*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
2022 ജനുവരി 3, തിങ്കളാഴ്ച
2021 ഡിസംബർ 14, ചൊവ്വാഴ്ച
പെട്രോളും ഡീസലും ഇനി പ്ലാസ്റ്റിക് കുപ്പികളില്‍ കൊടുക്കരുതെന്ന് ഉത്തരവ് ?
സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍നിന്നു പെട്രോളും ഡീസലും ഇനി പ്ലാസ്റ്റിക്, പെറ്റ് ബോട്ടിലുകളില്‍ കൊടുക്കരുതെന്ന് ഉത്തരവ്. പ്ലാസ്റ്റിക് കുപ്പികളില്‍ പകര്‍ന്നുള്ള ഇവയുടെ ചില്ലറ വില്പന കര്‍ശനമായി തടയണമെന്ന് എക്സ്പ്ലോസീവ്സ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളറാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍, റിലയന്‍സ് എന്നീ കമ്പനികള്‍ക്കാണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. പമ്പുകളില്‍നിന്നു പെട്രോളിയം ഉത്പന്നങ്ങള്‍ കുപ്പികളില്‍ വാങ്ങി പൊതുയാത്രാ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പ്രവണതയുമുണ്ട്. ഇതു സമൂഹസുരക്ഷയ്ക്കുതന്നെ വലിയ ഭീഷണിയാണ്.
ഫോം 14 ല്‍ പെട്രോള്‍ പമ്പുകള്‍ക്ക് നല്കുന്ന ലൈസന്‍സില്‍ ഇത്തരം പാത്രങ്ങളില്‍ പെട്രോളും ഡീസലും പകര്‍ന്നു നല്കരുതെന്നു കര്‍ശന നിബന്ധനയുള്ളതാണ്.1998 ഒക്ടോബര്‍ 11ന് പാലായ്ക്കടുത്തുള്ള ഐക്കൊമ്പില് നടന്ന ബസ് അപകടത്തില്‍ 22 പേര് വെന്തുമരിക്കുകയുണ്ടായി. ഇവിടെ വില്ലനായത് യാത്രക്കാരില്‍ ആരോ കൈവശം കരുതിയിരുന്ന പെട്രോളായിരുന്നു.
പ്രണയാഭ്യര്‍ഥന നിരസിച്ചതിനു കാമുകിയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ പല സംഭവങ്ങളും സംസ്ഥാനത്ത് ആവര്‍ത്തിക്കപ്പെടുന്ന സ്ഥിതിവിശേഷമുണ്ട്.
2019 ഒക്ടോബര്‍ 10ന് എറണാകുളം അത്താണിയിൽ പ്ലസ്ടു വിദ്യാർഥി ദേവികയെ 26കാരനായ മിഥുന് പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്നതു പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരിലായിരുന്നു. 2019 ജൂണ്‍ 15നായിരുന്നു ആലപ്പുഴയിലെ പോലീസുകാരിയായിരുന്ന സൗമ്യ പുഷ്കരനെ സഹപ്രവര്‍ത്തകനായ അജാസ് പെട്രോളൊഴിച്ചു കത്തിച്ചത്. ഇത്തരത്തിലുണ്ടായ നിരവധി സംഭവങ്ങളിൽ കൈയില്‍ കരുതിയ പെട്രോളായിരുന്നു വില്ലനായത്.
മനുഷ്യാവകാശപ്രവര്‍ത്തകനായ കെ.ജെ. ജോസ്പ്രകാശാണ് നിയമവിരുദ്ധമായി പെട്രോളിയം ഉത്പന്നങ്ങളുടെ ചില്ലറ വില്പന തടയണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിച്ചത്.
2021 ഡിസംബർ 4, ശനിയാഴ്ച
2021 ഡിസംബർ 3, വെള്ളിയാഴ്‌ച
ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ക്കൊപ്പം മുന്‍പിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ല ?
ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ക്കൊപ്പം മുന്‍പിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ല; ഹൈക്കോടതി
കൊച്ചി: ഓട്ടോറിക്ഷയുടെ മുന്‍ സീറ്റില്‍ ഡ്രൈവര്‍ക്കൊപ്പം ഇരുന്ന് സഞ്ചരിക്കുന്ന യാത്രക്കാരന് അപകടമുണ്ടായാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷക്ക് അര്‍ഹതയുണ്ടാവില്ലെന്ന് ഹൈക്കോടതി.
ഇന്‍ഷുറന്‍സ് കമ്ബനി നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്.
ഗുഡ്സ് ഓട്ടോറിക്ഷയില്‍ ഡ്രൈവറുടെ സീറ്റ് പങ്കിട്ട് യാത്രചെയ്യുന്നതിനിടെ അപകടത്തില്‍ പരിക്കേറ്റ മംഗലാപുരം സ്വദേശി ഭീമക്ക് നഷ്ടപരിഹാരം നല്‍കണമെന്ന മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിന് എതിരെയാണ് ഇന്‍ഷൂറന്‍സ് കമ്ബനി ഹൈക്കോടതിയെ സമീപിച്ചത്.നഷ്ടപരിഹാരം നല്‍കേണ്ടത് ഓട്ടോ ഉടമ
2008 ജനുവരി 23നാണ് അപകടം ഉണ്ടായത്. കാസര്‍കോട് സ്വദേശി ബൈജുമോന്‍ ഗുഡ്സ് ഓട്ടോയില്‍ നിര്‍മാണ സാമഗ്രികളുമായി പോകുമ്ബോള്‍ ഭീമ ഒപ്പം കയറിയിരുന്നു. 1.50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭീമ നല്കിയ ഹര്‍ജിയില്‍ ട്രൈബ്യൂണലിന്റെ അനുകൂല വിധിയുണ്ടായി.
ഡ്രൈവറുടെ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്ത വ്യക്തിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന കമ്ബനിയുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. ഓട്ടോ ഡ്രൈവറും ഉടമയുമായ ബൈജുമോനാണ് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത കോടതി വ്യക്തമാക്കി
2021 നവംബർ 7, ഞായറാഴ്‌ച
വാഹന രേഖകളുടെ കാലാവധി വീണ്ടും നീട്ടി; ഡിസംബര്‍ 31 വരെ പുതുക്കാം. ?
ഡ്രൈവിംഗ് ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി 2021 ഡിസംബര്‍ 31 വരെ നീട്ടി നല്‍കാൻ ഉത്തരവിട്ടു.
ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്‌സ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് ഉൾപ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി 2021 ഡിസംബർ 31 വരെ നീട്ടി നൽകാൻ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.
1989-ലെ മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരമുള്ള വാഹന രേഖകളുടെ കാലാവധിയാണ് ദീർഘിപ്പിച്ചത്.കോവിഡ് പശ്ചാത്തലത്തിൽ നേരത്തെ നീട്ടിയ കാലാവധി ഒക്ടോബർ 31-ന് അവസാനിക്കുകയായിരുന്നു.
കോവിഡ് മൂലമുള്ള പ്രശ്‌നങ്ങളിൽ നിന്നും സംസ്ഥാനം ഇനിയും സാധാരണ നില കൈവരിച്ചിട്ടില്ലാത്തതിനാൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള രേഖകൾ പുതുക്കാൻ സാവകാശം വേണമെന്ന വിവിധ തലങ്ങളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
സാരഥി, വാഹൻ എന്നീ സോഫ്റ്റ് വെയറുകളിൽ ആവശ്യമായ മാറ്റം വരുത്തുവാൻ നാഷണൽ ഇൻഫൊർമാറ്റിക്‌സ് സെന്ററിനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.
ഇന്ധന വിലയുടെ ഭാരം ചുമക്കുന്ന ജനങ്ങൾക്ക് നേരെ തട്ടിപ്പും വെട്ടിപ്പും വേണ്ട; ?
കഴുത്തറുപ്പൻ ഇന്ധന വിലയുടെ ഭാരം ചുമക്കുന്ന ജനങ്ങൾക്ക് നേരെ തട്ടിപ്പും വെട്ടിപ്പും വേണ്ട; കണ്ടാൽ നിങ്ങൾക്കും പരാതിപ്പെടാം.
♦️പരാതി അറിയിക്കാനുള്ള ഫോൺ നമ്പർ: 0483 2766157📞
വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുമ്പോൾ അളവുതൂക്കം സംബന്ധിച്ച് സംശയംതോന്നിയാൽ പരാതിപ്പെടാമെന്ന് മലപ്പുറം ജില്ലാ ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ.
അളവിൽ സംശയം തോനിയാൽ അളന്ന് ബോധിപ്പിച്ചുതരണമെന്ന് ഉപഭോക്താവിന് ആവശ്യപ്പെടാം.
ഇതിനായി പെട്രോൾ പമ്പുകളിൽ ലീഗിൽ മെട്രോളജി വകുപ്പ് മുദ്രപതിച്ചു നൽകിയിട്ടുണ്ട്. അളവിൽ കുറവ് ഉണ്ടെന്നു തെളിഞ്ഞാൽ ലീഗൽ മെട്രോളജി വകുപ്പിൽ പരാതിപ്പെടാമെന്നും ഡെപ്യൂട്ടി കൺട്രോളർ.
വാഹനങ്ങളിലെ ഇന്ധന ടാങ്കിന്റെ ശേഷി എന്നാൽ സുരക്ഷിതമായി ഇന്ധനം നിറയ്ക്കാവുന്ന പരിധിയാണ്. ടാങ്കിലെ ഇന്ധനനിലയുമായി ബന്ധപ്പെട്ട് ഫ്യൂവൽ ഗേജ് നൽകുന്ന അളവുകൾ പലപ്പോഴും ഉപഭോക്താവിനെ തെറ്റിധരിപ്പിക്കാറുണ്ടെന്നും അവർ.
പരാതി അറിയിക്കാനുള്ള ഫോൺ നമ്പർ: 0483 2766157.