിയമം എല്ലാവർക്കും ഒരുപോലെ. നമ്മുടെ പോലീസൊക്കെ ഇവരെ കണ്ടു പഠിക്കണം

Posted by Shaheer Marva on Thursday, November 5, 2015

2016 മാർച്ച് 6, ഞായറാഴ്‌ച

മോട്ടോർ വാഹനവകുപ്പിന്റെ "ന്യൂജനറേഷൻ പരാതിപ്പെട്ടികൾ' ??

തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിന്റെ "ന്യൂജനറേഷൻ 
പരാതിപ്പെട്ടികൾ' ഹിറ്റാകുന്നു. പൊതുജന പങ്കാളിത്തത്തോടെ ട്രാഫിക് 
നിയമലംഘനങ്ങള്‍ തടയാന്നും പരാതികൾ പരിഹരിക്കാനും നടപ്പാക്കിയ 
"തേർഡ് ഐ' പദ്ധതിക്ക് യുവജനങ്ങളുടെ ഗംഭീര പിന്തുണ. ഫേസ് ബുക്ക്, 
ഇ-മെയിൽ, എസ്.എം.എസ് എന്നിവ വഴി പരാതി അയയ്‌ക്കാം.
ഒരാഴ്‌ച മുൻപ് തുടങ്ങിയ "മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റ് 
കേരള' എന്ന ഫേസ് ബുക്ക് പേജ് ഇതുവരെ ലൈക്ക് ചെയ്തത് 28,821 
പേരാണ്. ട്രാഫിക് നിയമലംഘനങ്ങൾ ചിത്രങ്ങൾ സഹിതം ഇതിൽ 
പോസ്റ്റ് ചെയ്യാം. mvdkerala@gmail.com എന്ന ഇ-മെയിലിലേക്ക് 222 
പരാതികൾ എത്തി. 9446033314 എന്ന നമ്പരിലേക്ക് ദിവസവും അനവധി 
ഫോൺ കാളുകൾ എത്തുന്നുണ്ട്.

2015 നവംബർ 26, വ്യാഴാഴ്‌ച

തീവണ്ടിയാത്രക്ക് ചുറുചുറുക്കുള്ള കോച്ചുകളെത്തുന്നു

വിവിധ വിഭാഗങ്ങളിലായി 24 കോച്ചുകളാണ് ഭോപ്പാലിലെ കോച്ച് റിഹാബിലിറ്റേഷന്‍ സെന്ററില്‍ വികസിപ്പിച്ചത്. ഭോപ്പാലിനും ബിനാക്കും ഇടയില്‍ ഇവയുടെ പരീക്ഷണ ഓട്ടവും നടത്തി. ഭോപ്പാല്‍: ദീര്‍ഘയാത്രക്ക് അത്ര സുഖമുള്ള അനുഭവമല്ല ഇന്ത്യന്‍ റെയില്‍വേ നല്‍കുന്നതെന്ന പരാതിയുള്ളവര്‍ക്ക് അല്‍പ്പം ആശ്വസിക്കാം. മറ്റ് രാജ്യങ്ങളിലെ തീവണ്ടികളിലേതുപോലെ മികച്ച ഇരിപ്പിടങ്ങളും അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേയും തയ്യാറെടുക്കുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഈ മുഖം മിനുക്കല്‍.
വിവിധ വിഭാഗങ്ങളിലായി 24 കോച്ചുകളാണ് ഭോപ്പാലിലെ കോച്ച് റിഹാബിലിറ്റേഷന്‍ സെന്ററില്‍ വികസിപ്പിച്ചത്. ഭോപ്പാലിനും ബിനാക്കും ഇടയില്‍ ഇവയുടെ പരീക്ഷണ ഓട്ടവും നടത്തി. 

2015 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

വാഹന പെരുപ്പം കെരളത്തിൽ !!


കൊച്ചി: വാഹനപ്പെരുപ്പത്തില്‍ ദേശീയ ശരാശരിേയക്കാള്‍ ഏറെ മുന്നിലാണ് കേരളം. ഗതാഗതവകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തില്‍ രജിസ്റ്റര്‍ചെയ്ത ആകെ വാഹനങ്ങളുടെ എണ്ണം 96 ലക്ഷം. ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആറുപേര്‍ക്ക് ഒന്നെന്ന കണക്കിലാണ് ഇവിടെ വാഹനങ്ങളുടെ എണ്ണം.


സ്വകാര്യവാഹനങ്ങളിലേക്കുള്ള മാറ്റം കൂടുന്നതിന്റെ സൂചനയും ഇത് നല്‍കുന്നുണ്ടെന്ന് സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് (സി.പി.പി.ആര്‍.) ചെയര്‍മാന്‍ ഡി.ധനുരാജ് ചൂണ്ടിക്കാട്ടുന്നു. മൂന്നരക്കോടി ജനങ്ങളുള്ള സംസ്ഥാനം വാഹനസാന്ദ്രതയ്‌ക്കൊപ്പം റോഡ്, റോഡുപയോഗം എന്നിവയുടെ കണക്കിലും മുന്നില്‍ത്തന്നെയാണ്. 25 പേര്‍ക്ക് യാത്രചെയ്യാന്‍ ഒരു വാഹനമെന്നതാണ് ദേശീയ ശരാശരി.

2015 സെപ്റ്റംബർ 6, ഞായറാഴ്‌ച

ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനം വരുന്നു എ.സി ലോഫ്ളോര്‍ ബസുകളില്‍ !!


തിരുവനന്തപുരം: കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന് (കെ.യു.ആര്‍.ടി.സി) കീഴിലുള്ള എ.സി ലോഫ്ളോര്‍ ബസുകളില്‍ ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനം വരുന്നു. ദീര്‍ഘദൂരയാത്രകള്‍ക്കടക്കം സഹായകരമാവുന്ന സംവിധാനം ആദ്യഘട്ടത്തില്‍ 50 ബസുകളിലാണ് ഏര്‍പ്പെടുത്തുന്നത്. കെല്‍ട്രോണിന്‍െറ സാങ്കേതിക സഹായത്തോടെ കെ.എസ്.ആര്‍.ടി.സിയുടെ മാതൃകയില്‍ പ്രത്യേക വെബ്സൈറ്റ് തയാറാക്കിയാണ് ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനമൊരുക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാകുമെന്നാണ് വിവരം.

2015 സെപ്റ്റംബർ 5, ശനിയാഴ്‌ച

ഡ്രൈവിങ് പരിശീലനത്തിന്റെ 'മലപ്പുറം മോഡല്‍' !!


പെരിന്തല്‍മണ്ണ: ഡ്രൈവിങ് പരിശീലനത്തിന്റെ 'മലപ്പുറം മോഡല്‍' സംസ്ഥാനത്തിന് മാതൃകയാവുന്ന തരത്തില്‍ വ്യാപിപ്പിക്കാന്‍ ശ്രമം തുടങ്ങി. മലപ്പുറംജില്ലയില്‍ ബസ്സ് ടിപ്പര്‍ലോറി ഡ്രൈവര്‍മാര്‍ക്കും ഗതാഗതനിയമങ്ങള്‍ തെറ്റിച്ചവര്‍ക്കും നല്‍കുന്ന ക്ലാസ്സുകള്‍ അപകടംകുറയ്ക്കാന്‍ സഹായകമായിരുന്നു . ഇതേത്തുടര്‍ന്നാണ് ക്ലാസ്സിന്റെ മാതൃക സംസ്ഥാനതലത്തിലെത്തിക്കാന്‍ മോട്ടോര്‍വാഹനവകുപ്പും പോലീസും സംയുക്തമായി ശ്രമിക്കുന്നത്. മോട്ടോര്‍ വാഹനവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എടപ്പാള്‍ ഐ.ഡി.ടി.ആര്‍.(ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസേര്‍ച്ച്) ലാണ് പരിശീലനം നല്‍കുന്നത്. വാഹനാപകടങ്ങള്‍ കുറയ്ക്കാനും ഡ്രൈവര്‍മാരെ ബോധവത്കരിക്കുന്നതിനുമാണ് പരിശീലനം. 

ട്രാഫിക് നിയമലംഘനം കണ്ടെത്താന്‍ 'നല്ല സമരിയക്കാര്‍' !!


ട്രാഫിക് നിയമലംഘനങ്ങള്‍ പോലീസിനെ അറിയിക്കാന്‍ നല്ല സമരിയക്കാരെ ( Good Sameritan ) നിയോഗിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി ഇങ്ങനെയൊരു നൂതന സംരംഭത്തിന് സുപ്രീംകോടതിയുടെ റോഡ് സുരക്ഷാസമിതിയാണ് മുന്‍കൈയെടുക്കുന്നത്.

ട്രാഫിക് നിയമലംഘനങ്ങള്‍ ശക്തമായി നേരിടുന്നതിനായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് നേരിട്ട് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങള്‍ സമിതി പലപ്പോഴായി ആരാഞ്ഞിട്ടുണ്ട്. അതനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് പലപ്പോഴായി നല്‍കിവരുന്നു. റോഡപകടങ്ങള്‍ ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സമിതിയെ സുപ്രീംകോടതി തന്നെ ഒരു സുപ്രധാന ഉത്തരവിലൂടെ നിയമിച്ചത്.

2015 ജൂലൈ 18, ശനിയാഴ്‌ച

ബസുകളുടെ വിവരങ്ങള്‍ അറിയാനും മൊബൈല്‍ ആപ്പ് !!

തേഞ്ഞിപ്പലം: സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ വിവരങ്ങള്‍ ഞൊടിയിടയില്‍ അറിയാനും മൊബൈല്‍ ആപ്പ് വരുന്നു. ബസുകളുടെ റൂട്ട്, സമയക്രമം, യാത്രാനിരക്ക് തുടങ്ങിയ വിവരങ്ങളാണ് ലഭ്യമാവുക.
ഡിജിറ്റല്‍ ഇന്ത്യ മിഷനുമായി ചേര്‍ന്നാണ് പുതിയ സംവിധാനം നടപ്പാക്കുക. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ കണക്കെടുപ്പ് തുടങ്ങി. സ്വകാര്യ ബസുകളില്‍ ജി.പി.ആര്‍.എസ് ( ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) നടപ്പാക്കുന്ന പദ്ധതി തുടങ്ങാന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് നേരത്തേ തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച നടപടികള്‍ എങ്ങുമെത്താത്തതിനാല്‍ കേന്ദ്ര പദ്ധതിയുമായി സഹകരിച്ച് മുന്നോട്ടുപോകാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.
സ്പീഡ് ഗവര്‍ണറിന് പകരം ജി.പി.ആര്‍.എസ് സംവിധാനം ഉപയോഗിച്ച് ബസുകളെ നിയന്ത്രിക്കാനായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് നേരത്തേ ലക്ഷ്യമിട്ടത്. എന്നാല്‍ ബസ് ഉടമകളില്‍ നിന്നുണ്ടണ്ടായ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പദ്ധതി മരവിപ്പിക്കുകയായിരുന്നു.

2015 മേയ് 26, ചൊവ്വാഴ്ച

കേരളാ മോട്ടോര്‍ വാഹനവകുപ്പിന്റെ അറിവിലേക്ക് !!


കേരളാ മോട്ടോര്‍ വാഹനവകുപ്പിന്റെ അറിവിലേക്ക്, ചുവടേ കാണിച്ചിരിക്കുന്ന ചിത്രം കേരളാ മോട്ടോര്‍ വാഹന വകുപ്പ് വാഹനമോടിക്കാനുള്ള അനുമതിയോടുകൂടി തരുന്ന ഒര്‍ജിനല്‍ ലൈസന്‍സിന്റെ ഒരു മാതൃകയാണ്. വളരെ വൃത്തിയോടുകൂടി കത്രിക ഉപയോഗിച്ച് മുറിച്ചു മടക്കി ലാമിനേറ്റ് ചെയ്ത് അര്‍ഹതപ്പെട്ടവരിലേക്ക് മോട്ടോര്‍ വാഹനവകുപ്പ് എത്തിച്ചു തരുന്ന ഈ ലൈസന്‍സിന് പല വിദേശ രാജ്യങ്ങളിലും പുല്ലു വില പോലുമില്ലെന്ന് ആദ്യമേ തന്നെ അറിയിച്ചുകൊള്ളട്ടെ.

സൗദി അറേബ്യ ഉള്‍പ്പെടെ പല ഗള്‍ഫ് രാജ്യങ്ങളിലും ഒര്‍ജിനല്‍ ഇന്ത്യന്‍ ലൈസന്‍സുള്ളവര്‍ക്ക് നേരിട്ട് ടെസ്റ്റിന് ഹാജരായി അവിടുത്തെ ലൈസന്‍സ് കരസ്ഥമാക്കാന്‍ സാധിക്കും. പക്ഷേ, കേരളാ മോട്ടോര്‍ വാഹനവകുപ്പിന്റെ ഒര്‍ജിനല്‍ എന്ന് അവകാശപ്പെടുന്ന ഈ ലൈസന്‍സിന് പല രാജ്യങ്ങളും നല്‍കുന്ന വില ഡ്യൂപ്ളിക്കേറ്റ് എന്ന പഴിയും , ചവറ്റു കുട്ടയുമാണ്. ലൈസന്‍സ് ഡ്യൂപ്ളിക്കേറ്റാണെന്ന് അവര്‍ പറയാനുള്ള കാരണങ്ങള്‍ താഴെ പറയുന്നവാണ്....
1.അപേക്ഷകന്റെ ഒര്‍ജിനല്‍ ഫോട്ടോഗ്രാഫിനു പകരം ഫോട്ടോയുടെ സ്കാന്‍ഡ് കളര്‍ കോപ്പി പതിച്ചിരിക്കുന്നത്.
2.ഒര്‍ജിനല്‍ ലൈസന്‍സോ,സര്‍ട്ടിഫിക്കറ്റുകളോ ആരും ലാമിനേറ്റ് ചെയ്യാറില്ല എന്ന വാദം.
3.മെഷീന്‍ റീഡബിള്‍ ആയ ചിപ്പ് പോലുള്ളതോ, മാഗ്നറ്റിക് സെന്‍സര്‍ ടേപ്പുകളോ ഇല്ലാത്തത്.
4.രണ്ട് കഷ്ണം പേപ്പര്‍ വെട്ടി എടുത്തിട്ട്, അതുപോലും തിരിച്ചറിയും വിധം ലാമിനേറ്റ് ചെയ്തിരിക്കുന്നത്.
സാക്ഷരതയിലും,വിദ്യാഭ്യാസത്തിലും മുന്‍പന്തിയിലെന്ന് അവകാശപ്പെടുന്ന, സര്‍വ്വോപരി വിദേശരാജ്യങ്ങളില്‍ ധാരാളമായി ജോലി ചെയ്യുന്ന മലയാളിയുടെ സ്വന്തം മോട്ടോര്‍ വാഹന വകുപ്പായ കേരളാ മോട്ടോര്‍ വാഹന വകുപ്പ് ഇത്ര നിരുത്തരവാദിത്തപരമായും, സാമാന്യ ബോധമില്ലാതെയും ചെയ്ത പ്രവൃത്തി മൂലം മലയാളി വിദേശികളുടെ മുന്നിലും,അന്യ സംസ്ഥാനക്കാരുടെ മുന്നിലും തലകുനിച്ച് നില്‍ക്കേണ്ടിവരികയാണ്. മറ്റു സംസ്ഥാനങ്ങള്‍ നല്‍കിവരുന്ന ലൈസന്‍സുകള്‍ ഒരിക്കലെങ്കിലും നോക്കിയിരുന്നെങ്കില്‍ കേരളാ മോട്ടോര്‍ വകുപ്പ് ഇത്ര 'ധീര'മായ ഒരു കൃത്യത്തിന് മുതിരില്ലായിരുന്നു. 
ദയവായി ഇനിമുതലെങ്കിലും മറ്റുള്ളവരുടെ മുന്നില്‍ കാണിക്കാന്‍ കൊള്ളാവുന്ന ലൈസന്‍സുകള്‍ നല്‍കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അപേക്ഷിക്കുന്നു. ഹെല്‍മറ്റിന് ഓടിച്ചു പിടിച്ച് പിഴയിടാനും, കൈക്കുഞ്ഞിനു പോലും സീറ്റ് ബെല്‍റ്റ് നിര്‍ബ്ബന്ധമാക്കാനും നടക്കുന്നതിനിടയില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കൂടി കുറച്ചു സമയം നീക്കിവെച്ചാല്‍ വലിയ ഉപകാരമായിരിക്കും...!

നന്ദി : മമ്മൂട്ടി .
NB: സര്‍ക്കാര്‍ ഈ വിഷയത്തില്‍ നടപടിയെടുക്കുന്നത് വരെ ഷെയര്‍ ചെയ്യുക .

2014 നവംബർ 10, തിങ്കളാഴ്‌ച

സുരക്ഷിത യാത്രക്ക് പുതുനിയമങ്ങള്‍ !!



സീറ്റ്ബെല്‍റ്റ് ധരിച്ചിട്ടില്ളെങ്കില്‍ ബീപ് ശബ്ദമുണ്ടാക്കി ഓര്‍മപ്പെടുത്തുന്ന അലാറം മുതല്‍ എയര്‍ബാഗുകള്‍ വരെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ കാറുകളില്‍ നിര്‍ബന്ധമാക്കുന്നു. ആന്റി ലോക് ബ്രേക്കിങ് സിസ്റ്റം, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനം എന്നിവയും ഇനി മുതല്‍ എല്ലാ പുതിയ വാഹനങ്ങളിലും വേണം. ഓരോ വര്‍ഷവും ഒന്നര ലക്ഷത്തോളം ജീവപൊലിയുന്ന ലോകത്തെ ഏറ്റവും അപകടം പിടിച്ച ഇന്ത്യന്‍ നിരത്തുകള്‍ സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നിയമം.

2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നരെ ആശുപത്രിയിലെത്തിക്കാന്‍ !!

റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നരെ ആശുപത്രിയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വഴിയാത്രക്കാര്‍ക്കും , നാട്ടുകാര്‍ക്കും പൊലീസില്‍ വിവരമറിയിക്കാന്‍ കഴിയുന്ന തരത്തിലുള്ള നാലക്ക ടോള്‍ ഫ്രീ നമ്പര്‍ (1099) ജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്താന്‍ ഈ യോഗത്തില്‍ തീരുമാനമായി. അപകടത്തിന് ദൃക്‌സാക്ഷികളാകുന്നവര്‍ ഉടന്‍ തന്നെ ഈ നമ്പറില്‍ ബന്ധപ്പെടുകയും, അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കുകയും ചെയ്താല്‍ ഉടന്‍ പൊലീസ് എത്തി അപകടത്തില്‍ പെട്ടവരെ യഥാസമയം ആശുപത്രിയിലെത്തിക്കും.
ആദ്യ ഘട്ടത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിലും പിന്നീട് ഘട്ടം , ഘട്ടമായി ഒരു മാസത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ സേവനം ലഭ്യമാക്കും.
ഓര്‍ക്കുക, ഭൂമിയില്‍ ഏറ്റവും വിലപ്പെട്ടത് മനുഷ്യജീവനാണ്, നിങ്ങളുടെ സന്‍മനസ് നിരവധി വിലപ്പെട്ട ജീവനുകള്‍ സംരക്ഷിച്ചേക്കാം, മടിക്കാതെ ഈ സേവനം ഉപയോഗപ്പെടുത്തുക.



റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും. ആദ്യ ഘട്ടത്തിൽ കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിലാവും ഈ സംവിധാനം.  ഒരു മാസത്തിനുള്ളിൽ എല്ലാ ജില്ലകളിലും ഈ സേവനം ലഭ്യമാക്കും.




അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി  9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും  വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ  9497900000 എന്ന നമ്പരും  ഏർപ്പെടുത്തിയിട്ടുണ്ട്.   0471- 3243000,  0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.



2014 ഓഗസ്റ്റ് 6, ബുധനാഴ്‌ച

പൊലീസിന് പണികിട്ടും !! യാത്രക്കാരെ പിഴിഞ്ഞാല്‍ ?

പാനിക് ബട്ടണ്‍ സംവിധാനം ഉടന്‍
തിരുവനന്തപുരം: യാത്രക്കാരെ തടഞ്ഞുനിര്‍ത്തി കീശയുടെ വലിപ്പം നോക്കി പെറ്റിയടിക്കുന്ന പൊലീസുകാര്‍ ജാഗ്രതൈ. ട്രാഫിക് നിയമങ്ങള്‍ സംബന്ധിച്ച കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കുന്ന മൊബൈല്‍ ആപ് ടി.സി.പി ‘പണി’ തുടങ്ങിക്കഴിഞ്ഞു. ഇനി പഴയപോലെ യാത്രക്കാരെ പിടിച്ചുനിര്‍ത്തി വിരട്ടലും പിരിവും നടക്കില്ല. എല്ലാം അപ്പപ്പോള്‍ സിറ്റി പൊലീസ് കമീഷണര്‍ അറിയും. ഈ സേവനം പ്രയോജനപ്പെടുത്താന്‍ സ്മാര്‍ട് ഫോണ്‍ ഉപഭോക്താക്കള്‍ Thiruvananthapuram City Police (TCP) എന്ന ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ മതി. ട്രാഫിക് നിയമങ്ങള്‍, നിയമലംഘനത്തിനുള്ള ശിക്ഷ, പിഴയുടെ വിശദാംശങ്ങള്‍, നഗരത്തിലെ വാഹന വേഗപരിധി തുടങ്ങി എല്ലാം ഞൊടിയില്‍ ലഭിക്കും. പൊലീസുകാരുടെ ഭാഗത്തുനിന്ന് മോശംപെരുമാറ്റം ഉണ്ടായാല്‍ കമീഷണര്‍ക്ക് നേരിട്ട് പരാതി അയക്കാം. ചിത്രമെടുത്ത് തെളിവുസഹിതം പരാതിനല്‍കാം എന്നതാണ് മറ്റൊരു സവിശേഷത. വഴിയറിയാതെ നഗരത്തിലത്തെുന്നവര്‍ക്ക് സഹായകരമാംവിധം ഗൂഗ്ള്‍ മാപും ആപിലൂടെ ഉപയോഗിക്കാം. തൊട്ടടുത്ത പൊലീസ് സ്റ്റേഷന്‍, കമീഷണര്‍ ഓഫിസ്, അത്യാവശ്യഘട്ടത്തില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍ തുടങ്ങി എല്ലാം ടി.സി.പിയില്‍ ഉണ്ട്.
സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കായി ‘പാനിക് ബട്ടണ്‍’ സംവിധാനം ആപില്‍ ഉടന്‍ ഉള്‍പ്പെടുത്തുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ എച്ച്. വെങ്കിടേഷ് പറഞ്ഞു. ആപത്ഘട്ടങ്ങളില്‍ ബട്ടണ്‍ പ്രസ് ചെയ്താല്‍ കണ്‍ട്രോള്‍ റൂമിലും അടുത്ത പൊലീസ് സ്റ്റേഷനിലും അലര്‍ട് എത്തും.അലര്‍ട്ട് ലഭിച്ചാലുടന്‍ പൊലീസ് സ്ഥലത്തത്തെി വേണ്ട നടപടി കൈക്കൊള്ളും. ഒരിക്കല്‍ പാനിക് ബട്ടണ്‍ പ്രസ് ചെയ്താല്‍ ആ മൊബൈലിന്‍െറ തുടര്‍ന്നുള്ള സിഗ്നല്‍ കണ്‍ട്രോള്‍ റൂം നിരീക്ഷണത്തിലാകും. കടത്തിക്കൊണ്ടുപോകല്‍ പോലുള്ള അതിക്രമങ്ങള്‍ തടയാന്‍ ഇത് ഏറെ പ്രയോജനപ്പെടും. മൊബൈല്‍ സിഗ്നല്‍ ഇല്ലാത്തപ്പോഴും പാനിക് ബട്ടണ്‍ പ്രവര്‍ത്തിപ്പിക്കാം. ഒരു മാസത്തിനകം ടി.സി.പിയില്‍ പാനിക് ബട്ടണ്‍ സംവിധാനം പ്രാവര്‍ത്തികമാക്കാനാണ് പദ്ധതി. കമീഷണര്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ എച്ച്. വെങ്കിടേഷ് ടി.സി.പി ഉദ്ഘാടനം ചെയ്തു. ഡി.സി.പി അജീതാബീഗം, കണ്‍ട്രോള്‍ റൂം എ.സി പി. ബിജോയ് തുടങ്ങിയവര്‍ പങ്കെടുത്തു. യു.എസ് ടെക്നോളജിയാണ് ടി.സി.പി വികസിപ്പിച്ചത്.
(courtesy: madhyamam)

2014 ജൂൺ 8, ഞായറാഴ്‌ച

ഇനി ടാക്‌സി ഷെയറായി വിളിക്കാം !

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗതരംഗത്ത് പുതുചരിത്രം രചിച്ച് ഷെയര്‍ ടാക്‌സി സംവിധാനം വരുന്നു. ഒന്നിലധികം യാത്രക്കാര്‍ക്ക് ഒരേസമയം പ്രത്യേക നിരക്ക് നല്‍കി പുതിയ സംവിധാനത്തില്‍ സഞ്ചരിക്കാം. ജനവാസ മേഖലകളില്‍ നിന്ന് യാത്രക്കാരെ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, മറ്റു പ്രധാന റോഡുകള്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും എത്തിച്ച് യാത്രാക്ലേശം പരിഹരിക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും.

പരമാവധി എട്ടു യാത്രക്കാര്‍ക്ക് ഒരേസമയം ഇത്തരം ഷെയര്‍ ടാക്‌സികളില്‍ യാത്ര ചെയ്യാം. പദ്ധതി നടപ്പാക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശിപാര്‍ശ നടപ്പാക്കുന്നത് സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണ്.

2014 ജനുവരി 6, തിങ്കളാഴ്‌ച

കേരളത്തില്‍ വിവിധ വാഹനങ്ങള്‍ക്ക് അനുവദനീയമായ വേഗപരിധി !!

മോട്ടോര്‍ സൈക്കിള്‍ : സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 40 കി.മി, നഗര പരിധിയില്‍- 40 കി.മി, മറ്റുറോഡുകളില്‍- 50 കി.മി.

കാര്‍ : സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 40 കി.മി, നഗര പരിധിയില്‍- 40 കി.മി, മറ്റുറോഡുകളില്‍- 70 കി.മി.

ഓട്ടോറിക്ഷ : സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 30 കി.മി, നഗര പരിധിയില്‍- 30 കി.മി, മറ്റുറോഡുകളില്‍- 40 കി.മി.

ചെറുവാഹനങ്ങള്‍: സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 40 കി.മി, നഗര പരിധിയില്‍- 40 കി.മി, മറ്റുറോഡുകളില്‍- 60 കി.മി.

വലിയ വാഹനങ്ങള്‍ : സ്‌കൂളുകള്‍ക്ക് സമീപം- 15 കി.മി, ഇടുങ്ങിയ റോഡുകളില്‍- 35 കി.മി, നഗര പരിധിയില്‍- 35 കി.മി, മറ്റുറോഡുകളില്‍- 60 കി.മി.

ട്രാഫിക് ചിഹ്നങ്ങള്‍

ട്രാഫിക് ചിഹ്നങ്ങളെ പ്രധാനമായും മൂന്നായി തരംതിരിച്ചിരിക്കുന്നു. മാന്‍ഡേറ്ററി, ഇന്‍ഫര്‍മേറ്ററി, കോഷനറി എന്നിവയാണ് മൂന്ന് വിഭാഗങ്ങള്‍. മോട്ടോര്‍ വാഹന നിയമപ്രകാരം ഡ്രൈവര്‍ നിര്‍ബന്ധമായി പാലിക്കേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് മാന്‍ഡേറ്ററി ട്രാഫിക് ചിഹ്നങ്ങള്‍. വൃത്താകൃതിയിലാകും മാന്‍ഡേറ്ററി ചിഹ്നങ്ങള്‍. മാന്‍ഡേറ്ററി ട്രാഫിക് ചിഹ്നങ്ങള്‍ അവഗണിക്കുന്നത് കുററകരമാണ്. റോഡിലെ അപകട സാധ്യതകളെപ്പറ്റി മുന്നറിയിപ്പ് നല്‍കുന്നവയാണ് കോഷനറി ചിഹ്നങ്ങള്‍. ത്രികോണ ആകൃതിയിലാകും ഈ ചിഹ്നങ്ങള്‍. 


യാത്രക്കാരുടെയും ഡ്രൈവറുടെയും സുരക്ഷിതത്വത്തിനായി കോഷനറി ട്രാഫിക് ചിഹ്നങ്ങള്‍ പാലിക്കേണ്ടതാണ്. യാത്രയില്‍ അവശ്യമായ വിവരങ്ങള്‍ നല്‍കുന്നവയാണ് ഇന്‍ഫര്‍മേറ്ററി ചിഹ്നങ്ങള്‍. നിശ്ചിത സ്ഥലത്തെത്താനുള്ള ദൂരം, ദിശ, റോഡരികിലുള്ള ആസ് പത്രി, പൊട്രോള്‍ പമ്പ് തുടങ്ങിയ സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് ഇന്‍ഫര്‍മേറ്ററി ചിഹ്നങ്ങള്‍ വിവരം നല്‍കുന്നു. ചതുര ആകൃതിയിലാകും ഇത്തരം ചിഹ്നങ്ങള്‍.