ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2017, ഡിസംബർ 24, ഞായറാഴ്‌ച

2017, ഡിസംബർ 9, ശനിയാഴ്‌ച

ജെയിംസ് ബോണ്ട് സിനിമകളിലെ കരുത്തന്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍, DB 11- ഫീച്ചേര്‍സ് അടുത്തറിയാം..?



ജെയിംസ് ബോണ്ട് സിനിമകളില്‍ മാത്രം കണ്ടുപരിചയമുള്ള ആസ്റ്റണ്‍ മാര്‍ട്ടിന്‍ നിരയിലെ DB 11 സൂപ്പര്‍ കാര്‍ മുതല്‍ ഹാര്‍ലിയുടെ ക്രൂസര്‍ ബൈക്കുകള്‍ വരെ. കൊച്ചിയില്‍ നടക്കുന്ന മാതൃഭൂമി ഇന്ത്യന്‍ ലക്ഷ്വറി എക്‌സ്‌പോയില്‍ അത്യാഡംബര വാഹനങ്ങളുടെ ഒരുനീണ്ട നിര തന്നെ പരിചയപ്പെടാം. On from Dec 08 ,2017 പോര്‍ഷെ 718 കെയ്മാന്‍, മകാന്‍ എസ്.യു.വി തുടങ്ങി ആഡംബര കാറുകളും ഇന്ത്യന്‍ റോഡ്മാസ്റ്റര്‍, ഡുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1200, ഹാര്‍ലി, ട്രയംഫ് തുടങ്ങിയവയുടെ വിവിധ മോഡലുകളും എക്‌സ്‌പോയില്‍ പ്രധാന ആകര്‍ഷണങ്ങളാണ്.

ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കാന്‍ ഉപകാരപ്രദമായ ഒരു ആപ്പ്...?


ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ലേണേഴ്സ് എടുക്കണമല്ലോ.ലേണേഴ്സ് പരീക്ഷ പാസാകാനും ഡ്രൈവിങ്ങ് ലൈസന്‍സ് ഉണ്ടായിട്ടും സിഗ്നല്‍ , ട്രാഫിക് സൈന്‍സ് ഇതൊന്നും അറിയാത്തവര്‍ക്കും ഉപകാരപ്രദമായ ഒരു ആപ്പ്.

2017, ഡിസംബർ 3, ഞായറാഴ്‌ച

കേരളത്തിലെ ടാക്‌സ്

കേരളത്തിലെ ടാക്‌സ്  

അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള കാറുകള്‍ക്ക് വിലയുടെ 6 ശതമാനം .അഞ്ചു മുതല്‍ പത്തു ലക്ഷം വരെ വിലയുള്ള കാറുകള്‍ക്ക് വിലയുടെ 8 ശതമാനം.പത്തു ലക്ഷം മുതല്‍ പതിനഞ്ചു ലക്ഷം വരെ വിലയുള്ള കാറുകള്‍ക്ക് വിലയുടെ 10 ശതമാനം.പതിനഞ്ചു ലക്ഷം മുതല്‍ 20 ലക്ഷം വരെ വിലയുള്ള കാറുകള്‍ക്ക് വിലയുടെ 15 ശതമാനം.20 ലക്ഷത്തിന് മുകളിലോട്ട് 20 ശതമാനം.പുതുച്ചേരി റജിസ്‌ട്രേഷന്‍ .20 ലക്ഷം രൂപ വരെയുള്ള വാഹനങ്ങള്‍ക്ക് ഏകദേശം 52000 രൂപ .20 ലക്ഷത്തിന് മുകളിലേയ്ക്ക് ഏകദേശം 102500 രൂപയുമാണ്.


2017, നവംബർ 15, ബുധനാഴ്‌ച

Volvo XC 90


The Volvo XC90 leads the Swedish firm’s foray into the premium SUV market. Its sharp looks, spacious and well-built interior and class-leading safety tech make it a tempting proposition, but is it a better bet than an Audi Q7 or a Mercedes GLE? Watch my in-depth video review to find out if this is the stylish high-riding family car for you or whether you’d be better off with one of its German rivals.

വോൾവോ. വാഹനത്തിലെ യാത്രക്കാർക്ക് മാത്രമല്ല റോ‍ഡിലൂടെയുള്ള കാൽനടക്കാർക്കും വോൾവോ സുരക്ഷിതത്വം നൽകുന്നു

സുരക്ഷിതമായ വാഹനം നിർമിക്കുന്നതിൽ പേരു കേട്ടവരാണ് സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ. വാഹനത്തിലെ യാത്രക്കാർക്ക് മാത്രമല്ല റോ‍ഡിലൂടെയുള്ള കാൽനടക്കാർക്കും വോൾവോ സുരക്ഷിതത്വം നൽകുന്നുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ എമർജെൻസി ബ്രേക്കിങ് വരെയുള്ള വോള്‍വോ ട്രക്ക് ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കുന്ന വിഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

വോൾവോ എഫ്എച്ച് സീരിസ് ട്രക്കിന്റെ എമർജെൻസി ബ്രേക്കിങ് സിസ്റ്റത്തിന്റെ കഴിവ് കാണിക്കാൻ വോൾവോ തന്നെ ധാരാളം വിഡിയോ പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഇനി അത്തരത്തിലൊരു വിഡിയോയുടെ ആവശ്യമുണ്ടാകില്ല, കാരണം ഏത് പരസ്യം വി‍ഡിയോയേയും വെല്ലുന്ന പ്രകടനമാണ് വോൾവോ ഇവിടെ കാണിച്ചിരിക്കുന്നത്.
നോർവെയിലാണ് സംഭവം. ബസിൽ നിന്ന് ഇറങ്ങി റോഡിലേക്ക് ഓടിയ കുട്ടികൾക്ക് വോള്‍വോയുടെ ബ്രേക്കിങ് കാര്യക്ഷമതയിൽ ജീവൻ തിരിച്ചു കിട്ടിയത്. ബസിന്റെ പുറകിലൂടെ വാഹനങ്ങൾ നോക്കാതെ റോഡ് ക്രോസ് ചെയ്തോടുന്ന കുട്ടിയെ ഡ്രൈവർ കാണുന്നത് അവസാന നിമഷത്തിലാണ്. കണ്ടു നിന്നവരെല്ലാം കുട്ടി ട്രക്കിനടിയിൽ പെട്ടു എന്നാണ് കരുതുന്നതെങ്കിലും ഒരു പോറൽ പോലും ഏൽക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു.
എന്താണ് എമർജെൻസി ബ്രേക്കിങ് സിസ്റ്റം?
വോൾവോ എഫ്എച്ച് സീരീസ് ഹെവി ട്രക്കുകളിലുടെ അവതരിപ്പിച്ച സുരക്ഷ ഫീച്ചറാണ് എമര്‍ജന്‍സി ബ്രേക്ക് സിസ്റ്റം. ക്യാമറ, റഡാര്‍ യൂണിറ്റ് എന്നിവ ചേര്‍ന്നാണ് എമര്‍ജന്‍സി ബ്രേക്ക് സിസ്റ്റം. മുന്നിലുള്ള വാഹനത്തിന്റെ വേഗത, അവ തമ്മിലുള്ള ദൂരം എന്നിവ പ്രത്യേക കംപ്യൂട്ടര്‍ സംവിധാനം മനസിലാക്കുന്നു. മുന്നിലുള്ള വാഹനത്തെ മാത്രമല്ല മറ്റേത് പ്രതിബന്ധത്തേയും തിരിച്ചറിയാൻ ഇതിന് സാധിക്കും. പ്രതിബന്ധ തിരിച്ചറിഞ്ഞ് ഡ്രൈവർ ബ്രേക്ക് അമർത്താൻ വൈകിയാൽ വാഹനം സ്വയം എമര്‍ജന്‍സി ബ്രേക്ക് പ്രവര്‍ത്തിപ്പിച്ച് അപകടം ഒഴിവാക്കും. കൂടാതെ സഡന്‍ ബ്രേക്കിടുമ്പോള്‍ പിന്നിലുള്ള വാഹനത്തിലെ ‍ഡ്രൈവര്‍ക്ക് അപായസൂചനയും ഈ സാങ്കേതിക വിദ്യ നൽകും.

2017, നവംബർ 13, തിങ്കളാഴ്‌ച

തീർത്ഥാടകരുടെ വാഹനങ്ങൾ ശബരിമല പാതകളിൽ എവിടെ അപകടത്തിൽ പെട്ടാലും ..?

തീര്‍ത്ഥാടകരുടെ ശ്രദ്ധക്ക്.
 *******
തീർത്ഥാടകരുടെ വാഹനങ്ങൾ ശബരിമല 
പാതകളിൽ എവിടെ അപകടത്തിൽ പെട്ടാലും 

9400044991

9562318181

എന്നീ
ടോൾ ഫ്രീ നമ്പരുകളിൽ വിളിച്ചാൽ മോട്ടോർ വാഹനവകുപ്പിന്‍റെ 🚔 അടിയന്തര സേവനം ലഭിക്കും. 

ഇന്നു മുതൽ സേവനം ലഭ്യമാണ്.

 സേഫ്സോൺ പദ്ധതിപ്രകാരം 24മണിക്കൂർ🚨 സേവനമുണ്ട്. വാഹനങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിന് മെക്കാനിക്കുകളുടെ🔧🔧 സഹായവും ലഭിക്കും.
പ്രധാന ഫോൺ നമ്പരുകൾ: ☎☎☎
 *********
എസ്. ടി.ഡി കോഡ് 04735
_______

ദേവസ്വം കമ്മീഷണർ

 04735202004
_______
വിജിലൻൻസ് എസ്.പി 

04735202081
_______
വിജിലൻസ് ഓഫീസ് 

04735202058
_______
ഇൻഫർമേഷൻ സെന്റർ ശബരിമല 

04735202048
______
ഇൻഫർമേഷൻ സെന്റർ പമ്പ 

04735202339
_______
അക്കോമഡേഷൻ

 04735202049
_______
ഗസ്റ്റ് ഹൗസ് പമ്പ🏡

04735202441
_______
ഗസ്റ്റ് ഹൗസ് ശബരിമല

04735202056
_______
അന്നദാന മണ്ഡപം

04735 202918
_______
പോസ്റ്റ് ഓഫീസ്📮 ശബരിമല 

04735 202130
_______
പോസ്റ്റ് ഓഫീസ് 📮പമ്പ 

04735202330
_______
പൊലീസ് സ്റ്റേഷൻ ശബരിമല

04735202014 

04735202016
_______
പൊലീസ് സ്റ്റേഷൻ പമ്പ 

04735203419 

04735203386
_______
പൊലീസ് സ്പെഷ്യൽ ഓഫീസർ ശബരിമല 

04735202029
_______
പൊലീസ് സ്പെഷ്യൽ ഓഫീസർ പമ്പ 

04735203523
_______
പൊലീസ് വയർലെസ് 

04735202079
_______
ഫയർഫോഴ്സ് ശബരിമല 

04735202033
_______
കെ. എസ്. ആർ. ടി. സി പമ്പ 

04735203445
_______
ഫോറസ്റ്റ് ഓഫീസ് പമ്പ 

04735202335
_____
ഫോറസ്റ്റ് ഓഫീസ് പമ്പ 
04735202074
______
ഗവ.ആശുപത്രി 🏥 പമ്പ 
04735203318
_______
ഗവ.ആശുപത്രി🏥 ശബരിമല 
04735202101
_______
ടെലിഫോൺ എക്സ്ചേഞ്ച് ശബരിമല

 04735202199

04735202000

04735202836.

2017, ഒക്‌ടോബർ 25, ബുധനാഴ്‌ച

പോലീസ് ചീഫിൻറെ ഒരു പ്രധാന മുന്നറിയിപ്പ്:

 പ്രായമാകാത്ത കുട്ടികളേയും, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്ന വിദ്യാർത്ഥികളേയും പോലീസ് പിടികൂടപ്പെടുമ്പോള്‍ അത്തരം വാഹനങ്ങളിലെ 90% വിദ്യാർത്ഥികളുടെ പിതാക്കന്മാരും ഗൾഫു നാടുകളിലാണുണ്ടാവുക.

കേരള സംസ്ഥാന ഗവർണമെന്റിന്റ പുതിയ നിയമപ്രകാരം പിടികൂടപ്പെടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ മേൽ കേസ് എടുക്കേണ്ടി വരുന്ന ഘട്ടത്തിൽ പിതാവ് നാട്ടിലില്ലാത്ത അവസ്ഥയിൽ മാതാവിൻറെ പേരിൽ കേസ് റജിസ്റ്റർ ചെയേണ്ടി വരുകയും സ്ത്രീകളെ (മാതാവിനെ) സ്റ്റേഷനിൽ വിളിച്ച് വരുത്തേണ്ട അവസ്ഥയും വന്നു ചേരുന്നുണ്ട്.

അതു കൊണ്ട് ഗൾഫിലുള്ള പിതാക്കൾ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുവാനായി നാട്ടിലുള്ള ബന്ധുക്കളെ പ്രത്യകം ചുമതലപ്പെടുത്തണമെന്നപേക്ഷിക്കുന്നു. വാഹനാപകടങ്ങള്‍ ക്രമാതീതമായി കൂടി വരുന്ന ഈ സാഹചര്യത്തിൽ ട്രാഫിക് നിയമം കർശനമായിത്തന്നെ നടപ്പിൽ വരുത്താന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഭാഗത്ത് നിന്നുമുള്ള ഈ മുന്നറിയിപ്പ്.

നിയമ ലംഘകരായ കുട്ടികളെ പിടി കൂടുന്ന അതേ സ്പോട്ടിൽ വെച്ച് തന്നെ “എഫ് എെ ആർ” എഴുതുന്നതിനാൽ കേസ് ചാർജ് ചെയ്യപ്പെടുമെന്ന കാര്യം 100% ഉറപ്പാണ്.നമ്മുടെ മക്കൾ അപകടങ്ങളിൽ പെട്ടു പോകാതിരിക്കുവാനും, കേസും കോടതിയുമായി ബുദ്ധിമുട്ട് അനുഭവിക്കാതിരിക്കുവാനും എല്ലാ രക്ഷിതാക്കളും ഗൗരവമായിത്തന്നെ ഈ മുന്നറിയിപ്പ് കണക്കിലെടുക്കണമെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു.

⁠⁠⁠⁠Vatakara police

2017, ഓഗസ്റ്റ് 11, വെള്ളിയാഴ്‌ച

1 ലിറ്റർ പെട്രോൾ നിന്ന് 20 കിലോമീറ്റിർ അധിക മൈലേജ് ,?

1 ലിറ്റർ പെട്രോൾ നിന്ന് 20 കിലോമീറ്റിർ അധിക മൈലേജ് , 20000 രൂപയിൽ താഴെ ചിലവിൽ ഒരു വീട്ടിലേക്കുവേണ്ട സോളാർ വൈധ്യുതി , 5000 രൂപയിൽ താഴെ ഒരു വാട്ടർ പ്യൂരിഫയർ അങ്ങനെ നീണ്ടുകിടക്കുന്നു മലയാളിയായ ഷാനവാസിന്റെ കണ്ടുപിടുത്തങ്ങൾ . കൂടുതൽ സംരംഭക വീഡിയോകൾക്ക് പേജ് ലൈക് ചെയൂ Like New Business Ideas.

2017, ജൂൺ 3, ശനിയാഴ്‌ച

ലോകത്തിലെ ഏറ്റവും വിലയേറിയ കാര്‍

            ബ്രിട്ടീഷ് അത്യാഢംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സില്‍ നിന്നും പുത്തന്‍ താരോദയം. ലോകത്തിലെ ഏറ്റവും വിലയേറിയ കാറായാണ് പുതിയ റോള്‍സ് റോയ്‌സ് സ്വെപ്റ്റ്‌ടെയില്‍ അവതരിച്ചിരിക്കുന്നത്. 84 കോടി രൂപയാണ് സ്വെപ്റ്റ്‌ടെയിലിന്റെ വില.
ഇറ്റലിയില്‍ വെച്ച് നടന്ന കണ്‍കോര്‍സ ഡി എലഗാന്‍സെയില്‍ വെച്ചാണ് റോള്‍സ് റോയ്‌സ് സ്വെപ്റ്റ്‌ടെയിലിനെ അവതരിപ്പിച്ചത്. 10 മില്ല്യണ്‍ യൂറോ (ഏകദേശം 84 കോടി രൂപ) വിലയുള്ള സ്വെപ്റ്റ്‌ടെയിലിനെ സിംഗിള്‍ യൂണിറ്റ് എഡിഷനായാണ് നിര്‍മ്മിച്ചിട്ടുള്ളത്. 
അതിനാല്‍ ആദ്യത്തെയും അവസാനത്തെയും സ്വെപ്റ്റ്‌ടെയില്‍ മോഡലാണ് കണ്‍കോര്‍സ ഡി എലഗാന്‍സെയില്‍ റോള്‍സ് റോയ്‌സ് കാഴ്ചവെച്ചിരിക്കുന്നത്. അതേസമയം, സ്വെപ്റ്റ്‌ടെയിലിന്റെ സ്വന്തമാക്കുന്ന ഉപഭോക്താവിനെ കുറിച്ചുള്ള വിവരങ്ങള്‍ റോള്‍സ് റോയ്‌സ് പുറത്ത് വിട്ടിട്ടില്ല.
പൂര്‍ണമായും ഉപഭോക്താവിന്റെ ആശയത്തില്‍ ഒരുങ്ങിയ മോഡലാണ് റോള്‍സ് റോയ്‌സ് സ്വെപ്റ്റ്‌ടെയില്‍. ഉപഭോക്താവിന്റെ ആവശ്യപ്രകാരമാണ് സ്വെപ്റ്റ്‌ടെയിലിനെ സിംഗിള്‍ യൂണിറ്റ് എഡിഷനായി റോള്‍സ് റോയ്‌സ് അവതരിപ്പിക്കുന്നതും.
അത്യപൂര്‍വ്വ വിന്റേജ് വാഹനങ്ങളില്‍ കമ്പക്കാരനായ ഉപഭോക്താവിന് വേണ്ടിയാണ് സ്വെപ്റ്റ്‌ടെയിലിനെ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ബ്രിട്ടിഷ് നിർമ്മാതാക്കൾ വ്യക്തമാക്കി. 
ആധുനികതയില്‍ ഒരുങ്ങുന്ന റോള്‍സ് റോയ്‌സ് മോഡലുകള്‍ക്ക് സമാനമായാണ് സ്വെപ്റ്റ്‌ടെയിലിന്റെ ഫ്രണ്ട് എന്‍ഡ് അവതരിച്ചിട്ടുള്ളത്. കനത്ത ക്രോം ഗ്രില്ലും, കനം കുറഞ്ഞ എല്‍ഇഡി ലൈറ്റുകളും ഉള്‍പ്പെടുന്നതാണ് സ്വെപ്റ്റ്‌ടെയിലിന്റെ ഫ്രണ്ട് എന്‍ഡ്. 
എന്നാല്‍ പേര് സൂചിപ്പിക്കുന്നത് പോലെ റിയര്‍ എന്‍ഡിലാണ് സ്വെപ്റ്റ്‌ടെയില്‍ ശ്രദ്ധ നേടുന്നത്. റൂഫ്‌ടോപില്‍ നിന്നും വശങ്ങളിലേക്ക് ചാഞ്ഞിറങ്ങുന്ന റിയര്‍ എന്‍ഡ് ഡിസൈനാണ് റോള്‍സ് റോയ്‌സ് നല്‍കിയിരിക്കുന്നത്.
സ്വെപ്റ്റ്‌ടെയിലില്‍ ശ്രദ്ധേയമായ മറ്റൊരു കാര്യം വീല്‍ബേസാണ്. അതിഭയങ്കര വീല്‍ബേസ് സ്വെപ്റ്റടെയിലിന് ലഭിച്ചിട്ടുണ്ടെങ്കിലും, രണ്ട് പേരെ മാത്രമാണ് ക്യാബിനില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുക. വീതിയേറിയ പനാരോമിക് സണ്‍റൂഫിന്റെ പശ്ചാത്തലത്തില്‍ ക്യാബിനുള്ളില്‍ ആവശ്യത്തിലേറെ വെളിച്ചം കടന്നെത്തുന്നു.[ലോകത്തെ ഏറ്റവും മൂല്യമേറിയ കാര്‍, റോള്‍സ് റോയ്‌സ് സ്വെപ്‌ടെയില്‍; വില 84 കോടി]



മൊക്കാസിന്‍, ഡാര്‍ക്ക് സ്‌പൈസ് ലെതര്‍ അപ്‌ഹോള്‍സ്റ്ററിയിലാണ് സ്വെപ്റ്റ്‌ടെയില്‍ ക്യാബിന്‍ ഒരുങ്ങിയിരിക്കുന്നത്. എബണി, പാള്‍ഡോ തടികളില്‍ ഒരുങ്ങിയ ഡാഷ്‌ബോര്‍ഡുകള്‍ ഇന്റീരിയറിന്റെ ആഢംബരം വര്‍ധിപ്പിക്കുന്നു. റോള്‍സ് റോയ്‌സ് നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും ആഢംബരമേറിയ ഇന്റീരിയറാണ് സ്വെപ്റ്റ്‌ടെയിലിലുള്ളതെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു.
തിളക്കമാര്‍ന്ന ഗ്ലാസ് ഫിനിഷിലുള്ള ഷെല്‍ഫാണ് റിയര്‍ സീറ്റുകള്‍ക്ക് പകരം സ്വെപ്റ്റ്‌ടെയിലില്‍ ഇടംനേടിയിരിക്കുന്നത്. മക്കാസര്‍ തടിയും ടൈറ്റാനിയം സൂചിയും ഉപയോഗിച്ച് നിര്‍മ്മിച്ച റോള്‍സ് റോയ്‌സ് ക്ലോക്കാണ് സ്വെപ്റ്റ്‌ടെയിലിന്റെ ഡാഷ്‌ബോര്‍ഡില്‍ ഒരുങ്ങിയിട്ടുള്ളതും. 
നാല് വര്‍ഷമെടുത്താണ് സ്വെപ്റ്റ്‌ടെയിലിനെ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ചിരിക്കുന്നത്. 2013 ലാണ് സ്വെപ്റ്റ്‌ടെയിലെന്ന ആശയത്തെ റോള്‍സ് റോയ്‌സ് ആദ്യമായി പരിഗണിച്ചത്.
1920-30 കാലഘട്ടത്തില്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിച്ചിരുന്ന ടൂ-സീറ്റര്‍ റോളറുകളുടെ പശ്ചാത്തലത്തിൽ സ്വെപ്റ്റ്‌ടെയിലിനെ ഒരുക്കാന്‍ ഉപഭോക്താവ് ആവശ്യപ്പെടുകയായിരുന്നു.
#ജിജ്ഞാസാ (wtsp,Telegram,fb & G+groups) 
Courtesy:bussiness today.

2017, മേയ് 23, ചൊവ്വാഴ്ച

പാലിയേക്കര ടോൾ ബൂത്തിലൂടെ യാത്ര ചെയ്യുന്നവരുടെ അടിയന്തിര ശ്രദ്ധയ്ക്‌... ?


പാലിയേക്കര ടോൾ ബൂത്തിലൂടെ യാത്ര ചെയ്യുന്നവരുടെ അടിയന്തിര ശ്രദ്ധയ്ക്‌... 

ദയവായി ഇത്‌ പരമാവധി ഷേയർ ചെയ്യുക.

നിങ്ങളുടെ വാഹനത്തിൽ ഇതിനോടൊപ്പം ചേർത്തിട്ടുള്ള പേജിന്റെ ഒരു ഫോട്ടോ കോപ്പി സൂക്ഷിക്കുക. ഒരു കാരണവശാലും 5 കൂടുതൽ വാഹനങ്ങൾ നിങ്ങൾക്ക്‌ മുന്നിലുണ്ടെങ്കിൽ ടോൾ കൊടുക്കുകയുമരുത്‌. ഈ ഫോട്ടോ കോപ്പി കാണിക്കുക.

ഇത്‌ ടോൾ കംബനിയുടെ ഔദാര്യമല്ല.....നമ്മളുടെ അവകാശമാണു.

2017, ഏപ്രിൽ 23, ഞായറാഴ്‌ച

ഒരു കാർ എങ്ങനെ ഓടികാം.....?

വാഹനം വാങ്ങിക്കുപോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ |

Home, vehicle loan how to calculate banks see this video ?

2017, മാർച്ച് 4, ശനിയാഴ്‌ച

2017, ഫെബ്രുവരി 26, ഞായറാഴ്‌ച

ട്രാഫിക് വയലേഷൻസും ആളുകളുടെ നിർദേശങ്ങൾ ഉം ---2nd Part


നമ്മുടെ നിരത്തുകളില്‍ പെരുകിവരുന്ന അരക്ഷിതാവസ്ഥ എങ്ങനെ കുറച്ചുകൊണ്ടുവരാം; ഒരു ചിന്ത.

ആര്‍ റ്റി ഓ-യുടെ മേല്‍നോട്ടത്തില്‍ റോഡ്‌ നിയമങ്ങളെക്കുറിച്ചും വാഹനം ഓടിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും ഒരു സ്റ്റഡി ക്ലാസ്സ്‌ നടത്തി നിലവില്‍ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ ഉള്ള എല്ലാപേരും ഒരു നിശ്ചിത ഡേറ്റിനുള്ളില്‍ ഈ സ്റ്റഡി ക്ലാസ്സില്‍ പങ്കെടുക്കണമെന്നും നിഷ്‌കര്‍ഷിക്കണം. സ്റ്റഡി ക്ലാസ്സില്‍ പങ്കെടുത്തവരുടെ ഡ്രൈവിംഗ്‌ ലൈസന്‍സുകള്‍ മറ്റൊരു ഫോര്‍മാറ്റില്‍ പുതുതായി ഉണ്ടാക്കി നല്‍കണം. നിശ്ചിത ഡേറ്റിനുള്ളില്‍ സ്റ്റഡി ക്ലാസ്സില്‍ പങ്കെടുക്കാത്തവരുടെ ഡ്രൈവിംഗ്‌ ലൈസന്‍സുകള്‍ ആ ഡേറ്റിനുശേഷം സ്വാഭാവികമായും ക്യാന്‍സലാകും. അങ്ങനെ ശരിയായി ട്രാഫിക്‌ നിയമങ്ങള്‍ പഠിക്കാതെയും അവിഹിത മാര്‍ഗ്ഗങ്ങളിലൂടെയും ഡ്രൈവിംഗ്‌ ലൈസന്‍സ്‌ നേടിയവര്‍ ട്രാഫിക്‌ നിയമങ്ങളും ട്രാഫിക്‌ മര്യാദകളും മനസ്സിലാക്കുകയും അവ പ്രാവര്‍ത്തികമാക്കുകയും ചെയ്യട്ടെ! ഇതോടൊപ്പം പുതുതായി ഡ്രൈവിംഗ്‌ ലൈസന്‍സുകള്‍ നല്‍കുന്നതിനുള്ള ടെസ്റ്റുകള്‍ കര്‍ശനമാക്കുകയും അവര്‍ക്ക്‌ പുതിയ ഫോര്‍മാറ്റിലുള്ള ഡ്രൈവിംഗ്‌ ലൈസന്‍സുകള്‍ നല്കുകയും ചെയ്യണം. ക്രമേണ നമ്മുടെ റോഡുകളിലെങ്കിലും നിയമങ്ങള്‍ പാലിക്കുന്ന, കര്‍ത്തവ്യ ബോധമുള്ള ഉത്തമ പൌരന്മാരുണ്ടാകട്ടെ; കൂടുതല്‍ ജീവനുകള്‍ റോഡില്‍ പൊലിയാതിരിക്കട്ടെ!!!
**********************************
ഹെൽമെറ്റ് നിർബന്ധമാക്കിയത് പോലെ നിർബന്ധമാക്കേണ്ട മറ്റൊന്നാണ് ബൈക്കുകളിലും ഓട്ടോറിക്ഷയിലും സൈഡ് ഇൻഡിക്കേറ്റർ ഇടുമ്പോൾ "ബീപ് ബീപ്" ശബ്ദമുണ്ടാക്കുന്ന "ബസ്സർ". ഇതിനു 50 രൂപയിൽ താഴെ മാത്രമേ വില വരുന്നുള്ളൂ. ഇതില്ലാത്തത് കാരണം നിരവധി ഡ്രൈവർമാർ ഇൻഡിക്കേറ്റർ ഓഫ് ആക്കാൻ മറക്കുന്നു. പലപ്പോഴും വലത്തോട്ട് ഇൻഡിക്കേറ്റർ ഇട്ട് ഇടത്തോട്ട് വാഹനം തിരിക്കുന്ന ഡ്രൈവർമാരെ കണ്ടിട്ടുണ്ട്. ഇത് അപകടങ്ങളും തർക്കങ്ങളും ഉണ്ടാക്കാറുണ്ട്. ഇത്തരം ഡ്രൈവർമാരോട് എനിക്ക് ഒന്നേ പറയാനുള്ളു.ഒന്നുകിൽ നിങ്ങൾ വാഹനത്തിൽ "ബസ്സർ" ഘടികിപ്പിക്കുക, അല്ലെങ്കിൽ നിങ്ങൾ ഇൻഡിക്കേറ്റർ ഇടാതിരിക്കുക. 

ജീവിതത്തിൽ രണ്ടു കാര്യം നമുക്ക് പ്രവചിക്കാൻ കഴിയില്ല എന്നാണ് പറയപ്പെടുന്നത്. ഒന്ന് നമ്മൾ എപ്പോ "മരിക്കുമെന്നത്". രണ്ട് ഓട്ടോറിക്ഷക്കാർ എപ്പോ "തിരിക്കുമെന്നത്". ഇതേ ഓട്ടോക്കാരൻ ശബ്ദമില്ലാത്ത ഇൻഡിക്കേറ്റർ ഇട്ട് ഡ്രൈവ് ചെയ്യുമ്പോൾ പിന്നിലുള്ള വാഹനത്തിന്റെ ഡ്രൈവർ ഒന്ന് ചിന്തിക്കും. ഇവൻ ഇൻഡിക്കേറ്റർ ഇട്ടത് വളയ്കാണാനോ അതോ വലയ്ക്കാനാണോ...? [abdul majeed]

ട്രാഫിക് വയലേഷൻസും ആളുകളുടെ നിർദേശങ്ങൾ ഉം ---1 part


1.വാഹനം നിർത്താൻ

2.പാർക്ക് ചെയ്യാൻ
3.ലൈൻ മാറാൻ.
4.ഓവർടേക്ക് ചെയ്യാൻ.
5.ഇടറോഡിൽ നിന്നും പ്രധാന റോഡിൽ പ്രവേശിക്കുമ്പോൾ.
6. ജംഗ്‌ഷനിൽ നേരെ പോവുന്ന വാഹനവും ഇടത്/ വലത് തിരിഞ്ഞു പോവുന്ന വാഹനവും മുൻഗണന കൊടുക്കേണ്ടത്.
7.സിഗ്നൽ/ ഹസാർഡ്/ ഡിം / ബ്രൈറ്റ് എന്നിവയെ കുറിച്ച്.
8.ലൈൻ ഡിസിപ്ലിൻ.
9. സ്പീഡ് ലിമിറ്റ് 
10. വാഹനങ്ങൾ തമ്മിലുള്ള അകലം.
11. ഹെവി/ ലൈറ്റ് വാഹനങ്ങൾ ഉപയോഗിക്കേണ്ട ട്രാക്ക്/ രീതി.
ഇത്തരം കാര്യങ്ങൾ അറിയാത്തത്/ബോധ്യമില്ലാത്തത് കൊണ്ടാണ് അവരവരുടെ ഇഷ്‌ടാനുസരണം പെരുമാറുകയും അപകടം ഉണ്ടായില്ലല്ലോ/ ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കിയില്ലല്ലോ കടന്നുപോവാൻ ഇനിയും സ്പേസ് ഉണ്ടല്ലോ എന്ന മനോഗതിയനുസരിച്ചുള്ള മാനദണ്ഡത്തിൽ സംസാരിക്കുകയും തിണ്ണമിടുക്കും കയ്യൂക്ക്‌ കാണിച്ചും സംസാരിച്ചും മറ്റനേകം യാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും അതിന്റെ പ്രതിഫലനം റോഡിൽ അമിത വേഗതയായും മത്സരബുദ്ധ്യാ വാഹനമോടിക്കുന്ന രീതിയിലേക്കും അപകടത്തിലേക്കും നയിക്കുന്നത്.പൊതുവായ നിയമങ്ങൾ അറിഞ്ഞിരിക്കുകയും അവബോധമുണ്ടാവുകയും ചെയ്താൽ ഇത്തരം കാര്യങ്ങൾ നിയമലംഘനമാണെന്ന തോന്നൽ ഉണ്ടാവാൻ സഹായകരമാണ് .
നിയമം നടപ്പിലാക്കുന്നത് നിശ്ചിത ദിവസത്തേക്കോ തിയ്യതിയിലേക്കോ ചുരുക്കാതെ 24/7 റോഡിൽ നിയമപാലനം ഉറപ്പ് വരുത്തുകയും വേണം. 
അപകടം നടന്നാൽ അതിൽ തെറ്റ് വരുത്തിയ ഡ്രൈവർ / വാഹനം ആനുപാതികമായി പിഴ വിധിക്കാനും നൽകാനും ഒന്നിൽ കൂടുതൽ വാഹനങ്ങളാണ് നിയമലംഘനം നടത്തിയതെങ്കിൽ അപകടത്തിൽ ഉൾപ്പെട്ട എല്ലാവാഹനത്തിനും പിഴ വിധിക്കണം. നേരാ വണ്ണം വാഹനമോടിച്ചവർക്ക് സ്വന്തം ഇൻഷുറൻസ് പരിരക്ഷക്കപ്പുറം നിയമലംഘനം നടത്തിയ വാഹത്തിന്റെ ഉടമയിൽ നിന്നോ/ ഇൻഷുറൻസ് കമ്പനിയിൽ നിന്നോ നഷ്ടപരിഹാരം നൽകണം. അപകടം നടന്നാൽ എന്ത് ചെയ്യണമെന്ന മാർഗരേഖ പുറത്തിറക്കുന്നതും നല്ലതാണു. കഠിനമായ ട്രാഫിക് വയലേഷൻ ചെയ്യുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ച്യ്ത ശേഷം IDTRൽ രണ്ടു മണിക്കൂർ ദിവസം പ്രതി, കുറഞ്ഞത് പത്തു ദിവസം എങ്കിലും സ്വന്തം ചിലവിൽ ഫീസ് നൽകി ഒരു പരീക്ഷ പാസ്സായാൽ മാത്രം ലൈസൻസ് തിരിച്ചു നൽകുന്ന രീതി കൊണ്ടുവരാം..... തോൽക്കുന്നവർക്ക് വീണ്ടും ഫൈൻ അടച്ചു 5 ദിവസം നീട്ടി നൽകി വട്ടം കറക്കി പരീക്ഷ പാസ് ആക്കിയിട്ടേ ലൈസൻസ് നൽകാവൂ.IDTR നു എക്സ്ട്രാ വരുമാനവും ആവും. 

ഇനിയും കുറെയൊക്കെ മാറാനുണ്ട്. ഇവിടെ റോഡിൽ വരച്ചിരിക്കുന്ന symbols, lines എന്തിനാണെന്ന് പോലും പലർക്കും അറിയില്ല. ആരെങ്കിലും accident ആയാൽ കുറെ സദാചാര പോലീസെത്തും. Wrong ആരുടെ ഭാഗത്താണോ എന്നൊന്നും നോക്കില്ല അവരു പറയുന്നത് നടക്കണം. ഇവിടെയും വേണം spotil settlement through പോലീസ്.

സമൂഹത്തിൽ മധ്യവർഗത്തിന് മുകളിലുള്ളവ‍ർ ഉപയോഗിക്കുന്ന ഇറക്കുമതി ചെയ്ത മുഴുവൻ വാഹനങ്ങളിലും, ഇന്ത്യൻ നിർമ്മിത വാഹനങ്ങൾ ചിലതിലും (സ്വകാര്യമായി പിടിപ്പിച്ചത്) ഇന്ത്യൻ മോട്ടോർ വെഹിക്കിൾ ആക്ടിന് ഘടകവിരുദ്ധമായി, നിയമത്തെ നോക്കുകുത്തിയായാണ് ഇത്തരം കണ്ണ്മഞ്ഞളിച്ചു പോകുന്ന തരത്തിലുളള ലെെറ്റുകൾ ഘടിപ്പിച്ചിരിക്കുന്നത്.
സമൂഹത്തിലെ ഉന്നതരും, ഉന്നത ഉദ്ധ്യോഗസ്ഥരും, രാഷ്ട്രീയ നേതാക്കളും, മന്ത്രിമാരുമടക്കം ചെയ്യുന്ന ഈ കടുത്ത നിയമ ലംഘനത്തിനെ നേരിടാൻ താഴെക്കിടയിലുള്ള പോലീസ് മോട്ടോർ വെഹിക്കിൾ ഉദ്ധ്യോഗസ്ഥർക്ക് ആർജ്ജവവും ധൈര്യവുമില്ലയെന്നതാണ് ഏറ്റവും പരിതാപകരം.
ഇന്ത്യൻ മോട്ടോർ വെഹിക്കിൾ ആക്ടിൽ നിഷ്കർഷിച്ചിരിക്കുന്ന നിലവാരത്തിലുള്ള ലെെറ്റുകൾ/ഘടകങ്ങൾ ഘടിപ്പിച്ച വാഹനങ്ങൾ മാത്രമെ ഇന്ത്യൻ റോഡുകളിൽ ഉപയോഗിക്കാൻ ഇന്ത്യൻ മോട്ടോർ വെഹിക്കിൾ ആക്ടനുസരിച്ച്പറ്റുകയുള്ളു. ഇന്ത്യൻ മോട്ടോർ വെഹിക്കിൾ ആക്ടനുസരിച്ച് ഇന്ത്യൻ വാഹനനിർമാതാക്കൾ അടുത്തകാലം വരെ ഇത്തരം നിയമവിരുദ്ധമായ ലെെറ്റുകൾ ഘടിപ്പിച്ചു കൊടുക്കുകയില്ലായിരുന്നു, അവരുടെ സർവീസ് സെന്ററുകളിലും. എന്നാൽ കുറച്ച് നാളുകൾക്ക് മുൻപ് സൂപ്രീം കോടതിയിലെത്തിയിരിക്കുന്ന നിയമവിരുദ്ധമായ ലെെറ്റുകൾ ഘടിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലെ തീർപ്പാവാത്തതാണ് ഇപ്പോഴുള്ള ഈ അനിശ്ചിതത്വത്തിന് കാരണമായി ഉന്നതർ പറയുന്നത്. സൂപ്രീം കോടതിയിൽ ഇങ്ങലെയൊരു കേസ് നടക്കുന്നുണ്ടെങ്കിൽ എത്രയും വേഗം തീർപ്പ് കൽപ്പിക്കാനുള്ള നടപടിയാണ് അനിവാര്യം- [jijimon abraham facebook commentil ninnnum]

ഹെഡ് ലൈറ്റിന്റെ അമിതവെളിച്ചത്തിനും പിഴ
Published on 25 May 2013
ബി. അജിത്‌രാജ്‌

തിരുവനന്തപുരം: അമിതവെളിച്ചം പൊഴിക്കുന്ന ഹെഡ് ലൈറ്റുകളുമായി നിരത്തിലെത്തുന്ന വാഹനങ്ങളുടെ ഉടമകളും പിഴയൊടുക്കേണ്ടിവരും. ഹെഡ് ലൈറ്റുകളുടെ പ്രകാശ തീവ്രത അളക്കുന്നതിനും നിയമം ലംഘിക്കുന്നവരെ പിടികൂടാനും മോട്ടോര്‍വാഹന വകുപ്പിന്റെ സ്‌ക്വാഡുകള്‍ക്ക് ലൈറ്റ് (ലക്‌സ്) മീറ്ററുകള്‍ നല്‍കുന്നു.
തീവ്രപ്രകാശമുള്ള ഹെഡ് ലൈറ്റുകള്‍ എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ കാഴ്ച തടസപ്പെടുത്തുകയും അപകടത്തിനിടയാക്കുകയും ചെയ്യും. ഇതൊഴിവാക്കുന്നതിന് ഹെഡ്‌ലൈറ്റുകളുടെ പ്രകാശതോത് ക്രമീകരിച്ചുകൊണ്ട് നിയമനിര്‍മാണം നടത്തിയിരുന്നു. എന്നാല്‍ പ്രകാശതീവ്രത അളക്കുന്നതിനുള്ള ഉപകരണങ്ങളുടെ അഭാവം കേസെടുക്കുന്നതിന് തടസമായിരുന്നു. ഈ പരിമിതി ലൈറ്റ് മീറ്ററുകള്‍ കിട്ടുന്നതോടെ മറികടക്കും.
ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് പ്രകാരം ഇരട്ടഫിലമെന്‍റുള്ള ഹാലജന്‍ ബള്‍ബുകളുടെ ഹൈബീം 60 ഉം ലോ ബീം 55 വാട്‌സും അധികരിക്കാന്‍ പാടില്ല. പ്രധാന കാര്‍ നിര്‍മാതാക്കളെല്ലാം 55-60 വാട്സ് ഹാലജന്‍ ബള്‍ബുകളാണ് ഉപയോഗിക്കുന്നത്. എച്ച്.ഐ.ഡി (ഹൈ ഇന്റൻസിറ്റി ഡിസ്ചാര്‍ജ് ലാമ്പ്) ലൈറ്റുകളില്‍ 35 വാട്ട്‌സില്‍ അധികമാകാന്‍ പാടില്ല. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന, തീവ്രതയുള്ള എച്ച്.ഐ.ഡി ലൈറ്റുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. വാഹനനിര്‍മാതാക്കള്‍ നല്‍കുന്ന ഹെഡ് ലൈറ്റ് ബള്‍ബ് മാറിയ ശേഷം പ്രത്യേക വയറിങ് കിറ്റോടെ കിട്ടുന്ന എച്ച്.ഐ.ഡി ലൈറ്റുകളാണ് പലരും ഘടിപ്പിക്കുന്നത്.
ഓഫ് റോഡ് മേഖലകളിലും റാലികളിലും ഓടുന്ന വാഹനങ്ങള്‍ക്കായി പ്രത്യേകം തയാറാക്കിയിട്ടുള്ള ഉയര്‍ന്ന പ്രകാശതീവ്രതയുള്ള ലൈറ്റുകളാണ് ഇവ. ഇത്തരം ലൈറ്റുകള്‍ നിരത്തിലേക്ക് എത്തുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്. എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ കണ്ണ് മഞ്ഞളിച്ചുകൊണ്ടാണ് തീവ്രതയേറിയ ഹെഡ്‌ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ കടന്നുപോകുന്നത്. എതിരെ വരുന്ന വാഹനങ്ങളെ ഒതുക്കി റോഡില്‍ ആധിപത്യം ഉറപ്പിക്കാനും ചിലര്‍ തീവ്രതയേറിയ ഹെഡ് ലൈറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്.
പ്രത്യേകം മഞ്ഞ ലൈറ്റുകള്‍ ഘടിപ്പിക്കുന്ന പ്രവണതയാണ് മുമ്പുണ്ടായിരുന്നത്. ഇതിനെതിരെ നടപടിയുണ്ടായപ്പോഴാണ് ഹെഡ് ലൈറ്റിന്റെ പ്രകാശം കൂട്ടുന്നതിനായി പ്രത്യേക ബള്‍ബുകള്‍ ഉപയോഗിച്ച് തുടങ്ങിയത്. ഹെഡ് ലൈറ്റുകളുടെ ഭാഗമായതിനാല്‍ നിയമം മറികടക്കാനും കഴിഞ്ഞിരുന്നു.

2017, ഫെബ്രുവരി 22, ബുധനാഴ്‌ച

വിദേശത്ത് എടുക്കുന്ന ലൈസൻസ് ഇന്ത്യൻ ലൈസൻസായി കൺവർട്ട് ചെയ്യാൻ കഴിയുമോ??


വിദേശത്ത് എടുക്കുന്ന ലൈസൻസ് ഇന്ത്യൻ ലൈസൻസായി കൺവർട്ട് ചെയ്യാൻ കഴിയുമോ?? കഴിയുമെങ്കിൽ എന്താണ് procedures..? Ans. സാധിക്കും എന്നാണ് എന്റെ അറിവ്.. ഈയിടെ എന്റെ ഒരു സുഹൃത്ത് അവന്റെ ദുബായ് ലൈസെൻസ് മാറ്റി എടുത്തിരുന്നു..RTOയെ സമീപിക്കുക ലൈസൻസ് മാറ്റിതരു° ആ വിവരം അതിൽ എഴുതുകയും ചെയ്യും. വിദേശത്ത് നിന്നെടുത്ത ലൈസൻസുമായി RTO യിൽ നേരിട്ട് ഹാജരായി അപേക്ഷ കൊടുക്കണം. ലേണിംഗ് ടെസ്റ്റ് ഉണ്ടാകും. എന്നാൽ ഡ്രൈവിംഗ് ടെസ്റ്റ് ഇല്ല.

2017, ഫെബ്രുവരി 19, ഞായറാഴ്‌ച

ലൈസൻസോ ഇനി ഈസി അല്ല ?

തിരുവനന്തപുരം: ഡ്രൈവിങ് പരീക്ഷയിൽ വിജയിക്കാൻ ഇനി പതിനെട്ടടവും പയറ്റണം.അപേക്ഷകർ ഇനി കൂടുതൽ വിയർക്കും. പരീക്ഷ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്താൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു. ഡ്രൈവിങ് പരീക്ഷയിൽ ‘എച്ച്’ എടുക്കുമ്പോൾ അരികിലായി സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം അഞ്ചടിയിൽനിന്നു രണ്ടര അടിയായി കുറച്ചു.വാഹനം റിവേഴ്‌സ് എടുക്കുമ്പോൾ വളവുകൾ തിരിച്ചറിയാനായി കമ്പിയിൽ ഡ്രൈവിങ് സ്‌കൂളുകാർ അടയാളം വയ്ക്കുന്ന പതിവും ഇനി ഉണ്ടാകില്ല. റിവേഴ്‌സ് എടുക്കുമ്പോൾ തിരിഞ്ഞുനോക്കാനോ, ഡോറിന് വെളിയിലേക്ക് നോക്കാനോ അനുവാദമുണ്ടാകില്ല. വശങ്ങളിലെയും അകത്തെയും കണ്ണാടി നോക്കി റിവേഴ്‌സ് എടുക്കണം. തിങ്കളാഴ്ച മുതൽ തീരുമാനം നടപ്പിലാകും.ഇപ്പോൾ ‘എച്ച്’ പരീക്ഷയ്ക്കുശേഷം റോഡ് പരീക്ഷ നടത്താറുണ്ടെങ്കിലും കയറ്റങ്ങളിലെ ഡ്രൈവിങ് പരീക്ഷ നിർബന്ധമില്ല. ഉദ്യോഗസ്ഥന്റെ താൽപര്യമനുസരിച്ചു നിരപ്പായ പ്രദേശത്തു വാഹനം ഓടിച്ചു കാണിച്ചാലും മതിയാകും. പക്ഷേ, പുതിയ നിയമമനുസരിച്ചു കയറ്റത്തു നിർത്തിയിട്ടിരിക്കുന്ന വാഹനം വിജയകരമായി മുന്നോട്ട് ഓടിച്ചുകാണിക്കണം. ഇതിനൊപ്പം നിരപ്പായ സ്ഥലത്തും വാഹനം വിജയകരമായി ഓടിക്കണം.രണ്ടു വാഹനങ്ങൾക്കിടയിൽ പാർക്കിങ് ചെയ്യാനാകുമോയെന്നു പരീക്ഷിക്കുന്ന പരീക്ഷ. പുറം രാജ്യങ്ങളിൽ ഈ പരീക്ഷ വ്യാപകം. നമുടെ നാട്ടിലെ പാർക്കിങ് പ്രശ്‌നങ്ങൾ ഒഴിവാക്കാനും അപകടങ്ങൾ കുറയ്ക്കാനുമാണു പുതിയ പരീക്ഷ കൊണ്ടുവരുന്നത്. സെൻസറും ക്യാമറയും വ്യാപകമാകും.പരീക്ഷ നടത്തുന്നതിനു സർക്കാർ ഉടമസ്ഥതയിൽ സ്ഥലം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇപ്പോൾ ചിലയിടങ്ങളിൽ ക്യാമറകളുടെ സഹായത്തോടെ നടത്തുന്ന ഡ്രൈവിങ് ടെസ്റ്റ് ഇതോടെ സംസ്ഥാന വ്യാപകമാക്കും. പരിശോധനയ്ക്കു സെൻസറുകളുമെത്തും.റോഡ് അപകടങ്ങൾ കുറയ്ക്കാനാണു പുതിയ പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കുന്നതെന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ദേശീയപാതയിൽ ട്രാഫിക് ബ്ലോക്കുണ്ടോ? റേഡിയോ വഴി അറിയാം.......?

ദേശീയപാതയിലെ വാഹനങ്ങൾക്ക് ഗതാഗതവുമായി ബന്ധപ്പെട്ട വിവരങ്ങൾ തത്സമയം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ഹൈവേ റേഡിയോ സേവനത്തിനു തുടക്കമിടുന്നു. ഭാവിയിൽ 13 സംസ്ഥാനങ്ങളിലെ ദേശീയപാതകളിലും ലഭ്യമാവുന്ന ഈ സേവനം ഇപ്പോൾ ഡൽഹി — ജയ്പൂർ ഹൈവേ 8-ലാണ് ആരംഭിച്ചിരിക്കുന്നതെന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ പറഞ്ഞു. ലോക ബാങ്കിൽ നിന്നുള്ള സാങ്കേതികസഹായ പദ്ധതിയിൽ ഉൾപ്പെടുത്തിയാണു റേഡിയോ സേവനം നടപ്പാക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിലുള്ള റേഡിയോ സേവന പദ്ധതിയുടെ ആദ്യ ഘട്ടം 2016 മാർച്ച് 10 മുതൽ ഒക്ടോബർ 10 വരെയാണു നടപ്പാക്കിയതെന്നും ഗഡ്കരി പറഞ്ഞു. ഡൽഹി, ആൾവാർ, ജയ്പൂർ ആകാശവാണി നിലയങ്ങളുമായി സഹകരിച്ചാണ് എൻഎച്ച് 8ൽ ഈ സേവനം ലഭ്യമാക്കുന്നത്. പ്രതിദിനമുള്ള 18 വാർത്താ ബുള്ളറ്റിനുകളിലും ദേശീയപാതയിലെ ഗതാഗത സ്ഥിതിയുടെ തത്സമയ വിവരങ്ങൾക്കായി അഞ്ചു മിനിറ്റ് വീതം സമയം നീക്കിവയ്ക്കും. ഗതാഗത കുരുക്ക്, അപകടങ്ങൾ, ടോൾ പ്ലാസകളിലെ കാത്തിരിപ്പ്, കാലാവസ്ഥ, ഗതാഗത തടസ്സം, റോഡ് സുരക്ഷാ ബോധവൽക്കരണം തുടങ്ങിയവയ്ക്കാണു മുൻഗണന ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു
.(courtesy:manorama)

ഓൺലൈൻ ടാക്സികള്‍ക്ക് റയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക പാർക്കിങ്

ഓലയും യൂബറും പോലുള്ള മൊബൈൽ ആപ്ലിക്കേഷൻ അധിഷ്ഠിത ടാക്സികൾക്ക് രാജ്യത്തെ 500 സ്റ്റേഷനുകളിൽ പ്രത്യേക പാർക്കിങ് അനുവദിക്കാൻ റയിൽവേ ഒരുങ്ങുന്നു. ഓൺലൈൻ ടാക്സി സേവനത്തോടു യാത്രക്കാർക്കുള്ള താൽപര്യം മുതലെടുത്ത് 300 കോടിയോളം രൂപയുടെ ലാഭമാണ് ഈ നടപടിയിലൂടെ റയിൽവേ ലക്ഷ്യമിടുന്നത്. മാത്രമല്ല ഓൺലൈൻ കാബ് അഗ്രിഗേറ്റർമാർ റയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് യാത്രക്കാരെ കയറ്ററുതെന്നു വാശി പിടിച്ച കൊച്ചിയിലെയും തിരുവനന്തപുരത്തെയുമൊക്കെ സാധാരണ ടാക്സികൾക്ക് കനത്ത തിരിച്ചടിമാണ് ഈ നടപടി. ആപ്ലിക്കേഷൻ അധിഷ്ഠിത ടാക്സികൾക്ക് പ്രത്യേക ഇടം ലഭിക്കുന്നതോടെ റയിൽവേ സ്റ്റേഷൻ പരിസരത്ത് ഇപ്പോഴുള്ള അംഗീകൃത ടാക്സികളുടെ ഭാവി എന്താവുമെന്ന അനിശ്ചിതത്വവുമുണ്ട്.

ഓൺലൈൻ ടാക്സി അഗ്രിഗേറ്റർമാർക്ക് പ്രധാന സ്റ്റേഷൻ പരിസരത്ത് പ്രത്യേക പാർക്കിങ്ങും ക്യോസ്ക് സൗകര്യവും ലഭ്യമാക്കുന്ന പുത്തൻ നയം കേന്ദ്ര റയിൽവേ മന്ത്രി സുരേഷ് പ്രഭു അടുത്ത മാസം അവതരിപ്പിക്കുമെന്നാണു പ്രതീക്ഷ. നിലവിൽ സ്റ്റേഷൻ പരിസരത്ത് ടാക്സി പാർക്കിങ്ങിന് അനുമതി നൽകുന്നതിലൂടെ 122 കോടി രൂപയാണു റയിൽവേയുടെ വാർഷിക വരുമാനം. ഓൺലൈൻ ടാക്സി അഗ്രിഗേറ്റരെ കൂടി പരിഗണിക്കുന്ന പുതിയ നയം നടപ്പാവുന്നതോടെ ടാക്സി പാർക്കിങ്ങിൽ നിന്നുള്ള ഈ വരുമാനത്തിൽ കുറഞ്ഞത് 200 കോടി രൂപയുടെ വർധനയാണു റയിൽവേ പ്രതീക്ഷിക്കുന്നത്.

മൊബൈൽ ആപ്ലിക്കേഷനിലൂടെ ഇപ്പോൾ തന്നെ ട്രെയിൻ യാത്രക്കാർക്ക് ഓല കാബ്സിന്റെയും യൂബറിന്റെയുമൊക്കെ സേവനം പ്രയോജനപ്പെടുത്താനാവും. എന്നാൽ പ്രത്യേക പാർക്കിങ് സൗകര്യവും സ്വന്തം ക്യോസ്കുമൊക്കെയാവുന്നതോടെ റയിൽവേ സ്റ്റേഷൻ മേഖലയിൽ നിന്ന് ഇത്തരം കമ്പനികൾക്ക് കൂടുതൽ ബിസിനസ് ലഭിക്കുമെന്നതാണ് ആകർഷണം. പാർക്കിങ് നയം പരിഷ്കരിക്കുന്നതു സംബന്ധിച്ച് റയിൽവേ പ്രധാന ഓൺലൈൻ കാബ് അഗ്രിഗേറ്റർമാരുമായി ചർച്ച നടത്തിയിരുന്നു; പ്രധാന റയിൽവേ സ്റ്റേഷനുകളോട് അനുബന്ധിച്ച് പാർക്കിങ്, ക്യോസ്ക് സൗകര്യങ്ങൾ ഏറ്റെടുക്കുന്നതിൽ അവർ അതീവ തൽപരരാണെന്നാണു സൂചന. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ മൊബൈൽ ആപ്ലിക്കേഷനെ ആശ്രയിക്കാതെ ക്യോസ്കിലെത്തി ടാക്സി അഗ്രിഗേറ്റർമാരുടെ സേവനം പ്രയോജനപ്പെടുത്താമെന്നതാണു ട്രെയിൻ യാത്രക്കാര്ക്കുള്ള നേട്ടം. 

യാത്രക്കാരുടെ എണ്ണവും ചരക്കു നീക്കവും പ്രതീക്ഷിച്ച രീതിയിൽ വർധിക്കാത്ത സാഹചര്യത്തിൽ പുത്തൻ വരുമാന സ്രോതസുകൾ കണ്ടെത്തി വികസിപ്പിക്കാനുള്ള തീവ്രയത്നത്തിലാണു റയിൽവേ. ഈ ശ്രമങ്ങളുടെ ഭാഗമായാണ് സ്റ്റേഷൻ പരിസരത്തെ പാർക്കിങ് സ്ഥലങ്ങളിൽ നിന്ന് അധിക വരുമാനം കണ്ടെത്താനുള്ള നീക്കം. 

2017, ഫെബ്രുവരി 12, ഞായറാഴ്‌ച

2017, ഫെബ്രുവരി 6, തിങ്കളാഴ്‌ച

കാർ വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കൂ... !!



കാർ വാങ്ങാൻ തീരുമാനിച്ചാൽ പിന്നെ സംശയങ്ങൾ പലതാണ്. ഏതു കാർ വാങ്ങണം, സെഡാനോ അതോ ഹാച്ച്ബാക്കോ, ബെയ്സ്മോഡൽ വേണോ ഫൂൾഓപ്ഷൻ വേണോ. എന്നാൽ ഇനി ആരോടെങ്കിലും അഭിപ്രായം ചോദിക്കാം എന്നു കരുതിയാലോ, ഓരോരുത്തർക്കും വ്യത്യസ്ത അഭിപ്രായങ്ങളായിരിക്കും. വാഹനം വാങ്ങുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

വാഹനം വാങ്ങാൻ തീരുമാനിച്ചാൽ ബജറ്റിനെപ്പറ്റി നേരത്തെ തന്നെ ധാരണയിലെത്തിയിരിക്കും. എത്ര ഡൗൺ പേയ്െമന്റ് അടയ്ക്കാൻ സാധിക്കും. എത്ര ഇഎംഐ ഒരു മാസം അടയ്ക്കാൻ സാധിക്കും എന്നിങ്ങനെ ഒരു ധാരണയിൽ എത്തിയതിന് ശേഷം കാറുകളെക്കുറിച്ച് ചിന്തിക്കാവൂ.

∙ ഏതു കാർ വേണം

നമ്മുടെ ആവശ്യമറിഞ്ഞുമാത്രം വാഹനം തിരഞ്ഞെടുക്കുക. നഗര വാസികൾക്ക് പാർക്കിങ് സൗകര്യങ്ങൾ വലിയൊരു കടമ്പ തന്നെയാണ്. വലിയ കാർ വേണോ അതോ ചെറു കാർ വേണോ എന്ന് തീരുമാനിക്കാം. സ്റ്റാറ്റസ് സിമ്പൽ എന്നതിലുപരിയായി സൗകര്യപ്രദമായി വാഹനം കൈകാര്യം ചെയ്യാൻ പറ്റുക എന്നതിനായിരിക്കണം മുൻതൂക്കം. രണ്ടുപേർ ഉള്ള വീടുകളിൽ സെഡാൻ ആവശ്യമുണ്ടോ എന്നു ചിന്തിക്കണം. എന്നാൽ ധാരാളം കുടുംബാംഗങ്ങളുണ്ടെങ്കിൽ ഒതുക്കമുള്ള എംപിവിയോ എസ്‌യുവിയോ വാങ്ങാം.

∙ പെട്രോൾ വേണോ ഡീസൽ വേണോ?

ഒട്ടുമിക്ക ആൾക്കാരുടേയും സാധാരണ സംശയമാണ് പെട്രോൾ വേണോ ഡീസൽ വേണോ എന്നത്. ദിവസവും ശരാശരി അൻപതു കിലോമീറ്റർ ദൂരമെങ്കിലും ഓട്ടമില്ലെങ്കിൽ പെട്രോൾ മോഡലുകളാണു നല്ലത്. ഡീസൽ മോഡലുകൾ എല്ലാം തന്നെ ആധുനികമാണെങ്കിലും പരിപാലനച്ചെലവും വിലയും കൂടുതലാണ്. പെട്രോൾ മോഡലുകൾക്ക് താരതമ്യേന കുറഞ്ഞ പരിപാലനമേ ആവശ്യമുള്ളൂ. എന്നാൽ നല്ല ദൂരം വാഹനമോടിക്കുന്നയാളാണെങ്കിൽ ഡീസൽ മോഡലുകൾ നോക്കാം.

∙ ഫുൾ ഓപ്ഷൻ വേണോ?

വാഹനത്തിൽ കമ്പനി അവകാശപ്പെടുന്ന എല്ലാ ഫീച്ചറുകളും ഫുൾ ഓപ്ഷനിൽ മാത്രമേ ലഭിക്കുകയുള്ളൂ. അതിനാൽ അതുതന്നെയങ്ങു ബുക്ക് ചെയ്തേക്കാം എന്നു വിചാരിക്കുന്നവരുണ്ട്. എന്നാൽ നമുക്ക് ആവശ്യമുള്ള ഫീച്ചറുകൾ ഉള്ള വേരിയന്റുകൾ എടുക്കുന്നതാണു നല്ലത്. ഉദാഹരണത്തിന് ചില ഫുൾ ഓപ്ഷൻ വേരിയന്റുകളിൽ ഫോഗ്‌ലാംപുകൾ ഉണ്ടാവും. എന്നാൽ നഗരവാസിയായ ഒരാൾക്ക് ഈ ഫീച്ചറുകൾ വേണ്ടായെന്നു വയ്ക്കാം. ഉപയോഗമില്ലാത്ത ഫീച്ചറുകൾക്ക് കാശ് അധികം മുടക്കണോ? പാർക്കിങ് സെൻസർ പോലെ എല്ലായിടത്തും ഉപകാരമുള്ള സൗകര്യങ്ങൾ ഉള്ള വേരിയന്റ് നോക്കാം. നിങ്ങളുടെ ഡ്രൈവിങ് രീതികളും സ്ഥലങ്ങളും ഈ സൗകര്യങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്.

∙ കുടുംബമൊത്ത് ടെസ്റ്റ് ഡ്രൈവ് ചെയ്യുക

ഫാമിലി വാഹനമാണു വാങ്ങുന്നതെങ്കിൽ കുടുംബാംഗങ്ങളേയും കൂട്ടി ഒരു ടെസ്റ്റ് ഡ്രൈവ് എടുക്കാം. വയസായവർക്കു പ്രത്യേക പരിഗണന നൽകാനായി പിൻസീറ്റിലും ഇരുന്നു നോക്കണം. കയറാനും ഇറങ്ങാനുമുള്ള സൗകര്യം മുതിർന്നവർക്ക് വലിയ കാര്യമാണ്. സാധാരണ ഗതിയിൽ നല്ല റോഡുകളിലൂടെയാവും ടെസ്റ്റ് ഡ്രൈവ് എടുക്കുക. എന്നാൽ വണ്ടിയുടെ യാത്രാസുഖവും മറ്റു കാര്യങ്ങളും പരിശോധിക്കണമെങ്കിൽ എല്ലാ റോഡുകളിലും ഓടിക്കണം. പ്രത്യേകിച്ച് ഗട്ടർ നിറഞ്ഞ പാതകളിൽ വീടിനടുത്തുള്ള റോഡുകളാണ് ടെസ്റ്റ് ഡ്രൈവിനു നല്ലത്.

∙ ബാങ്ക് ലോൺ

കാർ വാങ്ങാൻ തീരുമാനിച്ചു. ഇനി ലോണിന്റെ കാര്യം. മിക്ക ബാങ്കുകളും കാ... എന്നു പറയുമ്പോഴേക്കും കാർ ലോൺ തരുന്നത്ര മത്സരത്തിലാണ്. ബാങ്ക് ഏതെന്നു നിങ്ങൾക്കു തീരുമാനിക്കാം. അതിനു മുൻപായി ഇഎംഐയുടെ ഏർപ്പാട് അറിഞ്ഞിരിക്കണം. ചില ബാങ്കുകൾ ഫിക്സഡ് ഇഎംഐ ആയിരിക്കും ഈടാക്കുക. ചില ബാങ്കുകളിൽ മറ്റൊരു സൗകര്യമുണ്ട്. ഇഎംഐ ഫിക്സഡ് ആയിരിക്കില്ല. അതായത് ഒരു മാസം പതിനായിരം വച്ചാണ് അടയ്ക്കേണ്ടത് എന്നു കരുതുക. തൊട്ടടുത്ത മാസം ഒരു ലക്ഷം രൂപ അധികമായി കയ്യിലെത്തി എന്നു കരുതുക. ഈ തുക അപ്പാടെ ഇഎംഐ ആയി അടയ്ക്കാം. ഇനി തൊട്ടടുത്ത മാസം അയ്യായിരമേ അടയ്ക്കാൻ പറ്റിയൂള്ളൂ എങ്കിലും കുഴപ്പമില്ല.

ലോണിന്റെ പലിശ ഫ്ലാറ്റ് ആണോ ഡിമിനിഷിങ് ആണോ എന്നു നോക്കുക. ഫ്ലാറ്റ് ആണെങ്കിൽ ആകെ വായ്പ്പാത്തുകയുടെ ഇത്ര ശതമാനം എല്ലാ മാസവും അടയ്ക്കേണ്ടിവരും. അതായത് ഒരു ലക്ഷത്തിൽ അമ്പതിനായിരവും അടച്ചു കഴിഞ്ഞെങ്കിലും അടുത്ത മാസവും ഒരു ലക്ഷത്തിന്റെ പലിശയാണ് അടയ്ക്കേണ്ടി വരുക. എന്നാൽ ഡിമിനിഷിങ് പലിശ നിരക്ക് ആണെങ്കിൽ അമ്പതിനായിരത്തിന്റെ പലിശ മാത്രമേ തുടർന്ന് അടയ്ക്കേണ്ടി വരുകയുള്ളൂ. ഡിമിനിഷിങ് പലിശ നിരക്കുള്ള ബാങ്ക് വായ്പ തിരഞ്ഞെടുക്കാം.

∙ സുരക്ഷ വേണം

പലപ്പോഴും സുരക്ഷാസൗകര്യങ്ങൾ നോക്കാൻ നാം മറക്കാറുണ്ട്. ഡ്രൈവർസൈഡ് എയർബാഗ് എങ്കിലും സ്റ്റാൻഡേർഡ് ആയ മോഡലുകൾക്കു മുൻതൂക്കം നൽകുക. മുന്നിൽ രണ്ട് എയർബാഗുകൾ ഉള്ള മോഡലുകൾ നല്ലത്. . ചില കാറുകളിൽ എബിഎസ് സ്റ്റാൻഡേർഡ് ആയിരിക്കും. അനാവശ്യ ആഡംബരങ്ങൾക്കു പകരം സുരക്ഷാ ഉപാധികൾക്കു മുൻഗണ കൊടുക്കാം.
(courtesy:manorama)

2017, ജനുവരി 27, വെള്ളിയാഴ്‌ച

ബുള്ളറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ പ്രതെയ്ക ശ്രദ്ധയ്ക്ക്



BULLET – 350 cc, 18 BHP @5626RPM (M.C.E).ഒരു കാലത്ത് വാങ്ങാൻ എല്ലാവരും മടിച്ച ഇന്ത്യൻ നിരത്തിലെ കരുത്തേറിയ മോട്ടോർ സൈക്കിൾ. വലുപ്പ കൂടുതൽ ,ഭാരം കൂടുതൽ ,മൈന്റെനൻസ് കൂടുതൽ ,ഇടതു ബ്രേക്ക് ,മൈലേജ് ഇല്ല ,തുടങ്ങിയ കുറെ കാരണങ്ങൾ.ഇപ്പോൾ വൻ ഡിമാണ്ട് ..ബുക്ക് ചെയ്ത ശേഷം എത്ര വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറായി..2008 വരെ ഇതിനെ ഉൾകൊള്ളാൻ പറ്റില്ലായിരുന്നു. ഷോറൂമിൽ വണ്ടി കെട്ടികിടക്കുകയായിരുന്നു. ആഗോള സാമ്പത്തിക മന്ദിയയത്തെ തുടർന്ന് പെട്രോൾ വില താഴ്ന്ന തോടു കൂടി പതുക്കെ ഡിമാണ്ട് ഉയർന്നു .2010 ൽ പഴയ മോഡൽ നിർത്തി .അതോടെ പഴയ /പുതിയ മോഡൽ വണ്ടിക്കു വൻ ഡിമാണ്ട് ആയി .

2017, ജനുവരി 21, ശനിയാഴ്‌ച

Whistle now - anti corruption app from kerala government. ?

Whistle Now! is a revolutionary mobile platform, a citizen driven anti-corruption campaign app - the first of its kind in the world. Whistle Now! is aimed at transforming the state of Kerala into a 100% corruption free society by empowering every citizen of the state to become a whistle blower. Anyone can use the Whistle Now! mobile app to blow whistles and expose any kind of information or activity that is deemed illegal, unethical or not correct in our public organizations and society in general. Whistle Now! is conceptualized and developed by AlignMinds, deployed and maintained in collaboration with the Vigilance and Anti-Corruption Bureau, Government of Kerala. for more information click here for app.
"വിസ്സിൽ നൗ" ആപ്പ് 
അഴിമതി; നേരിട്ടാലോ, അറിഞ്ഞാലോ, കണ്ടാലോ ഉടനെ തന്നെ ഒരു പൗരന് ഈ ആപ്പ് വഴി വിസ്സിൽ അടിക്കാം.
നിങ്ങൾ അടിക്കുന്ന ഓരോ വിസ്സിലുകളും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുന്നതോടൊപ്പം സ്വീകരിച്ച നടപടി വിവരങ്ങൾ ഉദ്യോഗസ്ഥർ തന്നെ താഴെ രേഖപ്പെടുത്തുന്നതുമാണ്.
അങ്ങിനെ രേഖപ്പെടുത്തിയ വിവരങ്ങളിൽ എന്തെങ്കിലും ആക്ഷേപമോ, അഭിപ്രായമോ ഉണ്ടെങ്കിൽ നിങ്ങള്‍ക്കും, സാമൂഹ്യബോധമുള്ള ഏതൊരു അംഗത്തിനും അഭിപ്രായം രേഖപ്പെടുത്തുവാനും, വസ്സിലുകൾക്ക് വോട്ട് രേഖപ്പെടുത്തുവാനും സൗകര്യങ്ങളുണ്ട്.
കേരള സർക്കാറും, വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോയും ചേർന്ന് രൂപപ്പെടുത്തിയ ആപ്പ് പ്ലേ സ്റ്റേർ വഴി ലഭ്യമാണ്

ഏ. സി ഇട്ട്‌ കാറിൽ ഉറങ്ങരുത്‌. ഒരു അബുദാബി പോലീസ്‌ മുന്നറിയ്പ്പ്‌ പരസ്യം.!!

2017, ജനുവരി 18, ബുധനാഴ്‌ച

*വാഹനമോടിക്കുമ്പോള്‍ ഉറങ്ങാതിരിക്കാന്‍.................?

എത്ര മികച്ച ഡ്രൈവര്‍ ആണെങ്കില്‍ കൂടിയും, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കുകയില്ല എന്നുള്ളതാണ് സത്യം. കാറിന്‍റെ ഗ്ലാസ്സ്‌ താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ വോള്യത്തില്‍ വയ്ക്കുന്നതോ പ്രയോജനം ചെയ്യില്ല.
നന്നായി ഉറക്കം വരുന്നുണ്ടെങ്കിലും അവയെ നിയന്ത്രിക്കുവാന്‍ കഴിയുമെന്ന് ചിലര്‍ക്കെങ്കിലും ചിലപ്പോഴെങ്കിലും തോന്നാതിരിക്കില്ല. പ്രത്യേകിച്ച്, ദീര്‍ഘദൂര യാത്രകള്‍ക്കിടയിലും രാത്രി വൈകിയുള്ള ഡ്രൈവിങ്ങിനിടയിലും ചെറിയ മയക്കം അനുഭവപ്പെടുമ്പോള്‍ കാര്യമാക്കാതെയിരിക്കുന്നതിന്റെ മനശാസ്ത്രമാണിത്. *മിക്ക ഹൈവേകളിലും പുലര്‍ച്ചെയുണ്ടാകുന്ന അപകടങ്ങള്‍ ഡ്രൈവര്‍ പകുതിമയക്കത്തിലാകുന്നത് കൊണ്ടാണ്* എന്ന് മറന്നു കൂടാ.
ഒരാള്‍ക്ക് വാഹനമോടിക്കാന്‍ കഴിയാത്ത വിധം തലച്ചോര്‍ മയക്കത്തിലേക്ക് പോകുന്നത് ഏതു അവസ്ഥയിലാണ് എന്ന് എളുപ്പത്തില്‍ വിവരിക്കാന്‍ സാധിക്കുകയില്ല.
ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ടോ?
എങ്കില്‍, ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കെങ്കിലും നിര്‍ത്തി വച്ചു തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുന്നതാണ് ഉചിതം.
*1. റോഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ കഴിയാത്ത വിധം, കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക,*
*2. തുടര്‍ച്ചയായി കണ്ണ് ചിമ്മി, ചിമ്മി തുറന്നു വയ്ക്കുന്ന സാഹചര്യം ഉണ്ടാവുക.*
*3. ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ പതറി, അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ മനപ്പൂര്‍വ്വമല്ലാതെ ചിന്തിക്കുക.*
*4. എളുപ്പത്തില്‍ ലഭിക്കാമായിരുന്ന ഒരു ഷോര്‍ട്ട് കട്ട് അല്ലെങ്കില്‍, ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു വ്യാകുലപ്പെടുക.*
*5. തുടര്‍ച്ചയായി കോട്ടുവായിടുകയും, കണ്ണ് തിരുമ്മുകയും ചെയ്യുക.*
*6. തലയുടെ ബാലന്‍സ്‌ തെറ്റുന്നത് പോലെ അനുഭവപ്പെടുക.*
*7. ശരീരത്തിനു മൊത്തത്തില്‍ ഒരു അസ്വസ്ഥത തോന്നുക.*
ഉറക്കത്തിലേക്ക് പൊടുന്നനവേ വഴുതി വീഴും മുമ്പ്, തലച്ചോര്‍ നല്‍ക്കുന്ന അപായസൂചനകളാണ് ഇതെന്ന് തിരിച്ചറിയണം. കേവലം സെക്കന്ടുകള്‍ മതി അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുന്ന വിധത്തില്‍ നിങ്ങളുടെ ശരീരം ഉറക്കത്തിന്‍റെ ആലസ്യത്തിലേക്ക് മയങ്ങി വീഴും എന്നുള്ള തിരിച്ചറിവാണ് പ്രധാനം.
ശരീരത്തിന്‍റെ വിവിധഭാഗങ്ങള്‍ ചെറുതെങ്കിലും ഒരേ താളത്തില്‍ ജോലി ചെയ്യുമ്പോള്‍ മാത്രമേ നല്ല രീതിയില്‍ വാഹനമോടിക്കാന്‍ കഴിയുകയുള്ളൂ. ഓരോ മൈക്രോസെക്കന്ടില്‍ തലച്ചോറിന്‍റെ ശരിയായ നിയന്ത്രണവും ഇതിനു ആവശ്യമുണ്ട്. *ജീവിച്ചിരിക്കുവാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുള്ള ഒരു വലിയ ജീവിതത്തില്‍ നിന്നും ഒരു നിമിഷത്തെ അശ്രദ്ധ സമ്മാനിക്കുന്നത് എന്നത്തെക്കുമുള്ള ഒരു ദുരന്തമായിരിക്കാം.*
ഇനിയുള്ള ഡ്രൈവിംഗില്‍ ഇക്കാര്യങ്ങള്‍ കൂടി മനസ്സില്‍ വയ്ക്കുക
*ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നല്ല ഉറക്കം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.* ഏഴോ എട്ടോ മണിക്കൂര്‍ ഉറങ്ങിയതിനു ശേഷം മാത്രം നീണ്ട ഡ്രൈവിംഗിന് മുതിരുക.
*ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളാണ് എങ്കില്‍, ഡ്രൈവിംഗിനിടയില്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍, നിര്‍ബന്ധമായും *കുറഞ്ഞത്‌ 20 മുതല്‍ 30 മിനിറ്റ് വരെയെങ്കിലും ഒരു ലഘുനിദ്രയെടുക്കണം.* ജീവിച്ചിരിക്കുന്നതിലും വലിയ തിരക്കുകള്‍ ഇല്ലെന്നു ഓര്മ്മിക്കുക. ഇങ്ങനെ ഉറങ്ങിയെഴുന്നേല്‍ക്കുമ്പോളും അല്പനേരത്തേക്ക് ഒരു ചെറിയ മയക്കം അനുഭവപ്പെടാം എന്നുള്ളത് കൊണ്ട് വളരെ ശ്രദ്ധയോടെ, വാഹനത്തിന്‍റെ വേഗം നിയന്ത്രിച്ചു വേണം വാഹനം ഓടിക്കാന്‍.
*ഇങ്ങനെയുള്ള യാത്രകളില്‍ കഴിയുമെങ്കില്‍ ഡ്രൈവിംഗ് വശമുള്ള ഒരാളെ കൂടെ കൂട്ടാന്‍ ശ്രമിക്കുക.* നിങ്ങള്‍ക്ക് ഒരു കൂട്ടാകും എന്ന് മാത്രമല്ല, ഡ്രൈവിംഗ് അല്പം അനായസകരമാകുകായും ചെയ്യും. നിങ്ങള്‍ ശ്രദ്ധിക്കാതെ പോയ അടയാളങ്ങളും, വഴികളുമൊക്കെ ശ്രദ്ധയില്‍പ്പെടുത്തുവാനും ഇവര്‍ക്ക് സാധിക്കും. ഇനി ആവശ്യമുണ്ടെങ്കില്‍ ഡ്രൈവിംഗില്‍ സാഹയിക്കാനും ഇവര്‍ക്ക് കഴിയുമെല്ലോ.
*ഒരിക്കലും തിരക്ക് കൂട്ടരുത്. സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തുന്നതാണ് കാര്യം.*
*യാത്രകളില്‍ അല്പം പോലും മദ്യപിക്കരുത്.* മദ്യത്തിന് തലച്ചോറിനെ മന്ദതയിലാക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലെലോ.
*കഴിയുമെങ്കില്‍ രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും വാഹനമോടിക്കാതെയിരിക്കുവാന്‍ ശ്രമിക്കുക.*സ്വാഭാവികമായി ഉറങ്ങാനുള്ള ഒരു പ്രവണത ഈ സമയത്ത് ശരീരത്തിനുണ്ടാകും.
*യാത്രയില്‍ കഫൈന്‍ അടങ്ങിയ പാനീയങ്ങളോ, പദാര്‍ത്ഥങ്ങളോ കരുതുക.* തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കാന്‍ ചെറിയ തോതില്‍ കഫൈനിനു കഴിയും.

*അമിതമായ ആവേശവും ആത്മവിശ്വാസവും മാറ്റി വച്ചു, ശരീരം സ്വാഭാവികമായി ആവശ്യപ്പെടുന്ന വിശ്രമം അനുവദിച്ചുകൊണ്ട് ആസ്വാദ്യകരമായി വാഹനമോടിക്കു*
നല്ലൊരു ദിനം ആശംസിച്ചു കൊണ്ട്
ജയചന്ദ്രൻ . വൈ
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ
ഷെയർ ചെയ്യൂ ഈ മെസ്സേജ് .
(കടപ്പാട് )

2017, ജനുവരി 7, ശനിയാഴ്‌ച

കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വരുത്തിയ ബേദഗതി പ്രകാരം കഴിഞ്ഞ ഡിസംബർ 29 മുതൽ നിലവിൽ വന്ന പുതിയ ഫീസുകൾ ?

കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വരുത്തിയ ബേദഗതി പ്രകാരം കഴിഞ്ഞ ഡിസംബർ 29 മുതൽ നിലവിൽ വന്ന പുതിയ ഫീസുകൾ ?





























വാഹനങ്ങളുടെ രെജിസ്ട്രേഷൻ,ലൈസൻസ് നിരക്കുകൾ കുത്തനെ വർധിപ്പിച്ചു കേന്ദ്ര സർക്കാർ.കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം പിടിച്ചെന്നും സർക്കാർ ഖജനാവിൽ പണം കുമിഞ്ഞു കൂടിയെന്നും അവകാശപ്പെടുന്ന കേന്ദ്ര സർക്കാർ വീണ്ടും ജനങ്ങല്‍ക്കുമേള്‍ ഭാരമടിച്ചേല്‍പ്പിക്കുന്നു. ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട പണമുപയോഗിച്ച് ഒരു വശത്തുകൂടെ കോർപ്പറേറ്റ് കടങ്ങൾ എഴുതിത്തള്ളുമ്പോള്‍ മറുവശത്ത് ജനങ്ങള്‍ക്കു മേല്‍ വിവിധതരത്തില്‍ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുകയാണ്‌ കേന്ദ്ര സര്‍ക്കാര്‍.

വാഹനങ്ങളുടെ രെജിസ്ട്രേഷൻ,ലൈസൻസ് നിരക്കുകളിൽ വരുത്തിയ മാറ്റം ഇങ്ങനെ: 

ലേണേഴ്സ് ലൈസൻസ് ഫീസ് 30ൽനിന്ന് 150 രൂപയാക്കി ∙ ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസ് അൻപതിൽനിന്ന് 200 രൂപയാക്കി ∙ രാജ്യാന്തര ‍ഡ്രൈവിങ് പെർമിറ്റ് നിരക്ക് 500ൽനിന്ന് 1000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. ∙ ഡ്രൈവിങ് സ്കൂളുകളുടെ രജിസ്ട്രേഷന്‌ 2500ൽ നിന്ന് 10000 രൂപയാക്കി ∙ മുച്ചക്ര വാഹനങ്ങളുടെ റജിസ്ട്രേഷൻ ഫീസ് 300രൂപയിൽ നിന്ന് 1000 രൂപയാക്കി ഉയർത്തി ∙ ബസുകൾ, ചരക്കുലോറി എന്നിവയുടെ നിരക്ക് 600ൽ നിന്ന് 1500 രൂപയാക്കി ∙ ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് ഫീസ് 2500ൽ നിന്ന് 5000 ആക്കി ഉയർത്തി.

News Link:- https://goo.gl/pM0c0T






2017, ജനുവരി 3, ചൊവ്വാഴ്ച

വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്; ബസില്‍ കണ്ടക്ടറോട് പറയണം; ഇതാ സര്‍ക്കാര്‍ നിയമരേഖ ?


വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്; ബസില്‍ കയറാന്‍ ക്യൂ നില്‍ക്കാന്‍ പറഞ്ഞാലോ സീറ്റിലിരിക്കരുതെന്നു പറഞ്ഞാലോ കണ്ടക്ടറോട് പോയി പണിനോക്കാന്‍ പറയണം; ഇതാ സര്‍ക്കാര്‍ നിയമരേഖ