ഇവടെ കിട്ടാത്ത സാധനമില്ല - Calicut. .ഇദ്ദേഹത്തെ വളരെ നന്നായി വിശ്വസിക്കാം. എൻ്റെ അനുഭവം അതാണ്. ബുള്ളറ്റിൻ്റെ ഒരു പാർട്ട്സ് ഞാൻ ഇദ്ദേഹത്തിൻ്റെ പക്കൽ നിന്നും വാങ്ങിയിരുന്നു. വീട്ടിലെത്തിയപ്പോൾ ചെറിയ ഡാമേജ് കണ്ടു. അത് അദ്ദേഹത്തെ അറിയിച്ചു. തിരിച്ചെത്തിക്കാൻ പറഞ്ഞ അദ്ദേഹത്തിൻ്റെയടുത്ത് പകരം തരാൻ ആ സാധനം ഇല്ല. മറ്റെവിടെയെങ്കിലും കിട്ടാനുമില്ല. വിഷമിത്തിലായ എന്നെ അദ്ദേഹം കൈകാര്യം ചെയ്തത് മറ്റൊരു രീതിയിലാണ്. അദ്ദേഹം അറിയുന്ന മറ്റൊരാൾ ഇതേ സാധനം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. എനിക്ക് വേണ്ടി അദ്ദേഹത്തെ ചെന്ന് കണ്ട് വിലയുറപ്പിച്ച് എന്നെ വിളിച്ചു. നേരത്തെ വാങ്ങിയ സാധനത്തിൻ്റെ വില കിഴിച്ച് അധികം വന്ന പൈസയാണ് എന്നിൽ നിന്നും ഈടാക്കിയത്. മലപ്പുറത്ത് കാരനായ ഞാൻ ഇദ്ദേഹത്തെ നേരിൽ കണ്ടിട്ടില്ല. ഡീലിംഗ്സ് എല്ലാം ഫോണിലൂടെ ആയിരുന്നു. വിശ്വസിക്കാൻ പറ്റുന്ന മാന്യ വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ നമ്പർ എല്ലാവർക്കുമായി െഷയർ ചെയ്യുന്നു. Abi, Two wheeler Spare. 98953 01786
*ഓവർ സ്പീഡ് അരുത്.....!**നിങ്ങളുടെ ജീവൻ അമൂല്യമാണ് ..!*
*അതു ഊതികെടുത്തരുത്....!*!
2026 ഫെബ്രുവരി 16, തിങ്കളാഴ്‌ച
2026 ഫെബ്രുവരി 9, തിങ്കളാഴ്‌ച
ട്രെയിൻ ടിക്കറ്റെടുക്കാൻ ഇനി റെയിൽ വൺ ആപ്പ്.
തിരുവനന്തപുരം: പാസഞ്ചർ ട്രെയിനുകളിലും അൺറിസർവ്ഡ് കോച്ചുകളിലും യാത്ര ചെയ്യാനുള്ള ടിക്കറ്റെടുക്കാനും സീസൺ പാസ് പുതുക്കാനും പ്ളാറ്റ് ഫോം ടിക്കറ്റെടുക്കാനും മാർച്ച് ഒന്നുമുതൽ പുതിയ റെയിൽ വൺ ആപ്പ് നിലവിൽവരും. നിലവിലെ യു.ടി.എസ് ഒാൺ മൊബൈൽ ആപ്പ് മാർച്ച് ഒന്നുമുതൽ പിൻവലിക്കുമെന്ന് റെയിൽവേ അറിയിച്ചു. യു.ടി.എസ് ആപ്പ് വാലറ്റിൽ ബാലൻസ് തുക ഉണ്ടെങ്കിൽ അത് റെയിൽ വൺ ആപ്പിലും ഉപയോഗിക്കാനാകും. റെയിൽ വൺ ആപ്പിൽ നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ്, ജിപേ, യു.പി.ഐ എന്നിവയിലൂടെയും പണമടയ്ക്കാം.
2026 ഫെബ്രുവരി 5, വ്യാഴാഴ്‌ച
ലേണേഴ്‌സ് ലൈസൻസ് പുതുക്കാൻ കണ്ണുപരിശോധന ഒഴിവാക്കി
തിരുവനന്തപുരം: ലേണേഴ്‌സ് ലൈസൻസ് പുതുക്കുന്നതിനുള്ള കണ്ണുപരിശോധന മോട്ടോർവാഹനവകുപ്പ് ഒഴിവാക്കി. ലേണേഴ്‌സ് ലൈസൻസിന് ആറുമാസമാണ് കാലാവധി.
ഇതിനുള്ളിൽ ലൈസൻസ് നേടാൻ കഴിയാത്തവർക്ക് ലേണേഴ്‌സ് ലൈസൻസ് പുതുക്കേണ്ടിവരും. വീണ്ടും കണ്ണുപരിശോധന നടത്തി സാക്ഷ്യപത്രം ഹാജരാക്കണമെന്നാണ് നിലവിലെ വ്യവസ്ഥ.
ലൈസൻസ് ടെസ്റ്റ് പാസാകുന്ന ദിവസംതന്നെ ഡിജിറ്റൽ ലൈസൻസ് നൽകാനും തീരുമാനമായി. വെഹിക്കിൾ ഇൻസ്പെക്ടറും അസി. വെഹിക്കിൾ ഇൻസ്പെക്ടറും അടങ്ങുന്ന സംഘത്തിന് ദിവസം 40 ഡ്രൈവിങ് ടെസ്റ്റും 50 വാഹനഫിറ്റ്‌നസ് പരിശോധനയും നടത്താൻ അനുമതിനൽകി. ഇതോടെ ഫിറ്റ്‌നസിനുള്ള തിരക്ക് കുറയും.