ഇലക്ട്രിക് ഷോട്ട്, (അതിൽ തന്നെ പല കാരണങ്ങൾ ഉണ്ടാകാം )
ഇന്ധനം ലീക്ക് ആയത് വാഹനത്തിന്റെ എഞ്ചിനുള്ളിൽ ഇന്ധനം ജ്വലിക്കുന്നതുകൊണ്ട് തീയ് ഉണ്ടാകുന്നുണ്ട്....എക്സ് ഹോസ്റ്റ് വഴി അത് പുറത്തേക്കിറങ്ങി സയലൻസറിലൂടെ പുകയായി പുറത്തേക്ക് പോകുന്നു. എൻജിൻ മുതൽ നമ്മൾ കാണുന്ന പുക കുഴലിന്റെ അറ്റംവരെയുള്ള ഭാഗത്തിന് പറയുന്ന പേരാണ് എക്സ് ഹോസ്റ്റ് ... അതിന്റെ തുടക്കം ഭാഗത്ത് q എൻജിനിൽ നിന്നും ഇറങ്ങുന്നത് തീ ആണ് .., എന്തെങ്കിലും കാരണവശാൽ ഈ ഭാഗത്ത് ലീക്ക് ഉണ്ടാവുകയാണെങ്കിൽ തീയ് പുറത്തേക്ക് വരും . പുതുതലമുറ വാഹനങ്ങൾ ആണെങ്കിൽ ടർബോ അവിടെ ഫിറ്റ് ചെയ്തിട്ടുള്ളത് കൊണ്ട് അപകട നിരക്ക് കൂടും.
കാറുകൾക്ക് മിക്കവാറും രണ്ടാമത് ചെയ്യുന്ന ഇലക്ട്രിക്ക് അൽട്ടര്നേഷൻ വർക്കുകൾ ആണ് ഇതിനു കാരണം എന്നാണ് മനസ്സിലാക്കുന്നത്...മ്യുസിക് സിസ്റ്റം കയറ്റലും ഇറക്കലും ഒക്കെ ആയി വലിയ ചടങ്ങുകൾ തന്നെ ഉണ്ട് ചിലർക്ക് കാർ വാങ്ങിയാൽ...ഇത് ഷോർട്ട് ആവുകയും, ഗ്ലാസ് അടക്കം ഇട്ടത് കൊണ്ട് പുക മണം അകത്തു കടക്കാതെ ഇരിക്കുകയും ചെയ്യുമ്പോൾ നന്നായി കത്താൻ തുടങ്ങുമ്പോൾ മാത്രം ആണ് അകത്തു ഇരിക്കുന്ന ആൾ അറിയുന്നുണ്ടാവുക, അപ്പോഴേക്കും ഇലക്ട്രിക്ക് സര്‌ക്യൂട്ട ബ്രെയ്‌ക്ക് ആയി ഡോർ പോലും unlock ചെയ്യാൻ പറ്റാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു, ചിലപ്പോൾ കാറിൽ തന്നെ അകത്തുള്ളവരും കത്തി തീരും... ജീപ്പ് പോലുള്ള വാഹനങ്ങൾ ഓപ്പണ് ആണ്, കത്താൻ തുടങ്ങിയാൽ അല്ലെങ്കിൽ പുകയാൻ തുടങ്ങിയാൽ തന്നെ ഡ്രൈവർക്ക് മണം അടിക്കും ഇല്ലെങ്കിൽ പുക അകത്തു എത്തും, കാര്യം മനസ്സിലാവും... ഇറങ്ങി ഓടാനോ, വെള്ളം ഒഴിച്ചു കെടുത്താനോ സമയം കിട്ടും...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ