തിരുവനന്തപുരം∙ കുടുംബശ്രീ ട്രാവൽസിന്റെ ടാക്സി കാറുകൾ ഇനി ഓൺലൈൻ വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ബുക്കു ചെയ്യാം. ഒരു സംഘം ചെറുപ്പക്കാരുടെ സ്റ്റാർട്ട് അപ്പ് സംരംഭമായ വിഎസ്ടി ട്രാവൽസ് സൊല്യൂഷൻസാണ് ഇത്തരം ഒരു സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. വൈക്കിൾ എസ്ടി എന്ന പേരിലാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയിക്കുന്നത്. .
ഓട്ടോറിക്ഷ മുതൽ വിമാനം വരെ ഏതു യാത്രാക്കർക്കുമുള്ള വാഹനങ്ങൾ ഒറ്റ മൗസ് ക്ലിക്കിൽ ലഭ്യമാക്കുന്ന തരത്തിലാണ് ഈ സോഫ്റ്റ് വെയർ, സ്ത്രീയാത്രക്കാർക്ക് ഏറെ സുരക്ഷിതവും സൗകര്യപ്രദവുമായ സേവനം ലഭ്യമാക്കുകയാണ് കുടുംബശ്രീ ട്രാവൽസുമായുള്ള കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് വിഎസ്ടി സിഇഒ ആൽവിൻ ജോർജ് പറഞ്ഞു. ടെക്നോ പാർക്ക് ഫിനാൻസ് ഓഫിസർ ജയന്തി ലക്ഷ്മിയുമായുള്ള ആദ്യയാത്ര ടെക്നോപാർക്ക് സിഇഒ കെ.ജി. ഗിരീഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
(courtesy;manorama)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ