സംസ്ഥാനത്ത് റോഡ് അപകടങ്ങളുടെ നിരക്ക് വർധിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി KB ഗണേഷ് കുമാർ. നിലവാരമില്ലാത്ത ഡ്രൈവിങും അശ്രദ്ധയില്ലായ്മയുമാണ് ഇതിന് പ്രധാന കാരണം, ഇടത്തും വലത്തും നോക്കാതെയാണ് പലരും റോഡ് മുറിച്ച് കടക്കുന്നത്. ശ്രദ്ധയില്ലാതെ റോഡിലൂടെ മൊബൈലിൽ സംസാരിച്ച് നടക്കുന്നവരിൽ നിന്ന് പിഴ ഈടാക്കണമെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായം എന്ന് മന്ത്രി വ്യക്തമാക്കി. എന്താണ് നിങ്ങളുടെ
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
2025 ഫെബ്രുവരി 16, ഞായറാഴ്ച
2024 ഒക്ടോബർ 13, ഞായറാഴ്ച
ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന് അടക്കം 58 സേവനങ്ങള്‍ക്ക് ഇനി ആര്‍ടിഒ ഓഫീസില്‍ പോകേണ്ട; കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനം, ?
ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെ 58 സേവനങ്ങള്‍ക്ക് ആര്‍ടിഒ ഓഫീസില്‍ പോകേണ്ടതില്ലെന്ന് കേന്ദ്രം. യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
ആധാര്‍ വിശദാംശങ്ങള്‍ കൈമാറി ഓണ്‍ലൈനായി ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇത് ആര്‍ടിഒ ഓഫീസിലെ തിരക്ക് കുറയ്ക്കുന്നതിന് പുറമേ ജനങ്ങളുടെ സമയം ലാഭിക്കാനും ഉപകരിക്കപ്പെടുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
ലേണേഴ്സ് ലൈസന്‍സിനുള്ള അപേക്ഷ, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, രാജ്യാന്തര ഡ്രൈവിങ് പെര്‍മിറ്റ്, വാഹന രജിസ്ട്രേഷന്, വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ തുടങ്ങി 58 സേവനങ്ങള്‍ ഓണ്‍ലൈനായി നിര്‍വഹിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ആധാര്‍ ഇല്ലാത്തവര്‍ക്ക്, ആര്‍ടിഒ ഓഫീസില്‍ നേരിട്ട് പോയി സേവനം തേടാവുന്നതാണ്. മറ്റു തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ച് വേണം ഇത് നിര്‍വഹിക്കേണ്ടതെന്നും .
ലൈസന്‍സ് വേണോ?, ഇരുചക്ര വാഹന ലൈസന്‍സിന് രണ്ടാഴ്ചത്തെ ക്ലാസ് നിര്‍ബന്ധം; വിജ്ഞാപനമിറക്കി !!
ന്യൂഡല്‍ഹി: ഇരുചക്ര വാഹന ലൈസന്‍സിനായി തിയറി, പ്രായോഗിക പരിശീലനം നിര്‍ബന്ധമാക്കി ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. 20 സെഷനുകളിലായി രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന തിയറി, പ്രായോഗിക പരിശീലനത്തില്‍ റോഡ് മര്യാദയും ഇന്ധനക്ഷമത കൂട്ടുന്ന ഡ്രൈവിങ് ഉള്‍പ്പെടെയാണ് പഠിക്കേണ്ടത്.
അംഗീകൃത ഡ്രൈവിങ് സെന്ററുകളില്‍ നിന്ന് ഡ്രൈവിങ് ക്ഷമത പരീക്ഷ പാസായതിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി അപേക്ഷയ്ക്കൊപ്പം നല്‍കിയാലേ ഇനി ലൈസന്‍സ് ലഭിക്കുകയുള്ളൂ. കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ ലൈസന്‍സിന് നാലാഴ്ച നീളുന്ന പരിശീലനം നിര്‍ബന്ധമാക്കിയിരുന്നു. അതിന്റെ തുടച്ചയാണിത്.
5. ഡ്രൈവിങ് ബാലപാഠങ്ങള്‍, ട്രാഫിക് വിദ്യാഭ്യാസം, അപകടങ്ങളില്‍പ്പെട്ടവര്‍ക്കുള്ള പ്രഥമശുശ്രൂഷ തുടങ്ങിയ കാര്യങ്ങളാണ് ഏഴു സെഷനുകളിലായി തിയറി ക്ലാസില്‍ പഠിപ്പിക്കുക. ഡ്രൈവിങ്ങിന്റെ വിവിധ ഘട്ടം, രാത്രികാല ഡ്രൈവിങ്, വാഹനത്തിന്റെ അടിസ്ഥാന അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയാണ് 13 സെഷനുകളിലായുള്ള പ്രായോഗിക പരിശീലന ക്ലാസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തിരക്കേറിയ റോഡില്‍ വാഹനം ഓടിക്കാന്‍ നികുതി; ഡല്‍ഹിയില്‍ നടപ്പാക്കിയേക്കും, റിപ്പോര്‍ട്ട് ?
ന്യൂഡല്‍ഹി* : ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് തിരക്കേറിയ സമയങ്ങളില്‍ കണ്‍ജഷന്‍ ടാക്സ് ഏര്‍പ്പെടുത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. തിരക്കേറിയ സമയങ്ങളില്‍ ചില റോഡുകളിലൂടെ യാത്രചെയ്യുമ്പോള്‍ നികുതി ഈടാക്കുന്നതാണ് രീതിയെന്ന് ഗതാഗത സ്പെഷ്യല്‍ കമ്മീഷണര്‍ ഷഹ്സാദ് ആലത്തിനെ ഉദ്ധരിച്ചുള്ള റിപ്പോട്ടുകള്‍ പറഞ്ഞു.
പരീക്ഷണ ഘട്ടത്തില്‍ ഡല്‍ഹിയുടെ അതിര്‍ത്തിയിലെ 13 പ്രധാന സ്ഥലങ്ങള്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ കണ്‍ജഷന്‍ ടാക്സ് ഏര്‍പ്പെടുത്തുന്ന ചര്‍ച്ചകള്‍ ഇതാദ്യമല്ല.
2018-ല്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ തിരക്കേറിയ റോഡുകളില്‍ തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങളില്‍ നിന്ന് തുക ഈടാക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം പദ്ധതി ഉപേക്ഷിച്ചു. 2017ല്‍ ഒരു പാര്‍ലമെന്ററി സമിതിയും തലസ്ഥാനത്തെ തിരക്കേറിയ സ്ഥലങ്ങളില്‍ ടോള്‍ ഈടാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു
അടുത്തിടെ, ഉയര്‍ന്ന ജനസാന്ദ്രതയുള്ള റോഡുകളില്‍ തിരക്കുള്ള സമയങ്ങളില്‍ ഗതാഗതം സുഗമമാക്കുന്നതിന് തിരക്ക് കുറയ്ക്കാന്‍ ബംഗളൂരുവിലെ അധികാരികളോട് ഒരു റിപ്പോര്‍ട്ട് നിര്‍ദേശിച്ചിരുന്നു. തിരക്കുള്ള സമയങ്ങളില്‍ നഗരത്തിലേക്ക് പ്രവേശിക്കുന്ന ഇളവുകള്‍ ഇല്ലാത്ത വാഹനങ്ങള്‍ക്ക് നികുതി ഈടാക്കാന്‍ നിലവിലുള്ള ഫാസ്ടാഗ് സംവിധാനം ഉപയോഗിക്കാനും നിര്‍ദേശിച്ചു.
പൊതുഗതാഗതം മെച്ചപ്പെടുത്താനും മലിനീകരണം കുറയ്ക്കാനും ജീവിതനിലവാരം ഉയര്‍ത്താനും ഈ വരുമാനം ഉപയോഗിക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സിംഗപ്പൂര്‍, ലണ്ടന്‍, സ്റ്റോക്ക്ഹോം തുടങ്ങിയ നഗരങ്ങള്‍ ട്രാഫിക് നിയന്ത്രിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി സമാനമായ നികുതികള്‍ നടപ്പാക്കിയിട്ടുണ്ട്.
2024 സെപ്റ്റംബർ 13, വെള്ളിയാഴ്ച
*നിങ്ങൾ ഒരു വാഹനം ഓടിക്കുന്ന ആളാണോ എങ്കിൽ നിങ്ങൾ Tail Gating എന്താണെന്ന് അറിഞ്ഞിരിക്കണം*
------------------------------------------
*തിരൂർക്കാട് വാർത്ത*
*04/09/2024*
https://chat.whatsapp.com/C887MTnajIsEzxnwwhVX2e
-------------------------------------------------
എന്താണ് "Tail Gating" ?
റോഡിൽ ഒരു വാഹനത്തിൻ്റെ തൊട്ടുപിറകിൽ വളരെ ചേർന്ന് വണ്ടിയോടിക്കുന്നതാണ് Tail gating. ഇത് അത്യന്തം അപകടമുണ്ടാവാൻ സാധ്യതയുള്ള പ്രവർത്തിയാണ്. എപ്പോഴും ഒരു വാഹനത്തിന് പിറകിൽ "Safe Distance '' ഉണ്ട് എന്ന് ഉറപ്പു വരുത്തുക. തൻ്റെ വാഹനം പോകുന്ന വേഗതയിൽ പെട്ടെന്ന് ബ്രേയ്ക്ക് ചെയ്യേണ്ടി വരുമ്പോൾ വാഹനം സുരക്ഷിതമായി നിൽക്കാൻ സാധ്യതയുള്ള ദൂരമാണിത്. ഇത് വാഹനത്തിൻ്റെ വേഗത, ബ്രേയ്ക്കിൻ്റെ എഫിഷ്യൻസി, ടയർ തേയ്മാനം, വാഹനത്തിലുള്ള ലോഡ്, കാലാവസ്ഥ, റോഡ് കണ്ടീഷൻ എന്നിവ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
3 സെക്കൻ്റ് റൂൾ:
നമ്മുടെ റോഡുകളിൽ 3 സെക്കൻ്റ് റൂൾ പാലിച്ചാൽ നമുക്ക് "Safe Distance" ൽ വാഹനമോടിക്കാൻ കഴിയും.
മുൻപിലുള്ള വാഹനം റോഡിലുള്ള ഒരു പോയിൻ്റ് (അത് വശത്തുള്ള ഏതെങ്കിലും കാണുന്ന വസ്തു - സൈൻ ബോർഡ്, ഏതെങ്കിലും ഇലക്ട്രിക് / ടെലിഫോൺ പോസ്റ്റ്, അല്ലെങ്കിൽ റോഡിലുള്ള മറ്റേതെങ്കിലും മാർക്കിങ്ങ് തുടങ്ങിയവ) പാസ് ആയതിനു ശേഷം മിനിമം 3 സെക്കൻ്റുകൾക്ക് ശേഷമേ നമ്മുടെ വാഹനം അ പോയിൻ്റ് കടക്കാൻ പാടുള്ളൂ. ഇതാണ് 3 സെക്കൻ്റ് റൂൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
മഴക്കാലത്ത് ഇത് 4 സെക്കൻ്റെങ്കിലും ആവണം.
മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് റെഗുലേഷൻ
റെഗുലേഷൻ 17
(1) 👉മറ്റൊരു വാഹനത്തിന് പിന്നിൽ ഓടുന്ന വാഹനത്തിൻ്റെ ഡ്രൈവർ, തൻ്റെ വാഹനം മുന്നിലുള്ള വാഹനത്തിൽ നിന്ന് മതിയായ അകലം പാലിക്കണം,rdrrrrdrrrdrrrrrrŕ അതുവഴി മുന്നിലുള്ള വാഹനം പെട്ടെന്ന് വേഗത കുറയ്ക്കുകയോ നിർത്തുകയോ ചെയ്താൽ സുരക്ഷിതമായി നിർത്താൻ കഴിയും.
(2) 👉മറ്റൊരു വാഹനം പിന്തുടരുമ്പോൾ, മുമ്പിലെ വാഹന ഡ്രൈവർ നിർബന്ധിതമായ യാതൊരു കാരണവുമില്ലാതെ പെട്ടെന്ന് ബ്രേക്ക്
2024 മേയ് 29, ബുധനാഴ്ച
ഒറിജിനൽ രേഖകൾ കയ്യിൽ കരുതേണ്ട; ക്യു ആർ കോഡായി സൂക്ഷിക്കാം: എംപരിവാഹൻ ആപ്പിനെപ്പറ്റി എംവിഡി !!
തിരുവനന്തപുരം : എംപരിവാഹന്‍ ആപ്പിന്റെ സേവനങ്ങളെ കുറിച്ച് ബോധവത്കരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനസംബന്ധമായതും, ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍, എഐ കാമറ ഫൈന്‍ എന്നിവ അടക്കം എളുപ്പത്തില്‍ ആപ്പിലൂടെ ചെയ്യാന്‍ സാധിക്കുമെന്നും എംവിഡി കുറിപ്പില്‍ പറയുന്നു.
ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ വിര്‍ച്ച്വല്‍ ഡോക്യുമെന്റുകളായി ആര്‍സി ബുക്കും ലൈസന്‍സും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം. വാഹന പരിശോധനയില്‍ ഇത് കാണിച്ചാല്‍ മതിയാകും. ഒറിജിനല്‍ രേഖകള്‍ ക്യു ആര് കോഡ് രൂപത്തില്‍ സ്റ്റിക്കറായും സൂക്ഷിക്കാം. രേഖകളുടെ കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുന്‍പ് തന്നെ ആയത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ നല്‍കുമെന്നും എംവിഡി വീഡിയോ ഉള്‍പ്പെടെയുള്ള പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.
*മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പ്*
ഏകദേശം 5 കോടിയിലധികം ആളുകള്‍ ഇതിനോടകം ഡൗണ്‍ലോഡ് ചെയ്ത NextGen mParivahan ആപ്പ് വാഹനസംബന്ധമായതും, ലൈസന്‍സ് സംബന്ധമായതും ആയ സര്‍വ്വീസുകള്‍ ചെയ്യാന്‍ സാധിക്കുന്നതും, Al കാമറ ഫൈന്‍ അടക്കം അടക്കാന്‍ സാധിക്കുന്നതുമായ വളരെ ലളിതമായുപയോഗിക്കാന്‍ സാധിക്കുന്നതുമായ ഒരു ആപ്പ് ആണ്.
നിങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സോ വാഹനമോ ഉണ്ടോ എന്നാല്‍ നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യേണ്ട ഒരു മൊബൈല്‍ ഫോണ്‍ ആപ്പിനെ ക്കുറിച്ചാണ് ഈ വീഡിയോ വാഹനത്തില്‍ രേഖകള്‍ സൂക്ഷിക്കേണ്ടതുണ്ടോ ഉണ്ട് എന്നാണ് ഉത്തരം എന്നാല്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ വിര്‍ച്ച്വല്‍ ഡോക്യുമെന്റുകള്‍ ആയി ആര്‍സി ബുക്കും ലൈസന്‍സും നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാനും വാഹന പരിശോധനയില്‍ അത് കാണിച്ചാല്‍ മതിയാകുന്നതാണ് ഒറിജിനല്‍ രേഖകള്‍ കയ്യില്‍ കരുതണം എന്നില്ല മാത്രവുമല്ല അത് ക്യു ആര് കോഡ് രൂപത്തില്‍ സ്റ്റിക്കറായി സൂക്ഷിക്കാവുന്നതുമാണ് ഇങ്ങനെ രൂപത്തില്‍ ആര്‍സി ബുക്ക് ലൈസന്‍സ് സൂക്ഷിച്ചു കഴിഞ്ഞാല്‍ പ്രസ്തുത രേഖകളുടെ കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുന്‍പ് തന്നെ ആയത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ മെസ്സേജ് പ്രസ്തുത ആള്‍ക്ക് ലഭിക്കുന്നതും ആണ് വാഹനത്തിന്റെ രേഖകള്‍ അവസാനിച്ച് ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്നങ്ങളിലേക്ക് പോകുന്നത് തടയുന്നതിനും ഇത് സഹായകരമാണ് ...റ്റൊൻ്റി ഫോർ ന്യൂസ്'
വാഹനം സംബന്ധമായ ട്രാന്‍സ്ഫര്‍ ഓഫ് ഓണര്‍ഷിപ്പ് , ഹൈപ്പോക്കേഷന്‍ ക്യാന്‍സല്‍ ചെയ്യുന്നതും എന്റര്‍ ചെയ്യുന്നതും കണ്ടിന്യൂ ചെയ്യുന്നതും ഡ്യൂപ്ലിക്കേറ്റ് ആര്‍സി എന്‍ ഓ സി , ആര്‍സി പാര്‍ട്ടിക്കുലേഴ്സ് എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും ആപ്ലിക്കേഷന്‍ ഡിസ്പോസ് ചെയ്യുന്നതിനും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഫീസ് വെരിഫിക്കേഷന്, ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് എന്നിവ പരിശോധിക്കുന്നതിനും ഇതില്‍ സാധിക്കുന്നതാണ്.
ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍ പേര് തിരുത്തല്‍ അഡ്രസ്സ് മാറ്റം ലൈസന്‍സ് പാര്‍ട്ടിക്കുലേഷന്‍ അപേക്ഷിക്കുക ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റിന് അപേക്ഷിക്കുക ആയതിന്റെ ഫീസ് അടയ്ക്കുകയും ഡൗണ്‍ലോഡ് ചെയ്ത് എടുക്കുന്നതിനും എല്ലാ അപേക്ഷകളുടെയും സ്റ്റാറ്റസ് പരിശോധിക്കുന്നതിനും ഇതുവഴി സാധ്യമാകുന്നതാണ്.
നമ്മുടെ വാഹനത്തിന് ഏതെങ്കിലും കേസുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും ആയത് തീര്‍പ്പാക്കുന്നതിനും പാര്‍ക്കിംഗ് സംബന്ധിച്ചോ അപകടത്തിന് കാരണമായതോ ആയ മറ്റ് വാഹനങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനും വാങ്ങാന്‍ ഉദ്ദേശിക്കുന്ന സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ ഹിസ്റ്ററി പരിശോധിക്കുന്നതിനും ഏതെങ്കിലും കേസുകള്‍ നിലവിലുണ്ടോ എന്ന് പരിശോധിക്കുന്നതിനും എല്ലാം ഈ ആപ്ലിക്കേഷന്‍ സഹായകരമായ ഒന്നാണ്.
ഇംഗ്ലീഷ് ഹിന്ദി മലയാളം തമിഴ് ബംഗാളി ഗുജറാത്തി എന്നീ ഭാഷകളിലും ലഭ്യമാകുന്ന ഈ ആപ്പ് വളരെ എളുപ്പത്തില്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് മൊബൈലില്‍ സൂക്ഷിക്കാവുന്നതാണ്. ഇത് ഡൗണ്‍ലോഡ് ചെയ്യുന്നതിനെ കുറിച്ചുള്ള വീഡിയോ ഇതിനുമുമ്പ് ഈ പേജില്‍ തന്നെ ഇട്ടിട്ടുള്ളതാണ് ആയതിന്റെ ലിങ്ക് ഇവിടെ കമന്റ് ബോക്സില്‍ നല്‍കിയിട്ടുണ്ട് ...
അഞ്ചു കോടിയിലധികം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ആപ്പാണ് എം പരിവാഹന്‍ ആപ്പ് വാഹന സംബന്ധമായ എല്ലാ കാര്യങ്ങളും ലളിതമായി നിര്‍വഹിക്കാന്‍ നിങ്ങള്‍ക്ക് കഴിയും ഇന്ന് തന്നെ ഡൗണ്‍ലോഡ് ചെയ്യുക ചൂഷണങ്ങളില്‍ നിന്ന് മുക്തി നേടൂ ...
2024 മേയ് 3, വെള്ളിയാഴ്ച
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവ്: 'എച്ച്' എടുക്കുന്നത് പഴയ രീതിയിൽ നിലവിലെ ഗ്രൗണ്ടിൽ എടുക്കാമെന്ന് മന്ത്രി ഗണേഷ് കുമാർ !!
വാർത്ഗ്ണ്ടുകൾ സജ്ജമാകാത്തതിനാൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവിന് നിർദേശിച്ച് ഗതാഗത മന്ത്രി ഗണേഷ് കുമാർ. ടെസ്റ്റിന്റെ ആദ്യ ഭാഗമായ 'എച്ച്' എടുക്കുന്നത് പഴയ രീതിയിൽ നിലവിലെ ഗ്രൗണ്ടിൽ എടുക്കാം. കയറ്റത്തു നിർത്തി പുറകോട്ടെടുക്കുന്നതും, പാർക്കിങ്ങും, റോഡ് ടെസ്റ്റിനിടയിൽ ചെയ്യിക്കണമെന്നും നിർദേശം.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം മെയ് ഒന്നു മുതൽ തന്നെ നടപ്പാക്കുമെന്നാണ് ഗതാഗത വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. പുതിയ രീതിയിൽ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാതെയായിരുന്നു തീരുമാനം. ഡ്രൈവിങ് കാര്യക്ഷമമാക്കാനായി കൊണ്ടുവന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതിയുമായി മുന്നോട്ടു പോവുമെന്നാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാര് അറിയിച്ചത്. 86 ഇടത്ത് ഇതിനായി ഗ്രൗണ്ടുകള്‍ സജ്ജമാക്കണം. എന്നാല്‍ മാവേലിക്കരയില്‍ മാത്രമാണ് പരിഷ്കരിച്ച രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ ഗ്രൗണ്ട് സജ്ജമായത്.
മന്ത്രിയുടെ നിര്‍ദേശ പ്രകാരം 77 ഇടത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ഫണ്ട് അനുവദിക്കാത്തതില്‍ ഗ്രൗണ്ട് തയാറാക്കാനായില്ല. അതിനാല്‍ പുതിയ രീതിയില്‍ എങ്ങനെ ടെസ്റ്റ് നടത്താനാവുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു എംവിഡി. ആംഗുലാര്‍ പാര്‍ക്കിങ്, പാരലല്‍ പാര്‍ക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, കയറ്റത്ത് നിര്‍ത്തി പുറകോട്ട് എടുക്കുന്നതും ഉള്‍പ്പെട്ടതാണ് കാറിന്റെ ലൈസന്‍സ് എടുക്കാനുള്ള പുതിയ രീതി. ഇതിനുള്ള സജ്ജീകരണങ്ങളെല്ലാം ഗ്രൗണ്ടില്‍ വേണമെന്നാണ് നിർദേശം.