വില 24.75 ലക്ഷം
ന്യൂഡല്‍ഹി: വി 40 ഹാച്ച്ബാക്ക് കാര്‍ വോള്‍വോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ വോള്‍വോ കാറിന് 24.75 ലക്ഷം രൂപയാണ് വില. മെഴ്‌സിഡീസ് ബെന്‍സ് എ ക്ലാസ്, ബി.എം.ഡബ്ല്യൂ വണ്‍ സീരീസ്, മിനി കൂപ്പര്‍ 5 ഡോര്‍ എന്നിവയുടെ വിപണിയിലേക്കാണ് വി 40 വരുന്നത്. രണ്ടുവര്‍ഷം മുമ്പ് ഇന്ത്യന്‍ വിപണിയിലെത്തിയ വി 40 ക്രോസ് കണ്‍ട്രി വാഹനം അടിസ്ഥാനമാക്കിയ കാറാണ് വി 40 ഹാച്ച്ബാക്ക്.
ക്രോസ് കണ്‍ട്രിയില്‍നിന്ന് വ്യത്യസ്തമായ ബമ്പറുകളും ഡേ ടൈം റണ്ണിങ് ലാമ്പുകളും ആകര്‍ഷക രൂപഭംഗിയാണ് ഹാച്ച്ബാക്കിന് നല്‍കുന്നത്. ഇന്റീരിയര്‍ ക്രോസ്‌കണ്‍ട്രിക്ക് സമാനം. 3750 ആര്‍.പി.എമ്മില്‍ 152 പി.എസ് പരമാവധി കരുത്തും 1750 - 3000 ആര്‍.പി.എമ്മില്‍ 320 എന്‍.എം പരമാവധി ടോര്‍ക്കും പകരുന്നതാണ് കാറിന്റെ ഡീസല്‍ എന്‍ജിന്‍. ആറുസ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 16.81 കിലോമീറ്റര്‍ (എ.ആര്‍.എ.ഐ സാക്ഷ്യപ്പെടുത്തിയത്) മൈലേജ് ലഭിക്കും.
കാറിന്റെ ആര്‍ ഡിസൈന്‍ വകഭേദത്തില്‍ പാര്‍ക്ക് അസിസ്റ്റ് പൈലറ്റ്, പനോരമിക് സണ്‍റൂഫ്, റെയിന്‍ സെന്‍സറുള്ള വൈപ്പറുകള്‍, കീലെസ് ഡ്രൈവ് തുടങ്ങിയ സവിശേഷതകളുണ്ടാവും. ഓട്ടോ ബെന്‍ഡിങ് ഹെഡ് ലൈറ്റുകള്‍, 16 ഇഞ്ച് അലോയ് വീല്‍, അഡ്പ്റ്റീവ് ഡിജിറ്റല്‍ ഡിസ്‌പ്ലെ, പവേഡ് ഫ്രണ്ട് സീറ്റുകള്‍ തുടങ്ങിയവയാണ് വാഹനത്തിന്റെ മറ്റ് സവിശേഷതകള്‍. വിവിധ വേരിയന്റുകളുടെ എക്‌സ് ഷോറൂം വില. ഡി 3 ബേസ്: 24.75 ലക്ഷം, ഡി 3 ആര്‍ ഡിസൈന്‍ 27.75 ലക്ഷം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ