നമ്മുടെ വാഹനങ്ങളുടെ ടയറിന്റെ ആയുസ് എന്ന് പറയുന്നത് 5 വർഷമാണെന്നാണ് ടയർ നിർമാതാക്കൾ പറയുന്നുത്. അത് കൊണ്ട് നിങ്ങൾ ഒരു ടയർ വാങ്ങുമ്പോൾ തീർച്ചയായും അതിന്റെ DOT നോക്കി ടയർ നിർമിച്ചത് എന്നാണ് എന്ന് ഉറപ്പ് വരുത്തമല്ലോ. ടയറിന്റെ സൈഡ് വാളിൽ DOT എന്ന് എഴുതിയ തിന്റെ ലാസ്റ്റ് കാണുന്ന നാലക്ക നമ്പർ നോക്കുക അതിൽ ആദ്യം കാണുന്ന രണ്ടക്കം സൂചിപ്പിക്കുന്നത് ഏത് ആഴ്ച്ച നിർമിച്ചു എന്നതും അടുത്ത രണ്ടക്കം കാണുന്നത് ഏത് വർഷമാണെന്നും ആണ് ഉദാഹരണത്തിന് അതിൽ കാണുന്നത് 3722 എന്നാണ് എങ്കിൽ 2022 വർഷത്തിൽ September മാസത്തിലേ ആദ്യ ആഴ്ച്ചയിൽ നിർമിച്ചു എന്നാണ് ചിലർ ആദ്യം കാണുന്ന രണ്ടക്കം മാസത്തെ ആണ് സൂചിപ്പിക്കുന്നത് എന്ന് തെറ്റിദ്ധരിക്കാറുണ്ട്. അങ്ങനെ തെറ്റിദ്ധാരണ ഉള്ളവർ ഒരിക്കൽ 1825 എന്നോ 5125 എന്നോ ഒക്കെ കാണുമ്പോൾ 18 ഉം 51 ഒക്കെ ഏത് മാസം ആണെന്ന് ആലോചിച്ചു പ്രാന്ത് ആവുമ്പോ ആ തെറ്റിദ്ധാരണ അങ്ങു മാറും 😁. ഒരു വർഷത്തിൽ 52 ആഴ്ച്ച ഉണ്ടല്ലോ അത് കൊണ്ട് DOT യുടെ ആദ്യത്തെ 2 അക്കങ്ങൾ 01 മുതൽ 52 വരെ വരും. പഴക്കം കൂടുംതോറും ടയർ ഉണ്ടാക്കുന്ന റബറിന്റെ സ്വാഭാവ ഗുണങ്ങൾക്ക് വെയിലും മഴയും കാറ്റും ഒക്കെ കൊണ്ട് കിടക്കുമ്പോൾ മാറ്റം വരും അത് പോലെ മാറ്റം വന്ന വീഡിയോ ആണ് ഈ പോസ്റ്റിൽ നിങ്ങൾ കാണുന്നത്. ഇത് പോലെ പഴക്കം ചെന്ന ടയർ ഉപയോഗിച്ചാൽ വഴിയിൽ വണ്ടി നിന്ന് പോവാനും അപകടങ്ങൾ ഉണ്ടാവാനും ചാൻസ് ഉണ്ട്. അത് കൊണ്ട് യൂസ്ഡ് കാർ വാങ്ങുമ്പോളും പുതിയ ടയർ വാങ്ങുമ്പോളും DOT നോക്കി വാങ്ങുമല്ലോ.🙏 നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യാമോ
നമ്മളിൽ പലരും സൈഡ് വാളിൽ ഉള്ള ബ്രാൻഡ് ചെത്തി കളഞ്ഞ ടയർ ഉപയോഗിക്കുന്നത് കണ്ടിട്ട് ഉണ്ടാവും അതിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ
ഉദാഹരണത്തിന് ചാലക്കുടി ഭാഗത്തു നിന്നും വാങ്ങുന്ന ചെത്തിയ ടയർ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ