ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2014 മാർച്ച് 19, ബുധനാഴ്‌ച

വാഹനങ്ങളുടെ വേഗനിയന്ത്രണ പരിധി ഉയര്‍ത്തി !!


പാലക്കാട്: വാഹനങ്ങളുടെ വേഗനിയന്ത്രണപരിധി ഉയര്‍ത്തി ഗതാഗതവകുപ്പ് ഉത്തരവിറക്കി. കാല്‍നൂറ്റാണ്ടിനുശേഷമാണ് കേരളത്തില്‍ വാഹനവേഗം കൂട്ടുന്നത്. പാതകളുടെ നിലവാരം ഉയര്‍ന്നതും നാലുവരിപ്പാത യാഥാര്‍ഥ്യമാകുന്നത് കണക്കിലെടുത്തുമാണ് നടപടി.പുതിയ ഉത്തരവ് പ്രകാരം നാലുവരിപ്പാതയില്‍ കാറുകളുടെ പരമാവധി വേഗം മണിക്കൂറില്‍ 90 കിലോമീറ്ററാണ്. ഇതുവരെ ഇത് 70 കിലോമീറ്ററായിരുന്നു. 

2014 ഫെബ്രുവരി 11, ചൊവ്വാഴ്ച

ഓട്ടോ മീറ്റര്‍: നടപടിക്ക് നിര്‍ദേശം !!

മോട്ടോര്‍ വാഹന അദാലത്ത്

കൊല്ലം: ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഋഷിരാജ്സിങ് നടത്തിയ അദാലത്തില്‍ സ്വകാര്യ ബസുകളുടെയും ഓട്ടോകളുടെയും നിയമലംഘനങ്ങളെക്കുറിച്ച് വ്യാപക പരാതി. വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം നിഷേധിക്കല്‍, നയിം ബോര്‍ഡ് ധരിക്കാനുള്ള കണ്ടക്ടര്‍മാരുടെ വിമുഖത, മുതിര്‍ന്ന പൗരന്മാര്‍ക്ക് അര്‍ഹതപ്പെട്ട സീറ്റ് അനുവദിക്കാതിരിക്കുക തുടങ്ങിയ പരാതികളാണ് പ്രധാനമായും സ്വകാര്യ ബസ് സര്‍വീസുമായി ബന്ധപ്പെട്ട് അദാലത്തിന്‍െറ പരിഗണനക്കെത്തിയത്. പരാതികളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമീഷണര്‍ ആര്‍.ടി.ഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കി. കൊല്ലം നഗരത്തിലെ ഓട്ടോകള്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നില്ലെന്ന പരാതിയില്‍ ലീഗല്‍ മെട്രോളജി വകുപ്പും പൊലീസുമാണ് ഇതില്‍ നടപടി സ്വീകരിക്കേണ്ടതെന്നും മോട്ടോര്‍ വാഹനവകുപ്പ് ഇക്കാര്യത്തില്‍ എല്ലാ പിന്തുണയും നല്‍കുമെന്നും ഋഷിരാജ്സിങ് അറിയിച്ചു. നഗരത്തിലെ ഓട്ടോകളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തതിനെതിരെ പൊതുപ്രവര്‍ത്തകനായ മുളവന രാജേന്ദ്രനാണ് അദാലത്തില്‍ പരാതിയുമായെത്തിയത്. കലക്ടറും ആര്‍.ടി.ഒയും പലതവണ മീറ്റര്‍ നിര്‍ബന്ധമാക്കി ഉത്തരവുകളിറക്കിയിട്ടും ഫലമില്ലാത്ത അവസ്ഥയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മിനിമം നിരക്ക് 15 രൂപയാണെങ്കിലും നഗരത്തില്‍ കുറഞ്ഞ യാത്രാക്കൂലി 20 രൂപയാണ്. ചെറിയദൂരം സഞ്ചരിക്കുന്നതിനുപോലും വലിയതുക കൂലിയായി നല്‍കേണ്ടിവരുന്നുണ്ട്. മീറ്റര്‍ നിര്‍ബന്ധമാക്കിയാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനാവും. പരാതിയില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിന് ആര്‍.ടി.ഒയെ കമീഷണര്‍ ചുമതലപ്പെടുത്തി.
(courtesy: madhyamam)

2014 ജനുവരി 17, വെള്ളിയാഴ്‌ച

ബി എം ഡബ്ല്യൂവിന്റെ ഡ്രൈവര്‍ വേണ്ടാത് കാര്‍ !!


ഡ്രൈവറില്ലാതെ സ്വയം ഓടുന്ന കാറുകളുടെ ലോകത്തേക്ക് ബി എം ഡബ്ല്യൂവും. ലാസ് വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ (സി ഇ എസ്) യിലാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഡ്രൈവര്‍ വേണ്ടാത്ത കാര്‍ പ്രദര്‍ശിപ്പിച്ചത്. 360ഡിഗ്രി റഡാര്‍ , അള്‍ട്രാസോണിക് സെന്‍സറുകള്‍ , കാമറകള്‍ എന്നിവയുടെ സഹായത്തോടെയാണ് കാര്‍ സ്വയം ഓടുന്നത്. 2 സീരീസ് കൂപെ, 6 സീരീസ് ഗ്രാന്‍ കൂപെ എന്നിവയാണ് ഡ്രൈവറില്ലാതെ ലാസ് വേഗാസിലെ റേസ് ട്രാക്കിലൂടെ ഓടിയത്. 


ലോകത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ പലരും ഡ്രൈവര്‍ വേണ്ടാത്ത കാറുകള്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്. ജപ്പാനിലെ ടൊയോട്ട കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ തങ്ങളുടെ ഇത്തരത്തിലുള്ളകാര്‍ പ്രദര്‍ശിപ്പിക്കും. വാഹനത്തില്‍നിന്ന് ഇറങ്ങിയശേഷം സ്മാര്‍ട് ഫോണിന്റെ സഹായത്തോടെ കാര്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സംവിധാനം ബോഷ് ഷോയില്‍ അവതരിപ്പിച്ചു. for more click here 

2014 ജനുവരി 6, തിങ്കളാഴ്‌ച

പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ !!

രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ പൊതുനിരത്തുകളില്‍ ഉപയോഗിക്കുന്നത് 1988 ലെ മോട്ടോര്‍വാഹന നിയമം തടയുന്നു. വാഹനം സംബന്ധിച്ച വിവരങ്ങള്‍ അംഗീകൃത സര്‍ക്കാര്‍ അധികൃതര്‍ക്ക് ലഭ്യാമാക്കേണ്ടതുണ്ട്. ഓരോ വാഹനങ്ങളും മറ്റുള്ളവയില്‍നിന്ന് വ്യക്തമായി തിരിച്ചറിയപ്പെടണം. രജിസ്‌ട്രേഷന്‍ മാര്‍ക്കുകള്‍ നിശ്ചിത സ്ഥലങ്ങളില്‍ നിശ്ചിത രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിയമം അനുശാസിക്കുന്നു.

പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍







പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ വാഹനം വാങ്ങി ഒരു മാസത്തിനകം പ്രദേശത്തെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോം 20 ലാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ട രേഖകള്‍.

1. ഫോം 21 ല്‍ ഉള്ള വില്‍പ്പന സര്‍ട്ടിഫിക്കറ്റ്.
2. ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്.
3. ഫോം 22 ല്‍ വാഹന നിര്‍മ്മാതാവ് നല്‍കുന്ന ഉപയോഗക്ഷമതാ സര്‍ട്ടിഫിക്കറ്റ്.
4. ബോഡി നിര്‍മ്മിച്ച വാഹനമാണെങ്കില്‍ ഫോം 22 എ യില്‍ അതുസംബന്ധിച്ച സാക്ഷ്യപത്രം.
5. മേല്‍വിലാസം തെളിയിക്കുന്ന രേഖ.
6. പഴയ സൈനിക വാഹനം ആണെങ്കില്‍ ഫോം 21 ല്‍ അതുസംബന്ധിച്ച സാക്ഷ്യപത്രം.
7. താല്‍ക്കാലിക രജിസ്‌ട്രേഷന്‍.
8. ഷാസി നമ്പരിന്റെ പെന്‍സില്‍ പ്രിന്റ്.
9. ഇറക്കുമതി ചെയ്ത വാഹനമാണെങ്കില്‍ കസ്റ്റംസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്.
10. റൂള്‍ 81 പ്രകാരമുള്ള നിശ്ചിത ഫീസ്.

താല്‍ക്കാലിക രജിസ്‌ട്രേഷന്‍

പുതിയ വാഹനങ്ങള്‍ വാങ്ങുന്ന സ്ഥലത്തുനിന്ന് രജിസ്റ്റര്‍ ചെയ്യുന്ന സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ നല്‍കുന്ന രജിസ്‌ട്രേഷനാണിത്. ഏഴു ദിവസത്തേക്കാണ് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നല്‍കുന്നത്. ബോഡി നിര്‍മ്മിയ്‌ക്കേണ്ട വാഹനങ്ങള്‍ക്ക് അനുവദിക്കുന്ന താല്‍ക്കാലിക രജിസ് ട്രേഷന് ഒരുമാസം കാലാവധി ഉണ്ടാകും. ഫോം നമ്പര്‍ 20 ലാണ് ഇതിനായി അപേക്ഷ നല്‍കേണ്ടത്. 50 രൂപയാണ് ഫീസ്.

താല്‍ക്കാലിക രജിസ്‌ട്രേഷന്‍ കാലാവധി നീട്ടാന്‍


ബോഡി നിര്‍മ്മിക്കേണ്ട വാഹനങ്ങള്‍ക്ക് അവശ്യ സന്ദര്‍ഭങ്ങളില്‍ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നീട്ടിനല്‍കും. താല്‍ക്കാലിക രജിസ്‌ട്രേഷന്‍ കാലാവധി തീരുംമുന്‍പ് ഇതിനായി നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. 50 രൂപയാണ് അപേക്ഷാ ഫീസ്.

രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തപാലില്‍ ലഭിക്കാന്‍ നിശ്ചിത സ്റ്റാംപ് ഒട്ടിച്ച കവറും അപേക്ഷയ്‌ക്കൊപ്പം നല്‍കണം.


(courtesy: mathrubhumi)

കേരളത്തില്‍ വിവിധ വാഹനങ്ങള്‍ക്ക് അനുവദനീയമായ വേഗപരിധി !!

മോട്ടോര്‍ സൈക്കിള്‍ : സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 40 കി.മി, നഗര പരിധിയില്‍- 40 കി.മി, മറ്റുറോഡുകളില്‍- 50 കി.മി.

കാര്‍ : സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 40 കി.മി, നഗര പരിധിയില്‍- 40 കി.മി, മറ്റുറോഡുകളില്‍- 70 കി.മി.

ഓട്ടോറിക്ഷ : സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 30 കി.മി, നഗര പരിധിയില്‍- 30 കി.മി, മറ്റുറോഡുകളില്‍- 40 കി.മി.

ചെറുവാഹനങ്ങള്‍: സ്‌കൂളുകള്‍ക്ക് സമീപം- 25 കി.മി, ഇടുങ്ങിയ റോഡുകളില്‍- 40 കി.മി, നഗര പരിധിയില്‍- 40 കി.മി, മറ്റുറോഡുകളില്‍- 60 കി.മി.

വലിയ വാഹനങ്ങള്‍ : സ്‌കൂളുകള്‍ക്ക് സമീപം- 15 കി.മി, ഇടുങ്ങിയ റോഡുകളില്‍- 35 കി.മി, നഗര പരിധിയില്‍- 35 കി.മി, മറ്റുറോഡുകളില്‍- 60 കി.മി.

ട്രാഫിക് ചിഹ്നങ്ങള്‍

ട്രാഫിക് ചിഹ്നങ്ങളെ പ്രധാനമായും മൂന്നായി തരംതിരിച്ചിരിക്കുന്നു. മാന്‍ഡേറ്ററി, ഇന്‍ഫര്‍മേറ്ററി, കോഷനറി എന്നിവയാണ് മൂന്ന് വിഭാഗങ്ങള്‍. മോട്ടോര്‍ വാഹന നിയമപ്രകാരം ഡ്രൈവര്‍ നിര്‍ബന്ധമായി പാലിക്കേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് മാന്‍ഡേറ്ററി ട്രാഫിക് ചിഹ്നങ്ങള്‍. വൃത്താകൃതിയിലാകും മാന്‍ഡേറ്ററി ചിഹ്നങ്ങള്‍. മാന്‍ഡേറ്ററി ട്രാഫിക് ചിഹ്നങ്ങള്‍ അവഗണിക്കുന്നത് കുററകരമാണ്. റോഡിലെ അപകട സാധ്യതകളെപ്പറ്റി മുന്നറിയിപ്പ് നല്‍കുന്നവയാണ് കോഷനറി ചിഹ്നങ്ങള്‍. ത്രികോണ ആകൃതിയിലാകും ഈ ചിഹ്നങ്ങള്‍. 


യാത്രക്കാരുടെയും ഡ്രൈവറുടെയും സുരക്ഷിതത്വത്തിനായി കോഷനറി ട്രാഫിക് ചിഹ്നങ്ങള്‍ പാലിക്കേണ്ടതാണ്. യാത്രയില്‍ അവശ്യമായ വിവരങ്ങള്‍ നല്‍കുന്നവയാണ് ഇന്‍ഫര്‍മേറ്ററി ചിഹ്നങ്ങള്‍. നിശ്ചിത സ്ഥലത്തെത്താനുള്ള ദൂരം, ദിശ, റോഡരികിലുള്ള ആസ് പത്രി, പൊട്രോള്‍ പമ്പ് തുടങ്ങിയ സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് ഇന്‍ഫര്‍മേറ്ററി ചിഹ്നങ്ങള്‍ വിവരം നല്‍കുന്നു. ചതുര ആകൃതിയിലാകും ഇത്തരം ചിഹ്നങ്ങള്‍.

2013 ഡിസംബർ 16, തിങ്കളാഴ്‌ച

Polimer coating for car and bike and other misc. service

Suzanna Care Technologies and Services was founded in the city of Kochi by Mr. Jolly V Paul, who believed it was possible to create a better effective and advanced paint protection system than what was currently available. 

Mr. Jolly stood apart from his competitors based on a simple philosophy that remains until this day: produce a premium quality formula without compromises and offer excellent service. Mr. Jolly named his successful formulaSuzanna Care based on the number-letter designation assigned to automobile and marine care product listings on planet earth.
It wasn't too long when the product range had expanded into a complete line of car care products for end-users, professional detailers, paint and body shops, and factory use.