ഖത്തർ.വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ ഫിഫ ലോകകപ്പ് ലോഗോ പകർത്തുന്നതും ഇൻസ്റ്റാൾ ചെയ്യുന്നതും നിരോധിച്ചിട്ടുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രസ്താവനയെ ഉദ്ധരിച്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫിഫയുമായി ഏകോപിപ്പിച്ച് പ്രത്യേക നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി പുതുതായി രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കും ലേലം ചെയ്ത പ്രത്യേക നമ്പർ പ്ലേറ്റുകൾക്കും മാത്രമായി നൽകുന്ന പ്രത്യേക പതിപ്പുകളാണ് ലോകകപ്പ് ലോഗോ അടങ്ങുന്ന പ്ലേറ്റുകളെന്ന് അതോറിറ്റി വ്യക്തമാക്കി.
“വാഹന നമ്പർ പ്ലേറ്റിൽ ലോകകപ്പ് ലോഗ് പകർത്തി ഇൻസ്റ്റാൾ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. ഇത് ലംഘിക്കുന്ന ആരെയും നിയമപരമായ ഉത്തരവാദിത്തത്തിന് വിധേയമാക്കുകയും അവർക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്യും,” മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ