സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവരും ജില്ലാ അതിർത്തികൾകടന്ന് യാത്രചെയ്യുന്നവരും എവിടേക്കെന്നറിയാൻ മൊബൈൽ ആപ്പിന്റെ സഹായത്തോടെ തിങ്കളാഴ്ചമുതൽ പോലീസ് പരിശോധന. 'കോവിഡ് കെയർ കേരള' ആപ്പിന്റെ സഹായത്തോടെയാണിത്. മുഴുവൻ പോലീസ് ഉദ്യോഗസ്ഥരുടെയും ഫോണിൽ ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്.
സംസ്ഥാന-ജില്ലാ അതിർത്തികളിൽ പരിശോധനയ്ക്കിടയിൽ യാത്രക്കാരുടെയും വാഹനത്തിന്റെയും ഫോട്ടോ, വാഹനത്തിന്റെ നമ്പർ, പോകേണ്ട സ്ഥലം, റൂട്ട്, സ്ഥലത്ത് എത്തിച്ചേരുന്ന സമയം എന്നിവ പോലീസ് ആപ്പിലൂടെ അയയ്ക്കും. വാഹനം കടന്നുപോകുന്ന മറ്റ് റൂട്ടുകളിൽ പരിശോധന നടത്തുന്ന പോലീസുകാർക്ക് യാത്രക്കാർ വഴിമാറി സഞ്ചരിക്കുന്നുണ്ടോ എന്നറിയാനാവും. ജില്ലയിലെ അതിർത്തികളിൽ പരിശോധന നടത്തുന്ന മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും തിങ്കളാഴ്ചമുതൽ മൊബൈൽ ആപ്പ് വഴി പരിശോധന കർശനമാക്കുമെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ആർ. മനോജ്കുമാർ അറിയിച്ചു. യാത്രകൾക്ക് പുറത്തിറങ്ങുന്നവർ ചുറ്റിത്തിരിയുന്നത് ഒഴിവാക്കാനും വാഹനങ്ങളിൽ ആളുകൾ മാറിക്കയറുന്നത് കണ്ടുപിടിക്കാനും ഇത് പ്രയോജനപ്പെടും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ