ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2025, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

നമ്മുടെ വാഹനങ്ങളുടെ ടയറിന്റെ ആയുസ്‌ എന്ന് പറയുന്നത് 5 വർഷo

 നമ്മുടെ വാഹനങ്ങളുടെ ടയറിന്റെ ആയുസ്‌ എന്ന് പറയുന്നത് 5 വർഷമാണെന്നാണ് ടയർ നിർമാതാക്കൾ പറയുന്നുത്. അത് കൊണ്ട് നിങ്ങൾ ഒരു ടയർ വാങ്ങുമ്പോൾ തീർച്ചയായും അതിന്റെ DOT നോക്കി ടയർ നിർമിച്ചത് എന്നാണ് എന്ന് ഉറപ്പ്‌ വരുത്തമല്ലോ. ടയറിന്റെ സൈഡ് വാളിൽ DOT എന്ന് എഴുതിയ തിന്റെ  ലാസ്റ്റ് കാണുന്ന നാലക്ക നമ്പർ നോക്കുക അതിൽ ആദ്യം കാണുന്ന രണ്ടക്കം സൂചിപ്പിക്കുന്നത് ഏത് ആഴ്ച്ച നിർമിച്ചു എന്നതും അടുത്ത രണ്ടക്കം കാണുന്നത് ഏത് വർഷമാണെന്നും ആണ് ഉദാഹരണത്തിന് അതിൽ കാണുന്നത് 3722 എന്നാണ് എങ്കിൽ 2022 വർഷത്തിൽ  September മാസത്തിലേ ആദ്യ ആഴ്ച്ചയിൽ നിർമിച്ചു എന്നാണ് ചിലർ ആദ്യം കാണുന്ന രണ്ടക്കം മാസത്തെ  ആണ് സൂചിപ്പിക്കുന്നത് എന്ന് തെറ്റിദ്ധരിക്കാറുണ്ട്. അങ്ങനെ തെറ്റിദ്ധാരണ ഉള്ളവർ ഒരിക്കൽ 1825 എന്നോ 5125 എന്നോ ഒക്കെ കാണുമ്പോൾ 18 ഉം 51 ഒക്കെ ഏത് മാസം ആണെന്ന് ആലോചിച്ചു  പ്രാന്ത് ആവുമ്പോ  ആ തെറ്റിദ്ധാരണ അങ്ങു മാറും 😁. ഒരു വർഷത്തിൽ 52 ആഴ്ച്ച ഉണ്ടല്ലോ അത് കൊണ്ട് DOT യുടെ ആദ്യത്തെ 2 അക്കങ്ങൾ 01 മുതൽ 52 വരെ വരും. പഴക്കം കൂടുംതോറും ടയർ ഉണ്ടാക്കുന്ന റബറിന്റെ സ്വാഭാവ ഗുണങ്ങൾക്ക് വെയിലും മഴയും കാറ്റും ഒക്കെ കൊണ്ട് കിടക്കുമ്പോൾ മാറ്റം വരും അത് പോലെ മാറ്റം വന്ന വീഡിയോ ആണ് ഈ പോസ്റ്റിൽ നിങ്ങൾ കാണുന്നത്. ഇത് പോലെ പഴക്കം ചെന്ന ടയർ ഉപയോഗിച്ചാൽ വഴിയിൽ വണ്ടി നിന്ന് പോവാനും അപകടങ്ങൾ ഉണ്ടാവാനും ചാൻസ് ഉണ്ട്. അത് കൊണ്ട് യൂസ്ഡ് കാർ വാങ്ങുമ്പോളും പുതിയ ടയർ വാങ്ങുമ്പോളും DOT നോക്കി വാങ്ങുമല്ലോ.🙏 നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യാമോ

നമ്മളിൽ പലരും സൈഡ് വാളിൽ ഉള്ള ബ്രാൻഡ് ചെത്തി കളഞ്ഞ ടയർ ഉപയോഗിക്കുന്നത് കണ്ടിട്ട് ഉണ്ടാവും അതിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ

ഉദാഹരണത്തിന് ചാലക്കുടി ഭാഗത്തു നിന്നും വാങ്ങുന്ന ചെത്തിയ ടയർ.

2025, സെപ്റ്റംബർ 20, ശനിയാഴ്‌ച

while driving at midnight?

ഏറ്റവും കൂടുതൽ അപകടങ്ങൾ കാണുന്നത് രാത്രിയിൽ ഉറക്കമൊഴിച്ചുള്ള ഡ്രൈവിങ്ങിൽ ആണ്. പലരും പാതിരാത്രിയിൽ ഡ്രൈവ് ചെയ്യുമ്പോൾ കൂടെയുള്ള ആളുകൾ എല്ലാവരും നല്ല ഉറക്കത്തിലും ആയിരിക്കും. ഇടക്ക് സെക്കൻഡുകൾക്കുള്ളിൽ ആയിരിക്കും നമ്മളും ഉറക്കത്തിലേക്ക് വഴുതി വീഴുന്നതും വലിയ അപകടങ്ങൾ ഉണ്ടാകുന്നതും. രാത്രിയിൽ ഉറക്കമൊഴിച്ചുള്ള ഡ്രൈവിങ്  പരമാവധി ഒഴിവാക്കുക. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ ആയിരമോ രണ്ടായിരമോ കൊടുത്താൽ രാത്രി ഓടിച്ചു ശീലമുള്ള ഡ്രൈവേഴ്‌സിനെ കിട്ടുമല്ലോ. 

ഒരുപാട് യാത്ര ചെയ്യുന്ന ഒരാൾ എന്ന നിലയിൽ ഞങ്ങൾ രാത്രി 11  ഒക്കെ  ആയാൽ അടുത്ത ഹോട്ടലിൽ റൂം എടുത്ത് പിറ്റേ ദിവസം രാവിലെയേ യാത്ര തുടരാറുള്ളൂ. ചിലപ്പോൾ എയർപോർട്ടിൽ വെളുപ്പിനെ വന്നിറങ്ങുമ്പോൾ കൂടെയുള്ള ആളുകളൊക്കെ ഇനി വീട്ടിൽ ചെന്നിട്ട് സുഗമായി ഉറങ്ങാം എന്ന് പറഞ്ഞു വെളുപ്പിനെ ഡ്രൈവ് ചെയ്‌ത് പോകുമ്പോഴും ഞങ്ങൾ വണ്ടിയിൽ കിടന്നു ഒന്ന് ഉറങ്ങി ഫ്രഷ് ആയിട്ടാണ് പലപ്പോഴും വീട്ടിൽ പോകുന്നത്. ദയവായി പാതിരാത്രിയിലും ഉറങ്ങാതെ ഇരിക്കുമ്പോൾ അതിരാവിലെയുമുള്ള ഡ്രൈവിംഗ് എല്ലാവരും പരമാവധി ഒഴിവാക്കുക.

നിങ്ങൾ എത്ര മികച്ച ഡ്രൈവർ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിർത്താൻ തലച്ചോറിന് സാധിക്കില്ല. കാറിന്‍റെ ഗ്ലാസ്സ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുൾ സൗണ്ടിൽ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികളല്ല. താഴെ പറയുന്ന ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടാറുണ്ടെങ്കിൽ, ഡ്രൈവിംഗ് അൽപ്പനേരത്തേക്കു നിർത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാൻ അനുവദിക്കുക.

1. കണ്ണുകൾക്ക് ഭാരം അനുഭവപ്പെടുക

2. തുടർച്ചയായി കണ്ണു ചിമ്മി, ചിമ്മി തുറന്നു വെക്കേണ്ടി വരിക

3. ഡ്രൈവിംഗിൽ നിന്നും ശ്രദ്ധ പതറുക

4. അന്നുണ്ടായതോ അല്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ ഉണ്ടാകാൻ പോകുന്നതോ ആയ കാര്യങ്ങൾ ചിന്തിക്കുക.

5. ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു ആശങ്കപ്പെടുക

6. തുടർച്ചയായി കോട്ടുവായിടുക, കണ്ണ് തിരുമ്മുക

7. തലയുടെ ബാലൻസ് തെറ്റുന്നത് പോലെ തോന്നുക

8. ശരീരത്തിലാകെ ഒരുതരം അസ്വസ്ഥത അനുഭവപ്പെടുക

ഉറക്കത്തിലേക്ക് പൊടുന്നനേ വഴുതി വീഴും മുമ്പ്, തലച്ചോർ നമുക്ക് നൽകുന്ന അപായസൂചനകളാണ് മേൽപ്പറഞ്ഞ ഓരോന്നും

ശരീരത്തിന്റെ വിവിധഭാഗങ്ങൾ ഒരേ താളത്തിൽ ജോലി ചെയ്യുമ്പോൾ മാത്രമേ നല്ല രീതിയിൽ വാഹനമോടിക്കാൻ മാത്രമല്ല മറ്റെന്തിനും നമുക്ക് കഴിയുകയുള്ളൂ. അതിനാൽ ഈ ലക്ഷണങ്ങളൊക്ക തോന്നിയാൽ ഡ്രൈവിംഗ് അൽപ്പനേരത്തേക്കു നിർത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാൻ അനുവദിക്കുക എന്നതുതന്നെയാണ് പ്രധാനം. കുറഞ്ഞത് 20 മുതല്‍ 30 മിനിറ്റ് വരെയെങ്കിലും നിർബന്ധമായും ഉറങ്ങണം.

ദൂരയാത്രക്ക് ഇറങ്ങും മുമ്പ് ഉറക്കത്തെക്കുറിച്ച് താഴെ പറയുന്ന കാര്യങ്ങൾ കൂടി ഓര്‍മ്മിക്കുക

1. ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നന്നായി ഉറങ്ങുക

2. ദീര്‍ഘ ഡ്രൈവിംഗിന് മുമ്പ് ഏഴോ എട്ടോ മണിക്കൂർ നിർബന്ധമായും ഉറങ്ങുക

3. ഡ്രൈവിംഗ് അറിയുന്ന ഒരാളെ ഇത്തരം യാത്രകളിൽ ഒപ്പം കൂട്ടുക

4. രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും കഴിയുമെങ്കിൽ  വാഹനം ഓടിക്കാതിരിക്കുക. സ്വാഭാവികമായും ഉറങ്ങാനുള്ള ഒരു പ്രവണത ശരീരത്തിനുണ്ടാകുന്ന സമയമാണിത്

5. കഫീൻ അടങ്ങിയ പാനീയങ്ങളോ, പദാര്‍ത്ഥങ്ങളോ യാത്രയില്‍ ഒപ്പം കരുതുക. തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കാന്‍ കഫീനിന് കഴിയും.

6. ഡ്രൈവിംഗിൽ അമിതമായ ആവേശവും ആത്മവിശ്വാസവും ഒഴിവാക്കുക. ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കുക

ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു ഉറക്കം വരുന്നുണ്ടെങ്കിൽ ദയവു ചെയ്‌ത് ഡ്രൈവിംഗ് അൽപ്പനേരത്തേക്കു നിർത്തി വയ്ക്കുക. ഓരോ ജീവനും വിലപ്പെട്ടതാണ്

മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ

(Coutesy: faisal vlogs )

2025, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

വാഹനാപകടങ്ങളിൽ കേസ് എങ്ങനെ...?

ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്... 🙏

1. വണ്ടിയുടെ ഇൻഷുറൻസ്‌ OK ആണെങ്കിൽ ഒരു സെറ്റിൽമെന്റിനും ശ്രമിക്കേണ്ടതില്ല, പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കുക, പോലീസ്‌ സ്റ്റേഷനിൽ (ഫോൺ വിളിച്ചോ മറ്റോ) അറിയിക്കുക.

2.  നാട്ടുകാരും, പരിക്കേറ്റ ആൾക്ക്‌ പരിചയക്കാരുണ്ടെങ്കിൽ അവരും നിങ്ങളെ സമ്മർദ്ധത്തിലാക്കാൻ നോക്കും. ഒരു കാരണവശാലും പണം നൽകിയുള്ള ഒത്തുതീർപ്പിനു വഴങ്ങേണ്ടതില്ല.

3. പരാതിയില്ല എന്ന് എഴുതി വാങ്ങിയാലും പരാതിക്കാരനു കേസിനു പോകാൻ പറ്റും.   ഫ്രാക്ചർ ഉണ്ടായാൽ അയാളെ ഏതെങ്കിലും വക്കീൽ ക്യാൻവാസ്‌ ചെയ്യും. ഫ്രാക്ചർ ഉണ്ടാകുമ്പോൾ ഗ്രീവിയസ്‌ ഹർട്ട്‌ ആയി പരിഗണിക്കും, നഷ്ടപരിഹാരത്തുക കിട്ടുകയും ചെയ്യും.

4. ഡ്രെസ്സിംഗ്‌ മാത്രം വേണ്ട മുറിവും, ചെറിയ സ്റ്റിച്ച്‌ ഇടാനും ഒക്കെ ഉള്ള പരിക്കേ ഉള്ളെങ്കിൽ മാനുഷിക പരിഗണന വെച്ചും, നിങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ചും വേണമെങ്കിൽ ചെറിയ തുക ആശുപത്രി ബിൽ അടയ്ക്കാം. (1000, 2000, 3000 ഒക്കെ ആണെങ്കിൽ).

5. അപകടം പറ്റിയ ആൾ കേസിനു പോയാൽ വക്കീൽ ഫീസ്‌ കൊടുക്കേണ്ടതില്ല  ഇപ്പോളത്തെ ഒരു നടപ്പ്‌ രീതിയിൽ ക്ലെയിം സെറ്റിൽമന്റ്‌ കിട്ടുന്ന തുകയുടെ ഒരു % ആണു വക്കീലിന്റെ ഫീസ്‌. അതിനാൽ മാക്സിമം ഇൻഷുറൻസ്‌ ക്ലെയിം വാങ്ങിത്തരാൻ വക്കീൽ ശ്രെമിക്കും അത്‌ കൊണ്ട്‌ തന്നെ. ആ ശതമാനം  എത്ര എന്നത്‌ ആദ്യമേ വ്യെക്തമായി വക്കീലുമായി കരാറാകുക.

6. നിങ്ങൾക്കെതിരെ വരുന്ന കേസ്‌ റാഷ്‌ & നെഗ്ലിജന്റ്‌ ഡ്രൈവിംഗിനു എതിരേ ആയിരിക്കും.  കോടതിയിൽ ഫൈൻ അടച്ച്‌ , കുറ്റം സമ്മതിക്കുന്നതോടെ ഡ്രൈവറുടെ  കേസ് തീർന്നു. ബക്കി ഇൻഷുറൻസ്‌ കമ്പനി  കേസ്‌ നടത്തിക്കോളും. അതിനു വേണ്ടി വക്കീലിനെ കമ്പനി ഏർപ്പാടാക്കിക്കൊള്ളും.

7. ഒരു വ്യെക്തിയേ ഇടിച്ചതിനു പകരം  ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌/ ട്രാൻസ്ഫോർമ്മറിൽ ഇടിച്ചെന്ന് കരുതുക. കെ.എസ്‌.ഇ.ബി യും പോലീസും  കൂടി നിങ്ങളെ സമ്മർദ്ധത്തിലാക്കും നഷ്ടപരിഹാരം പണമായി അടയ്ക്കാൻ പറഞ്ഞ്‌. അടച്ചില്ലെങ്കിൽ കേസ്‌ വരും, റവന്യൂ റിക്കവറി വരും എന്നെല്ലാം പറഞ്ഞ്‌ ഭയപ്പെടുത്തും. അടയ്ക്കേണ്ടതില്ല, കേസ്‌ കൊടുത്തോളാൻ പറയുക, പൈസ കയ്യിൽ ഇല്ലെന്നും അറിയിക്കുക.


courtesy (Kdpd)


How are vehicle accident cases handled?


1. If the vehicle’s insurance is valid, you don’t need to attempt any settlement. Take the injured person to the hospital and inform the police station (either by phone or otherwise).


2. Locals, and if the injured person has acquaintances around, they may try to pressure you. Under no circumstances should you agree to a monetary settlement.


3. Even if you get a written statement saying “no complaint,” the injured party can still proceed with a case. If there is a fracture, a lawyer will definitely canvas the case. A fracture is considered grievous hurt, and compensation will be awarded.


4. If the injuries are only minor — requiring just dressing, or maybe a few stitches — then out of humanitarian consideration, and according to your financial capacity, you may contribute a small amount to cover the hospital bill (₹1,000, ₹2,000, ₹3, etc.).


5. If the injured person files a case, they won’t have to pay lawyer’s fees upfront. In the current practice, the lawyer’s fee is a percentage of the claim settlement amount. Therefore, the lawyer will try to secure the maximum possible insurance claim. Beforehand, you must make a clear agreement with the lawyer on what that percentage will be.


6. The case against you will be for rash & negligent driving. In court, by paying the fine and admitting guilt, the driver’s case will be closed. The remaining matter will be handled by the insurance company. For that, the company will arrange its own lawyer.


7. Suppose instead of hitting a person, you hit an electric post/transformer. Then KSEB (Kerala State Electricity Board) along with the police will pressure you to pay compensation in cash. They may threaten that if you don’t pay, there will be a case, and even revenue recovery. Do not pay. Tell them to go ahead with the case, and inform them you don’t have the money in hand.


Copy

2025, സെപ്റ്റംബർ 18, വ്യാഴാഴ്‌ച

ട്രെയിനിന് നേരെ കല്ലെറിഞ്ഞാൽ കളി മാറും; ശക്തമായ അന്വേഷണം നടത്തും; പിടിയിലായാൽ 10 വർഷം വരെ ജയിലിൽ കിടക്കേണ്ടി വരും..!

 ട്രെയിനിനു നേരെ കല്ലെറിയുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കാനൊരുങ്ങി റെയിൽവേ. കല്ലെറിയുന്നത് തുടരുന്നതിനാലാണ് റെയിൽവേ നടപടികൾ ശക്തമാക്കുന്നത്.

വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്കു നേരെയാണ് മലപ്പുറം ജില്ലയിൽ അടക്കം കല്ലെറിയൽ നടക്കുന്നത്. വന്ദേഭാരത് ട്രെയിനിന്റെ ജനൽച്ചില്ലിൽ തട്ടി കല്ലുകൾ അകത്തേക്ക് പോകാറില്ല. എന്നാൽ ജനൽച്ചില്ലുകൾ പൊട്ടാറുണ്ട്. മറ്റു ട്രെയിനുകളിൽ കല്ലുകൾ അകത്തെത്തി യാത്രക്കാരെ പരുക്ക് ഏൽക്കും.

എൻജിനിലേക്കും കല്ലെറിയുന്ന സംഭവങ്ങളുണ്ട്. സിസിടിവികൾ, പ്രാദേശിക അന്വേഷണങ്ങൾ എന്നിവ നടത്തിയാണ് കല്ലെറിയുന്നവരെ ആർപിഎഫ് കണ്ടെത്തുന്നത്.

സെക്‌ഷൻ 150, 152, 153, 154 എന്നീ വകുപ്പുകളാണ് കുറ്റക്കാർക്കെതിരെ ചുമത്തും. ഒന്നു മുതൽ 10 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കും.

ഓഗസ്റ്റിൽ സ്റ്റേഷനു സമീപം കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിനു നേരെ കല്ലേറുണ്ടായി. എൻജിനു മുന്നിലെ ചില്ല് തകർന്നു. സംഭവത്തിൽ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 2 പേരെ ആർപിഎഫ് പിടികൂടിയിരുന്നു.

ഓഗസ്റ്റ‌് 13ന് കാസർകോട് - തിരുവനന്തപുരം വന്ദേഭാരതിനു നേരെ കല്ലേറുണ്ടായി. സംഭവത്തിൽ സി7 കോച്ചിലെ 30-ാം നമ്പർ സീറ്റിനടുത്തുള്ള ജനൽച്ചില്ല് തകർന്നു. താനൂരിനും തിരൂരിനും ഇടയിലാണ് കല്ലേറുണ്ടായത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

മുമ്പ് താനൂരിനു സമീപം വന്ദേഭാരതിനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ സ്‌കൂൾ വിദ്യാർഥികളെ പിടികൂടിയിരുന്നു. ഇതിനു തൊട്ടു മുൻപും താനുരിൽ കല്ലേറുണ്ടായി. സംഭവത്തിൽ ഒരാളെ അറസ്‌റ്റ് ചെയ്യുകയും ചെയ്തു.

2025, സെപ്റ്റംബർ 11, വ്യാഴാഴ്‌ച

സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 20 കാര്യങ്ങൾ?

 പ്ത്യേകിച്ച് “ഡോക്ടർ ഉപയോഗിച്ച വാഹനം” എന്ന് പറയുമ്പോൾ ചിലർക്ക് ഉണ്ടാകുന്ന സംശയങ്ങൾ പരിഹരിക്കാൻ:

🔧 സാങ്കേതിക പരിശോധനകൾ

സർവീസ് ഹിസ്റ്ററി – വാഹനത്തിന്റെ റെഗുലർ സർവീസ് നടന്നിട്ടുണ്ടോ?

ഓഡോമീറ്റർ റീഡിംഗ് – കി.മീ. കൃത്യമാണോ? ടാംപർ ചെയ്തിട്ടുണ്ടോ?

എഞ്ചിൻ നില – ശബ്ദം, പുക, ഓയിൽ ലീക്ക് എന്നിവ പരിശോധിക്കുക.

ബാറ്ററി – പഴയതാണോ? മാറ്റേണ്ട ആവശ്യമുണ്ടോ?

ടയർ നില – അൺഇവൻ വെയർ ഉണ്ടോ?

ബ്രേക്ക്, സസ്പെൻഷൻ – ടെസ്റ്റ് ഡ്രൈവ് വഴി പരിശോധിക്കുക.

ഗിയർ ബോക്സ് – ഗിയർ മാറ്റുമ്പോൾ സ്മൂത്ത് ആണോ?

റേഡിയേറ്റർ – ഓവർഹീറ്റിംഗ് പ്രശ്നമുണ്ടോ?

ഓയിൽ ലീക്കുകൾ – എഞ്ചിൻ, ഗിയർബോക്സ്, അണ്ടർബോഡി.

എക്സോസ്റ്റ് പുക – കറുപ്പ്/നീല പുക ഉണ്ടെങ്കിൽ എഞ്ചിൻ പ്രശ്നം.

📄 രേഖകളും നിയമപരമായ കാര്യങ്ങളും

RC ബുക്ക് – ഒറിജിനൽ ഉണ്ടോ?

ഇൻഷുറൻസ് – ആക്ടീവ് പോളിസിയാണോ?

പോള്യൂഷൻ സർട്ടിഫിക്കറ്റ് – കാലാവധി കഴിഞ്ഞതാണോ?

ലോൺ ക്ലിയറൻസ് – Hypothecation ഉണ്ടെങ്കിൽ NOC ഉണ്ടോ?

ഓണർഷിപ്പ് ട്രാൻസ്ഫർ – ക്ലിയർ ടൈറ്റിലാണോ?

അക്‌സിഡന്റ് ഹിസ്റ്ററി – വലിയ റിപെയർ നടന്നിട്ടുണ്ടോ?

ചാസിസ് & എഞ്ചിൻ നമ്പർ – RC-യുമായി പൊരുത്തപ്പെടുന്നുണ്ടോ?

🚗 ബാഹ്യവും ആന്തരികവുമായ പരിശോധന

ബോഡി നില – സ്ക്രാച്ച്, ഡെന്റ്, റസ്റ്റ് എന്നിവ.

ഇന്റീരിയർ – സീറ്റുകൾ, ഡാഷ്ബോർഡ്, വാസന.

ഇലക്ട്രിക്കൽസ് – ലൈറ്റുകൾ, ഹോൺ, എസി, വിൻഡോസ്.

👨‍⚕️ ഡോക്ടർ ഉപയോഗിച്ച വാഹനം –

യാഥാർത്ഥ്യം: പല ഡോക്ടർമാരും വാഹനം നന്നായി maintain ചെയ്യാറുണ്ട്. കുറവ് mileage, നന്നായി സർവീസ് ചെയ്തതായിരിക്കും.

©️

Nidhin Chackochi

2025, സെപ്റ്റംബർ 7, ഞായറാഴ്‌ച

About wagon r group?

ഇ wagon R ഗ്രൂപ്പിൽ അംഗമായവരോട് എനിക്ക് പറയാൻ ഉള്ളത് എന്തെന്താൽ ഒരു കാർ വാങ്ങണം എന്നുള്ള ആഗ്രഹത്താൽ ആണ് പലരും കാർ വാങ്ങുന്നത് , കാറിന്റെ എൻജിൻ ഉള്ളിൽ ഉള്ള അല്ലെങ്കിൽ കാറിന്റെ പാർട്സ് ആയി ബന്ധപെട്ട് ഒരു abcd അറിയാത്തവർ ആയിരിക്കും കൂടുതൽ ആളുകൾ ഞാൻ അത്തരത്തിൽ ഉള്ള ആൾ ആണ് പക്ഷേ എനിക്ക് ഇന്നു ഒട്ടും ഭയം ഇല്ല കാരണം ഇ ഗ്രൂപ്പ് തന്നെ അതിൽ നമ്മുടെ പ്രിയങ്കരനായ  അച്ചായൻ ( 9567508033 )  ഉണ്ട് കാർ സംബദ്ധമായ എന്ത് സംശയം ഉണ്ടെങ്കിലും ഒരു മടിയും കൂടാതെ ആ സംശയസംബദ്ധമായ വണ്ടിയുടെ ഭാഗം ഫോട്ടോ എടുത്തു അച്ചായനോട് ( 9567508033) ചോദിച്ചാൽ കറക്റ്റ് ചെയ്യാൻ ഉള്ള നടപടി ക്രമങ്ങൾ പറഞ്ഞു തരും ഷോറൂമിൽ   കൊണ്ട് പോയി ചെയ്‌ണ്ടത് ആണെങ്കിൽ അങ്ങനെ അല്ലെങ്കിൽ പുറത്ത് ഉള്ള വർക്ക്‌ ഷോപ്പിൽ പോയാൽ മതി എങ്കിൽ അങ്ങനെ അതിനു ഇത്ര ചിലവ് വരും എന്നൊക്കെ ക്ലിയർ ആയി ഉപദേശം കിട്ടും അത് കൊണ്ട് തന്നെ എനിക്ക് ഇപ്പോൾ ഒരു ഭയവും ഇല്ല കാരണം ആർക്കും നമ്മളെ പറ്റിക്കാൻ കഴിയില്ല എന്നത് കൊണ്ട് വണ്ടി സർവീസ്ന് പോകുമ്പോ എന്തൊക്കെ ശ്രദ്ധിക്കണം എന്നു അച്ചായനോട് ചോദിച്ചാൽ എല്ലാം പറഞ്ഞു തരും അതു പോലെ നമുക്കു തികഞ്ഞ ആത്മവിശ്വാസ ത്തോടെ സർവീസ് എക്സികുട്ടിവിനോട് പറയാൻ പറ്റും oil ഇന്ന ഗ്രേഡ് ഉള്ളത് ഒഴിക്കണം.. അപ്പോൾ തന്നെ അവർക്കും അറിയാം പറ്റും ഇവന് കുറച്ചു വിവരം ഉണ്ട്. 

ഞാൻ  Wagon R club വഴി ആണ് സർവീസ് ചെയ്യുന്നതും ഇൻഷുറൻസ് പുതുക്കുന്നതും കണ്ണൂർ ജില്ലയിലെ കുത്തുപറമ്പ് ഉള്ള ഞാൻ എത്രയോ കിലോമീറ്റർ അകലെ ഉള്ള  അച്ചായനും അവരുടെ ടീമും തുടങ്ങിയ ഇ ക്ലബ്ബിൽ ഇന്നും നല്ലത് പോലെ നിന്ന് ഉപദേശങ്ങളും സഹായങ്ങളും ( സഹായങ്ങൾ എന്നു പറയുന്നത് club വഴി സർവീസ് ബുക്കിങ്, ഇൻഷുറൻസ്, ഇവയൊക്കെ ആണ് )സ്വീകരിച്ചു വരുന്നു...!! ഇതു  ഇങ്ങനെ തുറന്നു പറയാൻ  ശശിയേട്ടൻ ഉണ്ടായ വണ്ടിയുടെ സർവീസ്  അനുഭവത്തിന്റെ  വെളിച്ചത്തിൽ ആണ്... അത് കൊണ്ട് ഗ്രൂപ്പിൽ അംഗങ്ങൾ ആയവർ നിങ്ങൾക് ഉണ്ടാകുന്ന സംശയം അത് കൃത്യമായി ചോദിച്ചു മനസ്സിലാക്കി ശരിയായ സ്ഥലത്ത് കൊടുത്ത് നല്ല രീതിയിൽ വാഹനം സർവീസ് ചെയ്യുക..!!