ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2026 ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

കയറ്റവും ഇറക്കവും ഓട്ടോമാറ്റിക് (D മോഡിൽ) മാത്രം ഉപയോഗിച്ച് ഡ്രൈവ് ചെയ്യുന്നതിനെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ലളിതമായി താഴെ നൽകുന്നു:

 പുതിയ Venue SX(O) / HX8 ഓട്ടോമാറ്റിക് കാറിന് ആശംസകൾ! നിങ്ങളുടെ കൂട്ടുകാർ പറഞ്ഞതിൽ വലിയൊരു സത്യമുണ്ട്, പ്രത്യേകിച്ച് ചുരം ഇറങ്ങുമ്പോൾ.

1. ചുരം ഇറങ്ങുമ്പോൾ (Downhill Drive)

 * ഓട്ടോമാറ്റിക് (D) മോഡിൽ മാത്രം ഇറങ്ങാമോ?

   സാധിക്കും, പക്ഷേ വലിയ വലിയ ഇറക്കങ്ങളിൽ അത് ഒട്ടും സുരക്ഷിതമല്ല. D മോഡിൽ കാർ ഡ്രൈവ് ചെയ്യുമ്പോൾ, ഇറക്കത്തിന്റെ വേഗത അനുസരിച്ച് കാർ തനിയെ ഉയർന്ന ഗിയറുകളിലേക്ക് (3rd, 4th, 5th) മാറിക്കൊണ്ടിരിക്കും. ഇത് വാഹനത്തിന്റെ വേഗത കൂട്ടും.

 * എന്തുകൊണ്ട് മാനുവൽ (M) മോഡ് അല്ലെങ്കിൽ പാഡിൽ ഷിഫ്റ്ററുകൾ ഉപയോഗിക്കണം?

   ഇറക്കത്തിൽ വാഹനം നിയന്ത്രിക്കാൻ എപ്പോഴും ബ്രേക്ക് മാത്രം അമർത്തിയാൽ ബ്രേക്ക് പാഡുകൾ അമിതമായി ചൂടാവുകയും (Overheating) ബ്രേക്ക് ഫെയ്‌ലിയർ (Brake Fail) ഉണ്ടാകാൻ സാധ്യത കൂട്ടുകയും ചെയ്യും.

 * ശ്രദ്ധിക്കേണ്ട കാര്യം:

   ചുരം ഇറങ്ങാൻ തുടങ്ങുമ്പോൾ തന്നെ ഗിയർ ലെവർ M (Manual) മോഡിലേക്ക് മാറ്റി low gear (2nd അല്ലെങ്കിൽ 1st gear) സെറ്റ് ചെയ്യുക (അല്ലെങ്കിൽ പാഡിൽ ഷിഫ്റ്റർ വഴി ഗിയർ കുറയ്ക്കുക). ഇത് Engine Braking തരും. എൻജിൻ തന്നെ കാറിന്റെ വേഗത സ്വയം നിയന്ത്രിക്കുന്നതിനാൽ ബ്രേക്കിലെ സമ്മർദ്ദം കുറയും.

2. ചുരം കയറുമ്പോൾ (Uphill Drive)

 * ഓട്ടോമാറ്റിക്കിൽ (D) കയറാമോ?

   തീർച്ചയായും കയറാം. സാധാരണ കയറ്റങ്ങൾ ഓട്ടോമാറ്റിക് ഡ്രൈവ്‌ (D) മോഡിൽ തന്നെ എളുപ്പം കയറിപ്പോകും. കാറിന് കേടുപാടുകൾ ഒന്നും സംഭവിക്കില്ല.

 * മാനുവൽ മോഡ് എപ്പോൾ വേണം?

   വളരെ കുത്തനെ ഉള്ള കയറ്റങ്ങളിലും (Steep Incline) ഹെയർപിൻ ബെൻഡുകളിലും കാർ ഏത് ഗിയർ ഇടണം എന്നതിൽ ചെറിയ ആശയക്കുഴപ്പം കാണിച്ചേക്കാം (ഗിയർ ഷിഫ്റ്റ് വൈകുന്നത് പോലെ തോന്നാം). അത്തരം സമയത്ത് മാനുവലിലേക്ക് മാറ്റി 1st അല്ലെങ്കിൽ 2nd ഗിയറിലേക്ക് ഫിക്സ് ചെയ്ത് കയറുന്നത് കൂടുതൽ പവർ തരും.

3. ഓട്ടോമാറ്റിക് മാത്രം ഉപയോഗിച്ചാൽ കാറിന് പ്രശ്നമാകുമോ?

 * സാധാരണ റോഡുകളിലെ കയറ്റിറക്കങ്ങളിൽ D മോഡ് മാത്രം ഉപയോഗിക്കുന്നത് കാറിന് ഒരു പ്രശ്നവും ഉണ്ടാക്കില്ല.

 * എന്നാൽ വലിയ ചുരങ്ങളിൽ ബ്രേക്ക് മാത്രം പിടിച്ച് D മോഡിൽ ഇറങ്ങുന്നത് ബ്രേക്ക് ലൈനറുകളുടെ ആയുസ്സ് കുറയ്ക്കുകയും അപകടസാധ്യത കൂട്ടുകയും ചെയ്യും.

ചുരുക്കത്തിൽ:

 * കയറുമ്പോൾ: D മോഡ് മതി. കൂടുതൽ പവർ വേണമെങ്കിൽ മാത്രം മാനുവൽ ഉപയോഗിക്കുക.

 * ഇറങ്ങുമ്പോൾ: സുരക്ഷിതത്വത്തിനും ബ്രേക്കിന്റെ ആയുസ്സിനും മാനുവൽ മോഡ് (Low Gear / Engine Braking) നിർബന്ധമായും ഉപയോഗിക്കുക.

((Courtesy ജിൻസ് വര്ഗീസ് fb.))

2026 ഓഗസ്റ്റ് 16, ഞായറാഴ്‌ച

ബുക്ക്‌ ചെയ്ത വാഹനം സമയത്തിന് കിട്ടാതെ വന്നാൽ?

ഡിമാൻഡ് ഉള്ള ഏത് വാഹനത്തിനും അവർ പറഞ്ഞതിനേക്കാൾ കുറച്ച് ടൈം ചിലപ്പോൾ 10 days ഒക്കെ കൂടുതൽ എടുക്കും.. താങ്കൾക്ക് ഒരു അബദ്ധം പറ്റി വാഹനം പ്രസ്തുത സ്ഥാപനത്തിൻ്റെ യാർഡിൽ അല്ലെങ്കിൽ ഷോറൂം എത്തിയിട്ടുണ്ടോ ഉണ്ടെങ്കിൽ മാത്രമേ payment ചെയ്യൂ എന്ന് പറയണമായിരുന്നു താങ്കൾക്ക് അലോട്ട്മെൻ്റ് ചെയ്ത വാഹനത്തിൻ്റെ chase number ഉൾപ്പെടെ മുഴുവൻ വിവരങ്ങളും ഷോറൂം സിസ്റ്റത്തിൽ ഉണ്ടാവും നിങ്ങൾ അത് ഉറപ്പുവരുത്തണമായിരുന്നു..

ഇനി ചെയ്യാനുള്ളത് അത്യാവശ്യം പ്രൊഫഷണൽ ആയി സംസാരിക്കാൻ അറിയുന്ന ആരെങ്കിലും കൂട്ടി monday നേരിട്ട് showroom ചെല്ലുക sales ഏരിയയിൽ ചെന്നു മോശം വാക്കുകൾ ഒന്നും ഉപയോഗിക്കാതെ കുറച്ച് ഉറക്കെ സംസാരിക്കുക കൃത്യമായ വിവരങ്ങൾ താങ്കൾക്ക് കിട്ടും, താങ്കൾക്ക് അലോട്ട്മെൻ്റ് ചെയ്ത വാഹനത്തിൻ്റെ chase number വാഹനം എന്നിവ നിർബന്ധമായും കാണിക്കാൻ ആവശ്യപ്പെടുക.

Chase number തരുന്നില്ലെങ്കിൽ താങ്കളുടെ വാഹനം എത്തിയിട്ടില്ല എന്ന് അനുമാനിക്കാം.

2026 ഓഗസ്റ്റ് 8, ശനിയാഴ്‌ച

ഫിറ്റ്നസിന് ഇനി 'വിയർക്കും'; വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഡിജിറ്റലാകുന്നു; ഈ മാസം മുതൽ ആരംഭിക്കും.

കൊല്ലം: എൻജിനിലും ബോഡിയിലും പഞ്ച് ചെയ്തിരിക്കുന്ന നമ്പറുകൾ മാത്രം ശരിയെന്ന് ഉറപ്പുവരുത്തി വാഹങ്ങൾക്ക് ഫിറ്റ്നസ് നൽകുന്ന പതിവ് രീതി ഇനിയില്ല. സംസ്ഥാനത്തെ വാഹന ഫിറ്റ്‌നസ് പരിശോധനകൾ പൂർണമായും ഡിജിറ്റലാകുകയാണ്. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷനുകൾ (എ.ടി.എസ്) തുടങ്ങുന്നത്. ഇവ ഇൗ  മാസം പ്രവർത്തനം ആരംഭിക്കും. വാഹനങ്ങളുടെ ബ്രേക്കിന്റെ കൃത്യത അളക്കുന്നതിനുള്ള ഓട്ടോമേറ്റഡ് ബ്രേക്ക് ടെസ്റ്റും എൻജിൻ്റെ ശബ്ദം, ഷോക്അബ്സോർബറുടെ ശേഷി എന്നിവയടക്കം വിലയിരുത്തുന്നതിനുള്ള സംവിധാനത്തോടെയാണ് ഇത്തരം സ്റ്റേഷനുകൾ സജ്ജമാകുന്നത്. 

 കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം (സി.എം.വി.ആർ) ആണ് എ.ടി.എസ് പ്രവർത്തിക്കുക. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് നടത്തിവന്ന പരമ്പരാഗത ഫിറ്റ്നസ് പരിശോധനകൾക്ക് പകരമാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ സംവിധാനം. ഒന്നര ഏക്കർ ഭൂമിയിലാണ് ഓരോ എ.ടി.എസും പ്രവർത്തിക്കുക. പതിനായിരം ചതുരശ്ര അടിയാണ് വിസ്തീർണം.  വാഹനം സെൻസർ സംവിധാനമുള്ള ട്രാക്കിലേക്ക് പ്രവേശിപ്പിച്ചാൽ 10 മിനിട്ടിനുള്ളിൽ പരിശോധന പൂർത്തിയാകും. പരിശോധനാ ഫലങ്ങൾ തത്സമയം തന്നെ ഡിജിറ്റൽ റിപ്പോർട്ടായി ലഭ്യമാകും. വാഹനത്തിന്റെ റോഡ് സുരക്ഷയും യന്ത്രക്ഷമതയും ഉറപ്പാക്കുന്ന തരത്തിൽ ആറ് പ്രധാന ഭാഗമാണ് എ.ടി.എസ് പരിശോധനയിലുള്ളത്. എ.എഫ്.എം.എസ് പോർട്ടൽ വഴി മുൻകൂട്ടി തീയതിയും സമയവും എടുത്തശേഷം ടെസ്റ്റിന് വാഹനങ്ങൾ ഹാജരാക്കണം.

സുതാര്യത ലക്ഷ്യം

വാഹനങ്ങളുടെ യഥാർഥ അവസ്ഥ വിലയിരുത്തുന്നതിനൊപ്പം കാര്യക്ഷമതയും ഉറപ്പാക്കാൻ എ.ടി.എസ് വഴിയുള്ള പരിശോധനയ്ക്ക് കഴിയും. ഇതുവഴി റോഡ് അപകടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. 

ഹൈ റെസല്യൂഷൻ കാമറകളും സെൻസറുകളും വഴി ലഭിക്കുന്ന വിവരങ്ങൾ നേരിട്ട് കേന്ദ്ര സർക്കാരിന്റെ 'വാഹൻ' സെർവറിലേക്ക് കൈമാറും. റിപ്പോർട്ട് ജനറേറ്റ് ചെയ്യുന്നതുവരെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിനാൽ ബാഹ്യ ഇടപെടലുകൾ സാധ്യമല്ല എന്നാണ് അവകാശവാദം. ടെസ്റ്റ് പാസായില്ലെങ്കിൽ പിഴവുകൾ തിരുത്തി റീ ടെസ്റ്റിന് അവസരമുണ്ടാകും. പരിശോധനയിലെ കൃത്യത ഉറപ്പാക്കാൻ ആറുമാസത്തിലൊരിക്കൽ പ്രത്യേക ഓഡിറ്റിങ് നടത്തും. എ.ടി.എസിൽ നിന്ന് ലഭിക്കുന്ന ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾക്ക് ഇന്ത്യയിലെവിടെയും സാധുതയുണ്ടായിരിക്കും.

പരിശോധനകൾ പലവിധം

1.ബ്രേക്കിന്റെ കൃത്യത അളക്കുന്നതിനുള്ള ഓട്ടോമേറ്റഡ് ബ്രേക്ക് ടെസ്റ്റ്

2.പരിസ്ഥിതി മാനദണ്ഡങ്ങൾ അനുസരിച്ച് പുക പരിശോധന

3.വാഹനത്തിന്റെ ഷോക് അബ്‌സോർബറുകളുടെ ശേഷി വിലയിരുത്തുന്ന സസ്‌പെൻഷൻ ടെസ്റ്റ്

4.ടയറുകളുടെ ദിശ പരിശോധിക്കുന്ന സ്റ്റിയറിങ് അലൈൻമെന്റ് ടെസ്റ്റ്

5.വേഗത രേഖപ്പെടുത്തുന്നതിലെ കൃത്യത ഉറപ്പാക്കുന്ന സ്പീഡോമീറ്റർ പരിശോധന

6.വാഹനത്തിന്റെ അടിഭാഗങ്ങൾ നിരീക്ഷിക്കുന്ന അണ്ടർ ബോഡി ടെസ്റ്റ്

7.സൈഡ് സ്ലിപ്പ് ടെസ്റ്റ്, ഹെഡ് ലൈറ്റ് ബീം  ടെസ്റ്റ്, നോയ്സ് ടെസ്റ്റ് എന്നിവയുമുണ്ടാകും

2026 ഓഗസ്റ്റ് 2, ഞായറാഴ്‌ച

മോഡിഫിക്കേഷനിൽ പൊതുജനഅഭിപ്രായം തേടി എംവിഡി.

കേരളത്തിൽ വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾക്ക് വ്യക്തവും പുരോഗമനപരവുമായ നയരേഖ രൂപീകരിക്കാൻ മോട്ടോർ വാഹന വകുപ്പ്.ഇതിന്റെ ഭാഗമായി പൊതുജനങ്ങളുടെയും വാഹനപ്രേമികളുടെയും അഭിപ്രായങ്ങൾ തേടി വകുപ്പ് പ്രത്യേക സർവേയ്ക്ക് തുടക്കം കുറിച്ചു.

വാഹന മോഡിഫിക്കേഷനുകളും പേഴ്സണലൈസേഷനും സംബന്ധിച്ചുള്ള നിർദ്ദേശങ്ങളും ആശങ്കകളും ശേഖരിക്കുകയാണ് സർവേയുടെ ലക്ഷ്യം. നിലവിൽ വ്യത്യസ്ത രീതിയിലുള്ള വാഹന മാറ്റങ്ങൾ നടക്കുന്നുണ്ടെങ്കിലും അവയുടെ നിയമസാധുതയെക്കുറിച്ച് വ്യക്തതയില്ലെന്ന പരാതി നിലനിൽക്കുന്നുണ്ട്.ഈ സാഹചര്യത്തിലാണ് അഭിപ്രായങ്ങൾ ശേഖരിച്ച് നിയമപരമായ ചട്ടങ്ങൾ ക്രോഡീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നത്.

റോഡ് സുരക്ഷയ്ക്കും കർശനമായ പരിസ്ഥിതി മാനദണ്ഡങ്ങൾക്കും കോട്ടം തട്ടാതെയുള്ള മാറ്റങ്ങൾക്ക് മാത്രം അനുമതി നൽകുന്ന തരത്തിലായിരിക്കും പുതിയ നയരേഖ. വാഹനപ്രേമികളുടെ താത്പര്യം കൂടി പരിഗണിച്ചുകൊണ്ടുള്ള സമഗ്രമായ ചട്ടങ്ങൾ രൂപീകരിക്കുകയാണ് സർക്കാരിന്റെ ഉദ്ദേശം.

ഗൂഗിൾ ഫോം മുഖേനയാണ് സർവേ നടത്തുന്നത്. വാഹന മോഡിഫിക്കേഷൻ ഏതുതരത്തിലാകാം, വാഹനത്തിന്റെ രൂപത്തിൽ എത്രത്തോളം മാറ്റം വരുത്താം, മാറ്റങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്നങ്ങൾ എന്തൊക്കെയാണ്, മോഡിഫൈ ചെയ്ത വാഹനങ്ങൾക്ക് പ്രത്യേക അംഗീകാരം വേണമോ തുടങ്ങിയ പ്രധാനപ്പെട്ട ചോദ്യങ്ങൾ സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വാഹനങ്ങൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള ആശയക്കുഴപ്പങ്ങൾക്ക് പരിഹാരം കാണുന്നതിനും അനധികൃത മോഡിഫിക്കേഷനുകൾക്ക് കടിഞ്ഞാണിടുന്നതിനും ഈ സർവേ സഹായിക്കുമെന്ന് അധികൃതർ പറയുന്നു.

വാഹനപ്രേമികൾക്കും പൊതുജനങ്ങൾക്കും സർവേയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്താം.ശേഖരിക്കുന്ന നിർദ്ദേശങ്ങളും ഡാറ്റയും വിശകലനം ചെയ്ത ശേഷം വിദഗ്ധ സമിതിയുടെ പരിശോധനയ്ക്ക് വിധേയമാക്കും.തുടർന്ന് കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾക്ക് വിധേയമായി കേരളത്തിന് പ്രത്യേക മാർഗ്ഗരേഖകൾ തയ്യാറാക്കും. ഇതോടെ നിയമപരമായി അനുവദനീയമായ മോഡിഫിക്കേഷനുകൾക്ക് വ്യക്തത വരുമെന്നാണ് പ്രതീക്ഷ.

2026 ജൂലൈ 29, ബുധനാഴ്‌ച

ട്രാഫിക് പിഴ അടച്ചില്ലെങ്കിൽ കുടുങ്ങും; വാഹന, ലൈസൻസ് സേവനങ്ങൾ തടയാൻ പുതിയ ചട്ടo

ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കാത്തവർക്ക് ഇനി വാഹന, ഡ്രൈവിങ് ലൈസൻസ് സേവനങ്ങൾ തടസ്സപ്പെടും. കേന്ദ്ര മോട്ടർ വാഹന ചട്ടം (1989) പരിഷ്കരിച്ച് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് പുതിയ ചട്ടം കൂട്ടിച്ചേർത്തത്.

പിഴ അടയ്ക്കാത്ത വാഹനങ്ങളെ പരിവഹൻ പോർട്ടലിൽ ‘നോട്ട് ടു ബി ട്രാൻസാക്റ്റഡ്’ എന്നു രേഖപ്പെടുത്താനാണ് പ്രധാന നിർദേശം. ഇതോടെ വാഹനത്തിന്റെ പുക പരിശോധന, റജിസ്ട്രേഷൻ പുതുക്കൽ, ഉടമയുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ തുടങ്ങിയ അപേക്ഷകൾ അധികൃതർ പരിഗണിക്കില്ല. പിഴ പൂർണമായും അടച്ചാൽ മാത്രമേ സേവനങ്ങൾ ലഭ്യമാകൂ.

കുടിശികയുള്ള കാര്യം വാഹന ഉടമയ്ക്ക് ഇ-മെയിൽ/എസ്എംഎസ് വഴി ലഭിക്കും. പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്ന് 6 മാസത്തിനകം ട്രാഫിക് പിഴകൾ തീർപ്പാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളും പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും കരടിൽ നിർദേശിക്കുന്നു. 

ട്രെയിൻ ബുക്കിംഗ് ഇനി സിംപിൾ: തത്കാൽ ടിക്കറ്റിന് ടോക്കൺ, മിനിറ്റിൽ 1.5ലക്ഷം ബുക്കിംഗ്.

ആഗസ്റ്റ് ഒന്നുമുതൽ രാജ്യത്തെ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് അടിമുടി മാറും. ബോട്ടുകളെയും ടിക്കറ്റ് ബുക്കിംഗ് മാഫിയകളെയും നിയന്ത്രിക്കാനാണ് പുതിയ മാറ്റം

കൗണ്ടർ വഴിയുള്ള തത്കാൽ ടിക്കറ്റ് ബുക്കിംഗിനു ടോക്കൺ സംവിധാനം വരും. ബുക്കിംഗ് സമയം മാറില്ല. എന്നാൽ എ.സി ടിക്കറ്റിനു രാവിലെ 8.30 മുതൽ 9 വരെ 10 ടോക്കൺ വീതവും നോൺ എ.സിക്ക് 9 മുതൽ 9.30വരെ 15ടോക്കൺ വീതവും നൽകും. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കാണിച്ചാണ് ടോക്കൺ വാങ്ങേണ്ടത്.ഓൺലൈൻ തത്കാൽ ബുക്കിംഗിൽ, ആദ്യ അഞ്ചുമിനിറ്റിൽ വ്യാജ ഓട്ടോമേറ്റഡ് ബുക്കിംഗുകൾ തടയും. നിലവിൽ ആദ്യ അഞ്ചുമിനിറ്റിൽ 50 ശതമാനം ലോഗിൻ ശ്രമങ്ങളും നടത്തുന്നത് ബോട്ട് ട്രാഫിക്ക് വഴിയാണ്.ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിലും മാറ്റം വരും. ഇതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ ഓൺലൈൻ പ്ളാറ്റ്ഫോം വരും. പുതിയ പ്ലാറ്റ്‌ഫോമിൽ, മിനിറ്റിൽ 1.5ലക്ഷത്തിലധികം ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. നിലവിലിത് 32,000 ആണ്. പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പി.ആർ.എസ്) വരുന്നതോടെ മിനിറ്റിൽ 40 ലക്ഷത്തിലധികം സെർച്ച് നടത്താനാകും. നിലവിലിത് നാലുലക്ഷം മാത്രമാണ്.

പുതിയ സംവിധാനത്തിൽ ട്രെയിനിൽ ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാം. സീറ്റ് ലഭ്യതയ്ക്കനുസരിച്ച് ലോവർ, മിഡിൽ, അപ്പർ സീറ്റുകൾ ബുക്ക് ചെയ്യാനാകും. സ്ലീപ്പർ, എ.സി 3 ടയർ, എ.സി 2 ടയർ തുടങ്ങി എല്ലാ ക്ലാസുകളിലെയും സീറ്റ് ലഭ്യത ഒരൊറ്റ സ്‌ക്രീനിൽ കാണാം. ആവർത്തിച്ചുള്ള കാപ്ച വെരിഫിക്കേഷനും കുറയ്ക്കും.

2026 ജൂലൈ 28, ചൊവ്വാഴ്ച

ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി; ആഴ്ചയിൽ 5 ദിവസവും ഡ്രൈവിങ് ടെസ്റ്റ്.

 കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നതിനെത്തുടർന്നുണ്ടായ പരാതികളിൽ സർക്കാർ ഇടപെടൽ. ഇതിന്റെ ഭാഗമായി അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്താൻ തീരുമാനമായി. നിലവിൽ ഒരു ദിവസം അനുവദിച്ചിരുന്ന സ്ലോട്ടുകളുടെ എണ്ണം 50 ആക്കി ഉയർത്തിയിട്ടുണ്ട്. മുൻപ് കെ.ബി. ഗണേഷ് കുമാർ ഗതാഗത മന്ത്രിയായിരുന്ന സമയത്ത് ഒരു ദിവസം 60 പേർക്കുണ്ടായിരുന്ന സ്ലോട്ടുകൾ 40 ആയി കുറച്ചിരുന്നു, ഇതാണ് ഇപ്പോൾ 50 ആയി വർധിപ്പിച്ചത്.

പുതിയ പരിഷ്കാരം അനുസരിച്ച് 50 സ്ലോട്ടുകളിൽ 28 എണ്ണം പുതിയ ഡ്രൈവിങ് ടെസ്റ്റുകൾക്കായും 20 എണ്ണം റീടെസ്റ്റിനായും നീക്കിവെക്കും. ബാക്കിയുള്ള രണ്ട് സ്ലോട്ടുകൾ വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകേണ്ടവർക്ക് മുൻഗണന നൽകുന്നതിനായി മാറ്റിവെച്ചിട്ടുണ്ട്. സബ് ആർടിഒ ഓഫീസുകളിൽ നിലവിൽ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമുണ്ടായിരുന്ന ടെസ്റ്റുകൾ ഇനി മുതൽ അഞ്ച് ദിവസവും നടത്തും. അപേക്ഷകൾ വലിയ തോതിൽ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് താൽക്കാലികമായി ഇത്തരം ഒരു ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഡ്രൈവിങ് ടെസ്റ്റിന് പുറമെ ലേണേഴ്സ് ലൈസൻസിനുള്ള കാത്തിരിപ്പും കുറയ്ക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്. ലേണേഴ്സ് ടെസ്റ്റിന് അപേക്ഷിച്ച് എട്ടു ദിവസത്തിനുള്ളിൽ സ്ലോട്ടുകൾ ലഭ്യമാക്കണമെന്നാണ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. അടുത്ത മൂന്ന് മാസത്തെ ഈ മാറ്റങ്ങൾ കൃത്യമായി പഠിച്ചതിനുശേഷം മാത്രമേ ദീർഘകാലാടിസ്ഥാനത്തിലുള്ള തീരുമാനങ്ങൾ കൈക്കൊള്ളുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി.