ഇന്ത്യയിലെ ഏതൊരു വാഹനത്തിന്റെ നമ്പർ നൽകിയാൽ അതിന്റെ ഓണർ ആരെന്നും അതിനു ഏത് വരെ ഇൻഷുറൻസ് ഉണ്ടെന്നും അത് ഏത് ആർ. ടി. ഓ. ഓഫീസിന്റെ കീഴിൽ ആണെന്നും അറിയാൻ ഈ നമ്പറിൽ "VAHAAN SPACE 7738299899"എസ എം എസ് ചെയ്യുക. ചൈനീസ് Tyre വാഹനങ്ങൾക്ക് ഉപയോഗിക്കരുത്. ഹൈവേ യിൽ യാത്ര ചെയ്യുനതിനിടെ അപകട മുണ്ടായാൽ പോലിസിനെ വിളിക്കാം. 0471-3243000,/4000/5000, 9497900000. മെസ്സേജ് ചെയ്യാം. ! വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ദീലെർമർ കൈകാര്യ ചിലവുകൾക്കായി, പണം വാങ്ങിയാൽ ട്രാന്സ്പോര്ട്ട് കംമിഷനരുടെ 8547639000 നമ്പരിൽ എസ് എം എസ് വാട്ട്‌സാപ് ആയും പരാതി നല്കാമെന്ന്. ട്രാന്സ്പോര്ട്ട് കമ്മിഷണർ അറിയിച്ചു. മോട്ടോര്‍ വെഹികില്‍ ഡിപാര്‍ട്ട്‌ മെന്റ് വെബ്‌സൈറ്റില്‍ എല്ലാ വാഹനങ്ങളുടെയും ഉടമസ്ഥത പരിശോധിക്കാം; വെബ്‌സൈറ്റില്‍ വണ്ടിയുടെ രേജിസ്റെര്‍ നമ്പര്‍ നല്‍കിയാല്‍ മതി. ഇനി മുതൽ 102 ഡയൽ ചെയൂ. 3 മിനുട്ടിനുള്ളിൽ അപകട സ്ഥലത്ത് 102 ആംബുലൻസ് എത്തിയിരിക്കും.www.kerlalamvd.gov.in.ജനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പരിലൂടെ പൊലീസിന്റെ സഹായം തേടാം. 1099 എന്ന ടോൾഫ്രീനമ്പറിൽ വിളിച്ച് അപകടസ്ഥലം ഏതെന്ന് വ്യക്തമാക്കിയാൽ പൊലീസെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുമ്പോൾ ചെലവാകുന്ന തുക അതത് പ്രദേശത്തെ സർക്കിൾ ഇൻസ്‌പക്‌ടർമാരെ സമീപിച്ചാൽ തിരികെ ലഭിക്കുമെന്ന് നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് കൂടുതൽ തുക അനുവദിക്കും. ഹൈവേ സുരക്ഷയ്‌ക്കായി 9846100100 എന്ന ഹെൽപ്പ് ലൈൻ നമ്പരും വാഹനാപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ എസ്. എം. എസിലൂടെ അറിയിക്കാൻ 9497900000 എന്ന നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. 0471- 3243000, 0471-3244000, 0471-3245000 എന്നീ ലാൻഡ് ലൈൻ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.ഓട്ടോ കംപ്ലൈന്റ്റ് വിളിക്കാൻ നംബര് ; 1090,1099. Food complaint Toll free number 18004251125; Food helpline Tollfree 1800112100, "Drunken Driving is punishable", " Alcohol consumption is injurious to Health" റോഡിലെ അപകട കാരണങ്ങളുടെയും അപര്യപ്തതകളുടെയും വാഹനങ്ങളുടെ അശ്രദ്ധമായ മരണ പാച്ചിലുകളുടെയും ചിത്രങ്ങളും, വീഡിയോ കളും വാട്സപ്പ് വഴിയും മാതൃഭുമിയുടെ ഓൺലൈൻലേക്കും അയക്കാം ! ബൈക്ക് ആംബുലൻസ് സർവീസ് ഫ്രീ ഇൻ കോഴിക്കോട്, കാൾ; 9747200002 നമ്പര്; 7356485842.ഇഷ്ടം പോലെ വാഹനങ്ങൾ വിൽപ്പനയ്ക്ക് ;കേരളത്തിലെവിടെയും വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സന്ദർശിക്കുക www.infomagic.com
Propellerads
Face book vide0s can load take some time. so be patience. !ഫേസ് ബുക്ക്‌ വീഡിയോ ലോഡ് ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക. മണിക്കൂറിൽ 60 വേഗതക്ക്‌ പകരം 80 വേഗതയിൽ വാഹനമോടിച്ചാൽ ലാഭം കിട്ടുക 7 മിനുട്ട്‌ മാത്രം.80 നു പകരം 120 വേഗതയായാൽ ലാഭം ലഭിക്കുക 12 മിനുട്ട്‌ മാത്രം.120 നു പകരം 180 വേഗതയായാൽ ലാഭം 16 മിനുട്ട്‌.120 നു പകരം 200 വേഗതയായാൽ ലാഭം 20 മിനുട്ട്‌ മാത്രം.തുച്ഛമായ സമയ ലാഭത്തിനു വേണ്ടി വേഗത വർദ്ധിപ്പിച്ച്‌ ജീവൻ അപകടത്തിലാക്കാതിരിക്കുക !
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*
!

2019 ഒക്‌ടോബർ 23, ബുധനാഴ്‌ച

ഇവിടെ വന്നാൽ ഏത് വണ്ടികളുടെയും പാർട്സ് പകുതിവിലക്ക് കിട്ടും |..?


വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുമ്പോൾ,,,,,,,?

• ചെറിയ വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുമ്പോൾ ഫസ്റ്റ് ഗിയറിലോ, സെക്കൻഡ് ഗിയറിലോ മാത്രം ഓടിക്കുക.
• ഗിയർ മാറ്റാൻ ശ്രമിക്കരുത്. മാറ്റുമ്പോൾ എക്സോസ്റ്റിലൂടെ വെള്ളം ഇരച്ചുകയറി എൻജിൻ നിശ്ചലമാകാം.
• എൻജിൻ ഓഫ് ആയാൽ പിന്നെ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. സ്റ്റാർട്ട് ചെയ്യുമ്പോൾ എൻജിനിലേക്ക് വായു എത്തിക്കുന്ന എയർ ഇൻടേക്ക് സംവിധാനം വഴി വെള്ളം എൻജിനിലേക്കെത്തും.
• ഈർപ്പം കേറിയിരിക്കുന്ന അവസരത്തിൽ ക്രാങ്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ എൻജിൻ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്.
• വെള്ളക്കെട്ടിൽപെട്ടാൽ വാഹനം തള്ളി വെള്ളമില്ലാത്തിടത്തേക്ക് മാറ്റുക. പിന്നീട് കെട്ടിവലിച്ച് അടുത്തുള്ള വർക്ക്ഷോപ്പിൽ എത്തിക്കുക.
• മുന്നിലെ വാഹനത്തിൽ വെള്ളം കേറിയിട്ടില്ലെന്നു കരുതി വെള്ളക്കെട്ടിലൂടെ മുന്നോട്ടു പോകാൻ ശ്രമിക്കരുത്. കാരണം ഓരോ വാഹനത്തിന്റെയും എൻജിൻ ഡിസൈൻ അനുസരിച്ച് എയർ ഇൻടേക് സംവിധാനത്തിന്റെ ഉയരം വ്യത്യസ്തമായിരിക്കും. അതിനാൽ വെള്ളത്തിൽ മുങ്ങിയ വാഹനത്തിലെ എൻജിനിൽ വെള്ളം കയറിയിട്ടില്ലെങ്കിലും നിങ്ങളുടെ വാഹനത്തിന്റെ എൻജിനിൽ വെള്ളം കയറാം.
കഴിയുമെങ്കിൽ പെരുമഴയത്ത് ഡ്രൈവ് ചെയ്യാതിരിക്കുക. റോഡ് വ്യക്തമായി കാണാൻ സാധിക്കുന്നില്ലെങ്കിൽ അത് അപകടം ക്ഷണിച്ചുവരുത്തലാകും. അഥവാ ഡ്രൈവ് ചെയ്യേണ്ടി വരുമ്പോൾ ഫോഗ്‌ലാംപ്, ഹെഡ്‌ലൈറ്റ് (ഡിം മോഡ്) ഓൺ ചെയ്യുക. അമിത വേഗമെടുക്കാതെ പതുക്കെ ഓടിക്കുക. റോഡരുകിൽ പാർക്ക് ചെയ്യേണ്ട അവസരങ്ങളിൽ ഹസാഡ് ലൈറ്റ് ഓൺ ചെയ്യാം. മഴയത്ത് എസി കുറച്ചിടുമ്പോൾ ഗ്ലാസിൽ മിസ്റ്റ് പിടിക്കും. ഇതൊഴിവാക്കാൻ ഇൻടേക്ക് എയർ സർക്കുലേറ്റ് മോഡ് സിലക്ട് ചെയ്യുക. പുറത്തെ എയർ വലിച്ചെടുക്കുമ്പോൾ കാറിനകത്തും പുറത്തും ഒരേ ഊഷ്മാവ് ആയിരിക്കും. കാറിനകത്തെ ഊഷ്മാവ് 20–22 ഡിഗ്രി സെൽഷ്യസ് ആയി സെറ്റ് ചെയ്യുക. ഇത് മിസ്റ്റ് ഒഴിവാക്കും.

എൻജിനിൽ വെള്ളം കയറിയാൽ ഇൻഷുഷൻസ് പരിരക്ഷ

മഴയത്ത് എൻജിനകത്തേക്കു വെള്ളം കയറി തകരാർ സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. എന്നാൽ വാഹനം വെള്ളക്കെട്ടിലേക്കിറക്കി ഓടിച്ചതിനു ശേഷമാണ് തകരാർ സംഭവിക്കുന്നതെങ്കിൽ ഇൻഷുറൻസ് ലഭിക്കില്ല. വാഹനം പാർക്ക് ചെയ്തിരിക്കുമ്പോഴോ ഡ്രൈവ് ചെയ്യുന്നതിനിടെ പെട്ടെന്നു വെള്ളപ്പൊക്കം ഉണ്ടായി എൻജിനകത്തു വെള്ളം കയറിയാൽ പരിരക്ഷ ലഭിക്കും. ശ്രദ്ധിക്കുക, വെള്ളം കയറിയ എൻജിൻ ഓൺ ആക്കാൻ ശ്രമിച്ച് കാർ തകരാറിലായാൽ ഇൻഷുറൻസ് ലഭിക്കുകയില്ല. അതു മറച്ചുവച്ചാൽ തന്നെ, നിങ്ങൾ എൻജിൻ ഓൺ ആക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് സാങ്കേതിക പരിശോധനയിൽ അറിയാൻ കഴിയും.

2019 ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

താത്കാലിക രജിസ്‌ട്രേഷനില്‍ തുടരാനാകില്ല ....?

27 ന് ശേഷം സാധുതയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്‌ 

പഴയ താത്കാലിക രജിസ്ട്രേഷനിൽ ഓടുന്ന വാഹനങ്ങൾക്ക് 27-നു ശേഷം സ്ഥിരം രജിസ്ട്രേഷൻ നൽകില്ലെന്ന് മോട്ടോർവാഹന വകുപ്പ്. 

പഴയ സോഫ്റ്റ്വേർ സംവിധാനമായ സ്മാർട്ട് മൂവിൽ താത്കാലിക രജിസ്ട്രേഷനെടുത്ത അഞ്ഞൂറോളം പുതിയ വാഹനങ്ങൾ ഇതുവരെ സ്ഥിര രജിസ്ട്രേഷൻ പരിശോധനയ്ക്ക് ഹാജരാക്കിയിട്ടില്ല.

ഏപ്രിൽ ഒന്നുമുതൽ സ്മാർട്ട് മൂവിന് പകരം 'വാഹൻ' എന്ന കേന്ദ്രീകൃത ശൃംഖലയിലാണ് പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത്. നേരത്തേ താത്കാലിക രജിസ്ട്രേഷൻ നൽകിയിട്ടുള്ള വാഹനങ്ങൾക്ക് സ്ഥിരം രജിസ്ട്രേഷൻ അനുവദിക്കാൻ അഞ്ചുമാസത്തോളം സ്മാർട്ട് മൂവ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇക്കാലയളവിൽ താത്കാലിക പെർമിറ്റിലുള്ള ഒട്ടേറെ വാഹനങ്ങൾ രജിസ്ട്രേഷൻ നേടി.

ഇതിനു തയ്യാറാവാത്ത വാഹനങ്ങൾ 27-നകം ഓഫീസുകളിൽ ഹാജരാക്കി സ്ഥിര രജിസ്ട്രേഷൻ നേടണം. ഇല്ലെങ്കിൽ പിന്നീട് സ്ഥിര രജിസ്ട്രേഷൻ കിട്ടില്ല. വാഹനത്തിന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ലഭിക്കില്ലെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് അറിയിച്ചു.

സംസ്ഥാനത്ത് സ്മാർട്ട് മൂവിൽ 1.30 കോടി വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ രേഖകൾ കേന്ദ്രീകൃത ശൃംഖലയായ വാഹനിലേക്ക് മാറ്റാനുള്ള നടപടികൾ തുടങ്ങി. സോഫ്റ്റ്വേറുകൾ വ്യത്യസ്തമാണ്. വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ക്രമീകരണങ്ങളിലും വ്യത്യാസമുണ്ട്. സാങ്കേതികത്തകരാർ ഒഴിവാക്കി ഇത് സന്നിവേശിപ്പിക്കാനുള്ള ശ്രമം വിജയിച്ചതായി അധികൃതർ പറഞ്ഞു.

പരീക്ഷണാടിസ്ഥാനത്തിൽ 500 വാഹനങ്ങളുടെ വിവരങ്ങൾ വാഹനിലേക്കു മാറ്റി. ശേഷിക്കുന്നവയും ഉടൻ മാറ്റും. ഓൺലൈനിൽ അപേക്ഷ നൽകിയാലും നേരിട്ടെത്തി അപേക്ഷയുടെ പകർപ്പ് നൽകേണ്ട അവസ്ഥ ഇപ്പോഴുണ്ട്.

 വാഹൻ സോഫ്റ്റ്വേറിൽ ഇതിന്റെ ആവശ്യമില്ല.
 പൂർണമായും ഓൺലൈനാണ്. 

 വിൽക്കുന്ന വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാൻ വാഹനയുടമയ്ക്കുതന്നെ അപേക്ഷ നൽകാം. 

പഴയ വിവരങ്ങൾകൂടി വാഹനിലേക്ക് എത്തിയാൽ എല്ലാ വാഹന ഉടമകൾക്കും ഈ സേവനം ലഭിക്കും.

 സ്മാർട്ട് മൂവിൽ വാഹനം വാങ്ങുന്നയാളാണ് അപേക്ഷ നൽകേണ്ടത്.

ഇതിൽ വീഴ്ചവരുത്തിയാൽ ആദ്യ ഉടമയുടെ പേരിൽ ഉടമസ്ഥാവകാശം നിലനിൽക്കും.
 വാഹനം കേസിൽപ്പെട്ടാൽ രജിസ്ട്രേഡ് ഉടമ ഉത്തരവാദിത്വം വഹിക്കേണ്ടിവരും. ഇത്തരത്തിൽ ഒട്ടേറെപ്പേർ കുടുങ്ങിയിട്ടുണ്ട്.

2019 ജൂലൈ 29, തിങ്കളാഴ്‌ച

കേന്ദ്രസര്‍ക്കാര്‍ വാഹനരജിസ്‌ട്രേഷനും പുതുക്കലിനുമുള്ള ഫീസ് കുത്തനെ ഉയര്‍ത്തുന്നു...?

കേന്ദ്രസര്‍ക്കാര്‍ വാഹനരജിസ്‌ട്രേഷനും പുതുക്കലിനുമുള്ള ഫീസ് കുത്തനെ ഉയര്‍ത്തുന്നു. ഇതുസംബന്ധിച്ച കരടുവിജ്ഞാപനം ഗതാഗതമന്ത്രാലയം പുറത്തിറക്കി. പുതിയ ഡീസല്‍, പെട്രോള്‍ കാറുകള്‍ രജിസ്റ്റര്‍ചെയ്യാന്‍ 5000 രൂപ മുടക്കേണ്ടിവരും. ഇരുചക്രവാഹനങ്ങള്‍ക്ക് 1000 രൂപയും. ഉപയോഗിച്ചിരുന്ന വാഹനം പൊളിച്ചുവിറ്റതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പുതിയ വാഹനത്തിനു രജിസ്ട്രേഷന്‍ ഫീസ് നല്‍കേണ്ടതില്ല. വൈദ്യുതിവാഹനങ്ങള്‍ക്കും രജിസ്ട്രേഷന്‍ ഫീസ് ഒഴിവാക്കിയിട്ടുണ്ട്. രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള നിരക്കും കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ട്.
എട്ടുവര്‍ഷംവരെ പഴക്കമുള്ള വാഹനങ്ങള്‍ക്കു രണ്ടുവര്‍ഷത്തേക്കും എട്ടുവര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഒരുവര്‍ഷത്തേക്കുമാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുക.15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ആറുമാസത്തേക്കായിരിക്കും ഫിറ്റ്നസ് നല്‍കുക.
___________

കരടുവിജ്ഞാപനത്തിലെ നിര്‍ദേശം (നിലവിലുള്ള നിരക്ക് ബ്രാക്കറ്റില്‍)
____________

ഇരുചക്രവാഹനം
___________

രജിസ്ട്രേഷന്‍-1000 രൂപ (50 രൂപ)

പുതുക്കല്‍- 2000 രൂപ (50 രൂപ)
___________

മുച്ചക്രവാഹനങ്ങള്‍
______

രജിസ്ട്രേഷന്‍- 5000 രൂപ (300 രൂപ)

പുതുക്കല്‍- 10000 രൂപ (300 രൂപ)
___________

ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍- നോണ്‍ ട്രാന്‍സ്‌പോര്‍ട്ട്
___________

രജിസ്ട്രേഷന്‍- 5,000 രൂപ (600 രൂപ)

പുതുക്കല്‍- 15,000 രൂപ (600 രൂപ)
____________

ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍- ട്രാന്‍സ്‌പോര്‍ട്ട്

രജിസ്ട്രേഷന്‍- 10,000 രൂപ (1000 രൂപ)

പുതുക്കല്‍- 20,000 രൂപ (1000 രൂപ)
____________

മീഡിയം ഗുഡ്സ്/പാസഞ്ചര്‍ വെഹിക്കിള്‍

രജിസ്ട്രേഷന്‍- 20,000 രൂപ (1000 രൂപ)

പുതുക്കല്‍- 40,000 രൂപ (1000 രൂപ)
____________

ഹെവി ഗുഡ്സ്/ പാസഞ്ചര്‍ വെഹിക്കിള്‍

രജിസ്ട്രേഷന്‍- 20,000 രൂപ (1500 രൂപ)

പുതുക്കല്‍- 40,000 രൂപ (1500 രൂപ)
_________

ഇറക്കുമതി വാഹനങ്ങള്‍
___________

ഇരുചക്ര/മുച്ചക്ര വാഹനങ്ങള്‍

രജിസ്ട്രേഷന്‍- 5000 രൂപ (2500 രൂപ)

പുതുക്കല്‍- 10,000 രൂപ (2500 രൂപ)
___________
നാലുചക്രവാഹനങ്ങള്‍

രജിസ്ട്രേഷന്‍- 20,000 രൂപ (5000 രൂപ)

പുതുക്കല്‍- 40,000 രൂപ (5000 രൂപ)

____________


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം

2019 ജൂലൈ 23, ചൊവ്വാഴ്ച

സെക്കൻഡ്ഹാൻഡ് കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപെട്ട കാര്യങ്ങൾ ...?


വണ്ടി നോക്കാൻ പോകുംമ്പോൾ ചേട്ടൻ പറഞ്ഞപോലെ വണ്ടിടെ ബോഡി നോക്കിയതിനു ശേഷം എൻജിനിലേക്ക് വരുമ്പോൾ എൻജിനിൽ ഒന്ന് കൈ വെച്ച് നോക്കണം എൻജിൻ ഹീറ്റ് ഉണ്ടോ എന്ന്. ഹീറ്റ് ഉണ്ടെങ്കിൽ നമ്മൾ വണ്ടി നോക്കാൻ വരുന്നതിനു മുമ്പേ വണ്ടി സ്റ്റാർട്ട്‌ ചെയ്യുകയോ വണ്ടി റണ്ണിങ്ലോ എൻജിൻ ഹീറ്റ് ആയിരിക്കും. അങ്ങനെ ഹീറ്റ് ആയിരുന്നാൽ വണ്ടിടെ സ്റ്റാർട്ടിങ് ട്രബിൾ കണ്ടു പിടിക്കത്തില്ല. അത് ഉണ്ടാകാതിരിക്കാൻ എൻജിൻ തണുത്തതിനു ശേഷം മാത്രം സ്റ്റാർട്ട്‌ ചെയ്യുക. അപ്പോൾ മനസ്സിലാകും. ഈ പ്രശ്നം നമ്മുടെ ഫ്രണ്ട്സിനു പെട്ടിട്ടുണ്ട്, അത് കൊണ്ട് പറഞ്ഞുന്നെ ഉള്ളൂ. വൈറ്റ് പുക ഉണ്ടെങ്കിൽ എൻജിൻ പണി ഉണ്ട് കറുപ്പ് ഉണ്ടെങ്കിൽ ഓയിൽ &ഫിൽറ്റർ മാറ്റിയാൽ റെഡി ആവും അധോക്കെ ശ്രദ്ധിക്കണം. വണ്ടിയുടെ സർവീസ് ബുക്ക്‌, spare key, users Manuel, Tools ഇവ undel വണ്ടി കൂടുതൽ care ചെയ്തെന്നു മനസിലാകും